2011, ഏപ്രിൽ 1

ഏപ്രില്‍ ഫൂള്‍

ഏപ്രില്‍ ഒന്ന് അഥവാ വിഡ്ഢികളുടെ ദിനം.പലര്‍ക്കും വിഡ്ഢിക്കള്‍ ആയതിന്‍റെ പല അനുഭവങ്ങളും ഓര്‍ത്തു വെക്കാന്‍ ഉണ്ടാക്കും. കോളേജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ എന്‍റെ ഒരു സുഹൃത്ത് വിഡ്ഢി ആയ  ഒരു സംഭവം ഇപ്പൊ എനിക്ക്  ഓര്‍മ്മ വരുന്നു.സുഹൃത്തിന്‍റെ പേര് ഞാന്‍ ഇവിടെ പറയുനില്ല.

നമ്മുടെ നായകന്‍ കോളേജില്‍ അല്‍പ്പം പ്രശസ്തന്‍ ആണ്.പെണ്‍പിള്ളാര്‍ക്ക് കക്ഷിയെ ജീവനാ.എന്നാ കാര്യമായ പഞ്ചാരയടി ഒന്നുമില്ല.അങ്ങനെ ഇരിക്കെ മാര്‍ച്ച്‌ 31 വൈകുന്നേരം ആര് ആറര അല്ല രാത്രി ഒരു എട്ടു എട്ടര മണി ആയി കാണും.കക്ഷിയുടെ ഫോണ്‍നില്‍ ഒരു കാള്‍.വിളി വന്നിരിക്കുന്നത് ലേഡിസ് ഹോസ്റ്റലില്‍ നിന്നാന്നു.ക്ലാസ്സിലെ ഏതോ ഒരു പെണ്‍കുട്ടിയാന്നു വിളിച്ചത്.

"അതെ ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് സണ്‍ എഫ്എംമില്‍ ഞാന്‍ താങ്കള്‍ക്കായി ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്,തീര്‍ച്ചയായും കേള്‍ക്കണം."

ഇത് പറയാനാ പുള്ളികാരി വിളിച്ചത്.ഇവയാല്‍ എന്തിനു എനിക്ക് വേണ്ടി പാട്ട് ഡെഡിക്കേറ്റ് ചെയ്യണം?? ഏതു പാട്ട് ആണാണോ ഡെഡിക്കേറ്റ് ചെയ്തെ?? അങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ കക്ഷിയുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.എന്തായാലും വിളിച്ചു പറഞ്ഞതല്ലേ.കേട്ട് കളഞ്ഞേക്കാം എന്ന് കരുതി പതിനൊന്നര ആയപ്പോ തന്നെ 
എഫ്എം സ്റ്റേഷന്‍ ഒകെ ടൂണ്‍ ചെയ്തു വെച്ച് ഇരുപ്പായി.കൃത്യം പന്ത്രണ്ടു മണിക്ക് പരിപാടി തുടങ്ങി.അര മണിക്കൂര്‍ നേരത്തെ പരിപാടി ആണ്.ഓരോ പാട്ടിനും മുന്നേ ആര്‍ക്കു ഡെഡിക്കേറ്റ് ചെയ്തതാന്ന് പറയുന്നതില്‍ തന്‍റെ പേരുണ്ടോന്നു കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ചു ഇരുന്നു.പാട്ടുകള്‍ ഒന്നൊന്നായി കഴിഞ്ഞു പോയി.പരിപാടിയും തീര്‍ന്നു.ഇല്ല ഇതുവരെ തന്‍റെ പേരില്‍ ഒരു പാട്ടും ഡെഡിക്കേറ്റ് ചെയ്തതായി കേട്ടില്ല.പുള്ളികാരി വിളിച്ചു കിട്ടിയിട്ടല്ലേ തന്നെ വിളിച്ചു പറഞ്ഞെ??അതോ വിളിക്കുന്നതിനു മുന്നേ പറഞ്ഞതാന്നോ??വിളിച്ചു ചോദിച്ചേക്കാം  എന്ന് കരുതി ഫോണ്‍ വിളിച്ചു.എടുക്കുന്നില്ല,ഉറങ്ങി കാണും എന്ന് കരുതി കക്ഷി കിടക്കാന്‍ തുടങ്ങിയപ്പോ ഒരു മെസ്സേജ്.

"പറ്റിച്ചേ.......ഏപ്രില്‍ ഫൂള്‍...."