2011, ഏപ്രിൽ 28

പാറ്റ റൈസ്

ഇത്തവണ ഈസ്റ്റര്‍ കൂടാന്‍ വീട്ടില്‍ എത്തിയ അന്ന് മുതല്‍ കണ്ടവര്‍ക്ക് ഒന്നേ ചോദിക്കാന്‍ ഒള്ളു.എന്താ ഇത്ര മെലിഞ്ഞു പോയെ??ഒന്നാതെ മെലിഞ്ഞ ഞാന്‍ വീണ്ടും മെലിഞ്ഞു എന്ന് എനിക്ക് തന്നെ അറിയാം.എന്നാ അത് ഇങ്ങനെ ബാക്കി ഉള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോ ആകപാടെ ചോരിഞ്ഞുവരും. ദുഖവെള്ളിയാച്ച പള്ളി വെച്ച് കണ്ട അമ്മായിയുടെ ചോദ്യം,എനിക്ക് ഇവിടേ കഴിക്കാന്‍ ഒന്നും കിട്ടുനില്ലേ എന്നായിരിന്നു. എന്തായാലും ഒന്ന് രണ്ടു പേരുടെ ഈ ചോദ്യം കേട്ട് കഴിഞ്ഞപ്പോ ഞാന്‍ ഒരു റെഡി മെയിഡ് ഉത്തരം കണ്ടു വെച്ചിരിന്നു.ഫുഡ്‌ ശരി ആകുനില്ല.ശെരിക്കും അത് തന്നെയാ കാരണം.അപ്പൊ ദേ അടുത്ത ചോദ്യം,ഇത്ര വലിയ ഒരു കമ്പനിയില്‍ നല്ല ഫുഡ്‌ കിട്ടതില്ലേ??കിട്ടത്തില്ല എന്ന് പറഞ്ഞ ആര് സമ്മതിക്കാന്‍.ഒടുവില്‍ നന്നായിട്ട് ഫുഡ്‌ കഴിക്കണേ എന്ന് എല്ലാവരുടെയും കയ്യില്‍ നിന്ന് ഉപദേശവും മേടിച്ചു ഞാന്‍ തിരിച്ചു ഇങ്ങോട്ട് വണ്ടി കേറി.

അങ്ങനെ ഞാന്‍ ഓഫീസില്‍ എത്തി.വൈകുന്നേരത്തെ ഷിഫ്റ്റ്‌ ആണ്.രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി കാന്റീനില്‍ എത്തി.കഴിക്കാന്‍ ആകെ ഒള്ളത് ചപ്പാത്തിയും പിന്നെ നെയ്‌ ചോറും ആയിരിന്നു.ചപ്പാത്തി എന്നത് ചൂട് ആറുന്നതിനു മുന്നേ കഴിച്ചില്ലേ ചപ്പാത്തി കൊണ്ട് വാ മുറിയും,അത് പോലെ കട്ടിയാ. എന്നാ പിന്നെ നെയ്‌ ചോറ് ആകാം എന്ന് കരുതി പതിയെ ഫുഡ്‌ സ്റ്റാള്‍  വരെ എത്തി. എന്തോ നെയ്‌ ചോറ് കണ്ടപോ മേടിക്കാന്‍ തോന്നിയില്ല.ശരി ചപ്പാത്തി ആകട്ടെ എന്ന് കരുതി അത് ഓര്‍ഡര്‍ ചെയ്തു.ചപ്പാത്തി വരന്‍ പത്തു മിനിറ്റ് എടുക്കും.ഭാഗ്യം ചപ്പാത്തി ചൂടോടെ കിട്ടും.വാ മുറിയില്ല.അങ്ങനെ ചപ്പാത്തിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യാന്‍ തുടങ്ങി. ആ സമയത്താ അങ്ങേ മൂലയ്ക്ക് ഇരിന്നു ഭക്ഷണം കഴിരുന്ന ഒരു ടീം മൊത്തം കൂടി സ്റ്റാള്ളിന്റെ നേരെ പോകുന്നത് കണ്ടേ.എല്ലാവരും പാതി കഴിച്ച പ്ലേറ്റും ആയി ആണ് പോകുന്നെ.അവര്‍ അവിടേ എത്തിയതും ഭയകര ഒച്ചപാട്.കന്നടയിലും,ഹിന്ദിയിലും ഇംഗ്ലീഷിലും ഒകെ ആരൊക്കെയോ ഭയങ്കരമായി ഒച്ചവേക്കളായി.എന്താ സംഭവം എന്ന് അറിയാന്‍ ആള്‍ക്കാര്‍ തടിച്ചു കൂടി തുടങ്ങി.എന്താ സംഭവം.
 
സംഭവം എന്താന്ന് ചോദിച്ചാ ആ ടീമിലെ ഒരാളുടെ നെയ്‌ ചോറില്‍ നിന്ന് ഒരു പാറ്റയെ കിട്ടി.കൂടെ അതിന്‍റെ മുട്ടയും.അങ്ങനെ നെയ്‌ ചോറ് ഫ്രൈഡ റൈസ്  ആയി.പിന്നെ ആകപാടെ വന്‍ പുകില്‍ ആയി. ഇവര്‍ പറഞ്ഞത് മൊത്തം കേട്ടിട്ട് ഫുഡ്‌ കൊടുക്കാന്‍ നില്‍കുന്ന പുള്ളി തലകുലുക്കി നിന്ന് ഇവര്‍ അങ്ങോട്ട്‌ മാറിയപ്പോ ഇതൊന്നും അറിയാതെ ഭക്ഷണം കഴിക്കാന്‍ വന്നവര്‍ക്ക് ഫുഡ്‌ കൊടുക്കാന്‍ തുടങ്ങി. ഇത് കണ്ട ഒരു മാനേജര്‍ വന്നു കന്നടയില്‍ എന്തോ പറഞ്ഞു.അതോടെ ഇനി അവിടെ ഫുഡ്‌ ഇല്ല എന്നാ ബോര്‍ഡ്‌ ഇട്ടു.ചപ്പാത്തിയും ഇല്ല നെയ്‌ ചോറുമില്ല വെളിയില്‍ പോയി കഴിക്കാന്‍ വേറെ കടയും ഇല്ല.
അവസാനം അപ്പുറത്ത് ഉള്ള സ്നാക്ക്സ് കോര്‍നെരില്‍ നിന്ന് ബെല്‍പുരി വാങ്ങി വിശപടക്കി
 
പിറ്റേന്ന് തന്നെ എല്ലാവരുടെയും മെയിലില്‍ ഈ വിഷയം ഫോര്‍വേഡ് ചെയ്തു എല്ലാവരും അറിഞ്ഞു.അതും ഫോട്ടോ സഹിതം.കൂടെ കാന്റീനിലെ ഫുഡ്‌ സൂക്ഷിച്ചു കഴിക്കാവു  ഒരു മുന്‍അറിയിപ്പും.മിക്കവരും വേറെ നിവര്‍ത്തി ഇല്ലാത്തതുകൊണ്ട് മാത്രം ആണ് കാന്റീനില്‍ പോകുന്നെ.അന്നേ ദിവസം തന്നെ വേറെ ഒരു മെയിലും വന്നു."കമ്പനി ഭയകര ലാഭത്തില്‍ ഓടുകയാണ്".ഇങ്ങനെ ഒകെ ചെയ്ത പിന്നെ ബി=ലാഭം അല്ലാതെ നഷ്ട്ടം ഉണ്ടാകുമോ... അല്ലെ???

2011, ഏപ്രിൽ 19

തറവാട്ടില്‍ നിന്ന് ഉച്ചഭക്ഷണം

തറവാട് എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട.എന്‍റെ തറവാടോ സര്‍കാരിന്‍റെ വക ഉള്ള തറവാടിന്റെയോ കാര്യമല്ല ഇവിടേ പറയുന്നേ.കോട്ടയം ജില്ലയില്‍ പ്രതേകിച്ചു കുമരകം ഭാഗത്ത്‌ ഉള്ളവര്‍ക്കും ആ ഭാഗത്തോട്ട് പോയിട്ട് ഉള്ളവര്‍ക്കും ഇപ്പോലെക്കും മനസ്സിലായിട്ടുണ്ട് ഞാന്‍ എന്തിനെ കുറിച്ചാ പറയുന്നേ. കൂടുതല്‍ സസ്പെന്‍സ് ഒന്നും വെക്കുനില്ല, അത് ഒരു കള്ളുഷാപ്പിന്‍റെ പേരാ. നല്ല പ്രസിദ്ധമായ ഒരണ്ണം. കള്ള് കൊടുക്കാത്ത ഞാന്‍ (സത്യമായിട്ടും) ഷാപ്പില്‍ കേറിയ കഥ ഇങ്ങനെ

ഒരു മധ്യവേനല്‍ കാലം,കോളേജ് വിട്ട ശേഷം ഒരു പട്ടം കൂട്ടുകാര്‍ ഒത്തുചേരാന്‍ ഇട്ട പദ്ധിതി പ്രകാരം ആണ് എല്ലാവരും കോട്ടയത്ത്‌ എത്തിയത്.ആ കൂട്ടത്തില്‍ കോട്ടയക്കരനായി ഞാന്‍ മാത്രം.ചുമ്മാ ഒത്തുകൂടിയ പോര എങ്ങോട്ടെങ്ങിലും ഒകെ കറങ്ങാന്‍ പോകണം എന്ന് നേരത്തെ പദ്ധിതി ഇട്ടിരിന്നു.വാഗമണ്‍ പോയിട്ട് വരാന്‍ ഉള്ള സമയം പലര്‍ക്കുമില്ല. എന്നാ പിന്നെ തൊട്ടടുത്ത കുമരകത്തേക്ക് വിട്ടേക്കാം എന്നായി ഞാന്‍. കഥ മുന്നോട്ടു പോകും മുന്നേ ഇതില്‍ എന്നേക്കാള്‍ പ്രാധാന്യം ഉള്ള വ്യക്തിയെ പരിചയപെടുത്താം. അപ്പുകുട്ടനെയാ ഞാന്‍ ഉദേശിച്ചേ.അപ്പുക്കുട്ടന്‍ ആയിരിന്നു എന്‍റെ ഹോസ്റ്റല്‍ റൂംമേറ്റ്‌.ഇനി കഥയിലേക്ക്‌.അങ്ങനെ ഞാനും അപ്പുക്കുട്ടനും അടക്കം ഏഴു പേര്‍ കുമരകത്തേക്ക് വണ്ടി കേറി.വഴിയിലെ പ്രകൃതിരമണിയമായ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ കുമരകത്ത് എത്തി. നേരെ പക്ഷിസങ്കേതത്തില്‍ കേറി പക്ഷികളെ വായിനോക്കാന്‍ തുടങ്ങി.കാക്കയും കൊക്കുമാല്ലാതെ ഒന്നിനെയും ഞങള്‍ അവിടെ കണ്ടില്ല.എന്നാ ഇനി ഒരു ബോട്ട് സവാരി ആയേക്കാം എന്നായി.അവന്‍മാര്‍ ഒകെ എന്നാ റേറ്റ് ആ പറയുന്നേ.അവസാനം ബോട്ട് വിട്ടു വള്ളം മതി എന്ന് തീരുമാനിച്ചു.
വള്ളത്തെ കേറി വേമ്പനാട്ടു കായലിന്‍റെ ഭംഗിയും ആസ്വദിച്ചു എതിരെ വന്ന ഹൌസ്ബോട്ടില്‍ ഉള്ളവരെ കൈയ്യും കാണിച്ചു അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്യുവാ.അപ്പുക്കുട്ടന്‍ വള്ളക്കാരന്‍റെ അടുത്ത് ഇരുന്നു എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. അങ്ങനെ യാത്ര ഒകെ കഴിഞ്ഞപ്പോ നട്ടുച്ച, എല്ലാവര്ക്കും കശലായി വിശക്കുന്നുണ്ട്. ഇനി ഒരു ഹോട്ടല്‍ തപ്പാം എന്ന് പറഞ്ഞപ്പോ,അപ്പുകുട്ടന്‍ തനിക് ഒരു കിടിലം സ്ഥലം അറിയാം എന്ന് പറഞ്ഞു.ശെടാ... ആദ്യായിട്ട് വരുന്ന ഇവന് എങ്ങനെ ഇതു അറിഞ്ഞു??ഏതാ ആ സ്ഥലം?? അപ്പുകുട്ടന്‍ കാണിച്ചു തന്ന വഴികളിലുടെ ഞങ്ങള്‍ നടന്നു കേറിയത്‌ തറവാട് എന്നാ കള്ളുഷാപ്പിന്‍റെ വാതിക്കല്‍ ആണ്.ഇപ്പൊ എല്ലാര്‍ക്കും മനസ്സിലായി എന്തയിരിന്നു ഇവനും വള്ളക്കാരനും തമ്മില്‍ ഉള്ള ഡിസ്കഷന്‍.ബോര്‍ഡ്‌ കണ്ടതും കേറാന്‍ എല്ലാര്‍ക്കും ഒരു മടി.വെന്നോ എന്നായി ചോദ്യം.അവസാനം ഞാന്‍ അടക്കമുള്ള ബാക്കി ആറു പേരെ അപ്പുകുട്ടന്‍ കള്ള് അല്ലാതെ അവിടെ കിട്ടുന്ന വിഭവങ്ങളെ കുറിച്ച് പറഞ്ഞു ഒരുവിധം സമ്മതിപിച്ചു അകത്തു കേറി.
ഒരു ചെറിയ കൂട്ടം കടയിലേക്ക് കേറി വരുന്നത് കണ്ടിട്ട് ഒരു വിടന്ന പുഞ്ചിരിയോടെ ആണ് കടക്കാരന്‍ ഞങ്ങളെ എതിരെട്ടത്‌.പിന്നെ അവിടെ ഉള്ള വിഭവങ്ങളുടെ ലിസ്റ്റ് അങ്ങു പറയാന്‍ തുടങ്ങി.കപ്പ, ഞണ്ട് കറി, കക്ക,താറാവ് പൊരിച്ചത്, മുയലിറച്ചി അങ്ങനെ നീണ്ട ഒരു നിര.പോരട്ടെ എല്ലാ പ്ലേറ്റ്ഉം ഓരോന്ന്, എന്നായി ഞങ്ങള്‍. ഇത്രേം കേട്ട് പോകാന്‍ തുടങ്ങിയ കടക്കാരന്‍ ചോദിച്ചു "നല്ല കള്ള് ഇരുപ്പുണ്ട്,എടുക്കട്ടെ??" അപ്പുകുട്ടന് എടുക്കണം എന്ന് ഉണ്ടായിരിന്നു,പക്ഷേ ഞങ്ങള്‍ പറഞ്ഞു പിന്തിരിപിച്ചു.അങ്ങനെ ഓരോ ഓരോ വിഭവങ്ങള്‍ മേശ പുറത്തു എത്തി. താറാവ് കൊള്ളാം,അത് ഞങ്ങള്‍ രണ്ടു പ്ലേറ്റ് കുടി ഓര്‍ഡര്‍ ചെയ്തു.എല്ലാം കഴിയാറായപ്പോ കടക്കാരന്‍ വീണ്ടും എത്തി."നല്ല പനംകള്ള് ഉണ്ട്,ഇപോ കൊണ്ടുവന്നതാ,എടുക്കട്ടെ ഒരണ്ണം??" ഇത്തവണയും വേണ്ട എന്നാ ഞങ്ങളുടെ മറുപടി കേട്ട് ആദ്യം ഉണ്ടായിരുന്ന പുഞ്ചിരിക്കു അല്‍പ്പം മങ്ങലേറ്റു.എന്നാല്ലും പുള്ളിക്കാരന് കോള്‍ അല്ലെ അടിച്ചേ.പത്തു എഴുനുറൂ രൂപയ്ക്കു അല്ലെ ഞങ്ങള്‍ കഴിച്ചേ.

അങ്ങനെ പുള്ളികാരന്‍ ബില്‍ കൊണ്ടുവന്നു തന്നു.ബില്‍ ഞങള്‍ കൂട്ടി വെച്ചതിനെക്കാള്‍ കുറവ്.ഇത് എങ്ങനെ?? തപ്പി തപ്പി നോക്കിയപ്പോള ഒരു താറാവ് മിസ്സിംഗ്‌.അത് മനസ്സിലാക്കിയ ഞങ്ങള്‍ പതിയെ ബില്ലില്‍ പറഞ്ഞ കാശു കൊടുത്തു സ്ഥലം കാലിയാക്കാന്‍ തുടങ്ങി. പുറത്തേക്കു ഇറങ്ങി ബസ്‌ സ്റ്റോപ്പ്‌ വരെ എത്തിയില്ല, പുറകില്‍ നിന്ന് ഒരു വിളി."അതെ ഒരു താറാവ് വിട്ടു പോയി"ഞങ്ങളുടെ പുറകെ കടക്കാരന്‍ ഓടിവന്നു പറഞ്ഞു.ഭാഗ്യത്തിന് അന്ന് ആ ബസ്‌ സ്റ്റോപ്പില്‍ ആരും തന്നെ ഉണ്ടായിരുനില്ല.അല്ലേല്‍ ആകെ ചമ്മിയേനെ.അങ്ങനെ ജീവിതത്തില്‍ ഒരിക്കല്‍ പോല്ലും കള്ള് കുടിച്ചിട്ടില്ലാത്ത ഞങ്ങള്‍ കള്ളുഷാപ്പില്‍ നിന്ന് ഒരു ഉച്ചഭക്ഷണം കഴിഞ്ഞു. 

അപ്പുകുട്ടന്‍ ആയിരിന്നു മുന്നില്‍ എങ്കിലും ഞങ്ങളുടെ കുട്ടത്തിലെ എന്തയാര്‍ അച്ചായന്‍റെ ആയിരിന്നു ഈ പ്ലാന്‍. തിരിച്ചു ഉള്ള യാത്രയില്‍ ആണ് അപ്പുകുട്ടന്‍ ഈ രഹസ്യം പൊട്ടിച്ചത്.

2011, ഏപ്രിൽ 18

ഓഗസ്റ്റ്‌ 15 : റിവ്യൂ

ഒരു റിവ്യൂ എഴുതി പരിചയം ഇല്ലാത്തതിനാല്‍ തെറ്റുകള്‍ കണ്ടേക്കാം എന്ന് തുടക്കത്തിലേ അറിയിച്ചുകൊള്ളുന്നു.വളരെ കാലത്തിനു ശേഷം ആണ് ഒരു മലയാള സിനിമ കാണുന്നത്. അവസാനം കണ്ടത് അന്‍വര്‍ ആണ്.ഇപ്പൊ തോന്നാം ഞാന്‍ ഇങ്ങനത്തെ പടം മാത്രമേ കാണുവോല്ലോന്നു.ഇടക്ക് ഇറങ്ങിയ ഒട്ടനവധി താരതമേന്യ നല്ല ചിത്രങ്ങള്‍ തിരക്ക് മൂലം കാണാന്‍ കഴിയാതെ പോയി.ഈ പടം കാണാന്‍ പക്ഷേ ഒരു കാരണം ഉണ്ട്.പഴയ ഓഗസ്റ്റ്‌ 1 എന്നാ പടത്തിന്‍റെ രണ്ടാം ഭാഗം ആണെന്ന് കേട്ടതുകൊണ്ടു മാത്രം ആണ് ഇത് ഒന്ന് കണ്ടു കളഞ്ഞേക്കാം എന്ന് കരുതിയത്‌.വളരെ അധികം ഇഷ്ട്ടപെട്ട,ഒത്തിരി പ്രവിശം കണ്ട ഒരു പടം ആണ് ഓഗസ്റ്റ്‌ 1. എന്നാ ഇത് അതിന്‍റെ ഏഴു അയലതുകൂടി വരില്ല.ആവശ്യമില്ലാത്ത ഒട്ടനവധി കാര്യങ്ങളും കഥാപാത്രങ്ങളെയും കുത്തികേറ്റി ഒരു അവിയല്‍ പരുവത്തില്‍ ആണ് ഓഗസ്റ്റ്‌ 15.

ഒറ്റ വരിക്കു ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ "ഇത് ഒരു പാര്‍ട്ടി ചിത്രം ആണ്.". കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ഇപ്പൊ ഉള്ള വിഭാഗ്യത വെറും മാധ്യമ സൃഷ്ടി  ആണ് എന്ന് ഇടതുപക്ഷ അനുഭാവി ആയ ഈ മമ്മുട്ടി, ഇതില്‍ പറയാന്‍ ശ്രമിക്കുന്നത്.റിലീസ് ചെയ്യുന്നതിന് മുന്നേ സിനിമ പാര്‍ട്ടിയിലെ വിഭാഗ്യതയെ കുറിച്ച ആണ് എന്ന് പറഞ്ഞു കേട്ടിരിന്നു.പക്ഷേ അത് വെറും മാധ്യമ സൃഷ്ടി മാത്രം ആണ് പറഞ്ഞാ അല്‍പ്പം വിവരം ഉള്ള എന്നാ പ്രതികരണശേഷി കുറവുള്ള മലയാളികള്‍ കണ്ണടച്ച് വിശ്വസിക്കില്ല. മാധ്യമങ്ങള്‍ ആ വിഭാഗ്യത പെരുപ്പിച്ചു കാണിക്കുന്നു എന്നത് സത്യം.പിന്നെ ഈയിടെ വലതു സ്ഥാനാര്‍ഥിക്കള്‍ക്ക്‌ സിനിമതാരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയത്‌ തീര്‍ത്തും ശരിയായില്ല എന്ന് പറഞ്ഞാ ചില സഖാക്കനമാര്‍ ഉണ്ട്.വലതു സ്ഥാനാര്‍ഥിക്കള്‍ക്ക്‌ വേണ്ടി അഞ്ഞോ പത്തോ മണ്ഡലങ്ങളില്‍ അവര്‍ പ്രചാരണത്തിന് ഇറങ്ങി എങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു പാര്‍ട്ടി പടം ഇറക്കി കേരളം മൊത്തം ഓടിച്ചില്ലേ.എന്നിട്ടാണോ കുറ്റം പറയുന്നേ.ഇനി പറഞ്ഞോ പാര്‍ട്ടി അല്ല പടം പിടിച്ചതെന്ന്.

തുടക്കത്തില്‍ പത്രമാഫിസ് കാണിക്കുന്നു.സമയം വെളുപ്പിനെ ആറു മണി.ഈ സമയത്ത് ആണോ പത്രം അടിക്കാന്‍ വേണ്ടി വാര്‍ത്ത‍ ടൈപ്പ് ചെയ്യുന്നേ?? അതോ ഇനി ഓണ്‍ലൈന്‍ വാര്‍ത്ത‍ ആണോ?? അത് വ്യക്തമല്ല.പിന്നെ വരുന്നു ലാലു അലക്സ്‌,അങ്ങനെ ഒരു റോള്‍,സിനിമ കാണാന്‍ വെറുപ്പ്‌ തോന്നിക്കും വിധം ഒരു കഥാപാത്രം.ആ സൈബര്‍ കഫെയിലെ പെണ്ണ്,തീര്‍ത്തും വേണ്ടാത്ത ഒരു കഥാപാത്രം ആണ്.മമ്മുട്ടിയുടെ കഥാപാത്രം എടുത്താ,പുള്ളിക്കാരന്‍ കഥയില്‍ ഒരു പോലീസുകാരനെ അല്ലാന്നു തോന്നും.ഏതോ അമനുക്ഷിക സക്തി ഉള്ള ഒരാള്‍. അല്ലേല്‍ പിന്നെ അങ്ങ് ദൂരെ ഉള്ള ഫ്ലാറ്റില്‍ നില്‍ക്കുന്ന വില്ലനെ കാണുക.ഒറ്റയ്ക്ക് പ്രതികളെ പിടിക്കാന്‍ പോകുക.അവസാനം ചത്ത്‌ മലച്ചു കിടക്കുന്ന വില്ലനെ,തന്‍റെ ചോര പൊടിഞ്ഞത് കൊണ്ട് വീണ്ടും വെടി വെക്കുക.ആകപാടെ ഒരു ബോര്‍.അങ്ങ് ദൂരെ ഉള്ള ഫ്ലാറ്റില്‍ നില്‍ക്കുന്ന വില്ലനെ കാണുക ഞായികരിക്കാന്‍ അടുത്ത സീനില്‍ ഒരു ശ്രമവും.കുറച്ചു നാള്‍ ആയി മമ്മുട്ടി മോഹന്‍ലാല്‍ ആകാന്‍ വേണ്ടി പഠിക്കുകയാണോ എന്ന് ഡൌട്ട്.പണ്ട് മുതലേ മോഹന്‍ലാലിന്‍റെ കുത്തക ആണെല്ലോ സിനിമയില്‍ അമനുക്ഷിക പ്രകടനങ്ങള്‍.കുറെ സ്കെച്ച് വരച്ചു ചുമ്മാ വെടിവെച്ചു ഇടുന്ന ആ സീനിന്‍റെ കാര്യം വിട്ടുപോയി.തീര്‍ത്തും പരിതാപകരം.
ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ പടം കണ്ടു ബോര്‍ അടിച്ചു.ക്ലൈമാക്സ്‌സില്‍ ഒരു സസ്പെന്‍സ് എന്നാ പോലെ ഒരു വില്ലനെ പാര്‍ട്ടിക്ക് അകത്തു നിന്ന് കൊണ്ട് വന്നെങ്കിലും ചീറ്റി പോയി. വില്ലനായി വന്ന കഥാപാത്രം ഒരു കിറുക്കന്‍ കൊലപാതകി ആണെന്ന് വരുത്തി തീര്‍ത്തു എങ്കിലും അത് കാണിക്കാന്‍ ഉള്ള സീനിന്‍റെ എണ്ണം അങ്ങ് കൂടി പോയി.മോശം സിനിമ എങ്കിലും എനിക്ക് ഇതിലെ രണ്ടു ഡയലോഗ് ഇഷ്ട്ടപെട്ടു. മുഖ്യമന്ത്രി കഥാപാത്രം നെടുമുടി വേണു  പറയുന്ന " വിഭാഗ്യത പാര്‍ട്ടിയുടെ ഉപരിതലത്തില്‍ കാര്യമായി ബാധിക്കില്ല, എന്നാല്‍ കീഴ്ഘടങ്ങളില്‍ അത് സാരമായി ബാധിക്കും,അത് ഉണ്ടാകാതെ നോക്കേണം" (ഡയലോഗ് ഏകദേശം ഇങ്ങനെ ആണ്).പിന്നെ പാര്‍ട്ടി സെക്രടറി കഥാപാത്രം സായി കുമാര്‍ പറയുന്ന "നേതാകള്‍ക്ക് ഓരോതര്‍ക്ക് അവരവരുടെ അഭിപ്രായവ്യത്യാസം കാണും എന്നാല്‍ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു ഒരു ഒറ്റ അഭിപ്രായം ആയി ആ വിഷയം അവതരിപ്പിക്കുന്നതാന്നു പാര്‍ട്ടി". സത്യത്തില്‍ ഇങ്ങനെ ചിന്തഗതി ഉണ്ടായിരിന്നെങ്കില്‍ നമ്മള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുവാന്നു ആരും പറയില്ലയിരിന്നു.

(ആരും ഇത് വായിച്ചു എന്നെ തല്ലെരുത് ,മൂത്രവും ചാണകവും കൊണ്ടുവരരുത്)

2011, ഏപ്രിൽ 17

ഫേസ്ബുക്കില്‍ സ്പാം മേള...

അതെ, എല്ലാവരുടെയും പ്രിയങ്കര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ഫേസ്ബുക്കില്‍ മൊത്തം സ്പാം.ഇന്ന് രാവിലെ ചുമ്മാ ഒന്ന് രണ്ടേ അപ്ഡേറ്റ് ഇട്ടേക്കാം എന്ന് കേറിയപ്പോള്‍ ആണ് സംഗതി കണ്ടത്. തുരുതുരാ ഒരതരുടെ വക ചാറ്റ് മെസ്സേജും വാള്‍പോസ്റ്റും ടാഗ്ഗും പിന്നെ ഒരു ഇവന്റ്റും. ആകപാടെ ഒരു ജഹപോക. വരുന്ന സ്പാമിന്‍റെ ഇടയില്‍ ഞാന്‍ ഇട്ട അപ്ഡേറ്റ് ഒകെ മുങ്ങി പോയി.ഈ സ്പാം ഇങ്ങനെ പടരാന്‍ പ്രധാന കാരണം അതിന്‍റെ വിഷയം തന്നെയാ. ആരൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ കേറി നോക്കി എന്ന്. പണ്ട് ഓര്‍ക്കുട്ടില്‍ ഉണ്ടായിരിന്നു എങ്ങനെ ഒരു സംഭവം.അത് വെച്ച് പലരുടെയും ഉദേശം( എന്തെല്ലും ഒകെ ഉദേശം കാണുമെല്ലോ) മനസ്സിലക്കിയിരിന്നു. ദേ ഇപോ ഫേസ്ബുക്കിലും അങ്ങനെ ഒരു സംവിധാനം എന്ന് കണ്ടപാടെ കേറി അങ്ങ് ക്ലിക്ക് ചെയ്തു. പോരെ പൂരം.അത്  ഫ്രണ്ട്  ലിസ്റ്റില്‍ ഉള്ള എല്ലാര്‍ക്കും പോയിരിക്കുന്നു.അങ്ങനെ ഓരോ ഓരോ ക്ലിക്കിലും ഓരോ ഓരോ മെസ്സേജ്.ഉള്ളതെല്ലാം ക്ലിയര്‍ ചെയ്തപ്പോലെക്കും സമയം കുറെ ആയി.

വരുന്ന മെസ്സേജ് ഇങ്ങനെ:
hey,this is the facebook official profile viewers app.if you have recieved this message you qualify to see who views your profile at:  ഒരു ലിങ്ക്

ടാഗ് ചെയ്തു വരുന്നത് ഇങ്ങനെ:
you 5 view my profile the most according to the official FB profile views app.check yours at:ഒരു ലിങ്ക്

ഫേസ്ബുക്കില്‍ ഇത് പോലത്തെ പല അപ്ലിക്കേഷനും ഉള്ളതുകൊണ്ട് അതില്‍ ഒന്ന ഇത് എന്ന് കരുതി ക്ലിക്ക് ചെയ്തവരും ഉണ്ട്.പണ്ടൊക്കെ ഒരു ഫോട്ടോ ഇട്ട അതില്‍ ഉള്ളവരെ മാത്രമേ ടാഗ് ചെയ്യരോള്ളൂ.എന്നാ ഇപ്പൊ അങ്ങനെ അല്ല. എന്തെല്ലും സിനിമക്കരുടെയോ പട്ടിയുടെയോ പൂച്ചയുടെയോ പുല്ലിന്റെയോ ഒകെ ഫോട്ടോയില്‍ ടാഗ് ചെയ്യാന്‍ തുടങ്ങി.അങ്ങനെ ചെയ്യാന്‍ കുറെ അപ്ലിക്കേഷനും.ബാക്കി ഉള്ളവരെ കുറ്റപെടുത്തുക അല്ല,ഞാനും അതോകെ ചെയ്യുന്നുണ്ട്.അവിടെ ഒന്ന് ജീവിച്ചു പോകേണ്ടേ.ഓര്‍കുട്ടിനെക്കള്‍ കൂടുതല്‍ സെക്യൂരിറ്റി ഫീച്ചര്‍സ് ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ ഓര്‍കുട്ടിലെ പോലെ വേറെ ശല്യങ്ങള്‍ ഒന്നും പ്രതിക്ഷിച്ചില്ല.എന്നാല്‍ ഇപോ അതും ഇവിടയും എത്തിയിരിക്കുന്നു.കൊള്ളാവുന്ന എന്തെല്ലും എത്തിയ സ്പാമും വൈറസ്സും വിട്ടു അതിനെ നശിപ്പിക്കുക എന്നതന്നെല്ലോ സൈബര്‍ലോകത്തെ ചില വിരുതന്മാരുടെ പ്രധാന തൊഴില്‍.

പണ്ട് ഓര്‍കുടില്‍ ഇങ്ങനെ സ്പാമും വൈറസ്സും കേറിയപ്പോ ഫേസ്ബുക്കിനു വളം ആയി. ഇനി ഇത് ആര്‍ക്കു വളം ആകുമോ എന്തോ?? കണ്ടു അറിയണം.ആരെങ്കിലും ഇതെനെ കുറിച്ച് അറിഞ്ഞിട്ടില്ലേല്‍ ദയവായി ക്ലിക്ക് ചെയ്യല്ലേ.

2011, ഏപ്രിൽ 16

സച്ചിന്‍റെ സെഞ്ച്വറി = ടീമിന്‍റെ തോല്‍വി

ഇന്ത്യക്ക് ക്രിക്കറ്റ്‌ ഒരു മതം ആണ്.ആ മതത്തിലെ ദൈവം ആണ് സച്ചിന്‍.ലോകം മൊത്തം ആരാധിക്കുന്ന അദേഹത്തെ അപമാനിക്കും തരത്തില്‍ ഉള്ള ഒരു പ്രചരണം അടുത്തിടെ ഉണ്ടായിട്ടുണ്ട്.ഒരു അന്ധവിശ്വാസം. അതെ, സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ആ ടീം തോല്‍ക്കും. ഇന്നലെ ഐ.പി.ഏല്‍ലില്‍ തന്‍റെ ആദ്യത്തെ സെഞ്ച്വറി നേടിയപ്പോ മുംബൈ ഇന്ത്യന്‍സ് തോറ്റു.ഉടന്‍ തന്നെ എസ്.എം.എസ്, ഫേസ്ബുക്കില്‍ അപ്ഡേറ്റ്, ട്വിറ്റെറില്‍ ട്വീറ്റ്. സച്ചിന്‍ സെഞ്ച്വറി അടിച്ചു കൊച്ചി ടീം വിജയിച്ചു. തങ്ങള്‍ ആരാധിക്കുന്നു എന്ന് പറയുന്ന അതെ ആള്‍ക്കാര്‍ തന്നെ ഇങ്ങനെ ഒകെ ചെയ്തു അദേഹത്തെ അപമാനിക്കുകയല്ലേ ചെയുന്നെ?? ഒരാളുടെ കഠിനധ്വാനത്തെ ഇങ്ങനെ പരിഹസിക്കുന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ.ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ എന്നാ നിലക്ക് ഇങ്ങനെ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോ വരരെ അധികം വിഷമം ഉണ്ട്.

ഇന്നലെ എന്തുകൊണ്ട് തോറ്റു എന്ന് അന്വേഷിച്ചവര്‍ അല്ലേല്‍ മനസ്സിലക്കിയവരുടെ എണ്ണം വളരെ കുറച്ചു ആണ്. കൊച്ചിയുടെ ആദ്യ പന്തില്‍ തന്നെ മലിംഗയുടെ പന്തില്‍ മക്കെല്ലത്തിന്‍റെ ക്യാച്ച് രോഹിറ്റ് ശര്‍മ വിട്ടുകളഞ്ഞു എന്നത് തന്നെയാ കളിയിലെ ഏറ്റവും പ്രധാന വഴിത്തിരിവ്. ഒരു മത്സരം വിജയിക്കാന്‍ ഒരു ബാറ്സ്മാന്‍ വിചാരിച്ചാ മാത്രം നടക്കില്ല. പിന്നെ ലോകകപ്പ്‌ ഫൈനല്‍ നടന്ന അതെ ഗ്രൗണ്ടില്‍ തന്നെയാ കളിച്ചത്. അതില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയ സാധ്യത കൂടുതല്‍ ആണ്. ഇനി ദക്ഷിണാഫ്രികയുമായി ഉള്ള മത്സരം നോക്കാം. അന്ന് സച്ചിന്‍-ഗംഭീര്‍ കൂട്ടുകെട്ട് കഴിഞ്ഞു എത്ര കൂട്ടുകെട്ട് രണ്ടക്കം കണ്ടേ?? വീണില്ലേ ഒന്‍പതു വിക്കെറ്റ് ഇരുപത്തിയോമ്പതു റണ്‍സിനു. അതിനും മുന്നേ ഇംഗ്ലണ്ട്ഉം ആയി സമനില ആയ മത്സരം.അതും ദക്ഷിണാഫ്രികയുമായി ഉള്ള മത്സരവും ഏകദേശം ഒരുപോലെ തന്നെ. ഇരു കളികളിലും പന്ത് എറിഞ്ഞപോലെ എങ്ങാനും നോക്ക്-ഔട്ട്‌ സ്റ്റേജില്‍ കളിച്ചിരുന്നേല്‍ വേള്‍ഡ് കപ്പ്‌ പോയിട്ട് ഒരു കോളാമ്പി പൊള്ളും കിട്ടില്ലയിരിന്നു.എന്നിട്ടും തോറ്റത്തിന്‍റെ കുറ്റം സച്ചിന്.

ഇനി അല്‍പം പഴയ കണക്കു ആകാം. ഏകദിനത്തിലും ടെസ്റ്റിലും ആയി മൊത്തം 99 സെഞ്ച്വറി നേടിയ സച്ചിന്‍റെ എത്ര കളികള്‍ ജയിപ്പിച്ചു എന്ന് ഈ കണക്കു നോക്കിയാല്‍ അറിയാം

                ആകെ    ജയം    തോല്‍വി  സമനില/ നോ റിസള്‍ട്ട്‌
ഏകദിനം      48       33          13              2
ടെസ്റ്റ്‌            51       20          11            20

ഇതില്‍ ടെസ്റ്റില്‍ ആ സമനിലകളില്‍ പലതും ഒരു തോല്‍വി ഒഴിവാക്കി ഇന്ത്യയെ രക്ഷിച്ച  അല്ലെങ്കില്‍ തോല്‍വിയുടെ ആകാതം കുറച്ച ഇന്നിങ്ങ്സുകള്‍ ആണ്. ഇനി ആ പതിനൊന്നു തോല്‍വികള്‍, അന്ന് സച്ചിന്‍ അല്ലാതെ ആരും തന്നെ കളിച്ചില്ല എന്നാ സത്യം കാണേണ്ടതാണ്. പിന്നെ അതില്‍ ഏഴു എണ്ണം തൊന്നുറുകളില്‍ ഉള്ളതാന്നു. അന്ന് സച്ചിന്‍ എന്നാ ഒരാള്‍ മാത്രം ആയിരിന്നു ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് എന്ന് പറഞ്ഞാല്‍. ഒരു മികച്ച കൂട്ടുകെട്ടും ലഭികാതെ ആണ് ഈ സെഞ്ച്വറികള്‍ പാഴായത്. ഇനി ഏകദിനത്തിലേക്കു വരാം. ഇന്ത്യ തോറ്റ ആ പതിമൂന്നു കളികളില്‍ ഒന്ന് ക്രിക്കറ്റ്‌ ലോകം ഒരിക്കലും മറക്കാത്ത 98ലെ ഷാര്‍ജാ കപ്പ്‌  ഫൈനല്‍ ക്വാളിഫൈയര്‍ ആണ്. പിന്നെ ഉള്ള തോല്‍വികളില്‍ ഒരിക്കല്‍ പോല്ലും സച്ചിന്‍ സെഞ്ച്വറി അടിച്ച കാരണത്താല്‍ തോറ്റിട്ടില്ല.അന്ന് തോല്പിച്ചത് കൂടെ കളിക്കേണ്ട ബാറ്സ്മാനോ ബൗളറോ ആണ്. ഈ തോല്‍വികളിലെ ഒറ്റയാന്‍ പോരാളി ആയിരിന്നു സച്ചിന്‍. ഇതുപോലത്തെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയുക.

ഇനി വരാന്‍ പോകുന്നത് സച്ചിന്‍റെ നൂറാം സെഞ്ച്വറി ആണ്.ലോകത്ത് ഒരു ബാറ്സ്മാനും എത്തി പറ്റാത്ത ഇനി ഒരുപക്ഷേ മറ്റാര്‍ക്കും എത്തിപെടാന്‍ ആകാതെ ആ നേട്ടം നേടുമ്പോ എനിക്ക് ധോനിയോടും ബാക്കി കളിക്കാരോടും ഒന്നേ അപേക്ഷിക്കാന്‍ ഒള്ളു. ദയവു ചെയ്തു നിങ്ങള്‍ ആ കളി തോല്‍പ്പിക്കരുത്. അല്ലേല്‍ ആ അപൂര്‍വ നേട്ടത്തിന്‍റെ ഇടയിലും ചില വിഡ്ഢികള്‍ പറയും സച്ചിന്‍റെ സെഞ്ച്വറി കാരണമാ ഇന്ന് തോറ്റതെന്ന്.

2011, ഏപ്രിൽ 14

ബ്രേക്ക്‌ കെ ബാദ്

അത് അവന്‍റെ ആദ്യ അനുരാഗം ആയിരിന്നു.മനസ്സില്‍ പണ്ട് എങ്ങോ വരച്ചു ഉണ്ടാക്കിയ സ്വപ്ന സുന്ദരിയുടെ രൂപം അവളില്‍ ഉണ്ടായിരിന്നു.അവള്‍ക്കും അങ്ങനെ ഒകെ തന്നെ ആയിരിന്നു.തങ്ങളുടെ ബന്ധത്തില്‍  ആരെങ്കിലും കണ്ണ് വെക്കുമോ എന്ന് കരുതി അവര്‍ അത് ആരോടും പറഞ്ഞില്ല.ഉറ്റ സുഹൃത്തുക്കളോടെ പോല്ലും പറയാന്‍ അവനു പേടി ആയിരിന്നു.എല്ലാവരുടെയും മുന്നില്‍ അവര്‍ വെറും പരിചയക്കാര്‍.എങ്കിലും ചിലരുടെ മനസ്സില്‍ ചില സംശയം മുള പൊട്ടി.എന്നാ സമര്‍ത്ഥമായി സംശയാലുക്കളുടെ കണ്ണില്‍ പൊടി ഇടാന്‍ അവര്‍ക്ക് കഴിഞ്ഞു.അങ്ങനെ അധികം ആരുടേയും കണ്ണില്‍ പെടാതെ ആ പ്രണയകഥ അങ്ങനെ മുന്നോട്ടു പോയി.ഒരായിരിം സ്വപനങ്ങള്‍ അവര്‍ കണ്ടു.എന്നാ കാലം കരുതി വെച്ചിരുന്നത് മറ്റൊന്നയിരിന്നു.വരന്‍ ഉള്ളത് ഒന്നും വഴിയില്‍ തങ്ങിയില്ല.തുടക്കം വെറും ഒരു സൗന്ദര്യ പിണക്കം മാത്രം.പക്ഷേ അത് വളര്‍ന്നു പന്തലിച്ചു ഒരു വന്‍ വഴക്കിലക്ക് എത്തിച്ചേര്‍ന്നു.എങ്ങനെ എത്തി എന്നത് അവനു അറിയില്ല.പക്ഷേ ഒരു കാര്യം അവനു മനസില്ലായി.ആ പഴയ ഇഷ്ട്ടം അവരുടെ ഇടയില്‍ ഇല്ലാന്ന്.അവിടെ അവര്‍ വേര്‍പിരിഞ്ഞു.അവനു അവന്‍റെ വഴി.അവള്‍ക്കു അവളുടെ വഴി.അവന്‍റെ ആദ്യത്തെ ബ്രേക്ക്‌ അപ്പ്‌.

ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞുള്ള ആദ്യ നാളുകള്‍ മനസ്സില്‍ ഒരു വിഷമവും,ഒരു പ്രയാസവും തോന്നിയില്ല.ചിലപ്പോ അവള്‍ അവന്‍റെ കണ്ണ് വെട്ടത് തന്നെ ഉണ്ടായിരിന്നു എന്നത് കൊണ്ട് ആവാം.പലപ്പോഴും ഇരുവരും നേരില്‍ കണ്ടപ്പോ കണ്ണുകളില്‍ ഒരായിരം വാക്കുകള്‍ പറയാന്‍ ഉണ്ടായിരിന്നു,എന്നാ ഒരു വാക്കും മിണ്ടുവാന്‍ നാവുകള്‍ക്ക് ആയില്ല.സാവധാനം ആ കണ്ണുകള്‍ക്കും വാക്കുകള്‍ നഷ്ട്ടമായി തുടങ്ങി.അങ്ങോട്ട്‌ പോയി മിണ്ടുവാന്‍ മനസ്സ് അനുവദിച്ചില്ല.അത് ഒരു തന്‍റെ തോല്‍വി ആണെന്ന് ആരോ മനസ്സില്‍ പറയുന്നതായി അവനു തോന്നി.അവള്‍ വരട്ടെ,വന്നു എന്നോട് സംസാരിക്കട്ടെ!!! അങ്ങനെ ഒരു തീരുമാനവുമായി അവളുടെ വരവിനായി കാത്തിരിപ്പു തുടങ്ങി.അവള്‍ വന്നില്ല.വരാത്തതിന്‍റെ ദേഷ്യവും അരിശവും മൂലം അവളെ അവന്‍ ഏറ്റവും വെറുക്കുന്നതായി അവനു തോന്നി.

പിന്നെ എന്നോ അവന്‍ തീരുമാനിച്ചു.അവളുടെ കണ്ണ് എത്താ ദൂരത്തേക്കു യാത്രയാകാന്‍.ഒരു യാത്ര പറയാന്‍ കൂടി അവനു മനസ്സ് വന്നില്ല.എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാനും അവള്‍ക്കും തോന്നിയില്ല.വടക്ക് എങ്ങോ ഒരു നാട്ടില്‍ എത്തിയ അവനെ ഇപ്പൊ ഓര്‍മ്മകള്‍ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.മനസ്സില്‍ ഒരു വിഷമവും പ്രയാസവും ഉടലെടുതിയിരിക്കുന്നു.അവളെ ഒരു നോക്ക് കാണുവാന്‍ മനസ്സ് കൊതിക്കുന്നു.തിരികെ ചെന്നപ്പോ അവളും എങ്ങോട്ടോ പോയിരിക്കുന്നു.അറിയവുന്നടെതെല്ലാം അവന്‍ തിരക്കി.പക്ഷേ എല്ലാ ശ്രമവും പരാജയമടിഞ്ഞു.തിരിച്ചു വടക്കന്‍ നാട്ടില്‍ എത്തിയ അവനു വിഷാദം മുഖത്ത് തളംകെട്ടി കിടന്നു.താടിയും മുടിയും വളര്‍ത്തി സിനിമയില്‍ കാണും വിധം ഒരു നിരാശാ കാമുകന്‍റെ റോള്‍ ചെയ്യാന്‍ എന്തായാലും അവന്‍ ഒരുക്കമാല്ലയിരിന്നു.അങ്ങനെ സാവധാനം ആ ഓര്‍മ്മകള്‍ അവന്‍ മറക്കുവാന്‍ ശ്രമിക്കുന്ന കാലയളവില്‍ കൂടെ ജോലി ചെയുന്ന ഒരു സുന്ദരി പെണ്ണ് അവനോടു ചോദിച്ചു
 "നീ എന്നെങ്കിലും പ്രേമിച്ചിട്ടുണ്ടോ??"

2011, ഏപ്രിൽ 12

ഒരു ചെറിയ പ്രവചനം

രാഷ്ട്രിയ പ്രവചനം നടത്തി പരിചയം ഒന്നുമില്ല. എന്നാല്ലും ഇന്ന് ചുമ്മാ ഒരു കൈ നോക്കാന്‍ ശ്രമിക്കുവാ.

സീറ്റ്‌ നില 

യു.ഡി.എഫ്  75-80

എല്‍.ഡി.എഫ് 60-65

ബി.ജെ.പി  0-1

 യു.ഡി.എഫ്  അധികാരത്തില്‍ വന്നല്ലും അഞ്ചു കൊല്ലം തികച്ചു ഭരിക്കില്ല

തോല്‍ക്കാന്‍ സാധ്യത ഉള്ള ചില പ്രമുഖര്‍

1.വി.എസ് അച്ചുതനന്തന്‍ (പാര്‍ട്ടി തോല്‍പ്പിക്കാന്‍ എല്ലാ സാധ്യത ഉണ്ട്,ഇല്ലേല്‍ ഉറപ്പായും ജയിക്കും)

2.കെ.ആര്‍.ഗൗരിയമ്മ (ജയിപ്പിച്ചു വിട്ടാ ഉണ്ടന്‍ തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നേക്കും)

3.കുഞ്ഞാലികുട്ടി (ഐസ്ക്രീം തന്നെ കാരണം)

4.കെ.അച്യുതന്‍ (ജനതാദള്‍ കാലു മാറി നില്‍പ്പല്ലേ)

5.പി.ജെ.ജോസഫ്‌ (തൊടുപുഴയിലെ ഒറ്റ കോണ്‍ഗ്രസ്‌ വോട്ട് കിട്ടുലാ)
 
6.സെബാസ്റ്റിയാന്‍ പൌള്‍ (ഹൈബി ആണ് എതിരാളി)
 
7.എം.ലിജു (ചുമ്മാ വളവള എന്ന് ഇരിക്കണേ അറിയൂ,ഒരു ഗുണവും ഇല്ല.അത് ഒട്ടു മിക്ക ജനങ്ങള്‍ക്കും അറിയാം )
 
8.കെ.ടി.ബെന്നി (ഇമ്പോര്‍ട്ട് ചെയ്ത സ്ഥാനാര്‍ഥി, അങ്ങനെ ജയിക്കാന്‍ മണ്ഡലം തിരുവനന്തപുരവും അല്ല മത്സരിക്കുന്നത് ശശി തരുരും അല്ല)

9.വി.എന്‍.വാസവന്‍ ( എന്‍റെ മണ്ഡലത്തിലെ പുള്ളിയാ.പൊട്ടും കാരണം തിരുവഞ്ചൂര്‍ ആണ് എതിര്)
 
ഈ പ്രവചനം വല്ലോം തെറ്റിയാല്‍ കൂവല്ലേ. ഈ പാവം ഇവിടെ ബ്ലോഗ്‌ എഴുതി ജീവിക്കാന്‍ അനുവദിക്കണം.

ഏപ്രില്‍ പതിമൂനിനു എല്ലാവരും അവരവരുടെ വോട്ട് രേഖപെടുത്തണം എന്ന് വിനിതമായി അഭ്യര്‍ത്ഥിക്കുന്നു.

അടുത്തിടെ മിക്ക നേതാക്കളും പറഞ്ഞ പോലെ നിങ്ങള്‍ നിങ്ങളുടെ മനസാക്ഷിക്ക്  ശരി എന്ന് തോന്നുന്നവര്‍ക്ക് വോട്ട് ചെയ്ക.

അഴിമതിക്കാരെയും പെണ്‍വാണിഭക്കരെയും വര്‍ഗിയവാതികളെയും ജനദ്രോഹ നടപടികള്‍ക്ക് കൂട്ട് നില്‍ക്കുന്നവരെയും ജയിച്ച നാടിനു പത്തു പൈസയുടെ ഉപകാരം ഇല്ലാത്തവരെയും ജയിപ്പിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക. പാര്‍ട്ടി ചിന്നം നോക്കാതെ ആളുകളെ നോക്കി വോട്ട് ചെയുക, അത് ഇപ്പൊ വെറും ഒരു സ്വതന്ത്രന്‍ ആണേല്‍ കൂടി വോട്ട് ചെയുക.

ഇങ്ങനെ ഒന്നും ചെയ്തില്ലേല്‍ ഈ തവണയും ഭരണത്തില്‍ കേറിയിട്ടു അവര്‍ പറയും "പൊതുജനം ഒരു കഴുത ആണ് "

ഈ തവണ വോട്ട് ചെയ്യാന്‍ കഴിയാത്ത ഒരു മലയാളി എന്നാ കണക്കിന് നിങ്ങളോടെ അഭ്യര്‍ത്ഥിക്കുന്നു,അപേക്ഷിക്കുന്നു.

(ഞാന്‍ ഏതു പാര്‍ട്ടി ആണ് ആരെല്ലും ചോദിച്ചാ, ഉത്തരം ഒരു പാര്‍ട്ടിയും ഇല്ലാത്ത ഒരു പച്ച മലയാളി)

2011, ഏപ്രിൽ 11

ഇന്നത്തെ തമാശകള്‍....

ഇന്ന് രാവിലെ പത്രം തുറന്നു വായിച്ചപ്പോ കണ്ട ചില തമാശകളും അതിനെ കുറിച്ച് രണ്ടു വാക്കും പറയുന്നു.

1.മുട്ടയേറ്: സിന്ധു ജോയ് വീണു.

പണ്ട് പോലീസിന്‍റെ ഷെല്ലുകളെയും ലാത്തി ചാര്‍ജ്ജിനെയും കുസത്തെ സമരമുഖത്ത്‌ വിദ്യാര്‍ഥികളെ നയിച്ച ധീര നേതാവ് വെറും ഒരു ചീമുട്ട ഏറില്‍ വീണു ആശുപത്രി കിടക്കയില്‍ ആയി എന്നാ വാര്‍ത്ത‍ കേട്ട എങ്ങനെ ചിരിക്കാതെ ഇരിക്കും.അല്ല ഇങ്ങനെ വീഴുന്നവര്‍ ആയിരുന്നേല്‍ അത് നേരത്തെ അറിയിക്കെണ്ടയിരിന്നോ.ഉമ്മന്‍‌ചാണ്ടി ഭരിച്ചിരുന്നപ്പോ വെറുതെ കുറെ ഷെല്‍ ലഭിക്കമായിരിന്നു.ആ കാശിനു വേറെ എതെല്ലും വകുപ്പില്‍ അവര്‍ക്ക് കീശയില്‍ ആക്കമായിരിന്നു.കൂട്ടത്തില്‍ ബാക്കി ഉള്ളവര്‍ക്ക് തല്ലും കൊല്ലാതെ രക്ഷപെടമായിരിന്നു.അല്ലേല്‍ പുള്ളികാരി ഇടതു മാറി ഇടതു വന്നതിന്‍റെ ആകും ഈ മാറ്റം.ലാത്തി ചാര്‍ജില്‍ ലാത്തി ഓങ്ങുന്നതിനു മുന്നേ നിലവിളിക്കാനും തല്ലു കൊള്ളുന്നെനു മുന്നേ ബോധം കിടാനും ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോ എന്നെ പതിയെ തല്ലേനെ എന്ന് പോലീസുമായി ഒത്താശ ചെയ്തു തല്ലു കൊള്ളുന്ന നമ്മുടെ കെ.എസ്.യുയിലെയും യൂത്ത് കോണ്‍ഗ്രെസ്സിലെയും കുട്ടി നേതാക്കന്മാരുടെ സ്ഥിരം നമ്പര്‍ പുള്ളികാരിയും പഠിച്ചു കാണും.അങ്ങനെ എങ്കില്‍ ഇനി എത്ര നമ്പര്‍ പഠിക്കാന്‍ ഇരിക്കുന്നു.എത്ര നമ്പര്‍ നമ്മള്‍ കാണാന്‍ ഇരിക്കുന്നു.മുട്ട എറിഞ്ഞു വീണന്നു പറഞ്ഞ ഒരു വെയിറ്റ് കാണില്ല എന്ന് തോന്നിയത് കൊണ്ടാക്കും ഒരു മുത്തിയ പത്രത്തില്‍ അവരു മുട്ടയുടെ കൂടെ കല്ലും കൂട്ടി എറിഞ്ഞത്.ബാക്കി ആരും ആ കല്ല്‌ എറിഞ്ഞത് കണ്ടില്ലയിരിക്കും.എന്തായാലും എന്തുകൊണ്ട് എറിഞ്ഞതാന്നെങ്കിലും പുള്ളികാരി ഇതുവരെ പൊങ്ങിട്ടില്ലന്നാ കേട്ടെ.

2. അഴിമതി ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ല:കുമാരസ്വാമി

അന്ന ഹസാരെയുടെ സമരത്തെ കുറിച്ച് ഈ പുള്ളിയുടെ അടുത്ത് ഏതോ പത്രക്കാരന്‍ അഭിപ്രയന്‍ ചോദിച്ചപ്പോ അബദ്ധത്തില്‍  പറഞ്ഞു പോയതാക്കും.രാഷ്ട്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുറെ കാശു വേണം അത്രേ.അതുകൊണ്ട് തന്നെ ഏതു പാര്‍ട്ടിയും അഴിമതി കാണിച്ചു കാശു മേടിക്കും അത്രേ.അല്ല എന്തിനാ പാര്‍ടിക്ക് കാശു?? അണികളെ വാടകയ്ക്ക് ഇറക്കണോ?? അതോ കൊട്ടേഷന്‍ സംഘങ്ങളെ തീറ്റി പോറ്റാനോ?? ഇങ്ങനെ ഒകെ കാശു ഒക്കികുന്നുന്ടെല്‍ സംഭാവനയെന്നും പിരിവെന്നും പറഞ്ഞു വീണ്ടും സാധാരണകാരന്‍റെ മണ്ടക്ക് കേറുന്നത് എന്തിനാ?? ഇതിന്‍റെ കൂടെ പുള്ളി അതില്ലും വാലിയ ഒരു വങ്കത്തരം പറഞ്ഞിട്ടുണ്ട്. ഇന്ന് മഹാത്മാ ഗാന്ധി ജീവിചിരുന്നായിരുന്നെങ്കില്‍ ഒന്നുങ്കില്‍ അഴിമതി കാണിച്ചേനെ അല്ലേല്‍ രാഷ്ട്രിയം നിറുത്തിയേനെ. ഇതുപോലെ ഉള്ള പൊട്ടന്മാരെ ഗാന്ധിജി എങ്ങാനും നേരിട്ട് കണ്ടിരുന്നേല്‍ ചിലപ്പോ അഹിംസ പാത വിട്ടു ചിലപ്പോ സുഭാഷ് ചന്ദ്ര ബോസിന്‍റെ പാത പിന്തുടര്‍ന്നെനെ.ഇതുപോലെ ഉള്ള ആര്‍ത്തി ഉള്ള ആള്‍ മുഖ്യമന്ത്രി ആയി കട്ട് മുടിച്ചോണ്ട ഇപ്പൊ അവിടെ ബി.ജെ.പി കേറി ഭരിച്ചു കട്ട് മുടിക്കുന്നെ.നാട്ടില്‍ ഇത്തവണ ബി.ജെ.പിയെ ജയിപ്പിച്ചു ഒരു മാറ്റം നോക്കാം എന്ന് പറയുന്ന കുറെ വിവരധോഷികളുടെ ശ്രദ്ധക്ക്,കര്‍ണാടകയില്‍ വന്നു സ്വന്തം പേര്/ജാതി ചില ഏരിയയില്‍ പറയരുതേ.പറഞ്ഞു കഴിഞ്ഞ അടുത്തത് ചിലപ്പോ വടിവാള് കൊണ്ട് വല്ല വെട്ടോ മറ്റോ ആകും.അങ്ങനെ ഒകെ ജീവിക്കാന്‍ തയാര്‍ ആണേല്‍ മാത്രം അവരെ ജയിപ്പിക്കവേ.
3.ഇടതു ഭരണം,കേരളത്തിലെ സുവര്‍ണ കാലം

 അമ്മോ സുവര്‍ണ കാലം തന്നെ. പച്ചക്കറിയുടെയും മറ്റും വില ഉയരുന്നത് സ്വര്‍ണത്തിന്‍റെ വില ഉയരുന്നതിനെക്കാള്‍ സ്പീഡില്‍ ആയോണ്ട് ആകാം അങ്ങനെ പറഞ്ഞത്.അയ്യോ അതിനു ഇടതു സര്‍ക്കാര്‍ എന്നാ പിഴച്ചു.അത് കേന്ദ്ര സര്‍ക്കാരിന്‍റെ കഴിവുകെടല്ലേ.എന്നാ പിന്നെ എന്തിനാ സഖാക്കന്മാരെ നിങ്ങള്‍ ഇവിടേ ഭരിക്കുന്നെ?? ഇവിടെ കേന്ദ്രം ഭരിചോല്ലില്ലേ. ഈ സുവര്‍ണ കാലത്തിലെ പാര്‍ട്ടിക്ക് അകത്തെ തമ്മിതല്ല്.അത് പാര്‍ട്ടി കാര്യം ആണ്,അത് പറയാന്‍ പാടില്ല . പറഞ്ഞാ ഞാന്‍ കണ്ണൂര്‍ വരെ ഒന്നും പോകേണ്ട.അവര്‍ ഇങ്ങു വരും.പിന്നെ പറയാന്‍ ഉള്ളത് പ്രധാന രണ്ടു വകുപ്പിനെ കുറിച്ചാ.മതമിലാത്ത വകുപ്പും അനാരോഗ്യ വകുപ്പും.ഒന്നവാതെ വകുപ്പ് കാരണം പിള്ളാരും അധ്യാപകരും കഷ്ട്ടപെട്ടതെങ്കില്‍ രണ്ടാമത്തെ വകുപ്പ് ആ കേടു തീര്‍ത്തു മൊത്തത്തില്‍ അങ്ങ് കഷ്ട്ടപെടുത്തി.വേറെ വകുപ്പിന്‍റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നത ഭേദം.ഒരു സുവര്‍ണ കാലം പോല്ലും.....

2011, ഏപ്രിൽ 10

കേരളത്തില്‍ ആ പരിക്ഷണം വേണോ??

പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരും എന്നാ മുന്‍ അധ്യക്ഷനായ രാജ്നാഥ് സിംഗിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്തവന ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.ഈ തവണ കേരളത്തില്‍ താമര വിരിയാന്‍ ഉള്ള സാധ്യത കഴിഞ്ഞ തവണത്തെകള്‍ കൂടുതല്‍ ആണ്.മണ്ഡല പുനര്‍നിര്‍ണയനത്തിന് ശേഷം എങ്ങനെ വന്നു എന്ന് അറിയില്ല, ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള ചില പഞ്ചായത്തും മറ്റും ഒന്നിച്ചു വന്നിട്ടുണ്ട്.പോരാത്തതിനു വലതു-ഇടതു പക്ഷങ്ങള്‍ വികസന പദ്ധതികളെ കുറിച്ച് ഒന്നും പറയാതെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചെളി വാരി തേക്കലും കൂടി ആകുമ്പോ ഒന്നോ രണ്ടോ താമര കേരളത്തില്‍ വിരിഞ്ഞു കൂടന്നില്ല ഈ തവണ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആ സ്വപ്നം പിന്നെ നടക്കാന്‍ ഉള്ള സാധ്യത വളരെ വിരളം ആണ്.എന്ന് പറഞ്ഞു പത്തു വര്‍ഷത്തിനുള്ളില്‍ കേരളം മൊത്തം തങ്ങളുടെ ഭരണത്തില്‍ വരും എന്നൊക്കെ പറഞ്ഞ പൊട്ടി ചിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.കാരണം വേറെ ഒന്നുമല്ല ഇത് കേരളം ആണ് കേരളം. ഗുജറാത്തോ കര്‍ണാടകയോ അല്ല.അവര്‍ ആ സംസ്ഥാനങ്ങളില്‍ ഇട്ടു വേവിക്കുന്ന അരി കേരളത്തില്‍ വേകില്ല.

രാജ്നാഥ് സിംഗ് പിന്നെ പറഞ്ഞ ഒരു കാര്യമുണ്ട്.പത്തു വര്‍ഷം മുന്നേ അവര്‍ക്ക് കര്‍ണാടകയില്‍ ഒറ്റ എം.എല്‍.എ പോല്ലുമില്ലയിരിന്നു,എന്നാ ഇപ്പൊ അവിടം ഭരിക്കുന്നത്‌ ബി.ജെ.പി ആണ്. ഇപ്പൊ ഏതു ബി.ജെ.പി പ്രവര്‍ത്തക്കനോടോ അനുഭവിയോടോ ചോദിച്ചാ അവര്‍ക്ക് പറയാന്‍ ഉള്ളത് ഗുജറാത്ത്‌- കര്‍ണാടക സംസ്ഥാനങ്ങളിലെ വികസനം ആണ്.ഇതില്‍ സത്യം പറഞ്ഞാ ഗുജറാത്തിലെ വികസനത്തെ കുറിച്ച് എനിക്ക് വെറും കേട്ടറിവ് മാത്രമേ ഒള്ളു.പോരാത്തതിനു അവിടേ ഉണ്ടായ കലാപവും പിന്നെ അവിടെ ഉള്ള ആള്‍ക്കാരുടെ മനോഭാവത്തെ കുറിച്ചും എനിക്ക് വാര്‍ത്ത‍ മാധ്യമങ്ങളില്‍ വായിച്ചു ഉള്ള അറിവ് മാത്രമേ ഒള്ളു.അത് കൊണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന കര്‍ണാടക സംസ്ഥാനത്തേക്ക് വരാം.കര്‍ണാടകയില്‍ വികസനം നടക്കുനുണ്ടോ എന്ന് ചോദിച്ചാ കേരളത്തെ അപേക്ഷിച്ച് നോക്കിയാ വികസനം നടക്കുന്നുണ്ട്.ബാംഗ്ലൂര്‍ ചുറ്റി പറ്റിയാണ് കൂടുതല്‍ വികസനം എന്ന് വേണേല്‍ പറയാം,കാരണം അങ്ങ് വടക്കന്‍ കര്‍ണാടകത്തില്‍ അത്ര വികസനം ഇല്ല.ഇനി കര്‍ണാടകയില്‍ വികസനം ഒകെ അല്‍പ്പം വഴി മുട്ടി നില്‍പ്പാണ്.കാരണം അസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ. അത് മൂലം പല ഐ.ടി. സ്ഥാപനങ്ങളുടെ പ്രധാന ഓഫീസ് ബാംഗ്ലൂര്‍ വിട്ടു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുവാന്നു.

ഇനി പത്തു വര്‍ഷം മുന്നേ ഒരു എം.എല്‍.എ പോല്ലുമില്ലയിരിന്നവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുന്നു എന്ന് നമുക്ക് നോക്കാം.അതിനു പ്രധാന കാരണം ഇതിനു മുന്‍പ് കര്‍ണാടക ഭരിച്ച കോണ്‍ഗ്രസ്‌-ജനതാദള്‍ സര്‍ക്കാരിന്‍റെ കഴിവുകേട് തന്നെ.മുന്‍പ് അവിടം  ഭരിച്ചിരുന്ന എസ്.എം കൃഷ്ണ- കുമാരസ്വാമി ഒകെ സ്വന്തം കീശ നിറക്കാന്‍ ഇറങ്ങി തിരിക്കുക മാത്രമാ ചെയ്തെ.ഇതില്‍ ഒട്ടേറെ ജനങ്ങള്‍ക്ക്‌ എതിര്‍പ്പ് ഉണ്ടായിരിന്നു.പിന്നെ നിങ്ങള്‍ക്ക് ഓര്‍മ കാണും മംഗലാപുരത്തെ ശ്രീരാമ സേനയുടെ പുകിലുകള്‍ ഒക്കെ.അതിനു പുറമേ കര്‍ണാടകയില്‍ നിലനില്‍ക്കുന്ന വര്‍ഗിയത കൂടി മുതല്‍ എടുക്കാന്‍ കഴിഞ്ഞതിന്‍റെ അന്തര ഫലം ആണ് ഇപ്പോളത്തെ ബി.ജെ.പി സര്‍ക്കാര്‍.ഈ മൂന്നു കാരണങ്ങള്‍ കൊണ്ട് ഭരണത്തില്‍ എത്തിയ സര്‍ക്കാരിനെ പുറമേ നിന്ന് നോക്കിയാ മുന്‍പ് ഇരുന്നവരെക്കള്‍ ഭേദം ആണ്.എന്നാ അല്‍പ്പം ഒന്ന് ഉള്ളിലോട്ടു ഇറങ്ങി ചെന്നാ നമുക്ക് മനസ്സിലാക്കും അവിടത്തെ ഭയാനകമായ ജീവിതാവസ്ഥ.ഇവിടെ നമ്മുടെ നാട്ടിലെ  പോലെ സ്വസ്ഥമായി എവിടയും ജീവിക്കാന്‍, താമസ്സിക്കാന്‍ നല്ല ബുദ്ധിമുട്ട് ആണ്.അതിനുള്ള ഒരു ഉദാഹരണം പറയാം.അടുത്തിടെ ഞാന്‍  കണ്ട ഒരാളുടെ ജീവിതാനുഭവം ആണ് ഇത്.

ഈ പുള്ളി ഒരു മുസ്ലിം ആണ്. ഇത്രേം നാള്‍ മൈസൂര്‍ ആയിരിന്നു.ഇന്‍ഫോസിസ് ക്യാമ്പസിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അപ്പറത്ത് ആണ് പുള്ളിക്ക് താമസ്സിക്കാന്‍ കിട്ടിയത്.ചെന്നു ഒരു ആഴ്ചക്ക് ഉള്ളില്‍ ഒരു കാര്യം പുള്ളിക്ക് മനസ്സിലായി.തന്‍ താമസ്സിക്കുന്നത്‌ ഹിന്ദുക്കള്‍ മാത്രം ഉള്ള ഒരു ഏരിയയില്‍ ആണ്.അവിടെ അന്യ മതക്കാരെ താമസ്സിക്കാന്‍ ആരും അനുവദിക്കില്ല.അഥവാ ആരെങ്കിലും വന്ന ഒന്നുകില്‍ അവര്‍ ആ വന്നവരെ ഓടിച്ചു വിട്ടിടുണ്ടാകും അല്ലേല്‍ വന്നവരുടെ ശവം മാത്രമാക്കും പിന്നെ കാണുക.ഈ ഭാഗത്ത്‌ വേറെ മതങ്ങളുടെ ആരാധനയാലയങ്ങള്‍ ഒന്നുമില്ല.ഈ പറഞ്ഞാ പോലെ ചില മുസ്ലിം ഏരിയയും ഉണ്ട്. അവിടയും ഇതേ അവസ്ഥ.അങ്ങനെ ഈ ഏരിയയില്‍ താമസ്സിക്കാന്‍ കിട്ടിയ ഈ പുള്ളികാരന്‍ തന്‍റെ പേര് പോല്ലും പുറത്തു പറയാതെ, ആരുടേയും കണ്ണില്‍ പെടാതെ ആണ് തന്‍റെ മതാനുചാരങ്ങള്‍ അനുഷ്ട്ടിച്ചു പോന്നത്. താടിയും മറ്റും വളര്‍ത്തിയ സംശയം തോന്നുംമെന്നു കരുതി മുഴുവന്‍ സമയവും ക്ലീന്‍ ഷേവ് ചെയ്തയിരിന്നു അവിടേ ജീവിച്ചേ.ഇന്ത്യ ഒട്ടാകെ പന്തലിച്ചു എല്ലാ സംസ്ഥാനങ്ങളിലെയും ആള്‍ക്കാര്‍ ജോലി ചെയുന്ന ഒരു ഐ.ടി സംരംഭത്തിന്‍റെ അടുത്ത് ആണ് ഇങ്ങനെ ഒരു അവസ്ഥ.അവിടത്തെ ഭയാനകമായ അവസ്ഥ പുള്ളിയുടെ കണ്ണുകളില്‍ കാണാന്‍ കഴിയുമായിരിന്നു.

എന്താ നമ്മുടെ കേരളത്തില്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ ജീവിക്കാന്‍ ഒരുക്കമാണോ??ഓരോ മതത്തിനും ഒരു ഭാഗമായി വേര്‍ തിരിച്ചു ജീവിക്കാന്‍ ഒരുക്കമാണോ?? നമ്മുടെ വടക്കന്‍ ജില്ലകളില്‍ തെക്കന്‍ ജില്ലയെക്കാള്‍ കൂടുതല്‍ കലാപങ്ങളും മറ്റും നടക്കുന്നത് അവിടവുമായി അവുത് കിടക്കുന്നത് കൊണ്ട് ആണോ?? വടക്കന്‍ ജില്ലകളില്‍ ഉണ്ടായ പല പ്രശ്നങ്ങളിലും ബി.ജെ.പിയുടെ പങ്കു ചുവചില്ലേ??(കണ്ണൂര്‍ ജില്ല നോക്കിയാല്‍ മതിയെല്ലോ).ഇങ്ങനെ മതപരമായ ഭിന്നത മുതലെടുത്ത്‌ മാത്രം ജീവിക്കുന്ന ആള്‍ക്കാരുടെ കയ്യില്‍ നമ്മുടെ കേരളത്തിന്‍റെ ഭരണം എത്തിയ കര്‍ണാടകയിലെ പോലെ ആകില്ലന്നു പണ്ട് പറയാമയിരിന്നു, എന്നാ ഇപ്പൊ സംശയിക്കെണ്ടിരിക്കുന്നു.അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ കേറിയത്‌ കണ്ടു എന്തുകൊണ്ട് അവര്‍ക്ക് ഒരു അവസരം കൊടുത്തു കൂടാ എന്ന് ചോദിക്കുന്ന പലരെയും അടുത്തിടെ കാണാന്‍ ഇടയായി.അവസരം കൊടുത്ത നാടിനെ ഒരു ചോരപുഴ ആക്കില്ല എന്ന് ഉറപ്പുന്ടെല്‍ ആയിക്കോ.ആ റിസ്കിനു ഞാന്‍ തയാര്‍ അല്ല.അതില്ലുംഭേധം  മാറി മാറി വരുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആണ്.അല്ലാതെ ഒരു പരിക്ഷണത്തിന് മുതിരാണോ??

2011, ഏപ്രിൽ 9

അഴിമതിക്ക് എതിരെ ഒരു താല്‍കാലിക വിജയം

അതെ, ഇത് ഹസാരെയുടെ മാത്രം വിജയം അല്ല. അഴിമതിയുടെ മലവെള്ള പാച്ചിലില്‍ കണ്ടു പൊരുതി മുട്ടിയ സാധാരണകാരന്‍റെ വിജയം ആണ്.തങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല എന്ന് കരുതി എന്ത് തോന്നിവസ്സവും ചെയ്തിരുന്ന പെരും കള്ളന്മാര്‍ക്കും അവര്‍ക്ക് കഞ്ഞി വെച്ച് കൊടുത്തവര്‍ക്കും എതിരെ ഭാരതത്തിലെ യുവ ജനങ്ങളുടെ പ്രതികരണം ആണ് ഇവിടേ വിജയം കണ്ടിരിക്കുന്നത്.മുന്നില്‍ നിന്ന് പോരാടാന്‍ ഹസാരെ ഇറങ്ങി തിരിച്ചപ്പോ പിന്നില്‍ അണിനിരന്നത് കോടി കണക്കിന് ആള്‍ക്കാര്‍ ആണ്.ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ട് കുത്തിയിരിക്കുന്നു.എന്നാ വെറും ഒരു അനക്കം കഴിഞ്ഞതെ ഒള്ളു.അഴിമതിക്ക് എതിരെ ഒള്ള യുദ്ധം ഇപ്പോളും നിലനിക്കുന്നു.അതിനായി നമ്മള്‍ പോരാടി കൊണ്ട് ഇരിക്കെണ്ടിരിക്കുന്നു.

ഈ യുദ്ധം ഒരു മാസം കൊണ്ടോ,ഒരു കൊല്ലം കൊണ്ടോ ജയിക്കാന്‍ കഴിയുന്നതല്ല.അത്ര ആഴത്തില്‍ വേര് ഇറങ്ങിയ ഒരു വിഷചെടിയാണ് അഴിമതി.അത് വേരോടെ പിഴുതു എറിയാന്‍ ആദ്യം ചെയണ്ടത് നമ്മള്‍ അഴിമതി വിമുക്തരകുക എന്നതാന്നു.ജനലോക്പാല്‍ ബില്‍ നിലവില്‍ വന്നാ നമ്മുടെ വോട്ട് കൊണ്ട് അധികാരത്തില്‍ എത്തി നമ്മുടെ തന്നെ കാശു രാഷ്ട്രിയ നേതാക്കളെയും ഉദ്യോഗസ്ഥ വൃന്ധങ്ങളെയും ഒരു പരുതി വരെ കട്ട് മുടിക്കുന്നതു തടയാന്‍ ആകും.എന്നാ അഴിമതി പൂര്‍ണമായും നിരമജനം ചെയണേല്‍ ആദ്യം വെട്ടേണ്ടത് കൊടുക്കുന്ന കൈ ആണ്.നമ്മള്‍ തന്നെ ആണ് പലപ്പോഴും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. എന്തിനു?? ഈ അതിവേഗം നീങ്ങികൊണ്ട് ഇരിക്കുന്ന ലോകത്ത് ആര്‍ക്കും ഒന്നിന്നയും കത്ത് നില്‍ക്കാന്‍ കഴിയില്ല.എല്ലാം ഒരു ഞൊടി ഇടയ്ക്കു കയ്യില്‍ വന്നു ചേരണം.എന്തെല്ലും കാര്യം കാര്യം നടന്നു കിട്ടാന്‍ വേണ്ടി നിങ്ങള്‍ ഒരാള്‍ക്ക് ഒരു അമ്പതു രൂപ കൊടുത്ത നിങ്ങളെക്കാള്‍ മുന്നേ അത് ചെയ്തു തീര്‍ക്കാന്‍ ധിറുതി ഉള്ളവന്‍ അതിനായി നൂറു രൂപ മുടക്കില്ലേ?? അങ്ങനെ അല്ലെ കാശു ഉള്ളവന് മാത്രം എല്ലാം നമ്മുടെ നാട്ടില്‍ നടക്കുന്നെ.

ഇനി തിരിച്ചു ലോക്പാല്‍ ബില്ലിലേക്ക് വരാം.കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്‍റെ  പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.ഇനി ഇതില്‍ ചില പ്രശ്നങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്.സ്വന്തം കുഴി തോണ്ടുന്ന ഒരു ഏര്‍പ്പാട് ആയോണ്ട് ഒന്നും കാണാതെ രാഷ്ട്രിയക്കാര്‍ ഇത് ഒട്ടു തീര്‍പ്പ് ആക്കില്ല.ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇപ്പൊ ഉണ്ടയോണ്ട് അവരുടെ പഴയ പദ്ധിതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.അത് കൊണ്ട് അവര്‍ ഇനി പുതിയ വഴികള്‍ ആരായും.തീര്‍ച്ച.ഇപ്പൊ സമതിയില്‍ ഉള്ള സാമൂഹികപ്രവര്‍ത്തകര്‍ എക്കാലവും അതില്‍ തുടരണം എന്ന് ഇല്ല.തുടരാന്‍ കഴിയില്ല.അപ്പൊ അതിനു പകരം വേറെ ആളുകള്‍ എത്തും.അവിടെ ആര് വരും,ഏതു തരക്കാരന്‍ വരും എന്ന് ഒരിടത്തും ആരും പറയുക ഉണ്ടായിട്ടില്ല.ഈ സമതിക്ക് ഒരു സര്‍ക്കാരിന്‍റെ ഏകദേശ തുല്യ അധികാരം ആണ് ലഭിക്കുന്നെ.അതായതു ഈ സമതി വിചാരിച്ചാ ഒരു സര്‍ക്കാരിനെ താഴെ തള്ളി ഇടാന്‍ തന്നെ കഴിയും എന്ന്.അങ്ങനെ ഉള്ള സമതിയില്‍ ഇനി ആ പോസ്റ്റില്‍ രാഷ്ട്രിയക്കാരന്‍ അല്ലാത്ത വ്യക്തികള്‍ കൊണ്ട് വരികയന്നു എന്ന് കരുതുക.അത്രയും അധികാരങ്ങളില്ല എങ്കിലും സമാനമായ അധികാരങ്ങളുള്ള ഒരു പോസ്റ്റ്‌ ഇപ്പോള്‍ തന്നെ ഉണ്ടു. മറ്റൊന്നുമല്ല, പി.ജെ തോമസ്‌ ഇരുന്നു വിലകളഞ്ഞ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്ന പോസ്റ്റ്‌. ആ പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും പറഞ്ഞത് ആ പോസ്റ്റിലെ നിയമനം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായിരിക്കുമെന്നും ആ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തീര്‍ത്തും നിഷ്പക്ഷം ആയിരിക്കും എന്നുമാണ്. എന്നാലിപ്പഴോ? ടെലികോം സെക്രട്ടറി ആയിരിക്കെ സ്പെക്ട്രം ഇടപാടുകളില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കുള്ള പ്രതിഫലമായിരുന്നു ആ സ്ഥാനാരോഹണം എന്നത് പരസ്യമായ രഹസ്യമാണ്. അതിനാല്‍ ആ സമതിയിലേക്ക് ഉള്ള നിയമന വ്യവസ്ഥ എങ്ങനെ എന്ന്  വളരെ വ്യക്തമായി പറയേണ്ടതുണ്ട്.

സ്വന്തം ലാഭത്തിനു വേണ്ടി പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സങ്കടിപ്പിക്കുന്ന പാര്‍ട്ടികളില്‍ വിശ്വാസം നഷ്ട്ടപെട്ട ജനങ്ങള്‍ക്ക്‌ അഴിമതിക്ക് എതിരെ പോരാടാന്‍ ഉള്ള  പുതിയ ഒരു പ്രത്യാശ ആണ് ഈ സമതി.അതില്‍ വിശ്വാസ വഞ്ചന വന്നാ പിന്നെ അന്നത്തെ ജനം എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പൊ പറയാന്‍ ആവില്ല.അളം മുട്ടിയാ ചേരയും കടിക്കും.

2011, ഏപ്രിൽ 8

എന്താന്ന് അറിഞ്ഞണോ ഇങ്ങള്‍ ഇതിനു ഇറങ്ങിയത്‌???

അന്നഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ ലക്ഷകണക്കിന് ആളുകള്‍ രംഗത്ത് ഇറങ്ങി.അനവധി സിനിമ പ്രവര്‍ത്തകരും എഴുത്തുകാരും തങ്ങളുടെ പിന്തുണ നേരിട്ടും സോഷ്യല്‍ വെബ്സൈറ്റ് വഴിയും അറിയിച്ചു. അതില്‍ എനിക്ക് ശ്രദ്ധേയമായി തോന്നിയത് ചേതന്‍ ഭഗത് എന്നാ യുവജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍റെ വാക്കുകള്‍ ആണ്.ജനലോക്പാല്‍ ബില്ലിനെ പറ്റി ഇംഗ്ലീഷ് അറിയുന്നവര്‍ മാത്രമല്ല എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കണം എന്ന് ആണ് പുള്ളിയുടെ ആശയം.അതിനായി എല്ലാവരോടും തങ്ങളുടെ കൈയില്‍ "മേരാ നേതാ ചോര്‍ ഹായ്"(എന്‍റെ നേതാവ് കള്ളന്‍ ആണ്) എന്ന് എഴുതാന്‍ തന്‍റെ ആരാധകരോട് പറയുകയുണ്ടായി.വളരെ നല്ല കാര്യം.എന്നാ ഇന്നലത്തെ പ്രകടനവും മറ്റും കണ്ടപ്പോ ചെറിയ ഒരു സംശയം. ഇവരില്‍ എത്ര പേര്‍ ഇതിന്‍റെ ശെരിക്കു ഉള്ള ലക്‌ഷ്യം മനസ്സിലാക്കി ആണ് രംഗത്ത് എന്തിയിരിക്കുന്നെ ?? പലരും അടുത്തിടെ അന്താരാഷ്ട്ര തലത്തില്‍ നടന്ന ജാസ്മിന്‍ വിപ്ലവം നമ്മുടെ നാട്ടില്‍ നടക്കുന്നു എന്നതിന്റെ ആവേശത്തിന്റെ പുറത്തു ഇറങ്ങി തിരിച്ച പോലെ ഉണ്ട്.ചില പ്ലകാര്‍ഡും മറ്റും കണ്ട അങ്ങനെ തോന്നും.അവിടേ എന്ത് നടന്നു,ഇവിടേ എന്ത് നടക്കുന്നു.അവിടേ ഒരു ഏകാതിപതിയുടെ പതനതിന്നായി ജനം ഒതുകൊടിയത് എങ്കില്‍ ഇവിടെ നാടിന്‍റെ പുരോഗതിക്കായി വേണ്ട ഒരു നിയമ കൊണ്ടുവരാന്‍ വേണ്ടി ആള്‍കാര്‍ മുന്നോട്ടു വന്നത്.അഴിമതി അവസാനിച്ചാല്‍ മാത്രമേ നാടിനു പുരോഗതി ഒള്ളു.പക്ഷേ നമ്മുടെ ജനതിയപതിയ വ്യവസ്ഥിതിയോട് ആര്‍ക്കും എതിര്‍പ്പ് ഇല്ല.അതുകൊണ്ട് ഈ വിപ്ലവത്തെ ലിബ്യയിലും ഈജിപ്പറ്റ്ലും ടുനഷ്യയിലും നടന്ന വിപ്ലവവുമായി താരതമ്യം ചെയുന്നത് തീര്‍ത്തും അവലപനിയമാന്നു.

2011, ഏപ്രിൽ 7

ജനലോക്പാല്‍ ബില്‍

"അന്നഹസാരെ നിരാഹാരം തുടങ്ങി, ജനലോക്പാല്‍ ബില്‍ പാസ്‌ ആകുന്നതു വരെ." ഈ വാര്‍ത്ത‍ കേട്ടാന്നു സംഭവം എന്താന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം തുടങ്ങി ഒരു പരിതി വരെ എത്തിയപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ എന്നത് രാഷ്ട്രിയ മേഘലയില്‍ ഉള്ള അഴിമതി തടയുവാന്നും, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെതന്നും ഉള്ള ഒരു സംവിധാനം ആന്നെന്നു മനസ്സിലായി.അങ്ങനെ ഒരു ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്‌ ആക്കാന്‍ ഒരുങ്ങുവന്നത്രേ. എങ്കില്‍ പിന്നെ എന്തിനു ഈ നിരാഹാരവും പ്രകടനവും ഒകെ?? അങ്ങനെ ആണ് ഞാന്‍ ജനലോക്പാല്‍ ബില്‍ എന്താന്നു വായിക്കാന്‍ തുടങ്ങിയത്. രണ്ടു ബില്ലും വായിച്ചു കഴിഞ്ഞപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ വെറും പേരിനു ഒരണ്ണം മാത്രം.ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ ഉള്ളത്.അതില്‍ അഴിമതിക്കാര്‍ക്ക് രക്ഷപെടാന്‍ പഴുതുകള്‍ ഏറെ.

രണ്ടു ബില്ലുകളില്‍ ഉള്ള വ്യത്യാസം ഇവ ഒക്കെ.(മാതൃഭൂമിയില്‍ വന്നത്)

ജനലോക്പാല്‍ ബില്‍
തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സര്‍ക്കാറില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ഏജന്‍സിയായി ലോക്പാല്‍ സ്ഥാപിക്കണം. അഴിമതിക്കേസില്‍ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നല്‍കണം. കേന്ദ്ര തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും സ്ഥാപിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണവുമാവാം.

അഴിമതിക്കേസില്‍ ഒരു വര്‍ഷത്തിനകം അന്വേഷണവും അടുത്ത വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. രണ്ടുവര്‍ഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാന്‍ ഇതുവഴി കഴിയും. അഴിമതിക്കേസില്‍ കുറഞ്ഞത് അഞ്ചുവര്‍ഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നല്‍കണം. അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവില്‍ കുറ്റക്കാരനില്‍ നിന്ന് ഈടാക്കണം. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ, റോഡ്-പാലം തുടങ്ങിയ പൊതുപ്രവൃത്തികളില്‍ ക്രമക്കേട് കണ്ടാലോ സാധാരണ പൗരനുപോലും ലോക്പാലിനെ സമീപിക്കാം. കളങ്കിതനായ ഉദ്യോഗസ്ഥനുമേല്‍ ലോക്പാലിന് പിഴ ചുമത്താം. സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലില്‍ ലയിപ്പിക്കണം. ജഡ്ജിമാരും സിവില്‍ സമൂഹത്തിലെ പ്രതിനിധികളും ചേര്‍ന്നാണ് ലോക്പാല്‍ അധികൃതരെ തിരഞ്ഞെടുക്കുന്നത്. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം. ലോക്പാലില്‍ നിയമരംഗത്തെ നാല് വിദഗ്ധരുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. നിയമവിദഗ്ധര്‍, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

സര്‍ക്കാര്‍ ലോക്പാല്‍ ബില്‍
അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാന്‍ ഇതില്‍അധികാരമില്ല. കുറ്റക്കാര്‍ക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് വര്‍ഷം തടവും. ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല. ലോക്പാല്‍ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാര്‍ശ പ്രകാരം ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്. നിസ്സാര പരാതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകും.

അന്വേഷണ കാലയളവ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ. എന്നാല്‍ വിചാരണയ്ക്ക് സമയപരിധിയില്ല. എം.പി.മാര്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അതിനുള്ള അധികാരം.

ലോക്പാലിന് മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേര്‍ഡ് ജഡ്ജിമാരാണ്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ ചേര്‍ന്നാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അവകാശമില്ല. അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.

ബില്ലിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകഒരു ഉപദേശക സമതി കൊണ്ട് ഇവിടെ എന്ത് നടക്കാനാ?? ഇങ്ങനെ കട്ടു മുടിക്കുന്നവരെ ഉപദേശിച്ചു നന്നാക്കണോ?? ഇപ്പൊ ഓരോ ദിവസവും ഓരോ അഴിമതിയാ ഒന്നിന് പുറകെ ഒന്നായി പൊങ്ങി വരുന്നേ. ഇനിയും എന്തെല്ലും അഴിമതി നടന്നത് വെളിച്ചത് എത്തിയില്ലങ്ങില്‍ അത് ഇനി അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോ പ്രതിപക്ഷം പൊക്കികൊണ്ട് വരും. വിചാരണക്ക് സമയപരിതി വെച്ചിട്ടില്ലങ്കില്‍ പിന്നെ ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നിട്ട് എന്ത് ഗുണം? വിധി വരുമ്പോളേക്കും പ്രതി ചത്ത്‌ മണ്ണ് ആയിക്കാണും.ഉദാഹരണമായി നമ്മുടെ മുന്നില്‍ കിടക്കുവല്ലേ ഇടമലയാറും ലാവലിനും ഒകെ.എത്ര കൊല്ലമായി ഇതൊകെ നടന്നിട്ട്.അത് പോലെ തന്നെ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ കാലാവധി വെച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ജനങ്ങളുടെ കാശ് കട്ടു മുടിച്ചിട്ടു ഒരു ആറു മാസം ജയിലില്‍ കിടന്ന എന്താ, വീണ്ടും വന്നു കട്ടു മുടിക്കമെല്ലോ.അഴിമതി മൂലം പൊതുഖജനാവിനുണ്ടായ നഷ്ടം കുറ്റക്കാരനില്‍നിന്ന് ഈടാക്കണമെന്ന് എന്ന് പറയുന്ന ജനലോക്പാല്‍ ബില്ലിനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.പിന്തുണ പ്രഖ്യാപിച്ച് വന്ന രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പിന്തുണ ഒന്നും തന്നെ ആവശ്യമില്ല എന്ന് ഹസാരെ പറഞ്ഞത് വളരെ നന്നായി.അല്ലേല്ലും ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങുമ്പോ അവസരവാധികളായ ആ കള്ളന്‍മാരുടെ പിന്തുണ എന്തിനു?? 
ഇപ്പോളത്തെ യുവത്വം വസിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഈ വിഷയം ആളിക്കതുകയാണ്.അന്നഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബൂകിലും ട്വിറ്റെറിലും നിരവധി പേര്‍ വന്നിരിക്കുന്നു.അവരുടെ എണ്ണം നിമിഷം തോറും വര്‍ധിച്ചു കൊണ്ട് ഇരിക്കുന്നു.അങ്ങ് ടുനഷ്യയിലും ഈജിപ്പറ്റിലും വിവ്ലവം കൊണ്ടുവരാന്‍ സഹായിച്ച ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്നു നമ്മുടെ നാട്ടില്‍ അഴിമതിക്ക് എതിരെ ഉള്ള ഈ വിപ്ലവം വിജയിപ്പിക്കാന്‍ കഴിയും എന്ന് കരുതുന്നു.അഴിമതികളുടെ സിംഹാസനത്തില്‍ കേറി ഇരിക്കുന്ന പല രാഷ്ട്രിയക്കരനെയും വലിച്ചു താഴയേ ഇടാന്‍ എന്താ അഴിമാതിയാല്‍ പൊരുതി മുട്ടി നില്‍ക്കുന്ന ജനങ്ങള്‍ ഇനിയും  ഉയര്‍ന്നു വരും. വരില്ലേ നിങ്ങള്‍?? അതോ പ്രതികരണ ശേഷി ഇല്ലാത്ത ഇതൊന്നും എന്‍റെ പണി അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന വെറും കഴുതകള്‍ ആയി മാത്രം ജീവിക്കുമോ??

സ്വന്തം കുഴി തോണ്ടുന്നു...

അധികാരത്തിന്‍റെ മത്തു തലയ്ക്കു പിടിച്ച പിന്നെ രക്ഷയില്ല. അധികാരം കൂടിയേ തീരു.വി.എസ് എന്താന്ന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഒകെ കാണിച്ചു കൂടുന്നെ??അധികാരത്തിനോട് ഉള്ള ആര്‍ത്തി എന്ന് അല്ലാതെ ഒന്നും പറയാനില്ല.അല്ലേല്‍ ഇങ്ങനെ സ്വന്തം കുഴി തോണ്ടുന്ന പരിപാടി കാണിക്കുമോ?? പറഞ്ഞു വരുന്നത് ലതിക സുഭാഷിനെ കുറിച്ച് പറഞ്ഞ വി.എസിന്‍റെ വാക്കുകളെ ആണ്.അങ്ങനെ പറഞ്ഞു കഴിഞ്ഞിട്ട് പിന്നെ വിശദികരനവുമായി വന്നിട്ട് എന്ത് ഗുണം.കൈ വിട്ട ആയുധവും,വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാന്‍ മേല്ലല്ലോ.ഇതിനു മുന്‍പും സന്ദര്‍ഭത്തിന് യോജിക്കാത്ത പല പ്രസ്തവനങ്ങളും വി.എസിന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടു ഉണ്ട്.ഇനി എതിര്‍ ചേരി അത് ദുര്‍വ്യാഖ്യാനം ചെയ്തതാന്ന് പറഞ്ഞു സ്ത്രി ജനങ്ങളുടെ ഇടയില്‍ തന്‍റെ പ്രതിായ അധികം മങ്ങലെക്കാതെ സുക്ഷിക്കാന്‍ വി.എസ്സിന് കഴിഞ്ഞു എന്ന് കരുതുന്നു.സിന്ധു ജോയ് പാര്‍ട്ടി വിട്ടു പോയതാ.എന്നാ ആ സമയത്ത് ഒരുത്തി പോയി എന്ന് പറഞ്ഞത് പാര്‍ട്ടിയില്‍ ഉള്ള യുവജന വിഭാഗത്തില്‍ പലര്‍ക്കും തന്നെ ഇഷ്ട്ടപെട്ടിട്ടില്ല.

ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വി.എസ്സിന്‍റെ പ്രസംഗം കേട്ട ഒരു സംശയം തോന്നും.ഈ സംസാരിക്കുന്നതു മുഖ്യമന്ത്രിയോ അതോ പ്രതിപക്ഷ നേതാവോ?? കാരണം ഈ കഴിഞ്ഞ അഞ്ചു കൊല്ലം പൊടിക്ക് നടന്ന വികസനം( തപ്പിട്ടു കിട്ടിയില്ല) പോല്ലും പറയാതെ അഞ്ചു കൊല്ലം മുന്നേ പറഞ്ഞ ജയിലില്‍ അടക്കും എന്നാ വാചകം വീണ്ടും പറയുന്നതുകൊണ്ട.ആകപാടെ അല്‍പം വികസനം നടന്നത് പൊതുമാരമാത്ത് വകുപ്പിലാ, മോന്‍സ് ജോസഫ്‌ മത്രി ആയപ്പോ അതും കുറെ റോഡ്‌ നന്നക്കിയത്.പക്ഷേ പുള്ളി ഇപ്പൊ മറുകണ്ടം ചാടിയില്ലേ,പിന്നെ എങ്ങനെയാ അത് പറയുന്നേ??അഞ്ചു കൊല്ലം കുറെ ഗ്രൂപ്പ്‌ പോര് അല്ലാതെ ഒന്നും പറയാനില്ല ഈ സര്‍ക്കാരിനു.

ഈയിടെ കുറെ സര്‍വ്വേ എത്തി.യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും എന്നാ വി.എസ്സിനെ ആണ് മുഖ്യമന്ത്രി പദത്തില്‍ കൂടുതല്‍ പ്രിയം എന്നും അതില്‍ കണ്ടു.വലതു മാധ്യമങ്ങള്‍ ഇടതിന് അനുകൂലമായ സര്‍വ്വേ മറച്ചു വെച്ചിട്ടും വി.എസ്സിനോട് ഉള്ള ഈ ജനങ്ങളുടെ പ്രിയം മറച്ചു വെക്കാന്‍ കഴിഞ്ഞില്ല എന്ന് പല പാര്‍ട്ടി സഖാക്കളും പറയുന്നത് കണ്ടു.സര്‍വ്വേ ഇടതിന് അനുകൂലമാന്ണേല്‍ അത് മറച്ചു വെക്കാന്‍ കഴിഞ്ഞ ഈ മാധ്യമങ്ങള്‍ക്ക് വി.എസ്സിന്റെയും കാര്യം മറച്ചു വെക്കാന്‍ കഴിയുമായിരിന്നു.എന്നാല്‍ അവര്‍ അത് ചെയ്യഞ്ഞത് ആ പേരില്‍ ഇപ്പൊ ഉള്ള ഗ്രൂപ്പ്‌ പോര് അല്‍പ്പം കൂടി അങ്ങ് മൂക്കട്ടെ എന്ന് കരുതിയാ.അല്ലേല്ലും വി.എസ്സിനോട് ആള്‍ക്കാര്‍ക്ക് പ്രിയം അങ്ങേരു മഹന്‍ ആയോണ്ട് ഒന്നുമല്ല.'തമ്മില്‍ ഭേദം തൊമ്മന്‍' അത്രേ ഒള്ളു ആ പ്രിയത്തിന്‍റെ അര്‍ഥം. ആ കോടിയേരി എങ്ങാനും മുഖ്യമന്ത്രി ആയാല്‍ പിന്നെ നാട്ടില്‍ ബിനീഷിന്റെ അഴിഞ്ഞാട്ടം ആക്കും കാണേണ്ടി വരുക.അതില്ലും ഭേദം വി.എസ് തന്നെയാ.പിന്നെ ഈ സര്‍വ്വേ ഒകെ എടുത്തത്‌ വി.എസ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു മുന്നേ ആണ്.ഇപ്പൊ എടുക്കുവന്ണേല്‍ അത് കുറഞ്ഞിട്ടുണ്ടാക്കും.ഉറപ്പ്.അധികാരി മോഹിയുടെ ആ മുഖം മൂടി പ്രചാരണം തുടങ്ങി കഴിഞ്ഞപ്പോ വളരെ വ്യക്തമായി.  

ഞാന്‍ ഒരു കോണ്‍ഗ്രെസ്സുക്കാരന്‍ ഒന്നുമല്ല.പക്ഷേ നാട് കുളം തോന്ടാതെ ഇരിക്കാന്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരേണ്ടതുണ്ട്.അവരെ പണ്ടേ നമ്പാന്‍ കൊള്ളത്തില്ല എന്ന് അറിയാം.എന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കും എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ക്കാര്‍ പറ്റിക്കുമോ ഇല്ലയോന്നു ഒരു ഉറപ്പും ഇല്ല. പാര്‍ട്ടി തോല്‍പ്പിച്ചില്ലേല്‍ വി.എസ് പ്രതിപക്ഷ നേതാവായി വരുമായിരിക്കും,പാര്‍ട്ടി തോല്‍പ്പിചോല്ലും,സംശയം വേണ്ട.ലതിക സുഭാഷിന് എന്‍റെ വിജയാശംസകള്‍. 

2011, ഏപ്രിൽ 3

കാണ്മാനില്ല

ലോകകപ്പ്‌ ഫൈനല്‍ കഴിഞ്ഞു... കപ്പ്‌ ഇന്ത്യക്ക് തന്നെ കിട്ടി... അതിന്‍റെ ആഹ്ലാദ പ്രകടനങ്ങള്‍ ആയിരിന്നു ഇന്ന് പുലരുവോളം ഇന്ത്യയുടെ മുക്കിലും മൂലയിലും.ആഹ്ലാദ പ്രകടനങ്ങളുടെ തീവ്രത അല്‍പ്പം ഒന്ന് കുറഞ്ഞപ്പോ എല്ലാവരും ആരയോ തിരയുകയാന്നു.. ഈ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ ഒരാളെ കാണ്മാനില്ല. കാണാതെ ആയ വ്യക്തിയുടെ പേര് പൂനം പാണ്ഡെ. ഒരു ആഴ്ച മുന്‍പ് വരെ ആരും അറിയില്ലയിരിന്നു ഈ മോഡല്‍ പെണ്‍കൊച്ചിനെ.പക്ഷേ ഇന്ത്യ ഇത്തവണത്തെ ലോക കപ്പ്‌ നേടുകയാണെങ്കില്‍ താന്‍ പൂര്‍ണ നഗ്നയായി ഗ്രൌണ്ടിലേക്ക്‌ ചാടും എന്നാ പുള്ളിക്കാരിയുടെ പ്രഖ്യാപനം ഒന്ന് കൊണ്ട് മാത്രം ഇന്ത്യയില്‍ മാത്രമല്ല ലോക പ്രശസ്ത ആയിയിരിക്കുന്നു.ഗൂഗിളിന്‍റെ ടോപ്‌ ടെന്‍ സെര്‍ച്ച്‌ ലിസ്റ്റില്‍ പൂനം പാണ്ഡെ എത്തിയിരിക്കുന്നു എന്നാന്നു ഇന്നലെ അറിയാന്‍ കഴിഞ്ഞത്.ഇന്നത്തോടെ അത് മിക്കവാറും നമ്പര്‍ വണ്‍ ആകാനാ സാധ്യത.എല്ലാരും ഇരുന്നു തപ്പലോടെ തപ്പല്‍ ആല്ലേ...

ഇതൊകെ വെറും ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടി ഉള്ള ഓരോ നമ്പര്‍ അല്ലെ.കഴിഞ്ഞ ഫുട്ബോള്‍ വേള്‍ഡ് കപ്പില്‍ ഇത് പോലെ ഒരുത്തി ഒരു നമ്പര്‍ ഇട്ടതാ.പക്ഷേ ആ പുള്ളികാരിക്ക് നല്ല ഉറപ്പുണ്ടയിരിന്നു ആ ടീം ഫൈനല്‍ പോല്ലും എത്തില്ലന്നു.പക്ഷേ ഇപ്പൊ
പൂനം പാണ്ഡെ ആപ്പിലായി.ഇന്ത്യ ജയിക്കില്ലന്നു പുള്ളികാരിക്ക് ആരെല്ലും ഉറപ്പു കൊടുത്തിട്ടാണോ ആവോ ഇങ്ങനെ ഒരു വാഗ്ദാനം നല്‍കിയത്?? ഗൂഗിളില്‍ പുള്ളികാരിയെ സെര്‍ച്ച്‌ ചെയ്തു കണ്ട എല്ലാവര്‍ക്കും അറിയാം ആകപാടെ ഇനി കുറച്ചു മാത്രമേ പുറത്തു കാണിക്കാന്‍ ഒള്ളു.അത് എന്തെല്ലും ആകട്ടെ ഇങ്ങനെ ഒരു സംഭവം വിദേശത്ത് നടന്നാ അവര്‍ക്ക്  അത് ഒരു വല്യ വിഷയമല്ല.എന്നാ ഇന്ത്യ പോലെ  ഒരു രാജ്യത്തു ഇങ്ങനെ ഒരുത്തിക്ക് പറയാന്‍ എങ്ങനെ ധൈര്യം വന്നു?? ഇങ്ങനെ പറയാന്‍ തോന്നിയ അവള്‍ക്കു അപര തൊലിക്കട്ടി തന്നെ.. ഇങ്ങനെ ഒകെ പറയുന്നതല്ലാതെ ഒന്നും നടക്കാന്‍ പോകുനില്ല എന്നാ വിശ്വാസം ഉള്ളതുകൊണ്ടാന്നോ എന്തോ സാംസ്ക്കാരിക നായകന്‍മാരും മറ്റും ഇതിനെ കുറിച്ച് കാര്യമായി ഒന്നും മിണ്ടിയില്ല.ഇനി ആ പുള്ളികാരി മുങ്ങിയതാണേല്‍ നല്ലത് .ഈ അധ്യായം ഇവിടെ വെച്ച് പൂട്ടി കെട്ടമായിരിന്നു.

2011, ഏപ്രിൽ 2

ഉര്‍വശി ശാപം ഉപകാരം

ഒന്ന് സ്വസ്ഥമായി വേള്‍ഡ് കപ്പ്‌  കാണാം എന്ന് കരുതിയാ റൂമില്‍ ഞാന്‍ ടി.വി വാടകയ്ക്ക് എടുത്തേ.കളി കാണാന്‍ ഉള്ള സൗകര്യത്തില്‍ ആയിരിന്നു മാര്‍ച്ച്‌ മാസത്തെ ഷിഫ്റ്റ്‌ റോസ്റ്റെര്‍ ഇട്ടിരിന്നത്.ഫൈനല്‍ പക്ഷേ ഏപ്രിലില്‍ ആണെല്ലോ,അതായതു ഇന്ന്.അന്ന് എനിക്ക് ഓഫ്‌ കിടുന്ന രീതിയില്‍ നേരത്തെ ഷിഫ്റ്റ്‌ ശരിയാക്കി വെച്ചിരിക്കുവയിരിന്നു.ഈ കഴിഞ്ഞ തിങ്കളാഴ്ച ഏപ്രില്‍ മാസത്തെ ഷിഫ്റ്റ്‌ റോസ്റെര്‍ ഉണ്ടാക്കി പ്രൊജക്റ്റ്‌ മാനേജര്‍ക്ക് ആയിച്ചു കൊടുത്തു.കാരിയമായ പണി ഒന്നുമിലാതെ ഇരിക്കുന്നോണ്ട് ഷിഫ്റ്റ്‌ മിക്കവര്‍ക്കും കുഴപ്പമില്ലാതെ ഫൈനല്‍ കാണാവുന്ന രീതിയിലാ ഇട്ടിരുന്നെ.അങ്ങനെ സ്വസ്ഥമായി റൂമില്‍ ഇരുന്നു കളി കാണാം എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു മാനേജറിന്‍റെ മെയില്‍.ഞാന്‍ ഇന്ന് രണ്ടാം ഷിഫ്റ്റില്‍ വരണം അത്രേ.ഈ മെയില്‍ കണ്ടു അവിടെ നിന്ന്  കലി തുള്ളിയെന്നലാതെ അത് മാറ്റാന്‍ ഒന്നും അയാള് സമ്മതിച്ചില്ല.എങ്ങനെ കളി കാണും എന്ന് വിഷമിച്ചു ഇരുന്നപ്പോലാ ഒരു സന്തോഷ വാര്‍ത്ത‍ എത്തി.മുന്‍പ് ഐ.പി.യേല്‍ കണ്ടു ആരും പണി എടുക്കുനില്ല എന്ന് പറഞ്ഞു മാറ്റിയ കാന്‍റീനിലെ ടി.വി സെമി ഫൈനലും ഫൈനലും കാണിക്കാന്‍ വേണ്ടി തിരികെ വെക്കുന്നു.

ശനിയാഴ്ച വൈകുന്നേരം കാര്യമായ പണി ഒന്നുമില്ല,മാനേജര്‍ ഉച്ച കഴിഞ്ഞ സ്ഥലം വിടുകയും ചെയ്യും. അതുകൊണ്ട് കളി കാണാന്‍ പോകുന്നതില്‍ വലിയ തടസ്സം ഒന്നുമില്ല.ഇടയ്കിടെ പോയി കാണാം.അങ്ങനെ കളി കണ്ടുകൊണ്ടു ഇരിക്കുമ്പോ ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ കാള്‍.സ്കോര്‍ ചോദിച്ചു കൊണ്ട്.അവിടെ
വൈകുന്നേരം മുതല്‍ കറന്റ്‌ ഇല്ല അത്രേ.റൂമില്‍ ഇരിന്നയിരുനെങ്കില്‍ അവനെ പോലെ ഞാനും വെല്ലോടതും സ്കോര്‍ വിളിച്ചു ചോദിക്കേണ്ടി വന്നേനെ.അങ്ങനെ ഉര്‍വശി ശാപം ഉപകാരമായി.

2011, ഏപ്രിൽ 1

ഏപ്രില്‍ ഫൂള്‍

ഏപ്രില്‍ ഒന്ന് അഥവാ വിഡ്ഢികളുടെ ദിനം.പലര്‍ക്കും വിഡ്ഢിക്കള്‍ ആയതിന്‍റെ പല അനുഭവങ്ങളും ഓര്‍ത്തു വെക്കാന്‍ ഉണ്ടാക്കും. കോളേജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ എന്‍റെ ഒരു സുഹൃത്ത് വിഡ്ഢി ആയ  ഒരു സംഭവം ഇപ്പൊ എനിക്ക്  ഓര്‍മ്മ വരുന്നു.സുഹൃത്തിന്‍റെ പേര് ഞാന്‍ ഇവിടെ പറയുനില്ല.

നമ്മുടെ നായകന്‍ കോളേജില്‍ അല്‍പ്പം പ്രശസ്തന്‍ ആണ്.പെണ്‍പിള്ളാര്‍ക്ക് കക്ഷിയെ ജീവനാ.എന്നാ കാര്യമായ പഞ്ചാരയടി ഒന്നുമില്ല.അങ്ങനെ ഇരിക്കെ മാര്‍ച്ച്‌ 31 വൈകുന്നേരം ആര് ആറര അല്ല രാത്രി ഒരു എട്ടു എട്ടര മണി ആയി കാണും.കക്ഷിയുടെ ഫോണ്‍നില്‍ ഒരു കാള്‍.വിളി വന്നിരിക്കുന്നത് ലേഡിസ് ഹോസ്റ്റലില്‍ നിന്നാന്നു.ക്ലാസ്സിലെ ഏതോ ഒരു പെണ്‍കുട്ടിയാന്നു വിളിച്ചത്.

"അതെ ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് സണ്‍ എഫ്എംമില്‍ ഞാന്‍ താങ്കള്‍ക്കായി ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്,തീര്‍ച്ചയായും കേള്‍ക്കണം."

ഇത് പറയാനാ പുള്ളികാരി വിളിച്ചത്.ഇവയാല്‍ എന്തിനു എനിക്ക് വേണ്ടി പാട്ട് ഡെഡിക്കേറ്റ് ചെയ്യണം?? ഏതു പാട്ട് ആണാണോ ഡെഡിക്കേറ്റ് ചെയ്തെ?? അങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ കക്ഷിയുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.എന്തായാലും വിളിച്ചു പറഞ്ഞതല്ലേ.കേട്ട് കളഞ്ഞേക്കാം എന്ന് കരുതി പതിനൊന്നര ആയപ്പോ തന്നെ 
എഫ്എം സ്റ്റേഷന്‍ ഒകെ ടൂണ്‍ ചെയ്തു വെച്ച് ഇരുപ്പായി.കൃത്യം പന്ത്രണ്ടു മണിക്ക് പരിപാടി തുടങ്ങി.അര മണിക്കൂര്‍ നേരത്തെ പരിപാടി ആണ്.ഓരോ പാട്ടിനും മുന്നേ ആര്‍ക്കു ഡെഡിക്കേറ്റ് ചെയ്തതാന്ന് പറയുന്നതില്‍ തന്‍റെ പേരുണ്ടോന്നു കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ചു ഇരുന്നു.പാട്ടുകള്‍ ഒന്നൊന്നായി കഴിഞ്ഞു പോയി.പരിപാടിയും തീര്‍ന്നു.ഇല്ല ഇതുവരെ തന്‍റെ പേരില്‍ ഒരു പാട്ടും ഡെഡിക്കേറ്റ് ചെയ്തതായി കേട്ടില്ല.പുള്ളികാരി വിളിച്ചു കിട്ടിയിട്ടല്ലേ തന്നെ വിളിച്ചു പറഞ്ഞെ??അതോ വിളിക്കുന്നതിനു മുന്നേ പറഞ്ഞതാന്നോ??വിളിച്ചു ചോദിച്ചേക്കാം  എന്ന് കരുതി ഫോണ്‍ വിളിച്ചു.എടുക്കുന്നില്ല,ഉറങ്ങി കാണും എന്ന് കരുതി കക്ഷി കിടക്കാന്‍ തുടങ്ങിയപ്പോ ഒരു മെസ്സേജ്.

"പറ്റിച്ചേ.......ഏപ്രില്‍ ഫൂള്‍...."

താങ്കളുടെ പിന്‍ കോഡ് തെറ്റാന്ന്!!!!!!

ആധാര്‍ അഥവാ യു.ഐ.ഡിക്ക് അപേക്ഷിക്കാന്‍ ഉള്ള ഫോം ഓഫീസില്‍ കിട്ടും എന്ന് കഴിഞ്ഞ ആഴ്ച കേട്ടതാ.എന്നാല്‍ ജോലി തിരക്കുമൂലം അതിന്‍റെ ഫോം മേടിക്കാന്‍ ഈ കഴിഞ്ഞ ദിവസമാ പറ്റിയത്.ഫോം പുരിപ്പിക്കാന്‍ വലിയ വിഷമം ഒന്നുമില്ലയിരിന്നു.ആകെ തപ്പേണ്ട വന്നത് റേഷന്‍ കാര്‍ഡ്‌ നമ്പര്‍ മാത്രമാ.ഇനി  മേല്‍വിലാസം ഉള്ള ഏതെങ്കിലും ഒരു ഒറിജിനല്‍ രേഖ വേണം.പാസ്പോര്‍ട്ട്‌ഓ ഡ്രൈവിംഗ് ലൈസെന്‍സ്ഓ വോട്ടര്‍ ഐ ഡിയോ മതി.കയ്യില്‍ കിട്ടിയ ഫോര്‍മും പൂരിപിച്ചു ഡ്രൈവിംഗ് ലൈസെന്‍സ്സും കൊണ്ട് ഞാന്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള ഓഫീസില്‍ എത്തി. അവിടെ വെച്ചാണ് കണ്ണുകളുടെ രേഖയും വിരല്‍ അടയാളവും എടുക്കുന്നത്.അടിയാതെ കൌണ്ടറില്‍ കയ്യില്‍ ഉള്ള മേല്‍വിലാസം ഉള്ള രേഖ പരിശോധിച്ചു.അവിടന്ന് അടുത്ത കൌണ്ടറില്‍ എത്തി.ഒരു നീണ്ട നിര  തന്നെ ഉണ്ട് എന്‍റെ മുന്നില്‍.ഞാന്‍ ക്ഷമയോടെ എന്‍റെ ഉഴം കത്ത് നിന്നു.അവസാനം എന്‍റെ നമ്പര്‍ വന്നു.കയ്യില്‍ ഉള്ള ഫോം ഓഫീസിര്‍ക്ക് കൊടുത്തു.പുള്ളി എന്‍റെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.ആദ്യം ടൈപ്പ് ചെയ്യണ്ടത് പിന്‍ കോഡ് ആണ്.എന്‍റെ പിന്‍ കോഡ് അടിച്ചിട്ട് അങ്ങനെ ഒരണ്ണം നിലവില്‍ ഇല്ലത്രെ.ഇത്ര കൊല്ലം ഉപയോഗിച്ച പിന്‍ കോഡ് എനിക്ക് തെറ്റിയോ?? ഞാന്‍ വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി.ഇല്ല തെറ്റിയിട്ടില്ല.അത് തന്നെ.അടുത്ത് നിന്നാ എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു വീട്ടില്‍ വിളിച്ചു ചോദിക്ക്.ഒരു സമാധാനത്തിനു വീട്ടില്‍ വിളിച്ചു ചോദിച്ചു.അവിടെ ആ പഴയ പിന്‍ കോഡ് തന്നെ. കാര്യം ഓഫീസറോട് പറഞ്ഞു.പിന്‍ കോഡ് ഇല്ലാതെ ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലത്രേ.അങ്ങനെ നിരാശനായി ഞാന്‍ ആ ഓഫീസ് മുറി വിട്ടു ഇറങ്ങി.മനസ്സില്‍ ഒരു ചോദ്യം മാത്രം-എന്താ എന്‍റെ പിന്‍ കോഡ് കാണിക്കാഞ്ഞേ??

 ഈ ആധാര്‍ എന്ന് പറയുന്നത് ഭാരത സര്‍ക്കാര്‍ എല്ലാ പൗരനും ലഭിക്കുന്ന ഒന്നാന്നു.അത് മൊത്തം ഭാരതത്തില്‍ സ്വീകാര്യമായ ഒന്നാന്നു.അതിനു രജിസ്റ്റര്‍ ചെയ്യാന്‍ ഭാരതത്തില്‍ എവിടെ നിന്നും കഴിയും.പിന്‍ കോഡ് അടിച്ചിട്ട് ശരി ആകാത്ത എന്നെ പോലെ അനവധി പേര്‍ ഉണ്ട്.ഭാരതത്തിലെ മൊത്തം പോസ്റ്റ്‌ ഓഫീസിന്‍റെ പിന്‍ കോഡ് ശേഖരിക്കുക എന്നത് വല്യ കാര്യം ഒന്നുമല്ല.കേരളത്തില്‍ കോട്ടയം ജില്ലക്കാരനായ എന്‍റെ പോസ്റ്റ്‌ ഓഫീസ് വടവാതൂര്‍ ആണ്.അവിടത്തെ പിന്‍ കോഡ് 686010 ആണ്.എന്നാല്‍ എന്തുകൊണ്ട് ഇതു ഇവിടെ കാണിക്കുനില്ല?? ഇവരുടെ കൈയില്‍ മൊത്തം വിവരങ്ങള്‍ ഇല്ലേ?? ഇത്ര ചെറിയ വിവരശേരണം ഇല്ലേല്‍ എങ്ങനെ മൊത്തം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വെക്കും??ഒരു രാജ്യവ്യാപകമായ ഒരു സംഭവങ്ങള്‍ക്ക് ഇറങ്ങുമ്പോ ഇങ്ങനെ ഉള്ള കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ??