2011, ഫെബ്രുവരി 12

പെണ്ണുകാണല്‍

എന്‍റെ ഒരു കൂട്ടുകാരന്‍റെ പെണ്ണുകാണല്‍ ചടങ്ങ് എന്നാ മഹാസംഭവം ആണു ഇത്. പ്രദീപിന്‍റെ ഇത് കന്നി പെണ്ണുകാണല്‍ ആണു.അതിന്‍റെ ഒരു ടെന്‍ഷന്‍ രാവിലെ മുതല്‍ അവന്‍റെ മുഖത്തു പ്രകടമായിരിന്നു. ഒരു ചോക്ലേറ്റ് ഹിറോയുടെ ഫേസ് കട്ട്‌ ഒകെ ആണെങ്കിലും ആശാന്‍ ഇതുവരെ പ്രേമത്തിന്‍റെ മോഹജാലവലയത്തില്‍ അകപെട്ടിടില്ല.കോളേജില്‍ പഠിക്കുന്ന കാലത്ത് എന്നാ അവശ്യത്തിനു പെണ്‍പിള്ളരോടോക്കെ സംസാരിക്കും. എന്നാല്ലും ഈ പെണ്ണുകാണല്‍ പരിപാടിക്ക് എന്തു ചെയ്യും? കെട്ടി കുട്ടികളുമായ ചില മുതിര്‍ന്ന  കൂട്ടുകാരോട്  ഉപദേശം ആര്‍ന്നു. അവരുടെ ഉത്തരം വളരെ ലളിതം. " നീ പെണ്ണുകാണാന്‍ പോകുന്നു, പെണ്ണിന്നെ കാണുന്നു, കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു... പോരുന്നു... ഇഷ്ട്ടമായോ ഇല്ലയോ എന്നത് പിന്നെ പറഞ്ഞാ മതി". അവരോടു ചോദിച്ചു സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങള്‍ മനപാടവും ആകിയിരിന്നു കക്ഷി.ഇത്രേം ഒകെ കേട്ട് മനസ്സിലാക്കിയ ആ ഒരു ധൈര്യയത്തിലന്നു വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ള ഈ പോക്ക്.
 പെണ്ണിന്‍റെ വീട്ടില്‍ എത്തി. കര്‍ണവരെയും മറ്റു ആള്‍ക്കാരെയും ഒകെ പരിചയപെട്ടു. പെണ്ണ് ചായയും ആയി എത്തി. ആരോ എന്തോ തമാശ പറഞ്ഞു, അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു,കൂട്ടത്തില്‍ എന്താ പറഞ്ഞതെന്ന് പോല്ലും അറിയാതെ പ്രദീപും ചിരിച്ചു.തന്‍റെ ഹൃദയമിടിപ്പ്‌ മറ്റുള്ളവര്‍ക്ക് കേള്‍ക്കും വിധത്തില്‍ ഉച്ചതിലാന്നോ എന്നു അവന്‍ ഒരു നിമിഷം തോന്നിപോയി." ഇനി അവര്‍ക്ക് എന്തെല്ലും സംസാരിക്കാന്‍ ഉണ്ടേല്‍ ആകാം" എന്നു കേട്ടപ്പോ സമാധാനമായി  ഈ ആള്‍കൂട്ടത്തിന്‍റെ ഇടയില്‍ നിന്ന് രക്ഷപെടാമെല്ലോ.മനപാടമാക്കിയ ഒരു പറ്റം ചോദ്യങ്ങള്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ട് പെണ്‍കുട്ടി നില്‍കുന്ന ഭാഗത്തേക്ക്‌ ചെന്ന്. മനസ്സിലെ ടെന്‍ഷന്‍ ഒന്നും പുറത്തു കാണിക്കാതെ അവന്‍ തന്‍റെ ചോദ്യാവലിയിലെ ആദ്യത്തെ ചോദ്യം ചോദിച്ചു "കുട്ടിയുടെ പേര് എന്താ??".തുറിച്ച്  ഒരു നോട്ടം പാസ്‌ ആകിയിട്ടു അവള്‍ ഉത്തരം പറഞ്ഞു തുടങ്ങി .പേര് മാത്രമല്ല താന്‍ ചോദിക്കാന്‍ മനപാടമാക്കിയ മൊത്തം ചോദ്യങ്ങളുടെ ഉത്തരവും കേട്ട് ഇനി എന്തു എന്നു അവന്‍  സ്വയം ചോദിക്കാന്‍ തുടങ്ങി. തന്നെ കുറിച്ച് വാചാലയായ ആ വായാടി പെണ്‍കുട്ടി ഒരു പര്യവസാനം എന്നാ പോലെ " ഇത് എന്‍റെ ആറാമത്തെ ചെക്കന്‍ കാണലാ" എന്നു പറഞ്ഞു അവസനിപിച്ചു. "ഹ്മ്മം, 'എക്സ്പീരിയന്‍സ് മറ്റെര്‍സ്', ഇനി ഇങ്ങോട്ട് ചോദ്യങ്ങള്‍ പ്രതിക്ഷിക്കാം".
ചോദ്യങ്ങള്‍ ഒന്നിന്നു പുറകെ ഒന്നൊന്നായി എത്തി തുടങ്ങി.ആദ്യത്തെ ചോദ്യം തന്നെ കുറിച്ച് പറയുക.ഒരു ഇന്റര്‍വ്യൂ പനെലിനു ഉത്തരം നല്‍കുന്ന പോലെ അവന്‍ ഉത്തരം പറഞ്ഞു. അടുത്തത്
" എന്തോകെ പാചകം ചെയ്യാന്‍ അറിയാം??"
വീട്ടില്‍ വെച്ച് അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും, മറുനാട്ടില്‍ വന്നപ്പോ ഹോട്ടല്‍ ഫുഡും കഴിച്ചു ജീവിച്ച പ്രദീപ്‌ എന്തു പറഞ്ഞു എന്നു എന്നോട് പറഞ്ഞില്ല.പക്ഷേ ഉഹിക്കാം.
"എതോകെ സീരിയല്‍ കാണും?? ഏഷ്യാനെറ്റിലെ പാരിജാതം കാണുമോ??"
ഈ ചോദ്യത്തിന് ഇല്ല എന്നാ ഉത്തരം ക്വിസ് പ്രോഗ്രാമില്‍ ബസ്സര്‍ ഞെക്കി ഉത്തരം പറയുന്ന വേഗത്തില്‍ പറഞ്ഞു.( പാരിജാതം എന്നത് എന്‍റെ ഓര്‍മയില്‍ ഇരുന്ന ഒരു സീരിയലിന്‍റെ പേര് മാത്രം. അത് കൂടാതെ ഏഷ്യാനെറ്റിലെയും സൂര്യയിലെയും ഉള്ള പല സീരിയലിന്‍റെ പേര് പറഞ്ഞിരിന്നു.എതോകെ ആണു എന്നു അവനു ഓര്‍മയില്ല).
"സിഗരറ്റ് വലിക്കുമോ ??"
"ഇല്ല"
"മദ്യപാനം??"
"ഇല്ല"
"സിഗരറ്റ് വലിക്കുന്നവരെ എനിക്ക് ഇഷ്ട്ടമല്ല, പക്ഷേ മദ്യപാനം, അതും ഇടക്ക്‌,കുഴപ്പമില്ല"
ഇങ്ങനെയും ഉണ്ടോ പെണ്‍പിള്ളാര്‌. വെറുതെ രണ്ടാമത്തെ ചോദ്യത്തിന് കള്ളം പറയണ്ടയിരിന്നു.
ശോ!! പറയാന്‍ വിട്ടു പോയി.പെണ്ണ് എം.എഡ് പഠിക്കുവാ. എഞ്ജിനീയര്‍  ചെക്കനെ വേണ്ണം. അങ്ങനെയാ അവന്‍റെ നറുക്ക്  വീണത്‌. ഇതിനിടെ ചുമ്മാ ഭിത്തിയില്‍ തൂകി ഇട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കോളേജ് ക്ലാസ്സ്‌ ഫോട്ടോ കണ്ടു. സാരി ഒകെ ഉടുത് പുള്ളികാരിയും കൂട്ടുകാരും.പിന്നിട് അവിടെ നിന്ന് അല്പം നടക്കാന്‍ തുടങ്ങി.തൊട്ടടുത്ത വരാന്ത വരെ അവള്‍ അവളുടെ കോളേജ് ജീവിതവും ഒകെ പറഞ്ഞുകൊണ്ട് ഇരുന്നു. പറഞ്ഞു പറഞ്ഞു ക്ലാസ്സ്‌ ഫോട്ടോയില്‍ എത്തി.
"ഈ സാരിയെക്കാള്‍ ഭംഗി എന്‍റെ ക്ലാസ്സ്‌ ഫോട്ടോയില്‍ ഞാന്‍ ഉടുത്ത സാരി അല്ലെ??ആ നിറം അല്ലെ കുറച്ചു കൂടി ചെരുന്നെ??"
വെറുതെ ഒന്ന് ആ ഫോട്ടോയില്‍ നോക്കിയതെ ഒള്ളു. നിറം പോയിട്ട് പുള്ളികാരി ഇതു ഭാഗത്താ ഫോട്ടോയില്‍ നില്‍കുന്നെ എന്നു ഓര്‍കുന്നില്ല. "അതെ " എന്നു ചുമ്മാ പറഞ്ഞു. ഇനി ആ നിറം ഏതാന്നു എങ്ങന്നും ചോദിക്കുമോ എന്നു ഒരു സംശയം ഉണ്ടായിരിന്നു.
പെട്ടന്ന് എന്തോ മറന്നു പോയത് ഓര്‍ത്തെടുത്ത പോലെ ഭാവത്തില്‍ അവള്‍ ചോദിച്ചു.
"എത്ര വയസായി??"
"ഇരുപത്തിയാറ്"
"അയ്യോ!! ഒന്നും തോന്നല്ല്, എനിക്ക് സമപ്രായക്കാരെ മതി എന്നാ പറഞ്ഞെ. അതനെല്ലോ ഇപോ ട്രെന്‍ഡ്. നമ്മള്‍ തമ്മില്‍ രണ്ടു വയസു വ്യത്യാസം ഉണ്ടല്ലോ "
ഇത്രേം കേട്ടപ്പോ സ്ഥലം കളിയാക്കാന്‍ ടൈം ആയി എന്നു അവനു മനസിലായി. അവിടന്ന് യാത്ര പറഞ്ഞു അവന്‍ വീട്ടില്‍ എത്തിയതും, ബ്രോക്കര്‍ ചേട്ടനെ വിളിച്ചു സ്വകാര്യയമായി പറഞ്ഞു,
" ചേട്ടാ എന്‍റെ ജീവിതം ഇപ്പോളെ കുളം തോണ്ടാല്ലേ, ഞാന്‍ അല്പം നാള്‍ കൂടി  ഒന്നും ജീവിച്ചുകൊള്ളട്ടെ"

6 അഭിപ്രായങ്ങൾ:

simple thoughts പറഞ്ഞു...

cool! machuzzz!!da sambavam ippolnannaayittundu..spelling mistakes sheri aakkuka!!ok???

റാണിപ്രിയ പറഞ്ഞു...

അക്ഷരത്തെറ്റ് ധാരാളം.... അതിനാല്‍ വായന സുഖകരം അല്ല...
http://www.google.com/transliterate/indic/മലയാളം
അല്ലെങ്കില്‍
http://malayalam.changathi.com/
ഈ ലിങ്കില്‍ ഏതെങ്കിലും ഉപയോഗിക്കൂ

ആശംസകള്‍ ........

Vibychayan പറഞ്ഞു...

അക്ഷര തെറ്റുകള്‍ ഉടന്‍ മാറ്റുന്നതാക്കും,അറിയിച്ചതില്‍ നന്ദി.....

സുന്ദരവിഡ്ഢി പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

ORU KARYAM .ITHU SATHYAMANO....?
AKSHARATHETTU UNDU..... .ATHU SHARIYAKKANAM .OK?OTHER WISE .I LIKE IT

marhaba tvksons പറഞ്ഞു...

climax enik ishttapetilla