2011, ഓഗസ്റ്റ് 30

നാണംകെട്ട തോല്‍വിക്ക് ഒരു പ്രതികരണം

അണ്ണാ ഹസാരെയുടെ വിഷയം കത്തി നില്‍ക്കുമ്പോ അങ്ങ് ഇംഗ്ലണ്ടില്‍ നമ്മുടെ ക്രിക്കറ്റ്‌ ടീം പൊട്ടി കീറി എന്നാ സംഭവം ഉണ്ടായി. അണ്ണാ വാര്‍ത്തകളില്‍ പക്ഷേ ഇത് മുങ്ങി പോയതുകൊണ്ട് ഇതുവരെ വലിയ ഒച്ചപാട് ഒന്നും ഉണ്ടായില്ല. പക്ഷേ അതിനെ കുറിച്ച് രണ്ടു വാക്ക് പറയാതെ ഇരിക്കാന്‍ എന്നിലെ ക്രിക്കറ്റ്‌ ആരാധകനു കഴിയുനില്ല എന്നുത് കൊണ്ട് ആണ് അല്‍പ്പം വൈകിയിട്ടാനെലും ഇത് എഴുതുന്നെ. പലരും പറയുന്നത് കേട്ടു ഒരു പരമ്പര അല്ലെ പൊട്ടിയോളൂ, വലിയ കുഴപ്പമില്ല അടുത്ത തവണ ജയിച്ചോളും. അങ്ങനെ തള്ളി കളയാവുന്ന തോല്‍വി ആണോ ഇത്?? ഇത്രേം നാണംകെട്ടു ഇതിനു മുന്നേ തൊട്ടതു നാല്‍പതു കൊല്ലം മുന്നേയാണ്‌. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം വെറും ശിശു ആയിരിന്നു. പക്ഷേ ഇന്നോ രണ്ടു ലോകകപ്പ് ജേതാവും പരമ്പര തുടങ്ങും മുന്നേ എല്ലാ തരം ക്രിക്കറ്റിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം ആയിരിന്നു. അപ്പൊ ഈ തോല്‍വിയുടെ കാരണം അന്വേഷികെണ്ടേ?? ചില പത്രങ്ങള്‍ ഇതിന്‍റെ പോസ്റ്റ്‌മോര്‍ടം ആരംഭിച്ചിരുനെങ്കിലും പിന്നീടു അതിനു ശക്തി കണ്ടില്ല. പണ്ട് ലോകകപ്പില്‍ ഒരു മത്സരം പൊട്ടിയെന്ന് കോലം കത്തിക്കുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്ത ആരാധകര്‍ വേണ്ട വിധത്തില്‍ പ്രതികരിക്കാത്തത് കൊണ്ട് ആകാം ശക്തി കൊടുക്കഞ്ഞേ.

ഈ കഴിഞ്ഞ ടെസ്റ്റ്‌ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കണ്ടപ്പോ എനിക്ക് തോന്നിയത് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആണ് യഥാര്‍ത്ഥ ക്രിക്കറ്റ്‌ എന്ന് പലരും മറന്നിരിക്കുന്നു എന്നാണ്. കുട്ടി ക്രികെറ്റ് കളിച്ചു അതില്‍ തിളങ്ങിയ പലരും ആണ് വന്നു പയറ്റുന്നെ. പിന്നെ കൂട്ടത്തില്‍ കുറെ കിളവന്മാരും, അല്ല ആ കിളവന്മാര് ഇത്രേം കാലം കളിച്ചതുകൊണ്ട് കളി ഒകെ ജയിച്ചു പോന്നു. ടെസ്റ്റ്‌ ക്രിക്കറ്റ്‌ എന്നാ ഇപ്പൊ എല്ലാവര്ക്കും ബോര്‍ ആയ ഒന്നാണ്. അഞ്ചു ദിവസം കിടന്നു കളിക്കണം. അതിനു മടി. കുട്ടി ക്രിക്കറ്റ്‌ ആകുമ്പോ അല്‍പ്പ നേരം കഷ്ട്ടപെട്ടാല്‍ മതി കൈ നിറയെ കാശും ഗാലറി നിറയെ കളികളും തുള്ളന്‍ ചീര്‍ലീടെര്സും. അതിന്റെ മത്ത് പിടിച്ചു നടക്കുന്നവര്‍ ടെസ്റ്റ്‌ കളിച്ചാല്‍ ഇങ്ങനെ അല്ലെ വരൂ. അതും ഓരോ ടെസ്റ്റ്‌ കഴിയുമ്പോ തോല്‍വിയുടെ ആഘാതം കൂടി കൂടി വരുവല്ലയിരിന്നോ. എല്ലാവരും പുചിച്ചു തള്ളിയ ദ്രാവിഡ്‌ ഉള്ളതുകൊണ്ട് തോല്‍വികളുടെ പുതിയ റെക്കോര്‍ഡ്‌ സൃഷ്ട്ടിക്കപെട്ടില്ല. ട്വന്റി ട്വന്റി തുടങ്ങിയപ്പോ പല ക്രിക്കറ്റ്‌ പ്രേമികളും ടെസ്റ്റ്‌ ക്രിക്കറ്റ്‌ കാണാന്‍ ആളെ കിട്ടില്ലാതെ അത് അന്ന്യം നിന്ന് പോകും എന്ന് ആശങ്ക പ്രകടിപ്പിച്ചയിരിന്നു. ഇന്ത്യന്‍ ടീം ഇങ്ങനെ പ്രകടനങ്ങള്‍ ഭാവിയിലും കാണിച്ചാല്‍ ക്രിക്കറ്റ്‌ ലോകത്തെ വമ്പന്മാരായ ആയ നമ്മുടെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തന്നെ അത് നിറുത്തും, വീണ്ടും നാണക്കേട്‌ ഒഴിവാക്കാന്‍.

പണ്ടേ ധോണി വലിയ താരം ആണെന്ന വിചാരം ഒന്നും എനിക്ക് ഇല്ല. കോപ്പി ബുക്ക്‌ ഷോട്ടുകളില്‍ നിന്ന് വേറിട്ട്‌ എങ്ങനെയോ ബാറ്റ് ചെയുന്ന ഒരു കളിക്കാരന്‍. ക്യാപ്റ്റന്‍ എന്നാ നിലക്കും വലിയ സംഭവം അല്ല പുള്ളി. സൗരവ് ഗാംഗുലി വാര്‍ത്തു എടുത്തു വെച്ച ഒരു യുവനിരയെ സാമാന്യം കുഴപ്പമില്ലാതെ നയിച്ചത് കൊണ്ട ആണ് ഈ കണ്ട നേട്ടങ്ങള്‍ ഒകെ കൈവരിച്ചേ. ഗ്രെഗ് ചാപ്പല്‍ കുത്തിത്തിരിപ്പും മറ്റും കാണിച്ചു ഇല്ലായിരുന്നേല്‍ ചിലപ്പോ ഗാംഗുലി ഉള്ളപ്പോ തന്നെ ഇതൊകെ കൈവരിച്ചെനെ. ഈ നേട്ടങ്ങള്‍ക്ക്‌ ധോനിയെക്കള്‍ പ്രശംസികേണ്ടത് ഗാരി ക്രിസ്റ്റെന്‍ ആണ് എന്നതാ സത്യം. പഴയ കാര്യം വിട്. ഇപ്പോള്‍ ധോണി പഴയ ധോണി അല്ല എന്നത് വ്യക്തം. ബാറ്റിംഗ് ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥ ഇതിനു മുന്‍പും കണ്ടിട്ടുള്ളതാ, പക്ഷേ ഈ തവണ ഒരു ആത്മവിശ്വാസകുറവ് വളരെ പ്രകടമായി കാണാമായിരിന്നു. വെസ്റ്റ് ഇന്‍ഡീസ്സുമായി ഉള്ള അവസാന ടെസ്റ്റില്‍ ജയിക്കാന്‍ നോക്കാതെ സമനില വഴങ്ങിയത് ആണ് ഒരു ലക്ഷണം. ധോണി കുറച്ചു നാള്‍ വിട്ടു നില്‍കുന്നത ഉചിതം എന്നാ എന്‍റെ അഭിപ്രായം. ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാം പിന്നെ വേറെ വെല്ലോരെയും ക്യാപ്റ്റന്‍ പണിക്കു പറ്റുമോന്നു പരിക്ഷിക്കുകയും ചെയ്യാം.

പത്രങ്ങളില്‍ കണ്ടു ചില ലോബികളുടെ താല്പര്യം അനുസരിച്ച് കളിക്കാരെ തിരഞ്ഞെടുത്ത ഈ തോല്‍വിക്ക് കാരണം എന്ന്. ലോബിക്കള്‍ പണ്ട് മുതലേ അങ്ങനെ ചെയ്യുന്നതല്ലേ.പിന്നെ ഈ തവണ എന്താ ഒരു പുതുമ. അല്‍പ്പം ഒകെ കളിയ്ക്കാന്‍ അറിയാവുന്ന കളിക്കാരനെ കൊല്ലും വിധം കളിപ്പിച്ചു കളിപ്പിച്ചു പരുക്ക് ആകും. എന്നിട്ട് വിശ്രമം കൊടുക്കുമോ, അതും ഇല്ല. പിന്നെയും ടീമില്‍. ചിലപ്പോ തോന്നും ഇന്ത്യയില്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിയാവുന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രം ആണെന്ന്. വേറെ കൊള്ളാവുന്ന കളിക്കാരെ ടീമില്‍ എടുക്കാത്തത് കൊണ്ട് ഒരു സംശയം. അബദ്ധത്തില്‍ ആരെല്ലും എടുപ്പിച്ചാല്‍ ഒരു കളി കളിപ്പിച്ചാല്‍ ആയി.പിന്നെ അവന്‍ പുറത്തു. ക്യാപ്റ്റന്‍ വരുന്ന കളിക്കാരെ പ്രോത്സാഹിപിച്ചു അവരുടെ കളി നന്നാക്കാന്‍ ടീമില്‍ നിരുതുകായ വേണ്ടിയിരുന്നത്. ഗാംഗുലി അങ്ങനെ ചെയ്തത് കൊണ്ടാ യുവരാജും ധോണിയും ഹര്‍ഭജനും ഒകെ ഇപ്പോളും ടീമില്‍ ഉള്ളത്. അത് ധോണി മാതൃക ആകേണ്ടത് ആണ്. പകരം ഇപ്പോഴും വെല്ലപോല്ലും ഒരു ഇന്നിങ്ങ്സ് കളിക്കുന്ന ചില യുവതാരങ്ങളെ( കളിച്ച കളിയുടെ എണ്ണം പത്തു അമ്പതു ആയി) പിടിച്ചു വെച്ചോണ്ട് ഇരിക്കുവ. മികച്ച ഉദാഹരണം ആണ് റൈന. റൈന ട്വന്റി ട്വന്റിയും ഏകദിനവും കളിയ്ക്കാന്‍ കുഴപ്പം ഇല്ല പക്ഷേ ടെസ്റ്റ്‌ ഇപ്പോളും വഴങ്ങുനില്ല. കോഹ്ലി ആണ് റൈനയെക്കാളും ഭേദം. ഭാവിയില്‍ ഉള്ള ടീമിനെ വാര്‍ത്തു എടുക്കുക എന്നാ ലക്ഷ്യത്തില്‍ സെലെച്റേന്‍ നടത്തിയാല്‍ ആള്‍കാര് ക്രിക്കറ്റ്‌ കാണും.

ശരിക്കും പറഞ്ഞാല്‍ കളിക്കാരും ബോര്‍ഡും കുട്ടി ക്രിക്കറ്റില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്‍റെ പുറകിലാ. കളിയ്ക്കാന്‍ അറിയാന്‍ മേലഞ്ഞിട്ടു ഒന്നംല്ല. നോക്കിക്കോ ഏകദിനം തോല്‍ക്കുവനെലും കഷ്ട്ടിച്ചേ തോല്‍ക്കു. കളികാര്‍ക്ക് ടെസ്റ്റ്‌ ക്രിക്കറ്റിനോട് ഉള്ള ഈ പുച്ച മനോഭാവവും അലസതയും ആണ് ഈ നാണംകെട്ട തോല്‍വിക്ക് കാരണം.നാട്ടില്‍ വെച്ച് അടുത്തെങ്ങും ഇനി ടെസ്റ്റ്‌ പരമ്പര ഇല്ല, അല്ലേല്‍ ജയിച്ചു വരമായിരിന്നു. ഇനി അടുത്ത ടെസ്റ്റ്‌ പരമ്പര ഈ വര്‍ഷം അവസാനമേ ഒള്ളു അങ്ങ് ഓസ്ട്രിലിയയില്‍ വെച്ച്. അതിനും പോയി ഇതിലും മനോഹരമായി നാണം കേടുമോ???

2011, ഓഗസ്റ്റ് 28

നേരത്തെ വിവാഹം കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍

ഒരു ആണിന്‍റെ വിവാഹ പറയം എത്രയാ?? നിയമപരമായി നോക്കിയാ ഇരുപത്തിഒന്ന് പക്ഷേ ആ പ്രായത്തില്‍ ആരും തന്നെ കെട്ടും എന്ന് എനിക്ക് തോന്നുനില്ല. കാരണം കെട്ടിയാല്‍ കെട്ടുന്നവന്‍ കുത്തുപാള എടുക്കും എന്നത് കട്ടായം. ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് നോക്കുവണേല്‍ ഒരു ഇരുപത്തിനാല് അല്ലേല്‍ ഇരുപത്തിയഞ്ചു ആണ് പ്രായം. അതിനു മുകളില്‍ ആയാല്‍ പിന്നെ പുര നിറഞ്ഞു നില്‍പ്പാ എന്ന് പറയേണ്ടി വരും. മുപ്പതു വയസായാല്‍ പിന്നെ മൂക്കില്‍ പല്ല് വന്നവന്‍  എന്നാകും വിളി. നേരത്തെ കെട്ടുന്നത് കൊണ്ട് ചില കാരണങ്ങളും ഗുണങ്ങള്‍ ഒകെ ഉണ്ട അത്രേ. കെട്ടി പോയ ചിലര്‍ പറഞ്ഞത് ചുവടെ എഴുതുന്നു...

  • ഇപ്പോളത്തെ പെണ്‍പിള്ളാര്‍ക്ക് ഒകെ സമപ്രായക്കാരെ മതി.
  • സമപ്രായക്കാര്‍ ആകുമ്പോ ഒരേ ചിന്താഗതി അപ്പൊ അഡ്ജസ്റ്റ് ചെയ്യാം എളുപ്പം പറ്റും.
  • പ്രായവ്യത്യാസം ഉണ്ടേല്‍ ഒരു അകല്‍ച്ച തോന്നും
  • അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പം ആയോണ്ട് വിവാഹമോചനം ഒന്നും ഉണ്ടാകില്ല.
  • അഥവാ വിവാഹമോചനം വേണ്ടി വന്നാല്‍ പ്രായം ഒന്നും ആയിട്ടില്ലാത്തത്  കൊണ്ട്  വേറെ പെണ്ണും കിട്ടും.
  • പതിനായിരം രൂപകൊണ്ട് ഒരു മാസം ജീവിക്കാന്‍ കഴിയാത്തവന്‍ കേട്ട് കഴിഞ്ഞാല്‍ അതെ പതിനായിരത്തില്‍ നിന്ന് മിച്ചം പിടിക്കും.
  • കെട്ടി ഒരു കൊല്ലത്തിനു ഉള്ളില്‍ ഒരു കൊച്ചു ആയാല്‍, അവന്‍ സ്വന്തം കാലില്‍ നില്‍ക്കാര്‍ ആകുമ്പോ നമുക്ക് അത്ര പ്രായം ഒന്നും ആകില്ല.
  • മോനെ നേരത്തെ കെട്ടിച്ചു അവന്റെയും അവന്‍റെ  ഭാര്യയുടെയും സ്വഭാവം അറിഞ്ഞാല്‍ വൃദ്ധസദനത്തില്‍ പോകാതെ ഇരിക്കാന്‍ ഉള്ള മുന്‍കരുതല്‍ എടുക്കാം
  • തെരപര പണി ഒന്നും ഇല്ലാതെ നടക്കുന്ന ചെക്കന്മാരെ കിട്ടുന്ന സ്ത്രിധനം കൊണ്ട് ഒരു കരക്ക് അടുപ്പിക്കാം
ഈ പ്രലോഭനങ്ങളില്‍ ഒന്നും വീണു പോകാത്തതു കൊണ്ട് എനിക്ക് വേറെ വെല്ലോ ഗുണങ്ങള്‍ ഉണ്ടോന്നു അറിയില്ല. ഉണ്ടെങ്കില്‍ അറിയിക്കണേ.

2011, ഓഗസ്റ്റ് 25

ചുരുക്കം പറഞ്ഞാല്‍ വിവരമില്ലായ്മ ആണ് പ്രശ്നം

ഇന്ന് അണ്ണാ ഹസരയെ പിന്തുണച്ചും അദ്ദേഹത്തിന് ജയ് വിളിച്ചും ഫേസ്ബുക്കില്‍ എഴുതിയില്ലേല്‍,അണ്ണായുടെ പടം പ്രൊഫൈല്‍ ഫോട്ടോ ആകി ഇട്ടില്ലേല്‍ അതിരൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വരുന്നു. ഇങ്ങനെ ഒകെ ചെയ്യാതെ അണ്ണാ ഹഴാരെ സമരം ചെയുന്ന വഴി തെറ്റന്നു കൂടി പറഞ്ഞോ പിന്നെ അങ്ങനെ പറഞ്ഞവന്‍ അഴിമതിക്കാരനായി, കോണ്‍ഗ്രസ്‌ വക്താവായി, എന്തിനു അവന്‍ ഇന്ത്യക്കാരന്‍ അല്ലാന്നു തന്നെ പറയുന്നു ഒരു പറ്റം. ഇങ്ങനെ അന്ധമായി അണ്ണാ ഹസരയെ പിന്തുണക്കുന്നവര്‍ ഒട്ടേറെ പേര്‍ ഉണ്ട് എന്നാ എനിക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞേ. ഇന്ന് രാവിലെ മലയാള മനോരമയില്‍ കണ്ടു അണ്ണാ ഹസരക്ക് ജയ് വിളിക്കാത്ത ഒരു ടി.വി റിപ്പോര്‍ട്ടര്‍ക്ക് മര്‍ദനം ഏറ്റു എന്ന്. ആ വാര്‍ത്ത‍ എത്രതോല്ലം സത്യം ആണെന്ന് അറിയില്ല പക്ഷേ അണ്ണാ ഹസരെക്ക് എതിരെ സംസാരിക്കുന്നവര്‍ക്ക് അതിരൂക്ഷ വിമര്‍ശനം ഉറപ്പു. അരുന്ധതി റോയ്, സോമനാഥ ചാറ്റര്‍ജി തുടങ്ങിയവര്‍ ആണ് അണ്ണായുടെ ഈ ജനത്യപത്യ വിരുദ്ധ സമരമുറയെ വിമര്‍ശിച്ച ചില പ്രമുഖര്‍. അരുന്ധതി റോയ് ഹിന്ദുവില്‍ എഴുതിയ ഒരു ലേഖനത്തിനു ലഭിച്ചത് പ്രതികരണം ഒന്ന് കാണേണ്ടതാണ്. അവര്‍ അവരുടെ കാഴ്ച്ചപ്പാട് ആ ലേഖനത്തില്‍ എഴുതി പക്ഷേ അതിനു ഇത്രേ ഏറെ വിമര്‍ശിക്കാന്‍ ഒന്നുമില്ലന്ന എന്‍റെ പക്ഷം. ഓരോര്‍ത്തര്‍ക്കും അവരവരുടതായ കാഴ്ചപ്പാട് ഉണ്ട്, അത് അവര്‍ക്ക് എവിടയും തുറന്നു പറയാം. അതാണ് ഒരു ജനത്യപത്യത്തിലെ ഏറ്റവും വലിയ സവിശേഷത. മറിച്ചു ഒരാള്‍ പറയുന്നത് മറ്റൊരാള്‍ ചോദ്യം ചെയ്യണോ വിമര്‍ശിക്കനോ പാടില്ലാന്നു പറയുന്നത് അസല്‍ ഫാസിസം തന്നെ ആണ്.
 
യഥാര്‍ത്ഥത്തില്‍ എത്രപേര്‍ക്ക് അറിയാം എന്താന്ന് ജനലോക്പല്‍ ബില്‍ എന്ന്?? ഏപ്രിലില്‍ ഈ സമരം നടത്തിയപ്പോലും ഞാന്‍ ഇതേ ചോദ്യം പലരോടും ചോദിച്ചതാ, ഇപ്പോളും ചോദിച്ചു പലര്‍ക്കും കാര്യമായി അറിയില്ല എന്ന് വ്യക്തം. റാം ലീല മൈതാനത് കഴിഞ്ഞ ദിവസം എന്‍.ഡി.ടി.വി  ജനലോക്പല്‍ ബില്‍ എന്താന്ന് ചോദിച്ചപ്പോ കിട്ടിയ പ്രതികരണത്തിന്റെ വീഡിയോ ചുവിടെ കൊടുത്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്ക്.
 
അതില്‍ പറയുന്നത് അണ്ണാ എന്ത് പറയുന്നോ അതാന്നു ശരി ജന ലോക്പല്‍ ബില്‍ എന്താന്ന് അറിഞ്ഞില്ലേലും ഒരു കുഴപ്പവും ഇല്ല. കഷ്ട്ടം തന്നെ.

ഈ ഫോട്ടോ കണ്ടോ?? ജന ലോക്പല്‍ ബില്ലിനെ പിന്തുണച്ചു കൂടിയ ജനങ്ങളില്‍ ഒരാള്‍ ആണ് ഇത്. അതില്‍ എഴുതിയിരിക്കുന്നത് വായിച്ചു ചിരിക്കുക അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ജനത്യപത്യ രാജ്യത്തിലെ സംവരണം എന്നാ കാര്യം നടക്കു. അനര്‍ഹാരായ പലരും സംവരണത്തിന്റെ പേരില്‍ ആസ്വദിച്ചു ജീവിക്കുന്ന കണ്ടിട്ട് ആകാം ഇങ്ങനെ ഒരു പ്ലകാര്‍ഡ്‌ എഴുതിയത്. പക്ഷേ സംവരണം അനുവദിക്കുന്നത് ആണ് ഏറ്റവും നിന്ദ്യമായ ജനത്യപത്യം എന്ന് പറയുന്നത് ശുദ്ധമായ വിവരകേട്‌ തന്നെ ആണ്.ശരിക്കും പറഞ്ഞാല്‍ രാഷ്ട്രിയം എന്താന്നോ ജനത്യപത്യം എന്താന്നോ അറിയില്ല എന്നതാന്നു ഇന്നത്തെ പൊതു സമൂഹത്തിന്റെ  പ്രധാന പ്രശ്നം. ഇത്രേം നാള്‍ ആ അറിവില്ലായ്മ രാഷ്ട്രിയക്കാര്‍ മുതലെടുത്തു ഇപ്പൊ അണ്ണാ ഹസരെയും. പലരുടെയും അറിയില്ലായ്മ കൊണ്ട് തന്നെ ആണ് അണ്ണാ ഹസരയെ ഗാന്ധിജിയുമായി തുനിഞ്ഞത്. ദേശിയപതാകയുടെ ദുരുപയോഗവും അറിവിലായ്മ തന്നെ. ഈ ജനത്യപത്യ വിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്രിയ സമരം എന്നും വിശേഷിപ്പിക്കുന്നതും അറിവില്ലായ്മ തന്നെ. ബ്രിട്ടീഷ്‌ക്കാരുടെ ദുര്‍ഭരണത്തില്‍ എവിടയാണ് ജനത്യപത്യം ഉണ്ടായിരുന്നെ?? സ്വാതന്ത്രിയ ദിനത്തില്‍ നമുക്ക് സ്വാതന്ത്രിയം ലഭിച്ചോ എന്ന് ചോദിച്ചവരും ഇതിലും ഭേദം വെള്ളക്കാര്‍ ഭരിക്കുന്നതാണ് എന്ന് പറഞ്ഞവരും ഒരു കാര്യം ഓര്‍ക്കണം. കണ്ണ് ഉള്ളപ്പോ അതിന്‍റെ വില ആരും അറിയില്ല.നമ്മുടെ നാട്ടില്‍ ജനത്യപത്യം ഇല്ലാന്ന് പറയുന്നവര്‍ ഒന്ന് ചൈന വരെ പോയിട്ട് വരാമോ?? ജനത്യപത്യ വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തു കൂട്ടുന്ന രാജ്യമായ ചൈനയെ പോലെ ആയിരിന്നു ഇവിടേ എങ്കില്‍ ഇങ്ങനെ സമരം ചെയ്യണോ, മാധ്യമങ്ങളില്‍ കൂടി ഘോരഘോരമായി ഓരോന്ന് സംപ്രേഷണം ചെയാണോ എന്തിനു എതെല്ലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ഒരു സന്ദേശം ആയിക്കണോ കഴിയുമായിരുന്നില്ല
 
ചുരുക്കം പറഞ്ഞാല്‍ വിവരമില്ലായ്മ തന്നെ ആണ് ഇവിടത്തെ പ്രശ്നം. എല്ലാര്‍ക്കും എല്ലാ വിവരവും അറിയണം എന്ന് പറഞ്ഞാലും നടക്കില്ല. പക്ഷേ താന്‍ വാദിക്കുന്ന അല്ലേല്‍ പിന്തുണയ്ക്കുന്ന കാര്യത്തെ കുറിച്ച് അതിന്‍റെ ഭവിഷത്തിനെ കുറിച്ച് നല്ലവണ്ണം അറിഞ്ഞിരിക്കണം. നേരത്തെ അങ്ങനെ ഒകെ ചിന്തിചിരുന്നേല്‍ അഴിമതി ഇത്ര മാത്രം വളരില്ലയിരിന്നു. തുടക്കത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ തള്ളി കയറ്റം ഇപ്പൊ കാണാന്‍ ഇല്ല. ടി.വിയിലും പത്രത്തിലും തങ്ങളുടെ ഫോട്ടോയും വാര്‍ത്തയും വരാന്‍ വേണ്ടി എത്തിയ ചിലര്‍ കാര്യം സാധിച്ചു കഴിഞ്ഞപ്പോ സ്വന്തം കാര്യം നോക്കാനായി പോയി. ഇങ്ങനെ വന്നു പോയവര്‍ നാളെ സ്വന്തം കാര്യം ചെയ്യാനായി അഴിമതിയും ചെയ്യും. ഈ ആള്‍കുട്ടത്തിന്റെ ഒഴുക്ക് കുറഞ്ഞത്‌ 'ടീം അണ്ണാ'യിലെ പലരെയും ടെന്‍ഷന്‍ അടുപ്പിക്കാന്‍ തുടങ്ങി എന്നത് സത്യം, അത് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തം. ഇപ്പോള്‍ ഇതു എഴുതുമ്പോള്‍ ജനങ്ങളെ കുത്തി ഇളക്കാന്‍ രാത്രി അണ്ണായെ അറസ്റ്റ് ചെയ്യും എന്നാ വാര്‍ത്ത‍ അവര്‍ പ്രചരിപ്പിക്കുകയാണ്. ഒരിക്കല്‍ ചെയ്ത മണ്ടത്തരം മൂലം ആണ് പ്രശ്നം ഇത്ര വഷളയെ എന്ന് മനസിലാക്കിയ സര്‍ക്കാര്‍ വീണ്ടും അതിനു തുനിയില്ല എന്നാ എന്‍റെ വിശ്വാസം. തുനിഞ്ഞാല്‍ അതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ലഹളയെ ആര്‍ക്കും തന്നെ തടയാന്‍ ആവില്ല.

എന്‍റെ അഭിപ്രായം ഇത്ര മാത്രം, സര്‍ക്കാര്‍ വെച്ച ലോക്പല്‍ ബില്ലോ അണ്ണായുടെ ജന ലോക്പല്‍ ബില്ലോ പൂര്‍ണമായി അംഗീകരിക്കാന്‍ പറ്റില്ല. രണ്ടിന്നും അതിന്‍റെതായ പോരായ്മ ഉണ്ട്. രണ്ടും ചേര്‍ത്ത് അതിലെ പോരായ്മ പരിഹരിച്ചു ശക്തമായ ഒരു ലോക്പല്‍ ബില്‍ ആണ് അവതരിപ്പികേണ്ടത്. അതിനു സര്‍ക്കാരിനു സമയം കൊടുക്കണം, കൊടുത്തിട്ടും നടന്നില്ലേല്‍ ജനത്യപത്യ രീതിയില്‍ പ്രതികരിക്കാം, അതിനെ പിന്തുണക്കാം. അല്ലാതെ ആരുടെ എങ്കിലും പിടിവാശിയുടെ പുറത്തു ഉള്ള സമരത്തെ അല്ല പിന്തുണക്കേണ്ടത്. അങ്ങനെ പിന്തുണച്ചാല്‍ രാജ്യത്തില്‍ നാശം പിന്നെ വിദുരമല്ല.

വാല്‍കഷ്ണം: സ്വാതന്ത്രിയ സമരത്തിന്‌ ഗാന്ധിജി ഇറങ്ങിയപ്പോള്‍ ആദ്യം വരെ കുറച്ചു പേരെ പിന്തുണചോള്ളൂ, പിന്നീടു അത് വര്‍ധിക്കുക അല്ലാതെ ഒരിക്കലും കുറഞ്ഞില്ല. കാരണം ആ ലക്ഷ്യത്തില്‍ ഒരു സത്യം ഉണ്ടായിരിന്നു.

2011, ഓഗസ്റ്റ് 22

ഹസാരെയുടെ സമരവും എന്‍റെ ചില ചിന്തകളും...

"എവിടങ്കിലും ഒരിടത് കാല്‍ ഉറപ്പിച്ചു നിന്നുടെ??" കഴിഞ്ഞ ദിവസം അന്ന ഹസാരെയുടെ ഇപ്പോള്‍ നടത്തുന്ന സമരം ഞാന്‍ പിന്തുണക്കുനില്ല എന്ന് ഫേസ്ബുക്കില്‍ അപ്ഡേറ്റ് ഇട്ടപ്പോ കിട്ടിയ ഒരു കമന്റ്‌ ആണ് ഇത്. ഏപ്രിലില്‍ നടന്ന സമരത്തെ ഞാന്‍ പിന്തുണച്ചു എന്നത് സത്യം. പക്ഷേ അരാഷ്ട്രിയപരമായ ഈ സമരത്തെ പിന്തുണച്ചാല്‍ അത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാകും. എന്ന് പറഞ്ഞു ഞാന്‍ ഹസരെയേ വെറുക്കുന്നുവെന്നോ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുണക്കുനില്ലന്നോ എന്നല്ല അര്‍ത്ഥം. അഴിമതിക്ക് എതിരെ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ നിലവില്‍ വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി തന്നെ ആണ് ഞാന്‍. കാലങ്ങളായി പൊടി പിടിച്ചു കിടന്ന ആ ബില്ലിനെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഹസാരെ ചെയ്ത ഒരു മഹാ കാര്യം തന്നെ ആണ്. പക്ഷേ താന്‍ അല്ലേല്‍ തങ്ങളുടെ കൂടെ ഉള്ളവര്‍ പറയുന്നപോലെ നടക്കു എന്ന് വാശി പിടിച്ചു ഹസാരെ ജനങ്ങളെ ഇളക്കിവിടുന്നത് ഒരു നല്ല കാര്യമല്ല.

പ്രധാനമായും ഇത്തവണത്തെ സമരത്തില്‍ "ടീം അണ്ണാ" ഉന്നയിക്കുന്നത് ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ജൂഡിഷ്യറിയും ഉള്‍പെടുത്തിയില്ല എന്നാണ്. ഈ രണ്ടു പേരെയും ഉള്‍പെടുത്തി ഇല്ലേല്‍ ആ വഴി നടക്കുന്ന അഴിമതി തടയാന്‍ ആവില്ല എന്നാ വാദം ഒരു വിധത്തില്‍ നോക്കിയാല്‍ ശരി ആണ്. എന്നാല്‍ ഇതിന്‍റെ മറുവശം കൂടി നോക്കേണ്ടേ?? ഇവരെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലോക്പാല്‍ സമതിക്ക് ലഭിച്ചാല്‍ നാളെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെ താഴെ ഇടാന്‍ ഈ സമതിയെ സ്വാധിനിച്ചാല്‍ മതിയകുമെല്ലോ. ആ സമതിയില്‍ ഉള്ളവരെ സ്വാധിനിക്കാന്‍ കഴിയില്ലന്നു പറയെല്ല് കാരണം അവരും പച്ച മനുഷ്യര്‍ തന്നെയാ. അങ്ങനെ സ്വാധിനിക്കാന്‍ ആയാല്‍ വോട്ട് ചെയുന്ന ജനങ്ങളെ കഴുതകള്‍ എന്ന് കളിയാക്കുന്നതിനു തുല്യമാ. വോട്ട് ചെയ്തു ജയിപിച്ചു വിടുന്നവര്‍ എല്ലാം കള്ളന്‍മാര്‍ ആകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

വേറെ ഒരു കാര്യം കാണാന്‍ കഴിഞ്ഞത്, ഈ ലോക്പാല്‍ ബില്‍ കൊണ്ടുവന്ന ഉടനെ അഴ്ഹിമതിഎയ് തുടച്ചു നീക്കാന്‍ ആകും എന്നാ ചിലരുടെ പ്രതികരണം ആണ്. അഴിമതിയില്‍ പൊറുതിമുട്ടിയ ജനം ഒരു പക്ഷേ അത് പ്രതിക്ഷിക്കുനുണ്ടാകും. എന്നാല്‍ ആ പ്രതിക്ഷ വെറുതെ അല്ലെ?? ഒരു ബില്‍ കൊണ്ട് മാറാവുന്ന രോഗം ആണ് അഴിമതി?? നമ്മള്‍ തീറ്റ കൊടുത്തു വളര്‍ത്തിയ ഒരു സത്വം ആണ് അഴിമതി. അതിന്‍റെ വാ തുന്നികെട്ടി എന്ന് പറഞ്ഞല്ലും തീറ്റ കൊടുക്കുന്ന കൈ സ്വാതന്ത്രം ആയിരിക്കുന്ന കാലം അത്രെയും അഴിമതി നിലനില്‍ക്കും. ഇപ്പോളത്തെ കാഴ്ചപാടില്‍ രാഷ്ട്രിയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം ആണ് അഴിമതിക്കാര്‍. ബാക്കി ഉള്ളവരും ഇവര്‍ ചോദിക്കുമ്പോള്‍ കാശ് എണ്ണി കൊടുക്കുന്നവരും നിഷ്കളങ്കര്‍. കുറ്റം ചെയ്യുന്ന പോലെ ആണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പികുന്നതും എന്നിട്ടും പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒന്നും ലോക്പാല്‍ ബില്ലില്‍ പറയുനില്ല. പാപം ചെയ്യാത്തവര്‍ കല്ല്‌ എറിയട്ടെ എന്ന് പറഞ്ഞാല്‍ ഈ അഴിമതിക്കാര്‍ ആരും ഒരു ഏറും കൊള്ളില്ല എന്നതാണ് സത്യം. സ്വയം നന്നാവാന്‍ ശ്രമിച്ചാല്‍ മാത്രമേ ഈ ബില്‍ നിലവില്‍ വന്നിട്ട് കാര്യമോള്ളൂ.

ഇന്ന് അഴിമതിയുടെ നേരെ വാള്‍ ഒങ്ങുന്ന ഹസരയെ മാത്രമേ ജനം കാണുനോളൂ. അദ്ധേഹത്തിന്റെ പുറകില്‍ മറഞ്ഞു നില്‍ക്കുന്ന അധികാരമോഹികളെയും വര്‍ഗിയവാധികളെയും കോര്‍പ്പറേറ്റ് ഭീമന്മാരെയും പലരും ശ്രദ്ധിക്കുനില്ല. അവര്‍ ഈ ജനവികാരത്തെ മുതല്‍ എടുക്കുകയാണ്.ശരിക്കും ആരാന്നു ഈ സമരം ഇത്ര വലുതാക്കിയത്?? ജന്തര്‍ മന്തറില്‍ ഒട്ടേറെ സമരങ്ങള്‍ നടക്കുന്നു ആരെല്ലും അറിയുന്നുണ്ടോ?? അഴിമതിക്ക് എതിരായി വേറെയും കുറെ പേര്‍ നിരാഹാരം കിടന്നു മരിക്കുന്നു അവര്‍ക്ക് കിട്ടാത്ത പരിഗണന എന്തുകൊണ്ട് ഹസരെക്ക് ലഭിക്കുന്നു?? മാധ്യമങ്ങള്‍ ഹസരയെ മാത്രം ലക്ഷ്യമാക്കി വാര്‍ത്തകള്‍ എഴുതുന്നത്‌ എന്തുകൊണ്ട്?? ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ബി.ജെ.പിയുടെ കറുത്ത കരങ്ങള്‍ കാണാന്‍ കഴിയുനില്ലേ?? മാധ്യമങ്ങള്‍ വളര്‍ത്തിയ ഈ സമരത്തെ ശരിക്കും ഒന്ന് സുക്ഷിച്ചു നോക്കിയാല്‍ കോണ്‍ഗ്രസിന്റെ അദൃശൃ കരങ്ങള്‍ കണ്ടു കൂടെ?? ഇപ്പോളത്തെ സര്‍ക്കാര്‍ വീണാല്‍ അധികാരത്തില്‍ കയറാം എന്നുത് ബി.ജെ.പിയുടെ ലാഭം പക്ഷേ സ്വന്തം കുഴി തോണ്ടുന്ന തരത്തില്‍ ഉള്ള ഈ സമരം കൊണ്ട് കോണ്‍ഗ്രസിന്‌ എന്ത് ഗുണം??

അഴിമതി ആരോപണങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന കോണ്‍ഗ്രീസിന്റെ മുഖം രക്ഷിക്കാനായി അവര്‍ തന്നെ മുന്നോട്ടു കൊണ്ടുവന്നതാണ് ഈ ബില്‍. താരതമ്യേന ദുര്‍ബലമായ ഒരു ബില്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞു ചിലര്‍ അതിനെ ചോദ്യം ചെയ്തു. അപ്പൊ അവര്‍ക്ക് മറ്റാരും കിട്ടാത്ത മാധ്യമ ശ്രദ്ധ കൊടുത്തു. പിന്നെ സമരം ചെയ്യല്‍ നിരോധിക്കല്‍,ഹസരയെ അറസ്റ്റ് ചെയ്യല്‍ തുടങ്ങിയ വഴികളിലുടെ ജനങ്ങളുടെ പിന്തുണ ഹസാരക്ക് നല്‍കി. പിന്നെ ഹസരയുടെ വക ചെയ്യാന്‍ പറ്റില്ലേല്‍ ഇറങ്ങി പോകുക എന്നാ വെല്ലുവിളി. ഒടുവില്‍ ബില്‍ പാസ്‌ ആയി. അപ്പോഴും ഈ സര്‍ക്കാര്‍ മൂന്ന് കൊല്ലം ആയൊല്ല്.  ഈ വിഷയത്തിന്‍റെ ഇടയില്‍ വിലകയറ്റം, ടു ജി, കോമണ്‍വെല്‍ത്ത് അങ്ങനെ പല വിഷയങ്ങളും മുങ്ങി പോകും. പിന്നെയും സുഖമായി രണ്ടു കൊല്ലം ഭരിക്കാം. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോ ഇങ്ങനെ ഒരു ബില്‍ അവതരിപ്പിച്ചു എന്ന് പറഞ്ഞു വോട്ട് പിടിക്കുകയും ചെയ്യാം. ചില കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പിടിപ്പുകേട് കൊണ്ട് ആണ് ഈ സമരം ഇത്ര വഷളയെ എന്ന് അവരുടെ കോര്‍ കമ്മിറ്റിയില്‍ തന്നെ പറയുക ചെയ്തല്ലോ. അപ്പൊ കോണ്‍ഗ്രസിന്‌ കൈ ഇല്ലേ???

പക്ഷേ ജനങ്ങളെ ഇളക്കി ഉള്ള ഈ പ്രക്ഷോഭം ശരിക്കും ഒരു തീകളി ആണ്. ഇന്നാ തിയതിയില്‍ ഈ നിയമം പാസ്‌ ആകണം എന്നോകെ ഹസാരെ ഒരു ആവേശത്തിന്റെ പുറത്തു പറയും എന്നാല്‍  ആ തിയതി കൊണ്ട് ഒന്നും നടക്കില്ലന്നു ഹസരെക്ക് തന്നെ അറിയാം. പക്ഷേ ജനം അതും പ്രതിക്ഷിച്ചു ഇരുപ്പാ. കിട്ടിയില്ലേ അവര്‍ ഇളകും പിന്നെ അവരെ നിയന്ത്രിക്കാന്‍ ഹസരക്കും ആകില്ല. ഇനി അഥവാ അപ്പോളേക്കും ആയാല്‍ പിന്നെ വേറെ വിഷയവും പറഞ്ഞു വേറെ ഹസരെമാര് ജനിക്കും. വിഷയങ്ങള്‍ക്ക്‌ ആണോ ഇന്ത്യയില്‍ പഞ്ഞം. വരുന്ന പലരും പബ്ലിസിറ്റി പ്രതിക്ഷിച്ചു ആകും വരുന്നേ. അങ്ങനെ ഉള്ളവര്‍ ജനത്തെ ഇളക്കും നടക്കാത്ത കാര്യങ്ങള്‍ നടത്തണം എന്ന് അവശ്യപെടും, അവസാനം ജനത്തെ നിയന്ത്രിക്കാന്‍ പറ്റാതെ ആകും. അതോടെ ഇന്ത്യ തകരും. അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

കുറിപ്പ്: ഇജ്ജിപ്റ്റിലും ലിബ്യയിലും ഉള്ള അവസ്ഥയ ഇവിടേ എന്നാ പല സമരനുകൂലികളുടെ ധാരണ. അങ്ങെനെ ആയിരുന്നേല്‍ അവര്‍ക്ക് ഒന്ന് കൂട്ടം കൂടാന്‍ പോലും അധികാരം ഉണ്ടാകില്ലയിരിന്നു. പിന്നെ ഈ സമരത്തെ രണ്ടാം സ്വാതന്ത്രിയ സമരം എന്നും ഹസാരയെ ഗാന്ധിജിയോടും ജയ്പ്രകാശിനോടും താരതമ്യം ചെയുന്ന മാധ്യമ പ്രവര്‍ത്തകരോടും അല്ലാത്തവരോടും ആദ്യം അവയെ കുറിച്ച് ശരിക്ക് പഠിക്ക്, എന്നിട്ട് താരതമ്യം ചെയ്യ്. ഇത് അതിന്‍റെ ഏഴു അയലത് വരില്ല എന്നതാണ് സത്യം.

2011, ഓഗസ്റ്റ് 14

വഞ്ചന

അവന്‍ യാത്രയില്‍ ആണ്. എങ്ങോട് പോകുന്നോ എന്തിനു പോകുന്നോ എന്ന് അവനു നിശ്ചയമില്ല. കയറിയിരിക്കുന്ന വണ്ടി എവിടേ നിര്‍ത്തുന്നുവോ അതയെക്കും ഇപ്പോളത്തെ അവന്‍റെ ലക്ഷ്യസ്ഥാനം. കടന്നുപോയ ശാന്തസുന്ദരമായ ഗ്രാമങ്ങള്‍ളോ തിരിക്കിട്ട നഗരങ്ങലോ അവന്‍ അറിയുനില്ല. അവന്‍റെ മനസ്സില്‍ ഓര്‍മകളുടെ തിരമാലകള്‍ അലയടിക്കുകയാണ്‌. അവള്‍... 

ലക്ഷ്യമില്ലാഞ്ഞ ജീവിതയാത്രയില്‍ എവിടവേച്ചോ ആദ്യമായി അവളെ കണ്ടു.പിന്നെയും പിന്നെയും യാധിര്ഷികമായി കണ്ടുമുട്ടി. കണ്ടുമുട്ടല്‍ പരിചയം ആയി ഒടുവില്‍ പ്രേമവും ആയി. അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ വിളി. ശബ്ദം കേട്ടിലെങ്കില്‍ ഉറക്കം വരില്ലാന്ന അവസ്ഥ. ഇരുവരും ചേര്‍ന്ന് ഭാവിജീവിതത്തിന്റെ മനകോട്ട വാനോളം പടുത്തുയര്‍ത്തി. അവളായി അവന്‍റെ ജീവിതലക്ഷ്യം. പൊടുന്നെ ആ മനകോട്ടകള്‍ക്ക് മേല്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. തനിക്കു വീട്ടില്‍ കല്യാണാലോചന തുടങ്ങി എന്നു അവള്‍ പറഞ്ഞപ്പോ ആധിയായി. ആടിയുലയുന്ന തന്‍റെ ജീവിതത്തിലേക്ക് പെട്ടെന്ന് അവളെ കൊണ്ടുവരാന്‍ പറ്റില്ലാന്നു അവനെ നല്ലായിട്ട് അറിയാമായിരിന്നു. പക്ഷേ അവളെ നഷ്ട്ടമാകുമെല്ലോ എന്ന് ഓര്‍ത്തപ്പോ, കഴിയുന്നതിലും വേഗം കരകയറണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. പിന്നീടു അതിനു തത്രപാടില്‍ ആയിരിന്നു. ഇതിന്‍റെ ഇടയില്‍ അവളുടെ ഫോണ്‍ വിളി കുറയുന്നത് അവന്‍ അറിയിഞ്ഞില്ല...

അങ്ങനെ ഇരിക്കെ ഒരുനാള്‍ അവളുടെ വിളി വന്നു. തന്‍റെ കല്യാണം നിശ്ചയിച്ചു, അതിനു വരണം. ഒരു ഞെട്ടലോടെ കേട്ട ആ വാര്‍ത്ത‍ വളരെ പാടുപെട്ടാണ് സ്വന്തം മനസ്സിനെ അവന്‍ പറഞ്ഞു മനസ്സിലാക്കിപിച്ചത്. ആദ്യം തോന്നിയത് ദേഷ്യം. പിന്നീടു അവന്‍ ആലോചിച്ചപ്പോള്‍ അവന്‍ തന്നെ അവനോടു ചോദിച്ചു ഒരു ലക്ഷ്യബോധമില്ലാതെ ജീവിതത്തില്‍ ഒരു കരക്കു അടുക്കാതെ ഇരിക്കുന്ന തന്നെയും കാത്തു എത്ര നാള്‍ അവള്‍ ഇരിക്കും.??ഇന്നലെ കണ്ട എന്നേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇത്രേം കാലം വളര്‍ത്തിയ അവളുടെ മാതാപിതാക്കളെ അല്ലെ?? അവരുടെ വാക്കുകള്‍ കേള്‍ക്കുന്ന അവളോട്‌ താന്‍ എന്തിനു ദേഷ്യപെടണം.??അവരെ ധികരിച്ചു എന്‍റെ അടുത്ത് വന്ന സുഖമായിരിക്കും എന്ന് എന്താ ഉറപ്പു?? അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഒടുവില്‍ അവന്‍ സ്വയം പറഞ്ഞു.എല്ലാം വിധി, അവളെ എനിക്ക് വിധിച്ചിട്ടില്ല. അവസാനമായി ഒരു നോക്ക് കാണാന്‍ അങ്ങനെ അവന്‍ അവളുടെ കല്യാണത്തിന് പോയി. വിവാഹവസ്ത്രത്തില്‍ നില്‍ക്കുന്ന അവളെ കണ്ടപ്പോ മനസ്സിന്റെ കോണില്‍ എവിടേയോ ഒരു നൊമ്പരം.

അവിടന്ന് തുടങ്ങിയതാ ഈ യാത്ര. മുഖത്തേക്ക് തണുത്ത കാറ്റു അടിച്ചപ്പോ ഓര്‍മകളുടെ ലോകത്ത് നിന്ന് അവന്‍ തിരിച്ചു എത്തി. മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരം. ഒപ്പം ഒരു പുതിയ ചോദ്യവും, അവന്‍ അവനെ തന്നെ വഞ്ചിക്കുകയാണോ??

2011, ഓഗസ്റ്റ് 13

ചൈന ബുള്ളറ്റ് ട്രെയിന്‍ പിന്‍വലിച്ചു

ഇന്ന് അമേരിക്കയെ പിന്തള്ളി ലോകശക്തിയായി അറിയപെടുന്ന, കമ്മ്യൂണിസ്റ്റ്‌ക്കാരുടെ പ്രിയങ്കരനായ ചൈന, റെയില്‍വേ രംഗത്തെ സാങ്കേതികത്തികവിന്റെ മാതൃകയായി ലോകത്തിന് മുമ്പാകെ അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിനുകള്‍ പിന്‍വലിച്ചു.ജൂലായിലുണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ 40 പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ ആണ് അവര്‍ക്ക് ഈ തീരുമാനം കൈ കൊള്ളേണ്ടി വന്നത്. സിഗ്നല്‍ തകരാറു കൊണ്ട് ഉണ്ടായ അപകടം എന്ന് ആദ്യം ചൈനീസ്‌ സര്‍ക്കാര്‍ ആദ്യം വാദിച്ചു എങ്കിലും പിന്നീടു വന്ന റിപ്പോര്‍ട്ടില്‍ അതിവേഗ വണ്ടികളുടെ രൂപകല്പനയിലെ പിഴവാണ് അപകടകാരണമെന്ന വ്യക്തമാക്കി. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അവര്‍ ബുള്ളറ്റ് ട്രെയിന്‍ നിറുത്തലാക്കിയത് എന്നാന്നു വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഈ വാര്‍ത്ത‍ വായിച്ചു കഴിഞ്ഞപ്പോ ഞാന്‍ വെറുതെ നമ്മുടെ നാട്ടിലെ റെയില്‍വേ കുറിച്ച് ചിന്തിച്ചത്. നമുക്ക് ബുള്ളറ്റ് ട്രെയിന്‍ ഒന്നുമില്ല എങ്കില്‍ പോലും പാളം തെറ്റിയും കൂടി ഇടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍  ഏറെ ഉണ്ട്. ഇവ അല്ലാതെ റെയില്‍ അനുബന്ധ അപകടങ്ങള്‍ വേറെ. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ റെയില്‍വേ നമുക്ക് ആണ്. ദിവസവും കോടികണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേയുടെ സുരക്ഷ തീര്‍ത്തും പരിതാപകരം ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. സുരക്ഷ പാളിച്ചകള്‍ ഉണ്ടന്ന് പല സമതികളും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടും ആരും ഒന്നും ചെയുനില്ല. എന്തെങ്കിലും അപകടം ഉണ്ടായി കഴിഞ്ഞ അടുത്ത ന്യൂസ്‌ കിട്ടുന്ന വരെ മാത്രമേ മാധ്യമങ്ങളും ഈ വിഷയം മതെങ്ങ ആകി വേക്കു. കലാപഴകം ചെന്ന ബോഗികളിലും മറ്റും സഞ്ചരികേണ്ടി വരുന്ന പാവപെട്ടവന്, അവന്‍റെ ജീവിതത്തിനു പുല്ലു വിലയാണ് ഉള്ളത് എന്ന് തുറന്നു കാട്ടുന്ന ഒരു മികച്ച ഉദാഹരണമായി മാറിയിരിക്കുന്നു നമുടെ റെയില്‍വേ.

കഴിഞ്ഞ ഒരു പത്തു വര്‍ഷത്തെ അപകടങ്ങളുടെ കണക്കു നോക്കുവണേല്‍ അവസാന മൂന്ന് കൊല്ലങ്ങളില്‍ അപകടങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നത് വ്യക്തമായി കാണാം. പക്ഷേ കാര്യമായ ആളപായം ഇല്ലഞ്ഞതിനാലും പല അപകടങ്ങളും ഗുഡ് ട്രെയിനുകളില്‍ ആണ് ഉണ്ടായിരിക്കുന്നത് എന്നത് കൊണ്ടും ആരും വകവേക്കുനില്ല. ഈ കണക്കിന് പോയാല്‍ ഒരു വന്‍ ദുരന്തത്തിന് ഭാവിയില്‍ നമ്മള്‍ സാക്ഷി ആകേണ്ടി വരും. അന്ന് നഷ്ട്ടമാകുന്ന ജീവനുകള്‍ക്ക് ആര് ഉത്തരവാദികള്‍?? ഇന്ന് കണ്ണ് തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാവുന്നതെ ഒള്ളു. എന്തെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രമാന്നു പ്രതിപക്ഷം പാര്‍ലിമെന്റില്‍ ഈ വിഷയം ഉന്നയിക്കു. അല്ലാത്ത സമയത്ത് അവരും നിശബ്ദം. അഴിമതിക്ക് എതിരെ ശബ്ദം ഉയര്‍ത്തുന്ന പോലെ  റെയില്‍വേ സുരക്ഷക്കും വേണ്ടിയും ശബ്ദം ഉയര്തെണ്ടിരിക്കുന്നു.


മാധ്യമ പ്രവര്‍ത്തനത്തിന് ഒട്ടേറെ പരിമിധികളും വിലക്കുകളും ഉള്ള രാജ്യമാണ് ചൈന. എങ്കില്‍ പോലും ബുള്ളറ്റ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് അതിരൂക്ഷമായ വിമര്‍ശനം ആണ് മാധ്യമങ്ങള്‍ സര്‍ക്കാരിനു നേരെ ഉയര്‍ത്തിയത്‌. വളരെ ഏറെ കൊട്ടി ആഘോഷിച്ചു നടപ്പിലാക്കിയ ഈ പദ്ധതി ചൈനീസ്‌ സര്‍ക്കാരിനു ഒരു തിരിച്ചടിയായെങ്കിലും അത് പിന്‍വലിച്ചു.(തെറ്റ് പറ്റിയിട്ടു തെറ്റ് തിരുത്തുന്നവരാന്നു കമ്മ്യൂണിസ്റ്റ്‌ക്കാര്‍). ജപ്പാനിലെ അതിവേഗ തീവണ്ടി ഗതാഗതസംവിധാനത്തോട് മത്സരിക്കുന്ന ചൈന കഴിഞ്ഞ വര്‍ഷം 1,17,200 കോടി ഡോളറാണ് ഈ രംഗത്ത് നിക്ഷേപമിറക്കിയത്. ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓട്ടം തുടങ്ങിയ 1964 മുതല്‍ ഒരാള്‍പോലും അപകടത്തില്‍ മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് (മാതൃഭുമിയില്‍ വന്നത്). ആ റിപ്പോര്‍ട്ട്‌ ചൈന മാത്രമല്ല നമ്മളും ശ്രദ്ധയോടെ കാണണം.

2011, ഓഗസ്റ്റ് 11

പ്യാര്‍ കാ പുഞ്ച്നാമ: റിവ്യൂ

(മുന്നറിയിപ്പ്: നിങ്ങള്‍ ഒരു ഫെമിനിസ്റ്റ് ആണെങ്കില്‍ ദയവായി വെറുതെ സമയം കളയാതെ വേറെ പോസ്റ്റ്‌ വായിക്കുന്നതാകും നല്ലത്.)

പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുള്ള ഒരു കാര്യമാ, ഒരു ആണിനെ പെണ്ണ് വഞ്ചിച്ചാല്‍, അവന്‍റെ സ്നേഹത്തിനു പുല്ലു വില കല്‍പ്പിച്ചാല്‍ എന്തെ ആരും ഒന്നും ചോദിക്കുനില്ല?? ഒരു സംഘടനയോ പ്രസ്ഥാനമോ അവനെ പിന്തുണ നല്‍കണോ സ്വാന്തനം നല്‍കണോ വരാത്തത് എന്ത്??ഒറ്റപെടലില്‍ വീര്‍പ്പുമുട്ടി ഒരു ആശ്വാസ വാക്ക് എവിടന്നു എങ്കിലും കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്ന നേരത്ത്, "അവനു അങ്ങനെ വേണം","അവന്‍റെ കൈയിലിരിപ്പ് കാരണമാ" എന്ന് അങ്ങനെ പല രീതിയില്‍ ഉള്ള കുറ്റപെടുതലും മുന വെച്ച വാക്കുകളും ലഭിക്കുന്നത് എന്തുകൊണ്ടാണ്?? ആര്‍ക്കും ഒരിക്കലും ഒരു വ്യക്തമായ ഉത്തരം നല്‍കാന്‍ ആവാതെ ഇതേ ചോദ്യങ്ങള്‍ തന്നെ ആണ് ഈ സിനിമയില്‍ ചോദിക്കുന്നത് എനിക്ക് തോന്നിയത്. അടുത്ത സമയത്ത് കണ്ടത്തില്‍ ഏറ്റവും ഏറെ ആസ്വദിച്ച ഒരു സിനിമ ആണ് ഇത് എന്ന് പറയാതെ ഇരിക്കാന്‍ മേല.

വന്‍ താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങളെ വെച്ച് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. മൂന്നു ചെറുപ്പക്കാര്‍,സന്തോഷപരമായ അവരുടെ ജീവിതത്തിലേക്ക് പെണ്ണുങ്ങള്‍ എത്തുന്നതോടെ ആരംഭിക്കുന്ന ചില സംഭവവികാസങ്ങള്‍ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നെ. പെണ്ണുങ്ങള്‍ അവരുടെ സന്തോഷത്തിനായി, സുഖത്തിനായി, സൗകര്യത്തിനായി വാദിക്കുമ്പോള്‍, അവ നേടി എടുക്കുമ്പോ ചവിട്ടി അരക്കപെടുതന്നത് അവരുടെ കൂടെ ഉള്ള ആണിന്‍റെ ജീവിതം ആണ്. അത് വളരെ വ്യക്തമായി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. ഇതിലെ സംഭാഷണം ഡല്‍ഹി ബെല്ലിയുടെ സമാനമായ രീതിയില്‍ ആണ്.പക്ഷേ ഇത് അമീര്‍ ഖാനോ അത് പോലത്തെ വമ്പന്മാരുടെ നിര്‍മാണം അല്ലാത്തതിനാല്‍ സെന്‍സര്‍ ബോര്‍ഡ്‌ തെറികള്‍ എല്ലാം സെന്‍സര്‍ ചെയ്തിട്ടുണ്ട്.

താന്‍ സ്നേഹിക്കുന്നു എന്നാ ഒറ്റ കാരണം കൊണ്ട് നിന്ന് തിരിയാന്‍ കാമുകനെ സമ്മതിക്കാത്ത ശ്വാസം മുട്ടിക്കുന്ന ഒരു കാമുകി. തനിക്കു ആവശ്യത്തിനു സ്വാതന്തൃയവും സ്വകാര്യതയും നല്‍കുന്നില്ലനു പറഞ്ഞു പഴയ കാമുകനെ കുറ്റപെടുതുമ്പോഴും അവനെ ഒഴിവകാതെ രണ്ടു വള്ളത്തിലും കാല് കുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന മറ്റൊരു കാമുകി, അങ്ങ് നാട്ടില്‍ ഒരു ബന്ധം ഉണ്ടായിട്ടും, ഓഫീസില്‍ തന്‍റെ ജോലി സുഗമം ആയി പോകാന്‍ വേണ്ടി ഒരു പാവം ചെറുപ്പക്കാരനെ ചിരിച്ചും ഇളിച്ചും പറ്റിക്കുന്ന ഒരു പെണ്ണ്. ഇവരുടെ താളത്തിന് ഒത്തു ചരട് കെട്ടി ആടുന്ന പാവകളെ പോലെ തുള്ളുന്ന മൂന്ന് ചെറുപ്പകാര്‍. ഇവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കഥ നടക്കുന്നത് ഉത്തര ഇന്ത്യയിലെ ഏതോ ഒരു നഗരത്തില്‍ ആണ്. 

 ഈ സിനിമ കണ്ട ചിലര്‍ എന്നോട് പറഞ്ഞു, ഇങ്ങനെ ഒകെ ആകും അങ്ങ് ഉത്തര ഇന്ത്യയില്‍ നടക്കുന്നത് എന്ന്. പക്ഷേ ഇതിലെ പല സംഭവങ്ങളും നമ്മുടെ കൊച്ചു കേരളത്തിലെ പലരുടെയും ജീവിതത്തില്‍ സംഭവിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സംഭവം പറയാം. നിങ്ങള്‍ നിങ്ങളുടെ കാമുകിയോടോ ഭാര്യയോടോ വളരെ സീരിയസ് ആയി എന്തെല്ലും വിഷയത്തില്‍ തര്‍ക്കികുകയായിരിന്നു. ആ സമയം അറിയാതെ നിങ്ങള്‍ നിങ്ങളുടെ ചൂണ്ടുവിരല്‍ പുള്ളികാരിയുടെ നേരെ ചൂണ്ടുന്നു. അതോടെ പറഞ്ഞുകൊണ്ടിരുന്നത് എത്ര വലിയ സീരിയസ് കാര്യമയിരുന്നാലും അതെല്ലാം വിട്ടു എന്തിനു തന്‍റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി എന്നതാകും പിന്നത്തെ തര്‍ക്കവിഷയം. നെഞ്ചത്ത് കൈ വെച്ച് എത്ര പേര്‍ക്ക് പറയാന്‍ ആകും തന്‍റെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലന്നു. ഇങ്ങനെ ഉള്ള വേറെയും ചില ഉദാഹരണങ്ങള്‍ ഉണ്ട്. പക്ഷേ അവ ഒകെ പറയാന്‍ തുടങ്ങിയാല്‍ സിനിമ മൊത്തം പറയേണ്ടി വരും.

ഇപ്പോഴത്തെ ചില ഫെമിനിസ്റ്റുകള്‍ തങ്ങള്‍ക്കു വേണ്ണം എന്ന് പറയുന്ന സ്വാതന്തൃയവും സമത്വവും കൊണ്ട് ഉദേശിക്കുന്നത് ആണുങ്ങള്‍ അവളുടെ കാലിന്‍റെ അടിയില്‍ കിടക്കുന്ന ചെരുപ്പ് കൊണ്ട് ചവിട്ടി മേതിക്കാവുന്ന ഒന്ന് പോലെ ആകണം എന്നന്നോ?? അങ്ങനെ ഉള്ള ചിന്തഗതികര്‍ക്ക് കുറച്ചു നാള്‍ പാവ കളിയ്ക്കാന്‍ ഏതെങ്കിലും ഒരു ആണിനെ കിട്ടിയെന്നു ഇരിക്കും, പക്ഷേ ഒരു നാള്‍ അവന്‍ തിരിച്ചു പ്രതികരിക്കും. അളം മുട്ടിയാല്‍ ചേരയും കടിക്കും. ആണിന്‍റെ ക്ഷമക്കും ഒരു അതിര് ഉണ്ട്. ഇന്നത്തെ ഓരോ യുവാവും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് ഇത്. ചിരിക്കുന്ന മുഖംമൂടി ഇട്ടു ചോരകുടിക്കുന്ന രക്തരഷസ്സുകളുടെ ഇടയില്‍ ആണ് താന്‍ എന്ന് ബോധ്യം വരാന്‍ ഈ സിനിമ തീര്‍ച്ചയായും കാണണം.

മുന്നറിയിപ്പ്: ഈ സിനിമ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ കാമുകിയെയോ ഭാര്യയെയോ കൂടെ കൂട്ടാതെ ഇരിക്കുക. കൂടെ കൂട്ടിയാല്‍ ഉണ്ടാക്കുന്നതിന്റെ അനന്തരഫലത്തിനു ഉത്തരവാദി നിങ്ങള്‍ മാത്രമാണ്.

2011, ഓഗസ്റ്റ് 10

ഹിരോഷിമയിലെ ആ ഒരു ദിനം

അന്ന് ഒരു തിങ്കളാഴ്ച ആയിരിന്നു, കിഴക്കേ ചക്രവാളത്തില്‍ സുര്യന്‍ എപ്പോഴേ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകയുദ്ധം അതിന്‍റെ അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ആക്സിസ്  ശക്തികളില്‍ വമ്പന്‍മാരായ ജര്‍മനിയും ഇറ്റലിയും അടിയറവു പറഞ്ഞു കഴിഞ്ഞിരിന്നു.ഇനി ശേഷിക്കുന്നത് ജപ്പാന്‍ മാത്രം.ചുറ്റും ഉള്ള നഗരങ്ങളില്‍ നാള്‍ ഇതുവരെ കനത്ത ആക്രമണങ്ങള്‍ നേരിട്ടെങ്കിലും കര നാവിക സേനയുടെ ആസ്ഥാനമായ ഹിരോഷിമയില്‍ അന്നുവരെ ആക്രമണങ്ങള്‍ കുറവായിരിന്നു. എങ്കിലും അവിടത്തെ ജനങ്ങള്‍ ജാഗരൂകര്‍ ആയിരിന്നു. എന്നെക്കിലും തങ്ങളെയും ആക്രമിക്കും എന്ന് അവര്‍ക്ക് നല്ല ഉറപ്പു ഉണ്ടായിരിന്നു. അതിനു വേണ്ടി പല മുന്‍കരുതലുകളും സ്വികരിച്ചിരിന്നു. ആ ദിവസം സമയം 8 .15 ആയപ്പോ തങ്ങളുടെ മുകളിലുടെ ഒരു അമേരിക്കന്‍ യുദ്ധവിമാനം പറന്നപ്പോ, വീടുജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രികളും നിരത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അടക്കം വരുന്ന ലക്ഷകണക്കിന് വരുന്ന ജാപ്പനീസ്‌ ജനങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല അത് തങ്ങളുടെ അവസാന നിമിഷം ആണെന്ന്. ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണം അന്ന് ആയിരിന്നു, ഓഗസ്റ്റ്‌ 6 1945 . ലോകത്തെ ആദ്യത്തെ അണുബോംബ് ആക്രമണം.


അമേരിക്കയില്‍ പേള്‍ തുറമുഖത്ത് ജപ്പാന്‍ നടത്തിയ ആക്രമണത്തിന്റെ പ്രതികാരം എന്നവണ്ണം ആയിരിന്നു ഈ അണുബോംബ് ആക്രമണം. ലിറ്റില്‍ ബോയ്‌ എന്നാ വിളിപേരില്‍ അറിയപെട്ട ആ ബോംബ്‌ ഒരു ബോയിംഗ് ബി-29 വിമാനത്തില്‍ ഹിരോഷിമയുടെ മുകളില്‍ ഇടുമ്പോള്‍ അത് വരുത്താന്‍ പോകുന്ന നാശനഷ്ട്ടത്തിന്റെ അളവ് എത്ര മാത്രം ആയിരിക്കും എന്ന് ആര്‍ക്കും വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. ആ പൊട്ടിത്തെറിയുടെ ആകതത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാം വെറും ചാരമായി പോയി. അതിന്‍റെ ചൂടില്‍ കല്ലും മണ്ണും മനുഷ്യനും ആവിയായി പോയി. അതില്‍ നിന്ന് ഉണ്ടായ അണുപ്രസരണത്തിന്റെ ദുഷ്യഫലം അടുത്ത തലമുറ വരെ അനുഭവിക്കുന്നു. ആ ബോംബ്‌ പൊട്ടിയപ്പോ ഉണ്ടായ കൂണിന്റെ ആകൃതിയില്‍ ഉള്ള മേഘത്തില്‍ തങ്ങളുടെ വിജയം കണ്ടത് കൊണ്ടാന്നോ എന്ന് അറിയില്ല, മൂന്ന് ദിവസം കഴിഞ്ഞു നാഗസാക്കിയിലും ഇട്ടു അവര്‍ ഒരു അണുബോംബ്. പുറകെ ജപ്പാന്‍ അടിയറവു പറഞ്ഞു. യുദ്ധം അവസാനിച്ചു. പക്ഷേ ഒരു പുതിയ ലോകാധ്യായം അന്ന് തുറന്നു. നിമിഷനേരം കൊണ്ട് ലോകം അവസാനിപ്പിക്കാന്‍ ശേഷി ഉള്ള അണുവായുധതിന്റെ യുഗം അന്ന് പിറവി എടുത്തു. പിനിട് ലോകം അണുവായുധം എന്ന് കേള്‍ക്കുമ്പോ ഓര്‍ക്കും ഹിരോഷിമയിലെയും  നാഗസാക്കിയിലെയും ആ പൈശാചിക ആക്രമണത്തെ. 

2011, ഓഗസ്റ്റ് 8

മാന്ദ്യവും ഞാനും

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു. ഈ പഴഞ്ചൊല്ല് എന്നെ കണ്ടു ആരെല്ലും പറഞ്ഞതാന്നോ എന്ന് നല്ല സംശയം ഉണ്ട്. കാരണം ആ അവസ്ഥ എനിക്ക് അടികെടി വരാറുണ്ട്. പണ്ട് എന്ജിനീരിംഗ് പഠിക്കാന്‍ കേരളത്തിലെ മുന്തിയ കോളേജില്‍ കേറിയ കാലം, "നീ രക്ഷപെട്ടല്ലോ, പഠിച്ചു കഴിഞ്ഞ ഉടനെ ജോലി കിട്ടും." ആ പറയുന്നതും കേട്ട് വായില്‍ കൊള്ളാത്ത, തലയില്‍ കേറാത്ത ഏതൊക്കെയോ സംഭവങ്ങള്‍ അരച്ച് കലക്കി പഠിച്ചു വെള്ളം തൊടാതെ വിഴുങ്ങാന്‍ തുടങ്ങി. അന്നോകെ പഠിത്തം കഴിയുമ്പോ ഒരു ജോലി എന്നാ സ്വപ്നം മാത്രം. ആ സ്വപ്നം യാഥാര്തിയമാക്കാന്‍ സമയമായപ്പോഴാ സിനിമയിലെ വില്ലനെ പോലെ മാന്ദ്യം എത്തിയത്. പിന്നെ ജോലിയുമില്ല കൂലിയുമില്ല. നേരത്തെ ജോലി കിട്ടിയവര്‍ രക്ഷപെട്ടു, അല്ലാത്തവര്‍ ശശിയായി. പഠിച്ചതും അറിയില്ല പണിയും കിട്ടിയില്ല. വെറുതെ കുറെ സ്വപ്നം കണ്ടത് മിച്ചം.

പിന്നെ നെറ്റൊട്ടമാല്ലയിരിന്നോ ഒരു ജോലിക്ക് ആയി. പറഞ്ഞു കേട്ടതും വഴിയില്‍ കണ്ടതുമായ കുറെ കോഴ്സ് പഠിച്ചു. എന്നിട്ടും രക്ഷയില്ല.  അവസാനം ഒരു കൊല്ലത്തിനു ശേഷം ഒരു ഇടക്കാല ആശ്വാസം എന്നാ രീതിയില്‍ ഒരു താല്‍ക്കാലിക ജോലി കിട്ടി. പിന്നെ ഒരു കൊല്ലത്തേക്ക് ഒരു ടെന്‍ഷനും ഇല്ലായിരിന്നു. അവിടത്തെ കാലാവിധി കഴിയുമ്പോ ഈ മാന്ദ്യം ഒകെ കഴിയുമെന്നും വേറെ എവിടേ എങ്കിലും ജോലി കിട്ടുമെന്നും ഒകെ സ്വപ്നം കണ്ടു. അന്ന് ആരോ പറഞ്ഞു ഗള്‍ഫില്‍ മാന്ദ്യം ഒന്നും ബാധിച്ചില്ലന്നു, അങ്ങോട്ട്‌ ജോലി നോക്കാന്‍. കടലു കണ്ടന്നു അങ്ങോട്ട്‌ ചെന്നാ ഉടനെ 'ഇന്നാ ജോലി' എന്ന് പറഞ്ഞു തരാന്‍ ആരും അവിടേ ഇല്ലായിരുന്നത് കൊണ്ട്, ഒരു കൊല്ലം കഴിഞ്ഞിട്ട് നോക്കാം എന്ന് കരുതി. ആ സമയം ആയപ്പോലേക്ക് മാന്ദ്യം ദുബായില്‍ ലാന്‍ഡ്‌ ചെയ്തു. ഭാഗ്യം ഞാന്‍ ദുബായില്‍ എത്തിയിട്ടല്ലല്ലോ മാന്ദ്യം വന്നെ എന്ന് ഓര്‍ത്തു സമാധാനിച്ചു. അങ്ങനെ ഗള്‍ഫ്‌ സ്വപ്നവും എന്നെ കയറ്റാതെ സ്ഥലം വിട്ടു.

പിന്നിട് മാന്ദ്യത്തില്‍ ജോലി നഷ്ട്ടപെട്ടവര്‍ അടക്കം ഉള്ളവരുമായി ഒരു ജോലിക്ക് ആയി കടുത്ത മത്സരം ആയിരിന്നു. മത്സരത്തിനു ഒടുവില്‍ എനിക്കും കിട്ടി ഒരണം. വലിയ മെച്ചം ഒന്നുമില്ല. പക്ഷേ കയ്യില്‍ കിട്ടിയത് കളഞ്ഞു ഭാവിയില്‍ വന്നേക്കാവുന്ന നല്ല ജോലിയും കാത്തു ഇരിക്കാന്‍ പറ്റിയ അവസ്ഥ അല്ലായിരുന്നതിനാല്‍ കിട്ടിയതും കൊണ്ട് തൃപ്തി അടങ്ങി. അവിടേ എത്തിയപ്പോ അവസ്ഥ തീര്‍ത്തും പരിതാപകരം. ഇതിലും ഭേദം വേറേ ഒന്നിന് കാത്തു ഇരിക്കുന്നതയിരിന്നു നല്ലത് എന്ന് പലവട്ടം തോന്നിപോയി. എങ്ങനെ എങ്കിലും ഇവിടന്നും ചാടണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. അനുകൂലമായ ഒരു കാലാവസ്ഥ വരുന്നതും കാത്തു ഇരുപ്പയിരിന്നു കുറച്ചു നാള്‍. ആ കാത്തിരുന്ന് അധികം നീണ്ടു പോയില്ല. അനുകൂലമായ കാലാവസ്ഥയില്‍ ചാടാനായി ഒരുക്കം തുടങ്ങിയപ്പോ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. വീണ്ടും ഒരു മാന്ദ്യത്തിനു ഉള്ള ലക്ഷണം ആണ്. കഴിഞ്ഞ തവണ ഇവിടേ എങ്ങും കാര്യമായി മാന്ദ്യം വന്നില്ല, എന്നിട്ടും എല്ലാ കമ്പനികളും മാന്ദ്യം ആണെന്ന് പറഞ്ഞു കുറെ ലാഭം കൊയ്ത്തു. ഈ തവണയും അവര്‍ അതിനു ഒരുങ്ങും എന്നാ എന്‍റെ തോന്നല്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പലര്‍ക്കും അല്‍പ്പം നഷ്ട്ടം വന്നിട്ടുണ്ടത്രേ. അത് എന്നതെങ്കിലും ആകട്ടെ. പക്ഷേ ഇതുവരെ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ഞാന്‍ ജോലി ശ്രമിക്കുമ്പോ എന്താ ഈ മാന്ദ്യം വരുന്നേ??