2011, ജൂലൈ 14

മുംബൈ സ്പോടനം : മറ്റൊരു ചര്‍ച്ച വിഷയം

ഇന്നലെ വൈകിട്ട് രാജ്യത്തെ നടുക്കിയ 3  ബോംബ്‌ സ്പോടനം സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഉണ്ടായി. ഇതുവരെ ലഭ്യമായ കണക്കില്‍ ഇത്തവണ പൊലിഞ്ഞത് 21 ജീവന്‍,പരുക്കെട്ടവര്‍ 100 യില്‍ ഏറെ. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യാനും കമന്റ്‌ ഇടുവാനും ഒരു പുതിയ വിഷയം. അതുടുത്ത വാര്‍ത്ത‍ വരും വരെയേ ഈ ചര്‍ച്ചക്ക് ആയുസ്. അഴിമതിക്ക് എതിരെ തുടരെ തുടരെ പ്രതികരിക്കുവര്‍ പോല്ലും പിന്നിട് ഈ വിഷയത്തില്‍ പ്രതികരിക്കില്ല. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഈ സംഭവം ആരും കാര്യമായി ഗവനിക്കുനില്ല.ആകെ ഇതെനെ കുറിച്ച് ഓര്‍ക്കുനത് നഷട്ടപെട്ടവര്‍ മാത്രം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഇത്ര ഏറെ ആക്രമണങ്ങള്‍ നടന്നിട്ടും ആരും ഒന്നും പഠിക്കുനില്ല എന്നാ സത്യം മറച്ചു വെക്കാന്‍ ആകുനില്ല. ഓരോ ആക്രമണത്തിന് ശേഷവും പ്രതികളെ പിടിക്കും എന്നും നഷ്ട്ടപരിഹാരം നല്‍കാം എന്നും പ്രഖ്യാപ്പിക്കുകയും സുരക്ഷ സംവിധാനം അതിനോട് അടുപ്പിച്ച നാളുകളില്‍ ശക്തിപെടുതുക്കയും ചെയുക അല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണുവാന്‍ ആരും ശ്രമിക്കുനില്ല. അതിനായി ഒരു ഹസരെമാരും ബാബമാരും മുന്നോട്ടു വരുന്നുമില്ല.

ഇന്നലെ സ്പോടനം കഴിഞ്ഞു സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇതില്‍ പരിതപിച്ചു കൊണ്ട് മിക്കവരും കമന്റ്‌ ഇട്ടു. ഇതിന്‍റെ ഇടയില്‍ വിക്കിപിടിയായില്‍ 26 /11  ആക്രമണത്തിലെ പ്രതി കസബിന്റെ ജന്മദിനം ഇന്നലത്തെ ദിവസമായി തിരുത്തി അത് ഒരു വാര്‍ത്ത‍ ആക്കി. അത് നേരാണോ അല്ലയോ എന്ന് അന്വേഷിക്കാതെ പലരും അതില്‍ പ്രതികരിക്കാന്‍ തുടങ്ങി. അതൊക്കെ എന്തിക്കിലും ആകട്ടെ. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ തൊലിക്കട്ടി സമ്മതിക്കണം. അവര്‍ ഭരണത്തില്‍ വന്നിട്ട് ഇത്ര അധികം ആക്രമണങ്ങളും സ്പോടനങ്ങളും നടന്നിട്ടും കാര്യമായ ഒരു നിക്കങ്ങളും നടത്താതെ ആ സമയത്ത് മാത്രം എന്തെല്ലും പ്രഖ്യാപനവും നടത്തി തടി ഊരുകയാണ്. ഈ ആക്രമണത്തിന് പിന്നിലെ ശക്തികളെ കണ്ടു പിടിക്കും എന്നാ ഇന്നലെ പറഞ്ഞെ. അങ്ങനെ പറഞ്ഞത്‌ മൂലം എതെല്ലും പോലീസ് ഇതിനു ഉത്തരവാദികളായ ആള്‍കാരെ പിടിക്കുവണേല്‍ ദയവു ചെയ്തു ജീവനോടെ പിടിക്കല്ലേ. സ്വന്തം സഹോദരങ്ങളെ കൊന്നോടുക്കിയവരെ തീറ്റി പൊട്റെണ്ടി ഗതി കേടില്‍ ജീവിക്കുന്നവര്‍ ആണ് നമ്മള്‍ എല്ലാം. ഒരുതന്നെ തീറ്റി പോറ്റുന്നു, ഇനി അവന്‍മാരുടെ അംഗ സംഖൃ കൂട്ടാന്‍ ആഗ്രഹിക്കുനില്ല.

2 അഭിപ്രായങ്ങൾ:

ശാന്ത കാവുമ്പായി പറഞ്ഞു...

എന്നാണ് നാം മനുഷ്യരാവുക?

കൊമ്പന്‍ പറഞ്ഞു...

സ്വതന്ത്ര ഇന്ത്യ ഇത്രക്ക് നാണം കേട്ടതും കേടു കര്യ്സ്ഥ വുമായ ഒരു ഭരണം കണ്ടിട്ടില്ല
നൂറു കോടി ദരിദ്ര നാരായണമാരുടെ കയ്യില്‍ നിന്ന് വാങ്ങി അള്‍ട്ടി മേറ്റ്‌ സംവിധാനങ്ങള്‍ ഒരുക്കി കൊടുത്ത്
തീറ്റി പൊട്ടുന്ന രഹസ്യ അന്ന്വേസന വിഭാഗത്തിനൊക്കെ ഇവിടെ എന്താ ജോലി ?