2011, മാർച്ച് 18

2006 ആവര്‍ത്തിച്ചിരിക്കുന്നു:വീണ്ടും വി.എസ് മത്സരത്തിനു.....

ഒരു അഞ്ചു വര്‍ഷം മുന്നേ നടന്ന കഥ വീണ്ടും നടന്നിരിക്കുന്നു.അതെ സഖാവ് വി.എസ് മലമ്പുഴയില്‍ മത്സരിക്കുന്നു.കഴിഞ്ഞ ദിവസം സഖാവിനു സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന് എഴുതിയ "ലാല്‍ സലാം സഖാവേ" എന്നാ പോസ്റ്റ്‌ ഞാന്‍ ഇതിനോടകം ഡിലീറ്റ് ചെയ്തു കളഞ്ഞിരിക്കുന്നു.എന്നാലും അതില്‍ പറഞ്ഞതില്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല.ആ പോസ്റ്റിലെ ചില കാര്യങ്ങളും അതിനു ലഭിച്ച ചില പ്രതികരണങ്ങളും ഇവിടെ വീണ്ടും എഴുതുന്നു.

ഔദ്യോഗിക പക്ഷം 2006 ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഈ തവണ വളരെ കരുതികൂട്ടിയ കളിച്ചത്.എന്നാ ആ കളികള്‍ക്ക് ഒന്നും വി.എസിന് സീറ്റ്‌ നല്‍കുന്നത് തടയാന്‍ ആയില്ല.കഴിഞ്ഞ തവണ ഒഴിവാക്കാന്‍ കഴിയാത്ത ചില വി.എസ് പക്ഷകരെ ആണ് അവര്‍ മത്സരിപ്പിച്ചതെങ്കില്‍ ഈ തവണ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വി.എസ് പക്ഷക്കാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനം പിടിച്ചു.വി എസിനെ മത്സരിപ്പിച്ചില്ലങ്കിലും,സ്ഥാനാര്‍ഥി ആക്കിയത് കൊണ്ട് അവര്‍ മിണ്ടാതെ ഇരിക്കും എന്നായിരിന്നു ഔദ്യോഗിക പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.എന്നാ സ്ഥാനങ്ങള്‍ക്ക് അല്ല ആദര്‍ശങ്ങള്‍ക്കു വിളി കല്‍പ്പിക്കുന്നവരാന്നു ഞങ്ങള്‍ എന്ന് പല സ്ഥാനമോഹികളെയും അറിയിച്ചു കൊണ്ട് അവര്‍ വി.എസിനു സീറ്റ്‌ നിഷേധിച്ചത് ചോദ്യം ചെയ്തതോടെ ആ കണക്കുകൂട്ടല്‍ ഒകെ അറബി കടലില്‍ ഒളിച്ചു പോയി.

"വി.എസിനെ മത്സരിപ്പിച്ചില്ലങ്കില്‍ പത്തു സീറ്റ്‌ പോല്ലും കിട്ടില്ല സി.പി.എംമിനു"- വി.എസിനു സീറ്റ്‌ ഇല്ല എന്ന് അറിഞ്ഞ ഒരു ഇടതുപക്ഷ അനുഭാവിയുടെ വാക്കുകള്‍ ആണ് ഇവ. കഴിഞ്ഞ പോസ്റ്റിനു ജയന്‍ എന്നാ ഒരു സഖാവ് എഴുതി "വ്യക്തി പൂജ അല്ല ആദര്‍ശമാന്നു സി.പി.എം മിന്‍റെ തത്വം." അത് വളരെ അധികം ശരി തന്നെ. പക്ഷേ വി.എസ് എന്നത് ഒരു സാധാരണ വ്യക്തി അല്ല.ആദര്‍ശങ്ങളുടെ ഒരു പ്രതിരുപമാന്നു.ഏതു ആദര്‍ശങ്ങള്‍ കൊണ്ടാന്നോ പാര്‍ട്ടി കെട്ടി പൊക്കിയത്,ആ ആദര്‍ശം പിന്തുടരുന്ന വി.എസിനെ ജനങ്ങള്‍ ബഹുമാനിക്കുന്നു,അത് വ്യക്തി പൂജ അല്ല. മരിക്കുവോള്ളം മുഖ്യമന്ത്രിയോ എം.എല്‍.എയോ ആയി തുടരാന്‍ ഉള്ള ആര്‍ത്തി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനു ഇല്ല. ഇ.എം.എസ്, നായനാര്‍ പോലെ ഉള്ള  പഴയ സഖാക്കളുടെ രാഷ്ട്രിയചരിത്രം നോക്കിയാ മതി.പ്രായാധിക്യം മൂലം അവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നിട്ടുണ്ട്.എന്നാല്‍ അവര്‍ക്ക്  പകരം വെക്കാന്‍ അവര്‍ക്ക് തുല്യനായ മറ്റൊരു വ്യക്തി ഉണ്ടായിരിന്നു.എന്നാ ഇന്നത്തെ സ്ഥിതി  അതല്ല. വി.എസിനു പകരം വെക്കാന്‍ മറ്റൊരു ജനനായകന്‍ ഇല്ല.ഒരു ചുവന്ന ഷര്‍ട്ട്‌ ഇട്ടതുകൊണ്ടോ, കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചതു കൊണ്ടോ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ക്കാരന്‍ ആവില്ല. ഇപ്പോള്‍ ഉള്ള പല നേതാക്കളും എ.സി റൂമില്‍ ഇരുന്നു കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചു ഒരു മൈക്ക് കിട്ടിയാലോ ക്യാമറയുടെ മുന്നില്‍ പെട്ടാലോ പ്രതികരിക്കുന്നവരാണ്.അവരെ ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനായി കണക്കാക്കാന്‍ ആവില്ല. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാ ജനങ്ങളെ അറിഞ്ഞു,അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസ്സിലാക്കി,അവക്ക് വേണ്ടി പോരാടുന്ന ഒരാള്‍ ആകണം.അതാണ് വി.എസിനെ ഇന്നത്തെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

വി.എസിന്‍റെ തിരിച്ചുവരവ്‌ കോണ്‍ഗ്രസ്‌ പാളയത്തില്‍ വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുന്നു.കോണ്‍ഗ്രസ്‌ ഏതു സി.പി.എം ഏതു എന്ന്  വേര്‍തിരിക്കുന്ന ഒരു വ്യക്തി ആണ് വി.എസ്. ഒരു അനായാസ ജയം സ്വപ്നം കണ്ട അവര്‍ക്ക് അധികാരം പിടിച്ചടക്കണേല്‍ നന്നായി വിയര്‍ക്കേണ്ടി വരും.ഇനി വി.എസിനു പേടിക്കേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉള്ള കാലുവാരല്‍ ആണ്.പണ്ടു വി.എസ് മത്സരിച്ചപ്പോ പാര്‍ട്ടി തന്നെ സഖാവിനെ തോല്‍പ്പിച്ചിട്ടുണ്ട് എന്നാ ചരിത്രം നോക്കിയാ, ഔദ്യോഗിക പക്ഷം ഇത്ര അധികം എതിര്‍പ്പ് കാട്ടിയ ഈ വേളയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ഉള്ള സാധ്യത തള്ളികളയാന്‍ ആവില്ല.പക്ഷേ ഇപ്പോളത്തെ ബാക്കി നേതാക്കള്‍ക്ക് പണ്ടത്തെ പോലെ ജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞെന്നു വരില്ല.വി.എസിനെ ജനങ്ങള്‍ കൈ വിടില്ല എന്ന് പ്രതിക്ഷിക്കുന്നു.ഈ തിരഞ്ഞെടുപ്പില്‍ ഒരു ഭരണമാറ്റം ഉണ്ടായ എക്കാലത്തെയും മികച്ച പ്രതിപക്ഷ നേതാവിനെ നിയമസഭയ്ക്ക് വീണ്ടും ലഭിക്കും.മറിച്ചു ഇടതുപക്ഷം അധികാരം നിലനിര്‍ത്തിയാല്‍ മുഖ്യമന്ത്രി സഖാവ് വി.എസ് തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണം.പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും ഭൂമാഫിയക്കാരെയും നേരിടേണ്ടി വരുമ്പോ കയ്യില്‍ പോലീസ് ഇല്ലേല്‍ ഉണ്ട ഇല്ലാതെ തോക്ക്  കയ്യില്‍ വെക്കുന്ന പോലെയാണന്നു കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് മനസ്സിലായി.

സഖാവ് വി.എസിനു എന്‍റെ വിജയസംസകള്‍

4 അഭിപ്രായങ്ങൾ:

കരുംപൊട്ടന്‍ പറഞ്ഞു...

ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.

ഇയാള എന്ത് ചെയ്തെന്നാ.
രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
ആര്‍ക്കു.
ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക്‌ അരി കൊടുത്തിട്ടാണ്
ഇറങ്ങി പോയത് .
പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
തൊട്ടടുത്ത തമിഴ്‌ നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
മന്ത്രിക്കസേരയില്‍ കയറിയ വി എസ്
അധികാരത്തില്‍ കയറിയ ഉടനെ
ശാരിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്യുക അല്ലെ ചെയ്തത്.
ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ്‌ ചെയ്യിചില്ലേ?
ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
അതും ഈ വി എസ് തന്നയല്ലേ?
അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
വിട്ടോ?
ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
ആ കേസ്‌ ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന്
ഒപ്പിടാന്‍.
അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
ആളും ഈ വി എസ്സല്ലേ?
ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
ഈ വി എസ് തന്നെയല്ലേ?
തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
കല്ല്‌ വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ്‌ അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
എന്തായി?
സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
പറഞ്ഞു നടന്നു ഈ വി എസ് .
ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
ഈ വി എസ്സല്ലേ?
ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
ചെയ്തു.
അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
റിലയന്‍സും ,ലോട്ടറി മാഫിയകളും
പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
വി എസ്സിന് കീജയ്‌ വിളിപ്പിക്കുന്നു.
നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ്‌ വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
അവതരിച്ചല്ലോ ഈശ്വരാ ....
അവസാനമായി ജനങ്ങളേ ഓര്‍ക്കുക
നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
സന്ദീപിനെ ഓര്‍മ്മയുണ്ടോ?
പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
വോട്ടു ചെയ്യാന്‍ എന്റെ @ട്ടി പോലും വരില്ല സഖാവേ

Kunjumon പറഞ്ഞു...

WE YES...WE YES..

അജ്ഞാതന്‍ പറഞ്ഞു...

"കേരളത്തില്‍ ദരിദ്രര്‍ കുറവാണ്. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന് ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യം. അതുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിനില്ലെന്നു പറഞ്ഞ്ഞ്ഞത്. " ഇപ്പരഞ്ഞ്ഞ്ഞതാരാനെന്നോ?സ:പിണറായി വിജയന്‍.
സോമാലിയയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പറഞ്ഞയക്കാം, അല്ലെ?
പഖെ, പിണറായിയാണ്, രാഷ്ട്രീയത്തില്‍ കേമന്‍. മുസ്ലീങ്ങള്‍ വീയെസ്സിനോടു എതിരാണെന്ന് അയാള്‍ക്കറിയാം.പലേടത്തും പാര്‍ട്ടി തോറ്റു ഒരു വീയെസ്സ് ജയിക്കുന്നതിനേക്കാള്‍ പാര്‍ട്ടിക്ക് വേണ്ടത് ഒരുവീയെസ്സിനെ മാറ്റി പാര്‍ട്ടി പലേടത്തും ജയിക്കലാണ്. വീയെസ്സിനോടു അകല്ച്ച്ചയിലാണ് പാര്‍ടി എന്നെങ്കിലും വരുത്തി തീര്‍ത്തില്ലെങ്കില്‍ മുസ്ലീങ്ങ്ങ്ങള്‍ ഇക്കുറി പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ല എന്ന് പിണറായി കണ്ടെത്തി. മുസ്ലീങ്ങ്ങ്ങളെ ലീഗില്‍നിന്നും അകറ്റാനുള്ള അവസാന വഴി എന്ന നിലക്കാന് രവൂഫിനെ അവതരിപ്പിച്ചത് തന്നെ.

ഷാജി പറഞ്ഞു...

ആരാണ് വി.എസ്സിന് സീട് നിഷേധിച്ചതായി പറഞ്ഞത്? പത്രക്കാരല്ലേ? അവർക്കെവിടെ നിന്ന് കിട്ടി ഈ വാർത്ത? ഇത് വെളിപ്പെടുത്താൻ പത്രക്കാർക്ക് ഉത്തരവദിത്തമില്ലേ? ഉറവിടം വെളിപ്പെടുത്താതെ ഗോസിപ്പ് പോലെ എന്തെങ്കിലും എഴുതിവിട്ടാൽ അത് പത്രപ്രവർത്തനമാകുമോ? ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ തെളിഞ്ഞ മുഖം കണ്ടപ്പോൾ വി.എസ്സിനു സീറ്റില്ല എന്നു മനസ്സിലായി എന്നാണ് മാതൃഭൂമി എഴുതിയത്. മുഖലക്ഷണം പറയലാണോ പത്രപ്രവർത്തനം? ഞാൻ വി.എസ്സിന്റെ ആളോ പിണറായിയുടെ ആളോ അല്ല. പക്ഷെ ഇന്നു കാണുന്ന പത്രപ്രവർത്തനത്തിന്റെ രീതിയോട് എനിക്കു കടുത്ത വിയോജിപ്പുണ്ട്. ഏതാനും പത്രങ്ങളീൽ എക്സ്ക്ലൂസീവ് എന്നു പറഞ്ഞ് ഉറവിടം പോലും വെളിപ്പിടുത്താത്ത ഒരേ അച്ചിൽ വാർത്തകൾ വരുമ്പോൾ അതെന്താണങ്ങനെ എന്നു പോലും ചിന്തിക്കാൻ കഴിയാത്ത ഒരു സമൂഹമായി മലയാളികൾ ഇപ്പൊഴേ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനിയും തുടർന്നാൽ എവിടെ എത്തുമെന്ന് പറയാനാവില്ല. ഈ സമയത്ത് പത്രക്കാർ മാത്രമല്ല ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകമായി മാറിയിരിക്കുകയാണ് സ്വദേശാഭ്ലിമാനിയുടെ വൃത്താന്തപത്രപ്രവർത്തനം