2011, ഡിസംബർ 26

ശത്രുരാജ്യത്തിലൂടെ ഒരു യാത്ര


ഞാന്‍ പാകിസ്ഥാനില്‍ ഒനും പോയില്ല കേട്ടോ. ഇന്ന് ഒരു പക്ഷേ പാകിസ്ഥാനികളെക്കാള്‍ ശത്രുതയോടെ നമ്മള്‍ മലയാളികളെ കാണുന്നത് നമ്മുടെ അയല്‍വാസിയായ തമിഴന്മാര്‍ ആയിരിക്കും. ക്രിസ്മസ് അവധിക്ക് വീട്ടിലേക്കു തമിഴ്നാട് വഴി ആണ് വരേണ്ടി വന്നത്. മുല്ലപെരിയാര്‍ വിഷയം കത്തി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ തമിഴനും തമിഴ്നാട്ടില്‍ മലയാളിയും ആക്രമിക്കപെടുനു എന വാര്‍ത്ത‍ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും അറിയുക ഉണ്ടായി. അങ്ങ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എന്തോ മൂളി എന്ന് പറഞ്ഞു പെട്ടിയും കിടക്കയും എടുത്തു നമ്മുടെ നാട്ടിലെ രാഷ്ട്രിയനേതക്കള്‍ ഒകെ അവനവന്‍റെ കൂരയില്‍ (കൊട്ടാരത്തില്‍) തിരിച്ചു കേറിയപ്പോ ഞാന്‍ വിചാരിച്ചു ഈ അക്രമസംഭവങ്ങള്‍ ഒകെ അതിന്‍റെ കൂടെ ഇല്ലാതെ ആയി. എന്നാല്‍ ആ വിചാരം തെറ്റയിരിന്നു എന്ന് ഞാന്‍ ഈ യാത്രക്ക് ഇടയില്‍ മനസിലായി. ആദ്യമേ പറഞ്ഞു കൊള്ളട്ടെ എനിക്കോ ഞാന്‍ യാത്ര ചെയ്ത ബസ്സിനോ ഒരു കുഴപ്പവും ഉണ്ടയില്ല. എന്നാ ഇവ്വന്‍ എന്താ എഴുതാന്‍ പോകുന്നെ എന്നാ ന്യായമായ സംശയം വയനകര്‍ക്ക് ചിലര്‍ക്ക് തോന്നിയേക്കാം. എന്തെല്ലും കുഴപ്പം ഉണ്ടായാല്‍ മാത്രം അല്ലലോ എഴുതാന്‍ പറ്റുക.

എന്‍റെ ഈ യാത്ര വിവരണം തുടങ്ങും മുന്നേ മുല്ലപെരിയാര്‍-തമിഴ്നാട് വിഷയവുമായി ബന്ധപെട് എന്‍റെ മുന്നില്‍ വന്ന ചില കാര്യങ്ങള്‍ കൂടി എഴുതട്ടെ. രണ്ടു ആഴ്ച മുന്നേ എന്‍റെ ഒരു സുഹൃത്തിന് മുംബൈയിലേക്ക് സ്ഥലമാറ്റം കിട്ടീ. അവന്‍റെ സ്വദേശം വണ്ടിപെരിയാര്‍ ആണ്. മുംബൈക്ക് പോകും മുന്നേ നാട്ടില്‍ പോകുന്നില്ലേ എന്ന് ഞാന്‍ അവനോടു ചോദിച്ചു,കാരണം ഇനി ഒരു ആറു-ഏഴു മാസം കഴിഞ്ഞേ അവനു ലീവ് ചിലപ്പോ കിട്ടു. അതിനു അവന്‍ പറഞ്ഞ ഉത്തരം അവന്‍റെ വീട്ടില്‍ നിന്ന് പറഞ്ഞത്രെ ഇപ്പൊ അങ്ങോട്ട്‌ വരണ്ടന്നു. തമിഴ്നാട് വഴി വേണം അങ്ങോട്ട്‌ ഇവിടന്നു പോകാന്‍. പോകുന്ന വഴി മലയാളം സംസാരിച്ചാല്‍ തമിഴന്‍റെ വക തല്ലു കിട്ടിയേക്കും ഇനി തമിഴ് സംസാരിച്ചാല്‍ മലയാളികളുടെ തല്ലും കിട്ടിയേക്കും. ഈ വിഷയം മൂലം തമിഴ്നാട്ടില്‍ കഴിയുന്ന ചില ബന്ധുക്കളെ കാണാന്നും പോയാല്‍ കഴിയില്ല. പിന്നെ എന്തിനു റിസ്ക്‌ എടുത്തു പോകണം. മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞ ഒരു കാര്യം കൂടെ ഈ അവസരത്തില്‍ ചേര്‍ക്കട്ടെ. അവന്‍റെ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പൊ ചെന്നൈക്ക് ട്രാന്‍സ്ഫര്‍ കിട്ടി. എന്നാല്‍ അങ്ങോട്ട്‌ പോകാന്‍ അവരുടെ വീട്ടില്‍ നിന്ന് സമ്മതിക്കുനില്ല. ദിവസവും പലതരം ആക്രമ വാര്‍ത്തകള്‍ കേള്‍ക്കുന്ന വീടുകാരുടെ ടെന്‍ഷന്‍ നമുക്ക് മനസിലാകും, എന്നാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൊടുത്ത അവരുടെ ബോസ്സ് തമിഴനോട് ഇത് പറഞ്ഞ അവന്‍ എവിടേ സമ്മതിക്കാന്‍.

നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പേ വീട്ടില്‍ നിന്ന് നെ തമിഴ്നാട് വഴി ആണോ വരുന്നേ എന്നാ ചോദ്യം കേട്ടപ്പോള്‍ മുന്‍പേ പറഞ്ഞ പോലത്തെ ടെന്‍ഷന്‍ എന്‍റെ വീട്ടിലും ഉണ്ടന്നു മനസിലായി. ഓഫീസില്‍ ചെന്നപ്പോ നിലമ്പൂര്‍ സ്വദേശിയായ ഒരുത്തന്‍ ഇന്ന് പോകുന്ന വഴി ചിലപ്പോ വല്ല പ്രശ്നവും ഉണ്ടായേക്കും എന്ന് പറഞ്ഞു നേരത്തെ പോയി. ഞാനും അവനും കൂടെ ടീമില്‍ ഉള്ള ചില തമിഴന്‍ സുഹൃത്തുക്കളോട് " നീ ഒകെ കാരണം വീട്ടില്‍ പോകാനും പറ്റില്ലല്ലോ" എന്ന് തമാശയായി പറഞ്ഞു കളിയാക്കി. നാടിലേക്ക് ഉള്ള ബസ്സില്‍ കേറിയപ്പോ അവിടയും ചര്‍ച്ച വിഷയം വല്ലോ കുഴപ്പവും ഉണ്ടാകുമോ എന്നായിരിന്നു. അടുത്തിരുന്ന ഒരു അമ്മാവന്‍ പറയുകയും ഉണ്ടായി തലേന്ന് എന്തോകെയോ പ്രശ്നം വഴിയില്‍ ഉണ്ടായി അത്രേ. കര്‍ണാടക വിട്ടു തമിഴ്നാട്ടില്‍ കേറിയപ്പോ ബസ്സ് ഓരോ തവണയും ബ്രേക്ക് ഇടുമ്പോ ഇരിക്കുന്നവര്‍ ഒകെ എത്തി നോക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു. പണ്ട് ഒകെ ഗുണ്ടല്‍പേട് കഴിഞ്ഞാല്‍ ഉറങ്ങാന്‍ തുടങ്ങുന്ന ജനം കേരളത്തില്‍ എത്തി കഴിഞ്ഞപ്പോ ആണ് സമാധാനത്തോടെ ഇരുന്നു മയങ്ങുവാന്‍ തുടങ്ങിയത്. തൃശൂര്‍ വരെ എത്തിയ ഞാന്‍ ഈ വിഷയത്തില്‍ കുറച്ചു കൂടി അന്വേഷിക്കണം എന്നാ തോന്നല്‍ വന്നത് കൊണ്ടാന്നോ എന്ന് അറിയില്ല പതിവിനു വിപരീതമായി ബസ്സിനു പകരം ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചത്. ആ സമയത്ത് ചെന്നൈയില്‍ നിന്ന് വരുന്ന അനന്തപുരി സൂപ്പര്‍ഫാസ്റ്റില്‍ കേറി. ഉറങ്ങാതെ ഇരുന്ന ചിലരുടെ അടുത്ത് ഈ കാര്യം ഞാന്‍ ചോദിച്ചു. അങ്ങ് ചെന്നൈയിലും സേലത്തും ഒന്നും പ്രശ്നം ഇല്ല. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒറ്റപെട്ട പ്രശ്നം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.

മുലപെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒലിച്ചു പോകും എന്ന് പറയുന്ന നമ്മുടെ അഞ്ചു ജില്ലയില്‍ ഉള്ള ആള്‍ക്കാരില്‍ ഭൂരിഭാഗവും ഡാം തകരില്ല എന്ന് വിശ്വസിക്കുന്നവര്‍ ആണ്. അങ്ങനെ ഉള്ള നമ്മള്‍ തമിഴനെ ആക്രമിക്കാന്‍ വളരെ സാധ്യത കുറവാണ്. നമ്മള്‍ പോല്ലും വിശ്വസിക്കാത്ത കാര്യം തമിഴനെ എങ്ങനെ വിശ്വസിപ്പിക്കും?? ഇത് വെറും രാഷ്ട്രിയ തട്ടിപ്പ് മാത്രം ആണ് എന്നും അവര്‍ക്ക് വെള്ളം കൊടുക്കാതെ ഇരികാനുള്ള അടവാണ് ഇത് എന്നും അവരെ വിശ്വസിപ്പിക്കാന്‍ ഒരു പ്രയാസവും ഇല്ലതാനും. ഇനി അടുത്ത മഴക്കാലം വരെ അങ്ങും ഇങ്ങുമായി മുല്ലപെരിയാര്‍ വിഷയം കിടക്കും. എന്നാല്‍ ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി ചിലര്‍ ഇറങ്ങിയിട്ട് ഉണ്ട് അങ്ങ് തമിഴ്നാട്ടില്‍. അവര്‍ ആണ് ഈ പറയുന്ന അക്രമങ്ങളുടെ പിന്നില്‍. പിന്നെ ബാക്കി വായിക്കുന്നത് ഒക്കെ മാധ്യമങ്ങള്‍ ഊതി പെരുപ്പിക്കുന്ന "ഹോട്ട് ന്യൂസ്‌ " മാത്രം.

3 അഭിപ്രായങ്ങൾ:

ഫിയൊനിക്സ് പറഞ്ഞു...

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ഞങ്ങടെ സഖാവ് പണ്ട് പറഞ്ഞപ്പോ എല്ലാരും നെറ്റി ചുളിച്ചു. ഇത് ലവന്‍മാരുടെ പണിയാണ്. പക്ഷെ കുറെയൊക്കെ കാര്യങ്ങള്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രശ്ങ്ങളുണ്ടാക്കുന്നു എന്നുള്ളത് സത്യം തന്നെ.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഇതുകൊണ്ടുള്ള ഗുണം മലയാളിക്ക് തമിഴനും, തമിഴന് മലയാളിയും ബദ്ധ ശത്രുക്കളായി..!!

ബെഞ്ചാലി പറഞ്ഞു...

മുതലെടുപ്പിന്റെ ഹോട്ട് ന്യൂസുകൾ..