2011, ജൂലൈ 17

വില കൂടും....... പക്ഷേ ശമ്പളം നഹി... നഹി....

പെട്രോളിന് വില കൂടി, ഡിസലിന് വില കൂടി, പാചകവാതകത്തിനു വില കൂടി എന്തിനു വായില്‍ വെക്കാന്‍ കൊള്ളാത്ത കാന്‍റീന്‍ ഭക്ഷണത്തിനും വില കൂടി,പക്ഷേ ശമ്പളം ഇപ്പോളും നിന്നടത് തന്നെ. വേല്ലോ സര്‍ക്കാരിനു ജോലിയും ആയിരുന്നേല്‍ കൊടി പിടിക്കാന്‍ ഉള്ള ഒരു കാരണം ആയിരിന്നു,പക്ഷേ ഇത് പ്രൈവറ്റ് സെക്ടര്‍ അല്ലെ. കൊടി പിടിച്ചാ മോന്‍ പോയി വീട്ടില്‍ ഇരുന്നോ എന്നാ ഇണ്ടാസു കയ്യിലോട്ട് അടിച്ചു തരും. പണി എടുത്തു മനുഷന്റെ നടുവോടിയും, എന്നാല്ലും ഇവന്‍മാര്‍ക്ക് അതൊന്നും പോരാന്നു പറഞ്ഞു തെറിവിളിയാ. കാശിനോട് എന്നാ ആര്‍ത്തിയ ഇവന്‍മാര്‍ക്ക്. ശമ്പളം എന്ന് പറഞ്ഞു കയ്യിലോട്ട് തരുന്നത് മൊത്തം ഭക്ഷണം, താമസം, ഫൈന്‍ എന്ന് പറഞ്ഞു തിരിച്ചു മേടിക്കുകയല്ലേ. ഫൈന്‍ എന്ന് പറഞ്ഞ ഇതുപോലെ ഉണ്ടോ ഫൈന്‍. ഷര്‍ട്ട്‌ ചുളുങ്ങിയാല്‍ ഫൈന്‍, കഴുത്തേല്‍ വാല്‍ ഇല്ലേല്‍ ഫൈന്‍, ഷൂവിനു തിളക്കം പോരാന്നു ഫൈന്‍, കഴുത്തേല്‍ തുടല്‍ ഇല്ലേല്‍ ഫൈന്‍, മുടി ചീകിയില്ലേല്‍ ഫൈന്‍, അങ്ങോട്ട്‌ തിരിഞ്ഞ ഫൈന്‍ ഇങ്ങോട്ട് തിരിഞ്ഞാ ഫൈന്‍. അങ്ങനെ എന്തിനും ഏതിനും ഫൈന്‍ അടിക്കാന്‍ വേണ്ടി ഒരു ചെറിയ സംഘത്തെ തന്നെ തീറ്റി പോറ്റുന്നുണ്ട് ഇവന്‍മാര്‍.

പക്ഷേ ഈ പോസ്റ്റ്‌ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം കൂട്ടിയ കാന്റീനിലെ ഭക്ഷണത്തിന്റെ വിലയാണ്. സത്യം പറയമെല്ലോ, വായില്‍ വെക്കാന്‍ കൊള്ളില്ല. അവിടന്ന് കഴിച്ച കൂടുതല്‍ സമയം കക്കുസ്സില്‍ തന്നെ ചിലവഴികേണ്ടി വരും. വിശപ്പിന്‍റെ വിളി ശമിപ്പിക്കാന്‍ വേറെ നിവര്‍ത്തി ഇല്ലാത്തതു കൊണ്ടാ അവിടേ പോകേണ്ടി വരുന്നത്. ഭക്ഷണത്തിന്‍റെ വില കണ്ട മാത്രം മതി വയറു നിറയാന്‍. ഇത്തിരിപോന്ന രണ്ടു ഇഡ്ഡലിയും ഒരു വടയും കൂടി വാങ്ങണേല്‍ രൂപ ഇരുപത്തിരണ്ടു എണ്ണി കൊടുക്കണം. അതും നല്ല കല്ല്‌ പോലെ ഇരിക്കുന്ന ഇഡ്ഡലി.അത് തിന്നണേല്‍ കുറഞ്ഞത്‌ ഒരു അര മണിക്കൂര്‍ എടുക്കും. എന്നാ ഒരു പ്ലൈന്‍ ദോശ വാങ്ങാം എന്ന് വെച്ചപ്പോ വില രൂപ ഇരുപതു. രണ്ടു മിനിട്ട് കൊണ്ട് തിന്നു തീര്‍ക്കാവുന്ന ആ ദോശക്കു കൂട്ട് വായു കൂടി ഭക്ഷിക്കണം വിശപ്പ്‌ അടങ്ങാന്‍. വെളിയില്‍ പോയി ഹോട്ടലില്‍ നിന്ന് ഈ കാശിനു ഇതിന്‍റെ ഇരട്ടി വാങ്ങാന്‍ പറ്റും, പക്ഷേ പെട്രോളിന്റെ കാശും താമസിച്ചതിനു മാനേജരിന്റെ തെറിയും ഓര്‍ക്കുമ്പോ ആ പദ്ധതി ഉപേക്ഷിക്കും. പിന്നെ ഈ വഴില്‍ വെക്കാന്‍ കൊള്ളാത്തത് കഴിക്കുകയെ നിവര്‍ത്തി ഒള്ളു. രണ്ടു മാസം മുന്നേ ഏതോ റൈസ് ഐറ്റാത്തില്‍ നിന്ന് കിട്ടിയ പാറ്റയെയും അതിന്‍റെ മുട്ടയെയും എത്ര പേര്‍ മറന്നു പോയി കാണും എന്ന് അറിയില്ല.

കുറിപ്പ് : ഇനിയും അല്‍പ്പം കൂടി ഒകെ എഴുതണം എന്ന് ഉണ്ട്, പക്ഷേ കക്കുസ്സില്‍ നിന്ന് ഒന്ന് ഫ്രീ ആകേണ്ടേ..

6 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

വിബി ച്ഹായാ ഈ പോസ്റ്റ് നിങ്ങളെ എം ഡി എന്ന് പറയുന്ന തെണ്ടിക്ക് അയച്ചു കൊടുക്ക് ഹല്ലപിന്നെ

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

കൂടുതല്‍ സമയവും കക്കൂസില്‍ കഴിഞ്ഞാല്‍ പിന്നെങ്ങനാ ശമ്പളം കൂട്ടിതരുന്നത് ?

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

അപ്പോ തിന്നാനായിട്ടാ പണിക്കുവരുന്നത് അല്ലേ...

വിബിച്ചായന്‍ പറഞ്ഞു...

@കൊമ്പന്‍
മനുഷതം ഉള്ളവര്‍ക്ക് ആയിച്ചു കൊടുത്താല്‍ അല്ലെ വല്ലോ ഗുണവും ഒള്ളു...

@സന്ദീപ് കളപ്പുരയ്ക്കല്‍
ശമ്പളമോ കൂട്ടി തരില്ല അപ്പൊ ഡസ്ക് നാറ്റിചെന്ന് പറഞ്ഞു ഫൈന്‍ കൂടി അടക്കണോ??

@ponmalakkaran | പൊന്മളക്കാരന്‍
വിശപ്പ്‌ അല്ലെ എല്ലാവരുടെയും പ്രധാന പ്രശ്നം

വാല്യക്കാരന്‍.. പറഞ്ഞു...

ഹ ഹ..
കുറച്ചു നേരം അവിടെ കുത്തിയിരി..
വായനക്കാര്‍ക്ക് സ്വൈര്യം കിട്ടട്ടെ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൊള്ളാം
നല്ല രസകരമായ പോസ്റ്റ്
അത്താണ് കാന്റീന്‍, അവര്‍ക്കും ജീവികെണ്ടേ, ഇപ്പോള്‍ പച്ചകറിക്കൊകെ എന്താ വിലാ