2011, മാർച്ച് 23

വന്നു ഓണ്‍ലൈന്‍ വോടിംഗ്....

അതെ.ഇനി വീട്ടില്‍ ഇരുന്നും വോട്ട് രേഖപെടുത്താം.പക്ഷേ ഈ സംവിധാനം കേരളത്തില്‍ അല്ല എത്തിയത്.നരേന്ദ്ര മോഡിയുടെ വാഴും ഗുജറാത്തില്‍ ആണ്.ഗുജറാത്തിലെ ഗാന്ധിനഗര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള സാധാരണസംവിധാനത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം ഉപയോഗിക്കാനാവുക.ഇതിനായി ഗുജറാത്ത്‌ സര്‍കാര്‍ ഇ-ബൂത്തുകള്‍ ഒരുക്കുന്നുണ്ട്.അതായതു ഒന്നുങ്കില്‍ വീട്ടില്‍ ഇരുന്നു അല്ലേല്‍ ഇ-ബൂത്തില്‍ പോയി വോട്ട് രേഖപെടുത്താം.

ഓണ്‍ലൈന്‍ ആയി വോട്ട് രേഖപെടുത്താന്‍ ചെയ്യണ്ടത് ഇങ്ങനെ.ഇ-വോട്ടിനായി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെത്തി ആദ്യം രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണോ സര്‍ക്കാര്‍ ഇ ബൂത്താണോ ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ കണ്ടെത്തി ഇതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെപ്പിക്കുന്നതോടെ വോട്ടിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.വോട്ടെടുപ്പ് ദിവസത്തില്‍ ഇ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തശേഷം വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള പാസ് വേഡ് അഞ്ചു മിനുട്ട് മാത്രമേ നിലനില്‍ക്കുകയുള്ളു. തെറ്റിയാല്‍ രണ്ട് തവണ കൂടി പുതിയ പാസ് വേഡ് അനുവദിക്കും. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ഇലക്ട്രോണിക് റസീറ്റും നല്‍കും.

മുന്‍പ് അന്യ സംസ്ഥാനങ്ങളില്‍ താമസ്സിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന് ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.ഓണ്‍ലൈന്‍ വോടിങ്ങിളുടെ അതിനു ഒരു പരിഹാരം ആകും.ഇനി ഈ സംവിധാനത്തിന്‍റെ ഗുണദോഷങ്ങളും ഇത് ദുരുപയോഗം ചെയ്യാമോ എന്നത് വഴിയെ കണ്ടു അറിയേണ്ടതുണ്ട്.ഇനി ഇങ്ങനെ ഒരു സംവിധാനം എന്ന് കേരളത്തില്‍ വരുമോ ആവോ?? ഏതായാലും പണ്ട് ട്രാക്ടറിനും കമ്പ്യൂട്ടറിനും വരുന്നതിനു എതിരെ കൊടി പിടിച്ച പോലെ ഇതിനു എതിരെ ആരും കൊടി പിടിക്കും എന്ന് തോന്നുനില്ല.കാരണം ഇത് വോട്ട് അല്ലെ.ഒന്നോ രണ്ടോ ഇങ്ങനെ കിട്ടിയാല്‍ എന്താ പുളിക്കുമോ??

1 അഭിപ്രായം:

firefly പറഞ്ഞു...

ആ പരിപാടി ഇവിടെ വന്നാല്‍ ഇടതു പക്ഷത്തിനു പണിയാകും. പോളിംഗ് ശതമാനം കൂടിയാല്‍ അവര്‍ തോല്‍ക്കും, കുറഞ്ഞാല്‍ ജയിക്കും. അതു കൊണ്ട് അവര്‍ അനുകൂലിക്കില്ല.