2011, നവംബർ 20

മുല്ലപെരിയാര്‍ ദുരന്തം


ഇന്ന് മറ്റു ബ്ലോഗുകളില്‍ എന്തൊകെ എഴുതി എന്ന് ഇതുവരെ നോക്കിയില്ല, പക്ഷേ ഒരുവിധപെട്ടെ ബ്ലോഗ്ഗര്‍മാര്‍ ഒക്കെ ഇന്ന് എഴുതാന്‍ സാധ്യത ഉള്ള കാര്യം തന്നെ ആണ് ഞാനും എഴുതാന്‍ പോകുന്നത്.ഇടുക്കിയിലെ ഭൂമികുലുക്കവും മുല്ലപെരിയാര്‍ അണകെട്ടും. ഇത് പുതിയ ഒരു വിഷയം ഒന്നുമല്ല. ഏതു വലിയവനും എത്ര തവണ എഴുതിയാലും ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ്‌ ഇല്ലാതെ മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഒരു പഴയ വിഷയം തന്നെ ആണ് ഇത്. ഇപ്പൊ ഇത് എല്ലാവരും പൊടിതട്ടിയെടുത്ത് എഴുതാന്‍ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ഒന്‍പതു മാസത്തിനു ഇടയില്‍ ഇടുക്കി കുലുങ്ങിയത് ഇരുപത്തിരണ്ടു തവണയാണ്. സുനാമികള്‍ വരെ ഉണ്ടാക്കുന്ന വമ്പന്‍ ഭൂമികുലുക്കതിന്റെ ഇടയില്‍ ഈ ചെറിയ കുലുക്കം വെറും ഒരു ബോക്സ്‌ ന്യൂസ്‌ ആയി ഒതുങ്ങി. പക്ഷേ കുലുങ്ങി കുലുങ്ങി പണ്ട് സായിപ്പു ചുണ്ണാമ്പും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണകെട്ടില്‍ വിണ്ടുകീറലും ചോര്‍ച്ചയും വര്‍ധിച്ചതോടെ ബോക്സ്‌ ന്യൂസ്‌ ഒന്നും രണ്ടും കോളം ആകാന്‍ തുടങ്ങി. ഈ കണക്ക് പോയാല്‍ ഒരു ഫുള്‍ പേജ് ന്യൂസ്‌ ആയി അത് മാറും, അധികം താമസികാതെ തന്നെ.(കേരളത്തിലെ മഞ്ഞപത്രത്തിന്‍റെ കാര്യമല്ല മുകളില്‍ പറഞ്ഞത്).ലോകം  കണ്ട ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സ്ഥലം എന്നാ പേര് കൂടി നമ്മുടെ കൊച്ചുകേരളത്തിന് ഉടനെ അവകാശപ്പെടാം.

ഇന്റര്‍നെറ്റ്‌ പരിജ്ഞാനം ഉള്ളവര്‍ക്ക് എല്ലാം ഇതിനോടകം മുല്ലപെരിയാര്‍ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാവും. മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക്‌ അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു?? ഈ വിഷയത്തില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ നാക്കിട്ടു വളക്കുക അല്ലാതെ എന്ത് ചെയ്തു?? ഒരു ജനത്യപത്യത്തില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും നിയമത്തിന്റെ വഴിയെ പോകണം എന്നാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും നിയമം ലംഘിക്കുന്ന ഒറ്റൊരുത്തനും ഇത്ര അധികം ജീവന്‍ നഷ്ടപെടവുന്ന ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ചായ്‌വ് എപ്പോളും തമിഴന്‍റെ ഒപ്പം ആയിരിക്കും. കാരണം സര്‍ക്കാര്‍ കെട്ടിപെടുക്കാനും അത് നിലനിര്‍ത്താനും അവര്‍ക്ക് തമിഴനെ വേണം. കുറച്ചു കാലം മുന്നേ വരെ കോടതിയില്‍ ഇത് വെറും വെള്ളപ്രശ്നം ആയിരിന്നു. ഇവിടെ നടക്കാന്‍ സാധ്യത ഉള്ള ദുരന്തത്തെ കേന്ദ്രത്തിനെയോ തമിഴനെയോ പറഞ്ഞു മനസിലാക്കിക്കാന്‍ ഇതുവരെ ഇവിടത്തെ കൊലകൊമ്പന്‍ നേതാകള്‍ക്ക് ഈ വൈകിയ വേളയില്‍ പോലും കഴിഞ്ഞിട്ടില്ല എന്നാ എന്‍റെ വിശ്വാസം. അല്ല ഇവിടത്തെ നേതാക്കള്‍ക്ക് പലര്‍ക്കും പഴയ അഴിമതി കേസും പെണ്ണ് കേസും മതി. ആര് ചത്താല്‍ എന്ത് ജീവിച്ചാല്‍ എന്ത്. മാധ്യമങ്ങള്‍ വെറുതെ ഇരിക്കുവരിയിന്നു എന്ന് ഞാന്‍ പറയുനില്ല കാരണം അവര്‍ ഈ വിഷയത്തില്‍ വന്‍ പഠനം നടത്തികൊണ്ട് ഇരിക്കുവാ. ഈ ദുരന്തം എങ്ങനെ തടയും എന്നാ പഠനം അല്ല  മറിച്ചു ഇങ്ങനെ ഒരു ദുരന്തം നടന്നാല്‍ തങ്ങളുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉള്ള പഠനം ആണെന്ന് മാത്രം. അതിനായി പത്രമാധ്യമങ്ങള്‍ അച്ചുനിരത്തി കഴിഞ്ഞു, ദൃശ്യമാധ്യമങ്ങള്‍ ഡോകുമെന്ററി തയ്യാറാക്കി കഴിഞ്ഞു.ഇനി ആ ദുരന്തം എന്നു നടക്കുമെന്ന കാത്തിരുപ്പ് ആണ്. അതുവരെ ഐശ്വര്യറായ്യുടെ പ്രസവവും സച്ചിന്‍റെ സെഞ്ച്വറിയും കുഞ്ഞാലികുട്ടിയുടെ ഐസ്ക്രീമും ശുംഭാന്മാരുടെ ശുംഭതരവും ഒകെ വെച്ച് അവര്‍ ജീവിച്ചു കൊള്ളും.

ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നടക്കരുതെ എന്നു പ്രാര്‍ത്ഥിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ ആകും എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ന് അല്ലെങ്കില്‍ നാളെ എന്നു പറഞ്ഞു ഇരിക്കുന്ന ഈ ദുരന്തത്തിനായി ഉള്ള കാത്തിരിപ്പു അവസാനിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നു ആലോചികേണ്ടി ഇരിക്കുന്നു. ദുരന്തം നടന്നു കഴിഞ്ഞു അനുശോചിച്ചിട്ടും പാക്കേജ് നല്‍കിയതും കൊണ്ട് ഒന്നും ആകാന്‍ പോകുനില്ല. കഴിയുമെങ്കില്‍ ഈ ദുരന്തം തടയുക. ഇല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടും എന്നു കണ്ടെത്തുക.

17 അഭിപ്രായങ്ങൾ:

ഓർമ്മകൾ പറഞ്ഞു...

Oro nimishavum pedichu virachanu njangal ivide jeevikunnath.., cheriyoru muzhakam kettalum veetil ninnum irangi odunna nattukar....., enthinu njagale ingane pareekshikanam...?
Iniyum van sakthiyode bhoomi kulungumennu pravajikumbolum dam pottunathu kananirikunna thamizhanmar....

Nannayi ezhuthi...!

ഓർമ്മകൾ പറഞ്ഞു...

Dam pottiyal vellam avanmarkum labhikkilenna sathyam manasilavathath entharikum..? Valare nannayi ezhuthi suhrthe..., snehapoorvam mullaperiyarinte aduth thamasikunna oru idukkikaran... Dam pottiyillel, bhoomi kulungi onnum sambhavichilel veendum varam....!

T.R.George പറഞ്ഞു...

“മലയാളി ദേശീയത”ശരിയായി രൂപം കൊണ്ടിട്ടില്ല.അതാണു പ്രശ്നം.ഇവിടത്തെ അളിഞ്ഞ കക്ഷി രാഷ്ടീയമൊ,ചീഞ്ഞ ജാതിമത പ്രസ്ഥാനങ്ങളൊ മുല്ലപ്പെരിയാർ വിഷയം വേണ്ട വിധത്തിൽ ഏറ്റെടുക്കില്ല.അതിനു ബദൽ മാർഗ്ഗങ്ങൾ മലയാളി കണ്ടത്തേണ്ടിയിരിക്കുന്നു.http://budhbudham.blogspot.com/2011/06/blog-post_08.html

faisu madeena പറഞ്ഞു...

ഈ വിഷയത്തെ കുറിച്ച് നിരക്ഷരന്‍ ഇടയ്ക്കിടയ്ക്ക് പത്രകട്ടിങ്ങുകള്‍ പോസ്റ്റ്‌ ചെയ്യുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ബൂലോകത്തും ഇതിനെ കുറിച്ച് വലിയ ആരവങ്ങള്‍ ഒന്നും ഇല്ല ..നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ...?

എല്ലാം പോകുന്ന പോലെ അങ്ങ് പോകട്ടെ,ഡാമിന് എന്തെങ്കിലും പറ്റിയാല്‍ അപ്പൊ നോക്കാം എന്നുള്ള ഒരു നിലപാടിലാണ് സര്‍ക്കാര്‍ എന്ന് തോന്നുന്നു ..

നല്ല ലേഖനം വിബിന്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഞാന്‍ മറ്റു ചില പോസ്റ്റുകള്‍ വായിച്ചിടുണ്ട്. എന്തയാലും താങ്കള്‍ കാര്യമായി പറഞ്ഞു
നമ്മള്‍ എന്തു ചെയ്യും

MANU RAGHAV പറഞ്ഞു...

WATCH SOHAN ROYS FILM
DAM 999- THE WATER BOMB!!

ചീരാമുളക് പറഞ്ഞു...

ഇസ്തിരി ചുളിയാതെ ദില്ലിയില്‍ പോയി ബ ബ്ബ ബ്ബ പറയുന്ന പത്ത് മുപ്പെതെണ്ണം. പ്രതിരോധിക്കാന്‍ ഒരു മൗനിബാബ ഒരു മത്തന്‍‌കുമ്പളങ്ങാ മന്ത്രി അങ്ങിനെ കൊറേ സാധനങ്ങള്‍ അങ്ങ് ദില്ലിയിലും, തുണി പൊക്കിയോ, എന്നെ നുള്ളി, മാന്തി എന്നും കരഞ്ഞുകൊണ്ട് കുറേ തിളക്കമുള്ള ശുംഭന്മാര്‍ അനന്തപുരിയിലും!!

Iceസ്ക്രീമും, പാമോയിലും, മക്കാവുവും പിന്നെ സമ്മേളനങ്ങളും നടത്തുന്നതിനിടെക്കെവിടെയാ ഈ മരമാക്രികള്‍ക്കും ചെമ്മാക്രികള്‍ക്കും ജീവനുണ്ടാകുമോ മുങ്ങിച്ചാവുമോ എന്നൊക്കെ നോക്കാന്‍ നേരം?

T.U.ASOKAN പറഞ്ഞു...

എഴുതിയതത്രയും നന്നായി...

ഈ വിഷയം ലൈവ് ആക്കി നിർത്തുക...

sreejith malayali പറഞ്ഞു...

rekshapeduvanulla chance valare viralam..
refinary.. navy.. nedumbassery airport.. technopark....
countless species...
natural habitats..
human resources..... and tamilande kudivellam.....


what can we do..

anju പറഞ്ഞു...

eppol nammal malayalikalude munnilulla pradhana vishayam penvanibhamo,pidanamo,arellam adhikarathil arellam adhikarathil ella ennulla kida malsaramalla vendathu lakshakanakkinu varunna nammude sahodhari sahodharan marude jeevanane.athinayi ellatharathilulla mathsaravum mattivechu mullaperiyar damine reshikkan enthanu margam ennu kodi nokkathe ottakettayi ninnukonde pariharam kanukayane vendathu.

AMMU പറഞ്ഞു...

ELLAVARUM PARAYUNNA PRADHANA VISHAM MULLAPERIYAR DAMINE DANGERRENE PATTIYANU .mullaperiyar damine reshikkan enthanu margam ennu kodi nokkathe ottakettayi ninnukonde pariharam kanukayane vendathu.

ബഷീര്‍ Vallikkunnu പറഞ്ഞു...

കുളിക്കുകയും പല്ല് തേക്കുകയും ചെയ്യുന്ന കാര്യത്തില്‍ തമിഴന്മാര്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണെങ്കിലും സ്വന്തം മണ്ണിനു വേണ്ടി പൊരുതുന്ന കാര്യത്തില്‍ അവര്‍ നമ്മുടെ നാല് കട്ടക്ക് മുന്നിലാണ്.

മുല്ലപ്പെരിയാര്‍ ഡാം പൊളിക്കുന്നതിനെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഈര്‍ക്കിളി പാര്‍ട്ടി ആഹ്വാനം ചെയ്‌താല്‍ അണ്ണാച്ചിമാരില്‍ കുറെയെണ്ണം അതിനു തയ്യാറായി എന്ന് വരും. പാര്‍ട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും കേരളത്തില്‍ ആളുകള്‍ ഏറെക്കാണുമെങ്കിലും നാട്ടിന്റെ പൊതുപ്രശ്നത്തിനു വേണ്ടി തൊണ്ടകീറി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും നമ്മള്‍ മലയാളികളെ കിട്ടാന്‍ പാടാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നൂറു ശതമാനം നീതി കേരളത്തിന്റെ പക്ഷത്താണെങ്കിലും ഈ വിഷയത്തില്‍ തമിഴന്മാര്‍ ജയിക്കാനുള്ള സാധ്യത അതുകൊണ്ട് തന്നെ തള്ളിക്കളയാനാവില്ല.

kochumol(കുങ്കുമം) പറഞ്ഞു...

പത്രത്തിലും ,ടി വി ന്യൂസും ഒക്കെ ഇതന്നെ പക്ഷെ ആരും അതിന്ടെ സംരക്ഷണം ഉറപ്പു വരുത്തുന്നില്ല ...പ്രാര്‍ഥിക്കാം അതല്ലേ സാധിക്കുള്ളൂ ...ഒന്നും സംഭവിക്കാതിരിക്കട്ടെ ..എത്രയും പെട്ടെന്ന് അതിന്നൊരു പരിഹാരം കണ്ടെത്തിയാല്‍ മതിയായിരുന്നു ...മുപ്പതു ലക്ഷത്തില്‍ പരം മനുഷ്യര്‍ ഭീതിയോടുകൂടി കഴിയുന്നു ...

sujithbalan പറഞ്ഞു...

http://mullaperiyar.net/
കേരളത്തിലെ ജനങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോസ്റ്റുകളും കമന്റുകളുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ സജീവമാകുന്നു.
ഫേസ്ബുക്കിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കുന്ന തിരക്കിലാണ് ഇതുമായി ബന്ധപ്പെട്ടവര്‍. 28 തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഫേസ്ബുക്കിനപ്പുറത്തേക്ക് ഇവര്‍ കാര്യങ്ങള്‍ നീക്കുന്നത്. ഹര്‍ത്താല്‍ എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന ഒര സമൂഹത്തിനു മുന്നില്‍ ഇതിന്റെ പ്രസക്തിയെന്താണ് എന്ന് ചോദിച്ചാല്‍ അതിനുമുണ്ട് അവര്‍ക്കുത്തരം. എത്ര ഹര്‍ത്താലുകള്‍ കേരളത്തില്‍ നടക്കുന്നു? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിച്ചാലേ ഇതു നടക്കുള്ളൂ എന്നുണ്ടോ? ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു ഹര്‍ത്താല്‍ അല്ല. ഒരാളെയും നിര്‍ബന്ധിക്കില്ല. എല്ലാവരും മനസുകൊണ്ട് സ്വയം തയ്യാറാകണം. വഴി തടയലില്ല, തെറിവിളികളില്ല, കല്ലേറില്ല....നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ആ നശിച്ച കരാര്‍ ഉയര്‍ത്തിവിടുന്ന ദു: സ്വപ്‌നത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം''.- ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന്റെ രൂപമാണിത്.

ഇതിനു പുറമെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രചരണങ്ങള്‍ നടക്കുമെന്നും, തമിഴ്‌നാടിലുള്ള സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയക്കുമെന്നും ഇവര്‍ പറയുന്നു. '' സ്‌കൂളില്‍ കുട്ടികള്‍ ചിത്രങ്ങളിലൂടെയും കത്തുകളിലൂടെയും അവരുടെ ആവലാതികള്‍ പൊതുസമൂഹത്തിനു മുന്നില്‍ പറയും. ശബരിമല ദര്‍ശനത്തിനായി വരുന്ന തമിഴ്‌നാടിലെ ജനങ്ങള്‍ക്ക് തമിഴില്‍ ലഘുലേഖകള്‍ അടിച്ച് വിതരണം ചെയ്യും''- ഫേസ്ബുക്കിലെ ഒരാളുടെ കമന്റ്. പരിപാടികളുടെ ഏകോപനത്തിനായി എല്ലാ ജില്ലകളിലും വളന്റിയര്‍മാരെ നിര്‍ത്തിയിട്ടുണ്ട്. ആര്‍ക്കും ഇതിനെ കൊണ്ട് കഞ്ഞി കുടിക്കാനല്ല, നമുക്ക് സ്വാതന്ത്ര്യം വേണം. ഇവിടെ ചര്‍ച്ചകള്‍ ഏകീകരിക്കപ്പെടണം. രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യമേഖലകളിലുള്ളവര്‍ ഇടപെടണം...അതിലേക്ക് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്''...ഇങ്ങനെ പോകുന്നു ഫേസ്ബുക്കിലെ ചര്‍ച്ചകള്‍.

9496460881 പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ജോഷ്വായുടെ നമ്പറാണിത്. ഇതില്‍ വിളിച്ചാല്‍ ആരൊക്കെയാണ് വിവിധ ജില്ലകളില്‍ വളണ്ടിയര്‍മാര്‍ എന്നറിയാന്‍ കഴിയും.

എന്തുതന്നെയായാലും ഫേസ്ബുക്കിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് എങ്കില്‍ കേരളത്തിലെ തെരുവുകള്‍ വരും നാളുകളില്‍ പ്രക്ഷുബ്ധമായിരിക്കും. അപ്പോഴും സംഘാടകര്‍ പറയുന്നു-ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടെയും ബാനറുകളില്ല. ഈ മുന്നേറ്റം കണ്ട, ഓരോ പാര്‍ട്ടികളും എഴുന്നേല്‍ക്കണം..അവര്‍ ഉറക്കം നടിക്കുകയാണെങ്കില്‍ ഉണരണം. ഇതിനെ ആര്‍്ക്കും തടയാനാകില്ല. കാരണം ഇത് സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങളാണ്. http://mullaperiyar.net/

sujithbalan പറഞ്ഞു...

http://mullaperiyar.net/
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2008-ല്‍ പഴക്കം 112 വര്‍ഷം.
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്.
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്.
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും).
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത).
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍.
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു.
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി.
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല.
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്.
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു.
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ.
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു.
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം.
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച).
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം).

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.
ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
http://mullaperiyar.net/

അജ്ഞാതന്‍ പറഞ്ഞു...

ee naattil enthannu sambhavikkunnathu???????? orupadu per swantham jeevanu bheeshani neridumbol mattuchilar aavatte arthattahasikkunnu...... ithu kelkumbol enikku oru pazhaya chollanu ormavarunnathu, "elikku praanavedhana, poochakku veena vaayana"....... kashtam thanne keralathinte avasthaa

വിബിച്ചായന്‍ പറഞ്ഞു...

ഒരു കൊല്ലം മുന്നേ ഞാന്‍ അന്യനാട്ടില്‍ എത്തിയപ്പോള്‍ എന്നോട് ഒരു തമിഴന്‍ സുഹൃത്ത്‌ പറഞ്ഞു, തമിഴന്മാര്‍ കൂടി നില്‍ക്കുന്നടത് പോയി മുല്ലപെരിയാര്‍ വിഷയം ഒന്നും പറയരുത്... പറഞ്ഞാല്‍ തടി കേടാകും... ഒരു വര്സഹം മുന്നേ ഇതാണ് തമിഴന്‍റെ വികാരം ഈ വിഷയത്തില്‍... നമ്മള്‍ ഉണരാന്‍ വളരെ വൈകിയോ എന്ന് ഇനി കാലം തീരുമാനിക്കും....