2011, സെപ്റ്റംബർ 15

ഈ പരാതിയുടെ ഉദ്ദേശം എന്താ???

വിജിലന്‍സ് കോടതി പാമോലിന്‍ കേസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കു അന്വേഷിക്കണം എന്ന് പറഞ്ഞത്‌ അധികാരപരിധി ലംഘിച്ചു കൊണ്ട് ആണെന്ന് പറഞ്ഞു രാഷ്ട്രപതിക്കും മറ്റും കാബിനെറ്റ്‌ റാങ്കില്‍ ഉള്ള ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരാതി നല്‍കി എന്നതാണ് കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് നാടിലെ പ്രധാന വിഷയം. തന്‍റെ നാക്കിനു എല്ലുമില്ല ഒരു ഉളിപ്പുമില്ല എന്ന് ഒന്നല്ല ഒരു നൂറു വട്ടം വ്യക്തമാക്കിയ ഒരാള്‍ ആണ് ജോര്‍ജ്. ചീഫ് വിപ്പ്‌ എന്നോ എം.എല്‍.എ എന്നാ നിലക്ക് അല്ല സാധാരണ പൌരന്‍ എന്നാ നിലക്ക് ആണ് ഈ പരാതി നല്‍കിയത് എന്നന്നു ജോര്‍ജ് പറയുന്നത്. തങ്ങള്‍ ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും, ജോര്‍ജ് ചെയ്തത് കൊടും പാപം ആണെന്നും രാജി അല്ലാതെ ഒരു പ്രതിവിധി ഇല്ലന്നും എല്‍.ഡി.എഫും ഓരോരുത്തര്‍ ആയി വന്നു പറഞ്ഞു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവയിരിന്നു. പക്ഷേ ഈ സമയത്ത് എങ്ങനെ ഒരു വിവാദം എന്ത് ലക്‌ഷ്യം വെച്ച് ആണെന്ന് മനസ്സിലാക്കാന്‍ പറ്റുനില്ല.

ഉമ്മന്‍ ചാണ്ടിയോ മറ്റു യു.ഡി.എഫ്‌ നേതാക്കളോ അറിഞ്ഞിട്ടല്ല ജോര്‍ജ്ജ് ഈ പരാതി നല്‍കിയത് എന്ന് പറയുന്നത് ഒരു പരിധി വരെ വിശ്വസിയനിയമാണ്. കാരണം ഇങ്ങനെ ഒരു പരാതി നല്‍കിയാല്‍ അത് അവരെ ഇപ്പൊ ആയ പോലെ പ്രതിരോധത്തില്‍ ആകും എന്ന് അവര്‍ക്ക് അറിയാം.അങ്ങനെ അറിഞ്ഞുകൊണ്ട് ഒരു മണ്ടത്തരം തുമ്മിയ തെറിക്കുന്ന സര്‍ക്കാരുമായി ഭരിക്കുമ്പോ ചെയുമെന്നു തോന്നുനില്ല. പക്ഷേ ഉമ്മന്‍ ചാണ്ടി ചെയ്ത മറ്റൊരു മണ്ടത്തരം ഉണ്ട്. വി.ഡി.സതിഷനെ മന്ത്രിസഭയില്‍ ഉള്‍കൊള്ളിക്കാതെ ഇരുന്നു എന്നാ മണ്ടത്തരം. ഇപ്പൊ ഭരണപക്ഷത്തെ പ്രതിപക്ഷമായി നില്‍ക്കുകയാണ് സതിഷനും പ്രതാപനും. ചില കാര്യങ്ങളില്‍ അവര്‍ പറയുന്നത് ന്യായം ഉണ്ടെങ്കിലും പലപ്പോല്ലും കാര്യങ്ങള്‍ നോക്കാതെ ഉള്ള പ്രതികരണം ആയി തോന്നി തുടങ്ങിയിട്ടുണ്ട്. ആകെ നാലു പേരുടെ ബലത്തില്‍ നില്‍ക്കുന്ന ഈ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആകാന്‍ പ്രതിപക്ഷത്തെക്കാള്‍ ഈ കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ മണ്ടത്തരം എത്രെയും പെട്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരുത്തുന്നോ അത്രേം അവര്‍ക്ക് നല്ലത്.

വിജിലന്‍സ് വിധി വന്നപ്പോ ആ പേരില്‍ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാം എന്ന് കരുതി പടപുറപ്പാട് നടത്താന്‍ കച്ച കെട്ടുന്നതിന് ഇടയ്യില്‍ ആയിരിന്നു കോടിയേരിയുടെ പത്രസമ്മേളനം. അവിടേ കോടിയേരി പറഞ്ഞത് പിടിച്ചു ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തെരിച്ചില്ല. അങ്ങനെ ഒരു പറ്റു പറ്റിയതിന്റെ ചിളിപ്പ്‌ മാറാതെ ഇരിക്കുമ്പോ ആണ് ജോര്‍ജ്ജ് ഈ പരാതി കൊടുക്കുന്നെ. മന്ത്രിയെ വെട്ടാന്‍ പറ്റിയില്ലേല്‍ കാലാളിനെ എങ്കിലും വെട്ടി വീഴ്ത്താം എന്നാ ആഗ്രഹത്തില്‍ ചാടി ഇറങ്ങി. വെടി വീഴുതേണ്ട കാലാള്‍ സ്വന്തം പാളയത്തില്‍ നിന്നും മറുകണ്ടം ചാടിയ ജോര്‍ജ്ജ് കൂടിയാണെന്ന് ഓര്‍ത്തപ്പോ ആവേശം ഇരട്ടിച്ചു. പരാതി നല്‍കിയ നടപടി യു.ഡി.എഫ്‌ അനുകൂലിക്കുനില്ല എന്ന് കണ്ടപ്പോ അവരു വിജയം മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ ജോര്‍ജ് ആരാ മോന്‍. വി.എസും, പിണറായും ഐസക്കും മാറി മാറി പയറ്റി നോക്കിയിട്ടും ജോര്‍ജ്ജ് ആശാന് ഒരു കുലുക്കവും ഇല്ല. കുട്ടക്രമണം നടത്താന്‍ തുടങ്ങിയ എല്‍.ഡി.എഫ്‌ പടയെ ഒറ്റെക്ക് നേരിട്ട് നില്‍ക്കുക്കയാണ്. പക്ഷേ ഇങ്ങനെ ഒരു വിവാദം ഉണ്ടായിട്ടും ഇത് വരെ കോടിയേരിയുടെ ഒരു പ്രതികരണവും കണ്ടില്ല. നേരത്തേ പറ്റിയ അമളിയുടെ ചമ്മല്‍ ഇതുവരെ മാറാത്തത് കൊണ്ട് മുങ്ങിയോ???

എന്തൊക്കെ  ആയാലും കുറെ സംശയം ഇപ്പോളും ബാക്കി. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അല്ല പരാതി നല്‍കിയത് എങ്കില്‍ പിന്നെ എന്താ ഈ പരാതി നല്‍കിയതിന്റെ ഉദേശം?? മാണി സാറിനു താന്‍ നല്‍കിയ പരാതി ഇഷ്ട്ടപെട്ടില്ലേല്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കും എന്നാ ജോര്‍ജ് പറഞ്ഞിരിക്കുന്നെ. പാര്‍ട്ടിയില്‍ ജോസഫിനെ നിയന്ത്രിക്കുന്നതിലും കഷ്ട്ടപാടാ ജോര്‍ജ്ജ്നെ നിയന്ത്രിക്കാന്‍ എന്നാ അറിയാന്‍ കഴിഞ്ഞത്. അങ്ങനെ ഉള്ളപ്പോ താന്‍ പൊരുതി നേടി ജോര്‍ജ്ജ്നു കൊടുത്ത ചീഫ് വിപ്പ് പദവി, ജോര്‍ജ്ജ് ചെയ്തത് ഇഷ്ട്ടപെട്ടിടിലെങ്കില്‍ പോലും കളയാന്‍ മാണി തുനിയോമോ???അതോ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തില്‍ ആകാന്‍ ഉള്ള മാണിയുടെ സമ്മര്‍ദ്ദതന്ത്രം ആണോ ഈ പരാതി??? ഒരു സസ്പെന്‍സ് സിനിമ കാണുന്ന പോലെ നമുക്ക് എന്താക്കും എന്ന് കാത്തിരിക്കാം.അതോ അതിന്‍റെ ഇടയില്‍ വേറെ വിവാദം പൊന്തി വരുമോ????

3 അഭിപ്രായങ്ങൾ:

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

അടുത്തിടെയായി ആരുടെയും ശ്രദ്ധ ജോർജ്ജിലേക്ക് തിരിയുന്നില്ല.. ! വെറും ഒരു ശ്രദ്ധ തിരിക്കൽ ബോംബ്. പരാതിക്കാരൻ ജോർജ് ആയത് കൊണ്ട് ഒന്നും സംബവിക്കില്ല.. കാത്തിരുന്ന് കാണാം..

ബഷീര്‍ പറഞ്ഞു...

മാ‍ണി ഏതാ മോന്‍.ഇവീടെ ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടി അല്ലന്നാ തോന്നുന്നത്.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ജോര്‍ജ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊട്ടിക്കൊണ്ടിരിക്കും..അതൊന്നും കാര്യാക്കണ്ടാന്നെ ..