2011, ഫെബ്രുവരി 21

മാതൃഭാഷ ദിനം സ്പെഷ്യല്‍

ഇന്ന് മാതൃഭാഷ ദിനം."എനിക്ക് മലയാളം കൊറച്ചു കൊറച്ചു അറിയാം" എന്ന് പറയുന്നവരുടെ എണ്ണം നമ്മുടെ കൊച്ചു കേരളത്തില്‍ വളരെ അധികം കൂടിയിട്ടുണ്ട്.മലയാളത്തില്‍ ഈ ബ്ലോഗ്‌ എഴുതുന്ന ഞാന്‍ പോല്ലും മലയാളത്തേക്കാള്‍ ഉപരി മംഗ്ലീഷ് ഉപയോഗിക്കുന്ന ഒരാള്‍ ആണ്.അതുകൊണ്ട് സ്വന്തം കുഴി ഞാന്‍ ഇവിടെ തോണ്ടുന്നില്ല.എന്നാലും ഒരു കാര്യം,.എന്‍റെ ആശയങ്ങളും ചിന്തകളും എനിക്ക് ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്‌ മലയാളത്തിലാന്നു.അതുകാരണം മാത്രമാന്നു ഞാന്‍  മലയാളത്തില്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്.
നമ്മുടെ മാതൃഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നാല്ലും നമ്മള്‍ വിദ്യാഭ്യാസത്തിനു ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്.ഒരു മലയാളി എന്ന് രീതിയില്‍ നോക്കിയാല്‍,നമ്മള്‍ എന്തുകൊണ്ട് നമ്മുടെ ഭാഷയില്‍ വിദ്യാഭ്യാസം നടപ്പിലക്കുനില്ല എന്ന് ചോദിച്ചു പോകും. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് നോക്കിയാല്‍ അങ്ങനെ മലയാളത്തില്‍ പഠിച്ചതുകൊണ്ട് നമ്മുക്ക് എന്താ പ്രയോജനം?.അനവധി മതങ്ങളും ഭാഷകളും കലര്‍ന്ന ഒരു രാഷ്ട്രമാന്നു ഇന്ത്യ.അവിടെ ഓരോരുത്തര്‍ അവനവന്റെ മാതൃഭാഷയില്‍ മാത്രം സംസരിക്കുവന്നെല്‍ എന്ത് സംഭവിക്കും?? ആര്‍ക്കും ഒന്നും മനസിലാകാതെ വരും.അത് ബാഹ്യ ശക്തികള്‍ മുതലെടുതെക്കും.
പലപ്പോള്‍ ആയി ഞാന്‍ പത്രങ്ങളില്‍ മലയാളത്തേക്കാള്‍ ഉപരി ഇംഗ്ലീഷ് അല്ലേല്‍ മംഗ്ലീഷ് ഉപയോഗിക്കുന്ന കാര്യവും പറഞ്ഞു ലേഖനം കാണാറുണ്ട്.ഒരു പരിധി വരെ ആ ലേഖനങ്ങളില്‍ പറയുന്നത് നേരാ.ചില എളുപ്പമുള്ള മലയാള വാക്കുകളെക്കാള്‍ കട്ടി കൂടിയ ഇംഗ്ലീഷ് വാക്കുകളോട പലര്‍ക്കും കമ്പം.എന്ന് പറഞ്ഞു നമുക്ക് ഇംഗ്ലീഷ് ഭാഷ മൊത്തത്തില്‍ ബഹിഷ്കരിക്കാന്‍ പറ്റില്ല.ഇപ്പൊ നമ്മുടെ ബസ്സിലും റോഡിലെ സൈന്‍ബോര്‍ഡിലും എഴുതിയിരിക്കുന്ന ഇംഗ്ലീഷ് മായിച്ചു മൊത്തം മലയാളത്തില്‍ ആകിയാലോ?? നമുക്ക് ഒരു പ്രശ്നവുമില്ല.അന്യസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ വരുമ്പോ പാടുപെടും.
അതുപോലത്തെ ഒരു അവസ്ഥയ നമ്മുടെ തൊട്ടടുത്ത ആയ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും ഞാന്‍ നേരിട്ടത്.അവിടെ ഉള്ള ബസ്സില്‍ സ്ഥലപെരും മറ്റും അവരുടെ ഭാഷയില്‍ ആന്നു എഴുതിയിരിക്കുന്നെ.ഭാഷ അറിയാത്ത ഞാനും ബാക്കി സംസ്ഥാനക്കാരും എവിടെ പോകുന്ന ബസ്‌ ആണ് എന്ന് ചോദിച്ചു മനസ്സിലാക്കണം.ഇവരുടെ ചില സ്ഥലപേരു നമ്മുടെ നാക്കിനു പെട്ടന്ന് വഴക്കില്ല.ഒരിക്കല്‍ ബാംഗ്ലൂര്‍ പോയ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ താമസിക്കുന്ന സ്ഥലപേരു ബസ്‌ കണ്ടുക്ടരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ചില്ലറ ഒന്നുമല്ല കഷ്ട്ടപെടെണ്ടി വന്നത്.
അമിതമായാല്‍ എന്തും വിഷമാന്നു.അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും.ഇംഗ്ലീഷ് ഉദാഹരണം എടുത്തു പറയേണ്ടതില്ല. എന്‍റെ ബ്ലോഗ്‌ വായിച്ച തന്നെ അത് മനസ്സിലാക്കും.ഇനി കഴിഞ്ഞ ദിവസം ഒരു മലയാള ദിനപത്രത്തില്‍ വന്ന ഒരു പച്ച മലയാളത്തിന്‍റെ ഉദാഹരണം പറയാം.ബഹറൈനില്‍ പേള്‍ സ്ക്വയര്‍ എന്നാ സ്ഥലത്തെ പേള്‍ ചതുരം എന്നാ എഴുതിയിരിക്കുന്നെ.ഇങ്ങനെ സ്ഥലത്തിന്‍റെ ഒകെ പേര് മാറ്റി എഴുതുന്നത്‌ ശരിയാന്നോ?? അപ്പൊ ആവിശ്യത്തിന് ഇംഗ്ലീഷ് ആവിശ്യത്തിന് മലയാളം എന്നാ സമവാക്യത്തില്‍ പോകുന്നതല്ലേ നല്ലത്.(കേരളത്തിന്‍റെ പുറത്തു ഇംഗ്ലീഷ് തന്നെ വേണ്ണം, അല്ലേല്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല).

3 അഭിപ്രായങ്ങൾ:

ayyopavam പറഞ്ഞു...

പറയേണ്ട കാര്യം തന്നെ

nunayan പറഞ്ഞു...

pineee....mem....karthaha....hummm

Rajitha Pk പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.