2011, ഫെബ്രുവരി 19

കലത്തില്‍ ചെയ്ത കൂടോത്രം

ബി.ടെക് മൂന്നാം വര്‍ഷം പഠിക്കുമ്പോ ആണ്,ഞങ്ങള്‍ ട്രസ്റ്റ്‌ ഹോസ്റ്റലിലേക്ക് മാറുന്നത്.രണ്ടു കൊല്ലം താമസിച്ച ശ്രീഭവനില്‍ നിന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരം ആണ് ഞങ്ങള്‍ ട്രസ്റ്റ്‌ ഹോസ്റ്റലില്‍ എത്തുന്നെ.കിട്ടിയിരിക്കുന്ന മുറി വിശ്വപ്രസിദ്ധമായ ബി-ബ്ലോക്കിലെ മുകളിലത്തെ നിലയില്‍ ആണ്. റൂം നമ്പര്‍. 409 .നാല് പേരാണ് ഒരു റൂമില്‍.പ്രതീഷ്, അനൂപ്‌, ഹഫീസ് പിന്നെ ഞാനും.അവിസത്തില്‍ കൂടുതല്‍ വലിപ്പമുള്ള മുറി ആണ്.ശ്രീഭവനില്‍ നിന്ന് കൊണ്ടുവന്നതോകെ അവിടെ അടുക്കി വെക്കാന്‍ തുടങ്ങി. ഈ അടുക്കി പെറുക്കല്‍ നടത്തുന്നതിന്‍റെ ഇടക്ക് മുറിയുടെ അങ്ങേ മൂലയ്ക്ക് ആര്‍ക്കും പെട്ടന്ന് കാണാന്‍ മേലാത്ത വിധം ഒരു മണ്‍കലം ഇരിക്കുന്നു. അതിന്‍റെ വായ ഭദ്രമായി ഒരു തുണി കൊണ്ട് മൂടി കെട്ടി വെച്ചിട്ടുണ്ട്.ഈ കലം ഇരിക്കുന്നത് കണ്ട അനൂപ്‌ ഞങ്ങളെ വിളിച്ചു കാണിച്ചു."വല്ല കൂടോത്രവും മറ്റോ ആണോ??" പ്രതീഷിന് ഒരു സംശയം.തമാശക്ക് പറഞ്ഞതാ എന്നാല്ലും അവനു അതില്‍ അല്പം വിശ്വാസം ഉണ്ടേ,എന്നാ ഒരു അന്ധവിശ്വാസി അല്ലതാന്നും."പ്രശ്നം ഇല്ലേല്‍ അത് അവിടെ ഇരിക്കട്ടെ,അല്ലേല്‍ കൊണ്ട് പോയി കളഞ്ഞോ".ഞാനും കമന്റ്‌ പാസാക്കി.അതുപോലെ എന്തോ കമന്റ്‌ ഹഫീസും പറഞ്ഞു."എന്തിനു ഈ വ്യത്തികെട്ട കലം  ഇവിടെ ഇരിക്കണം??"എന്നും പറഞ്ഞു ഒരു കൂസല്ലും ഇല്ലാതെ അനൂപ്‌ ആ കലം പുറത്ത് കൊണ്ടുപോയി കളഞ്ഞു.ആരും അതിനെ കുറിച്ച് പിന്നീടു ചര്‍ച്ച ചെയ്തില്ല.അല്ല എന്ത് ചര്‍ച്ച ചെയ്യാന്‍.അത് വെറും ഒരു കലം അല്ലെ.
ആ സംഭവം കഴിഞ്ഞു ആറു മാസം കഴിഞ്ഞു.ഈ കാലയളവില്‍ റൂമില്‍ പല അനിഷ്ട്ട സംഭവങ്ങള്‍ നടന്നു.ഞാന്‍ കുറെ പരീക്ഷക്ക്‌ പൊട്ടി കീറി.ബാക്കി ഉള്ളവരുടെ ഞാന്‍ ഇവിടെ പറയുന്നില്ല.എന്നാലും അവര്‍ക്കും ചില കാര്യങ്ങള്‍ മോശമായി നടന്നു.ഒരിക്കല്‍ എന്നും വൈകുനേരം എന്നാ പോലെ റൂമില്‍  ബാക്കി റൂമിലെ എല്ലാവരും കൂടി കൂടുന്ന സമയത്ത് വെറുതെ ഈ കലത്തിന്‍റെ കാര്യം ഒന്ന് ചുമ്മാ പറഞ്ഞു. ഇത് കേട്ട ഒരു വിദ്വാന്‍ തന്‍റെ പ്രസ്തവ ഇറക്കി."അത് കൂടോത്രം തന്നെ ആയിരിന്നു.നിങ്ങളുടെ റൂം നമ്പര്‍ 409 ആണ്.അതായതു 4 + 0 +9 = 13 .ഇതെല്ലം പതിമൂന്നിന്‍റെ പ്രശ്നമാ." അങ്ങനെ വെറുതെ റൂമില്‍ ഇരുന്ന ഒരു കലത്തെ കൂടോത്രം ചെയ്ത കലം ആക്കി.പതിമൂന്നിന്‍റെ ഒരു പവര്‍ കണ്ടോ.....

1 അഭിപ്രായം:

Jazmikkutty പറഞ്ഞു...

:)പരീക്ഷയ്ക്ക് പഠിക്കാതെ 'പൊട്ടിയത്' കാലത്തിന്റെ കുറ്റം... പിന്നെ നമ്പര്‍ പതിമൂന്നിന്റെയും..ഉവ്വ് ഉവ്വേ..(കടപ്പാട് ഫൈസു.)