2011, സെപ്റ്റംബർ 30

നികേഷേ നിങ്ങള്‍ അതപതിച്ചു പോയോ???


2001ല്‍ ഇന്ത്യവിഷന്‍ എന്നാ വാര്‍ത്ത‍ ചാനല്‍ വന്നപ്പോ ആണ് കമ്മ്യൂണിസ്റ്റ്‌ക്കാരെ "നീ പോടാ ദിനേശാ" എന്നാ സ്റ്റൈലില്‍ രാഷ്ട്രിയവും കായികവും ആയി നേരിട്ട എം,വി.ആറിന്റെ പുത്രന്‍ നികേഷേ കുമാറിനെ ഞാന്‍ അറിയുന്നെ. അച്ഛനെ പോലെ തന്നെ ഒരുതന്നെയും കൂസാത്ത  വാര്‍ത്ത‍ റിപ്പോര്‍ട്ടിംഗ്, ന്യൂസ്‌ അവരില്‍ നാക്കുകൊണ്ടു അമ്മാനം ആടുന്ന ഏതാവനെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യവും ചോദിച്ചു വളരെ പെട്ടെന്നായിരിന്നു നികേഷ്‌ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചേ. ഐസ്ക്രീം കേസ് പോലെ ഉള്ള നിരവധി വിവാദ വിഷയങ്ങള്‍ ഒരു ചായവും കൂടാതെ റിപ്പോര്‍ട്ട്‌ ചെയ്തത് മൂലം നികേഷിന്റെ ഒപ്പം ഇന്ത്യവിഷന്‍ എന്നാ ചാനല്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ന്യൂസ്‌ ചാനെല്‍ ആയി മാറി. നികേഷിന്റെ കഴിവിനെ എല്ലാവരും വാനോല്ലം പുകഴ്ത്തി. പിന്നിട് ഇന്ത്യവിഷന്‍ മാനേജ്‌മന്റ്‌ പറയുന്ന രീതിയില്‍ തനിക്ക് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു ചങ്കൂറ്റത്തോടെ ജോലി രാജി വെച്ച് റിപ്പോര്‍ട്ടര്‍ എന്നാ ന്യൂസ്‌ ചാനല്‍ തുടങ്ങി. നികേഷ്‌ പോയതോടെ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ വഴി തെറ്റി ഇന്ത്യവിഷന്‍ ചാനലിന്‍റെ റേറ്റിംഗ് കൂപ്പുകുത്താന്‍ തുടങ്ങി.

റിപ്പോര്‍ട്ടര്‍ എന്നാ ചാനല്‍ തുടങ്ങിയപ്പോ അതിന്‍റെ മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെയും കേരളത്തിലെ മുന്‍നിര വാര്‍ത്ത‍ ചാനലില്‍ ഒന്ന് ആകുക എന്നായിരിന്നു. പണ്ടു ഇന്ത്യവിഷന്‍ തുടങ്ങിയപ്പോ അതിനു മത്സരിക്കാന്‍ കര്യാമായ എതിരാളികള്‍ ഇല്ലയിരിന്നു. എന്നാ റിപ്പോര്‍ട്ടര്‍ ചാനലിന് അത് അല്ല അവസ്ഥ, പത്തോളം ചാനല്‍ വാര്‍ത്തകള്‍ ഇല്ലാതെ നെട്ടോട്ടം ഓടുകയാണ്. മാര്‍ക്കറ്റിംഗ് പിഴവോ അതോ സാമ്പത്തിക പ്രതിസന്ധിയോ അറിയില്ല ചാനലിനെ കാണികളുടെ ഇടയില്‍ എത്തിക്കാന്‍ അവര്‍ പരാജയപെട്ടു. നികേഷിന്റെ വാര്‍ത്തകള്‍ കേട്ടു ഇഷ്ട്ടപെട്ട എന്നെ പോലെ ചാനല്‍ ഇങ്ങിയപ്പോ മുതല്‍ കാണാന്‍ ശ്രമിച്ചിട്ട് ഇതുവരെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. വെറും യുടുബില്‍ ഒതിങ്ങി പോയ ചാനല്‍ ആയി റിപ്പോര്‍ട്ടര്‍. മനോരമയില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ വേണുവിനെ കൊണ്ടുവന്നു ക്ലോസ് എന്‍കൌണ്ടര്‍ എന്നാ ഒരു പരിപാടി തുടങ്ങി. അതില്‍ വന്ന യു.ഡി.എഫ്‌ നേതാക്കള്‍ ആയ കെ.എം മാണിയും ഉമ്മന്‍ ചാണ്ടിയും വെള്ളം കുടിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു. അന്ന് തോന്നിയ ഒരു സംശയം ഞാന്‍ ചോദിക്കട്ടെ?? റിപ്പോര്‍ട്ടര്‍ ചാനലില്‍ വെള്ളം കുടിക്കാന്‍ യു.ഡി.എഫ്‌ നേതാക്കള്‍ മാത്രമേ വരുനോല്ലോ?? എല്‍.ഡി.എഫ്‌ നേതാക്കള്‍ എന്ന് മുതലാ പുണ്യാളന്മാര്‍ ആയെ??? ശശിയെയോ ജയരജനെയോ പിണറായി മുതലാളിയെയോ വെള്ളം കുടിപ്പിക്കുന്ന വീഡിയോ ഒന്നും കണ്ടില്ല??(അങ്ങെനെ വല്ലോം ഉണ്ടേല്‍ ആ ലിങ്ക് ഒന്ന് തരണേ).

ഭരിക്കുന്ന പാര്‍ട്ടിയെ താറടിച്ചു കാണിച്ചു റേറ്റിംഗ് കൂട്ടുന്നാ പഴയ വിദ്യ പക്ഷേ ഇവിടേ കാര്യമായി ഫലിച്ചില്ല. പിന്നെയും പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ കുത്തി ഇളക്കാന്‍ പോന്ന വാര്‍ത്തകളും ഇതില്‍ വന്നെകിലും അത് ഒന്നും ഏറ്റില്ല. അങ്ങനെ ഇരിക്കുമ്പോഴാ ദേ വരുന്നു ഒര്രു ചൂടന്‍ വാര്‍ത്ത‍. ജയിലില്‍ കിടക്കുന്ന ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു എന്ന്. ബാലകൃഷ്ണപിള്ള മാനേജര്‍ ആയുള്ള സ്കൂളിലെ ഒരു അധ്യാപകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാര്യം സംസാരിക്കാന്‍ ആണ് അത്രേ അസുഖം ആണെന്ന് കോടതില്‍ അറിയിച്ചു, കോടതി വിധിയിളുടെ തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ സുഖവാസം ചെയുന്ന പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഇത് മതെങ്ങ ആക്കിയതോടെ പിള്ളയോട് തീരത്താ തിരാത്ത പക ഉള്ള ആള്‍ എന്ന് അറിയപെടുന്ന പ്രതിപക്ഷ നേതാവ് വി.എസ് ഇതിനെ പിടിച്ചു നിയമസഭയെ കുലുക്കാന്‍ തുടങ്ങിയെ. ഇനി ഒരു ആഴ്ചത്തേക്ക് പാമോലിന്‍ ഇല്ല ഐസ്ക്രീം ഇല്ല, ഈ വിഷയം വെട്ടി കീറി പോസ്റ്മോട്ടേം ചെയ്തും റീപോസ്റ്മോട്ടേം ചെയ്തും മാധ്യമപ്രവര്‍ത്തകര്‍ കഞ്ഞി കുടിച്ചുകൊള്ളും. ദേ ഇവനും പിള്ളയെ അനുകൂലിച്ചു പോസ്റ്റ്‌ എഴുതിയോ എന്ന് തോന്നിയെങ്കില്‍ തെറ്റി. പിള്ള ചെയ്ത തെറ്റിന്‍റെ ശിക്ഷ അനുഭവിക്കണം. ഫൈവ് സ്റാര്‍ ജയില്‍ ജീവിതം നയിക്കുന്ന പിള്ള ജയില്‍ നിയമം ലംഘിച്ചു എങ്കില്‍ അതിന്റെയും ആ അദ്ധ്യാപകന്റെ കേസ്സില്‍ പിള്ളക്ക് പങ്കും ഉണ്ടെങ്കില്‍ അതിന്‍റെ ശിക്ഷയും അനുഭവിക്കണം.

പക്ഷേ ഇവിടേ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് പിള്ളയെ കുറിച്ച് അല്ല. റിപ്പോര്‍ട്ടര്‍ എന്നാ ചാനലിന്‍റെ അതപതനത്തെ  കുറിച്ച് ആണ്. വാര്‍ത്തകള്‍ക്ക്‌ ആയി വര്തകാല്‍ ഉണ്ടാക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തന്നത്തെ കുറിച്ച് ഇതിനു മുന്നേ ഞാന്‍ എഴുതിയിരിന്നു. അതിന്‍റെ ഏറ്റവും മികച്ചതും പുതിയതും ആയിയുള്ള ഉദാഹരണം മാത്രമാണ് പിള്ളയുടെ ജയില്‍ നിയമലംഘന വാര്‍ത്ത‍. പിള്ളയോട് വ്യക്തിപരമായി അടുപ്പമുള്ള റിപ്പോര്‍ട്ടര്‍ പ്രദീപിനെ കൊണ്ട് പിള്ളയുടെ സഹായികളില്‍ ഒരാളുടെ മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു പിള്ളയെ കൊണ്ട് സംസാരിപ്പിച്ചു അതിനെ വിവാദം ആകിയതും മാധ്യമ എത്തിക്സ്‌സിനു നിരക്കാത്തതും മാധ്യമധര്‍മ്മം മറന്നു കൊണ്ട് ഉള്ള പ്രവര്‍ത്തിയും ആണെന്ന് ഒരു സംശയവും ഇല്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നതും ആണ്. തന്‍റെ പേര് വിളിപെടുതല്ലേ എന്ന് അപേക്ഷിച്ച പിള്ളയുടെ വാക്കിന് പുല്ലു വില കല്‍പിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ നേതാകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു സന്ദേശം ആണ് നല്‍കുന്നത്- 'നിങ്ങള്‍ ഞങ്ങള്‍ക്ക് വാര്‍ത്ത‍ തരുക, പക്ഷേ ആ വാര്‍ത്ത‍ തന്നതിന്റെ പേരില്‍ വരുന്ന അനന്തരഫലം നിങ്ങള്‍ തന്നെ അനുഭവിക്കണം..' ഇങ്ങനെ ഒരു തരംതന്ന വഴിയെക്കാള്‍ നിങ്ങള്‍ ഒരു ഒളിക്യാമറ വെച്ച് പിള്ള മൊബൈലില്‍ സംസാരിക്കുന്നതു വിവാദം ആകിയിരുനെങ്കില്‍ മാധ്യമ എത്തിക്സ്‌സിനോ മാധ്യമധര്‍മ്മത്തിനോ കാര്യമായ കോട്ടം തട്ടില്ലയിരിന്നു.

അതിനു നികേഷ്‌ എന്ത് പിഴച്ചു എന്നാ ചോദ്യത്തിനു ഉത്തരം. ഇതു വിധത്തിലും വാര്‍ത്ത‍ സൃഷ്ട്ടിച്ചു വിവാദം ആകി  റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചാനലിന്‍റെ തലപത്ത് ഇരിക്കുന്ന നികേഷ്‌ തന്നെ ആണ് ഈ ചെറ്റത്തരത്തിന്റെ ഉത്തരവാദി. അങ്ങനെ ഒരു ഇമേജ് അല്ല നികേഷ്‌ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യവിഷനില്‍ വെച്ച് സൃഷ്ടിച്ചത്. വ്യക്തിപരമായ പല ബന്ധങ്ങളെ ദുരുപയോഗം ചെയ്തു റേറ്റിംഗ് കൂട്ടാന്‍ ഉള്ള ഈ തത്രപ്പാടില്‍ സ്വന്തം മുഖത്ത്  ചെളിവാരി തെക്കല്ലേ. അത് നികേഷിനു മാത്രം അല്ല  എം,വി.ആറിനും നാണക്കേട് ആകും. പൊള്ളയായ ഈ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനത്തിന് ഉപയോഗപ്രദമായ വാര്‍ത്തകള്‍ തേടി പോകു എന്നെ ഇത് വായിക്കുന്ന റിപ്പോര്‍ട്ടര്‍ പ്രവര്‍ത്തകരോട് എനിക്ക് പറയാന്‍ ഒള്ളു.

2011, സെപ്റ്റംബർ 20

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ സമയമായില്ലേ???

"ഒരു പത്ര/മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കലും മാധ്യമ ധര്‍മ്മം മറക്കാന്‍ പാടില്ല" പത്രപ്രവര്‍ത്തനം പഠിക്കാനായി ജേര്‍ണലിസം സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളോട് അതിന്‍റെ ഡയറക്ടര്‍ ആദ്യത്തെ ക്ലാസ്സില്‍ പറയുന്ന വാചകം ആണ് ഇത്. പക്ഷേ ഇന്നത്തെ മാധ്യമ ലോകത്ത് ആദ്യം പഠിപ്പിച്ച പാഠം ഓര്‍ക്കുന്ന എത്ര പേര്‍ കാണും. തീര്‍ത്തും വിരളം. പത്രമുതലളികളുടെ താല്പര്യ പ്രകാരം ശരിക്കും ഉള്ള വാര്‍ത്ത‍ മുക്കി, പകരം ഇല്ലാത്ത വാര്‍ത്ത‍ കുത്തി പൊക്കിയും, ഉള്ള വാര്‍ത്ത‍ വളച്ചൊടിച്ചും പത്രതാളുകളും  ന്യൂസ്‌ അവരും നിറച്ചു അത് വായിക്കുന്ന ആള്‍ക്കാരെയും കാണുന്ന കാണികളെയും പൊട്ടന്മാര്‍ ആകുക്കയാണ്. ചിലര്‍ ഇങ്ങനെ ഒകെ വാര്‍ത്തകള്‍ എഴുതേണ്ടി വരുന്നത് ന്യായികരിക്കുന്നത്‌ "ഞങ്ങള്‍ക്ക് കഞ്ഞി കുടിക്കെണ്ടേ " എന്ന് പറഞ്ഞന്നു. അങ്ങനെ കഞ്ഞി കുടി മാത്രം ലക്‌ഷ്യം ഇട്ടു ജോലി ചെയുന്നവര്‍ക്ക് വേറെ പണി വല്ലോം പോയി ചെയ്തുടെ?? എന്തിനു ഈ ജനങ്ങളെ വഞ്ചിച്ചു സ്വന്തം തൊഴിലിനെ വഞ്ചിച്ചു ഇങ്ങനെ പണി എടുക്കുന്നെ??? പത്രത്തിലും ന്യൂസ്സിലും വരുന്ന വാര്‍ത്ത‍ മുഴുവന്‍ സത്യമാന്നു വിശ്വസിക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോളും നമ്മുടെ നാട്ടില്‍ ഉണ്ട്.

ബാലകൃഷ്ണപിള്ളയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞാല്‍ കൈ അടി കിട്ടും എന്ന് എം.ബി. രാജേഷ്‌ ഈയിടെ പറഞ്ഞല്ലോ . ആ വാര്‍ത്തയെ വി.എസ്സിന് എതിരെ ഉള്ളത് ആണ് എന്ന് വരുത്തി വാര്‍ത്തകള്‍ എല്ലാവരും മാധ്യമങ്ങളില്‍ ഇതിനോടകം വായിച്ചു കാണും. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാതെ വെറും വിവാദ  വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങരുത് എന്നാന്നു രാജേഷ്‌ ഉദേശിച്ചേ എന്ന് കരുതുന്നു ( അതായിരുന്നു വിശദീകരണം, യഥാര്‍ത്ഥത്തില്‍ ഉള്ള ഉദേശം അറിവയില്ല.). ഇത് വി.എസ്സിന് ഉദ്ദേശിച്ചു ആയിരുന്നെകില്‍ തന്നെ ഒന്ന് ചിന്തികേണ്ടത് ഉണ്ട്. എന്തിനു വി.എസ് അല്ലേല്‍ വി.ഡി.സതിഷനെ പോലുള്ള നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ഇങ്ങനെ കൈ അടി കിട്ടുന്ന വാര്‍ത്തകളില്‍ മാത്രമായി ഒതുങ്ങി പോകുന്നു?? അവര്‍ പറയുന്ന വിവാദ വിഷയങ്ങള്‍ക്ക്‌ കൈയിക്കാനും ആര്‍പ്പുവിളിക്കാനും ജനങ്ങളെക്കാള്‍ ഏറെ മാധ്യമപ്രവര്‍ത്തകര്‍ നിരന്നു നില്‍പ്പുള്ളത് കൊണ്ടാണ്. ഇവര്‍ ഒന്നും പറഞ്ഞില്ലെകിലും അല്‍പ്പം വല്ലോം പറഞ്ഞാലും അത് വെച്ച് വാര്‍ത്തകള്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ഊതി പെരുപ്പിച്ചു അവതരിപ്പിച്ചു കൊളളും.

പണ്ട് ന്യൂസ്‌ ചാനലുകള്‍ വരുന്നതിനു മുന്നേ ഒരു ചൊല്ലുണ്ട്, മനോരമയും ദേശാഭിമാനിയും വായിക്കുക, ഇരുവരും പറയുന്നതിന്‍റെ ഏകദേശം നടുക്ക് വരുന്നതാകും യഥാര്‍ത്ഥ വാര്‍ത്ത‍. പത്രങ്ങള്‍ ഇങ്ങനെ രാഷ്ട്രിയ നിലപാടോടെ  എഴുതുന്നത്‌ വായിച്ചു മടുത്തിട്ട് ആകാം ന്യൂസ്‌ ചാനല്‍ വന്നപ്പോ അവയ്ക്ക് നല്ല സ്വീകരണം ലഭിച്ചത്. പത്രങ്ങള്‍ മൂടിവെച്ച കുറെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത് അവര്‍ക്ക് മുന്നേറാന്‍ അവസരം ആയി. എന്നാല്‍ ക്രമേനെ  വാര്‍ത്തകള്‍ പഴത് പോലെ കിട്ടാതെ വരികയും ചാനലുകളുടെ എണ്ണം കൂടുകയും ചെയ്തതോടെ കയ്യില്‍ കിട്ടുന്നത് എന്തും വാര്‍ത്ത‍ ആകാന്‍ തുടങ്ങി. വാര്‍ത്തകള്‍ അവര്‍ ഉണ്ടാക്കാന്‍ തുടങ്ങി. കഴിഞ്ഞ കൊല്ലം ഒരു ഡല്‍ഹി ലോക്കല്‍ ന്യൂസ്‌ ചാനലില്‍ ഒരു മിനിറ്റ് ഉള്ള ഒരു മൊബൈല്‍ വീഡിയോ വെച്ച് രണ്ടു മണികൂര്‍ ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടായി. വീഡിയോയില്‍ ഉണ്ടായിരുന്നത് ഒരു വന്‍ സംഭവം ആണ്. ഒരു വരളി പിടിച്ച കാള കുത്താന്‍ വരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ബോധം അപാരം തന്നെ. പണ്ട് മുംബൈ ടാജ്ജില്‍ തിവ്രവാധികള്‍ ആക്രമിച്ചപ്പോള്‍ അവര്‍ ചെതത്  ഓര്‍മയുണ്ടല്ലോ?? സൈന്യം ഇതു വഴിക്ക് വരുന്നേ എന്ന് തിവ്രവധികള്‍ക്ക് ലൈവ് ആയി കാണിച്ചു കൊടുത്ത വിദ്വാന്മാര്‍ ആണ് ഈ മാധ്യമ പ്രവര്‍ത്തകര്‍. ഈ കൊല്ലം മുംബൈയില്‍ ബോംബ്‌ സ്ഫോടനം നടന്നപ്പോ ഒരു ഉളിപ്പും ഇല്ലാതെ ചിന്നി ചിതറിയ മനുഷശരീരം മുഴുവന്‍ സമയവും കാണിച്ചതാണ് ഈ കൂട്ടര്‍. അന്ന് അവിടേ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടറുകളുടെ പുച്ഛവും വികാരങ്ങള്‍ ഇല്ലാതെ ഓവര്‍ സ്മാര്‍ട്ട്‌ ആകാന്‍ ഉള്ള ശ്രമവും വളരെ ഏറെ വിമര്‍ശനവിധയമായത് ആണ്.

അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ മാധ്യമങ്ങള്‍ നല്‍കിയ ബൂസ്റ്റ്‌ ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റില്‍ ഇട്ടതാണ്. മാധ്യമങ്ങള്‍ ഈ സമരത്തെ ഇത്ര ഏറെ പ്രചാരം നല്‍കി, അത് കേട്ട ജനം കരുതാന്‍ തുടങ്ങി അഴിമതി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം എന്ന്. ആ കാലയളവില്‍ ഉണ്ടായ ജനങ്ങളുടെ മറ്റു പ്രശ്നങ്ങള്‍ ആരും അറിഞ്ഞില്ല. അവ ഒന്നും കാര്യമായി ആരും റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നതാ സത്യം. ഈ പ്രചരണം മൂലം ജനങ്ങള്‍ ഇളകി മറിഞ്ഞു ഒരു ഘട്ടത്തില്‍ കൈവിട്ടു പോയി നാട്ടില്‍ ഒരു കലാപത്തിനു വഴിവെച്ചേക്കും എന്ന് വരെ അവസ്ഥയില്‍ എത്തി. ഈ മാധ്യമങ്ങളുടെ 'ഹൈലൈറ്റ് ആന്‍ഡ്‌ സ്പോണ്‍സര്‍' സമരത്തിലൂടെ ജനങ്ങളെ കൈയില്‍ എടുക്കാം എന്ന് കരുതി അണ്ണാ ഹസാരെയുടെ പിന്നാലെ എത്തിയത് കണ്ടില്ലേ. പെരുംകള്ളന്‍ രാംദേവിന്റെ ചുരിദാര്‍ ഇട്ടുള്ള ഓട്ടം കഴിഞ്ഞിട്ട് ഇപ്പൊ പൊടി പോല്ലും കാണാനില്ല. രാംദേവിന്റെ  സമരത്തിന്‌ ഇരുപത്തിനാല് മണിക്കൂര്‍ ലൈവ് കവറേജ്ജ് കൊടുത്ത മാധ്യമങ്ങള്‍ പോല്ലും ഇപ്പൊ അന്വേഷിക്കുനില്ല. രാഷ്ട്രിയ ഇമേജ് വര്‍ധിപ്പിക്കാന്‍ ആയി നരേന്ദ്ര മോഡി ചെയ്ത സദ്ഭാവന ഉപവാസം ആണ് ഈ 'ഹൈലൈറ്റ് ആന്‍ഡ്‌ സ്പോണ്‍സര്‍' സമരങ്ങളുടെ ലേറ്റസ്റ്റ് പതിപ്പ്. ഇനി എത്ര അണ്ണാ ഹസരെമാര്‍ വരാന്‍ കിടക്കുന്നു. ഇതു പെരുംകള്ളന്‍ ആയാലും അവര്‍ക്ക് കൂട്ടായി മാധ്യമങ്ങള്‍ കാണും. കഷ്ട്ടം തന്നെ.

പീഡനകഥകള്‍ കൊണ്ട് ചാനലും കോളവും നിറക്കുന്ന അവര്‍ അത് വായിക്കുകയും കേള്‍ക്കുകയും ചെയുന്നവരില്‍ അക്രമവാസന കൂട്ടുക അല്ലാതെ ഒന്നും ചെയുനില്ല. അഴിമതി തടയാന്‍ ഒരു ലോക്പാല്‍ ബില്‍ വേണ്ണം എന്ന് പറയുന്നു എങ്കില്‍ ഈ പെയിഡ് ന്യൂസ്‌ സംവിധാനത്തെ തടയാന്‍ എന്തെങ്കിലും സംവിധാനം കൊണ്ടുവരെണ്ടിരിക്കുന്നു. അല്ലെങ്കില്‍ കച്ചോട ലാഭത്തിനായി വാര്‍ത്തകള്‍ ഉണ്ടാക്കിയും തമ്മില്‍ തല്ലിച്ചും ഈ മാധ്യമങ്ങള്‍ തന്നെ നാടിനെ കുളം തോണ്ടുന്ന അവസ്ഥ വരും. ഒരു പത്ര/ന്യൂസ്‌ വാര്‍ത്തകളും വായിച്ചാല്‍ വിശ്വസിക്കാന്‍ കഴിയില്ല എന്ന് സത്യം മനസ്സിലാക്കിയ എന്നേ പോലെ ഉള്ള നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, അതിര് കടക്കുന്ന ഈ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്  ഇടാന്‍ സമയമായില്ലേ???

2011, സെപ്റ്റംബർ 18

കേരളവും ഹര്‍ത്താലും....

കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത് പുതുമ ഉള്ള കാര്യം ഒന്നുമല്ല. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തി ശീലിച്ചു ശീലിച്ചു ഇപ്പൊ മാസത്തില്‍ ഒരു ഹര്‍ത്താല്‍ എങ്കിലും ഇല്ലെങ്കില്‍ ശരി ആകില്ല എന്നാ അവസ്ഥയില്‍ ആണ്. ഈ കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു മണിക്കൂര്‍ ഹര്‍ത്താല്‍, ഇന്നലെ തിരുവനന്തപുരത്ത് ഹര്‍ത്താല്‍,നാളെ സംസ്ഥാനം മൊത്തം ഹര്‍ത്താല്‍, ഈ മാസത്തെ കോട്ട തീര്‍ന്നു.പക്ഷേ ഇത് കഴിഞ്ഞും പത്തു ദിവസം കൂടി ഉണ്ട് മാസം തീരാന്‍. ആരെങ്കിലും തുമ്മിയെന്നും ചീറ്റിയെന്നും പറഞ്ഞു മിനിമം രണ്ടു എണ്ണം കൂടി നടത്താം. എന്തിനാ ഈ ഹര്‍ത്താല്‍ ഒകെ നടത്തുന്നെ എന്ന് ചോദിച്ചാല്‍, പ്രതിഷേധം രേഖപെടുത്തനാണ് ഇത് ചെയ്യുന്നേ. ആരുടെ പ്രതിഷേധം?? പണ്ട് ഇതിന്‍റെ പേര് ബന്ദ് എന്ന് ആയിരിന്നു, പിന്നിട് സുപ്രീം കോടതി അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഹര്‍ത്താല്‍ എന്ന് പേര് മാറ്റി.

ഇനി വിഷയത്തിലേക്ക് വരാം. ഇന്നലെ തിരുവനതപുരത്ത് നടന്ന ഹര്‍ത്താല്‍ എന്തിനു ആയിരിന്നു??? പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ (ദേശാഭിമാനി ലേഖകന്‍റെ ഭാഷ്യം പ്രകാരം പോലീസിന്‍റെ നരനായാട്ട്) പ്രതിഷേധിച്ചു. അതിനു ജനം എന്ത് പിഴച്ചു?? എന്തിനാ പാവപെട്ടവന്റെ കഞ്ഞിയില്‍ വീണ്ടും പാറ്റ ഇടുന്നെ?? പോലീസ് ആണ് തല്ലിയത് എങ്കില്‍ പോയി പോലീസ് സ്റ്റേനിന്റെ മുന്നില്‍ പോയി സമരം ചെയ്യ്. അല്ലാതെ ജനജീവിതം സ്തംഭിപ്പിക്കുക അല്ല ചെയണ്ടത്. പോലീസിന്‍റെ നരനായാട്ട് ഒന്നുമല്ല നടന്നത് എന്നത് വ്യക്തം, ഇന്നലെ നടന്ന ആക്രമണവും ഒകെ വെച്ച് നോക്കിയാല്‍ കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകും വെള്ളിയാഴ്ച ആരാ കുഴപ്പം ഉണ്ടാക്കിയത് എന്ന്. വെള്ളിയാഴ്ച മൂന്ന് വണ്ടി കത്തിച്ചു, ഇന്നലെ കുറെ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. ഇവയൊന്നും അമേരിക്ക കാശു മുടക്കി മേടിച്ചു ഇട്ടിരിക്കുന്ന വസ്തുക്കള്‍ അല്ലല്ലോ ഞാനും ഇതു വായിക്കുന്ന നിങ്ങളും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവനും നല്‍കുന്ന നികുതി പണം കൊണ്ട് മേടിച്ചതല്ലേ.
ഇന്നലെ നടന്ന ഹര്‍ത്താല്‍ തിരുവനന്തപുരത്ത് മാത്രം ആണ്. തലസ്ഥാനത്തു നിന്ന് മറ്റു ജില്ലകളിലേക്ക് പോകേണ്ട ആള്‍ക്കാര്‍ ഉണ്ട്. അവര്‍ ആശ്രയിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്‌ എങ്കിലും ഓടിക്കാന്‍ അനുവദിക്കുക എന്നത് സാമാന്യ മര്യാദ ആണ്. പക്ഷേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒറ്റ വണ്ടിയും ഓടരുത് എന്നാ മുട്ടാപോക്ക് ന്യായവും പൊക്കി പിടിച്ചു ആ വണ്ടി തടഞ്ഞു തല്ലി പൊളിച്ചു. ഈ തിരുവനന്തപുരത്ത് തന്നെ ആണ് ടെക്നോ പാര്‍ക്ക്‌  ഉള്ളത്. പണി ഒന്നുമില്ലാത്ത കുറെ എണ്ണം എ.സി റൂമില്‍ ഇരുന്നു ആജ്ഞാപിച്ചത് നടത്തിയത് മൂലം ഉള്ള ഈ ഹര്‍ത്താലിന് പാവം ഐ.ടി. തൊഴിലാളികള്‍ എന്ത് പിഴച്ചു?? മാന്ദ്യം എന്നും മണ്ണാങ്കട്ട എന്നും പറഞ്ഞു തരുന്ന കാശു എങ്ങനെ വെട്ടി കുറയ്ക്കാം എന്ന് നോക്കിയിരിക്കുന്ന സായിപ്പിന്റെയും മദാമ്മയുടെയും അടുത്ത് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അവര്‍ തറ... പറ...കറ.. എന്ന് പറയും. മാടിനെ പോലെ പണി എടുക്കുന്ന ഇവരെ കൂടുതല്‍ കഷ്ട്ടപെടുത്തി ഈ സമരക്കാര്‍ എന്ത് പ്രതിഷേധം?? ഇങ്ങനെ പൊറുതിമുട്ടിയ ഒരു വിഭാഗം ജനങ്ങള്‍, അങ്ങനെ വേറെ എത്രെ ആള്‍ക്കാര്‍. തൊട്ടതിനും പിടിച്ചതിനും ഉള്ള ഹര്‍ത്താല്‍ ആണ് നാടിനു ശാപം എന്ന് കരുതുന്നവരുടെ എണ്ണം സമരാനുകൂലികളെക്കാള്‍ കൂടുതല്‍ ആണ്.


ഈ തവണത്തെ പെട്രോള്‍ വില വര്‍ധന ഒരു വിധത്തിലും ന്യായിരികരിക്കാന്‍ പറ്റുന്നതല്ല. വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു എടുക്കണം. റിലൈന്‍സ് കമ്പനിയുടെ ലാഭവും പിന്നെ ബാക്കി എണ്ണ കമ്പനികളുടെ സമ്മര്‍ദത്തില്‍ നിന്ന് തല ഊരാന്‍ വേണ്ടി ചെയ്ത ആ പണി ബൂമാരാന്ഗ് പോലെ തിരിച്ചു വലിയ തലവേദന ആയി വരുവാണ്. പിന്നെ ഇപ്പൊ കിട്ടിയ ന്യൂസ്‌, തിരുവനന്തപുരം പത്രമാഫിസിലും മറ്റു ജില്ലയില്‍ ഉള്ള പത്രമാഫിസിലും ഇന്ന് രാവിലെ മുതല്‍ നിലക്കാത്ത ഫോണ്‍ കാള്‍ വന്നു കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഒരു ചോധ്യത്തിന്റെ ഉത്തരം കിട്ടണം.
"ചൊവാഴ്ച വെല്ലോ ഹര്‍ത്താല്‍ ഉണ്ടോ??"

2011, സെപ്റ്റംബർ 15

ഈ പരാതിയുടെ ഉദ്ദേശം എന്താ???

വിജിലന്‍സ് കോടതി പാമോലിന്‍ കേസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കു അന്വേഷിക്കണം എന്ന് പറഞ്ഞത്‌ അധികാരപരിധി ലംഘിച്ചു കൊണ്ട് ആണെന്ന് പറഞ്ഞു രാഷ്ട്രപതിക്കും മറ്റും കാബിനെറ്റ്‌ റാങ്കില്‍ ഉള്ള ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരാതി നല്‍കി എന്നതാണ് കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് നാടിലെ പ്രധാന വിഷയം. തന്‍റെ നാക്കിനു എല്ലുമില്ല ഒരു ഉളിപ്പുമില്ല എന്ന് ഒന്നല്ല ഒരു നൂറു വട്ടം വ്യക്തമാക്കിയ ഒരാള്‍ ആണ് ജോര്‍ജ്. ചീഫ് വിപ്പ്‌ എന്നോ എം.എല്‍.എ എന്നാ നിലക്ക് അല്ല സാധാരണ പൌരന്‍ എന്നാ നിലക്ക് ആണ് ഈ പരാതി നല്‍കിയത് എന്നന്നു ജോര്‍ജ് പറയുന്നത്. തങ്ങള്‍ ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും, ജോര്‍ജ് ചെയ്തത് കൊടും പാപം ആണെന്നും രാജി അല്ലാതെ ഒരു പ്രതിവിധി ഇല്ലന്നും എല്‍.ഡി.എഫും ഓരോരുത്തര്‍ ആയി വന്നു പറഞ്ഞു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവയിരിന്നു. പക്ഷേ ഈ സമയത്ത് എങ്ങനെ ഒരു വിവാദം എന്ത് ലക്‌ഷ്യം വെച്ച് ആണെന്ന് മനസ്സിലാക്കാന്‍ പറ്റുനില്ല.

ഉമ്മന്‍ ചാണ്ടിയോ മറ്റു യു.ഡി.എഫ്‌ നേതാക്കളോ അറിഞ്ഞിട്ടല്ല ജോര്‍ജ്ജ് ഈ പരാതി നല്‍കിയത് എന്ന് പറയുന്നത് ഒരു പരിധി വരെ വിശ്വസിയനിയമാണ്. കാരണം ഇങ്ങനെ ഒരു പരാതി നല്‍കിയാല്‍ അത് അവരെ ഇപ്പൊ ആയ പോലെ പ്രതിരോധത്തില്‍ ആകും എന്ന് അവര്‍ക്ക് അറിയാം.അങ്ങനെ അറിഞ്ഞുകൊണ്ട് ഒരു മണ്ടത്തരം തുമ്മിയ തെറിക്കുന്ന സര്‍ക്കാരുമായി ഭരിക്കുമ്പോ ചെയുമെന്നു തോന്നുനില്ല. പക്ഷേ ഉമ്മന്‍ ചാണ്ടി ചെയ്ത മറ്റൊരു മണ്ടത്തരം ഉണ്ട്. വി.ഡി.സതിഷനെ മന്ത്രിസഭയില്‍ ഉള്‍കൊള്ളിക്കാതെ ഇരുന്നു എന്നാ മണ്ടത്തരം. ഇപ്പൊ ഭരണപക്ഷത്തെ പ്രതിപക്ഷമായി നില്‍ക്കുകയാണ് സതിഷനും പ്രതാപനും. ചില കാര്യങ്ങളില്‍ അവര്‍ പറയുന്നത് ന്യായം ഉണ്ടെങ്കിലും പലപ്പോല്ലും കാര്യങ്ങള്‍ നോക്കാതെ ഉള്ള പ്രതികരണം ആയി തോന്നി തുടങ്ങിയിട്ടുണ്ട്. ആകെ നാലു പേരുടെ ബലത്തില്‍ നില്‍ക്കുന്ന ഈ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആകാന്‍ പ്രതിപക്ഷത്തെക്കാള്‍ ഈ കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ മണ്ടത്തരം എത്രെയും പെട്ടെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരുത്തുന്നോ അത്രേം അവര്‍ക്ക് നല്ലത്.

വിജിലന്‍സ് വിധി വന്നപ്പോ ആ പേരില്‍ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാം എന്ന് കരുതി പടപുറപ്പാട് നടത്താന്‍ കച്ച കെട്ടുന്നതിന് ഇടയ്യില്‍ ആയിരിന്നു കോടിയേരിയുടെ പത്രസമ്മേളനം. അവിടേ കോടിയേരി പറഞ്ഞത് പിടിച്ചു ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തെരിച്ചില്ല. അങ്ങനെ ഒരു പറ്റു പറ്റിയതിന്റെ ചിളിപ്പ്‌ മാറാതെ ഇരിക്കുമ്പോ ആണ് ജോര്‍ജ്ജ് ഈ പരാതി കൊടുക്കുന്നെ. മന്ത്രിയെ വെട്ടാന്‍ പറ്റിയില്ലേല്‍ കാലാളിനെ എങ്കിലും വെട്ടി വീഴ്ത്താം എന്നാ ആഗ്രഹത്തില്‍ ചാടി ഇറങ്ങി. വെടി വീഴുതേണ്ട കാലാള്‍ സ്വന്തം പാളയത്തില്‍ നിന്നും മറുകണ്ടം ചാടിയ ജോര്‍ജ്ജ് കൂടിയാണെന്ന് ഓര്‍ത്തപ്പോ ആവേശം ഇരട്ടിച്ചു. പരാതി നല്‍കിയ നടപടി യു.ഡി.എഫ്‌ അനുകൂലിക്കുനില്ല എന്ന് കണ്ടപ്പോ അവരു വിജയം മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ ജോര്‍ജ് ആരാ മോന്‍. വി.എസും, പിണറായും ഐസക്കും മാറി മാറി പയറ്റി നോക്കിയിട്ടും ജോര്‍ജ്ജ് ആശാന് ഒരു കുലുക്കവും ഇല്ല. കുട്ടക്രമണം നടത്താന്‍ തുടങ്ങിയ എല്‍.ഡി.എഫ്‌ പടയെ ഒറ്റെക്ക് നേരിട്ട് നില്‍ക്കുക്കയാണ്. പക്ഷേ ഇങ്ങനെ ഒരു വിവാദം ഉണ്ടായിട്ടും ഇത് വരെ കോടിയേരിയുടെ ഒരു പ്രതികരണവും കണ്ടില്ല. നേരത്തേ പറ്റിയ അമളിയുടെ ചമ്മല്‍ ഇതുവരെ മാറാത്തത് കൊണ്ട് മുങ്ങിയോ???

എന്തൊക്കെ  ആയാലും കുറെ സംശയം ഇപ്പോളും ബാക്കി. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അല്ല പരാതി നല്‍കിയത് എങ്കില്‍ പിന്നെ എന്താ ഈ പരാതി നല്‍കിയതിന്റെ ഉദേശം?? മാണി സാറിനു താന്‍ നല്‍കിയ പരാതി ഇഷ്ട്ടപെട്ടില്ലേല്‍ ചീഫ് വിപ്പ് സ്ഥാനം രാജി വെക്കും എന്നാ ജോര്‍ജ് പറഞ്ഞിരിക്കുന്നെ. പാര്‍ട്ടിയില്‍ ജോസഫിനെ നിയന്ത്രിക്കുന്നതിലും കഷ്ട്ടപാടാ ജോര്‍ജ്ജ്നെ നിയന്ത്രിക്കാന്‍ എന്നാ അറിയാന്‍ കഴിഞ്ഞത്. അങ്ങനെ ഉള്ളപ്പോ താന്‍ പൊരുതി നേടി ജോര്‍ജ്ജ്നു കൊടുത്ത ചീഫ് വിപ്പ് പദവി, ജോര്‍ജ്ജ് ചെയ്തത് ഇഷ്ട്ടപെട്ടിടിലെങ്കില്‍ പോലും കളയാന്‍ മാണി തുനിയോമോ???അതോ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തില്‍ ആകാന്‍ ഉള്ള മാണിയുടെ സമ്മര്‍ദ്ദതന്ത്രം ആണോ ഈ പരാതി??? ഒരു സസ്പെന്‍സ് സിനിമ കാണുന്ന പോലെ നമുക്ക് എന്താക്കും എന്ന് കാത്തിരിക്കാം.അതോ അതിന്‍റെ ഇടയില്‍ വേറെ വിവാദം പൊന്തി വരുമോ????

2011, സെപ്റ്റംബർ 12

വെറുക്കപെട്ട ദിവസം...

ലോകത്ത് ഒരു പക്ഷേ ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ വെറുക്കുന്ന ദിവസം ഏതാന്നു അറിയാമോ?? തിങ്കളാഴ്ച ദിവസം ആണെന്ന് അത്. എന്തെ ഞാന്‍ പറഞ്ഞത് തെറ്റാണോ?? നാളെ തിങ്കളാഴ്ച ആണെന്ന് പറയുമ്പോ മുഖം ഒരിക്കല്‍ എങ്കിലും വാടാത്ത എത്ര പേര്‍ കാണും?? പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ട്‌ ഇരിക്കുന്ന കാലം രണ്ടു ദിവസത്തെ അവധിക്കു ശേഷം വീണ്ടും സ്കൂളില്‍ പോകണം എന്ന് ഓര്‍ക്കുമ്പോ തിങ്കളാഴ്ച ദിവസത്തെ നമ്മള്‍ വെറുത്തു. അന്നേ ദിവസം തന്നെ ആകും തല്ലേന്നു വരെ തുള്ളി ചാടി നടന്ന കുട്ടികള്‍ക്ക് പെട്ടെന്ന് പണിയും വയറുവേദനയും ഒകെ ഉണ്ടാക്കുന്നത്. സ്കൂളില്‍ പോകാതെ ഇരിക്കാന്‍ ഉള്ള ഈ നമ്പര്‍ കുറച്ചു കാലം കഴിയുമ്പോ പിടിക്കപെടും. അന്ന് പലരും ആഗ്രഹിചിട്ടില്ലേ ഈ തിങ്കളാഴ്ച ദിവസം ഒന്ന് ഇല്ലായിരുന്നു എങ്കില്‍ എന്ത് രസമായിരിന്നു...

സ്കൂള്‍ കഴിഞ്ഞു കോളേജില്‍ എത്തിയപ്പോഴും തിങ്കളാഴ്ച വിരോധം കൂടുക അല്ലാതെ ആര്‍ക്കും കുറഞ്ഞിട്ടു ഉണ്ടാകില്ല. രണ്ടു ദിവസം കറങ്ങി അടിച്ചു നടന്നതിനു ശേഷം പ്രൊഫെസ്സര്‍മാരുടെ ബോറന്‍ ലക്ച്ചര്‍ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയനമെല്ലോ എന്ന് ഓര്‍കുമ്പോ ഏതാവനടാ ഈ തിങ്കളാഴ്ച കണ്ടു പിടിച്ചേ എന്ന് ആരെങ്കിലും ചോദിച്ചിട്ട്ടുണ്ടാകും( ആര് ചോദിച്ചില്ലേലും ഞാന്‍ ചോദിച്ചിട്ടുണ്ട്). ആ കാലഘട്ടം പിന്നിട്ടു ഉദ്ധ്യോഗസ്ഥന്‍ ആകുമ്പോ വെറുപ്പ്‌ പിന്നെയും കൂടും. രണ്ടു ദിവസം അവധി ആയതിനാല്‍ തിങ്കളാഴ്ച ദിവസം പണി കൂടുതല്‍ ആയിരിക്കും പിന്നെ മാനേജരിന്റെ മോന്തയും ചൊരിഞ്ഞ ഡയലോഗും ഒകെ കേള്‍കേണ്ടി വരുമ്പോ അതുവരെ തിങ്കളാഴ്ചയെ വെറുക്കാത്തവര്‍ പോലും വെറുക്കും എന്നാ എന്‍റെ പക്ഷം.

ഇപ്പോ ഉള്ള ജോലി 24/7 ആയതുകൊണ്ട് ഞായറാഴ്ച ഒഴികെ വേറെ ഏതെങ്കിലും ദിവസമേ ഓഫ്‌ കിട്ടു. തിങ്കളാഴ്ച എന്നാ ദിവസം ഉണ്ടല്ലോ എന്നാ വിഷമത്തില്‍ നടന്ന എനിക്ക് ഇത്രേം നാള്‍ തിങ്കളാഴ്ച ഓഫ്‌ കിട്ടി. പക്ഷേ ഇന്ന് വീണ്ടും ഒരു തിങ്കളാഴ്ച ഓഫീസില്‍ വരേണ്ടി വന്നപ്പോ ആ വിഷമം വീണ്ടും എത്തി.

2011, സെപ്റ്റംബർ 5

പട്ടിണി കിടന്ന ഒരു തിരുവോണം...

ഓണം എന്ന് പറഞ്ഞാല്‍ പണ്ട് തൊട്ടേ എനിക്ക് വലിയ ആഘോഷം ഒന്നും അല്ല. അതുകൊണ്ട് തന്നെ പലരും പറയും പോലെ വിശദമായി ഓണത്തെ കുറിച്ച് പറയാന്‍ കാര്യമായി എന്‍റെ കൈയ്യില്‍ ഒന്നുമില്ല. തികച്ചും ലളിതമായ ഒരു രീതിയില്‍ മറ്റു എല്ലാ മലയാളികള്‍ക്കും ഒപ്പം ഞാനും ഓണം ആഘോഷിച്ചു പോരുന്നു. എന്നാലും ചില ഓണം ഓര്‍മ്മകള്‍ ഇവിടേ ബോര്‍ അടിപ്പികാതെ പറയാം.

കുട്ടികാലത്ത് ഓണം എന്ന് കേള്‍ക്കുമ്പോ ഒരു പേടിയാ ആദ്യം മനസ്സില്‍ വരുന്നേ. ഓണത്തെ ഓര്‍ത്തല്ല പേടി, അതിനു മുന്‍പുള്ള അര്‍ദ്ധവര്‍ഷ പരിക്ഷയെ ഓര്‍ത്താണ്. പുതിയ ക്ലാസ്സില്‍ എത്തിയതിന്റെ പുതുമ വിട്ടു മാറാതെ നില്‍ക്കുമ്പോ ആണെല്ലോ ഓണം വരുന്നേ. ഓണം അടുക്കുംതോറും അതിനു മുന്‍പുള്ള പരിക്ഷയുടെ പേടി കൂടി കൂടി വരും. പക്ഷേ പരിക്ഷ ഒന്ന് തുടങ്ങി കിട്ടി കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞു വരുന്ന ഓണവും പത്തു ദിവസത്തെ അവധിയും ആകും മനസ്സില്‍. പരിക്ഷ പകുതി വഴി എത്തുമ്പോ അല്‍പ്പം ധൈര്യം സംഭരിച്ചു അപ്പന്‍റെ മുന്നില്‍ ഒരു ആവശ്യം പറയും. ഒരു ഉഞ്ഞാല്‍ വേണ്ണം. പരിക്ഷ കഴിയുമ്പോ ചെയ്തു തരാം എന്ന് അപ്പന്‍റെ മറുപടി. പരിക്ഷ കഴിയുന്ന അന്ന് വൈകിട്ട് ഉഞ്ഞാല്‍ ശരി ആകും ഇല്ലേല്‍ പിന്നെ ഞാന്‍ ഒച്ചപാട് തുടങ്ങും. ഇത്തിള്‍ വളര്‍ന്നു പിടിച്ച ഒരു മാവിന്‍റെ കൊമ്പില്‍ കയറു കെട്ടി, കവിളമടല്‍ വെട്ടി ഇരിപ്പിടം ഉണ്ടാക്കി സഹോദരങ്ങളും അയല്‍പക്കത്തെ കുട്ടികളും ഉഴം വെച്ച് കേറും.താന്‍ ഏറ്റവും ഉയരത്തില്‍ ആടണം എന്നാ വാശിയിലാണ് ആട്ടം.

തിരുവോണത്തിന്റെ അന്ന് രാവിലെ ഓട്ടമാണ്. അത്തപൂകളം ഉണ്ടാക്കാന്‍ പൂ തപ്പി. അമ്മ നാട്ടു വളര്‍ത്തുന്ന ചില ചെടികളിലെ പൂവും കണ്ണില്‍കണ്ട പൂ ഒകെ പറിച്ചു കൊണ്ട് വന്നു വൃത്താകൃതി ആണെന്ന് തോന്നും വിധം ഒരു പൂകളം ഒപ്പിച്ചു കൂടും. പൂ പറിക്കുന്ന ആവേശത്തില്‍ പലപ്പോഴും ചില ചെടികളെ വേരോടെ പിഴുതു എടുത്തിട്ടുണ്ട്, അത് കണ്ട അമ്മ പിന്നെ വഴക്കോട് വഴക്കാ. ഉച്ച ആകുമ്പോള്‍ സദ്യക്ക് സമയമായി. വഴയിലയുടെ മുന്നില്‍ ഇരിക്കുമ്പോ അമ്മ അവിയലും കാളനും തോരനും പച്ചടിയും ഇന്ജികരിയും അങ്ങനെ ഓരോ ഓരോന്ന് വിളമ്പി തരും. ഏറ്റവും ഒടുവില്‍ പായസവും കുടിച്ചു,പിന്നെ ദൂരദര്‍ശനില്‍ വരുന്ന സിനിമയും കണ്ടു ഇരിക്കും. അതോടെ ആ കൊല്ലാതെ ഓണം കഴിഞ്ഞു.പിന്നീടു എപ്പോഴോ ആ മാവിന്‍റെ കൊമ്പ് ഒടിഞ്ഞു വീണതോടെ ഊഞ്ഞാലും, പൂക്കള്‍ കിട്ടാതെ വന്നപോ അത്തപൂകളവും ഇല്ലാതെയായി.

പക്ഷേ ഞാന്‍ ഒരിക്കലും മറക്കിലാത്ത ഒരു തിരുവോണം ഉണ്ട്. 2009 യില്‍  ഞാന്‍ ഏറണാകുളത്ത് കമ്പ്യൂട്ടര്‍ സര്‍വീസ്/സെയില്‍സ് ജോലി നോക്കികൊണ്ട്‌ ഇരിക്കുവയിരിന്നു. നേരത്തെ ലീവ് എടുത്തത്‌ കൊണ്ടും ആള്‍കാര്‍ ഇല്ലാത്തതു കൊണ്ടും ഓണത്തിന് എനിക്ക് ലീവ് ഇല്ല. തിരുവോണ ദിവസം ഒരു കളിച്ചയയും കുടിച്ചു ഉച്ചക്ക് പുല്ലെപടിയില്‍ ഉള്ള ഹോട്ടലില്‍ പോയി ഓണസദ്യ കഴിക്കണം എന്ന് വിചാരിച്ചു ഓഫീസില്‍ ഇരിക്കുമ്പോഴാ ഒരു കാള്‍ വരുന്നേ. ഒരു കംപ്ലൈന്റ്റ്‌  തീര്‍ക്കണം. പോകേണ്ട സ്ഥലം ഫോര്‍ട്ട്‌ കൊച്ചിക്ക്‌ അടുത്ത് നേവല്‍ ഓഫീസര്‍സ് ക്വാര്‍ട്ടെര്‍സ് ആയ രാമേശ്വരം ആണ്. കടയില്‍ അപ്പൊ ഹിന്ദി കുറച്ചെങ്കിലും അറിയാവുന്നത് ഞാന്‍ മാത്രം ആയതുകൊണ്ട് വേറെ ആരോടെങ്കിലും പോകാനും പറയാന്‍ പറ്റില്ല. വെറും അരമണിക്കൂര്‍ പരിപാടിക്ക് പോയതാ പക്ഷേ ഹിന്ദിക്കാരന്‍ ഓരോ ഓരോ സംശയങ്ങളും ചോദിച്ചു ചോദിച്ചു സമയം അങ്ങ് നീങ്ങി. പണി കഴിഞ്ഞു ഇറങ്ങിയപ്പോ മണി അഞ്ചു. പിന്നെ തോപ്പുംപടിയില്‍ ഉള്ള ഒരു ഹോട്ടലില്‍ കേറി എന്തോ കഴിച്ചു വിശപ്പ്‌ അടക്കി.

അങ്ങനെ എല്ലാ മലയാളികളും വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാപ്പോ ഞാന്‍ പട്ടിണി നിന്ന് പണി എടുത്തു. ഈ തവണയും എനിക്ക് ലീവ് ഇല്ല. ഓണസമയത്ത് ആദ്യമായി കേരളത്തിന്‍റെ പുറത്തു ഞാന്‍ നില്‍ക്കുന്നു.ഷിഫ്റ്റ്‌ നോക്കിയപ്പോ തിരുവോണത്തിന്റെ അന്ന് എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌. അതുകൊണ്ട് ആകെ ഉള്ള സമാധാനം കാന്റ്റീനിലെ വായില്‍ വെക്കാന്‍ കൊല്ലത്ത ഫുഡ്‌ കഴികേണ്ടി വരില്ലല്ലോ എന്ന് മാത്രമാണ്.


എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍!!!!!!!!!