2011, ഏപ്രിൽ 16

സച്ചിന്‍റെ സെഞ്ച്വറി = ടീമിന്‍റെ തോല്‍വി

ഇന്ത്യക്ക് ക്രിക്കറ്റ്‌ ഒരു മതം ആണ്.ആ മതത്തിലെ ദൈവം ആണ് സച്ചിന്‍.ലോകം മൊത്തം ആരാധിക്കുന്ന അദേഹത്തെ അപമാനിക്കും തരത്തില്‍ ഉള്ള ഒരു പ്രചരണം അടുത്തിടെ ഉണ്ടായിട്ടുണ്ട്.ഒരു അന്ധവിശ്വാസം. അതെ, സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ആ ടീം തോല്‍ക്കും. ഇന്നലെ ഐ.പി.ഏല്‍ലില്‍ തന്‍റെ ആദ്യത്തെ സെഞ്ച്വറി നേടിയപ്പോ മുംബൈ ഇന്ത്യന്‍സ് തോറ്റു.ഉടന്‍ തന്നെ എസ്.എം.എസ്, ഫേസ്ബുക്കില്‍ അപ്ഡേറ്റ്, ട്വിറ്റെറില്‍ ട്വീറ്റ്. സച്ചിന്‍ സെഞ്ച്വറി അടിച്ചു കൊച്ചി ടീം വിജയിച്ചു. തങ്ങള്‍ ആരാധിക്കുന്നു എന്ന് പറയുന്ന അതെ ആള്‍ക്കാര്‍ തന്നെ ഇങ്ങനെ ഒകെ ചെയ്തു അദേഹത്തെ അപമാനിക്കുകയല്ലേ ചെയുന്നെ?? ഒരാളുടെ കഠിനധ്വാനത്തെ ഇങ്ങനെ പരിഹസിക്കുന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ.ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ എന്നാ നിലക്ക് ഇങ്ങനെ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോ വരരെ അധികം വിഷമം ഉണ്ട്.

ഇന്നലെ എന്തുകൊണ്ട് തോറ്റു എന്ന് അന്വേഷിച്ചവര്‍ അല്ലേല്‍ മനസ്സിലക്കിയവരുടെ എണ്ണം വളരെ കുറച്ചു ആണ്. കൊച്ചിയുടെ ആദ്യ പന്തില്‍ തന്നെ മലിംഗയുടെ പന്തില്‍ മക്കെല്ലത്തിന്‍റെ ക്യാച്ച് രോഹിറ്റ് ശര്‍മ വിട്ടുകളഞ്ഞു എന്നത് തന്നെയാ കളിയിലെ ഏറ്റവും പ്രധാന വഴിത്തിരിവ്. ഒരു മത്സരം വിജയിക്കാന്‍ ഒരു ബാറ്സ്മാന്‍ വിചാരിച്ചാ മാത്രം നടക്കില്ല. പിന്നെ ലോകകപ്പ്‌ ഫൈനല്‍ നടന്ന അതെ ഗ്രൗണ്ടില്‍ തന്നെയാ കളിച്ചത്. അതില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയ സാധ്യത കൂടുതല്‍ ആണ്. ഇനി ദക്ഷിണാഫ്രികയുമായി ഉള്ള മത്സരം നോക്കാം. അന്ന് സച്ചിന്‍-ഗംഭീര്‍ കൂട്ടുകെട്ട് കഴിഞ്ഞു എത്ര കൂട്ടുകെട്ട് രണ്ടക്കം കണ്ടേ?? വീണില്ലേ ഒന്‍പതു വിക്കെറ്റ് ഇരുപത്തിയോമ്പതു റണ്‍സിനു. അതിനും മുന്നേ ഇംഗ്ലണ്ട്ഉം ആയി സമനില ആയ മത്സരം.അതും ദക്ഷിണാഫ്രികയുമായി ഉള്ള മത്സരവും ഏകദേശം ഒരുപോലെ തന്നെ. ഇരു കളികളിലും പന്ത് എറിഞ്ഞപോലെ എങ്ങാനും നോക്ക്-ഔട്ട്‌ സ്റ്റേജില്‍ കളിച്ചിരുന്നേല്‍ വേള്‍ഡ് കപ്പ്‌ പോയിട്ട് ഒരു കോളാമ്പി പൊള്ളും കിട്ടില്ലയിരിന്നു.എന്നിട്ടും തോറ്റത്തിന്‍റെ കുറ്റം സച്ചിന്.

ഇനി അല്‍പം പഴയ കണക്കു ആകാം. ഏകദിനത്തിലും ടെസ്റ്റിലും ആയി മൊത്തം 99 സെഞ്ച്വറി നേടിയ സച്ചിന്‍റെ എത്ര കളികള്‍ ജയിപ്പിച്ചു എന്ന് ഈ കണക്കു നോക്കിയാല്‍ അറിയാം

                ആകെ    ജയം    തോല്‍വി  സമനില/ നോ റിസള്‍ട്ട്‌
ഏകദിനം      48       33          13              2
ടെസ്റ്റ്‌            51       20          11            20

ഇതില്‍ ടെസ്റ്റില്‍ ആ സമനിലകളില്‍ പലതും ഒരു തോല്‍വി ഒഴിവാക്കി ഇന്ത്യയെ രക്ഷിച്ച  അല്ലെങ്കില്‍ തോല്‍വിയുടെ ആകാതം കുറച്ച ഇന്നിങ്ങ്സുകള്‍ ആണ്. ഇനി ആ പതിനൊന്നു തോല്‍വികള്‍, അന്ന് സച്ചിന്‍ അല്ലാതെ ആരും തന്നെ കളിച്ചില്ല എന്നാ സത്യം കാണേണ്ടതാണ്. പിന്നെ അതില്‍ ഏഴു എണ്ണം തൊന്നുറുകളില്‍ ഉള്ളതാന്നു. അന്ന് സച്ചിന്‍ എന്നാ ഒരാള്‍ മാത്രം ആയിരിന്നു ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് എന്ന് പറഞ്ഞാല്‍. ഒരു മികച്ച കൂട്ടുകെട്ടും ലഭികാതെ ആണ് ഈ സെഞ്ച്വറികള്‍ പാഴായത്. ഇനി ഏകദിനത്തിലേക്കു വരാം. ഇന്ത്യ തോറ്റ ആ പതിമൂന്നു കളികളില്‍ ഒന്ന് ക്രിക്കറ്റ്‌ ലോകം ഒരിക്കലും മറക്കാത്ത 98ലെ ഷാര്‍ജാ കപ്പ്‌  ഫൈനല്‍ ക്വാളിഫൈയര്‍ ആണ്. പിന്നെ ഉള്ള തോല്‍വികളില്‍ ഒരിക്കല്‍ പോല്ലും സച്ചിന്‍ സെഞ്ച്വറി അടിച്ച കാരണത്താല്‍ തോറ്റിട്ടില്ല.അന്ന് തോല്പിച്ചത് കൂടെ കളിക്കേണ്ട ബാറ്സ്മാനോ ബൗളറോ ആണ്. ഈ തോല്‍വികളിലെ ഒറ്റയാന്‍ പോരാളി ആയിരിന്നു സച്ചിന്‍. ഇതുപോലത്തെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയുക.

ഇനി വരാന്‍ പോകുന്നത് സച്ചിന്‍റെ നൂറാം സെഞ്ച്വറി ആണ്.ലോകത്ത് ഒരു ബാറ്സ്മാനും എത്തി പറ്റാത്ത ഇനി ഒരുപക്ഷേ മറ്റാര്‍ക്കും എത്തിപെടാന്‍ ആകാതെ ആ നേട്ടം നേടുമ്പോ എനിക്ക് ധോനിയോടും ബാക്കി കളിക്കാരോടും ഒന്നേ അപേക്ഷിക്കാന്‍ ഒള്ളു. ദയവു ചെയ്തു നിങ്ങള്‍ ആ കളി തോല്‍പ്പിക്കരുത്. അല്ലേല്‍ ആ അപൂര്‍വ നേട്ടത്തിന്‍റെ ഇടയിലും ചില വിഡ്ഢികള്‍ പറയും സച്ചിന്‍റെ സെഞ്ച്വറി കാരണമാ ഇന്ന് തോറ്റതെന്ന്.

4 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പൊതുവേ പറഞ്ഞു കേള്‍ക്കുന്നൊരു കാര്യമാണത്.
അന്തവിശ്വാസം .
അതേ . ശരിയാണ് പറഞ്ഞത്. ആ മികച്ച കളിക്കാരനെ അപമാനിക്കുന്നതിനു തുല്ല്യം

kambarRm പറഞ്ഞു...

മുളയിലേ നുള്ളേണ്ട അന്ധവിശ്വാസം..
മികച്ച ഒരു പോസ്റ്റ്..
നന്നായി, ആശംസകൾ

പിപഠിഷു പറഞ്ഞു...

നന്നായി :)

മണ്ടൂസന്‍ പറഞ്ഞു...

ചുമ്മാ ഉണ്ടാവുന്ന ഒരന്ധവിശ്വാസത്തെ എതിർത്ത് തോൽപ്പിക്കാൻ ആർക്കുമാവില്ല. ആ അന്ധവിശ്വാസം ഒരാളേയും തകർക്കുകയോ, ഇല്ലാതാക്കുകയോ ഇല്ല. സാധാരണ ആരാധകർക്കറിയാം സച്ചിനേയും അദ്ദേഹത്തിന്റെ പ്രതിഭയേയും പറ്റി. അത് ഇങ്ങനെ ചുമ്മാ വരുന്ന ആരോപണം കൊണ്ടൊന്നും തകരുന്നതല്ല. ആശംസകൾ.