2011, ഏപ്രിൽ 19

തറവാട്ടില്‍ നിന്ന് ഉച്ചഭക്ഷണം

തറവാട് എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട.എന്‍റെ തറവാടോ സര്‍കാരിന്‍റെ വക ഉള്ള തറവാടിന്റെയോ കാര്യമല്ല ഇവിടേ പറയുന്നേ.കോട്ടയം ജില്ലയില്‍ പ്രതേകിച്ചു കുമരകം ഭാഗത്ത്‌ ഉള്ളവര്‍ക്കും ആ ഭാഗത്തോട്ട് പോയിട്ട് ഉള്ളവര്‍ക്കും ഇപ്പോലെക്കും മനസ്സിലായിട്ടുണ്ട് ഞാന്‍ എന്തിനെ കുറിച്ചാ പറയുന്നേ. കൂടുതല്‍ സസ്പെന്‍സ് ഒന്നും വെക്കുനില്ല, അത് ഒരു കള്ളുഷാപ്പിന്‍റെ പേരാ. നല്ല പ്രസിദ്ധമായ ഒരണ്ണം. കള്ള് കൊടുക്കാത്ത ഞാന്‍ (സത്യമായിട്ടും) ഷാപ്പില്‍ കേറിയ കഥ ഇങ്ങനെ

ഒരു മധ്യവേനല്‍ കാലം,കോളേജ് വിട്ട ശേഷം ഒരു പട്ടം കൂട്ടുകാര്‍ ഒത്തുചേരാന്‍ ഇട്ട പദ്ധിതി പ്രകാരം ആണ് എല്ലാവരും കോട്ടയത്ത്‌ എത്തിയത്.ആ കൂട്ടത്തില്‍ കോട്ടയക്കരനായി ഞാന്‍ മാത്രം.ചുമ്മാ ഒത്തുകൂടിയ പോര എങ്ങോട്ടെങ്ങിലും ഒകെ കറങ്ങാന്‍ പോകണം എന്ന് നേരത്തെ പദ്ധിതി ഇട്ടിരിന്നു.വാഗമണ്‍ പോയിട്ട് വരാന്‍ ഉള്ള സമയം പലര്‍ക്കുമില്ല. എന്നാ പിന്നെ തൊട്ടടുത്ത കുമരകത്തേക്ക് വിട്ടേക്കാം എന്നായി ഞാന്‍. കഥ മുന്നോട്ടു പോകും മുന്നേ ഇതില്‍ എന്നേക്കാള്‍ പ്രാധാന്യം ഉള്ള വ്യക്തിയെ പരിചയപെടുത്താം. അപ്പുകുട്ടനെയാ ഞാന്‍ ഉദേശിച്ചേ.അപ്പുക്കുട്ടന്‍ ആയിരിന്നു എന്‍റെ ഹോസ്റ്റല്‍ റൂംമേറ്റ്‌.ഇനി കഥയിലേക്ക്‌.അങ്ങനെ ഞാനും അപ്പുക്കുട്ടനും അടക്കം ഏഴു പേര്‍ കുമരകത്തേക്ക് വണ്ടി കേറി.വഴിയിലെ പ്രകൃതിരമണിയമായ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ കുമരകത്ത് എത്തി. നേരെ പക്ഷിസങ്കേതത്തില്‍ കേറി പക്ഷികളെ വായിനോക്കാന്‍ തുടങ്ങി.കാക്കയും കൊക്കുമാല്ലാതെ ഒന്നിനെയും ഞങള്‍ അവിടെ കണ്ടില്ല.എന്നാ ഇനി ഒരു ബോട്ട് സവാരി ആയേക്കാം എന്നായി.അവന്‍മാര്‍ ഒകെ എന്നാ റേറ്റ് ആ പറയുന്നേ.അവസാനം ബോട്ട് വിട്ടു വള്ളം മതി എന്ന് തീരുമാനിച്ചു.
വള്ളത്തെ കേറി വേമ്പനാട്ടു കായലിന്‍റെ ഭംഗിയും ആസ്വദിച്ചു എതിരെ വന്ന ഹൌസ്ബോട്ടില്‍ ഉള്ളവരെ കൈയ്യും കാണിച്ചു അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്യുവാ.അപ്പുക്കുട്ടന്‍ വള്ളക്കാരന്‍റെ അടുത്ത് ഇരുന്നു എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. അങ്ങനെ യാത്ര ഒകെ കഴിഞ്ഞപ്പോ നട്ടുച്ച, എല്ലാവര്ക്കും കശലായി വിശക്കുന്നുണ്ട്. ഇനി ഒരു ഹോട്ടല്‍ തപ്പാം എന്ന് പറഞ്ഞപ്പോ,അപ്പുകുട്ടന്‍ തനിക് ഒരു കിടിലം സ്ഥലം അറിയാം എന്ന് പറഞ്ഞു.ശെടാ... ആദ്യായിട്ട് വരുന്ന ഇവന് എങ്ങനെ ഇതു അറിഞ്ഞു??ഏതാ ആ സ്ഥലം?? അപ്പുകുട്ടന്‍ കാണിച്ചു തന്ന വഴികളിലുടെ ഞങ്ങള്‍ നടന്നു കേറിയത്‌ തറവാട് എന്നാ കള്ളുഷാപ്പിന്‍റെ വാതിക്കല്‍ ആണ്.ഇപ്പൊ എല്ലാര്‍ക്കും മനസ്സിലായി എന്തയിരിന്നു ഇവനും വള്ളക്കാരനും തമ്മില്‍ ഉള്ള ഡിസ്കഷന്‍.ബോര്‍ഡ്‌ കണ്ടതും കേറാന്‍ എല്ലാര്‍ക്കും ഒരു മടി.വെന്നോ എന്നായി ചോദ്യം.അവസാനം ഞാന്‍ അടക്കമുള്ള ബാക്കി ആറു പേരെ അപ്പുകുട്ടന്‍ കള്ള് അല്ലാതെ അവിടെ കിട്ടുന്ന വിഭവങ്ങളെ കുറിച്ച് പറഞ്ഞു ഒരുവിധം സമ്മതിപിച്ചു അകത്തു കേറി.
ഒരു ചെറിയ കൂട്ടം കടയിലേക്ക് കേറി വരുന്നത് കണ്ടിട്ട് ഒരു വിടന്ന പുഞ്ചിരിയോടെ ആണ് കടക്കാരന്‍ ഞങ്ങളെ എതിരെട്ടത്‌.പിന്നെ അവിടെ ഉള്ള വിഭവങ്ങളുടെ ലിസ്റ്റ് അങ്ങു പറയാന്‍ തുടങ്ങി.കപ്പ, ഞണ്ട് കറി, കക്ക,താറാവ് പൊരിച്ചത്, മുയലിറച്ചി അങ്ങനെ നീണ്ട ഒരു നിര.പോരട്ടെ എല്ലാ പ്ലേറ്റ്ഉം ഓരോന്ന്, എന്നായി ഞങ്ങള്‍. ഇത്രേം കേട്ട് പോകാന്‍ തുടങ്ങിയ കടക്കാരന്‍ ചോദിച്ചു "നല്ല കള്ള് ഇരുപ്പുണ്ട്,എടുക്കട്ടെ??" അപ്പുകുട്ടന് എടുക്കണം എന്ന് ഉണ്ടായിരിന്നു,പക്ഷേ ഞങ്ങള്‍ പറഞ്ഞു പിന്തിരിപിച്ചു.അങ്ങനെ ഓരോ ഓരോ വിഭവങ്ങള്‍ മേശ പുറത്തു എത്തി. താറാവ് കൊള്ളാം,അത് ഞങ്ങള്‍ രണ്ടു പ്ലേറ്റ് കുടി ഓര്‍ഡര്‍ ചെയ്തു.എല്ലാം കഴിയാറായപ്പോ കടക്കാരന്‍ വീണ്ടും എത്തി."നല്ല പനംകള്ള് ഉണ്ട്,ഇപോ കൊണ്ടുവന്നതാ,എടുക്കട്ടെ ഒരണ്ണം??" ഇത്തവണയും വേണ്ട എന്നാ ഞങ്ങളുടെ മറുപടി കേട്ട് ആദ്യം ഉണ്ടായിരുന്ന പുഞ്ചിരിക്കു അല്‍പ്പം മങ്ങലേറ്റു.എന്നാല്ലും പുള്ളിക്കാരന് കോള്‍ അല്ലെ അടിച്ചേ.പത്തു എഴുനുറൂ രൂപയ്ക്കു അല്ലെ ഞങ്ങള്‍ കഴിച്ചേ.

അങ്ങനെ പുള്ളികാരന്‍ ബില്‍ കൊണ്ടുവന്നു തന്നു.ബില്‍ ഞങള്‍ കൂട്ടി വെച്ചതിനെക്കാള്‍ കുറവ്.ഇത് എങ്ങനെ?? തപ്പി തപ്പി നോക്കിയപ്പോള ഒരു താറാവ് മിസ്സിംഗ്‌.അത് മനസ്സിലാക്കിയ ഞങ്ങള്‍ പതിയെ ബില്ലില്‍ പറഞ്ഞ കാശു കൊടുത്തു സ്ഥലം കാലിയാക്കാന്‍ തുടങ്ങി. പുറത്തേക്കു ഇറങ്ങി ബസ്‌ സ്റ്റോപ്പ്‌ വരെ എത്തിയില്ല, പുറകില്‍ നിന്ന് ഒരു വിളി."അതെ ഒരു താറാവ് വിട്ടു പോയി"ഞങ്ങളുടെ പുറകെ കടക്കാരന്‍ ഓടിവന്നു പറഞ്ഞു.ഭാഗ്യത്തിന് അന്ന് ആ ബസ്‌ സ്റ്റോപ്പില്‍ ആരും തന്നെ ഉണ്ടായിരുനില്ല.അല്ലേല്‍ ആകെ ചമ്മിയേനെ.അങ്ങനെ ജീവിതത്തില്‍ ഒരിക്കല്‍ പോല്ലും കള്ള് കുടിച്ചിട്ടില്ലാത്ത ഞങ്ങള്‍ കള്ളുഷാപ്പില്‍ നിന്ന് ഒരു ഉച്ചഭക്ഷണം കഴിഞ്ഞു. 

അപ്പുകുട്ടന്‍ ആയിരിന്നു മുന്നില്‍ എങ്കിലും ഞങ്ങളുടെ കുട്ടത്തിലെ എന്തയാര്‍ അച്ചായന്‍റെ ആയിരിന്നു ഈ പ്ലാന്‍. തിരിച്ചു ഉള്ള യാത്രയില്‍ ആണ് അപ്പുകുട്ടന്‍ ഈ രഹസ്യം പൊട്ടിച്ചത്.

4 അഭിപ്രായങ്ങൾ:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

best wishessssss

pratheesh പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
pratheesh പറഞ്ഞു...

താറാവ് അല്ല ...........ഞണ്ടിന്റെ ബില്ലാണ് വിട്ടു പോയത്.

വിബിച്ചായന്‍ പറഞ്ഞു...

മറന്നു പോയി.... കൊല്ലം കുറെ ആയി ഇല്ലേ