2011, ജനുവരി 28

യുസര്‍ ബിസി ആണ്‌

അടുത്തിടെ അരങ്ങേറിയ ഒരു ചെറിയ ഒരു സംഭവം ആണു ഇത്. സംഭവ സ്ഥലം ഒരു ഐ.ടി കമ്പനി ആണു. അവിടെ അന്തപ്പനും കുട്ടപ്പനും ഒരേ പ്രോജെക്ടില്‍ പണി എടുക്കുന്നവര്‍. സമയം നട്ടുച്ച. വിശപ്പിന്‍റെ വിളി അങ്ങ് മുര്ധന്ന്യവസ്ഥയില്‍ എത്തി നില്‍ക്കുന്ന സമയം.കാന്റീനില്‍ കഴിക്കാന്‍ പോകുവായിരുന്ന എന്നെ കണ്ടു ഞങ്ങളും കൂടെ ഉണ്ടന്നു പറഞ്ഞു രണ്ടു പേരും എന്‍റെ കൂടെ ലിഫ്റ്റിന്‍റെ അടുത്ത് എത്തി. പെട്ടന്ന് ഇപ്പൊ വരാം എന്നു പറഞ്ഞു അന്തപ്പന്‍ മുങ്ങി. കക്ഷി ഒന്ന് toilet വരെ പോയതാ. ശരി, എന്നാ അന്തപ്പന്‍ വന്നിട്ട് പോയാ മതിയെന്ന് കുട്ടപ്പന്‍. പത്തു മിനിറ്റ് കഴിഞ്ഞിട്ടും അന്തപ്പന്‍റെ പൊടി പോല്ലും ഇല്ലാ. അവനെ തപ്പി കുട്ടപ്പനും toiletല്‍ കേറി. "അന്തപ്പോ അന്തപ്പോ" അവിടെ  നിന്ന് വിളിച്ചു കൂവാന്‍ തുടങി. അന്തപ്പന്‍ ഈ വിളി ഒകെ കേട്ടെങ്കിലും തിരിച്ചു മറുപടി പറയാന്‍ ഒരു നാണം. അതുകൊണ്ട് മിണ്ടാതെ ഇരുന്നു. കുട്ടപ്പന് ഇത് മനസിലയിട്ടാണോ അല്ലയോ എന്നു അറിയില്ല, മൊബൈല്‍ എടുത്തു അന്തപ്പനെ വിളിക്കാന്‍ തുടങി. നാണംകുണുങ്ങിയായ അന്തപ്പന്‍ ആ കാള്‍ കട്ട്‌ ചെയ്തു. സാധാരണ കാള്‍ കട്ട്‌ ചെയ്താ കേള്‍ക്കുന്ന "യുസര്‍ ബിസി" എന്നാ മെസ്സേജ് കേട്ട് കുട്ടപ്പന്‍ വെളിയില്‍ ഇറങ്ങി. അന്നിട്ട്‌ എന്നോട് വന്നു പറഞ്ഞു.
" അന്തപ്പന്‍ ബിസിയാന്നു മൊബൈലില്‍ വിളിച്ചപ്പോ മൊബൈല്‍ കമ്പനിക്കാര് പെണ്‍കൊച്ചു പറഞ്ഞു "

ക്രിക്കറ്റ്‌ ഭ്രാന്ത്‌

 ഞായറായ്ച ഒരു ദിവസമാണ് ഈ തിരക്കേറിയ ഓഫിസ് ജീവിതത്തില്‍ വിശ്രമിക്കാന്‍ ലഭിക്കുന്നത്. എന്നാ ആ ദിവസമും സുര്യന്‍ തലയ്ക്കു മുകളില്‍ വരുംവരെ സ്വസ്ഥമായി കിടന്നു ഉറങ്ങാന്‍ സമ്മതിക്കില്ലാന്നു വെച്ച  എന്നാ ചെയനാ. അതിനു ഉത്തരവാദി എന്‍റെ ഹോസ്റ്റലില്‍ ഉള്ള പ്രവീണ്‍ ആണു.അതിരാവിലെ തന്നെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വാടാ എന്നു പറഞ്ഞു ആശാന്‍ കതകു തള്ളി പൊളിക്കുന്ന ശബ്ദം കാരണം സ്വപനലോകത്തു നിന്ന് പെട്ടെന്ന് വിട വാങ്ങി കതക് തുറന്നു. ആശാന്‍റെ ശബ്ദത്തെ കുറിച്ച് പറയുകയണേല്‍, ഓഫീസില്‍ അവന്‍ ഫോണില്‍ സംസാരിക്കുമ്പോ  ആറു വരി അകലെ ഉള്ള ക്യുബിക്കളില്‍ ഇരിക്കുന്ന ആള്‍ക്ക് വളരെ വ്യക്തമായി കേള്‍ക്കാം. അപ്പൊ അവന്‍റെ ശബ്ദത്തിനു പുറമേ കതകേല്‍ ഉള്ള തട്ടുംക്കുടെ ആകുമ്പോ കുംഭകര്‍ണന്‍ പോലും എഴുനേല്‍ക്കും, പിന്നെ എന്നെ പോലത്തെ ഒരു സാധാരണ മനുഷ്യന്‍റെ കാര്യം പറയേണ്ടതുണ്ടോ . തൊട്ടടുത്ത മുറിയിലെ രഞ്ജിത്  തന്‍റെ  കുംഭകര്‍ണ സേവക്കു  ഭംഗം വന്ന കലിപ്പില്‍ "ഇന്ന് മഴ പെയ്യെനെ" എന്നു പ്രാക്കുന്നത് കേള്‍ക്കാം. 
അവസാനം ഹോസ്റ്റലില്‍ അന്ന് ഉണ്ടായിരുന്ന എല്ലാവരെയും കുത്തിപൊക്കി പ്രവീണ്‍ ഗ്രൗണ്ടില്‍ എത്തി. ക്രിക്കറ്റ്‌ കളി തുടങ്ങിയ പിന്നെ അവന്‍ അതില്‍ അങ്ങ് മുഴക്കി ഇരിക്കും. അവന്‍ ഉള്ള ടീം തന്നെ ജയിക്കണം. ആ ടീം എങ്ങന്നും തോറ്റാ പിന്നെ പറയേണ്ട, അവന്‍റെ ടീം ജയിക്കും വരെ മാച്ച് വെക്കും. ഒരു ഇട്ടാവട്ടത്തില്‍ ഉള്ള ഒരു ബാറ്റ്മിന്ടെന്‍ കോര്‍ട്ടില്‍ ആ ഈ മത്സരം ഒകെ. അവിടെ മുടിഞ്ഞ സ്പീഡില്‍ അവന്‍റെ ഏറും. ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നവന്‍ പന്ത് കണ്ടാല്‍ ആയി. ആ കോര്‍ട്ട് മൊത്തം ‍അവന്‍റെ ടീം നിറഞ്ഞു നില്‍ക്കുവ. അബത്തതില്‍ വെല്ലോ റണ്‍ വന്ന ആയി. അങ്ങനെ രാവിലെ 10നു തുടങ്ങിയ ക്രിക്കറ്റ്‌ കളി വൈകുന്നേരം 6 മണിക്കാനു  അവസാനിച്ചേ. എല്ലാവരും ഒരു പൊരി വെയിലത്ത്‌ കളിച്ച ക്ഷീണവും  നല്ല ഒരു അവധി ദിവസം ഇങ്ങനെ കളഞ്ഞു കുളിച്ച ദേഷ്യവും കലര്‍ന്ന പ്രവീണ്‍ന്‍റെ മുഖ്‌ത്തോട്ടു ഒരു നോട്ടം പാസ്‌ ആകി എല്ലാവരും അവനവന്‍റെ റൂമിലേക്ക്‌ പോയി. എല്ലാവരുടെയും ആ നോട്ടം കണ്ടുകൊണ്ടാകും ആശാന്‍ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോ ഇങ്ങനെ പറഞ്ഞെ.
" ഡാ, ഇങ്ങനെ ഞാന്‍ എല്ലാവരെയും എല്ലാ ഞായറായ്ചയും കളിക്കാന്‍ വിളിച്ചാ ഒരു മാസം കഴിയുമ്പോ ഞാന്‍ മാത്രമേ ഇവിടേ കാണു. ബാക്കി ഉള്ളവര്‍ എല്ലാം ഹോസ്റ്റല്‍ vacate ചെയ്തു ജീവനും കൊണ്ട് ഓടും"  

2011, ജനുവരി 22

ഒരു ചൈനീസ് ദുഖകഥ

അത്തിപഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് എന്ന് ചൊല്ല് കേട്ടിട്ടില്ലേ. കഴിഞ്ഞ  ആയ്ച്ച  ഞാന്‍ അത് നേരിട്ട് അറിഞ്ഞു. വായ്ക്കു രുചിയായി ഭക്ഷണം കയിച്ചിട്ടു മാസം ഒന്നാകരായി. ഓഫിസ് ക്യാഫെറെറിയില്‍ നിന്ന്  ലെമോന്‍ റൈസ് കഴിച്ച എന്‍റെ വയറു ഒരു പരുവമായി ഇരുപ്പാന്നു. എന്നാ മൂന്നു ദിവസം അടുപ്പിച്ചു അവധികിടുന്നതല്ലേ എന്‍റെ കസിന്‍ ചേട്ടന്‍മാരുടെ  അടുത്ത് പോയേക്കാം, എന്ന് കരുതി ഞാന്‍ ബാംഗ്ലൂര്‍ എത്തി. കുറച്ചു നാള്‍ ബാംഗ്ലൂര്‍ നിന്നതാനെക്കിലും ഇത് വരെ അവരുടെ വീട്ടില്‍ പോകാന്‍ പറ്റിയില്ലയിരിന്നു. രാവിലെ തന്നെ എത്തി അവരെ ശല്ലിയപെടുതെണ്ടല്ലോ എന്ന് കരുതി കൂട്ടുകാരെ ഒകെ കണ്ട് വൈകുനേരം ആയപ്പോ അവരുടെ വീട്ടില്‍ എത്തി. ഞാന്‍ വന്നതിന്‍റെ സന്തോഷത്തില്‍ പുറത്ത് നിന്നാകാം ഭക്ഷണം എന്നായി കസിന്‍ ചേട്ടന്‍. മൈസോരു കിട്ടുന്ന ഭക്ഷണത്തിന്‍റെ ഗുണം ഒന്നും ഞാന്‍ പറഞ്ഞിരുനില്ല. ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിറുത്തി അതിന്‍റെ പേര് വായിക്കാന്‍ തുടങ്ങിയപ്പോലന്നു അത് ഒരു ചൈനീസ് രസ്ടോര്രെന്റ്റ്‌ ആന്നെന്നു മനസിലായത്‌ .  ഞാന്‍ പ്രശ്നം അവതരിപിച്ചു. എന്നാ നീ ലൈററ്  ആയി കഴിച്ച  മതി എന്നു ചേട്ടന്‍. ഓര്‍ഡര്‍ കൊടുത്തു. Man chow സൂപ്  ആണ്‌  എത്തിയ  ആദ്യയമെത്തിയ വിഭവം. നല്ല സൂപ്. അടുത്തത് Chow Tsing Choi . അതോടെ എന്‍റെ വയറു ഗ്യാസ് കൊണ്ടു നിറഞ്ഞു. ഇനിയും വരാന്‍ കിടക്കുന്നത്തെ ഒള്ളു . Szechuan Chowmein noodles എത്തി. അത് വളരെ കഷ്ട്ടപെട്ടു അകത്താക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. പകുതി പൊള്ളും എത്താന്‍ പറ്റിയില്ല എന്നാ ദുഖത്തില്‍  ഇരുന്നപ്പോ. അവസാനത്ത ഐറ്റം ആയ Shanghai Fried Rice എത്തി. ഇല്ല ഇനി ഒരു തരി ഉള്ളിലേക്ക് വിടില്ല എന്നാ മട്ടില്‍ വയറുനിന്നപ്പോ അതില്‍ തോടുക പോലും ചെയാതെ ഞാന്‍ മാറി ഇരുന്നു. പുറത്ത് ഇറങ്ങിയപ്പോ ഒരു ഐസ്ക്രീം ആയേക്കാം എന്നു പറഞ്ഞു തൊട്ടടുത്ത ബാസ്കിന്‍-രോബ്ബിന്സില്‍ കേറി. ഇന്‍ഖ്വലാബ്‌  വിളിച്ചു നില്‍ക്കുന്ന എന്‍റെ വയറിന്നെ നോക്കിയിട്ട് ഞാന്‍ ചേട്ടനോട് പറഞ്ഞു " എനിക്ക് വേണ്ട ". വേള്‍ഡ് ക്ലാസ്സ്‌ ചോക്ലേറ്റ്ഉം രൈന്ബോ ശേര്ബെറ്റ്ഉം കന്നടികൂടിലോടെ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി. ഇതിനു മുന്‍പ്‌ പല തവണ ചൈനീസ് ഫുഡും ബാസ്കിന്‍-രോബ്ബിന്സില്‍ നിന്ന് ഐസ്ക്രീം കഴിച്ചിട്ടുല്ലതനെക്കിലും ഒരു മാസത്തിന്‍റെ  കാലയളവില്‍ കിട്ടിയ നല്ല ഒരു ട്രീറ്റ്‌ വെറുതെ നോക്കി ഇരിക്കേണ്ടി വന്നു എന്നാ സങ്കടത്തിലന്നു ഞാന്‍. മരുഭൂമിയില്‍ നിന്ന് ഒരു ഇറ്റു വെള്ളത്തിനായിയെതിയവന് വെള്ളത്തിന്‌ പകരാന്‍ പുഴയുടെ ഫോട്ടോ കാണിച്ച അവസ്ഥയയിരിന്നു അത്. പാവം ഞാന്‍ :(

സ്മാര്‍ട്ട്‌ സിറ്റി എന്നാ സ്വപ്നം

"കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്ന ചിലപ്പോ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി നടന്നേക്കും." ഇന്ന് രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്‍റെ കുട്ടുകാരന്‍ പറയുന്നത് കേട്ട് ഞാന്‍ അല്‍പ്പ നേരം ഒന്ന് ഓര്‍ത്തു, സ്മാര്‍ട്ട്‌ സിറ്റി എന്നാ ഈ വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ടു  ഇപോ കൊല്ലം എത്ര ആയി? കൃതിയമായി ഓര്‍ത്താല്‍ 2003 ല്‍.  ഞാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് ചെയ്തുകൊണ്ടിരുന്ന  കാലം. അന്ന്  ക്ലാസ്സില്‍ കൂടെ പഠിച്ച ആരോ " നമ്മുടെ പഠിത്തം കയിയുംബോലേക്കും ഇത് ആയാല്‍ നാട്ടില്‍ തന്നെ ജോലി ചെയ്യമെല്ലോ" എന്ന് പറഞ്ഞത്‌ ഓര്‍ക്കുന്നു. പിന്നെ എന്തോകെ കോലാഹലങ്ങള്‍  ആയിരിന്നു. അവസാനം 2006ല്‍  ഒരു കരാര്‍ ഒപ്പിട്ടു ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥലം വിട്ടു. പിന്നെ ഇതുവരെ എന്തു പറ്റിയോ ആവോ ?? . വിപ്ലവത്തിന്‍റെ കൊടി പാറിച്ച കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ എത്തി, പക്ഷേ ഒന്നും നടനില്ല. ഇടയ്കിടെ മറന്നു പോകാതെ ഇരിക്കാന്‍  സ്മാര്‍ട്ട്‌ സിറ്റി എന്നാ പേര് പറയുനുണ്ട്. ഞാന്‍ ആണെകില്‍ പഠിത്തവും കഴിഞ്ഞു വേറെ നാട്ടില്‍ വന്നു ജോലി ചെയുന്നു. ഇപ്പോഴും ചര്‍ച്ച മാത്രം നടക്കുന്നു. കേട്ട് കേട്ട് തഴംഭിച്ച ഈ പേര് എല്ലാവര്‍ക്കും മടുത്തു. ഇത് വെറും ഒരു രാഷ്ടിയ വാഗ്ദാനം മാത്രമനു മനസിലായി. ഏങ്കിലും ആ സ്വപ്നം നടന്നിരുന്നെകില്‍ എന്ന് വെറുതെ ആശിച്ചു പോകുവയിരിന്നു.