2011, ഏപ്രിൽ 7

ജനലോക്പാല്‍ ബില്‍

"അന്നഹസാരെ നിരാഹാരം തുടങ്ങി, ജനലോക്പാല്‍ ബില്‍ പാസ്‌ ആകുന്നതു വരെ." ഈ വാര്‍ത്ത‍ കേട്ടാന്നു സംഭവം എന്താന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം തുടങ്ങി ഒരു പരിതി വരെ എത്തിയപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ എന്നത് രാഷ്ട്രിയ മേഘലയില്‍ ഉള്ള അഴിമതി തടയുവാന്നും, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെതന്നും ഉള്ള ഒരു സംവിധാനം ആന്നെന്നു മനസ്സിലായി.അങ്ങനെ ഒരു ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്‌ ആക്കാന്‍ ഒരുങ്ങുവന്നത്രേ. എങ്കില്‍ പിന്നെ എന്തിനു ഈ നിരാഹാരവും പ്രകടനവും ഒകെ?? അങ്ങനെ ആണ് ഞാന്‍ ജനലോക്പാല്‍ ബില്‍ എന്താന്നു വായിക്കാന്‍ തുടങ്ങിയത്. രണ്ടു ബില്ലും വായിച്ചു കഴിഞ്ഞപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ വെറും പേരിനു ഒരണ്ണം മാത്രം.ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ ഉള്ളത്.അതില്‍ അഴിമതിക്കാര്‍ക്ക് രക്ഷപെടാന്‍ പഴുതുകള്‍ ഏറെ.

രണ്ടു ബില്ലുകളില്‍ ഉള്ള വ്യത്യാസം ഇവ ഒക്കെ.(മാതൃഭൂമിയില്‍ വന്നത്)

ജനലോക്പാല്‍ ബില്‍
തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സര്‍ക്കാറില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ഏജന്‍സിയായി ലോക്പാല്‍ സ്ഥാപിക്കണം. അഴിമതിക്കേസില്‍ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നല്‍കണം. കേന്ദ്ര തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും സ്ഥാപിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണവുമാവാം.

അഴിമതിക്കേസില്‍ ഒരു വര്‍ഷത്തിനകം അന്വേഷണവും അടുത്ത വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. രണ്ടുവര്‍ഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാന്‍ ഇതുവഴി കഴിയും. അഴിമതിക്കേസില്‍ കുറഞ്ഞത് അഞ്ചുവര്‍ഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നല്‍കണം. അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവില്‍ കുറ്റക്കാരനില്‍ നിന്ന് ഈടാക്കണം. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ, റോഡ്-പാലം തുടങ്ങിയ പൊതുപ്രവൃത്തികളില്‍ ക്രമക്കേട് കണ്ടാലോ സാധാരണ പൗരനുപോലും ലോക്പാലിനെ സമീപിക്കാം. കളങ്കിതനായ ഉദ്യോഗസ്ഥനുമേല്‍ ലോക്പാലിന് പിഴ ചുമത്താം. സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലില്‍ ലയിപ്പിക്കണം. ജഡ്ജിമാരും സിവില്‍ സമൂഹത്തിലെ പ്രതിനിധികളും ചേര്‍ന്നാണ് ലോക്പാല്‍ അധികൃതരെ തിരഞ്ഞെടുക്കുന്നത്. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം. ലോക്പാലില്‍ നിയമരംഗത്തെ നാല് വിദഗ്ധരുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. നിയമവിദഗ്ധര്‍, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

സര്‍ക്കാര്‍ ലോക്പാല്‍ ബില്‍
അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാന്‍ ഇതില്‍അധികാരമില്ല. കുറ്റക്കാര്‍ക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് വര്‍ഷം തടവും. ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല. ലോക്പാല്‍ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാര്‍ശ പ്രകാരം ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്. നിസ്സാര പരാതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകും.

അന്വേഷണ കാലയളവ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ. എന്നാല്‍ വിചാരണയ്ക്ക് സമയപരിധിയില്ല. എം.പി.മാര്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അതിനുള്ള അധികാരം.

ലോക്പാലിന് മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേര്‍ഡ് ജഡ്ജിമാരാണ്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ ചേര്‍ന്നാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അവകാശമില്ല. അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.

ബില്ലിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക



ഒരു ഉപദേശക സമതി കൊണ്ട് ഇവിടെ എന്ത് നടക്കാനാ?? ഇങ്ങനെ കട്ടു മുടിക്കുന്നവരെ ഉപദേശിച്ചു നന്നാക്കണോ?? ഇപ്പൊ ഓരോ ദിവസവും ഓരോ അഴിമതിയാ ഒന്നിന് പുറകെ ഒന്നായി പൊങ്ങി വരുന്നേ. ഇനിയും എന്തെല്ലും അഴിമതി നടന്നത് വെളിച്ചത് എത്തിയില്ലങ്ങില്‍ അത് ഇനി അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോ പ്രതിപക്ഷം പൊക്കികൊണ്ട് വരും. വിചാരണക്ക് സമയപരിതി വെച്ചിട്ടില്ലങ്കില്‍ പിന്നെ ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നിട്ട് എന്ത് ഗുണം? വിധി വരുമ്പോളേക്കും പ്രതി ചത്ത്‌ മണ്ണ് ആയിക്കാണും.ഉദാഹരണമായി നമ്മുടെ മുന്നില്‍ കിടക്കുവല്ലേ ഇടമലയാറും ലാവലിനും ഒകെ.എത്ര കൊല്ലമായി ഇതൊകെ നടന്നിട്ട്.അത് പോലെ തന്നെ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ കാലാവധി വെച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ജനങ്ങളുടെ കാശ് കട്ടു മുടിച്ചിട്ടു ഒരു ആറു മാസം ജയിലില്‍ കിടന്ന എന്താ, വീണ്ടും വന്നു കട്ടു മുടിക്കമെല്ലോ.അഴിമതി മൂലം പൊതുഖജനാവിനുണ്ടായ നഷ്ടം കുറ്റക്കാരനില്‍നിന്ന് ഈടാക്കണമെന്ന് എന്ന് പറയുന്ന ജനലോക്പാല്‍ ബില്ലിനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.പിന്തുണ പ്രഖ്യാപിച്ച് വന്ന രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പിന്തുണ ഒന്നും തന്നെ ആവശ്യമില്ല എന്ന് ഹസാരെ പറഞ്ഞത് വളരെ നന്നായി.അല്ലേല്ലും ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങുമ്പോ അവസരവാധികളായ ആ കള്ളന്‍മാരുടെ പിന്തുണ എന്തിനു?? 
ഇപ്പോളത്തെ യുവത്വം വസിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഈ വിഷയം ആളിക്കതുകയാണ്.അന്നഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബൂകിലും ട്വിറ്റെറിലും നിരവധി പേര്‍ വന്നിരിക്കുന്നു.അവരുടെ എണ്ണം നിമിഷം തോറും വര്‍ധിച്ചു കൊണ്ട് ഇരിക്കുന്നു.അങ്ങ് ടുനഷ്യയിലും ഈജിപ്പറ്റിലും വിവ്ലവം കൊണ്ടുവരാന്‍ സഹായിച്ച ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്നു നമ്മുടെ നാട്ടില്‍ അഴിമതിക്ക് എതിരെ ഉള്ള ഈ വിപ്ലവം വിജയിപ്പിക്കാന്‍ കഴിയും എന്ന് കരുതുന്നു.അഴിമതികളുടെ സിംഹാസനത്തില്‍ കേറി ഇരിക്കുന്ന പല രാഷ്ട്രിയക്കരനെയും വലിച്ചു താഴയേ ഇടാന്‍ എന്താ അഴിമാതിയാല്‍ പൊരുതി മുട്ടി നില്‍ക്കുന്ന ജനങ്ങള്‍ ഇനിയും  ഉയര്‍ന്നു വരും. വരില്ലേ നിങ്ങള്‍?? അതോ പ്രതികരണ ശേഷി ഇല്ലാത്ത ഇതൊന്നും എന്‍റെ പണി അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന വെറും കഴുതകള്‍ ആയി മാത്രം ജീവിക്കുമോ??

2 അഭിപ്രായങ്ങൾ:

ചക്രൂ പറഞ്ഞു...

ജനലോക്പാല്‍ ബില്‍ കുറിച്ച് ഒരു വ്യക്തമായ രൂപം നല്‍കിയതിനു നന്ദി ....
തീര്‍ച്ചയായും ആ ബില്‍ പാസ്‌ ആകേണ്ടതാണ്.

മന്‍സൂര്‍ PT പറഞ്ഞു...

ജനലോക്പാല്‍ വിവരണത്തിന് നന്ദി ...അതെ തീര്‍ച്ചയായും ബില്‍ പാസാവേണ്ടതുണ്ട്....