2012, ജനുവരി 22

2012ലെ എന്‍റെ ആദ്യ പോസ്റ്റ്‌


പുതുവര്‍ഷം തുടങ്ങിയിട്ട് ഇതുവരെ ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല. ഇന്ന് എന്തൊകെ നടന്നാലും ശരി ഒരണം എഴുതിയിട്ടെ കാര്യമൊന്നുള്ളൂ എന്ന് കരുതി കുറെ തവണ എഴുതി തുടങ്ങിയതാ. പക്ഷേ പറ്റിയ ഒരു വിഷയം ഒന്നും അങ്ങോട്ട്‌ തടഞ്ഞില്ല. സത്യം പറയമെല്ലോ ഈ വര്ഷം തുടങ്ങിയിട്ട് പത്രം എന്നത് പേപ്പര്‍ ആയും ഓണ്‍ലൈന്‍ ആയും കൈ കൊണ്ട് തൊട്ടിടില്ല. അതുകൊണ്ട് മുല്ലപെരിയാര്‍ എന്തായെന്നോ ലോക്പാല്‍ എന്തായെന്നോ ഇനി ഇതൊന്നുമല്ല പുതിയ വന്‍ വിഷയങ്ങള്‍ വല്ലോം ആണോ ഇപ്പോളത്തെ മത്തങ്ങാ എന്ന് എനിക്ക് അറിയില്ല കേട്ടോ. പിന്നെ ഏതൊന്ന് എഴുത്തും?? കഥയും കവിതയും ഒന്നും എനിക്ക് പറ്റിയ പണിയല്ല. അല്ല അതിനുള്ള മെറ്റീരിയല്‍ എന്‍റെ അപ്പ്‌സ്റ്റേയര്‍സ്സില്‍ ഉണ്ടാവേണ്ടേ. പിന്നെ എന്ത് എഴുത്തും എന്ന് ആലോചിച്ചു ആലോലിച്ചു അവസാനം ഈ പുതുവര്‍ഷത്തില്‍ ഇതുവരെ എനിക്ക് ചുറ്റും നടന്ന ചില്ലറ സംഭവവികാസങ്ങളെ കുറിച്ച് എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കം എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു.

പറയുമ്പോ ഒന്നേ തൊട്ട്‌ പറയണമെല്ലോ. പുതുവര്‍ഷ പുലരി എന്നെ എതിരേറ്റത് ആഘോങ്ങളുടെ ആരവമല്ല മറിച്ചു ശകാരവര്‍ഷമായിരിന്നു. ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞു തിരിച്ചു വീടിലേക്ക് പോന്ന ഞാന്‍ മുന്നില്‍ ചാടിയത് മാനേജറിന്‍റെ മുന്നില്‍. ഓരോ കാര്യങ്ങള്‍ പറഞ്ഞു നില്‍ക്കുന്ന നേരത്തു എങ്ങനെയോ ഓഫീസ് വിഷയത്തില്‍ എത്തിപെട്ടു. തലേ ആഴ്ചയിലെ എന്‍റെ അലസതമൂലം വന്ന ചില പിഴവുകളെ പിടിച്ചു അങ്ങേരു അങ്ങ് തുടങ്ങി. തല്‍സമയം ചില അവസരവാദികളായ മണിയടി വിദ്വാന്മാര്‍ എനിക്ക് നേരെ ചാടി വീഴുകയും ചെയ്തതോടെ എരിതീയില്‍ എണ്ണ ഒഴിച്ചത് കണക്കായി സംഭവം. പുതുവര്‍ഷത്തിലെ ആദ്യത്തെ മണിക്കൂറില്‍ കേട്ട ഈ ശകാരങ്ങള്‍ കൊണ്ട് ഞാന്‍ നന്നായോ?? അങ്ങനെ എങ്കില്‍ ഞാന്‍ എന്നേ നന്നായേനെ. ലക്ഷ്യബോധമില്ലാതെ വരുന്നതിനെ വരുന്നടത് വെച്ച് നേരിടാം എന്ന് സ്വയം പറഞ്ഞു ഓരോ ദിവസം തള്ളിനീക്കുന്ന എനിക്ക് കഴിഞ്ഞു കൊല്ലം ചെയ്തു കൂടിയ പിഴവിന്റെ ശമ്പളം മാത്രമായെ ഞാന്‍ അതിനെ കണക്കാക്കിയോള്ളൂ. അതുകൊണ്ട് തന്നെ എന്നെ ശകാരിച്ച മാനേജറിനോട് ഒരു പരിഭവവും എനിക്ക് ഇല്ല. പുള്ളി പുള്ളിയുടെ ഉത്തരവാദിത്തവും നിറവേറ്റി. അല്ലാതെ മാനസ്സില്‍ വെച്ച് പിന്നീട് പണി തരുന്ന ചില പാണ്ടി മാനേജറിനെ പോലെ പെരുമാരിയില്ലല്ലോ. ആശ്വാസം.

ശമ്പളത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ആണ് എന്‍റെ ഈ മാസത്തെ ശമ്പളത്തെ കുറിച്ച് ഓര്‍ത്തത്‌.എല്ലാ ആഘോഷവും കഴിഞ്ഞതോടെ പോക്കറ്റ്‌ കാലിയാകാന്‍ തുടങ്ങി. പിന്നെ സ്ഥിരം കിട്ടുന്നപോലെ അഞ്ചാം തിയതി ശമ്പളം എത്തുമെല്ലോ എന്നായിരിന്നു ആശ്വാസം. എന്നാല്‍ അഞ്ചാം തിയതി കഴിഞ്ഞിട്ടും ശമ്പളം നഹി. എനിക്ക് മാത്രമല്ല ബാക്കി ഉള്ള ഞങ്ങള്‍ ബി.പി.എല്‍ക്കാര്‍ക്ക് ആര്‍ക്കും തന്നെ ശമ്പളം വന്നിട്ടില്ല. പിന്നെ ഓരോരുതെരുടെയായി അടുത്തടുത്ത്‌ ദിവസങ്ങളില്‍ വരാന്‍ തുടങ്ങി. എന്നിട്ട് എനിക്ക് വന്നില്ല. പിന്നെ സ്ഥിരം ശബളം താമസിക്കുമ്പോ ഉള്ള കംപ്ലൈറ്റ് ഇടലും അതിന്‍റെ പേരില്‍ ഒച്ചവെക്കളും. പോക്കറ്റ്‌ കാലി, ബാങ്ക് അക്കൗണ്ട്‌ ഓട്ട വീണ പാത്രം പോലെയായി. ഓരോ അരമണികൂര്‍ കൂടുമ്പോഴും ബാങ്ക് അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ്‌ ആയോ എന്ന് നോക്കല്‍, വരുന്ന ഓരോ എസ്.എം.എസ്സും ബാങ്കില്‍ ശമ്പളം വന്നതിന്‍റെ അറിയിപ്പാണോ എന്നയിന്നു നോക്കിയത്. ഒടുവില്‍ ശമ്പളം കൈയ്യില്‍ കിട്ടുമ്പോ പുതുവര്‍ഷത്തിലെ പത്തിനൊന്നു നാളുകള്‍ പിന്നിടിരിന്നു. ഞാന്‍ കടം കൊടുത്തത് തിരികെ കിട്ടിയത് കൊണ്ട് ആണ് പിടിച്ചു നിന്നത്. അല്ലേല്‍ തെണ്ടിപോയേനെ.

പുതുവര്‍ഷത്തെ ആദ്യ ഓവറുകളില്‍ ബൌണ്‍സറും ബീമറും ആണ് നേരിടാന്‍ ഇതുവരെ കിട്ടിയത്. അവക്ക് മുന്നില്‍ പടിച്ചു നില്‍ക്കാന്‍ ഉള്ള തത്രപ്പാടില്‍ നാടിനോട് വീടിനോടും ബ്ലോഗിനോടും അകലെണ്ടി വന്നു. ഇതുവരെ ഈ വര്‍ഷത്തെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ആയത് മാനഹാനി, സാമ്പത്തിക നഷ്ടം തുടങ്ങിയവ ആണ്. ഇനി എന്തൊക്കെ വരാന്‍ കിടക്കുന്നോ ആവോ?? വരാന്‍ പോകുന്ന പൂരം കണ്ടു തന്നെ അറിയുകയേ നിവര്‍ത്തി ഒള്ളു. ശുഭാപ്തിവിശ്വാസത്തോടെ മുന്‍പോട്ട്.അല്ലാതെ എന്ത് ചെയ്യാന്‍ അല്ലെ??