2011, നവംബർ 11

രാ.വണ്‍ : റിവ്യൂ


എന്തൊക്കെ ആയിരിന്നു,അകൊന്റെ പാട്ട്, കോടികളുടെ സൂട്ട്,തെങ്ങകുല,മാങ്ങാതൊലി എന്നിട്ട് എന്തായി?? സിനിമ കണ്ട ഉടനെ എനിക്ക് തോന്നിയ കാര്യം പറയാം. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്നേ ഈ സിനിമ ഇറങ്ങിയിരുനെങ്കില്‍ ഉറപ്പായും എല്ലാവര്‍ക്കും ഇഷ്ട്ടപെട്ടെനെ. പക്ഷേ ഇന്നത്തെ ഈ കാലത്ത് ഇത്ര അധികം കാശു മുടക്കി ഉണ്ടാക്കിയ ഒരു സിനിമ കാണുമ്പോ പണ്ട് കളിച്ചുകൊണ്ട് ഇരുന്ന മാരിയോ എന്നാ വീഡിയോ ഗെയിം കളിക്കുന്നത് കാണുന്ന പോലെ ആണ് എനിക്ക് തോന്നിയത്. ഇത് വെറും വീഡിയോ ഗെയിം അല്ല സിനിമ ആണെന്ന് തോന്നിച്ചത് ഇതിലെ പാട്ടുകള്‍ കാരണം ആണ്. അമാനുഷിക ശക്തി ഉള്ള സൂപ്പര്‍ഹീറോ ഹോളിവുഡില്‍ പണ്ട് തൊട്ടേ ഉണ്ടായിരിന്നു. ഇന്ത്യയില്‍ ആ കണക്കിന് അമാനുഷിക ശക്തി ഉള്ള ഒരു സൂപ്പര്‍ഹീറോ വരുന്നത് എന്‍റെ ഓര്‍മ്മയില്‍ ശക്തിമാന്‍ ആണ്. ബോളിവുഡ് സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന് പറഞ്ഞു വന്നത് ഹൃതിക് റോഷന്റെ കൃഷ്‌ എന്നാ സിനിമയോടെ ആണ്. അതിന്‍റെ വിജയം കണ്ടു അഭിഷേക് ഭച്ചന്‍ ഉടനെ ഒരു സിനിമ ഇറക്കി. ദ്രോണ, അത് വന്നതും പോയതും ആരും തന്നെ അറിഞ്ഞു പോല്ലുമില്ല. അതൊകെ കഴിഞ്ഞു ബോളിവുഡ് ചക്രവര്‍ത്തി എന്ന് അറിയപെടുന്ന ഷാരൂഖ്‌ഖാന്‍ കൊട്ടിഘോഷിച്ച ഇറക്കിയ സിനിമ കൃഷിന്റെ എങ്കിലും നിലവാരം പ്രതിക്ഷിച്ചു. എന്നാല്‍ ഇത്രക്കു പരിതാപകരം ആയിരിക്കും എന്ന് ഞാന്‍ കരുതി ഇല്ല. ഈ പടം കണ്ടു ഇറങ്ങിയ എന്‍റെ ഒരു കൂട്ടുകാരന്‍ ഫേസ്ബുക്കില്‍ ഇട്ടതു ഇങ്ങനെ, "രാ.വണ്‍ കണ്ടു, എന്തിരനില്‍ ചിത്തിയെ നിര്‍മിച്ച രജനികാന്തിനെയും ശങ്കറിനെയും നമിക്കുന്നു."

ഒട്ടു മിക്ക എല്ലാ സൂപ്പര്‍ഹീറോ സിനിമകള്‍ എല്ലാം സാധാരണ മനുഷ്യന്റെ യുക്തിക്ക് നിരക്കാത്തത് ആണ്. അന്യഗ്രഹത്തില്‍ നിന്ന് വന്നതോ, എന്തെകിലും കടിച്ചോ അമാനുഷിക ശക്തി ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് അറിയാമെങ്കിലും വിശ്വസിക്കാന്‍ പലര്‍ക്കും തോന്നിപോകും. എന്നാ ഇതിലെ സൂപ്പര്‍ഹീറോ വില്ലന്‍ കഥാപാത്രങ്ങള്‍ എത്തുന്നത്‌ കണ്ടു വിശ്വാസിക്കാന്‍ ഒരു വിധത്തിലും പറ്റില്ല. മനുഷ്യന്‍ പ്രോഗ്രാം ചെയ്തു ഉണ്ടാക്കിയ ഒരു വീഡിയോ ഗെയിം കഥാപാത്രം സ്വയം ജീവന്‍ വെച്ച് നമുക്ക് ചുറ്റുമുള്ള അദൃശ്യ റേഡിയോ കിരണങ്ങള്‍ വഴി ഒരു ഡെമോ സൂട്ടില്‍ കേറി പുറം ലോകത്തേക്ക് വരുന്നു. ഈ പറഞ്ഞത് വിശ്വസിക്കാമോ?? എങ്കില്‍ നിങ്ങള്‍ ഇത് വായിക്കുന്നത് നിറുത്തി ധൈര്യമായി രാ.വണ്‍ കാണാന്‍ പോക്കൊള്ളൂ. തമിഴനായ ഒരു വീഡിയോ ഗെയിം പ്രോഗ്രാമര്‍(ഷാരൂഖ്‌ഖാന്‍) വില്ലന്‍ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന തന്‍റെ മകനെ സന്തോഷിപ്പിക്കാനായി ഒരിക്കലും തോല്‍പ്പിക്കാന്‍ ആവാത്ത ഒരു വില്ലന്‍ കഥാപാത്രത്തെ തന്‍റെ ഏറ്റവും പുതിയ വീഡിയോ ഗെയിമില്‍ നിര്‍മിക്കുന്നു. ആ ഗെയിമില്‍ ആകെ മൂന്ന് ലെവല്‍ ആണ് ഉള്ളത്.ഗെയിം റിലീസ് ചെയുന്ന ദിവസം തന്‍റെ മകന് ഗെയിം കളിക്കാന്‍ കൊടുക്കുന്നു. ലുസിഫെര്‍ എന്നാ അപരനാമത്തില്‍ അതിസമര്‍ത്ഥമായി കളിച്ചു ജയിച്ചു പോന്ന മകന്‍ സമയകുറവ് മൂലം ഗെയിം ഇടയ്ക്കു വെച്ച് നിറുത്തി പോകുന്നു. എന്നാല്‍ തന്നെ തോപ്പിച്ച ലുസിഫെറിനെ താന്‍ വകവരുതും എന്ന് ഗെയിമിലെ വില്ലന്‍ ആയ രാ.വണ്‍ പ്രഖ്യാപിക്കുന്നു. ആ വാശിയില്‍ രാ.വണ്‍ ഗെയിം ലോകത്ത്‌ നിന്ന് വെളിയില്‍ വരുന്നു. തുടര്‍ന്ന് പ്രോഗ്രാമര്‍ മരിക്കുന്നു. മകന്‍റെ രക്ഷക്കായി പ്രോഗ്രമാറിന്റെ മുഖച്ഛായ ഉള്ള ജി.വണ്‍ എന്നാ ഗെയിം ഹീറോ വെളിയില്‍ വരുന്നു. പിന്നെ നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമ.എല്ലാ സൂപ്പര്‍ഹീറോ സിനിമകളിലെ പോലെ തന്നെ അവസാനം സത്യത്തിനു/നന്മക്ക് ആയിരിക്കും ജയം എന്നതാ ഇതിലെ സന്ദേശം.

സിനിമയുടെ ഏകദേശം പകുതി ഞാന്‍ പറഞ്ഞു കഴിഞ്ഞു. പ്രോഗ്രാമറിന്റെയും ജി.വണ്‍ന്റെയും വേഷത്തില്‍ ആണ് ഷാരൂഖ്‌ഖാന്‍ എത്തുന്നത്‌.തെരിവിളിയില്‍ റിസര്‍ച്ച് നടത്തുന്ന പ്രോഗ്രാമറിന്റെ ഭാര്യയായി കരീന വരുന്നേ. ആര്‍ക്കും വിലയില്ലാത്ത മണ്ടത്തരങ്ങള്‍ കാണിക്കുന്ന ഒരു അറുബോറന്‍ കഥാപാത്രം ആണ് പ്രോഗ്രാമര്‍.ആ കഥാപാത്രം ചെയുന്ന ചില തമാശകള്‍ കണ്ടാല്‍ ചിരിക്ക് പകരം കരച്ചില്‍ വരും. ഒരു വന്‍ താരനിര ഇതില്‍ അണിനിരന്നിട്ടുണ്ട്.സഞ്ജയ്‌ ദത്ത്‌, പ്രിയങ്ക ചോപ്ര പിന്നെ സാക്ഷാല്‍ രജനികാന്തും ഇതില്‍  അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിലെ പല ഭാഗങ്ങളും കണ്ടാല്‍ കുട്ടികള്‍ ഉണ്ടാക്കിയതാനെന്നു തോന്നും. അതിനു ഏറ്റവും വലിയ ഉദാഹരണം ഇതിന്‍റെ ക്ലൈമാക്സ്‌ ആണ്. ഇത്ര ഏറെ കാശു മുടക്കി നിര്‍മിച്ച സിനിമയിലെ ഏറ്റവും പ്രധാനമായ ക്ലൈമാക്സ്‌ രംഗം കണ്ടാല്‍ വീഡിയോ ഗെയിമിന്റെ ഉള്ളില്‍ കാണുന്നത് പോലെ ആണ് തോന്നുന്നത്.വീഡിയോ ഗെയിം കഥാപാത്രങ്ങളെ കുറിച്ച് അല്ലെ അപ്പൊ അങ്ങനെ അല്ലെ വേണ്ടേ എന്ന് ചോദിച്ചാല്‍ രണ്ടുപേരും ക്ലൈമാക്സ്‌ രംഗത്ത് വീഡിയോ ഗെയിമിന്റെ പുറത്തു അല്ലെ.അപ്പൊ അങ്ങനെ കാണിക്കുന്നത് എങ്ങനെ ന്യയികരിക്കും?? ചില രംഗങ്ങള്‍ അര്‍നോള്‍ഡിന്റെ ടെര്‍മിനെടെര്‍ സിനിമയിലെ കോപ്പി ആണ്. പിന്നെ ഈ സിനിമയില്‍ ഷാരൂഖ്‌ഖാനെ കണ്ടാല്‍ നല്ല പ്രായം തോന്നിക്കുനുണ്ട്. ഒരു യുവ സൂപ്പര്‍ഹീറോയുടെ കഥയില്‍ നായകനെ കണ്ടാല്‍ പ്രായം തോന്നിക്കുനെകില്‍ അത് മൈക്കപ്‌ പ്രശ്നം തന്നെ.(എന്തിരനില്‍ ചിത്തിയെ കണ്ടാല്‍ രജനികാന്തിന്‍റെ പ്രായം പറയാമോ??) പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ സിനിമയെ സിനിമ ആണെന്ന് തോന്നിപിച്ചത് അതിലെ പാട്ടുകള്‍ ആണ്. എല്ലാ പാട്ടുകളും താരതമ്യേന നല്ല പാട്ടും വിഷ്വല്‍സും ആണ്.

വളരെ അധികം കൊട്ടിഘോഷിച്ചു ഇറക്കിയ സിനിമ ആയത് കൊണ്ടാണ് ഇത് കാണാന്‍ ഞാന്‍ തുനിഞ്ഞത്. സാമ്പത്തികമായി ഇതിനു നഷ്ടം വന്നു എന്ന് ഞാന്‍ പറയില്ല. കാരണം അല്‍പ്പം പബ്ലിസിറ്റി അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മുറക്ക് നല്‍കിയാല്‍ ഒരു സിനിമയും സാമ്പത്തിക നഷ്ടം വരില്ല. ചിലത് സൂപ്പര്‍ ഹിറ്റ്‌ ആയി പറയപെടുകയും ചെയ്യും. പക്ഷേ ആസ്വദിക്കാന്‍ ഉള്ള ജനങ്ങളുടെ നിലവാരം വെറും തറയാണ് എന്ന് തോന്നിപ്പിക്കും വിധം ഉള്ള സിനിമകള്‍ കഴിയുന്നതും തിയേറ്ററില്‍ പോയി കാണാതെ ഇരിക്കണം എന്നാ എനിക്ക് പറയാന്‍ ഉള്ളത്. ഇത് കുട്ടികള്‍ക്ക് രസിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമ ആണെന്ന് വാദിക്കുന്നവര്‍ കുറച്ചു നാള്‍ മുന്നേ ഇറങ്ങിയ ചില്ലാര്‍ പാര്‍ട്ടി എന്നാ സിനിമ ഒന്ന് കണ്ടിരിക്കണം. കുട്ടികളുടെ സിനിമ എന്ന് പറഞ്ഞു ഇറക്കിയ അതിനു നല്ല നിലവാരവും ഉണ്ട് നല്ല ഒരു സന്ദേശവും ഉണ്ട്. 

5 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

കയ്യക്ഷരം കൊള്ളാം.
പക്ഷെ അക്ഷരത്തെറ്റ് അസഹനീയം!
പോസ്റ്റിലെ ആദ്യ വാക്ക് തന്നെ തെറ്റിക്കിടക്കുന്നു.
'ഇതൊക്കെ ആയിരുന്നു' എന്നല്ലല്ലോ;
എന്തൊക്കെ ആയിരുന്നു! എന്നല്ലേ ഉദ്ധേശിച്ചത്?

വിബിച്ചായന്‍ പറഞ്ഞു...

തെറ്റ് കണ്ടുപിടിച്ചു പറഞ്ഞു തന്നതില്‍ നന്ദി... ഇത്രേം നാള്‍ എഴുതികൊണ്ടിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് മാറി പുതി ഒന്നില്‍ വെച്ച ഇത് പോസ്റ്റ്‌ ചെയ്തെ. നോട്ട്പാഡില്‍ ടൈപ്പ് ചെയ്ത രീതിയില്‍ ഇവിടെ വരുന്നില്ല... വായിക്കാനും പ്രയാസം.. ഇനിയും അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ചുണ്ടി കാണിക്കുക.. തിരുതുന്നതയിരിക്കും...

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഈ ചിത്രത്തിന് കൃഷിന്റെയല്ല, കൃഷ്ണനും രാധയുടേയുമെങ്കിലും നിലവാർമുണ്ടോ എന്ന് സംശയമുണ്ട്. കാരണം ഇതിനേക്കുറിച്ച് കാര്യമായ കോലാഹലങ്ങളൊന്നും ചാനലുകളിൽ കണ്ടില്ല....

നന്നായി എഴുതുന്നുണ്ടല്ലോ. തുടരുക...
അക്ഷര തെറ്റുകൾ ഒഴിവാക്കുക....
ആശംസകൾ...

NIMJAS പറഞ്ഞു...

ഏതായാലും ശരൂക് ഖാന്‍ ഈ റിവ്യൂ കാണണ്ട ഹി ഹി ......

ആഷിക്ക് തിരൂര്‍ പറഞ്ഞു...

പരമ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പ്രിയ സുഹൃത്തിനു ഒരായിരം നന്ദി ... തുടരുക ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം