2011, ഫെബ്രുവരി 27

പേപ്പര്‍ വേയിറ്റ്

കോളേജില്‍ ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരുന്ന കാലം.അന്ന് ഞങ്ങളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കിയിരിന്നു.ഇന്നത്തെ പോലെ എല്ലാവരുടെയും കയ്യില്‍ ഒന്നും മൊബൈല്‍ ഇല്ല.വളരെ ചുരുക്കം പേരുടെ കയ്യില്‍ മാത്രം.ഈ വിലക്ക് മൂലം അവരില്‍ പലരും ഫോണ്‍ തിരികെ വീട്ടില്‍ കൊണ്ടുപോയി വെച്ചിരിക്കുവാ.ബാക്കി ഉള്ളവര്‍ ഒളിച്ചും പാത്തും മറ്റുമാന്നു ഫോണ്‍ ഉപയോഗിക്കുന്നത്.റൂമിന്‍റെ വെളിയില്‍ ആരും ഫോണ്‍ കൊണ്ട് നടക്കാറു പോലുമില്ല.

അന്ന് വാളിയുടെ കയ്യില്‍ മുന്തിയ ഇനം ഫോണ്‍ ആണ് ഉള്ളത്.(വാളി എന്നത് അവന്‍റെ ഇരട്ടപ്പേര് ആണ്).പാട്ട് കേള്‍ക്കാനും,ഗെയിം കളിക്കാനും ഒകെ പറ്റുന്ന ഒരു കളര്‍ ഫോണ്‍.കക്ഷി ബാക്കി ഉള്ളവരെ പോലെ തന്നെ പാത്തും പതുങ്ങിയുമാന്നു ഹോസ്റ്റലില്‍ ഫോണ്‍ ചെയ്യാറ്‌.

അങ്ങനെ ഇരിക്കെ പരിക്ഷകാലം എത്തി.എല്ലാവരും പഠിത്തത്തില്‍ മുഴകി ഇരുന്ന ഒരു ദിവസം രാത്രി കറന്‍റെ പോയി.ഹോസ്റ്റലില്‍ ജനറേറ്റര്‍ ഇല്ലാത്തതു മൂലം ഇങ്ങനെ ഉള്ള അവസരങ്ങളില്‍ മഴുകുതിരി വെളിച്ചം തന്നെ ആണ് ആശ്രയം.വാളി തന്‍റെ മേശപുറത്ത്‌ ഒരു മഴുകുതിരിയും കത്തിച്ചു വെച്ച് പഠിക്കാന്‍ തുടങ്ങി.പഠിക്കാന്‍ തുടങ്ങുമ്പോ പുസ്തകത്തിലെ കട്ടിയേറിയ വാക്കുകളും മറ്റും കണ്ടു തലയ്ക്കു ഭാരം കൂടുന്നത് സാര്‍വ്വത്രികമാന്നു.അങ്ങനെ ഭാരം അനുഭവപെടുമ്പോള്‍ ഒരു ചെറിയ മയക്കം വരും,നമ്മളുമയങ്ങും.അന്നും അത് പോലെ ആണ് സംഭവിച്ചേ.വാളി ഒന്ന് ചെറുതായി മയങ്ങി.അല്പം നേരം കഴിഞ്ഞു റൂമില്‍ നല്ല ചൂടും എന്തോ കത്തികരിയുന്ന മണവും വന്നപ്പോ വാളി ചാടി എഴുനേറ്റു നോക്കി.അപ്പോളതാ,തന്‍റെ മേശപുറത്ത്‌ അത്യുഗ്രന്‍ തീ.ഉടനെ വെള്ളം കോരി ഒഴിച്ച് തീ കെടുത്തി.

സംഭവിച്ചത് ഇങ്ങനെ,കക്ഷി ഈ ചെറിയ മയക്കത്തിന് പോകുമ്പോ മഴുകുതിരി കെടുത്തിയില്ല.അത് ഉരുകി തീര്‍ന്നു,അത് കത്തിച്ചു വെച്ച ബിസ്ക്കെറ്റ് പാക്കറ്റ് കത്തി,പിന്നെ മേശവിരിക്ക് തീ പിടിച്ചു.ഈ തീപിടുത്തത്തില്‍ മേശപുറത്ത്‌ ഇരുന്ന അവന്‍റെ മൊബൈല്‍ ഫോണ്‍ കത്തി നശിച്ചു,കൂട്ടത്തില്‍ അവന്‍റെ ഒരു സ്പീക്കറും.രാവിലെ ആയപ്പോലേക്ക് ഈ വാര്‍ത്ത‍ ഹോസ്റ്റലില്‍ പാട്ടായി.

സംഭവം അവന്‍റെ വീടിലും അറിഞ്ഞു.വൈകുന്നേരം ആയപ്പോലെക്കും അടുത്തുള്ള അവന്‍റെ അമ്മാവന്‍ ഹോസ്റ്റലില്‍ എത്തി.വിസിറ്റിംഗ് റൂമില്‍ ഇരിക്കുമ്പോ കുശലം അന്വേഷിക്കുന്നതിന്‍റെ കൂട്ടത്തില്‍ അവിടെ ഉള്ള സെക്യൂരിറ്റി ദിനേശ് ചേട്ടനോട് ചോദിച്ചു.

"എന്‍റെ അനന്തരവന്‍റെ മൊബൈല്‍ കത്തി പോയത് അറിഞ്ഞോ?"

ദിനേശ് ചേട്ടന്‍:"അതിനു സാറേ,ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലാന്നു നിയമം ഉണ്ടല്ലോ"

പറഞ്ഞ അബദ്ധം മനസ്സിലാക്കിയ അവന്‍റെ അമ്മാവന്‍ പെട്ടന്ന് പറഞ്ഞു,

"അതിനു അവന്‍ അത് ഉപയോഗിച്ച് ഫോണ്‍ ചെയുനില്ല,വെറും പേപ്പര്‍ വേയിറ്റ് ആയിട്ടാ ഉപയോഗിക്കുന്നേ"

ഈ പേപ്പര്‍ വേയിറ്റ് കഥ നിമിഷനേരം കൊണ്ട് എല്ലാവരും അറിഞ്ഞു.പിന്നീടു എന്നെകിലും അവന്‍ മൊബൈലിന്‍റെ കാര്യം പറഞ്ഞാ,ഈ കഥ ഓര്‍മ വരും.

3 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

:)

Unknown പറഞ്ഞു...

ഇത് കൊള്ളാം. ഇനിയും തുടരുക

hafeez പറഞ്ഞു...

ഇപ്പൊ ആ സംഭവം ഞാനും ഓര്‍ത്തു ..