2011, മാർച്ച് 27

വിനാശകാലേ വിപരീധ ബുദ്ധി....

അബ്ദുള്ളകുട്ടി,കെ.എസ്.മനോജ്‌,മഞ്ഞളാംകുഴി അലി,അല്‍ഫോന്‍സ് കണ്ണന്താനം,ഒടുവില്‍ സിന്ധു ജോയിയും. ഇവര്‍ ആണ് അടുത്ത കാലത്ത് സി.പി.എം വിട്ട ചില പ്രമുഖര്‍.ഇതില്‍ അബ്ദുള്ളകുട്ടിയും സിന്ധു ജോയിയും എസ്.എഫ്.ഐ യിലുടെ രാഷ്ട്രിയത്തില്‍ വന്നവര്‍ ആണ്.അതായതു കമ്മ്യൂണിസം ബാക്കി ഉള്ളവരെക്കാള്‍ കുറച്ചു കൂടുതല്‍ അറിയാവുന്നവര്‍.അബ്ദുള്ളകുട്ടിയെ പാര്‍ട്ടി പുറത്താക്കിയതാ.അത് കഴിഞ്ഞു പതിയെ കോണ്‍ഗ്രസില്‍ എത്തുവായിരിന്നു.എന്നാല്‍ സിന്ധു ജോയ് ഭയങ്കര ഫാസ്റ്റ് ആണ്.രാജി വെച്ച് അന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസില്‍ കേറുക.ഇത്ര ധൃതി വെച്ച് കോണ്‍ഗ്രസില്‍ എത്തിയത് എന്തിനാ?കാട്ടകടയില്‍ ജയ ഡാര്‍ലിയെ ഇടതു പക്ഷം നിറുത്തിയ പോലെ നിറുത്തും എന്ന് കരുതിയന്നോ?? വര്‍ഷങ്ങള്‍ ആയി നിന്നവര്‍ക്ക് സീറ്റ്‌ ഇല്ല അപ്പോഴാ സ്ഥാനാര്‍ഥി പട്ടിക ഇട്ടു കഴിഞ്ഞു വന്ന ഒരാള്‍ക്ക് കൊടുക്കന്നെ.

തന്നെ പാര്‍ട്ടി പരിഗണിക്കുനില്ല എന്നാ സിന്ധു ജോയിയുടെ വാദം  വെറും പൊള്ളയാണ്.വിക്കിപീഡിയിലെ സിന്ധു ജോയിയുടെ ഈ  പ്രൊഫൈല്‍ വായിച്ചു നോക്കിയാ മാത്രം മതി.കഴിഞ്ഞ തവണ പുതുപള്ളിയില്‍ നിയമസഭ മണ്ഡലത്തില്‍  മത്സരിക്കാനും പിന്നിട് ഏറണാകുളം ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാനും അവസരം നല്‍കിയത് പാര്‍ട്ടി പരിഗനിക്കതോണ്ടാന്നോ??ബാക്കി ഉള്ള സ്ഥാനമാനങ്ങള്‍ പരിഗണിക്കാതെ കിട്ടിയതന്നോ??എങ്കില്‍ ക്കെ.എസ്.യുയിലും യൂത്ത് കോണ്‍ഗ്രസില്‍ ഉള്ളവരും ഇത്രേം പെട്ടെന്ന് ഇടതു പാളയത്തില്‍ എതെണ്ടിരിക്കുന്നു.ഒരു തദേശ സ്വയംഭരണ സീറ്റില്‍ പോലും പരിഗണിക്കാതെ ആയിരകണക്കിന് പ്രവര്‍ത്തകര്‍ ഉണ്ട് അവിടെ.അതും നല്ല കഴിയും വിവരവും ഉള്ളവര്‍.

പണ്ട് സിന്ധു ജോയ് എസ്.എഫ്.ഐയില്‍ സമരങ്ങള്‍ നടത്തിയിരിന്ന കാലം.തീപൊരി പ്രസംഗങ്ങള്‍ കൊണ്ട് അണികളെ കൊരിതരുപ്പിച്ചിരുന്ന കാലം. അങ്ങനെ ഒരു നേതാവ് ക്കെ.എസ്.യുയില്‍ മറ്റും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്.ഉണ്ടായിരുന്നെകില്‍ ആ പ്രസ്ഥാനം ഇന്ന് ഇങ്ങനെ നാമാവിശേഷം ആകില്ലയിരിന്നു. ഒരു സമരം ഉണ്ടായ ആദ്യമേ പോലീസുകാരുമായി ഒരു ധാരണ ഉണ്ടാക്കി ക്യാമറക്ക് മുന്നില്‍ അടിമെടിക്കുകയും പിന്നെ നല്ല തല്ലു വരുന്നതിനു മുന്നേ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനും മാത്രമേ ക്കെ.എസ്.യു നേതാക്കളെ കിട്ടുതോള്ളൂ.എന്നാ പോലീസ് ഞങ്ങള്‍ക്ക് പുല്ലാ എന്ന് പറഞ്ഞു നീങ്ങുന്ന സിന്ധു ജോയിയെ പോല്ലുള്ള പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹരം ആയിരിന്നു.അതുകൊണ്ടന്നു എസ്.എഫ്.ഐയില്‍ വിദ്യാര്‍ത്ഥികളുടെ ഒരു തള്ളികയറ്റം ഉണ്ടായതു.ശരിക്കും പറഞ്ഞ എസ്.എഫ്.ഐയെ ഇന്നത്തെ എസ്.എഫ്.ഐ ആകിയതില്‍ ഒരു നല്ല പങ്കു വഹിച്ച ഒരാള്‍ ആണ് സിന്ധു ജോയ്.അങ്ങനെ ഉള്ള ഒരാള്‍ പാര്‍ട്ടി വിട്ടപ്പോ എന്താ കാരണം എന്ന് അന്വേഷിക്കാതെ "ഒരുത്തി മറുകണ്ടം ചാടി" എന്നാ സ:വി.എസിന്‍റെ പ്രസ്താവന തീര്‍ത്തും ശരിയായില്ല.

ഇപ്പൊ വലതു ചാടിയിട്ടു ഉള്ള ഇമേജ് പോയി എന്നല്ലാതെ എന്താ സിന്ധു ജോയിക്ക് കിട്ടിയത്. ഭാവിയില്‍ എന്തെല്ലും കിട്ടും എന്ന് പ്രതിക്ഷിക്കാം.അല്ലേലും വര്‍ഷങ്ങള്‍ ആയി കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരെക്കള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ഇടതു ചേരിയില്‍ നിന്ന് വരുന്നവരെ ആണെല്ലോ.പരിഗണന,മതവിശ്വാസി ആയി ജീവിക്കാന്‍ അനുവധിക്കുനില്ല എന്നാ വാദം ഒകെ പറഞ്ഞോട്ടെ.പക്ഷേ ചാടിയത്‌ സീറ്റ്‌ കിട്ടഞ്ഞിട്ടന്നു എല്ലാവര്ക്കും മനസ്സിലാകും.

വിനാശകാലേ വിപരീധ ബുദ്ധി....

1 അഭിപ്രായം:

വിബിച്ചായന്‍ പറഞ്ഞു...

സിന്ധു ജോയിയുടെ മുന്‍ സഹപ്രവര്‍ത്തക ആയിരുന്ന ഒരാള്‍ എന്നോട് നേരിട്ട് പറഞ്ഞത് ഇങ്ങനെ.
"എന്നാലും ഇത് വലിയ ഒരു കൊല ചതിയായി പോയി.അവഗണന ഉണ്ടായി എന്ന് തോന്നിയെങ്കില്‍ പാര്‍ട്ടി വിട്ടോ അതിനു ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു എതിര്‍പ്പില്ല. എന്നാ അതും പറഞ്ഞു ഇത്രേം നാള്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ച പ്രസ്ഥാനത്തെ തള്ളി പറഞ്ഞു കോണ്‍ഗ്രസില്‍ പോയത് വെറും നന്നികേട്‌ ആയി പോയി.ചങ്കൂറ്റം ഉള്ള ഒരു നേതാവ് ആയിരുന്നെകില്‍ പാര്‍ട്ടി വിട്ടു ഒറ്റയ്ക്ക് പ്രവര്‍ത്തിക്കണമായിരിന്നു.ഇങ്ങനെ മറുകണ്ടം ചാടി പോക്കും മുന്നേ പുള്ളികാരിയുടെ വാക്ക് കേട്ട് സമരങ്ങളില്‍ ഇറങ്ങിയ ഞങ്ങളെ കുറിച്ച് ഒന്ന് ഓര്‍ക്കമായിരിന്നു..."