2011, ഏപ്രിൽ 2

ഉര്‍വശി ശാപം ഉപകാരം

ഒന്ന് സ്വസ്ഥമായി വേള്‍ഡ് കപ്പ്‌  കാണാം എന്ന് കരുതിയാ റൂമില്‍ ഞാന്‍ ടി.വി വാടകയ്ക്ക് എടുത്തേ.കളി കാണാന്‍ ഉള്ള സൗകര്യത്തില്‍ ആയിരിന്നു മാര്‍ച്ച്‌ മാസത്തെ ഷിഫ്റ്റ്‌ റോസ്റ്റെര്‍ ഇട്ടിരിന്നത്.ഫൈനല്‍ പക്ഷേ ഏപ്രിലില്‍ ആണെല്ലോ,അതായതു ഇന്ന്.അന്ന് എനിക്ക് ഓഫ്‌ കിടുന്ന രീതിയില്‍ നേരത്തെ ഷിഫ്റ്റ്‌ ശരിയാക്കി വെച്ചിരിക്കുവയിരിന്നു.ഈ കഴിഞ്ഞ തിങ്കളാഴ്ച ഏപ്രില്‍ മാസത്തെ ഷിഫ്റ്റ്‌ റോസ്റെര്‍ ഉണ്ടാക്കി പ്രൊജക്റ്റ്‌ മാനേജര്‍ക്ക് ആയിച്ചു കൊടുത്തു.കാരിയമായ പണി ഒന്നുമിലാതെ ഇരിക്കുന്നോണ്ട് ഷിഫ്റ്റ്‌ മിക്കവര്‍ക്കും കുഴപ്പമില്ലാതെ ഫൈനല്‍ കാണാവുന്ന രീതിയിലാ ഇട്ടിരുന്നെ.അങ്ങനെ സ്വസ്ഥമായി റൂമില്‍ ഇരുന്നു കളി കാണാം എന്ന് കരുതി ഇരിക്കുമ്പോള്‍ അതാ വരുന്നു മാനേജറിന്‍റെ മെയില്‍.ഞാന്‍ ഇന്ന് രണ്ടാം ഷിഫ്റ്റില്‍ വരണം അത്രേ.ഈ മെയില്‍ കണ്ടു അവിടെ നിന്ന്  കലി തുള്ളിയെന്നലാതെ അത് മാറ്റാന്‍ ഒന്നും അയാള് സമ്മതിച്ചില്ല.എങ്ങനെ കളി കാണും എന്ന് വിഷമിച്ചു ഇരുന്നപ്പോലാ ഒരു സന്തോഷ വാര്‍ത്ത‍ എത്തി.മുന്‍പ് ഐ.പി.യേല്‍ കണ്ടു ആരും പണി എടുക്കുനില്ല എന്ന് പറഞ്ഞു മാറ്റിയ കാന്‍റീനിലെ ടി.വി സെമി ഫൈനലും ഫൈനലും കാണിക്കാന്‍ വേണ്ടി തിരികെ വെക്കുന്നു.

ശനിയാഴ്ച വൈകുന്നേരം കാര്യമായ പണി ഒന്നുമില്ല,മാനേജര്‍ ഉച്ച കഴിഞ്ഞ സ്ഥലം വിടുകയും ചെയ്യും. അതുകൊണ്ട് കളി കാണാന്‍ പോകുന്നതില്‍ വലിയ തടസ്സം ഒന്നുമില്ല.ഇടയ്കിടെ പോയി കാണാം.അങ്ങനെ കളി കണ്ടുകൊണ്ടു ഇരിക്കുമ്പോ ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ കാള്‍.സ്കോര്‍ ചോദിച്ചു കൊണ്ട്.അവിടെ
വൈകുന്നേരം മുതല്‍ കറന്റ്‌ ഇല്ല അത്രേ.റൂമില്‍ ഇരിന്നയിരുനെങ്കില്‍ അവനെ പോലെ ഞാനും വെല്ലോടതും സ്കോര്‍ വിളിച്ചു ചോദിക്കേണ്ടി വന്നേനെ.അങ്ങനെ ഉര്‍വശി ശാപം ഉപകാരമായി.

അഭിപ്രായങ്ങളൊന്നുമില്ല: