2011, ഏപ്രിൽ 10

കേരളത്തില്‍ ആ പരിക്ഷണം വേണോ??

പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരും എന്നാ മുന്‍ അധ്യക്ഷനായ രാജ്നാഥ് സിംഗിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്തവന ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.ഈ തവണ കേരളത്തില്‍ താമര വിരിയാന്‍ ഉള്ള സാധ്യത കഴിഞ്ഞ തവണത്തെകള്‍ കൂടുതല്‍ ആണ്.മണ്ഡല പുനര്‍നിര്‍ണയനത്തിന് ശേഷം എങ്ങനെ വന്നു എന്ന് അറിയില്ല, ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള ചില പഞ്ചായത്തും മറ്റും ഒന്നിച്ചു വന്നിട്ടുണ്ട്.പോരാത്തതിനു വലതു-ഇടതു പക്ഷങ്ങള്‍ വികസന പദ്ധതികളെ കുറിച്ച് ഒന്നും പറയാതെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചെളി വാരി തേക്കലും കൂടി ആകുമ്പോ ഒന്നോ രണ്ടോ താമര കേരളത്തില്‍ വിരിഞ്ഞു കൂടന്നില്ല ഈ തവണ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആ സ്വപ്നം പിന്നെ നടക്കാന്‍ ഉള്ള സാധ്യത വളരെ വിരളം ആണ്.എന്ന് പറഞ്ഞു പത്തു വര്‍ഷത്തിനുള്ളില്‍ കേരളം മൊത്തം തങ്ങളുടെ ഭരണത്തില്‍ വരും എന്നൊക്കെ പറഞ്ഞ പൊട്ടി ചിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.കാരണം വേറെ ഒന്നുമല്ല ഇത് കേരളം ആണ് കേരളം. ഗുജറാത്തോ കര്‍ണാടകയോ അല്ല.അവര്‍ ആ സംസ്ഥാനങ്ങളില്‍ ഇട്ടു വേവിക്കുന്ന അരി കേരളത്തില്‍ വേകില്ല.

രാജ്നാഥ് സിംഗ് പിന്നെ പറഞ്ഞ ഒരു കാര്യമുണ്ട്.പത്തു വര്‍ഷം മുന്നേ അവര്‍ക്ക് കര്‍ണാടകയില്‍ ഒറ്റ എം.എല്‍.എ പോല്ലുമില്ലയിരിന്നു,എന്നാ ഇപ്പൊ അവിടം ഭരിക്കുന്നത്‌ ബി.ജെ.പി ആണ്. ഇപ്പൊ ഏതു ബി.ജെ.പി പ്രവര്‍ത്തക്കനോടോ അനുഭവിയോടോ ചോദിച്ചാ അവര്‍ക്ക് പറയാന്‍ ഉള്ളത് ഗുജറാത്ത്‌- കര്‍ണാടക സംസ്ഥാനങ്ങളിലെ വികസനം ആണ്.ഇതില്‍ സത്യം പറഞ്ഞാ ഗുജറാത്തിലെ വികസനത്തെ കുറിച്ച് എനിക്ക് വെറും കേട്ടറിവ് മാത്രമേ ഒള്ളു.പോരാത്തതിനു അവിടേ ഉണ്ടായ കലാപവും പിന്നെ അവിടെ ഉള്ള ആള്‍ക്കാരുടെ മനോഭാവത്തെ കുറിച്ചും എനിക്ക് വാര്‍ത്ത‍ മാധ്യമങ്ങളില്‍ വായിച്ചു ഉള്ള അറിവ് മാത്രമേ ഒള്ളു.അത് കൊണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന കര്‍ണാടക സംസ്ഥാനത്തേക്ക് വരാം.കര്‍ണാടകയില്‍ വികസനം നടക്കുനുണ്ടോ എന്ന് ചോദിച്ചാ കേരളത്തെ അപേക്ഷിച്ച് നോക്കിയാ വികസനം നടക്കുന്നുണ്ട്.ബാംഗ്ലൂര്‍ ചുറ്റി പറ്റിയാണ് കൂടുതല്‍ വികസനം എന്ന് വേണേല്‍ പറയാം,കാരണം അങ്ങ് വടക്കന്‍ കര്‍ണാടകത്തില്‍ അത്ര വികസനം ഇല്ല.ഇനി കര്‍ണാടകയില്‍ വികസനം ഒകെ അല്‍പ്പം വഴി മുട്ടി നില്‍പ്പാണ്.കാരണം അസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ. അത് മൂലം പല ഐ.ടി. സ്ഥാപനങ്ങളുടെ പ്രധാന ഓഫീസ് ബാംഗ്ലൂര്‍ വിട്ടു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുവാന്നു.

ഇനി പത്തു വര്‍ഷം മുന്നേ ഒരു എം.എല്‍.എ പോല്ലുമില്ലയിരിന്നവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുന്നു എന്ന് നമുക്ക് നോക്കാം.അതിനു പ്രധാന കാരണം ഇതിനു മുന്‍പ് കര്‍ണാടക ഭരിച്ച കോണ്‍ഗ്രസ്‌-ജനതാദള്‍ സര്‍ക്കാരിന്‍റെ കഴിവുകേട് തന്നെ.മുന്‍പ് അവിടം  ഭരിച്ചിരുന്ന എസ്.എം കൃഷ്ണ- കുമാരസ്വാമി ഒകെ സ്വന്തം കീശ നിറക്കാന്‍ ഇറങ്ങി തിരിക്കുക മാത്രമാ ചെയ്തെ.ഇതില്‍ ഒട്ടേറെ ജനങ്ങള്‍ക്ക്‌ എതിര്‍പ്പ് ഉണ്ടായിരിന്നു.പിന്നെ നിങ്ങള്‍ക്ക് ഓര്‍മ കാണും മംഗലാപുരത്തെ ശ്രീരാമ സേനയുടെ പുകിലുകള്‍ ഒക്കെ.അതിനു പുറമേ കര്‍ണാടകയില്‍ നിലനില്‍ക്കുന്ന വര്‍ഗിയത കൂടി മുതല്‍ എടുക്കാന്‍ കഴിഞ്ഞതിന്‍റെ അന്തര ഫലം ആണ് ഇപ്പോളത്തെ ബി.ജെ.പി സര്‍ക്കാര്‍.ഈ മൂന്നു കാരണങ്ങള്‍ കൊണ്ട് ഭരണത്തില്‍ എത്തിയ സര്‍ക്കാരിനെ പുറമേ നിന്ന് നോക്കിയാ മുന്‍പ് ഇരുന്നവരെക്കള്‍ ഭേദം ആണ്.എന്നാ അല്‍പ്പം ഒന്ന് ഉള്ളിലോട്ടു ഇറങ്ങി ചെന്നാ നമുക്ക് മനസ്സിലാക്കും അവിടത്തെ ഭയാനകമായ ജീവിതാവസ്ഥ.ഇവിടെ നമ്മുടെ നാട്ടിലെ  പോലെ സ്വസ്ഥമായി എവിടയും ജീവിക്കാന്‍, താമസ്സിക്കാന്‍ നല്ല ബുദ്ധിമുട്ട് ആണ്.അതിനുള്ള ഒരു ഉദാഹരണം പറയാം.അടുത്തിടെ ഞാന്‍  കണ്ട ഒരാളുടെ ജീവിതാനുഭവം ആണ് ഇത്.

ഈ പുള്ളി ഒരു മുസ്ലിം ആണ്. ഇത്രേം നാള്‍ മൈസൂര്‍ ആയിരിന്നു.ഇന്‍ഫോസിസ് ക്യാമ്പസിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അപ്പറത്ത് ആണ് പുള്ളിക്ക് താമസ്സിക്കാന്‍ കിട്ടിയത്.ചെന്നു ഒരു ആഴ്ചക്ക് ഉള്ളില്‍ ഒരു കാര്യം പുള്ളിക്ക് മനസ്സിലായി.തന്‍ താമസ്സിക്കുന്നത്‌ ഹിന്ദുക്കള്‍ മാത്രം ഉള്ള ഒരു ഏരിയയില്‍ ആണ്.അവിടെ അന്യ മതക്കാരെ താമസ്സിക്കാന്‍ ആരും അനുവദിക്കില്ല.അഥവാ ആരെങ്കിലും വന്ന ഒന്നുകില്‍ അവര്‍ ആ വന്നവരെ ഓടിച്ചു വിട്ടിടുണ്ടാകും അല്ലേല്‍ വന്നവരുടെ ശവം മാത്രമാക്കും പിന്നെ കാണുക.ഈ ഭാഗത്ത്‌ വേറെ മതങ്ങളുടെ ആരാധനയാലയങ്ങള്‍ ഒന്നുമില്ല.ഈ പറഞ്ഞാ പോലെ ചില മുസ്ലിം ഏരിയയും ഉണ്ട്. അവിടയും ഇതേ അവസ്ഥ.അങ്ങനെ ഈ ഏരിയയില്‍ താമസ്സിക്കാന്‍ കിട്ടിയ ഈ പുള്ളികാരന്‍ തന്‍റെ പേര് പോല്ലും പുറത്തു പറയാതെ, ആരുടേയും കണ്ണില്‍ പെടാതെ ആണ് തന്‍റെ മതാനുചാരങ്ങള്‍ അനുഷ്ട്ടിച്ചു പോന്നത്. താടിയും മറ്റും വളര്‍ത്തിയ സംശയം തോന്നുംമെന്നു കരുതി മുഴുവന്‍ സമയവും ക്ലീന്‍ ഷേവ് ചെയ്തയിരിന്നു അവിടേ ജീവിച്ചേ.ഇന്ത്യ ഒട്ടാകെ പന്തലിച്ചു എല്ലാ സംസ്ഥാനങ്ങളിലെയും ആള്‍ക്കാര്‍ ജോലി ചെയുന്ന ഒരു ഐ.ടി സംരംഭത്തിന്‍റെ അടുത്ത് ആണ് ഇങ്ങനെ ഒരു അവസ്ഥ.അവിടത്തെ ഭയാനകമായ അവസ്ഥ പുള്ളിയുടെ കണ്ണുകളില്‍ കാണാന്‍ കഴിയുമായിരിന്നു.

എന്താ നമ്മുടെ കേരളത്തില്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ ജീവിക്കാന്‍ ഒരുക്കമാണോ??ഓരോ മതത്തിനും ഒരു ഭാഗമായി വേര്‍ തിരിച്ചു ജീവിക്കാന്‍ ഒരുക്കമാണോ?? നമ്മുടെ വടക്കന്‍ ജില്ലകളില്‍ തെക്കന്‍ ജില്ലയെക്കാള്‍ കൂടുതല്‍ കലാപങ്ങളും മറ്റും നടക്കുന്നത് അവിടവുമായി അവുത് കിടക്കുന്നത് കൊണ്ട് ആണോ?? വടക്കന്‍ ജില്ലകളില്‍ ഉണ്ടായ പല പ്രശ്നങ്ങളിലും ബി.ജെ.പിയുടെ പങ്കു ചുവചില്ലേ??(കണ്ണൂര്‍ ജില്ല നോക്കിയാല്‍ മതിയെല്ലോ).ഇങ്ങനെ മതപരമായ ഭിന്നത മുതലെടുത്ത്‌ മാത്രം ജീവിക്കുന്ന ആള്‍ക്കാരുടെ കയ്യില്‍ നമ്മുടെ കേരളത്തിന്‍റെ ഭരണം എത്തിയ കര്‍ണാടകയിലെ പോലെ ആകില്ലന്നു പണ്ട് പറയാമയിരിന്നു, എന്നാ ഇപ്പൊ സംശയിക്കെണ്ടിരിക്കുന്നു.അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ കേറിയത്‌ കണ്ടു എന്തുകൊണ്ട് അവര്‍ക്ക് ഒരു അവസരം കൊടുത്തു കൂടാ എന്ന് ചോദിക്കുന്ന പലരെയും അടുത്തിടെ കാണാന്‍ ഇടയായി.അവസരം കൊടുത്ത നാടിനെ ഒരു ചോരപുഴ ആക്കില്ല എന്ന് ഉറപ്പുന്ടെല്‍ ആയിക്കോ.ആ റിസ്കിനു ഞാന്‍ തയാര്‍ അല്ല.അതില്ലുംഭേധം  മാറി മാറി വരുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ആണ്.അല്ലാതെ ഒരു പരിക്ഷണത്തിന് മുതിരാണോ??

2 അഭിപ്രായങ്ങൾ:

ആസാദ്‌ പറഞ്ഞു...

ചക്കരെ, താമര ഒന്ന് വിരിഞ്ഞാല്‍ പിന്നെ ബാകിയുള്ളത് കൂടി അവര്‍ വിരിയിചോളും.. പിന്നെ നമ്മളൊക്കെ ജീവിക്കാന്‍ വല്ല ചോവ്വായിലോട്ടും പോകേണ്ടി വരും..

വിബിച്ചായന്‍ പറഞ്ഞു...

ചൊവ്വ വരെ പോകാന്‍ ഒന്നും സമയം കിട്ടത്തില്ല ആസാദേ, അതിനു മുന്നേ അവരു പണി തരും....