2011, ഫെബ്രുവരി 16

ഐ.ടി കമ്പനിക്കളിലെ ബി.പി.യെല്‍ കാര്‍ഡ്‌

അവസാനം സ്മാര്‍ട്ട്‌ സിറ്റി എത്തി, ഒപ്പം കൂടുതല്‍ ബി.പി.യെല്‍ ജോലിക്കാരും എത്തി. ബി.പി.യെല്‍ എന്നു കേള്‍ക്കുമ്പോ ദാരിദ്ര രേഖയുടെ താഴെ ഉള്ള ആള്‍ക്കാര്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഞാന്‍ ഉദേശിച്ചത്‌ ഐ.ടി കമ്പനികളിലെ രണ്ടാം തരാം ജീവനകരെയാന്നു.ഇനി ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു വരാന്‍ കിടക്കുന്ന സ്മാര്‍ട്ട്‌ സിറ്റിയെ അവിടായ് വിടാം.പകരം ഭാരതത്തിന്‍റെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂര്‍ നഗരത്തില്‍ വരം.ഇനി നമുക്ക് ഇവിടത്തെ രണ്ടാം തരാം ജോലിക്കാരെ പരിചയപ്പെടാം.എതെങ്കകിലും ഏജന്‍സി വഴി എത്തിപെടുന്നവര്‍ ആണു ഇവര്‍.ഇവര്‍ സ്ഥിരം ജോലിക്കാര്‍ അല്ല,വെറും കോണ്ട്രാക്റ്റ്.പക്ഷേ ഒരു മോഹന വാഗ്ദാനം ഉണ്ട്,അവരുടെ മുന്നില്‍.കഴിവ് തെളിയിച്ചാ സ്ഥിരം ജോലിക്കാരന്‍ ആരും.ആടിന്‍റെ മുന്നില്‍ പ്ലാവില ഒരു വടിയെ തുക്കി ഇട്ടു അതിനെ മുന്നോട്ടു നടത്തുന്ന പോലെ സ്ഥിരം ജോലി എന്നാ പ്ലാവില കാട്ടി ഏജന്‍സിയും അവരുടെ ആ കമ്പനിയും ഈ പാവങ്ങളുടെ രക്തം ഊറ്റി കുടിക്കുവാണ്.ഇനി ഇവരുടെ ശമ്പളവും ആനുകൂലിയങ്ങളും കേള്‍ക്കു.സ്ഥിരം ജോലിക്കാരുടെ ശമ്പളത്തിന്‍റെ പാതിയോ അതില്‍ താഴെയോ. പിന്നെ ആനുകൂലിയങ്ങള്‍,അങ്ങനെ ഒരു സംഭവം ഇവര്‍ക്ക് ഇല്ല.ഇനി ഷിഫ്റ്റ്‌ അല്ലോവന്‍സ് എന്നത് നോക്കാം.സ്ഥിരം ജോലിക്കാരുടെ ഷിഫ്റ്റ്‌ അല്ലോവന്‍സ് ഒരു പ്രമുഖ കമ്പനിയില്‍ ഇങ്ങനെ: ഫസ്റ്റ് ഷിഫ്റ്റ്‌ =250 ,സെക്കന്റ്‌ ഷിഫ്റ്റ്‌ =300, നൈറ്റ്‌ ഷിഫ്റ്റ്‌=400 . ഈ പാവം കോണ്ട്രാക്റ്റ് ജീവനകാര്‍ക്ക് ആകെ ഉള്ളത് നൈറ്റ്‌ ഷിഫ്റ്റ്‌ അല്ലോവന്‍സ് മാത്രം, അതും വെറും അമ്പതു രൂപ മാത്രം.അതുകൊണ്ട് കമ്പനി ലാഭത്തില്‍ ഓടാന്‍ വേണ്ടി ഈ പാവങ്ങള്‍ക്ക് മൊത്തം ജനറല്‍ ഒഴികെ ബാകി ഉള്ള ഷിഫ്റ്റ്‌ എല്ലാം.പണികൊടുത്തു ഇവരുടെ ചോര നീരക്കുവാ. ഇത് വായിച്ച ചില സ്ഥിരം ജോലിക്കാര്‍ അപ്പൊ പറഞ്ഞേക്കും,"ഞങ്ങള്ളടെയും അവസ്ഥ അങ്ങനെയാ".എന്നാ കേട്ടോ നിങളുടെ അവസ്ഥയെക്കാള്‍ പരിതാപകരം ആണു ഇവര്‍ക്കു.

ഇനി അല്പം കാലം പിന്നോട്ട് നമുക്ക് പോയി നോക്കാം.കൃതിയമായി പറഞ്ഞാല്‍ മാന്ദ്യം ഉണ്ടാകുന്നതിനു മുന്നേ. അന്ന് ഈ കോണ്ട്രാക്റ്റ് ജീവനകാരുടെ എണ്ണം വളരെ പരിമിതം ആയിരിന്നു. മൊത്തം സ്ഥിരം ജോലിക്കാര്‍ മാത്രം. മാന്ദ്യം വന്നപ്പോ കമ്പനികള്‍ ആകെ ഒരു പരുവത്തിലായി.സ്ഥിരം ജോലിക്കാരെ കൊണ്ടു മാത്രം കാര്യം നടക്കില്ല.നല്ല ഉയര്‍ന്ന ശമ്പള പാക്കേജ് നല്‍കി വന്നവര്‍ക്ക് ശമ്പളം കുറയ്ക്കാനും വയ്യ പിരിച്ചു വിടാം എന്നു വെച്ചാ എത്ര പേരെ.പിന്നെ പണിയെടുക്കാതെ കാശ് കീശയില്‍ ആക്കുന്ന വിദ്വാന്മാര്‍ അല്പം ഉണ്ട് താനും. അങ്ങനെ ഉള്ളവരെ പിരിച്ചു വിട്ടു ആ ഒഴിവില്‍ പകുതി ശമ്പളത്തില്‍ കോണ്ട്രാക്റ്റ് ജോലിക്കാരെ നിയമിച്ചു.കമ്പനികള്‍ ലാഭത്തില്‍ ഓടാന്‍ തുടങി.വന്നവന്‍ പണി ചെയ്തില്ലെല്ലും ഒരു സ്ഥിരം ജോലിക്കാരന്റെ കൈയില്‍ നിന്ന് പിഴവ്വ് വന്നല്ലും ഈ പാവം കോണ്ട്രാക്റ്റ് ജീവനകരന്‍റെ പണി പോകും.മാന്ദ്യം മാറി ചില കമ്പനികളില്‍ സ്ഥിരം ജീവനകാരെക്കാള്‍ കൂടുതല്‍ കോണ്ട്രാക്റ്റ് ജോലിക്കാര്‍ ആയി.ഇതുപോലെ ലാഭം ഉള്ള വഴി ആരെല്ലും നിര്‍ത്തുവോ.പിന്നെ ജോലി കിട്ടാന്‍ ഉള്ള ബുദ്ധിമുട്ട് ഉധ്യോഗാരിതികളെ ഈ കോണ്ട്രാക്റ്റ് ജോലികളിലേക്ക് വരാന്‍ പ്രേരിപ്പിക്കുനുമുണ്ട് എന്നത് മറ്റൊരു യഥാര്‍തിയം.ക്യാമ്പസ്‌ പ്ലസിമെന്റ്റ് ലഭിക്കാത്ത ഫ്രെശേര്‍സ് ആണു മിക്കവരും.

സ്മാര്‍ട്ട്‌ സിറ്റി കരാരില്‍ പറഞ്ഞാ ഒരു വ്യവസ്ഥ ഉണ്ട്.90000 പേര്‍ക്ക് ജോലി.അതില്‍ ഡയറക്റ്റ് എന്നോ ഇന്‍ഡയറക്റ്റ് എന്നോ പറഞ്ഞിട്ടില്ല.നമ്മുടെ പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍‌ചാണ്ടി അത് കണ്ടു പറഞ്ഞാ ഒരു കണക്കു ഇങ്ങനെ "ഒരു ഡയറക്റ്റ് അഥവാ സ്ഥിരം ജോലിക്ക് മൂന്ന് ഇന്‍ഡയറക്റ്റ് അഥവാ കോണ്ട്രാക്റ്റ് ജോലി". നേതാവേ അത് തെറ്റാ.ഇങ്ങുവന്ന നോക്കിയാ മതി.ഒന്നിന്നു ഏഴോ പത്തോ എന്നാ നിരക്ക്. അങ്ങനെ നോക്കുവന്ണേല്‍ ഈ ബ.പി.യെല്‍ കാര്‍ഡു ധരിക്കാന്‍ ഇനി പതിനായിര കണക്കിന് ചെറുപ്പകാരും ചെറുപ്പകാരികളും വരാന്‍ പോകുന്നെ.അങ്ങനെ ഒരു അവസ്ഥ വരുന്നതിനു മുന്നേ നല്ല അവസരങ്ങള്‍ വരാന്‍ നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: