2011, സെപ്റ്റംബർ 5

പട്ടിണി കിടന്ന ഒരു തിരുവോണം...

ഓണം എന്ന് പറഞ്ഞാല്‍ പണ്ട് തൊട്ടേ എനിക്ക് വലിയ ആഘോഷം ഒന്നും അല്ല. അതുകൊണ്ട് തന്നെ പലരും പറയും പോലെ വിശദമായി ഓണത്തെ കുറിച്ച് പറയാന്‍ കാര്യമായി എന്‍റെ കൈയ്യില്‍ ഒന്നുമില്ല. തികച്ചും ലളിതമായ ഒരു രീതിയില്‍ മറ്റു എല്ലാ മലയാളികള്‍ക്കും ഒപ്പം ഞാനും ഓണം ആഘോഷിച്ചു പോരുന്നു. എന്നാലും ചില ഓണം ഓര്‍മ്മകള്‍ ഇവിടേ ബോര്‍ അടിപ്പികാതെ പറയാം.

കുട്ടികാലത്ത് ഓണം എന്ന് കേള്‍ക്കുമ്പോ ഒരു പേടിയാ ആദ്യം മനസ്സില്‍ വരുന്നേ. ഓണത്തെ ഓര്‍ത്തല്ല പേടി, അതിനു മുന്‍പുള്ള അര്‍ദ്ധവര്‍ഷ പരിക്ഷയെ ഓര്‍ത്താണ്. പുതിയ ക്ലാസ്സില്‍ എത്തിയതിന്റെ പുതുമ വിട്ടു മാറാതെ നില്‍ക്കുമ്പോ ആണെല്ലോ ഓണം വരുന്നേ. ഓണം അടുക്കുംതോറും അതിനു മുന്‍പുള്ള പരിക്ഷയുടെ പേടി കൂടി കൂടി വരും. പക്ഷേ പരിക്ഷ ഒന്ന് തുടങ്ങി കിട്ടി കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞു വരുന്ന ഓണവും പത്തു ദിവസത്തെ അവധിയും ആകും മനസ്സില്‍. പരിക്ഷ പകുതി വഴി എത്തുമ്പോ അല്‍പ്പം ധൈര്യം സംഭരിച്ചു അപ്പന്‍റെ മുന്നില്‍ ഒരു ആവശ്യം പറയും. ഒരു ഉഞ്ഞാല്‍ വേണ്ണം. പരിക്ഷ കഴിയുമ്പോ ചെയ്തു തരാം എന്ന് അപ്പന്‍റെ മറുപടി. പരിക്ഷ കഴിയുന്ന അന്ന് വൈകിട്ട് ഉഞ്ഞാല്‍ ശരി ആകും ഇല്ലേല്‍ പിന്നെ ഞാന്‍ ഒച്ചപാട് തുടങ്ങും. ഇത്തിള്‍ വളര്‍ന്നു പിടിച്ച ഒരു മാവിന്‍റെ കൊമ്പില്‍ കയറു കെട്ടി, കവിളമടല്‍ വെട്ടി ഇരിപ്പിടം ഉണ്ടാക്കി സഹോദരങ്ങളും അയല്‍പക്കത്തെ കുട്ടികളും ഉഴം വെച്ച് കേറും.താന്‍ ഏറ്റവും ഉയരത്തില്‍ ആടണം എന്നാ വാശിയിലാണ് ആട്ടം.

തിരുവോണത്തിന്റെ അന്ന് രാവിലെ ഓട്ടമാണ്. അത്തപൂകളം ഉണ്ടാക്കാന്‍ പൂ തപ്പി. അമ്മ നാട്ടു വളര്‍ത്തുന്ന ചില ചെടികളിലെ പൂവും കണ്ണില്‍കണ്ട പൂ ഒകെ പറിച്ചു കൊണ്ട് വന്നു വൃത്താകൃതി ആണെന്ന് തോന്നും വിധം ഒരു പൂകളം ഒപ്പിച്ചു കൂടും. പൂ പറിക്കുന്ന ആവേശത്തില്‍ പലപ്പോഴും ചില ചെടികളെ വേരോടെ പിഴുതു എടുത്തിട്ടുണ്ട്, അത് കണ്ട അമ്മ പിന്നെ വഴക്കോട് വഴക്കാ. ഉച്ച ആകുമ്പോള്‍ സദ്യക്ക് സമയമായി. വഴയിലയുടെ മുന്നില്‍ ഇരിക്കുമ്പോ അമ്മ അവിയലും കാളനും തോരനും പച്ചടിയും ഇന്ജികരിയും അങ്ങനെ ഓരോ ഓരോന്ന് വിളമ്പി തരും. ഏറ്റവും ഒടുവില്‍ പായസവും കുടിച്ചു,പിന്നെ ദൂരദര്‍ശനില്‍ വരുന്ന സിനിമയും കണ്ടു ഇരിക്കും. അതോടെ ആ കൊല്ലാതെ ഓണം കഴിഞ്ഞു.പിന്നീടു എപ്പോഴോ ആ മാവിന്‍റെ കൊമ്പ് ഒടിഞ്ഞു വീണതോടെ ഊഞ്ഞാലും, പൂക്കള്‍ കിട്ടാതെ വന്നപോ അത്തപൂകളവും ഇല്ലാതെയായി.

പക്ഷേ ഞാന്‍ ഒരിക്കലും മറക്കിലാത്ത ഒരു തിരുവോണം ഉണ്ട്. 2009 യില്‍  ഞാന്‍ ഏറണാകുളത്ത് കമ്പ്യൂട്ടര്‍ സര്‍വീസ്/സെയില്‍സ് ജോലി നോക്കികൊണ്ട്‌ ഇരിക്കുവയിരിന്നു. നേരത്തെ ലീവ് എടുത്തത്‌ കൊണ്ടും ആള്‍കാര്‍ ഇല്ലാത്തതു കൊണ്ടും ഓണത്തിന് എനിക്ക് ലീവ് ഇല്ല. തിരുവോണ ദിവസം ഒരു കളിച്ചയയും കുടിച്ചു ഉച്ചക്ക് പുല്ലെപടിയില്‍ ഉള്ള ഹോട്ടലില്‍ പോയി ഓണസദ്യ കഴിക്കണം എന്ന് വിചാരിച്ചു ഓഫീസില്‍ ഇരിക്കുമ്പോഴാ ഒരു കാള്‍ വരുന്നേ. ഒരു കംപ്ലൈന്റ്റ്‌  തീര്‍ക്കണം. പോകേണ്ട സ്ഥലം ഫോര്‍ട്ട്‌ കൊച്ചിക്ക്‌ അടുത്ത് നേവല്‍ ഓഫീസര്‍സ് ക്വാര്‍ട്ടെര്‍സ് ആയ രാമേശ്വരം ആണ്. കടയില്‍ അപ്പൊ ഹിന്ദി കുറച്ചെങ്കിലും അറിയാവുന്നത് ഞാന്‍ മാത്രം ആയതുകൊണ്ട് വേറെ ആരോടെങ്കിലും പോകാനും പറയാന്‍ പറ്റില്ല. വെറും അരമണിക്കൂര്‍ പരിപാടിക്ക് പോയതാ പക്ഷേ ഹിന്ദിക്കാരന്‍ ഓരോ ഓരോ സംശയങ്ങളും ചോദിച്ചു ചോദിച്ചു സമയം അങ്ങ് നീങ്ങി. പണി കഴിഞ്ഞു ഇറങ്ങിയപ്പോ മണി അഞ്ചു. പിന്നെ തോപ്പുംപടിയില്‍ ഉള്ള ഒരു ഹോട്ടലില്‍ കേറി എന്തോ കഴിച്ചു വിശപ്പ്‌ അടക്കി.

അങ്ങനെ എല്ലാ മലയാളികളും വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാപ്പോ ഞാന്‍ പട്ടിണി നിന്ന് പണി എടുത്തു. ഈ തവണയും എനിക്ക് ലീവ് ഇല്ല. ഓണസമയത്ത് ആദ്യമായി കേരളത്തിന്‍റെ പുറത്തു ഞാന്‍ നില്‍ക്കുന്നു.ഷിഫ്റ്റ്‌ നോക്കിയപ്പോ തിരുവോണത്തിന്റെ അന്ന് എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌. അതുകൊണ്ട് ആകെ ഉള്ള സമാധാനം കാന്റ്റീനിലെ വായില്‍ വെക്കാന്‍ കൊല്ലത്ത ഫുഡ്‌ കഴികേണ്ടി വരില്ലല്ലോ എന്ന് മാത്രമാണ്.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍!!!!!!!!!

6 അഭിപ്രായങ്ങൾ:

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ഇവിടത്തെ ഓണം മഴയത്ത് ഒളിച്ചു പോകുമെന്നാ തോന്നുന്നത് ...
ദാ.. ഒരു ഗമണ്ടന്‍ ഓണാശംസ പിടിച്ചോ ....

msntekurippukal പറഞ്ഞു...

കൊള്ളാം എത്ര സമ്ര്ദ്ധിയുടെ നടുവിലും ഇടക്കൊന്ന് പട്ടിണി കിടക്കുന്നത് നല്ലതാണ്.വല്ലപ്പോഴും ഒരു ബ്ലോഗ് എഴുതാലോ

റാണിപ്രിയ പറഞ്ഞു...

ഓണാശംസകള്‍ ..........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇവിടെ സൗദിയില്‍ ചിലര്‍ക് ഓണം ഉണ്ടോ എന്ന് കൂടി ഇപ്പൊ അറിയില്ല
ഹിഹി

ഓണാശംസകള്‍ ..........

Anil cheleri kumaran പറഞ്ഞു...

ഇനി ഒരോണവും അങ്ങനെ ആകാതിരിക്കട്ടെ.

bushra niruz പറഞ്ഞു...

athe ini oronavum angineyaakaathirikkatte...nanmakal..