2011, ജൂൺ 4

ചക്കയും മുയലും പിന്നെ ജനവും

ഒരിക്കല്‍ ചക്ക വീണു മുയലു ചത്തു.എന്നും പറഞ്ഞു വീണ്ടും ചക്ക ഇടുവാ മുയലിനെ കൊല്ലാന്‍. ഇന്ന് തുടങ്ങിയ ബാബാ രാംദേവിന്റെ നിരാഹാര സത്യാഗ്രഹ സമരത്തെ കുറിച്ച പറഞ്ഞു വരുന്നേ.അന്ന് അന്ന ഹസാരെ നിരാഹാരം കിടന്നു ലോക്പാല്‍ ബില്ലിന്‍റെ  കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഒരു പരുവത്തില്‍ ആക്കി എന്തൊക്കെയോ നേടി എടുത്തു എന്നാ പറയുന്നത്.  അതിന്‍റെ  ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല.  അപ്പോഴാ ദേ വരുന്നു ഒരണ്ണം കൂടി. അഴിമതിയുടെ മഹാസമുദ്രത്തില്‍ മുങ്ങി കുളിച്ചു നില്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ ബ്ലാക്ക്മൈല്‍ ചെയ്യാന്‍ പറ്റിയ ആയുധമാണ് അഴിമതി വിരുത സമരം എന്ന് അന്ന ഹസാരെ എല്ലാവര്‍ക്കും ആ സമരം കൊണ്ട് മനസിലാക്കി കൊടുത്തിരിക്കുന്നു. ആ പാത പിന്തുടര്‍ന്ന് ബാബാ രാംദേവ് എത്തി, പുറകെ ഇനി എത്ര ബാബമാര്‍ വരും എന്ന് കണ്ടു അറിയേണ്ടിരിക്കുന്നു.


ഇന്നത്തെ ഈ വിഷയത്തില്‍ ഇതും മുന്നേ പഴയ അന്ന ഹസാരെയുടെ സമരത്തിലേക്ക് ഒന്ന് എത്തി നോക്കാം. അവിടേ എന്താ സംഭവിച്ചേ?? ഞാന്‍ അടക്കം ഉള്ള പലരും അദ്ദേഹത്തിന്റെ സമരത്തിന്‍റെ നല്ല വശം കണ്ടു വാദിച്ചവര്‍ ആണ്. എന്നാ സത്യത്തില്‍ ആ സമരം ഒരു വിജയം ആയിരിന്നോ?? കുറെ മാധ്യമ പിന്തുണയും, പിന്നെ പത്തു ആളുകളുടെ മുന്നില്‍ ആളാകാന്‍ വരുന്നവനും അവന്‍റെ സംഘടനകളും പിന്തുണ നല്‍കി എന്നത് സത്യമാന്നു.  ആ രീതിക്ക് നോക്കുവണേല്‍ സംഗതി വിജയം തന്നെ. എന്നാല്‍ ശരിക്കും അഴിമതിയുടെ ദുരിതം അനുഭവിക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിനെ വിശ്വാസത്തില്‍ എടുക്കാന്‍ ആ സമരത്തിന്‌ കഴിഞ്ഞിട്ടില്ല എന്നതാന്നു സത്യം. അങ്ങ് വിദേശത്ത് എന്തോ വിപ്ലവം നടക്കുന്നു,അത് പോലെ ഒന്ന് നമ്മുടെ നാട്ടിലും നടക്കുന്നു എന്ന് കരുതി ആ സമരത്തെ പിന്തുണ നല്‍കിയവര്‍ ആണ് പലരും.


അത് നടന്നു കഴിഞ്ഞ സംഭവം. ഇനി നടന്നു കൊണ്ട് ഇരിക്കുന്ന സംഭവം. അന്ന് അന്ന ഹസാരെ സമരത്തില്‍ കിടന്നപ്പോ ഈ ബാബാ രാംദേവ് ഹസരക്ക് പിന്തുണ നല്‍കുകയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതില്‍ പങ്കെടുക്കുകയും ചെയ്തന്ന മാധ്യമ റിപ്പോര്‍ട്ട്‌. ആ സമരത്തിന്‍റെ അന്തര ഫലം എന്നാ കണക്കിന് ലോക്പാല്‍ സമതി രൂപികരിച്ചപ്പോ, ഈ പുള്ളിക്ക് അതില്‍ സീറ്റ്‌ ഇല്ല. അപ്പൊ തുടങ്ങി ചെറിയ മുറിമുറിപ്പ്. അന്ന് മുതലേ മാധ്യമങ്ങളുടെ അടുത്ത് ആ സമതി പോരാന്നും, അതിലെ വ്യവസ്ഥകള്‍ പോരാന്നും പറഞ്ഞു നടക്കുനുണ്ടയിരിന്നു ഇങ്ങേരു. പക്ഷേ ആരും കാര്യമായി ചെവികൊണ്ടില്ല. പക്ഷേ അന്നത്തെ ആ സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആടി ഉലയുന്നത് കണ്ടപ്പോ, ചില മത-വര്‍ഗിയ ശക്തികള്‍ രാംദേവിനു  പിന്തുണയുമായി എത്തി. അതോടെ വിഷയം അന്ന ഹസാരെയുടെ വിഷയം തന്ത് തുടങ്ങി എന്ന് കണ്ട മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് തിരിഞ്ഞു. പിന്നെ അന്ന ഹസാരെ ഒരു സന്യാസി ആല്ല. അതുകൊണ്ട് രാംദേവിനു ഉള്ള പോലെ വിശ്വാസികളും മറ്റും ഇല്ല. നമ്മുടെ ഈ ഭാരതത്തില്‍ ദൈവത്തെക്കള്‍ കൂടുതല്‍ ആള്‍ദൈവങ്ങളെ ആരാധിക്കുന്നവര്‍ ആണെല്ലോ. ഇത്രേം ഒകെ കണ്ട കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പിന്നെ ഇയാളുടെ കാലു പിടിക്കാനും തിരുമാന്നും ഓടം ആയിരിന്നു. പക്ഷേ ചുളിവില്‍ ആള്‍ ആകാന്‍ ഉള്ള ഒരു അവസരം ആരെല്ലും കളഞ്ഞു കുളിക്കുമോ?? രംടെവിന്റെ സ്വത്തു വിവരങ്ങള്‍ മാദ്യമങ്ങളില്‍ വരുന്നത് നേരെങ്കില്‍,ഒന്ന് ആള്‍ ആയാല്‍ പിന്നെ വിശ്വാസികളുടെയും ശിഷന്മാരുടെയും എണ്ണം കൂടുകയും ചെയുമെല്ലോ.


കള്ളപണം വിദേശത്ത് നിക്ഷേപിച്ചവര്‍ തന്നെ ആണ് ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്നെ. അവര്‍ ഒരു കാലത്തും തന്‍റെ പേര് കളങ്കപെടുത്തുവാന്‍ തുനിയില്ല. പിന്നെ എന്തിനു ഈ സമരം?? ആള്‍ ആകാന്‍ തന്നെ. ഒരു ദിവസം കൊണ്ട് അഴിമതി നാട്ടില്‍ ഇന്ന് തുടച്ചു നീക്കാന്‍ ആവില്ല. അതിനു അതിന്റെതായ സമയം എടുക്കും. അതിന്‍റെ ഇടയ്ക്കു ഇങ്ങനത്തെ പ്രഹസനം കൊണ്ട് ജനങ്ങളില്‍ എന്നേലും ഒരു കാലത്ത് അഴിമതി തുടച്ചു നീക്കാന്‍ ആകും എന്നാ പ്രതിക്ഷ ഇല്ലാതെ ആകുകയാന്നു ചെയുന്നത്.അഴിമതിക്ക് എതിരെ ജനരോഷം വളരെ അധികം ഉണ്ട്.അത് അവര്‍ക്ക് എങ്ങനെ പ്രകടിപ്പിക്കണം എന്ന്  അറിയില്ല എന്നതാ സത്യം. ഇങ്ങനെ ഒകെ സംഭവങ്ങള്‍ നടക്കുമ്പോ അവര്‍ കരുതും അതാന്നു വഴി എന്ന്. പിന്നെ നമ്മുടെ നാടില്‍  കണ്ടു വരുന്ന ഒരു സ്ഥിരം ഏര്‍പ്പാട് ആണ്, എന്തെങ്കിലും ഒന്ന് വിജയിച്ചാ അതിന്‍റെ വില ഇടിയും വരെ അത് ഉപയോഗിക്കുക.