2011, നവംബർ 4

പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാന്‍ പറ്റുമോ??

എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയുന്നവര്‍ക്ക് എന്താ പണി??. ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന പാവപെട്ട ബിരുദധാരികളെ മുതല്‍ കാശിന്‍റെ ആര്‍ത്തിയില്‍ കമ്പനികള്‍ ചാടികളിക്കുന്ന പല വമ്പന്‍ സ്രാവുകളെ വരെ തങ്ങളുടെ തേനും പാലും ഒഴുക്കും വിധം ഉള്ള വാക്കുകളിലുടെ ഇന്ന കമ്പനിയില്‍ ജോലി ചെയ്താല്‍ ഇന്നതൊക്കെ കിട്ടും എന്നാ മോഹനവാഗ്ദാനം നല്‍കി പറ്റിക്കും. ഇങ്ങനെ ചെയുന്ന അവരുടെ വിചാരം തങ്ങള്‍ വലിയ സമര്‍ത്ഥന്മാര്‍ ആണെന്നാ. ഇവരുടെ കാര്യം പറയുമ്പോ എച്ച്.ആര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ ഓര്‍മ്മ വരുന്നു. പണ്ട് ഒരു കൂട്ടം ആള്‍ക്കാര്‍ മരിച്ചു കഴിഞ്ഞു ദൈവത്തിന്‍റെ മുന്നില്‍ എത്തി. താരതമേന്യ നല്ലവര്‍ ആയ അവരോടു ദൈവം പറഞ്ഞു."നിങ്ങള്‍ക്ക് ഒരു ആഴ്ച സ്വര്‍ഗത്തില്‍ കഴിയാം, അടുത്ത ആഴ്ച നരഗത്തില്‍ കഴിയാം, ഇത് കഴിഞ്ഞു നിങ്ങള്‍ക്ക് തീരുമാനിക്കാം എവിടം വേണമെന്ന്." ഭൂമിയില്‍ നിന്നെ നരഗത്തില്‍ ഭയങ്കര കഷ്ട്ടപാട് ആണെന്ന് കേട്ട ഇവര്‍ക്ക് സ്വര്‍ഗം തന്നെ മതി എന്ന് പറയാന്‍ തീരുമാനത്തില്‍ എത്തി. പക്ഷേ ശാന്തമായ അന്തരീക്ഷത്തില്‍ ഉള്ള സ്വര്‍ഗത്തിലെ വാസം അവര്‍ക്ക് പെട്ടെന്ന് തന്നെ ബോര്‍ ആയി തോന്നി. അടുത്ത ആഴ്ച നരഗത്തില്‍ ചെന്നപ്പോ അവര്‍ ശരിക്കും ഞെട്ടി. പറഞ്ഞു കേട്ടതിന്റെ വിപരീതമായി എല്ലാവരും അടിച്ചു പൊളിച്ചു നടക്കുന്നതാണ് അവര്‍ കണ്ടേ. പിന്നീടു ദൈവത്തിന്റെ അടുത്ത് എത്തിയപ്പോ തങ്ങള്‍ക്കു നരഗം മതി എന്ന് അവര്‍ പറഞ്ഞു. അങ്ങനെ നരഗത്തില്‍ വസിക്കാന്‍ ഉള്ള അനുവാദവുമായി ചെന്നപ്പോ മുന്‍പ് കണ്ട അടിച്ചുപൊളി ജീവിതം ഒന്നുമില്ല, തീയും കഷ്ട്ടപാടും മാത്രം. മുന്‍പ് കണ്ട അവസ്ഥക്ക് എന്താ മാറ്റം വന്നതെന്ന് ചെകുത്തനോട് ചോദിച്ചപ്പോ കിട്ടിയ ഉത്തരം അത് തങ്ങളുടെ എച്ച്.ആര്‍ വിഭാഗത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ആയിരിന്നു.

എച്ച്.ആര്‍ വിഭാഗതാല്‍ പറ്റിക്കപെടാത്ത ആരും തന്നെ കാണില്ല.പറ്റിക്കല്‍ പരിപാടി ചെയുന്ന അവര്‍ തന്നെ ഈ ചതികുഴിയില്‍ വീണു പോകാറുണ്ട്. വെറും ഒരു മുഖവരക്ക് വേണ്ടി ആണ് ഈ കാര്യം ഒകെ പറഞ്ഞെ. ഒരു ഐ.ടി. കമ്പനിയില്‍ തന്‍റെ പ്രൊജക്റ്റ്‌ മാനേജറിനെ തെറി വിളിക്കാത്ത(മനസ്സില് മാത്രം‍ )  ഒരു എന്‍ജിനിയറും കാണില്ല. ടെക്നിക്കല്‍ ആയി ഒന്നും അറിയില്ലങ്കിലും എല്ലാം അറിയാം എന്നാ ഭാവത്തില്‍ കസ്റ്റമറിന്റെ മുന്നില്‍ എന്തെല്ലുമോകെ പൊട്ടത്തരം വിളിച്ചു പറയുകയും ഇനി കസ്റ്റമറിന്റെ കുഴപ്പം ആണേലും അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ തന്‍റെ കീഴില്‍ ഉള്ള എന്‍ജിനിയറിനെ കരിവാരി തേക്കുകയും ചെയുന്ന മാനേജര്‍മാരെ എങ്ങനെ തെറി വിളികാതെ ഇരിക്കും. അങ്ങനെ ടെക്നിക്കല്‍ ആയി ഒരു പിണ്ണാക്കും അറിയില്ലാത്ത ഒരു മാനേജര്‍ കണ്‍സല്‍ടാന്റ്റ് ആയി പ്രൊജക്റ്റ്‌ പിടിക്കാന്‍ പോയതും അതിനെ തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളും ആണ് ഈ പോസ്റ്റ്‌ ഇടാന്‍ ഉള്ള കാരണം.

എന്തൊകെ സംഭവിച്ചാലും പ്രോജെക്റ്റ് ഒപ്പിചിട്ടെ ചെല്ലവു എന്നാ ലക്ഷ്യത്തോടെ ആണ്  ഈ മാനേജറിന്റെ പോക്ക്. അവിടേ ചെന്ന് കസ്റ്റമറിന്റെ അടുത്ത് തങ്ങളുടെ കൈയ്യില്‍ ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ട് അങ്ങെത്തെ ആള്‍ക്കാര്‍ ഉണ്ട് എന്നോകെ പറഞ്ഞു പ്രോജെക്റ്റ് ശരി ആകി കൊണ്ട് വന്നു. പ്രോജെക്റ്റ് തുടങ്ങിയപ്പോ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. അത് ശരി ആക്കാന്‍ കസ്റ്റമറിന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യണം.പക്ഷേ എന്‍ജിനീയര്‍ എത്ര ചോദിച്ചിട്ടും കസ്റ്റമര്‍ ലോഗിന്‍ ഐഡിയും പാസ്‌വേഡും തരുന്നില്ല. അത് തരാതെ ഒന്നും നടക്കില്ല എന്ന് പറഞ്ഞു എസ്കാലേശേന്‍ തുടങ്ങി. അവസാനം ഒരു എന്‍ജിനീയറിനെ കസ്റ്റമറിനോട് സംസാരിക്കാന്‍ വിട്ടു. എത്ര സംസാരിച്ചിട്ടും കസ്റ്റമര്‍ പാസ്‌വേഡ് തരുനില്ല. അങ്ങനെ എന്തുചെയ്യും എന്ന് നിന്നാ എന്‍ജിനീയറിന്റെ അടുത്ത് കസ്റ്റമര്‍ പറഞ്ഞു. പാസ്‌വേഡ് ഇല്ലാതെ ഒന്നും നടക്കില്ല എന്ന് എനിക്കും അറിയാം പക്ഷേ നിങ്ങളുടെ കണ്‍സല്‍ടാന്റ്റ് ഇവിടേ വന്നപ്പോ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഇല്ലാതെ തങ്ങളുടെ എന്‍ജിനീയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് എഴുതി തന്നിരിക്കുന്നു. അത് എങ്ങനെ നടക്കും എന്ന് കാണാന്‍ ഇരിക്കുവയിരിന്നു.

14 അഭിപ്രായങ്ങൾ:

Arun Kumar Pillai പറഞ്ഞു...

ഹ ഹ....

K@nn(())raan*خلي ولي പറഞ്ഞു...

ഹഹഹാ!
കൊന്നു കൊലവിളിച്ചല്ലോ ഇച്ചായാ..!
IT രംഗത്തെ ചിലരുടെ അഹന്ത കണ്ടാല്‍ തോന്നിപ്പോകും, അവരാണീ ദുന്യാവ് കണ്ടുപിടിച്ചതെന്ന്.!

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

CD ഡ്രൈവ് ടി കപ്പ്‌ ട്രേ ആക്കുന്ന ആളുകളാ.... :P

Ismail Chemmad പറഞ്ഞു...

ഹ ഹ .. പോസ്റ്റ്‌ നന്നായിട്ടുണ്ട്..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഹഹഹ!നന്നായിട്ടുണ്ട്!

khaadu.. പറഞ്ഞു...

ഈ എച്ച് ആര്‍ എന്ന് കേള്‍ക്കുംബഴെ കലിപ്പാണെനിക്ക്... എന്നെയും സുഹൃത്തുക്കളെയും പറഞ്ഞു പറ്റിച്ചിട്ടുണ്ട് പന്നികള്‍... അവിടെ എത്തിയപ്പോള്‍ അറിഞ്ഞു ആളൊന്നിന് അവര്‍ക്ക് ആയിരം കമ്മീഷന്‍ ഉണ്ടെന്നു...

പോസ്റ്റ്‌ കലക്കീടുണ്ട്....

പിന്നെ ഞാന്‍ അമ്പതു അടിച്ചിട്ടുണ്ട്...
തെറ്റിദ്ധരിക്കേണ്ട ..ഫോളോ ചെയ്യുന്ന കാര്യമാ......

Jefu Jailaf പറഞ്ഞു...

അസ്സലായി പോസ്റ്റ്. ലെവന്മാർ എല്ലായിടത്തും ഇങ്ങനെ തന്നെയാണല്ലെ.. :) :)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ സമ്പവം ഇഷ്ടായി ട്ടോ
നല്ലൊരു അടികൊടുത്തു

SAJAN S പറഞ്ഞു...

ഹഹഹ
നന്നായിട്ടുണ്ട് :)

വിബിച്ചായന്‍ പറഞ്ഞു...

കസ്റ്റമറിന്റെ അടുത്ത് പ്പോയി വന്ന എന്‍ജിനീയര്‍ ഇത് പറഞ്ഞപ്പോ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയതാണ്.
കമന്റുകള്‍ക്ക് നന്ദി...

ദിവാരേട്ടN പറഞ്ഞു...

തങ്കപ്പെട്ട HR മാരെ കുറ്റം പറയുന്ന നിങ്ങടെ ഒക്കെ തലയില്‍ ഇടിത്തീ വീഴും... [ഹേയ്.... ഞാന്‍ അതല്ല...]

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ഹഹ കൊള്ളാം. മൂപ്പര്‍ക്ക്‌ പ്രോജക്റ്റ് പിടിക്കുക കമ്മീഷന്‍ ഒപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശമല്ലേ ഉള്ളൂ. പാസ്‌വേഡോ ഐഡിയോ, കമ്പ്യൂട്ടറോ പോലും ഇല്ലാതെ ലോഗിന്‍ ചെയ്യേണ്ടത്‌ പാവപ്പെട്ട എന്‍ജിനീയര്‍മ്മാര്‍..:)

സസ്നേഹം
വേനല്‍പക്ഷി

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

വമ്പൻ ഒപ്പിക്കൽ ടീംസാ ല്ലേ എച്ച് ആറമ്മാര്...പോസ്റ്റ് ഌഅക്കി.. ::)

Biju Davis പറഞ്ഞു...

ഞാൻ ആദ്യമായാണു ഇവിടെ, വിബി..

നല്ല പോസ്റ്റ്!

പിന്നെ, സെയിൽസിൽ ഉള്ള എല്ലാ മാനേജർമാരും ഇങ്ങനെ തന്നെ. ഐ.ടി മാത്രമല്ല. അവരുടെ കഷ്ടപ്പാടും നാം ഓർക്കേണ്ടേ?

വീണ്ടും വരും!