2011, സെപ്റ്റംബർ 30

നികേഷേ നിങ്ങള്‍ അതപതിച്ചു പോയോ???


2001ല്‍ ഇന്ത്യവിഷന്‍ എന്നാ വാര്‍ത്ത‍ ചാനല്‍ വന്നപ്പോ ആണ് കമ്മ്യൂണിസ്റ്റ്‌ക്കാരെ "നീ പോടാ ദിനേശാ" എന്നാ സ്റ്റൈലില്‍ രാഷ്ട്രിയവും കായികവും ആയി നേരിട്ട എം,വി.ആറിന്റെ പുത്രന്‍ നികേഷേ കുമാറിനെ ഞാന്‍ അറിയുന്നെ. അച്ഛനെ പോലെ തന്നെ ഒരുതന്നെയും കൂസാത്ത  വാര്‍ത്ത‍ റിപ്പോര്‍ട്ടിംഗ്, ന്യൂസ്‌ അവരില്‍ നാക്കുകൊണ്ടു അമ്മാനം ആടുന്ന ഏതാവനെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യവും ചോദിച്ചു വളരെ പെട്ടെന്നായിരിന്നു നികേഷ്‌ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചേ. ഐസ്ക്രീം കേസ് പോലെ ഉള്ള നിരവധി വിവാദ വിഷയങ്ങള്‍ ഒരു ചായവും കൂടാതെ റിപ്പോര്‍ട്ട്‌ ചെയ്തത് മൂലം നികേഷിന്റെ ഒപ്പം ഇന്ത്യവിഷന്‍ എന്നാ ചാനല്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ന്യൂസ്‌ ചാനെല്‍ ആയി മാറി. നികേഷിന്റെ കഴിവിനെ എല്ലാവരും വാനോല്ലം പുകഴ്ത്തി. പിന്നിട് ഇന്ത്യവിഷന്‍ മാനേജ്‌മന്റ്‌ പറയുന്ന രീതിയില്‍ തനിക്ക് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു ചങ്കൂറ്റത്തോടെ ജോലി രാജി വെച്ച് റിപ്പോര്‍ട്ടര്‍ എന്നാ ന്യൂസ്‌ ചാനല്‍ തുടങ്ങി. നികേഷ്‌ പോയതോടെ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ വഴി തെറ്റി ഇന്ത്യവിഷന്‍ ചാനലിന്‍റെ റേറ്റിംഗ് കൂപ്പുകുത്താന്‍ തുടങ്ങി.

റിപ്പോര്‍ട്ടര്‍ എന്നാ ചാനല്‍ തുടങ്ങിയപ്പോ അതിന്‍റെ മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെയും കേരളത്തിലെ മുന്‍നിര വാര്‍ത്ത‍ ചാനലില്‍ ഒന്ന് ആകുക എന്നായിരിന്നു. പണ്ടു ഇന്ത്യവിഷന്‍ തുടങ്ങിയപ്പോ അതിനു മത്സരിക്കാന്‍ കര്യാമായ എതിരാളികള്‍ ഇല്ലയിരിന്നു. എന്നാ റിപ്പോര്‍ട്ടര്‍ ചാനലിന് അത് അല്ല അവസ്ഥ, പത്തോളം ചാനല്‍ വാര്‍ത്തകള്‍ ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്. മാര്‍ക്കറ്റിംഗ് പിഴവോ അതോ സാമ്പത്തിക പ്രതിസന്ധിയോ അറിയില്ല ചാനലിനെ കാണികളുടെ ഇടയില്‍ എത്തിക്കാന്‍ അവര്‍ പരാജയപെട്ടു. നികേഷിന്റെ വാര്‍ത്തകള്‍ കേട്ടു ഇഷ്ട്ടപെട്ട എന്നെ പോലെ ചാനല്‍ ഇങ്ങിയപ്പോ മുതല്‍ കാണാന്‍ ശ്രമിച്ചിട്ട് ഇതുവരെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. വെറും യുടുബില്‍ ഒതിങ്ങി പോയ ചാനല്‍ ആയി റിപ്പോര്‍ട്ടര്‍. മനോരമയില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ വേണുവിനെ കൊണ്ടുവന്നു ക്ലോസ് എന്‍കൌണ്ടര്‍ എന്നാ ഒരു പരിപാടി തുടങ്ങി. അതില്‍ വന്ന യു.ഡി.എഫ്‌ നേതാക്കള്‍ ആയ കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയും വെള്ളം കുടിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു. അന്ന് തോന്നിയ ഒരു സംശയം ഞാന്‍ ചോദിക്കട്ടെ?? റിപ്പോര്‍ട്ടര്‍ ചാനലില്‍ വെള്ളം കുടിക്കാന്‍ യു.ഡി.എഫ്‌ നേതാക്കള്‍ മാത്രമേ വരുനോല്ലോ?? എല്‍.ഡി.എഫ്‌ നേതാക്കള്‍ എന്ന് മുതലാ പുണ്യാളന്മാര്‍ ആയെ??? ശശിയെയോ ജയരജനെയോ പിണറായി മുതലാളിയെയോ വെള്ളം കുടിപ്പിക്കുന്ന വീഡിയോ ഒന്നും കണ്ടില്ല??(അങ്ങെനെ വല്ലോം ഉണ്ടേല്‍ ആ ലിങ്ക് ഒന്ന് തരണേ).

ഭരിക്കുന്ന പാര്‍ട്ടിയെ താറടിച്ചു കാണിച്ചു റേറ്റിംഗ് കൂട്ടുന്നാ പഴയ വിദ്യ പക്ഷേ ഇവിടേ കാര്യമായി ഫലിച്ചില്ല. പിന്നെയും പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ കുത്തി ഇളക്കാന്‍ പോന്ന വാര്‍ത്തകളും ഇതില്‍ വന്നെകിലും അത് ഒന്നും ഏറ്റില്ല. അങ്ങനെ ഇരിക്കുമ്പോഴാ ദേ വരുന്നു ഒര്രു ചൂടന്‍ വാര്‍ത്ത‍. ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു എന്ന്. ബാലകൃഷ്ണപിള്ള മാനേജര്‍ ആയുള്ള സ്കൂളിലെ ഒരു അധ്യാപകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാര്യം സംസാരിക്കാന്‍ ആണ് അത്രേ അസുഖം ആണെന്ന് കോടതില്‍ അറിയിച്ചു, കോടതി വിധിയിളുടെ തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ സുഖവാസം ചെയുന്ന പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഇത് മതെങ്ങ ആക്കിയതോടെ പിള്ളയോട് തീരത്താ തിരാത്ത പക ഉള്ള ആള്‍ എന്ന് അറിയപെടുന്ന പ്രതിപക്ഷ നേതാവ് വി.എസ് ഇതിനെ പിടിച്ചു നിയമസഭയെ കുലുക്കാന്‍ തുടങ്ങിയെ. ഇനി ഒരു ആഴ്ചത്തേക്ക് പാമോലിന്‍ ഇല്ല ഐസ്ക്രീം ഇല്ല, ഈ വിഷയം വെട്ടി കീറി പോസ്റ്മോട്ടേം ചെയ്തും റീപോസ്റ്മോട്ടേം ചെയ്തും മാധ്യമപ്രവര്‍ത്തകര്‍ കഞ്ഞി കുടിച്ചുകൊള്ളും. ദേ ഇവനും പിള്ളയെ അനുകൂലിച്ചു പോസ്റ്റ്‌ എഴുതിയോ എന്ന് തോന്നിയെങ്കില്‍ തെറ്റി. പിള്ള ചെയ്ത തെറ്റിന്‍റെ ശിക്ഷ അനുഭവിക്കണം. ഫൈവ് സ്റാര്‍ ജയില്‍ ജീവിതം നയിക്കുന്ന പിള്ള ജയില്‍ നിയമം ലംഘിച്ചു എങ്കില്‍ അതിന്റെയും ആ അദ്ധ്യാപകന്റെ കേസ്സില്‍ പിള്ളക്ക് പങ്കും ഉണ്ടെങ്കില്‍ അതിന്‍റെ ശിക്ഷയും അനുഭവിക്കണം.

പക്ഷേ ഇവിടേ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് പിള്ളയെ കുറിച്ച് അല്ല. റിപ്പോര്‍ട്ടര്‍ എന്നാ ചാനലിന്‍റെ അതപതനത്തെ  കുറിച്ച് ആണ്. വാര്‍ത്തകള്‍ക്ക്‌ ആയി വര്തകാല്‍ ഉണ്ടാക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തന്നത്തെ കുറിച്ച് ഇതിനു മുന്നേ ഞാന്‍ എഴുതിയിരിന്നു. അതിന്‍റെ ഏറ്റവും മികച്ചതും പുതിയതും ആയിയുള്ള ഉദാഹരണം മാത്രമാണ് പിള്ളയുടെ ജയില്‍ നിയമലംഘന വാര്‍ത്ത‍. പിള്ളയോട് വ്യക്തിപരമായി അടുപ്പമുള്ള റിപ്പോര്‍ട്ടര്‍ പ്രദീപിനെ കൊണ്ട് പിള്ളയുടെ സഹായികളില്‍ ഒരാളുടെ മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു പിള്ളയെ കൊണ്ട് സംസാരിപ്പിച്ചു അതിനെ വിവാദം ആകിയതും മാധ്യമ എത്തിക്സ്‌സിനു നിരക്കാത്തതും മാധ്യമധര്‍മ്മം മറന്നു കൊണ്ട് ഉള്ള പ്രവര്‍ത്തിയും ആണെന്ന് ഒരു സംശയവും ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതും ആണ്. തന്‍റെ പേര് വിളിപെടുതല്ലേ എന്ന് അപേക്ഷിച്ച പിള്ളയുടെ വാക്കിന് പുല്ലു വില കല്‍പിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ നേതാകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു സന്ദേശം ആണ് നല്‍കുന്നത്- 'നിങ്ങള്‍ ഞങ്ങള്‍ക്ക് വാര്‍ത്ത‍ തരുക, പക്ഷേ ആ വാര്‍ത്ത‍ തന്നതിന്റെ പേരില്‍ വരുന്ന അനന്തരഫലം നിങ്ങള്‍ തന്നെ അനുഭവിക്കണം..' ഇങ്ങനെ ഒരു തരംതന്ന വഴിയെക്കാള്‍ നിങ്ങള്‍ ഒരു ഒളിക്യാമറ വെച്ച് പിള്ള മൊബൈലില്‍ സംസാരിക്കുന്നതു വിവാദം ആകിയിരുനെങ്കില്‍ മാധ്യമ എത്തിക്സ്‌സിനോ മാധ്യമധര്‍മ്മത്തിനോ കാര്യമായ കോട്ടം തട്ടില്ലയിരിന്നു.

അതിനു നികേഷ്‌ എന്ത് പിഴച്ചു എന്നാ ചോദ്യത്തിനു ഉത്തരം. ഇതു വിധത്തിലും വാര്‍ത്ത‍ സൃഷ്ട്ടിച്ചു വിവാദം ആകി  റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചാനലിന്‍റെ തലപത്ത് ഇരിക്കുന്ന നികേഷ്‌ തന്നെ ആണ് ഈ ചെറ്റത്തരത്തിന്റെ ഉത്തരവാദി. അങ്ങനെ ഒരു ഇമേജ് അല്ല നികേഷ്‌ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യവിഷനില്‍ വെച്ച് സൃഷ്ടിച്ചത്. വ്യക്തിപരമായ പല ബന്ധങ്ങളെ ദുരുപയോഗം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ ഉള്ള ഈ തത്രപ്പാടില്‍ സ്വന്തം മുഖത്ത്  ചെളിവാരി തെക്കല്ലേ. അത് നികേഷിനു മാത്രം അല്ല  എം,വി.ആറിനും നാണക്കേട് ആകും. പൊള്ളയായ ഈ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനത്തിന് ഉപയോഗപ്രദമായ വാര്‍ത്തകള്‍ തേടി പോകു എന്നെ ഇത് വായിക്കുന്ന റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തകരോട് എനിക്ക് പറയാന്‍ ഒള്ളു.

22 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇത്തരം മാധ്യമ ചെറ്റത്തരങ്ങൾ കാട്ടിക്കൂട്ടാനുള്ള അവകാശം ഈ മലയാള മണ്ണിൽ മനോരമ കുടുംബത്തിന്നു മാത്രമാണെന്ന കാര്യം ഈ നികേഷൻ മറന്നു പോയോ? ബസ്സ് സ്റ്റാന്റിലിരുന്ന് പുകവലിക്കുന്ന പിച്ചക്കാരനേയും, ആവലാതിക്കാരന്റെ ചിലവിൽ കട്ടൻ ചായ വാങ്ങിക്കുടിക്കുന്ന വില്ലേജാപ്പീസറെ കുടുക്കാനുമല്ലാതെ, പ്രമാണിയായ, പുന്നാരമോൻ മന്ത്രിയായുള്ള, ഇപ്പോഴും ആനയുള്ള തറവാട്ടു കാരണവരെ ഭാരത പരമോന്നത നീതിപീഠം ശിക്ഷ വിധിച്ചു എന്നൊരൊറ്റ കാരണം വച്ച് ഇങ്ങനെ വാർത്തയുണ്ടാക്കി ക്രൂശിക്കുന്നത് ക്രൂരം തന്നെ!
http://baijuvachanam.blogspot.com/2011/09/blog-post_30.html

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നല്ല ഒരു ലേഖനം.

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

ജനം ആഗ്രഹിക്കുന്നത് അവര്‍ കൊടുക്കുന്നു...

വിബിച്ചായന്‍ പറഞ്ഞു...

@arunlal ആ പറഞ്ഞത് തെറ്റ്... ജനം ആഗ്രഹിക്കുന്നത് എന്ന് വവരുത്തി തീര്‍ക്കുകയാണ് ഇന്ന് മാധ്യമങ്ങള്‍ ചെയുന്നെ...

parammal പറഞ്ഞു...

പിള്ള ചേട്ടനോട് ഇത് വേണ്ടായിരുന്നു ഇത് ഒരുമാതിരി കോപ്പിലെ മാധ്യമ പ്രവര്‍ത്തനം

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

അല്ല.. ഈ മാധ്യമധാര്‍മികത എന്നൊന്നുണ്ടോ....

വിബിച്ചായന്‍ പറഞ്ഞു...

@ മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു )
ഇന്നത്തെ ലോകത്ത്‌ വംശനാശം വന്നുകൊണ്ടിരിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരില്‍ മാത്രമേ അത് കാണാന്‍ കഴിയു...

സ്വന്തം സുഹൃത്ത് പറഞ്ഞു...

വള്ളിക്കുന്നും ഇതിന് ഒരു പോസ്റ്റിട്ടിരുന്നു.. എന്‍റെ ആ അഭിപ്രായം ഇവിടെയും പറയുന്നു..
ഫോണ്‍ വിളിച്ച മഹാനോട് വിളിച്ചതും അഭിപ്രായം പറഞ്ഞതും പരസ്യമാക്കെരുതന്ന് കാലു പിടിച്ച് പറയുന്നത് വളരെ വ്യക്തമായ് ആ സംഭാഷണത്തില്‍ നിന്നും മനസ്സിലാകും..ഇത് ഓടിച്ച് കുഴിയില്‍ ചാടിച്ചിട്ട് ആ കുഴിയില്‍ വീണു കിടക്കുന്ന ഫോട്ടൊ പരസ്യപ്പെടുത്തി കൈയ്യടി നേടുന്നത് പോലെ ----------------പണിയായ് പോയ് ഇനി ഇതിനെ മലയാളത്തിലെ ആദ്യത്തെ മഞ്ഞ ചാനെലെന്ന് വിശേഷിപ്പിക്കാം..

വിദൂഷകന്‍ പറഞ്ഞു...

പിള്ള ഉപയോഗിക്കുന്ന 944715555 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും സെപ്റ്റംബര്‍ ഒന്നാം തിയതിക്ക് ശേഷം പുറത്തേക്ക് വിളിച്ച കോളുകള്‍ 250 എണ്ണത്തില്‍പരം ആണ്. അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം മാത്രം നാല്പതു കോളുകള്‍ വിളിച്ചിട്ടുണ്ട്. അന്ന് രാത്രി ഒന്‍പതരയ്ക്ക് ശേഷം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെയും ആ നമ്പരില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഈ ഇരുന്നൂറ്റിഅന്‍പതില്‍പരം കോളുകളില്‍ പലതും പോയിരിക്കുന്നത് പല ഉന്നത ഉദ്ധ്യോഗസ്തരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളിലേക്കു ആണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇതിനെ ഞാന്‍ ചെറ്റതരം എന്ന് വിളിക്കില്ല്, അങ്ങിനെയാണെങ്കില്‍ ഈ മാദ്യമങ്ങള്‍ എല്ലാം അതില്‍ പെടും

അജ്ഞാതന്‍ പറഞ്ഞു...

താങ്കളെപ്പോലെ ഉള്ളവരുടെ മനസാണ് കൊന്നാലും പരസ്പരം ഒറ്റാത്ത മോഷ്ടാകള്‍ക്കും കൊള്ളക്കാര്‍ക്കും തീവ്രവാദികള്‍ക്കും ഉണ്ടാകേണ്ടത് ..മിടുക്കന്‍.!!. കൊന്നാലും ഒറ്റരുത് .!.

വിബിച്ചായന്‍ പറഞ്ഞു...

@വിദൂഷകന്‍
ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ്ടായിരുനെങ്കില്‍ ഒരു ഒളിക്യാമറ വെച്ച് എന്തെ പിള്ള സംസരിക്കുനത് റെക്കോര്‍ഡ്‌ ചെയ്തില്ല???

@ഷാജു
ഒളിക്യാമറ വെച്ച് എടുക്കുന്നതിനെയും ഈ കാണിച്ച പണിയെയും ഒരേ വണ്ടിയില്‍ കെട്ടരുത്... ഇങ്ങനെ ചെറ്റത്തരം കാണിച്ച എത്ര മാധ്യമങ്ങളെ താങ്കള്‍ക്ക് അറിയാം???

@അനോണി
നട്ടെല്ല് ഇല്ലാത്ത നിങ്ങളെ പോലത്തെ അനോണികള്‍ക്ക് ഇങ്ങനെ ഒകെ തോന്നി ഇല്ലെല്ലേ അത്ഭുതം ഒള്ളു....

uNdaMPoRii പറഞ്ഞു...

പിള്ള ഒരുപാട് ആളുകൾക്ക് ശത്രു ആണെന്നാ തോന്നണെ.. കോടതി ഒരു വർഷത്തേക്ക് ശിക്ഷിച്ചു.. പക്ഷേ അചുതാനന്തനും മാധ്യമങ്ങളും കൂടി അത് വധ ശിക്ഷ ആക്കുവോ ആവോ!! തേജൊവധം ചെയ്ത് ചെയ്ത് ആളെ റിയൽ വധം ചെയ്യുന്ന ടെക്നിക്ക് കേരളത്തിൽ നിന്ന് പഠിക്കണം..!

കൊമ്പന്‍ പറഞ്ഞു...

മാദ്യമങ്ങള്‍ ഇടക്ക് ഓരോ ചെറ്റത്തരം ചെയ്യുമ്പോള്‍ ആല്ലേ ഇതുപോലെ ഉള്ള കള്ളത്തരം പുറത്ത് വരിക അതൊക്കെ നല്ലതാ ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം

വിബിച്ചായന്‍ പറഞ്ഞു...

@കൊമ്പന്‍ പക്ഷേ ഈ ചെറ്റത്തരം കൊണ്ട് ബാക്കി ഉള്ളവനെയും ഇനി ആ കണ്ണ് കൊണ്ടേ ഇത് പോലത്തെ കള്ളന്‍മാര്‍ കാണു.... അവരുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പാരവെപ്പ് ആണ് ഇന്നത്തെ പല മാധ്യമപ്രവര്‍ത്തകരുടെയും കഞ്ഞികുടി.....

ഹാക്കര്‍ പറഞ്ഞു...

ഒരു മറ്റേടത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍....നഷ്ട്ടത്തില്‍ ഓടുന്ന ചാനലിന്റെ റെറ്റിംഗ് കൂട്ടാനുള്ള നികേഷിന്റെ ബുദ്ധിയാണ് ഇത്....മറ്റുള്ള ചാനലുകള്‍ കാണിക്കുന്ന ഏതൊരു ചെറിയ വാര്‍ത്തയും അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ്‌ ആണ്....
ലൈവ് ചാനല്‍ കാണാന്‍ ഇവിടെ ക്ലിക്കുക....http://channel4u.webnode.com/malayalam/reporter-tv/

വിബിച്ചായന്‍ പറഞ്ഞു...

@ഹാക്കര്‍ ലിങ്കിനു നന്ദി.....

Absar Mohamed പറഞ്ഞു...

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റിനു ലിങ്കില്‍ ചവിട്ടുക...

പിള്ളയുടെ ഫോണും, വള്ളിക്കുന്നിന്റെ പോസ്റ്റും ...

വിബിച്ചായന്‍ പറഞ്ഞു...

നിങ്ങളുടെ ആ പോസ്റ്റ്‌ എന്റെ പോസ്റ്റിന്റെ മറുപടി അല്ലല്ലോ... വള്ളികുന്നു എഴുതിയതും ഞാന്‍ എഴുതിയതും രണ്ടു ആംഗിളില്‍ ഉള്ള കാര്യമാ..

ബഷീർ പറഞ്ഞു...

റിപ്പോര്‍ട്ടറ്ക്കും പിള്ളമാര്‍ക്കും ഇടയില്‍ കിടന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ കാര്യമണു കഷ്ടം :)

വിദൂഷകന്‍ പറഞ്ഞു...

/// ഇത്രേ അതികം തെളിവ് താങ്കളുടെ കൈയില്‍ ഉണ്ടായിരുനെങ്കില്‍ ഒരു ഒളിക്യാമറ വെച്ച് എന്തെ പിള്ള സംസരിക്കുനത് റെക്കോര്‍ഡ്‌ ചെയ്തില്ല??? ///

പിള്ളയുടെ ഫോണില്‍ നിന്നും പുറത്തേക്ക് പോയ വിളികളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ കുറെ ദിവസ്സങ്ങളായി ദൃശ്യമാധ്യമങ്ങള്‍ വഴി നമ്മള്‍ കാണുന്നതല്ലേ? അത് കണ്ടപ്പോള്‍ വിദൂഷകന്‍ കരുതി അതെല്ലാം പിള്ള തന്നെ മറ്റുള്ളവരെ വിളിച്ചതായിരിക്കും എന്ന്. എന്നാല്‍ പിള്ള കിംസ് ആശുപത്രിയില്‍ ആയതിനു ശേഷം പിള്ളയുടെ പേരിലുള്ള സിം കാര്‍ഡ് ടെലിഫോണ്‍ ബൂത്ത്‌ ആയി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് മനസ്സിലായത് പിള്ളയുടെ ഫോണ്‍ തങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നവകാശപ്പെട്ടുകൊണ്ട് പിള്ളയുടെ പാര്‍ട്ടിയുടെ സെക്രട്ടറിയും പിന്നെ പിള്ളയുടെ ബന്ധുവും ഒക്കെ മുന്നോട്ടു വന്നപ്പോഴാണ്. ഇവരൊക്കെ പിള്ളയുടെ ഫോണില്‍ നിന്നും ആരെയെങ്കിലും വിളിച്ചാല്‍ അതിനു ശേഷം ഉടനെ തന്നെ സ്വന്തം മൊബൈല്‍ ഫോണിലേക്കും വിളിക്കുന്നത്‌ ഒരുപക്ഷെ ആ ഫോണുകള്‍ വേറെ അപ്പോള്‍ ആരെങ്കിലും ഉപയോഗിക്കുന്നത് കൊണ്ടാവാം അല്ലെ? പിള്ള കോണ്ഗ്രസ്സിന്റെ നേതാക്കന്മാര്‍ ഈ കാര്യത്തില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാണ് എന്നത് ആശ്ച്ചര്യകരം തന്നെ... ആരും സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നും പുറത്തേക്ക് വിളിക്കാറില്ല. എല്ലാവര്ക്കും പിള്ളയുടെയോ അനന്തരവന്റെയോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടരിയുടെയോ ഫോണ്‍ തന്നെ വേണം... !!!!

Lipi Ranju പറഞ്ഞു...

പിള്ളയും കൊള്ളാം റിപ്പോര്‍ട്ടര്‍ ചാനലും കൊള്ളാം ! എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള പക്ഷം പിടിക്കുന്നു, അതിനെ ന്യായീകരിക്കുന്നു.... സത്യത്തില്‍ രണ്ടുകൂട്ടരും ചെയ്തത് ശരിയായില്ല...