2011, ഡിസംബർ 31

വിപ്ലവ വര്‍ഷത്തിനു വിട....

അങ്ങനെ സംഭവബഹുലമായ ഒരു വര്ഷം ഇന്ന് അവസാനിക്കുകയാണ്. ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഈ വര്‍ഷം വിപ്ലവങ്ങളുടെ ഒരു വര്‍ഷം ആയിരിന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ വിപ്ലവ വര്‍ഷം എന്ന് വിളികുന്നതാണ് ഉചിതം ഏന് എനിക്ക് തോണിയാത്. അങ്ങ് ഇംഗ്ലണ്ടില്‍ നടന്ന കലാപം ആണോ തുടക്കം എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ കഴിഞ്ഞ വേനല്‍ കാലത്ത് പൊട്ടിപ്പുറപ്പെട്ട ജാസ്മിന്‍ വിപ്ലവം ആണ് ഈ വര്‍ഷത്തിന്‍റെ ഏറ്റവും വലിയ സംഭവം. ഫേസ്ബൂക്കിലുടെയും ട്വിറ്റെരിലൂടെയും മറ്റു സോഷ്യല്‍ വെബ്സൈറ്റ് വഴി തുടങ്ങി തെരുവുകളില്‍ എത്തി ആളികത്തിയ ഈ വിപ്ലവ കാറ്റില്‍ പല അറബ് നാടുകളും ആടി ഉലഞ്ഞു. പലയിടങ്ങളിലും അതിന്‍റെ തീപൊരി ഇതുവരെ കെട്ടടങ്ങിയിട്ടില്ല. മറുനാട്ടില്‍ നടന്ന വിപ്ലവത്തെ കുറിച്ച പറയുമ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ നടന്ന വിപ്ലവങ്ങളെ കുറിച്ച് പറയാതെ ഇരിക്കാന്‍ കഴില്ലല്ലോ. അഴിമതിക്ക് എതിരെ ഇതിവരെ പ്രതികരികാതെ സഹിച്ചു ജീവിച്ച നമ്മള്‍, ഇതുവരെ മനസ്സില്‍ കരുതിയിരുന്ന പരിഭവും അമര്‍ഷവും ദേഷ്യവും ഒകെ പുറത്ത്‌ കൊണ്ടുവന്ന ഒരു വര്‍ഷമാണ് ഇത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ അഴിമതി വിരുദ്ധ സമരത്തിനു ആളുകള്‍ ഇറങ്ങി തിരിച്ചത് അഴിമതി കാരണം പോരുതിമുട്ടിയിട്ടു തന്നെ ആണ്. എന്നാല്‍ ആ സമരത്തിന്‍റെ പിന്നാലെ വന്ന രാംദേവും ടീം അണ്ണാ സമരവും നിരാഹാരവും ഒക്കെ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രം എന്ന് ജനങ്ങള്‍ക്ക്‌ മനസിലാകാന്‍ സഹായിച്ചു. അതോടെ ആളുകള്‍ ഒന്നൊന്നായി കൊഴിയാന്‍ തുടങ്ങി. തുടക്കത്തില്‍ എട്ടു പിടിച്ച മാധ്യമപട ആളുകള്‍ക്ക് ഇത് ബോര്‍ അടിച്ചു എന്ന് മനസിലാക്കി പാതയെ സ്ഥലം കാലിയാക്കി. ഇപ്പൊ നടന്ന സമരം ആളുകളുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് തട്ടിയും മുട്ടിയും എങ്ങോട്ടോ പോകുന്നു.

ഏകാതിപതികള്‍ക്ക് ഇത് തീരെ മോശം വര്‍ഷം തീരെ ആയിരിന്നു. ജാസ്മിന്‍ വിപ്ലവത്തെ തുടര്‍ന്നു ഈജിപ്റ്റിലെ ഹുസനി മുബാറക്കിനു അധികാരം നഷ്ട്ടപെട്ടു കാരാഗ്രഹവാസം കാത്തു കഴിയുന്നു. ലിബിയയില്‍ ഗദ്ദാഫിക്ക് അധികാരം മാത്രം അല്ല ജീവനും നഷ്ടമായി. പിന്നെ ഏറ്റവും വലിയ സംഭവം അമേരിക്കയുടെ പേടിസ്വപ്നവും ഏറ്റവും വലിയ ശത്രുവുമായ ഉസാമ ബിന്‍ ലാദന്‍ കൊല്ലപെട്ടതായിരിന്നു. അമേരിക്കന്‍ സൈന്യം ലാദനെ പാകിസ്ഥാനില്‍ വെച്ചു കൊന്നതാകും ഒരു പക്ഷേ നമുടെ നാട്ടില്‍ വലിയ വാര്‍ത്ത‍ ആയത്. എന്തായാലും സാമ്രാജ്യത്വ ശക്തകളുടെ പ്രത്യക്ഷത്തില്‍ ഉള്ള അല്ലേല്‍ മറ്റൊരു വിധത്തില്‍ ഉള്ള ശത്രുക്കള്‍ സ്വയം സാമ്രാജ്യത്വ ശക്തികള്‍ ആകാന്‍ ഉള്ള ശ്രമത്തില്‍ മണ്ണോടു മണ്ണ് ചേര്‍ന്നു. കുറെ കാലമായി ഉള്ള മാന്ദ്യം അതിന്‍റെ തീവ്രതയില്‍ തന്നെ തുടര്‍ന്ന് ഈ വര്‍ഷം. ലോകപോലിസ് ആയി വിലസി നടന്ന അമേരിക്കയെ സാമ്പത്തിക മേഘലയില്‍ തരം താഴ്ത്തിയാതോടെ ലോകം അവസാനിച്ചു എന്നാ മട്ടില്‍ ഉള്ള ചില വാര്‍ത്തകള്‍ ഇറങ്ങി തുടങ്ങി. ഒന്ന് ചീയുന്നത് മറ്റുള്ള ചിലര്‍ക്ക് വളം ആകും എന്ന് പറയാറുള്ള പോലെ അമേരിക്കയുടെ ഈ പതനം ലോകത്തെ അടുത്ത ശക്തി ആര് എന്നാ ചോദ്യത്തിന് ഉത്തരം ചൈന എന്ന് വ്യക്തമാക്കി. എന്തായാലും ഇവിടെ മാന്ദ്യം വരുകയോ പോകുകയോ ചെയ്തു, ആര്‍ക്കറിയാം, എന്തായാലും ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ ഉള്ളതിന് കഴ്ഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടി. പെട്രോളിന്‍റെ വില കൂടി കൂടി സച്ചിനു മുന്നേ സെഞ്ച്വറി അടികുമോ എന്ന് അടുത്ത വര്‍ഷം കണ്ടറിയാം.

ഇനി നമ്മുടെ കൊച്ചു കേരളത്തിലെ ചെറിയ വാര്‍ത്തകള്‍. കഴിഞ്ഞ ഒന്നോനര മാസം ആയിട്ട് മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പറഞ്ഞു ഇരുന്നിട്ട് ആകെപാടെ സംഭവിച്ചത് തമിഴന്മാരുമായി നമ്മള്‍ മലയാളികള്‍ നല്ല അടിയായി എന്ന് മാത്രം ആണ്. മുല്ലപെരിയാര്‍ വിഷയം ഇങ്ങനെ അങ്ങും ഇങ്ങും പറഞ്ഞന്നു അല്ലാതെ മുന്‍പുള്ള പോസ്റ്റില്‍ ഞാന്‍ പരന പോലെ ഒലിച്ചു പോകും എന്ന് പറയുന്നവര്‍ പോലും വിശ്വസിച്ചിട്ടില്ല. എന്തായാലും സോഷ്യല്‍ വെബ്സൈറ്റ് വഴി വിപ്ലവം നടത്താന്‍ ശ്രമിച്ച മലയാളികളുടെ ശ്രമം അമ്പേ പരാജയം ആണെന്ന് പറയാന്‍ പറ്റില്ല. കാരണം കഴിഞ്ഞ നാല്‍പത്‌ കൊല്ലമായി ഒന്നും നടക്കഞ്ഞ നാട്ടില്‍ എന്തിനോക്കെയോ എന്തൊക്കെയോ നടന്നു എന്ന് തോന്നിപ്പിക്കുക എങ്കിലും ചെയ്തു. പിന്നെ എടുത്തു പറയാന്‍ ഞാന്‍ ഓര്‍ക്കുന്ന ഒന്ന് നമ്മുടെ നിയമസഭ തിരഞ്ഞെടുപ്പും അതിന്‍റെ ഫലവും ആണ്. രണ്ടു പക്ഷത്തും നിന്ന് ഉള്ള കാലുവാരല്‍ മൂലമോ ജനങ്ങളക്ക് ബുദ്ധി ഉദിച്ചത് മൂലമോ എന്ന് അറിയില്ല, കയ്യലപുറത്തു ഇരിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായി. അതുകൊണ്ട് ചില ഗുണവും ചില ദോഷവും ഉണ്ടായി. പിന്നെ പിറവത്തിന്‍റെ സ്വന്തം ടി.എം. ജേക്കബ്‌ അകലത്തില്‍ നിര്യാതനായതും ഈ വര്‍ഷമാണ്. ബാക്കി നടന്ന ചില്ലരയം മൊത്തവും ആയുള്ള വിശേഷങ്ങള്‍ ചിലതോകെ നേരത്തെ എഴുതിയത് കൊണ്ട് വീണ്ടുമം എഴുതുന്നില്ല.

അങ്ങനെ 2011നു  നമല്‍ ഇന് വിട പറയുകയാണ്. ഈ കൊല്ലം എന്‍റെ ഏറ്റവും വലിയ വിശേഷം ഞാന്‍ ഒരു ബോഗ് എഴുത്തുകാരന്‍ ആയി എന്നതാണ്. അതുകൊണ്ട് നിങ്ങളെ പോലെ ചിലക്കു ചില്ലറ ബുദ്ധിമുട്ട് ഉണ്ടായതായി അറിയം. ഇനി വരാന്‍ പോകുന്ന 2012ല്‍ ലോകം അവസാനിക്കും എന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെ സംഭവിക്കും വരെ ഇങ്ങനെ മനസ്സില്‍ തോന്നിയത് എഴുതി ബ്ലോഗ്‌ വായനക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഞാന്‍ ഉണ്ടാക്കും. എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍..

2011, ഡിസംബർ 26

ശത്രുരാജ്യത്തിലൂടെ ഒരു യാത്ര


ഞാന്‍ പാകിസ്ഥാനില്‍ ഒനും പോയില്ല കേട്ടോ. ഇന്ന് ഒരു പക്ഷേ പാകിസ്ഥാനികളെക്കാള്‍ ശത്രുതയോടെ നമ്മള്‍ മലയാളികളെ കാണുന്നത് നമ്മുടെ അയല്‍വാസിയായ തമിഴന്മാര്‍ ആയിരിക്കും. ക്രിസ്മസ് അവധിക്ക് വീട്ടിലേക്കു തമിഴ്നാട് വഴി ആണ് വരേണ്ടി വന്നത്. മുല്ലപെരിയാര്‍ വിഷയം കത്തി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ തമിഴനും തമിഴ്നാട്ടില്‍ മലയാളിയും ആക്രമിക്കപെടുനു എന വാര്‍ത്ത‍ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും അറിയുക ഉണ്ടായി. അങ്ങ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എന്തോ മൂളി എന്ന് പറഞ്ഞു പെട്ടിയും കിടക്കയും എടുത്തു നമ്മുടെ നാട്ടിലെ രാഷ്ട്രിയനേതക്കള്‍ ഒകെ അവനവന്‍റെ കൂരയില്‍ (കൊട്ടാരത്തില്‍) തിരിച്ചു കേറിയപ്പോ ഞാന്‍ വിചാരിച്ചു ഈ അക്രമസംഭവങ്ങള്‍ ഒകെ അതിന്‍റെ കൂടെ ഇല്ലാതെ ആയി. എന്നാല്‍ ആ വിചാരം തെറ്റയിരിന്നു എന്ന് ഞാന്‍ ഈ യാത്രക്ക് ഇടയില്‍ മനസിലായി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ എനിക്കോ ഞാന്‍ യാത്ര ചെയ്ത ബസ്സിനോ ഒരു കുഴപ്പവും ഉണ്ടയില്ല. എന്നാ ഇവ്വന്‍ എന്താ എഴുതാന്‍ പോകുന്നെ എന്നാ ന്യായമായ സംശയം വയനകര്‍ക്ക് ചിലര്‍ക്ക് തോന്നിയേക്കാം. എന്തെല്ലും കുഴപ്പം ഉണ്ടായാല്‍ മാത്രം അല്ലലോ എഴുതാന്‍ പറ്റുക.

എന്‍റെ ഈ യാത്ര വിവരണം തുടങ്ങും മുന്നേ മുല്ലപെരിയാര്‍-തമിഴ്നാട് വിഷയവുമായി ബന്ധപെട് എന്‍റെ മുന്നില്‍ വന്ന ചില കാര്യങ്ങള്‍ കൂടി എഴുതട്ടെ. രണ്ടു ആഴ്ച മുന്നേ എന്‍റെ ഒരു സുഹൃത്തിന് മുംബൈയിലേക്ക് സ്ഥലമാറ്റം കിട്ടീ. അവന്‍റെ സ്വദേശം വണ്ടിപെരിയാര്‍ ആണ്. മുംബൈക്ക് പോകും മുന്നേ നാട്ടില്‍ പോകുന്നില്ലേ എന്ന് ഞാന്‍ അവനോടു ചോദിച്ചു,കാരണം ഇനി ഒരു ആറു-ഏഴു മാസം കഴിഞ്ഞേ അവനു ലീവ് ചിലപ്പോ കിട്ടു. അതിനു അവന്‍ പറഞ്ഞ ഉത്തരം അവന്‍റെ വീട്ടില്‍ നിന്ന് പറഞ്ഞത്രെ ഇപ്പൊ അങ്ങോട്ട്‌ വരണ്ടന്നു. തമിഴ്നാട് വഴി വേണം അങ്ങോട്ട്‌ ഇവിടന്നു പോകാന്‍. പോകുന്ന വഴി മലയാളം സംസാരിച്ചാല്‍ തമിഴന്‍റെ വക തല്ലു കിട്ടിയേക്കും ഇനി തമിഴ് സംസാരിച്ചാല്‍ മലയാളികളുടെ തല്ലും കിട്ടിയേക്കും. ഈ വിഷയം മൂലം തമിഴ്നാട്ടില്‍ കഴിയുന്ന ചില ബന്ധുക്കളെ കാണാന്നും പോയാല്‍ കഴിയില്ല. പിന്നെ എന്തിനു റിസ്ക്‌ എടുത്തു പോകണം. മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞ ഒരു കാര്യം കൂടെ ഈ അവസരത്തില്‍ ചേര്‍ക്കട്ടെ. അവന്‍റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പൊ ചെന്നൈക്ക് ട്രാന്‍സ്ഫര്‍ കിട്ടി. എന്നാല്‍ അങ്ങോട്ട്‌ പോകാന്‍ അവരുടെ വീട്ടില്‍ നിന്ന് സമ്മതിക്കുനില്ല. ദിവസവും പലതരം ആക്രമ വാര്‍ത്തകള്‍ കേള്‍ക്കുന്ന വീടുകാരുടെ ടെന്‍ഷന്‍ നമുക്ക് മനസിലാകും, എന്നാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൊടുത്ത അവരുടെ ബോസ്സ് തമിഴനോട് ഇത് പറഞ്ഞ അവന്‍ എവിടേ സമ്മതിക്കാന്‍.

നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പേ വീട്ടില്‍ നിന്ന് നെ തമിഴ്നാട് വഴി ആണോ വരുന്നേ എന്നാ ചോദ്യം കേട്ടപ്പോള്‍ മുന്‍പേ പറഞ്ഞ പോലത്തെ ടെന്‍ഷന്‍ എന്‍റെ വീട്ടിലും ഉണ്ടന്നു മനസിലായി. ഓഫീസില്‍ ചെന്നപ്പോ നിലമ്പൂര്‍ സ്വദേശിയായ ഒരുത്തന്‍ ഇന്ന് പോകുന്ന വഴി ചിലപ്പോ വല്ല പ്രശ്നവും ഉണ്ടായേക്കും എന്ന് പറഞ്ഞു നേരത്തെ പോയി. ഞാനും അവനും കൂടെ ടീമില്‍ ഉള്ള ചില തമിഴന്‍ സുഹൃത്തുക്കളോട് " നീ ഒകെ കാരണം വീട്ടില്‍ പോകാനും പറ്റില്ലല്ലോ" എന്ന് തമാശയായി പറഞ്ഞു കളിയാക്കി. നാടിലേക്ക് ഉള്ള ബസ്സില്‍ കേറിയപ്പോ അവിടയും ചര്‍ച്ച വിഷയം വല്ലോ കുഴപ്പവും ഉണ്ടാകുമോ എന്നായിരിന്നു. അടുത്തിരുന്ന ഒരു അമ്മാവന്‍ പറയുകയും ഉണ്ടായി തലേന്ന് എന്തോകെയോ പ്രശ്നം വഴിയില്‍ ഉണ്ടായി അത്രേ. കര്‍ണാടക വിട്ടു തമിഴ്നാട്ടില്‍ കേറിയപ്പോ ബസ്സ് ഓരോ തവണയും ബ്രേക്ക് ഇടുമ്പോ ഇരിക്കുന്നവര്‍ ഒകെ എത്തി നോക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു. പണ്ട് ഒകെ ഗുണ്ടല്‍പേട് കഴിഞ്ഞാല്‍ ഉറങ്ങാന്‍ തുടങ്ങുന്ന ജനം കേരളത്തില്‍ എത്തി കഴിഞ്ഞപ്പോ ആണ് സമാധാനത്തോടെ ഇരുന്നു മയങ്ങുവാന്‍ തുടങ്ങിയത്. തൃശൂര്‍ വരെ എത്തിയ ഞാന്‍ ഈ വിഷയത്തില്‍ കുറച്ചു കൂടി അന്വേഷിക്കണം എന്നാ തോന്നല്‍ വന്നത് കൊണ്ടാന്നോ എന്ന് അറിയില്ല പതിവിനു വിപരീതമായി ബസ്സിനു പകരം ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചത്. ആ സമയത്ത് ചെന്നൈയില്‍ നിന്ന് വരുന്ന അനന്തപുരി സൂപ്പര്‍ഫാസ്റ്റില്‍ കേറി. ഉറങ്ങാതെ ഇരുന്ന ചിലരുടെ അടുത്ത് ഈ കാര്യം ഞാന്‍ ചോദിച്ചു. അങ്ങ് ചെന്നൈയിലും സേലത്തും ഒന്നും പ്രശ്നം ഇല്ല. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒറ്റപെട്ട പ്രശ്നം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.

മുലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒലിച്ചു പോകും എന്ന് പറയുന്ന നമ്മുടെ അഞ്ചു ജില്ലയില്‍ ഉള്ള ആള്‍ക്കാരില്‍ ഭൂരിഭാഗവും ഡാം തകരില്ല എന്ന് വിശ്വസിക്കുന്നവര്‍ ആണ്. അങ്ങനെ ഉള്ള നമ്മള്‍ തമിഴനെ ആക്രമിക്കാന്‍ വളരെ സാധ്യത കുറവാണ്. നമ്മള്‍ പോല്ലും വിശ്വസിക്കാത്ത കാര്യം തമിഴനെ എങ്ങനെ വിശ്വസിപ്പിക്കും?? ഇത് വെറും രാഷ്ട്രിയ തട്ടിപ്പ് മാത്രം ആണ് എന്നും അവര്‍ക്ക് വെള്ളം കൊടുക്കാതെ ഇരികാനുള്ള അടവാണ് ഇത് എന്നും അവരെ വിശ്വസിപ്പിക്കാന്‍ ഒരു പ്രയാസവും ഇല്ലതാനും. ഇനി അടുത്ത മഴക്കാലം വരെ അങ്ങും ഇങ്ങുമായി മുല്ലപെരിയാര്‍ വിഷയം കിടക്കും. എന്നാല്‍ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി ചിലര്‍ ഇറങ്ങിയിട്ട് ഉണ്ട് അങ്ങ് തമിഴ്നാട്ടില്‍. അവര്‍ ആണ് ഈ പറയുന്ന അക്രമങ്ങളുടെ പിന്നില്‍. പിന്നെ ബാക്കി വായിക്കുന്നത് ഒക്കെ മാധ്യമങ്ങള്‍ ഊതി പെരുപ്പിക്കുന്ന "ഹോട്ട് ന്യൂസ്‌ " മാത്രം.

2011, ഡിസംബർ 12

മുല്ലപെരിയാരില്‍ ഇതുവരെ എന്ത്?? ഇനി എന്ത്??

ഇരുപതു ദിവസം മുന്നേ മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയപ്പോ എങ്ങും കാര്യമായ ഒരു അനക്കവും തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് ഞാന്‍ അടക്കം പലരും പറഞ്ഞു ഇതില്‍ ഒരു പരിഹാരം കാണണമെങ്കില്‍ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി പോരാടണം. അങ്ങനെ എല്ലാവരും പറഞ്ഞ പോലെ ജനങ്ങള്‍ നിരത്തില്‍ ഇറങ്ങി, അതുവരെ അനങ്ങാപ്പാറ ആയിരുന്ന രാഷ്ട്രിയ നേതാക്കള്‍ എന്തൊക്കെയോ കാണിച്ചു കൂട്ടാന്‍ തുടങ്ങി. ഇന്ന് ചായകടയിലും ബസ്‌ സ്റ്റോപ്പിലും വെള്ളകാരനും മാര്‍വാടിക്കും വേണ്ടി അടിമപണി ചെയുന്ന ഐ.ടി. ഓഫീസിലും, എന്തിനു മുക്കിനും മൂലക്കും വരെ മുല്ലപെരിയാര്‍ വിഷയം മാത്രം. പക്ഷേ യഥാര്‍ത്ഥത്തില്‍ എവിടംവരെ എത്തി ഈ മുല്ലപെരിയാര്‍ വിഷയം?? ജനങ്ങളുടെ ഇടയില്‍ ഇത് ചര്‍ച്ചാ വിഷയം സര്‍ക്കാര്‍- പ്രതിപക്ഷ നേതാക്കള്‍ക്ക് ഇടയില്‍ ഇത് ചര്‍ച്ചാവിഷയം, അങ്ങ് കേന്ദ്രത്തിലും ഇത് ചര്‍ച്ചാവിഷയം. എങ്ങും ചര്‍ച്ച മാത്രം. ഇത് തന്നെ അല്ലെ കഴിഞ്ഞ നാല്‍പതു കൊല്ലാം ചെയ്തു കൊണ്ട് ഇരുന്നത്. ഇങ്ങനത്തെ ചര്‍ച്ച മൂലം, പ്രഖ്യാപനങ്ങള്‍ മൂലം മരണത്തിന്‍റെ ഭീതിയില്‍ ജീവിക്കുന്ന ജനത്തിന് എന്ത് പ്രയോജനം?? എവിടേ ആണ് പ്രശ്നം?? എന്ത് കാരണം കൊണ്ട് ആണ് ഇത് ഇപ്പോഴും വെറും ചര്‍ച്ചയിലും ഉപവാസത്തിലും മാത്രം ഒതുങ്ങി പോയത്?? എടുത്തു ചാടി ജയലളിത, തമിഴന്മാര്‍ എന്ന് ഉത്തരം പറയാതെ ചിന്തിക്കു... അവര്‍ മാത്രം ആണോ അതിനു കാരണം??

ഒരു സാദാ പിക്ക്‌അപ്പ്‌ വാന്‍ അങ്ങ് ഹൈറേഞ്ച് കേറി വരാന്‍ എത്ര സമയം എടുക്കും എന്ന് അറിയാന്‍ ഒരിക്കലെങ്കിലും ഹൈറേഞ്ച് മേഘലയില്‍ പോയിട്ടുണ്ടെങ്കില്‍ ഊഹിക്കാവുന്നതേ ഒള്ളു എന്നാ എന്‍റെ വിശ്വാസം. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ഒരു പക്ഷേ നാളെ പുതിയ ഡാം പണിയാന്‍ അനുമതി കിട്ടിയാല്‍ അതിനു പറ്റിയ ഹെവി മെഷീനറി എത്തിക്കാന്‍ എന്ത് മാത്രം സമയം എടുക്കും?? അത് നേരത്തെ മുല്ലപെരിയാര്‍ മേഘലയില്‍ കൊണ്ടുവന്നു വെക്കുന്നത് ചിലപ്പോ തമിഴനെ പ്രകോപിപ്പിച്ചു എന്ന് വരാം എന്നത് കൊണ്ട് ഒഴിവാക്കിയത് ആണെന്ന് പറയാം. പുതിയ ഡാം പണിയാന്‍ ഉള്ള പ്ലാന്‍ എവിടേ?? 1300 അടി താഴെ പുതിയ ഡാം എന്ന് അല്ലാതെ മറ്റൊന്നും ഞാന്‍ ഇതുവരെ കേട്ടില്ല. അത് സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ട്. ഡാം പണിയാന്‍ കാശു ഉണ്ടാക്കാന്‍ ഉള്ള വഴി തിരയുന്നവരുടെ കയ്യില്‍ പ്ലാന്‍ ഉണ്ടാകുമോ?? ഉണ്ടോ ഇല്ലയോ എന്നാ ചോദ്യം ഞാന്‍ നിങ്ങള്‍ക്കു വിട്ടു തന്നിട്ട് ഞാന്‍ കണ്ട മറ്റൊരു കാര്യം പറയാം. മുല്ലപെരിയറില്‍ ഡാം കെട്ടാന്‍ അനുവദിക്കരുത് എന്ന് പറഞ്ഞു തമിഴര്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ഒരു പ്ലാന്‍ കാണാന്‍ ഇടയായി. ആ പ്ലാന്‍ കൊണ്ട് അതിസമര്‍ഥമായി അവര്‍ പറയുന്നു പുതിയ ഡാം വന്നാല്‍ അവര്‍ക്ക് വെള്ളം ഇല്ല. വെറുതെ മറുപടി പറയാന്‍ പോലും നമ്മുടെ കയ്യില്‍ ഒരു ആധികാരിക പ്ലാന്‍ ഇല്ല. പിന്നെ എങ്ങനെ തമിഴനെ പറഞ്ഞു മനസിലാക്കും.

സുരേഷ് ഗോപി മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചു മറ്റു സൂപ്പര്‍താരങ്ങള്‍ ഒന്നും തന്നെ പ്രതികരിച്ചു ഇല്ല എന്ന് പറഞ്ഞു തലങ്ങും വിലങ്ങും പോസ്റ്റ്‌ കാണുകയുണ്ടായി. എന്താണ് ഈ പറയുന്ന താരങ്ങളുടെ തൊഴില്‍?? അഭിനയം, ചിലത് വെള്ളിത്തിരയില്‍ ചിലത് അല്ലാതെയും. പ്രതികരിക്കാതെ ഇരുന്നു അവര്‍ അവരുടെ തനിസ്വരൂപം കാണിച്ചു. കാപട്യം നിറഞ്ഞ അവരുടെ പ്രതികരണം ലഭിക്കാന്‍ വേണ്ടി വേമ്പല്‍ കൊള്ളേണ്ട ആവശ്യം നമുക്ക് ഉണ്ടോ?? പെറ്റമ്മയെക്കാള്‍ പ്രിയം അവര്‍ക്ക് പോറ്റമ്മയെ ആണ്.  അതിനു ഉത്തമ ഉദാഹരണം കാണാന്‍ നമ്മുടെ വനംവകുപ്പ് മന്ത്രി ഗണേഷ്കുമാര്‍ പ്രതികരിക്കുന്നത് എങ്ങനെ എന്ന് കണ്ടാല്‍ മതി. ഇതുവരെ വന്ന എല്ലാ പ്രതികരണവും ചുരുക്കത്തില്‍ പറയുന്നത് ഇത്രേ ഒള്ളു. മന്ത്രിപണി പോയാലും തനിക്ക് നാളെ കഞ്ഞി കുടിക്കാന്‍ പോറ്റമ്മ വേണം.ഇന്ന് മുല്ലപെരിയാര്‍ വിഷയത്തില്‍ ഓം പുരിയും പ്രകാശ്‌രാജും കേരളത്തിന്‌ അനുകൂലമായി പ്രതികരിച്ചത് കാണാന്‍ ഇടയായി. അവര്‍ പ്രതികരിച്ചത് നല്ലത് തന്നെ പക്ഷേ അത് കണ്ടു മിണ്ടാട്ടമില്ലാത്ത നമ്മുടെ താരങ്ങള്‍ വല്ലോം മൊഴിയും എന്ന് നോക്കുകയല്ല വേണ്ടത്. പകരം ഒരു വിഷയം മനസിലാക്കണം മലയാളിയും തമിഴനും അല്ലാതെ മറ്റുള്ളവരും ഇത് മനസിലാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് സത്യം എന്തെന്ന് മനസിലായി. ഇത് വെറും വെള്ളത്തിന്‍റെ പ്രശനമല്ല 35 ലക്ഷം ജീവന്‍റെ പ്രശ്നം ആണെന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. ജനസംഖ്യയിലും ഭൂപ്രദേശത്തിലും തമിഴ്നാടിന് പിന്നില്‍ നില്‍ക്കുന്ന നമുക്ക് സത്യത്തില്‍ വിജയിക്കാന്‍ ബാക്കിയുള്ള ഇന്ത്യക്കാരന്‍റെ പിന്തുണ വേണം.നമ്മള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് ശപഥം എടുത്ത തമിഴനെ മറ്റുള്ളവന്‍ പറഞ്ഞു വിശ്വസിപ്പിക്കണം.

ഞാന്‍ ഈ മുകളില്‍ പറഞ്ഞത് നേരത്തെ മാനത്ത് കണ്ടത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ജയലളിത ഇംഗ്ലീഷ് പത്രത്തില്‍ മുല്ലപെരിയാര്‍ സുരക്ഷിതം എന്ന് ഫുള്‍ പേജ് പരസ്യം അത് കളറില്‍ കൊടുത്തത്. എന്തായാലും തലൈവി അമ്മച്ചി പറഞ്ഞപോലെ ഇത് ഭുമാഫിയയുടെ റിസോര്‍ട്ട് സംരക്ഷിക്കാം ആണെങ്കില്‍ എനിക്ക് ഒരു ചിന്ന ഡൌട്ട്. വെള്ളത്തിന്‍റെ ലെവല്‍ കുറച്ചിട്ടു ഇപ്പൊ അഞ്ചു കൊല്ലമേ അയോല്ലല്ലോ, സമരം തുടങ്ങിയിട്ട് നാല്‍പതു വര്‍ഷം ആയെല്ലോ..അപ്പൊ ഇത് ഭാവി മുന്‍കൂട്ടി കണ്ടു ചെയ്തു തുടങ്ങിയ സമരം ആണോ ഇന്നലെ ഉണ്ടായ റിസോര്‍ട്ട് സംരക്ഷിക്കാന്‍. ചില ഇംഗ്ലീഷ് ദേശിയ പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍ ഇന്ന് കാണാന്‍ ഇടയായി. മുല്ലപെരിയാര്‍ വിഷയം കാരണം തമിഴന്‍റെ പച്ചകറി ഒകെ ചീഞ്ഞു പോകുന്നു. അവരുടെ നേതാവ് വൈകോ തന്നെ അല്ലെ പച്ചകറിയും മറ്റും കേരളത്തിന്‌ തരില്ല എന്ന് പ്രഖ്യാപിച്ചത്. നാട്ടില്‍ പല പച്ചകറിയുടെയും വില കൂടി. ഭാവിയില്‍ വെള്ളവും തരില്ല ഇപ്പൊ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പച്ചകറിയും നശിപ്പിക്കുന്നു എന്ന് പറഞ്ഞു കേരളത്തിന്‌ നേരെ കര്‍ഷകരെ തിരിച്ചു വിടാന്‍ അവിടത്തെ നേതാക്കള്‍ക്ക് ആയി എന്നത് സത്യം. കുമളിയില്‍ ഇന്ന് നടന്നു കര്‍ഷക മാര്‍ച്ച്‌ അതിന്‍റെ തെളിവ്. ഇന്ന് മദ്ധ്യകേരളത്തിലെ ജനങ്ങളും തെക്കും വടക്കും കേരളത്തില്‍ നിന്ന് കുറച്ചു പേരും മാത്രം ഈ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അങ്ങ് ചെന്നൈ മുതല്‍ കന്യാകുമാരി വരെ ഉള്ള തമിഴന്‍ ഒന്നടങ്ങാം ഈ വിഷയത്തില്‍ പ്രതികരിക്കുന്നു, മലയാളികളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. തമിഴനെക്കാള്‍ ബുദ്ധി ഉണ്ടന്ന് കരുതുന്ന നമ്മള്‍ മലയാളികള്‍ അവരുടെ അതിവൈകാരികതയെ ബുദ്ധിപരമായി നേരിടണം.കയികപരമായി നേരിടാന്‍ ശ്രമിച്ചാല്‍ ഫലം എന്ത് എന്ന് ചെറുതായി അങ്ങും ഇങ്ങും കണ്ടില്ലേ. ബുദ്ധി ഉപയോഗിക്കു, മന്ത്രിമാരുടെ നിസംഗതയെ കണ്ടു പരിതപിക്കാതെ, അവരുടെ രാഷ്ട്രിയ നാടകങ്ങളില്‍ മതിഭ്രമികാതെ ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാനു. കണ്ടേ തീരു.

ഡൌട്ട്: ഒരു എഞ്ചിനീയര്‍ കെ.സി. ജോര്‍ജ്ജ് പറഞ്ഞ ചെക്ക്‌ ഡാമിന്‍റെ ആശയത്തെ കുറിച്ച് ഞാന്‍ മാധ്യമം പത്രത്തില്‍ അല്ലാതെ ഒരിടത്തും കണ്ടില്ല. എന്തുകൊണ്ട്??