2011, ജൂലൈ 20

ഡല്‍ഹി ബെല്ലി: റിവ്യൂ

ഹോ... ഇങ്ങനെ പച്ചക്ക് കാണിക്കാന്‍ പറ്റും എങ്കില്‍ പിന്നെ എന്തിനാ ഈ സെന്‍സര്‍ ബോര്‍ഡ്‌ ??? അമീര്‍ ഖാനിനു കൊമ്പ് ഉള്ളത് കൊണ്ടാന്നോ ഈ പ്രത്യേക പരിഗണന?? ഈ പടം കണ്ടു കഴിഞ്ഞാ നമ്മുടെ മനസ്സില്‍ ആദ്യം തോന്നുന്ന ഒരു ചോദ്യമാണ് ഇത്. എന്തൊക്കെ കോപ്രായങ്ങള കാണിച്ചു കൂട്ടുന്നെ?? വന്നു വന്നു ഹിന്ദി സിനിമ വീടുകാരുടെ ഒപ്പം ഇരുന്നു കാണാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു. പടം റിലീസ് ആകുന്നതിനു മുന്നേ തന്നെ ഇതിലെ "ഭാഗ്ഗ് ഡി കെ ബോസ്" എന്നാ പാട്ട് ഒരു വിവാദം സൃഷ്ട്ടിച്ചയിരിന്നു.പക്ഷേ വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പാട്ട് ഹിറ്റ്‌ ആയി. ഇപ്പൊ സിനിമയും ഹിറ്റ്‌ ആയി ഓടുന്നു. തികച്ചും വ്യത്യസ്തമായ രീതില്‍ ഈ സിനിമ ഇറക്കി വിജയിപ്പിച്ചതിന്റെ അനുമോദനങ്ങള്‍ അമീര്‍ ഖാനിനു ഒരു വശത്ത് ലഭിച്ചുകൊണ്ട് ഇരിക്കുമ്പോ മറുവശത്ത് ലഭിക്കുന്നത് വിമര്‍ശനങ്ങളുടെ ശരവര്‍ഷം ആണ്. യുവജങ്ങങ്ങള്‍ക്ക് ഈ സിനിമ വളരെ അധികം ഇഷ്ട്ടപെട്ടു എന്നതിന്‍റെ തെളിവ് ആണ് ഇതിന്‍റെ വിജയം.
സിനിമയുടെ സീനും മറ്റു വിവരിച്ചു ഇത് ഒരു തുണ്ട് ബ്ലോഗ്‌ ആക്കാന്‍ ഞാന്‍ ഉദ്ദേശിക്കുനില്ല. ഈ റിവ്യൂ വായിക്കുന്ന സ്ത്രി ജനങ്ങളോട്, എന്‍റെ അഭിപ്രായത്തില്‍ ഇത് നിങ്ങള്ക്ക് കാണാന്‍ പറ്റിയ സിനിമ അല്ല. ചൂടന്‍ ചുംബന രംഗങ്ങളും, തെറി വിളികളും മറ്റു വികാര പ്രകടനങ്ങളും(പച്ചക്ക് പറയാന്‍ മടി ഉള്ളതുകൊണ്ടാ വികാരം എന്ന് സെന്‍സര്‍ ചെയ്തെ) നിറഞ്ഞ ഈ സിനിമ യുവാക്കളെ ഹരം കൊള്ളിക്കുന്നതാണ്. മൂന്ന് ആണ്‍പിള്ളാര്‌ ഒരുമിച്ചു ഒരു റൂമില്‍ താമസ്സിക്കുമ്പോ എങ്ങനെ ഒകെ സംസാരിക്കുമോ അത് അതെ രീതിയില്‍ തന്നെ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കുനാല്‍ റോയ് കപൂര്‍ അവതരിപ്പിക്കുന്ന നിതിന്‍ എന്നാ കഥാപാത്രം ചെയ്തു കൂട്ടുന്നത്‌ കണ്ടാല്‍ ചിരിച്ചു മണ്ണ് കപ്പും. വീര്‍ ദാസും ഇമ്രാന്‍ ഖാനും മോശമില്ലാതെ അവരുടെ റോള്‍ ചെയ്തിട്ടുണ്ട് എന്നാ എന്‍റെ കാഴ്ച്ചപാട്. എന്തായാലും പടത്തിന്റെ ഒരു ഭാഗത്തും ബോര്‍ അടിക്കില്ല എന്നത് ഉറപ്പാ.പിന്നെ വള്‍ഗര്‍ ആയുള്ള സീന്‍ കാണാന്‍ ഇഷ്ട്ടമില്ലതവര്‍ക്ക് പടം ഇഷ്ട്ടപെടില്ല.

ഇങ്ങനെ ഉള്ള സിനിമകള്‍ യുവജനങ്ങളെയും കുട്ടികളെയും വഴിതെറ്റിക്കും എന്നാ ഏറ്റവും കൂടുതല്‍ ശക്തമായി വാദിക്കപെടുന്ന ഒരു വിമര്‍ശനം.വഴി തെറ്റണം എന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വഴി തെറ്റാന്‍ ഇപ്പൊ ഉള്ള മാധ്യമങ്ങളും ടി.വി സീരിയലുകളും തന്നെ ധാരാളം. ഈ ഒരു സിനിമയേക്കാള്‍ എത്രയോ അധികം മോശമായ അവ കാണുന്നത് ആരും തടയുനില്ലേല്‍ പിന്നെ ഇത് കാണുന്നതില്‍ എന്താ കുഴപ്പം. ഇനി ഈ സിനിമ കണ്ടിട്ട്  കക്കുസ്സില്‍ വെള്ളം വരാത്തപ്പോ "കഴുക്കാന്‍ ഓറഞ്ച് ജ്യൂസ്‌ ഇല്ല " എന്ന് ആരെങ്കിലും ഒകെ എന്തെക്കിലും ഹോസ്റ്റലില്‍ പറയുമോ എന്ന് കണ്ടു അറിയേണ്ടതുണ്ട്.

5 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹിന്ദിയല്ലേ അവിടെ അങ്ങിനെയൊകെ നടക്കും
നമ്മള്‍ മലയാളികള്‍ മലയാളം സിനിമ കണ്ട് വിജയിപ്പിക്കുക അല്ലേ

Kiran പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Kiran പറഞ്ഞു...

kurachu chodyangal
enthukond sthreekalku ithu kanan padila ennu parayunnu.avarkku standards thangal engane nishchayikunnu,
oru samvidayakante abhipraya swathanthryathinte artham enthanu thangal manasil akunnathu.
also censor boardinte joli according to you enthanu.
also ithupolathe english cinemakal pande indiayil irangundello.so enthukond thangal ithinu mathram ithra prashnam kaanunnu

വിബിച്ചായന്‍ പറഞ്ഞു...

സ്ത്രീകള്‍ക്ക് ഇത് കാണാന്‍ പറ്റിയത് അല്ല എന്ന് പറയാന്‍ കാരണം ഈ സിനിമ കണ്ട ചില സ്ത്രികള്‍ അങ്ങനെ ഒരു അഭിപ്രായം ഉയര്‍ത്തിയത്‌ കൊണ്ട് ആണ്.
തുണി ഇല്ലാതെ നില്‍ക്കുമ്പോ അവിടേ കളം കളം വെക്കുന്നതല്ല സെന്‍സര്‍ ബോര്‍ഡിന്‍റെ പണി എന്നാ എന്‍റെ അറിവ്. വാക്കുകളില്‍ അവര്‍ സെന്‍സര്‍ ചെയുനില്ലേല്‍ എന്തിനു ഈ സിനിമയ്ക്കു സമാനമായ സംഭാഷണ ശൈലി ഉള്ള പ്യാര്‍ കാ പുഞ്ച്നാമ എന്നാ സിനിമയില്‍ വാക്കുകള്‍ സെന്‍സര്‍ ചെയ്തെ??
സംവിധായകന്‍റെ അഭിപ്രായ സ്വാതന്ത്രിയം എന്ന് പറഞ്ഞാല്‍ എന്തും പറയാനും കാണിക്കാനും ഉള്ള സ്വാതന്ത്രിയം അല്ല. ഇംഗ്ലീഷില്‍ ഇത് പോലത്തെയോ ഇതിലും മോശമയയോ സിനിമ ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഇത് ഇന്ത്യന്‍ സിനിമ ആണ്. അതിനു അതിന്റെതായ നിലവാരം ഉണ്ട്. നായികാ തുണി ഇല്ലാതെ നിന്നലെ ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് ആകു എന്ന് പറഞ്ഞാല്‍ ഷകീലയെ ഹോളിവുഡ് നടി ആയി പ്രഖ്യാപിക്കേണ്ടി വരും.

Kiran പറഞ്ഞു...

haha i am very interested n knowing ethokke streekal anu this abhiprayam paranjathu ennu.
pyar ka punchnama delhi bellyude aduth polum ethilla in terms of thangal parayunna "asheela" sambashanama.
also njanum thangalum samsarikunna sadarana bhashayanu e parayunna cinemayil prathiphalichitullathu.enthukondanu itharam valare sadarana reethiyil samsaarikunna bhasha censor cheyyanda aavshya,."A" athava adult rating ulla cinemakku aare kanikan aanu ithra marayude aavshyam.
haha also hollywwod cinema naayika thuni illathe nilkuna cinema aayi valare lakhukarichu kandathil sahathapam thonunnu.
haha e cinemayude abhiprayaothodulla abhiprayathinu ethiru anenkilum,valare rasakaram aaya lekhanangal aanu.good work.keep going