2011, ഒക്‌ടോബർ 30

ജോര്ജ്ജിനെ ആര് ചങ്ങലക്കു ഇടും?????

ആകപാടെ നാല് പേരുടെ ഭൂരിപക്ഷം. കയ്യലപുറത്തെ തേങ്ങ പോലെ ഇരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഊതി താഴെയിടാന്‍ വേണ്ടി ദിവസവും ഓരോ വിവാദവും എവിടന്നു എങ്കിലും കുത്തി പൊക്കി കൊണ്ട് വരികയാണ്‌ പ്രതിപക്ഷം. വിവാദം ഉണ്ടാക്കാന്‍ പറ്റാതെ വന്നനാല്‍ എന്തൊകെ കോപ്രായം ചെയ്തു കൂട്ടും എന്ന് അറിയില്ല.അടുത്തിടെ ചെയ്ത ഒരെണ്ണത്തിന്റെ ഷോക്കില്‍ നിന്ന് മണ്ടന്മാരായ നമ്മള്‍ ജനങ്ങള്‍ കരകേരി വന്നതേ ഒള്ളു. പക്ഷേ ഇപ്പോഴത്തെ കിടപ്പുവശം വെച്ച് നോക്കുവണേല്‍ തുടരെ തുടരെ ഉണ്ടാകുന്ന വിവാദം യു.ഡി.എഫ്‌ നേതാക്കള്‍ക്ക് ഒരു ലഹരി ആയി മാറിയോ എന്ന് ഒരു ചിന്ന സംശയം. വിവാദം ഒന്നും പ്രതിപക്ഷത്തിനു പൊക്കികൊണ്ട് വരാന്‍ കഴിഞ്ഞില്ലേല്‍ സാരമില്ല, തങ്ങളെ ഒന്ന് സംസാരിക്കാന്‍ വിട് വിവാദത്തിനു ഉള്ള അവസരം ഉണ്ടാക്കി തരാം, വിവാദം ഇല്ലെങ്കില്‍ ഒരു അസ്വസ്ഥത ആണ് എന്നാ രീതിയില്‍ ആണ് പല ഭരണപക്ഷ നേതാക്കളുടെ പോക്ക്. അങ്ങനെ പോകുന്നവരുടെ മുന്‍നിരയില്‍ ഉള്ള ആള്‍ ആണ് നമ്മുടെ ഗവ:ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. പണ്ട് തൊട്ടേ വായില്‍ തോന്നിയത് എന്തും വിളിച്ചു പറയുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഈ അസ്വസ്ഥത പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ അസ്വസ്ഥതക്ക് വിവാദോ-പ്രശസ്തോ മാനിയാ എന്ന് വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നാ കാര്യം ഇതേ ലക്ഷണം മറ്റുളവര്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് മനസിലായത്.(എല്ലാ രാഷ്ട്രിയപ്രവര്‍ത്തകരിലും ഇത് ഉണ്ട് എന്നാ അറിയാന്‍ കഴിഞ്ഞത്.) ആ മാനിയയുടെ അവസാനത്തെ ഇര ആണത്രേ മന്ത്രി ഗണേഷ്‌ കുമാര്‍.

ഫുട്ബോളിലെ ഇറ്റാലിയന്‍ ടീമിന്‍റെ പ്രതിരോധ നിരക്ക് കിടപിടിക്കുന്ന രീതിയില്‍ ഉള്ള പ്രതിരോധാനത്തില്‍ ആണ് പ്രതിപക്ഷം ഉയര്‍ത്തികൊണ്ടു വരുന്ന വിവാദങ്ങളുടെ മുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടിച്ചു നില്‍കുന്നെ. അങ്ങനെ ഉള്ള സര്‍ക്കാരിന്റെ ഫോര്‍വേഡുകള്‍ സെല്‍ഫ്‌ ഗോള്‍ അടിക്കാന്‍ മത്സരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയുന്നതിന്റെ മുന്നേ തുടങ്ങിയ ഈ സെല്‍ഫ്‌ ഗോള്‍ അടി ശുംഭാരാജന്മാരുടെ കൈയില്‍ ഭരണം എത്തിച്ചു കൊടുക്കും വരെ തുടരും എന്ന് കരുതപെടും. ഇപ്പൊ പതിയെ എല്ലാവരും മാണി സാറിനോടു രഹസ്യമയിട്ടും പരസ്യമയിട്ടും ചോദിക്കുനുണ്ടാത്രേ , എന്താ ഈ ജോര്ജ്ജിനെ ഇങ്ങനെ കയറുരി വിട്ടിരിക്കുന്നെ?? ഒന്ന് പറഞ്ഞു നിലക്ക് നിറുത്തി കൂടെ?? പക്ഷേ ഈ ചോദിക്കുന്നവര്‍ ഉണ്ടോ അറിയുന്നു മാണി സാറിന്‍റെ അവസ്ഥ. ഭരണത്തില്‍ വരുമ്പോ മന്ത്രി സ്ഥാനം തരാം എന്ന് പറഞ്ഞു കൂടെ കൂട്ടിയിട്ട് രണ്ടാമതു വന്ന ജോസെഫിനു മന്ത്രിസ്ഥാനം കൊടുക്കുകയും ചെയ്തു ജോര്‍ജ്ജിനു ഒരു മന്ത്രി സ്ഥാനവും കിട്ടിയുമില്ല. അന്ന് ഇടഞ്ഞ ജോര്ജ്ജിനെ തണുപ്പിക്കാന്‍ വേണ്ടിയാ കഷ്ട്ടപെട്ടു ആ ചീഫ് വിപ്പ് സ്ഥാനം മേടിച്ചു കൊടുത്തെ. അത് ദേ ഇരട്ട പദവിയുടെ പേരില്‍ എപ്പോ പോകും എന്ന് ഇനി അറിഞ്ഞാ മതി. അപ്പൊ മൊത്തത്തില്‍ പ്രശ്നത്തില്‍ നില്‍ക്കുന്ന ജോര്ജ്ജിനു എതിരായി വല്ലോം പറഞ്ഞാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് തുല്യമാണെന്ന് മാണി സാറിന്‍റെ ഹാഫ് സെഞ്ചുറി ആയ രാഷ്ട്രിയ ജീവിതത്തില്‍ നിന്ന് മനസ്സിലക്കവുന്നത്തെ ഒള്ളു.ചുരുക്കത്തില്‍ പറഞ്ഞാല്‍ ജോര്‍ജ്ജിന്റെ അടുത്ത് മാണി സാറിന് വോയിസ്‌ ഇല്ല. അപ്പൊ പിന്നെ തനിക്ക് മന്ത്രിസ്ഥാനം തരാത്ത കോണ്‍ഗ്രസ്‌ നേതാക്കളോട് ഉള്ള കലിപ്പ് മനസ്സില്‍ വെച്ച് വായില്‍ തോന്നിയത് ഒക്കെ പറഞ്ഞു നടക്കുന്ന ജോര്ജ്ജിനെ ആര് ചങ്ങലക്കു ഇടും???? പ്രതിപക്ഷം ചെയ്യും എന്ന് പറയല്ലേ. പണ്ട് ഭരണപക്ഷം ആയിരുന്നപ്പോ അതിനുള്ള ആംപീര്‍ ഇല്ലയിരിന്നു അപ്പോഴാ ഇപ്പൊ.

പിന്നെ ഏറ്റവും പുതിയ വിവാദനായകനായ ഗണേഷ്‌ കുമാറിനോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, നിങ്ങള്‍ക്ക് വാ വള്ളി വര പുജ്യം (വിവരം) എന്നത് ഒന്ന് ഇല്ലേ?? ഇത്ര അധികം വിവാദങ്ങള്‍ കുത്തിപൊക്കുകയും ഐയ്യര്‍ ഡി ഗ്രേറ്റ്‌ കഴിഞ്ഞാല്‍ ഭൂതവും ഭാവിയും കാണാനും പ്രവചിക്കാന്‍ (പീഡന-അഴിമതികള്‍ മാത്രം) കഴിയുന്ന ശ്രീ വി.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ താങ്കള്‍ക്ക് ലജ്ജ്ഞ ഇല്ലേ?? അങ്ങേര്‍ക്കു എതിരെ വായില്‍ വരുന്നത് എന്തും പറഞ്ഞ താങ്കളുടെ അച്ഛന്‍ ബാലകൃഷണപിള്ളയെ  ജയിലില്‍ അടച്ചത് കണ്ടിട്ടും ഒരു പാഠവും പഠിച്ചില്ലേ?? താങ്കള്‍ എത്ര തറ ആയാലും ഇടതു പക്ഷത്തെ ചില പ്രവര്‍ത്തകരുടെ ഏഴു അയലത് പോലും എത്തില്ല എന്ന് ഓര്‍ക്കണം. ഇനി അഥവാ അത്രയ്ക്ക് തറ ആയാല്‍ അവര്‍ക്ക് അത് സഹിക്കില്ല. കാരണം അങ്ങനെ തറ ഡയലോഗ് അടിക്കുക എന്നത് അവരുടെ കുത്തക ആണ്. അതിനു മറ്റാരെയും അവര്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം അങ്ങനെ പറഞ്ഞിട്ട് എന്ത് നേടി?? പേടിച്ചു മാപ്പ് പറഞ്ഞു എന്ന് പറയാന്‍ അവസരം ഉണ്ടാക്കുകയും ഇത്തിരി പോന്ന എസ്.എഫ്‌.ഐ പിള്ളേരെ കൊണ്ട് ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ളയെ നല്ലപേര് പറഞ്ഞു വിളിപ്പിക്കുകയും ചെയ്യുക അല്ലാതെ ഒന്നും നടന്നില്ല. അത് കൊണ്ട്  ഈ തരം ഡയലോഗ് പറയാന്‍ മുട്ടുവണേല്‍ വെല്ലോ സിനിമയില്‍ വന്നു പറഞ്ഞോ അല്ലാതെ ലൈവ് ആയിട്ട് വേണ്ട. അല്ലേല്‍ പണി കിട്ടും. ജസ്റ്റ്‌ റീമെംബര്‍ ദാറ്റ്‌.

കുറിപ്പ്: ഞാന്‍ ആരുടയും കുത്തക തര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല കേട്ടോ.

2011, ഒക്‌ടോബർ 17

ആരെ ആദ്യം തല്ലികൊല്ലണം???


ഒരു പാമ്പിനെയും കൊല്ലംകാരനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം കൊല്ലംകാരനെ തല്ലികൊല്ലണം എന്നാ പഴമൊഴി വീണ്ടും ഞാന്‍ ഇന്ന് അടുത്ത് അറിഞ്ഞു. പണ്ട് കൊല്ലത്ത് കോളേജില്‍ പഠിക്കുന്ന കാലത്ത് ആ പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നത്‌ കണ്ടും ചിലത് അനുഭവിച്ചും അറിയേണ്ടി വന്നിട്ടുണ്ട്. എന്‍റെ ചില നല്ല കൊല്ലം സ്വദേശികള്‍ ആയ സുഹൃത്ത്ക്കളോട് എന്നോട് ക്ഷമിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഇവിടത്തെ സംഭവത്തെ കുറിച്ച് പറഞ്ഞുകൊള്ളട്ടെ.

ഞാന്‍ മൈസൂരില്‍ ജോലിക്ക് വന്നപ്പോ കൂടെ ജോലി ചെയുന്ന ഒരുവന്‍റെ പരിചയത്തില്‍ ആണ് താമസസ്ഥലം ശരിയാക്കിയത്. അത് ഒരു പി.ജി. ആയിരിന്നു. അതിന്‍റെ മാനേജര്‍ ശ്രീമാന്‍ സുരേഷ് ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ കൊല്ലാംകാരന്‍.പാലും തേനും ഒഴുക്കുന്ന വന്‍ വാക്കുകള്‍ ആണ് ഈ മഹാന്‍റെ കൈയില്‍.അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായതുകൊണ്ട് ഈ വാക്കുകള്‍ കേട്ടപ്പോ ആട്ടിന്‍ തോല്‍ ഇട്ട ചെന്നായയുടെ വേദം ഓതല്‍ പോലെയെ എനിക്ക് തോനിയോള്ളൂ.കാശിനോട് ഇത്ര ആര്‍ത്തി ഉള്ളവര്‍ ഈ പരിസരത്ത് വേറെ ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ കഥാപാത്രം ഒരു മെസ്സ് നടത്തുന്നുണ്ടയിരിന്നു അക്കാലത്തു. അവിടേ എണ്ണി പിറക്കി തരുന്ന ചോറിനും ചപ്പാത്തിക്കും നമ്മള്‍ ഒരു കണക്ക് സൂക്ഷിചിലെങ്കില്‍ മാസാവസാനം തരുന്ന ബില്ല് കണ്ടു ബോധംകെടാതെയോ തലകറങ്ങാതെയോ ഇരുന്നാ ഭാഗ്യം. അമ്മാതിരി കള്ളാകണക്ക് എഴുതുന്നതില്‍ വിതക്തന്‍ ആണ് കക്ഷി. ഈനാംപേച്ചിക്ക് മരപട്ടി കൂട്ട് എന്ന് പറയുന്ന പോലെ പുള്ളികാരന്റെ ഭാര്യ. മെസ്സില്‍ ഫുഡ്‌ ഉണ്ടാക്കാന്‍ ആയി ഒരു അക്ക ഉണ്ടായിരിന്നു. ഉണ്ടാക്കുന്ന ദോസക്ക് അല്‍പ്പം മാവ് കൂടിപോയാലോ,കറിക്ക് അല്‍പ്പം മസാല രുചിക്ക് വേണ്ടി കൂടുതല്‍ ഇട്ടാലോ അതിനു അക്കയെ ഇവര്‍ പറയുന്നത് കേട്ടാല്‍ വിഷമം തോന്നും. ആ പാവം അക്കക്കു മര്യാദക്ക് ശമ്പളം പോലും ഇവര്‍ കൊടുത്തിരുന്നില്ല. എല്ലാ ഒന്നാം തിയതിയും കള്ളകണക്ക് ഒരു മുറികക്ഷണം കടലാസ്സില്‍ എഴുതി തരും, പിന്നെ കാശു കൊടുക്കും വരെ ഭയങ്കര ലോഹ്യമാ.അത് കഴിഞ്ഞ പിന്നെ വല്ലോ ആവശ്യം പറഞ്ഞാല്‍ അടുത്ത മാസം നോക്കിയാ മതി.

അങ്ങനെ ഇരിക്കെ എന്‍റെ അടുത്ത റൂമില്‍ ഒരു ഗംഭീര മോഷണം നടന്നു. ലാപ്ടോപും മൊബൈലും അടക്കം ഏകദേശം ഒരു പത്തു നാല്‍പതിനായിരം രൂപയുടെ സാധനങ്ങള്‍ അവിടന്നു കൊണ്ടുപോയി. അന്ന് പോലീസില്‍ കംപ്ലൈന്റ്റ്‌ ചെയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഈ കക്ഷിയുടെ ഭാര്യ മോഷണം പോയവരുടെ റൂമില്‍ വന്നു മുതലകണ്ണീര്‍ ഒഴിവാക്കിയത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. ഒടുവില്‍ പോലീസ് കംപ്ലൈന്റ്റ്‌ ആയപ്പോ അന്വേഷിക്കാന്‍ വന്ന പോലീസുകാരന്‍ ഒരു സുരക്ഷാ ക്രമീകരണവും ഇല്ലാതെ ആണോ  പി.ജി. നടത്തുന്നത് എന്ന് മാനേജറിനോട് ചോദിച്ചപ്പോ ഈ കക്ഷി നിന്ന് വിയര്‍ക്കുകയല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല. ഇങ്ങനെ ഒരു മോഷണം അറിഞ്ഞ ഈ കെട്ടിടത്തിന്‍റെ ഉടമ ലീസ്‌ കൊടുത്ത കാലാവധി മതിയക്കുകയും ചെയ്തു. മോഷണത്തെ തുടര്‍ന്ന് ഇവിടന്നു പലരും റൂം ഒഴിഞ്ഞു പോയി. ആ കൂട്ടത്തില്‍ മോഷണം നടന്ന റൂമില്‍ ഉള്ളവരും പോയി. ഒരു നഷ്ട്ടപരിഹാരം കൊടുക്കാന്‍ പോലും മനസ്സ് കാണിക്കാതെ അത്രെയും ദിവസത്തേ വാടക കൃത്യമായി വാങ്ങുകയും നേരത്തെ ഒഴിയുവാന്ന് പറഞ്ഞില്ലാന്ന് പറഞ്ഞു അഡ്വാന്‍സ്‌ മേടിച്ച തുക കൊടുക്കാനും ഇയാള്‍ വിസമ്മതിച്ചു. ഈ സമയത്ത് എന്‍റെ ഒരു കൂട്ടുകാരന്‍ ട്രാന്‍സ്ഫര്‍ ആയി പോയി.അവന്‍റെ അഡ്വാന്‍സ്‌ ഇയാള്‍ തിരിച്ചു കൊടുത്തില്ല.അവന്‍ ചോദിച്ചു വന്ന ദിവസങ്ങളില്‍ ഒകെ എവിടയെങ്കിലും മുങ്ങി നടക്കുവയിരിന്നു ഇയാള്‍. ഒടുവില്‍ എന്‍റെ വാടകയില്‍ നിന്ന് കുറച്ചാല്‍ മതി എന്നാ വ്യവസ്ഥയില്‍ ഞാന്‍ എന്‍റെ കൂടുകാരന് കാശു കൊടുത്തു.

എന്നാ ഇയാള്‍ പറഞ്ഞ വാക്ക് ഉണ്ടോ ഓര്‍ക്കുന്നത്. അടുത്താ മാസം എനിക്ക് കുറിപ്പ് തന്നപോ അതില്‍ കിടക്കുന്നു ആ അഡ്വാന്‍സ്‌ തുക. ചോദിച്ചപ്പോ ബുക്കില്‍ നിന്ന് കട്ട്‌ ചെയാന്‍ മറന്നു പോയതന്നു മറുപടി.പിന്നെ കാശു മേടിക്കാന്‍ ഇയാളുടെ ഭാര്യ വരുമ്പോ ഞാന്‍ ഈ കാര്യം ചോദിക്കും അത് നിങ്ങള്‍ സുരേഷുമായി സംസാരിച്ചാല്‍ മതിയെന്ന് പുള്ളികാരിയുടെ മറുപടി. മലയാളി അല്ലെ എന്ന് വിചാരിച്ചു ഞാന്‍ അത് ഉടനെ വല്യ കാര്യമാക്കാന്‍ പോയില്ല. കൂട്ടത്തില്‍ ഞാന്‍ ഇടയ്ക്കു റൂം മാറിയതിന്റെ ചില്ലറ കണക്കും ഉണ്ടായിരിന്നു. എന്‍റെ തിരകേറിയ ഐ.ടി. ജീവിതത്തിന്‍റെ ഇടയില്‍ കാണുമ്പോള്‍ ഒക്കെ ഈ കണക്കിന്റെ കാര്യം ഞാന്‍ ഓര്‍മിപ്പിക്കും.പക്ഷേ രണ്ടു മാസം കഴിഞ്ഞിട്ടും ബുക്കില്‍ നിന്ന് വെട്ടുകയോ  കുറിപ്പില്‍ കുറക്കുകയോ ചെയ്തെ വന്നപ്പോ ഇനി നേരില്‍ കണ്ടു ഈ വിഷയത്തില്‍ തീരുമാനം എടുത്താല്‍ മാത്രമേ വാടക തരൂ എന്ന് ഞാന്‍ കട്ടായം പറഞ്ഞു. ആദ്യം അത് അവര്‍ മുഖവിലക്ക് എടുത്തില്ല. എന്നാല്‍ ഇന്ന് രാവിലെ കാശു ചോദിയ്ക്കാന്‍ സുരേഷിന്‍റെ ഭാര്യ എത്തിയപ്പോ ഞാന്‍ മേല്പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു.അങ്ങനെ ഉച്ചക്ക് സുരേഷ് ഇവിടേ എത്തി.ഈ കണക്കിന്റെ കാര്യം പറഞ്ഞപ്പോ അങ്ങനെ ഒരു സംഭവം ഉള്ളതായ ഭാവം പോലും കാണിച്ചില്ല. ഞാന്‍ കള്ളം പറയുകാണത്രേ. വളരെ സൗമ്യമായ സ്വരത്തില്‍ ഞാന്‍ അങ്ങേരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.(നട്ടുച്ചക്ക് കള്ളും കുടിച്ചു വന്നവന്റെ അടുത്ത് അങ്ങനെ അല്ലെ  പറ്റൂ.) പക്ഷേ ഇയാളുടെ മറുപടി വളരെ ഉച്ചത്തില്‍ ആയിരിന്നു. ഒടുവില്‍ ഇങ്ങോട്ട് തെറിവിളിയും തുടങ്ങി. അപ്പൊ ആ നിമിഷം റൂം ഒഴിയണം എന്ന് പറഞ്ഞു ഒച്ചവേക്കുവാന്‍ തുടങ്ങി.ഒരു മാസം മുന്നേ റൂം ഒഴിയുന്നത് അറിയിക്കണം എന്ന് പണ്ട് പറഞ്ഞത് കാറ്റില്‍ പറത്തി കൊണ്ട് ആണ് ഈ ഒച്ചവേക്കല്‍. ജോല്ലിക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഞാന്‍ എങ്ങനെ അപ്പൊ റൂം ഒഴിയാന്‍.അതോടെ കക്ഷി നാളെ വൈകുനേരം വരെ സമയം നല്‍കി. കള്ളകണക്ക് ചോദ്യം ചെയ്തതിന്‍റെ എതിരെ ഉള്ള നടപടി.

മറുനാട്ടില്‍ എത്തിയാലും കാശിനു വേണ്ടി മലയാളിയെ ദ്രോഹിക്കുന്ന മറ്റൊരു മലയാളിയുടെ മുഖം ഇത് വായിച്ചവര്‍ മനസ്സിലാക്കി കാണും എന്ന് ഞാന്‍ കരുതുന്നു. മനസ്സിലാകാത്തവര്‍ മൈസൂരില്‍ വന്നു സുരേഷിന്‍റെ പി.ജി.യില്‍ താമസ്സികെണ്ടാതാണ്.അപ്പൊ മനസ്സിലാകും.ഇയാളുടെ പി.ജി. തപ്പി പിടിക്കാന്‍ "മൈസൂര്‍ പി.ജി." എന്ന് ഗൂഗിള്‍ ചെയ്താല്‍ മതി. പിന്നെ ഈ സമയം വരെ എനിക്ക് ഒരു റൂം ശേരി ആയിട്ടില്ല. നാളെ പകല്‍ മൊത്തം അലഞ്ഞാല്‍ ഒരു താമസസ്ഥലം ഒപ്പിക്കാം എന്നാ ശുഭാപ്തി വിശ്വാസത്തോടെ നിറുത്തുന്നു.

കുറിപ്പ്.:ഇതുപോലെ വേറെ വെല്ലടതും ഒരു കോട്ടയംകാരന്‍ കാണുമായിരിക്കും കോട്ടയം ജില്ലയുടെ പേര് കളയാന്‍.

2011, ഒക്‌ടോബർ 14

ടി.വി. രാജേഷിനു ഓസ്കാര്‍ കിട്ടുമോ??


എണ്ണാമെങ്കില്‍ എണ്ണിക്കോ.... ലക്ഷം ലക്ഷം പിന്നാലെ..... ഇന്നത്തെ നമ്മുടെ പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം ആണ് ഇത്. പക്ഷേ ഇവിടേ ലക്ഷം ലക്ഷം പിന്നാലെ എന്ന് ഉദേശിച്ചത് അണികളെ പകരം തങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്ന വിവാദങ്ങളുടെ ഇന്നത്തെ കുറിച്ച് ആണ്.കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് ആറു മാസം ആയില്ല,എന്നാ ഇതുവരെ ഇവര്‍ പോക്കികൊണ്ട് വന്ന വിവാദങ്ങള്‍ ഒരു പക്ഷേ നൂറ്റിയമ്പതോളം ആയി കാണും.അതായതു ദിവസകണക്ക് വെച്ച് നോക്കുവന്നേല്‍ ഒരു ദിവസം മിനിമം ഒരു വിവാദം. എന്താ പ്രതിപക്ഷത്തിനു വിവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ മേലെ?? ഉന്നയിക്കണം, അതാണ് അവരുടെ സഭയിലെ പ്രധാന തൊഴില്‍.വിവാദവിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചു അതിനു ഉചിതമായ തീരുമാനം സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കുകയും, സര്‍ക്കാരിനു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തിക്കേണ്ടതും, ഇതിനൊന്നും സര്‍ക്കാര്‍ തയ്യാര്‍ ആയില്ലേല്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയുക ആണ് പതിവ്. എന്നാ അതാണോ ഇന്നത്തെ നമ്മുടെ കൊച്ചു കേരളത്തിലെ ഇടതു പ്രതിപക്ഷം ചെയുന്നെ?? എങ്ങനെ ഇറങ്ങി സഭയില്‍ നിന്ന് ഇറങ്ങി പോകാം എന്ന് ആലോചിച്ചു എത്തുന്ന പ്രതിപക്ഷം അതിനു പറ്റിയ ഒരു കാരണവും കണ്ടെത്താന്‍ കഴിയാതെ വരുന്ന ദിവസങ്ങളില്‍,അവര്‍ സഭയില്‍ നിന്ന് ഇറങ്ങി പോകാന്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ വെറും ബാലിശം ആണ്. ആംഗ്യം കാണിച്ചു,ചൊറിഞ്ഞു,പിച്ചി,മാന്തി,നുള്ളി അങ്ങനെ എന്തൊകെ കാരണങ്ങള്‍.ഇതൊകെ പറഞ്ഞു ഇറങ്ങി പോകുന്ന ഇവര്‍ പ്രായപൂര്‍ത്തി ആയവരോ അതോ അംഗന്‍വാടിയില്‍ പഠിക്കുന്നവരോ എന്ന് സംശയം തോന്നിപോകും സാധാരണ ഒരു പൌരന്.

ഇനി ഇന്നലത്തെ വിഷയത്തിലേക്ക് വരാം. കോഴിക്കോട് നടന്ന വെടിവെപ്പിനെ കുറിച്ച് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്‌ സഭയില്‍ വെക്കണം എന്ന് പറഞ്ഞയിരിന്നല്ലോ ഇന്നലത്തെ കലാപരിപാടിയുടെ ആരംഭം. വ്യാഴാഴ്ച വൈകുന്നേരം ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങളില്‍ വന്നതിന്‍റെ ബഹളത്തില്‍ അത് വിശ്വസിക്കാന്‍ കൊള്ളിലന്നു പറഞ്ഞവര്‍ തന്നെ ആണ് ഇത് നിയമസഭയില്‍ വെള്ളിയാഴ്ച വെക്കാന്‍ പറയുന്നേ.അതിനു മുഖ്യമന്ത്രി എന്നാ മറുപടി പറഞ്ഞാലും ഇറങ്ങി പോകാന്‍ നേരത്തെ പ്ലാന്‍ ഇട്ടിരിന്നു. അത് ഭരണപക്ഷത്തെ ഉള്ളവര്‍ക്കും പ്രസ്‌ ഗാലറിയില്‍ ഇരിക്കുന്നവര്‍ക്കും അറിയമയിരിന്നു. അത് അവര്‍ തന്നെ സമ്മതിച്ചതാ. അങ്ങനെ വെള്ളിയാഴ്ച കലാപരിപാടി നടത്താന്‍ തിരുമാനിച്ചു നില്‍കുമ്പോള്‍ ആണ് ഓര്‍ത്തത്‌ ഇന്ന് സഭയില്‍ വി.എസ്. ഇല്ലല്ലോ. കുറച്ചു നാള്‍ ആയിട്ട് ആര് എന്തൊക്കെ ചെയ്തിട്ടും മാധ്യമങ്ങള്‍ക്ക് വി.എസ്.സ്സിനെ മതി. അപ്പൊ ഇന്ന് ഷൈന്‍ ചെയാന്‍ ഉള്ള ഒരു അവസരം എന്ന് അവര്‍ അങ്ങ് തീരുമാനിച്ചു. ഉടനെ ഓടി പോയി ഉപപ്രതിപക്ഷ നേതാവായ കോടിയേരിയുടെ സമ്മതവും വാങ്ങി സ്പീക്കറിന്റെ അടുത്തേക്ക് കുതിക്കാന്‍ തുടങ്ങി. അവരെ അതില്‍ നിന്ന് തടയാന്‍ ശ്രമിച്ച വാച്ച് ആന്‍ഡ്‌ വാര്‍ഡും ആയി ചെറിയ ഉന്തും തള്ളുമായി. എല്ലാം കഴിഞ്ഞു സഭക്ക് പുറത്തു വന്നപ്പോ തന്നെ പരിക്ക് ഏല്‍പിച്ചു എന്ന് പറഞ്ഞു ടി.വി.രാജേഷ്‌ മാധ്യമപ്രവര്‍ത്തകരുടെ അടുത്ത് എത്തി.ആരോപണത്തിന്‌ ശക്തി ഒന്ന് കൂടാന്‍ ആയി കെ.കെ.ലതികയെയും കൂടിനു വിളിച്ചു.പുള്ളികാരിയുടെ മുക്കിനു ഇടിച്ചു, രാജേഷിനെ മതി പരുക്ക് ഏല്‍പിച്ചു. അങ്ങനെ ഇരുവരും പിന്നെ കോടിയേരിയും പ്രസ്താവനയും ആരോപണങ്ങളും ആയി ഷൈന്‍ ചെയ്തു നില്‍ക്കുമ്പോള്‍ ആണ് പി.സി.ജോര്‍ജ്ജ്ജും കെ.സി.ജോസഫ്‌ഉം എത്തുന്നെ. അവര്‍ പറഞ്ഞു രാജേഷ്‌ഉം ജെയിംസ്‌ഉം ആണ് ആക്രമിച്ചത് അതും ഒരു വനിതാ വാച്ച് ആന്‍ഡ്‌ വാര്‍ഡിനെ.

അതോടെ വാദി പ്രതി ആയി. പിന്നെ താന്‍ പറഞ്ഞതാ ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ആയി രാജേഷിന്റെയും ലതികയുടെയും ശ്രമം.കൂടത്തില്‍ കൈരളി ടി.വി.യുടെ എക്സ്ലുസിവ്, രജനിയെ കൊണ്ട് യു.ഡി.എഫ്‌ കള്ളം പറയിച്ചതാണ്. പക്ഷേ അതൊകെ കട്ടില്‍ പറത്തികൊണ്ട് വീഡിയോ കണ്ടു ശരി ഏതാണ് തീരുമാനിക്കാം എന്ന് സ്പീക്കര്‍ എത്തി. അതോടെ കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് പോലെ തോന്നി സഖാകന്മാര്‍ക്ക്. വീഡിയോ മാധ്യമങ്ങളെ കാണിക്കുന്നത് ഒഴിവാക്കണം എന്നാ നിബന്ധനയോടെ മുന്നോട്ടു പോയി. കിട്ടിയ അവസരം യു.ഡി.എഫ്‌ നെതകള്‍ വെറുതെ വിടുമോ. വീഡിയോ കണ്ടു വന്ന ഉടനെ ശക്തന്‍ പറഞ്ഞു ആ പരിസരത്ത് ലതിക ഇല്ലന്ന്(പുള്ളികാരി അത് സ്വപ്നം കണ്ടതാകും എന്നാ എന്തെ സംശയം). അതോടെ ആ കള്ളം ചീറ്റി. പക്ഷേ രാജേഷിന്റെ നേരെ ഉള്ളത് വ്യക്തമായി തെളിയിക്കാന്‍ പറ്റിയില്ല. പിന്നെ കണ്ടത് രാജേഷിന്റെ പൊട്ടി കരച്ചില്‍.സത്യം പറയമെല്ലോ അത് കണ്ടുകൊണ്ട് ഇരുന്ന ഞങ്ങള്‍ എല്ലാവരും ചിരിച്ചു മണ്ണ് കപ്പി. അല്ല എങ്ങനെ ചിരിക്കാതെ ഇരിക്കും.രാവിലെ മാന്തിയെന്നു പറഞ്ഞു നിന്ന ധീരനായ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകന്‍ കൊച്ചു കുട്ടികളെ പോലെ, അതും സിനിമ അഭിനയതക്കളെ തോലിപ്പികും വിധം ഉള്ള അഭിനയം. ഒരു ഓസ്കാര്‍ അല്ലേല്‍ ഒരു ഭരത് അവാര്‍ഡ്‌ കിട്ടേണ്ട പ്രകടനം. തുടര്‍ന്ന് വീഡിയോ കാണിക്കാന്‍ തങ്ങള്‍ തടഞ്ഞില്ല എന്ന് വാദവും.വീഡിയോ മാധ്യമങ്ങളില്‍ വരാഞ്ഞത് നന്നായി അല്ലേല്‍ ഇടതു നേതാക്കള്‍ എല്ലാം കൂടും കുടുക്കയും എടുത്തു ഇറങ്ങേണ്ടി വന്നെന്നെ ജനമനസ്സുകളില്‍ നിന്ന്. ഇങ്ങനെ വാദിക്കാന്‍ അല്ലാതെ ആ വീഡിയോ പരസ്യമാക്കാന്‍ ഉള്ള നട്ടെല്ല് ഒന്നും ഇടതു പാളയത്തില്‍ ആര്‍ക്കും കാണില്ല.

ഏതായാലും തിങ്കളാഴ്ച വരെ മാധ്യമങ്ങള്‍ക്ക് വേറെ ന്യൂസ്‌ വേണ്ട. ഇതിനെ കുറിച്ച് ഒരു ഗംഭീര പരംഭാര തന്നെ നടത്താം. ഇതൊക്കെ അല്ലെ ഈ നാടിന്‍റെ പ്രധാന ആവശ്യങ്ങള്‍. ആള്‍കാര്‍ പട്ടിണികിടന്നു മരിച്ചാലും ആരെല്ലും പീടിപിച്ചു കൊന്നാലും പാവപെട്ടവന്റെ പത്രത്തില്‍ എത്ര കഞ്ഞി ഇട്ടാലും അതൊകെ ഈ വിഷയങ്ങള്‍ കഴിഞ്ഞേ വരൂ. പിന്നെ വേറെ ഒരു വാര്‍ത്തയും കൂടെ പറഞ്ഞു കൊണ്ട് ഈ പോസ്റ്റ്‌ ഞാന്‍ നിറുത്തട്ടെ. ഇങ്ങനെ മാന്തി പിച്ച് നുള്ളി, നോക്കി എന്നോകെ പറഞ്ഞു സഭ മുടക്കാനും ഭരണത്തില്‍ ഉള്ളവന്‍ കട്ടുമുടിക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയുന്നവര്‍ക്ക് ഇപ്പൊ കിട്ടുന്ന ശമ്പളം പോരന്നു.അതിന്‍റെ ഇരട്ടി വേണം അത്രേ.ഈ ശമ്പളം കൊടുക്കാന്‍ ഉള്ള കാശു ഇന്ദിര ഭവന്‍റെ വകയോ എ.കെ.ജി. സെന്ററിന്റെ വകയോ ഉള്ള സ്ഥലം പാട്ടത്തിനു കൊടുത്തതിന്റെ വകയില്‍ വരുന്ന പണം ഒന്നുമല്ലല്ലോ. അത് പാവപെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും എടുക്കുന്ന കാശ് അല്ലെ. അതും വാങ്ങി ദിവസവും ഓരോ ഓരോ കോമഡി ഷോയും. ഇവന്മാരെ ഒകെ ജയിപ്പിച്ചു വിട്ട നമ്മളെ വേണം തല്ലാന്‍.