2011, ഒക്‌ടോബർ 17

ആരെ ആദ്യം തല്ലികൊല്ലണം???


ഒരു പാമ്പിനെയും കൊല്ലംകാരനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം കൊല്ലംകാരനെ തല്ലികൊല്ലണം എന്നാ പഴമൊഴി വീണ്ടും ഞാന്‍ ഇന്ന് അടുത്ത് അറിഞ്ഞു. പണ്ട് കൊല്ലത്ത് കോളേജില്‍ പഠിക്കുന്ന കാലത്ത് ആ പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നത്‌ കണ്ടും ചിലത് അനുഭവിച്ചും അറിയേണ്ടി വന്നിട്ടുണ്ട്. എന്‍റെ ചില നല്ല കൊല്ലം സ്വദേശികള്‍ ആയ സുഹൃത്ത്ക്കളോട് എന്നോട് ക്ഷമിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടത്തെ സംഭവത്തെ കുറിച്ച് പറഞ്ഞുകൊള്ളട്ടെ.

ഞാന്‍ മൈസൂരില്‍ ജോലിക്ക് വന്നപ്പോ കൂടെ ജോലി ചെയുന്ന ഒരുവന്‍റെ പരിചയത്തില്‍ ആണ് താമസസ്ഥലം ശരിയാക്കിയത്. അത് ഒരു പി.ജി. ആയിരിന്നു. അതിന്‍റെ മാനേജര്‍ ശ്രീമാന്‍ സുരേഷ് ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ കൊല്ലാംകാരന്‍.പാലും തേനും ഒഴുക്കുന്ന വന്‍ വാക്കുകള്‍ ആണ് ഈ മഹാന്‍റെ കൈയില്‍.അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായതുകൊണ്ട് ഈ വാക്കുകള്‍ കേട്ടപ്പോ ആട്ടിന്‍ തോല്‍ ഇട്ട ചെന്നായയുടെ വേദം ഓതല്‍ പോലെയെ എനിക്ക് തോനിയോള്ളൂ.കാശിനോട് ഇത്ര ആര്‍ത്തി ഉള്ളവര്‍ ഈ പരിസരത്ത് വേറെ ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ കഥാപാത്രം ഒരു മെസ്സ് നടത്തുന്നുണ്ടയിരിന്നു അക്കാലത്തു. അവിടേ എണ്ണി പിറക്കി തരുന്ന ചോറിനും ചപ്പാത്തിക്കും നമ്മള്‍ ഒരു കണക്ക് സൂക്ഷിചിലെങ്കില്‍ മാസാവസാനം തരുന്ന ബില്ല് കണ്ടു ബോധംകെടാതെയോ തലകറങ്ങാതെയോ ഇരുന്നാ ഭാഗ്യം. അമ്മാതിരി കള്ളാകണക്ക് എഴുതുന്നതില്‍ വിതക്തന്‍ ആണ് കക്ഷി. ഈനാംപേച്ചിക്ക് മരപട്ടി കൂട്ട് എന്ന് പറയുന്ന പോലെ പുള്ളികാരന്റെ ഭാര്യ. മെസ്സില്‍ ഫുഡ്‌ ഉണ്ടാക്കാന്‍ ആയി ഒരു അക്ക ഉണ്ടായിരിന്നു. ഉണ്ടാക്കുന്ന ദോസക്ക് അല്‍പ്പം മാവ് കൂടിപോയാലോ,കറിക്ക് അല്‍പ്പം മസാല രുചിക്ക് വേണ്ടി കൂടുതല്‍ ഇട്ടാലോ അതിനു അക്കയെ ഇവര്‍ പറയുന്നത് കേട്ടാല്‍ വിഷമം തോന്നും. ആ പാവം അക്കക്കു മര്യാദക്ക് ശമ്പളം പോലും ഇവര്‍ കൊടുത്തിരുന്നില്ല. എല്ലാ ഒന്നാം തിയതിയും കള്ളകണക്ക് ഒരു മുറികക്ഷണം കടലാസ്സില്‍ എഴുതി തരും, പിന്നെ കാശു കൊടുക്കും വരെ ഭയങ്കര ലോഹ്യമാ.അത് കഴിഞ്ഞ പിന്നെ വല്ലോ ആവശ്യം പറഞ്ഞാല്‍ അടുത്ത മാസം നോക്കിയാ മതി.

അങ്ങനെ ഇരിക്കെ എന്‍റെ അടുത്ത റൂമില്‍ ഒരു ഗംഭീര മോഷണം നടന്നു. ലാപ്ടോപും മൊബൈലും അടക്കം ഏകദേശം ഒരു പത്തു നാല്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ അവിടന്നു കൊണ്ടുപോയി. അന്ന് പോലീസില്‍ കംപ്ലൈന്റ്റ്‌ ചെയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഈ കക്ഷിയുടെ ഭാര്യ മോഷണം പോയവരുടെ റൂമില്‍ വന്നു മുതലകണ്ണീര്‍ ഒഴിവാക്കിയത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. ഒടുവില്‍ പോലീസ് കംപ്ലൈന്റ്റ്‌ ആയപ്പോ അന്വേഷിക്കാന്‍ വന്ന പോലീസുകാരന്‍ ഒരു സുരക്ഷാ ക്രമീകരണവും ഇല്ലാതെ ആണോ  പി.ജി. നടത്തുന്നത് എന്ന് മാനേജറിനോട് ചോദിച്ചപ്പോ ഈ കക്ഷി നിന്ന് വിയര്‍ക്കുകയല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല. ഇങ്ങനെ ഒരു മോഷണം അറിഞ്ഞ ഈ കെട്ടിടത്തിന്‍റെ ഉടമ ലീസ്‌ കൊടുത്ത കാലാവധി മതിയക്കുകയും ചെയ്തു. മോഷണത്തെ തുടര്‍ന്ന് ഇവിടന്നു പലരും റൂം ഒഴിഞ്ഞു പോയി. ആ കൂട്ടത്തില്‍ മോഷണം നടന്ന റൂമില്‍ ഉള്ളവരും പോയി. ഒരു നഷ്ട്ടപരിഹാരം കൊടുക്കാന്‍ പോലും മനസ്സ് കാണിക്കാതെ അത്രെയും ദിവസത്തേ വാടക കൃത്യമായി വാങ്ങുകയും നേരത്തെ ഒഴിയുവാന്ന് പറഞ്ഞില്ലാന്ന് പറഞ്ഞു അഡ്വാന്‍സ്‌ മേടിച്ച തുക കൊടുക്കാനും ഇയാള്‍ വിസമ്മതിച്ചു. ഈ സമയത്ത് എന്‍റെ ഒരു കൂട്ടുകാരന്‍ ട്രാന്‍സ്ഫര്‍ ആയി പോയി.അവന്‍റെ അഡ്വാന്‍സ്‌ ഇയാള്‍ തിരിച്ചു കൊടുത്തില്ല.അവന്‍ ചോദിച്ചു വന്ന ദിവസങ്ങളില്‍ ഒകെ എവിടയെങ്കിലും മുങ്ങി നടക്കുവയിരിന്നു ഇയാള്‍. ഒടുവില്‍ എന്‍റെ വാടകയില്‍ നിന്ന് കുറച്ചാല്‍ മതി എന്നാ വ്യവസ്ഥയില്‍ ഞാന്‍ എന്‍റെ കൂടുകാരന് കാശു കൊടുത്തു.

എന്നാ ഇയാള്‍ പറഞ്ഞ വാക്ക് ഉണ്ടോ ഓര്‍ക്കുന്നത്. അടുത്താ മാസം എനിക്ക് കുറിപ്പ് തന്നപോ അതില്‍ കിടക്കുന്നു ആ അഡ്വാന്‍സ്‌ തുക. ചോദിച്ചപ്പോ ബുക്കില്‍ നിന്ന് കട്ട്‌ ചെയാന്‍ മറന്നു പോയതന്നു മറുപടി.പിന്നെ കാശു മേടിക്കാന്‍ ഇയാളുടെ ഭാര്യ വരുമ്പോ ഞാന്‍ ഈ കാര്യം ചോദിക്കും അത് നിങ്ങള്‍ സുരേഷുമായി സംസാരിച്ചാല്‍ മതിയെന്ന് പുള്ളികാരിയുടെ മറുപടി. മലയാളി അല്ലെ എന്ന് വിചാരിച്ചു ഞാന്‍ അത് ഉടനെ വല്യ കാര്യമാക്കാന്‍ പോയില്ല. കൂട്ടത്തില്‍ ഞാന്‍ ഇടയ്ക്കു റൂം മാറിയതിന്റെ ചില്ലറ കണക്കും ഉണ്ടായിരിന്നു. എന്‍റെ തിരകേറിയ ഐ.ടി. ജീവിതത്തിന്‍റെ ഇടയില്‍ കാണുമ്പോള്‍ ഒക്കെ ഈ കണക്കിന്റെ കാര്യം ഞാന്‍ ഓര്‍മിപ്പിക്കും.പക്ഷേ രണ്ടു മാസം കഴിഞ്ഞിട്ടും ബുക്കില്‍ നിന്ന് വെട്ടുകയോ  കുറിപ്പില്‍ കുറക്കുകയോ ചെയ്തെ വന്നപ്പോ ഇനി നേരില്‍ കണ്ടു ഈ വിഷയത്തില്‍ തീരുമാനം എടുത്താല്‍ മാത്രമേ വാടക തരൂ എന്ന് ഞാന്‍ കട്ടായം പറഞ്ഞു. ആദ്യം അത് അവര്‍ മുഖവിലക്ക് എടുത്തില്ല. എന്നാല്‍ ഇന്ന് രാവിലെ കാശു ചോദിയ്ക്കാന്‍ സുരേഷിന്‍റെ ഭാര്യ എത്തിയപ്പോ ഞാന്‍ മേല്പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു.അങ്ങനെ ഉച്ചക്ക് സുരേഷ് ഇവിടേ എത്തി.ഈ കണക്കിന്റെ കാര്യം പറഞ്ഞപ്പോ അങ്ങനെ ഒരു സംഭവം ഉള്ളതായ ഭാവം പോലും കാണിച്ചില്ല. ഞാന്‍ കള്ളം പറയുകാണത്രേ. വളരെ സൗമ്യമായ സ്വരത്തില്‍ ഞാന്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.(നട്ടുച്ചക്ക് കള്ളും കുടിച്ചു വന്നവന്റെ അടുത്ത് അങ്ങനെ അല്ലെ  പറ്റൂ.) പക്ഷേ ഇയാളുടെ മറുപടി വളരെ ഉച്ചത്തില്‍ ആയിരിന്നു. ഒടുവില്‍ ഇങ്ങോട്ട് തെറിവിളിയും തുടങ്ങി. അപ്പൊ ആ നിമിഷം റൂം ഒഴിയണം എന്ന് പറഞ്ഞു ഒച്ചവേക്കുവാന്‍ തുടങ്ങി.ഒരു മാസം മുന്നേ റൂം ഒഴിയുന്നത് അറിയിക്കണം എന്ന് പണ്ട് പറഞ്ഞത് കാറ്റില്‍ പറത്തി കൊണ്ട് ആണ് ഈ ഒച്ചവേക്കല്‍. ജോല്ലിക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ എങ്ങനെ അപ്പൊ റൂം ഒഴിയാന്‍.അതോടെ കക്ഷി നാളെ വൈകുനേരം വരെ സമയം നല്‍കി. കള്ളകണക്ക് ചോദ്യം ചെയ്തതിന്‍റെ എതിരെ ഉള്ള നടപടി.

മറുനാട്ടില്‍ എത്തിയാലും കാശിനു വേണ്ടി മലയാളിയെ ദ്രോഹിക്കുന്ന മറ്റൊരു മലയാളിയുടെ മുഖം ഇത് വായിച്ചവര്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ കരുതുന്നു. മനസ്സിലാകാത്തവര്‍ മൈസൂരില്‍ വന്നു സുരേഷിന്‍റെ പി.ജി.യില്‍ താമസ്സികെണ്ടാതാണ്.അപ്പൊ മനസ്സിലാകും.ഇയാളുടെ പി.ജി. തപ്പി പിടിക്കാന്‍ "മൈസൂര്‍ പി.ജി." എന്ന് ഗൂഗിള്‍ ചെയ്താല്‍ മതി. പിന്നെ ഈ സമയം വരെ എനിക്ക് ഒരു റൂം ശേരി ആയിട്ടില്ല. നാളെ പകല്‍ മൊത്തം അലഞ്ഞാല്‍ ഒരു താമസസ്ഥലം ഒപ്പിക്കാം എന്നാ ശുഭാപ്തി വിശ്വാസത്തോടെ നിറുത്തുന്നു.

കുറിപ്പ്.:ഇതുപോലെ വേറെ വെല്ലടതും ഒരു കോട്ടയംകാരന്‍ കാണുമായിരിക്കും കോട്ടയം ജില്ലയുടെ പേര് കളയാന്‍.

5 അഭിപ്രായങ്ങൾ:

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

എന്നിട്ട് ഇപ്പൊ പെരുവഴിയിലാണോ...??

വിബിച്ചായന്‍ പറഞ്ഞു...

ആയിരിന്നു... ഇപോ അല്‍പ്പം തണലത്ത് നില്‍ക്കുവ....

കൊമ്പന്‍ പറഞ്ഞു...

ഈ കൊല്ലത്ത് കാരെ സംബന്ദിച്ചു എന്റെ നാട്ടിലും ആളുകള്‍ പറയാറുണ്ട് ഏതായാലും പ്രശ്നങ്ങള്‍ എല്ലാം സോള്‍വ്‌ ആവട്ടെ എന്ന് പ്രാതിക്കുന്നു

ബഷീർ പറഞ്ഞു...

ഇതൊന്നും ജില്ലാ പ്രശ്നമല്ല ഭായ്.. സംസ്ഥാന പ്രശ്നാ.. അതെ.. മലയാളിക്ക് എവിടെയും പാര മലയാളി തന്നെ :

എന്തായി റൂം ശരിയായോ

വിബിച്ചായന്‍ പറഞ്ഞു...

ബഷീര്‍ ഭായ് പറഞ്ഞതിനോട് യോജിക്കുന്നു.... റൂം ഒകെ അന്ന് തന്നെ ശരിയാക്കി... പക്ഷേ ഇപ്പൊ ഇന്റര്‍നെറ്റ്‌ ഇല്ലാത്ത ഒരിടതാ... അതുകൊണ്ട് ഇനി ബ്ലോഗ്‌ എഴുത്ത് കുറയും...