2011, ഓഗസ്റ്റ് 28

നേരത്തെ വിവാഹം കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍

ഒരു ആണിന്‍റെ വിവാഹ പറയം എത്രയാ?? നിയമപരമായി നോക്കിയാ ഇരുപത്തിഒന്ന് പക്ഷേ ആ പ്രായത്തില്‍ ആരും തന്നെ കെട്ടും എന്ന് എനിക്ക് തോന്നുനില്ല. കാരണം കെട്ടിയാല്‍ കെട്ടുന്നവന്‍ കുത്തുപാള എടുക്കും എന്നത് കട്ടായം. ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് നോക്കുവണേല്‍ ഒരു ഇരുപത്തിനാല് അല്ലേല്‍ ഇരുപത്തിയഞ്ചു ആണ് പ്രായം. അതിനു മുകളില്‍ ആയാല്‍ പിന്നെ പുര നിറഞ്ഞു നില്‍പ്പാ എന്ന് പറയേണ്ടി വരും. മുപ്പതു വയസായാല്‍ പിന്നെ മൂക്കില്‍ പല്ല് വന്നവന്‍  എന്നാകും വിളി. നേരത്തെ കെട്ടുന്നത് കൊണ്ട് ചില കാരണങ്ങളും ഗുണങ്ങള്‍ ഒകെ ഉണ്ട അത്രേ. കെട്ടി പോയ ചിലര്‍ പറഞ്ഞത് ചുവടെ എഴുതുന്നു...

  • ഇപ്പോളത്തെ പെണ്‍പിള്ളാര്‍ക്ക് ഒകെ സമപ്രായക്കാരെ മതി.
  • സമപ്രായക്കാര്‍ ആകുമ്പോ ഒരേ ചിന്താഗതി അപ്പൊ അഡ്ജസ്റ്റ് ചെയ്യാം എളുപ്പം പറ്റും.
  • പ്രായവ്യത്യാസം ഉണ്ടേല്‍ ഒരു അകല്‍ച്ച തോന്നും
  • അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പം ആയോണ്ട് വിവാഹമോചനം ഒന്നും ഉണ്ടാകില്ല.
  • അഥവാ വിവാഹമോചനം വേണ്ടി വന്നാല്‍ പ്രായം ഒന്നും ആയിട്ടില്ലാത്തത്  കൊണ്ട്  വേറെ പെണ്ണും കിട്ടും.
  • പതിനായിരം രൂപകൊണ്ട് ഒരു മാസം ജീവിക്കാന്‍ കഴിയാത്തവന്‍ കേട്ട് കഴിഞ്ഞാല്‍ അതെ പതിനായിരത്തില്‍ നിന്ന് മിച്ചം പിടിക്കും.
  • കെട്ടി ഒരു കൊല്ലത്തിനു ഉള്ളില്‍ ഒരു കൊച്ചു ആയാല്‍, അവന്‍ സ്വന്തം കാലില്‍ നില്‍ക്കാര്‍ ആകുമ്പോ നമുക്ക് അത്ര പ്രായം ഒന്നും ആകില്ല.
  • മോനെ നേരത്തെ കെട്ടിച്ചു അവന്റെയും അവന്‍റെ  ഭാര്യയുടെയും സ്വഭാവം അറിഞ്ഞാല്‍ വൃദ്ധസദനത്തില്‍ പോകാതെ ഇരിക്കാന്‍ ഉള്ള മുന്‍കരുതല്‍ എടുക്കാം
  • തെരപര പണി ഒന്നും ഇല്ലാതെ നടക്കുന്ന ചെക്കന്മാരെ കിട്ടുന്ന സ്ത്രിധനം കൊണ്ട് ഒരു കരക്ക് അടുപ്പിക്കാം
ഈ പ്രലോഭനങ്ങളില്‍ ഒന്നും വീണു പോകാത്തതു കൊണ്ട് എനിക്ക് വേറെ വെല്ലോ ഗുണങ്ങള്‍ ഉണ്ടോന്നു അറിയില്ല. ഉണ്ടെങ്കില്‍ അറിയിക്കണേ.

11 അഭിപ്രായങ്ങൾ:

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

അഥവാ വിവാഹമോചനം വേണ്ടി വന്നാല്‍ പ്രായം ഒന്നും ആയിട്ടില്ലാത്തത് കൊണ്ട് വേറെ പെണ്ണും കിട്ടും.
അതു കലക്കി!!!!

(അണിന്റെ വിവാഹപ്രായം നിയമപരമായി 18 അല്ലല്ലോ...21 അല്ലേ? തിരുത്തുമല്ലോ)

വിബിച്ചായന്‍ പറഞ്ഞു...

പണ്ട് എവിടേയോ അങ്ങനെ എന്ന് വായിച്ചതായി ഓര്‍ക്കുന്നു... പക്ഷേ ഇപോ തപ്പിട്ടു കിട്ടിയില്ല.... തിരുത്തിയിട്ടുണ്ട്....

ചെറുത്* പറഞ്ഞു...

ദോഷങ്ങളൊന്നും ആരും പറഞ്ഞ് തന്നിട്ടില്ലേ?
അതുകൂടി കളക്റ്റിച്ചായോ. ചിലപ്പൊ ഇതിനേക്കാള്‍ നീണ്ടൊരു ലിസ്റ്റ് കിട്ടും.
ഒരേ പ്രായക്കാരായ സ്ത്രീകളുടേതിനേക്കാള്‍ പക്വത കുറവായിരിക്കും പുരുഷന് എന്ന് തോന്നിയിട്ടുണ്ട്. അപ്പൊ ചിന്താഗതിയില്‍ മാറ്റം വരില്ലേ!
ആ.......ഞാനീ നാട്ടാരനല്ലേ..!

വിബിച്ചായന്‍ പറഞ്ഞു...

ദോഷങ്ങള്‍ ആരും പറഞ്ഞു തരില്ലല്ലോ.... അത് അനുഭവിച്ചു അറിയണം...

jayanEvoor പറഞ്ഞു...

നേരത്തേ കല്യാണം കഴിച്ചാൽ ഗുണങ്ങളുണ്ട്; ദോഷങ്ങളുമുണ്ട്.

പിന്നെ,
ഇനിയുള്ള കാലത്ത് മക്കളെ സൃഷ്ടിച്ച് , പൊറ്റി വളർത്തണം എന്നൊക്കെ ആഗ്രഹമുള്ള തലമുറ ഉണ്ടാവുമോ എന്തോ!

കടപ്പാടുകളും, കടമകളും കുറയ്ക്കാനാണ് പലർക്കും ആഗ്രഹം.

ഒരു കുട്ടിയെ പൊറ്റിവളർത്തുന്നത് ഇന്ന് ചില്ലറ പണിയൊന്നുമല്ല!

രഘുനാഥന്‍ പറഞ്ഞു...

ഡോക്ടര്‍ ഏവൂരാനോട് ഞാനും യോജിക്കുന്നു..

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

നല്ല ഐഡിയ!!!!!!!!ജീവിതം പെട്ടന്ന് തന്നെ കുട്ടിചോര്‍ ആയിക്കോളും

Arjun Bhaskaran പറഞ്ഞു...

ശോ എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ തരാം.. ഇതൊക്കെ ഒന്ന് അവരോടു പറഞ്ഞു കൊടുക്കൂ.. ഈ അമ്മയ്ടെയം അച്ഛന്റെയും ഒരു കാര്യം..അവര്‍ ഇതൊന്നും കേട്ടഭാവം ഇല്ല :)

വിബിച്ചായന്‍ പറഞ്ഞു...

നമ്പര്‍ തന്നോളു അര്‍ജുന്‍... എന്‍റെ വീട്ടില്‍ ഉള്ളവര്‍ ഈ പോസ്റ്റ്‌ കാണല്ലേ എന്നാ എന്‍റെ പ്രാര്‍ത്ഥന... :)

sarath പറഞ്ഞു...

എന്റെ വീട്ടിലും നിര്‍ബന്ധിക്കുന്നുണ്ട്....

പക്ഷെ ഞാന്‍ മാത്രം നിര്‍ബന്ധിച്ചിട്ടു എന്ത് കാര്യം? ഒരു കുഞ്ഞിക്കാലു കാണണം എന്നാ ആഗ്രഹം ഒന്നും എന്റെ വീട്ടുകാര്‍ക്ക് ഇല്ല. അവര്‍ക്ക് എന്നും കോഴിക്കാല് കണ്ടാല്‍ മതിയെന്ന്

Zach Nedunkanal പറഞ്ഞു...

Don't marry.
I married and have constant headache. So if you don't want headache, don't marry, young or old.