2012, ഫെബ്രുവരി 29

ബന്ദ്‌ ദിനത്തിലെ നാടകം

ഇന്നലെ നമ്മള്‍ ഭാരത് ബന്ദ്‌ ആഘോഷിക്കുകയുണ്ടായി. മറ്റു എല്ലായിടത്തും ആരും ബന്ദിനെ വകവെക്കാതെ അവനവന്‍റെ പണി നോക്കിയപ്പോ പതിവ് പോലെ തന്നെ കേരളത്തില്‍ അത് പൊതുഅവധി ആയി. ഈ പോസ്റ്റ്‌ കേരളത്തില്‍ ഹര്‍ത്താല്‍ പൊതു അവധിയായി ആഘോഷികുന്നതിനെ കുറിച്ച് അല്ല, കാരണം ഒരു കൊല്ലത്തില്‍ നൂറില്‍ പരം ഹര്‍ത്താല്‍ പൊതു അവധിക്കള്‍ ലഭിക്കുന്ന കേരളത്തിലെ ജനങ്ങളോട് അന്നെ ദിവസം എന്നത്തേയും പോലെ പുറത്തിറങ്ങണം എന്ന് പറഞ്ഞു പറഞ്ഞു മടുത്തു. ബാകി ഉള്ള നഗരങ്ങളിലെ പോലെ കേരളത്തിലെ ജനത നിരത്തില്‍ ഇറങ്ങുന്നതിനെക്കാള്‍ മുന്നേ കുഴല്‍ ഇട്ട നായുടെ വാലോ നിവരുകയോ അല്ലേല്‍ ആ കുഴല്‍ വളയുകയോ ചെയും. ഇനി ഈ പോസ്റ്റ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഹര്‍ത്താല്‍ കാണുന്ന ഒരു സ്ഥലത്ത് നടന്ന സംഭവമാണ്. ചുമ്മാ വലിച്ചു നീട്ടുനില്ല. സംഭവസ്ഥലം എന്‍റെ ഓഫീസ് താന്നെയാണ്.

തിങ്കളാഴ്ച പോകാന്‍ നേരമായപ്പോഴാണ് അറിയുന്നത് പിറ്റേന്ന് ഭാരത് ബന്ദ്‌ ആണെന്ന്. എന്തിനാണോ ഇതിനാണോ എന്ന് ആര്‍ക്കും അറിയില്ല. ബന്ദ്‌ പ്രമാണിച്ചു ഓഫീസ് കാബിന്റെ സമയക്രമം മാറിയിരിക്കുന്നു എന്ന് മെയില്‍ വന്നിട്ടുണ്ട് എന്ന് ആരോ പറഞ്ഞപ്പോ ദിവസവും വരാറുള്ള നൂറുകണക്കിന് അനാവശ്യമായ മെയിലിന്‍റെ ഇടയില്‍ നിന്ന് അത് കഷ്ട്ടപെട്ടു കണ്ടുപിടിച്ചത്. നോക്കിയപ്പോള്‍ ദേ കിടക്കുന്നു നല്ല കിടിലം സമയക്രമം. കാബ് മാത്രമല്ല ജോലി ചെയുന്ന സമയവും ആകപാടെ മാറ്റിയിരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുനേരം ആറു വരെ ജോലി സമയം. വെളുപിന്നെ അഞ്ചര ആകുമ്പോ കാബ് വരും. ആറു കഴിഞ്ഞു വരുന്നവരെ ഓഫീസില്‍ കേട്ടുന്നതയിരിക്കില്ല എന്നാ മുന്നറിയിപ്പ് പറഞ്ഞു കൊണ്ടാണ് മെയില്‍ അവസാനിക്കുന്നത്‌.വെളുപ്പിനെ ആറു മണി എന്ന് പറഞ്ഞാല്‍ എന്‍റെ ജോലി തുടങ്ങുന്നതിനും നാല് മണികൂര്‍ മുന്നേ ഓഫീസില്‍ വരണം. എന്തായാലും രാവിലെ പറഞ്ഞ സമയം കഴിഞ്ഞാല്‍ പിന്നെ കാബ് ഇല്ല എന്ന് ഉറപ്പ്. നടന്നു പോകാം എന്ന് വെച്ചാല്‍ ആറേഴു കിലോമീറ്റര്‍ ഉണ്ട്. അതും നടന്നു ചെന്നിട്ടു ഓഫീസില്‍ കയറ്റിയില്ലേല്‍ നട്ടപ്പ് വെറുതെ വേസ്റ്റ് ആകുമെല്ലോ എന്ന് കരുതി എന്നും സുഖമായി കിടന്നു ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റു ഒരുങ്ങി കാബ് പിടിച്ചു ഓഫീസില്‍ എത്തി.

ഇനി ഓഫീസ് ഇരിക്കുന സ്ഥലത്തെ കുറിച്ച് അല്‍പ്പം ഒന്ന് പറയട്ടെ. ഏറ്റവും തൊട്ടടുത്ത്‌ കിടക്കുന്ന വാഹന സഞ്ചാരമുള്ള റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഒരു കാട്ടിലാണ് ഓഫീസ്. അങ്ങോട്ട്‌ വരാന്‍ ഓഫീസ് കാബ് ആശ്രയിക്കണം അല്ലേല്‍ സ്വന്തമായി വാഹനം ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ ഓഫീസിന്‍റെ മുന്നിലൂടെ ഉള്ള റോഡിലൂടെ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയോ 407യോ പോകതോള്ളൂ, അതും അവര്‍ സ്ഥിരം പോകുന്ന വഴി എന്തെല്ലും തടസ്സം ഉണ്ടായാല്‍ മാത്രം. അപ്പൊ പിന്നെ ബന്ദിന്റെ അന്ന് എങ്ങനെ ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ അതിരാവിലെ ഓഫീസില്‍ എത്തി, പണി ഒന്നുമില്ലതതുകൊണ്ട് ഒരു ചായ കുടിച്ചു സമയം കളയാം എന്ന് കരുതി പുറത്തോട്ടു ഇറങ്ങാന്‍ നോക്കിയപ്പോള്‍ ആണ് കാണുന്നത് മുന്‍വശത്തെ വാതിലുകളും ഗേറ്റും ഒകെ അട്ടച്ചു പൂട്ടിയിരിക്കുന്നു. ആകെ പോകാന്‍ കഴിയുന്നത് കാന്‍റ്റിനിലേക്കു മാത്രം അത് പുറകുവശം വഴി മാത്രം. ചുരുക്കി പറഞ്ഞാല്‍ ഗേറ്റിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഓഫീസ് അവധി ആണ് എന്ന് തോന്നും. ഉള്ളില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് ഒരു ജയിലില്‍ കിടക്കുന്ന പോലത്തെ അവസ്ഥ.പുതിയതായി ചേര്‍ന്ന ചിലര്‍ക്ക് ഇങ്ങനെ ഒകെ അടച്ചു പൂട്ടി ഇട്ടിരിക്കുന്നത് കണ്ടപ്പോ കരുതി ഇവിടയും കേരളത്തിലെ പോലെ തന്നെയാണ്.

ഇനി ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം പറയാം. ഈ മുകളില്‍ പറഞ്ഞ അടച്ചു പൂട്ടല്‍ നാടകം കേരളത്തില്‍ നടത്തിയത് എങ്കില്‍ അതിനു ന്യായം ഉണ്ട്. ഒരു പണിയുമില്ലാതെ പാര്‍ട്ടി, യുണിയണ്‍ എന്ന് പറഞ്ഞു നടക്കുന്ന ചിലര്‍ ചിലപ്പോ ഒരു ജാഥയും സംഘടിപിച്ചു വന്നെന്നെ. ഇവിടേ ഈ നാടകത്തിന് എന്ത് പ്രസക്തി. നാട് മുഴുവന്‍ എന്നത്തേയും പോലെ കടകളും തുറന്നു വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയും ആണ് ബന്ദ്‌ ആഘോഷിച്ചത്. ഒരിടത്തും ഒന്നും നടന്നതായി അറിയാന്‍ കഴിഞ്ഞില്ല. ഇനി ഞങ്ങളുടെ സുരക്ഷയെ കരുതി എന്നാ വാദം ഉയര്‍ത്താന്‍ ആണെങ്കില്‍  നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ ജോലികാരെ തിരിച്ചു കൊണ്ടുപോയി വിട്ടത് സ്ഥിരം സമയത്ത് തന്നെ, അതായതു സമയം ഏഴര. അവര്‍ക്ക് എന്താ ഒരു സുരക്ഷയും വേണ്ടേ?? എന്തായാലും ഈ നാടകം കൊണ്ട് കമ്പനിക്ക് ഉള്ളവരെ എല്ലാം കൊണ്ട് മുഴ്ഹുവാന്‍ സമയവും പണി എടുപ്പിക്കാന്‍ ആയി അല്ലേല്‍ ചായ കുടിക്കാനും വലിക്കാനും എന്ന് പറഞ്ഞു ഇടയ്ക്കു പുറത്തു പോകുവയിരിന്നു. ഇനി ബന്ദ്‌ കൊണ്ട് ഞങ്ങള്‍ തൊഴിലാളികള്‍ക്ക് ലാഭം എന്തെന് ചോദിച്ചാല്‍ വായില്‍ വെക്കാ കൊള്ളാത്ത ആഹാരം രാവിലെയുമം ഉച്ചക്കും ഓസിനു കിട്ടി എന്ന് മാത്രം. പക്ഷേ ആ ഓസിനു കിട്ടിയത് അങ്ങന പെട്ടെന്ന് ദാഹിക്കില്ലല്ലോ.

2 അഭിപ്രായങ്ങൾ:

ഷാജി പരപ്പനാടൻ പറഞ്ഞു...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഓരോ ഹര്‍ത്താലും, ബന്ദും ഒക്കെ ആഘോഷങ്ങള്‍ തന്നെയാണ്.. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് , ഇപ്പോള്‍ എല്ലാവരും ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചെന്നു തോന്നുന്നു

മണ്ടൂസന്‍ പറഞ്ഞു...

ഇനി ഞങ്ങളുടെ സുരക്ഷയെ കരുതി എന്നാ വാദം ഉയര്‍ത്താന്‍ ആണെങ്കില്‍ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ ജോലികാരെ തിരിച്ചു കൊണ്ടുപോയി വിട്ടത് സ്ഥിരം സമയത്ത് തന്നെ, അതായതു സമയം ഏഴര. അവര്‍ക്ക് എന്താ ഒരു സുരക്ഷയും വേണ്ടേ??

കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞു. നന്നായിട്ടുണ്ട്. 'ബന്ധ'ങ്ങൾ ഇപ്പോൾ നാട്ടിൽ സുലഭമാണല്ലോ ? ആശംസകൾ.