2011, ഫെബ്രുവരി 27

പേപ്പര്‍ വേയിറ്റ്

കോളേജില്‍ ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരുന്ന കാലം.അന്ന് ഞങ്ങളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കിയിരിന്നു.ഇന്നത്തെ പോലെ എല്ലാവരുടെയും കയ്യില്‍ ഒന്നും മൊബൈല്‍ ഇല്ല.വളരെ ചുരുക്കം പേരുടെ കയ്യില്‍ മാത്രം.ഈ വിലക്ക് മൂലം അവരില്‍ പലരും ഫോണ്‍ തിരികെ വീട്ടില്‍ കൊണ്ടുപോയി വെച്ചിരിക്കുവാ.ബാക്കി ഉള്ളവര്‍ ഒളിച്ചും പാത്തും മറ്റുമാന്നു ഫോണ്‍ ഉപയോഗിക്കുന്നത്.റൂമിന്‍റെ വെളിയില്‍ ആരും ഫോണ്‍ കൊണ്ട് നടക്കാറു പോലുമില്ല.

അന്ന് വാളിയുടെ കയ്യില്‍ മുന്തിയ ഇനം ഫോണ്‍ ആണ് ഉള്ളത്.(വാളി എന്നത് അവന്‍റെ ഇരട്ടപ്പേര് ആണ്).പാട്ട് കേള്‍ക്കാനും,ഗെയിം കളിക്കാനും ഒകെ പറ്റുന്ന ഒരു കളര്‍ ഫോണ്‍.കക്ഷി ബാക്കി ഉള്ളവരെ പോലെ തന്നെ പാത്തും പതുങ്ങിയുമാന്നു ഹോസ്റ്റലില്‍ ഫോണ്‍ ചെയ്യാറ്‌.

അങ്ങനെ ഇരിക്കെ പരിക്ഷകാലം എത്തി.എല്ലാവരും പഠിത്തത്തില്‍ മുഴകി ഇരുന്ന ഒരു ദിവസം രാത്രി കറന്‍റെ പോയി.ഹോസ്റ്റലില്‍ ജനറേറ്റര്‍ ഇല്ലാത്തതു മൂലം ഇങ്ങനെ ഉള്ള അവസരങ്ങളില്‍ മഴുകുതിരി വെളിച്ചം തന്നെ ആണ് ആശ്രയം.വാളി തന്‍റെ മേശപുറത്ത്‌ ഒരു മഴുകുതിരിയും കത്തിച്ചു വെച്ച് പഠിക്കാന്‍ തുടങ്ങി.പഠിക്കാന്‍ തുടങ്ങുമ്പോ പുസ്തകത്തിലെ കട്ടിയേറിയ വാക്കുകളും മറ്റും കണ്ടു തലയ്ക്കു ഭാരം കൂടുന്നത് സാര്‍വ്വത്രികമാന്നു.അങ്ങനെ ഭാരം അനുഭവപെടുമ്പോള്‍ ഒരു ചെറിയ മയക്കം വരും,നമ്മളുമയങ്ങും.അന്നും അത് പോലെ ആണ് സംഭവിച്ചേ.വാളി ഒന്ന് ചെറുതായി മയങ്ങി.അല്പം നേരം കഴിഞ്ഞു റൂമില്‍ നല്ല ചൂടും എന്തോ കത്തികരിയുന്ന മണവും വന്നപ്പോ വാളി ചാടി എഴുനേറ്റു നോക്കി.അപ്പോളതാ,തന്‍റെ മേശപുറത്ത്‌ അത്യുഗ്രന്‍ തീ.ഉടനെ വെള്ളം കോരി ഒഴിച്ച് തീ കെടുത്തി.

സംഭവിച്ചത് ഇങ്ങനെ,കക്ഷി ഈ ചെറിയ മയക്കത്തിന് പോകുമ്പോ മഴുകുതിരി കെടുത്തിയില്ല.അത് ഉരുകി തീര്‍ന്നു,അത് കത്തിച്ചു വെച്ച ബിസ്ക്കെറ്റ് പാക്കറ്റ് കത്തി,പിന്നെ മേശവിരിക്ക് തീ പിടിച്ചു.ഈ തീപിടുത്തത്തില്‍ മേശപുറത്ത്‌ ഇരുന്ന അവന്‍റെ മൊബൈല്‍ ഫോണ്‍ കത്തി നശിച്ചു,കൂട്ടത്തില്‍ അവന്‍റെ ഒരു സ്പീക്കറും.രാവിലെ ആയപ്പോലേക്ക് ഈ വാര്‍ത്ത‍ ഹോസ്റ്റലില്‍ പാട്ടായി.

സംഭവം അവന്‍റെ വീടിലും അറിഞ്ഞു.വൈകുന്നേരം ആയപ്പോലെക്കും അടുത്തുള്ള അവന്‍റെ അമ്മാവന്‍ ഹോസ്റ്റലില്‍ എത്തി.വിസിറ്റിംഗ് റൂമില്‍ ഇരിക്കുമ്പോ കുശലം അന്വേഷിക്കുന്നതിന്‍റെ കൂട്ടത്തില്‍ അവിടെ ഉള്ള സെക്യൂരിറ്റി ദിനേശ് ചേട്ടനോട് ചോദിച്ചു.

"എന്‍റെ അനന്തരവന്‍റെ മൊബൈല്‍ കത്തി പോയത് അറിഞ്ഞോ?"

ദിനേശ് ചേട്ടന്‍:"അതിനു സാറേ,ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലാന്നു നിയമം ഉണ്ടല്ലോ"

പറഞ്ഞ അബദ്ധം മനസ്സിലാക്കിയ അവന്‍റെ അമ്മാവന്‍ പെട്ടന്ന് പറഞ്ഞു,

"അതിനു അവന്‍ അത് ഉപയോഗിച്ച് ഫോണ്‍ ചെയുനില്ല,വെറും പേപ്പര്‍ വേയിറ്റ് ആയിട്ടാ ഉപയോഗിക്കുന്നേ"

ഈ പേപ്പര്‍ വേയിറ്റ് കഥ നിമിഷനേരം കൊണ്ട് എല്ലാവരും അറിഞ്ഞു.പിന്നീടു എന്നെകിലും അവന്‍ മൊബൈലിന്‍റെ കാര്യം പറഞ്ഞാ,ഈ കഥ ഓര്‍മ വരും.

2011, ഫെബ്രുവരി 21

മാതൃഭാഷ ദിനം സ്പെഷ്യല്‍

ഇന്ന് മാതൃഭാഷ ദിനം."എനിക്ക് മലയാളം കൊറച്ചു കൊറച്ചു അറിയാം" എന്ന് പറയുന്നവരുടെ എണ്ണം നമ്മുടെ കൊച്ചു കേരളത്തില്‍ വളരെ അധികം കൂടിയിട്ടുണ്ട്.മലയാളത്തില്‍ ഈ ബ്ലോഗ്‌ എഴുതുന്ന ഞാന്‍ പോല്ലും മലയാളത്തേക്കാള്‍ ഉപരി മംഗ്ലീഷ് ഉപയോഗിക്കുന്ന ഒരാള്‍ ആണ്.അതുകൊണ്ട് സ്വന്തം കുഴി ഞാന്‍ ഇവിടെ തോണ്ടുന്നില്ല.എന്നാലും ഒരു കാര്യം,.എന്‍റെ ആശയങ്ങളും ചിന്തകളും എനിക്ക് ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്‌ മലയാളത്തിലാന്നു.അതുകാരണം മാത്രമാന്നു ഞാന്‍  മലയാളത്തില്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്.
നമ്മുടെ മാതൃഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നാല്ലും നമ്മള്‍ വിദ്യാഭ്യാസത്തിനു ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്.ഒരു മലയാളി എന്ന് രീതിയില്‍ നോക്കിയാല്‍,നമ്മള്‍ എന്തുകൊണ്ട് നമ്മുടെ ഭാഷയില്‍ വിദ്യാഭ്യാസം നടപ്പിലക്കുനില്ല എന്ന് ചോദിച്ചു പോകും. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് നോക്കിയാല്‍ അങ്ങനെ മലയാളത്തില്‍ പഠിച്ചതുകൊണ്ട് നമ്മുക്ക് എന്താ പ്രയോജനം?.അനവധി മതങ്ങളും ഭാഷകളും കലര്‍ന്ന ഒരു രാഷ്ട്രമാന്നു ഇന്ത്യ.അവിടെ ഓരോരുത്തര്‍ അവനവന്റെ മാതൃഭാഷയില്‍ മാത്രം സംസരിക്കുവന്നെല്‍ എന്ത് സംഭവിക്കും?? ആര്‍ക്കും ഒന്നും മനസിലാകാതെ വരും.അത് ബാഹ്യ ശക്തികള്‍ മുതലെടുതെക്കും.
പലപ്പോള്‍ ആയി ഞാന്‍ പത്രങ്ങളില്‍ മലയാളത്തേക്കാള്‍ ഉപരി ഇംഗ്ലീഷ് അല്ലേല്‍ മംഗ്ലീഷ് ഉപയോഗിക്കുന്ന കാര്യവും പറഞ്ഞു ലേഖനം കാണാറുണ്ട്.ഒരു പരിധി വരെ ആ ലേഖനങ്ങളില്‍ പറയുന്നത് നേരാ.ചില എളുപ്പമുള്ള മലയാള വാക്കുകളെക്കാള്‍ കട്ടി കൂടിയ ഇംഗ്ലീഷ് വാക്കുകളോട പലര്‍ക്കും കമ്പം.എന്ന് പറഞ്ഞു നമുക്ക് ഇംഗ്ലീഷ് ഭാഷ മൊത്തത്തില്‍ ബഹിഷ്കരിക്കാന്‍ പറ്റില്ല.ഇപ്പൊ നമ്മുടെ ബസ്സിലും റോഡിലെ സൈന്‍ബോര്‍ഡിലും എഴുതിയിരിക്കുന്ന ഇംഗ്ലീഷ് മായിച്ചു മൊത്തം മലയാളത്തില്‍ ആകിയാലോ?? നമുക്ക് ഒരു പ്രശ്നവുമില്ല.അന്യസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ വരുമ്പോ പാടുപെടും.
അതുപോലത്തെ ഒരു അവസ്ഥയ നമ്മുടെ തൊട്ടടുത്ത ആയ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും ഞാന്‍ നേരിട്ടത്.അവിടെ ഉള്ള ബസ്സില്‍ സ്ഥലപെരും മറ്റും അവരുടെ ഭാഷയില്‍ ആന്നു എഴുതിയിരിക്കുന്നെ.ഭാഷ അറിയാത്ത ഞാനും ബാക്കി സംസ്ഥാനക്കാരും എവിടെ പോകുന്ന ബസ്‌ ആണ് എന്ന് ചോദിച്ചു മനസ്സിലാക്കണം.ഇവരുടെ ചില സ്ഥലപേരു നമ്മുടെ നാക്കിനു പെട്ടന്ന് വഴക്കില്ല.ഒരിക്കല്‍ ബാംഗ്ലൂര്‍ പോയ ഞാന്‍ എന്‍റെ കൂട്ടുകാരന്‍ താമസിക്കുന്ന സ്ഥലപേരു ബസ്‌ കണ്ടുക്ടരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ചില്ലറ ഒന്നുമല്ല കഷ്ട്ടപെടെണ്ടി വന്നത്.
അമിതമായാല്‍ എന്തും വിഷമാന്നു.അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും.ഇംഗ്ലീഷ് ഉദാഹരണം എടുത്തു പറയേണ്ടതില്ല. എന്‍റെ ബ്ലോഗ്‌ വായിച്ച തന്നെ അത് മനസ്സിലാക്കും.ഇനി കഴിഞ്ഞ ദിവസം ഒരു മലയാള ദിനപത്രത്തില്‍ വന്ന ഒരു പച്ച മലയാളത്തിന്‍റെ ഉദാഹരണം പറയാം.ബഹറൈനില്‍ പേള്‍ സ്ക്വയര്‍ എന്നാ സ്ഥലത്തെ പേള്‍ ചതുരം എന്നാ എഴുതിയിരിക്കുന്നെ.ഇങ്ങനെ സ്ഥലത്തിന്‍റെ ഒകെ പേര് മാറ്റി എഴുതുന്നത്‌ ശരിയാന്നോ?? അപ്പൊ ആവിശ്യത്തിന് ഇംഗ്ലീഷ് ആവിശ്യത്തിന് മലയാളം എന്നാ സമവാക്യത്തില്‍ പോകുന്നതല്ലേ നല്ലത്.(കേരളത്തിന്‍റെ പുറത്തു ഇംഗ്ലീഷ് തന്നെ വേണ്ണം, അല്ലേല്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല).

2011, ഫെബ്രുവരി 19

കലത്തില്‍ ചെയ്ത കൂടോത്രം

ബി.ടെക് മൂന്നാം വര്‍ഷം പഠിക്കുമ്പോ ആണ്,ഞങ്ങള്‍ ട്രസ്റ്റ്‌ ഹോസ്റ്റലിലേക്ക് മാറുന്നത്.രണ്ടു കൊല്ലം താമസിച്ച ശ്രീഭവനില്‍ നിന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരം ആണ് ഞങ്ങള്‍ ട്രസ്റ്റ്‌ ഹോസ്റ്റലില്‍ എത്തുന്നെ.കിട്ടിയിരിക്കുന്ന മുറി വിശ്വപ്രസിദ്ധമായ ബി-ബ്ലോക്കിലെ മുകളിലത്തെ നിലയില്‍ ആണ്. റൂം നമ്പര്‍. 409 .നാല് പേരാണ് ഒരു റൂമില്‍.പ്രതീഷ്, അനൂപ്‌, ഹഫീസ് പിന്നെ ഞാനും.അവിസത്തില്‍ കൂടുതല്‍ വലിപ്പമുള്ള മുറി ആണ്.ശ്രീഭവനില്‍ നിന്ന് കൊണ്ടുവന്നതോകെ അവിടെ അടുക്കി വെക്കാന്‍ തുടങ്ങി. ഈ അടുക്കി പെറുക്കല്‍ നടത്തുന്നതിന്‍റെ ഇടക്ക് മുറിയുടെ അങ്ങേ മൂലയ്ക്ക് ആര്‍ക്കും പെട്ടന്ന് കാണാന്‍ മേലാത്ത വിധം ഒരു മണ്‍കലം ഇരിക്കുന്നു. അതിന്‍റെ വായ ഭദ്രമായി ഒരു തുണി കൊണ്ട് മൂടി കെട്ടി വെച്ചിട്ടുണ്ട്.ഈ കലം ഇരിക്കുന്നത് കണ്ട അനൂപ്‌ ഞങ്ങളെ വിളിച്ചു കാണിച്ചു."വല്ല കൂടോത്രവും മറ്റോ ആണോ??" പ്രതീഷിന് ഒരു സംശയം.തമാശക്ക് പറഞ്ഞതാ എന്നാല്ലും അവനു അതില്‍ അല്പം വിശ്വാസം ഉണ്ടേ,എന്നാ ഒരു അന്ധവിശ്വാസി അല്ലതാന്നും."പ്രശ്നം ഇല്ലേല്‍ അത് അവിടെ ഇരിക്കട്ടെ,അല്ലേല്‍ കൊണ്ട് പോയി കളഞ്ഞോ".ഞാനും കമന്റ്‌ പാസാക്കി.അതുപോലെ എന്തോ കമന്റ്‌ ഹഫീസും പറഞ്ഞു."എന്തിനു ഈ വ്യത്തികെട്ട കലം  ഇവിടെ ഇരിക്കണം??"എന്നും പറഞ്ഞു ഒരു കൂസല്ലും ഇല്ലാതെ അനൂപ്‌ ആ കലം പുറത്ത് കൊണ്ടുപോയി കളഞ്ഞു.ആരും അതിനെ കുറിച്ച് പിന്നീടു ചര്‍ച്ച ചെയ്തില്ല.അല്ല എന്ത് ചര്‍ച്ച ചെയ്യാന്‍.അത് വെറും ഒരു കലം അല്ലെ.
ആ സംഭവം കഴിഞ്ഞു ആറു മാസം കഴിഞ്ഞു.ഈ കാലയളവില്‍ റൂമില്‍ പല അനിഷ്ട്ട സംഭവങ്ങള്‍ നടന്നു.ഞാന്‍ കുറെ പരീക്ഷക്ക്‌ പൊട്ടി കീറി.ബാക്കി ഉള്ളവരുടെ ഞാന്‍ ഇവിടെ പറയുന്നില്ല.എന്നാലും അവര്‍ക്കും ചില കാര്യങ്ങള്‍ മോശമായി നടന്നു.ഒരിക്കല്‍ എന്നും വൈകുനേരം എന്നാ പോലെ റൂമില്‍  ബാക്കി റൂമിലെ എല്ലാവരും കൂടി കൂടുന്ന സമയത്ത് വെറുതെ ഈ കലത്തിന്‍റെ കാര്യം ഒന്ന് ചുമ്മാ പറഞ്ഞു. ഇത് കേട്ട ഒരു വിദ്വാന്‍ തന്‍റെ പ്രസ്തവ ഇറക്കി."അത് കൂടോത്രം തന്നെ ആയിരിന്നു.നിങ്ങളുടെ റൂം നമ്പര്‍ 409 ആണ്.അതായതു 4 + 0 +9 = 13 .ഇതെല്ലം പതിമൂന്നിന്‍റെ പ്രശ്നമാ." അങ്ങനെ വെറുതെ റൂമില്‍ ഇരുന്ന ഒരു കലത്തെ കൂടോത്രം ചെയ്ത കലം ആക്കി.പതിമൂന്നിന്‍റെ ഒരു പവര്‍ കണ്ടോ.....

2011, ഫെബ്രുവരി 18

കഷ്ടം... ഇങ്ങനെയും കുറെ പേര്‍.....

വളരെ കൊട്ടി ഘോഷിച്ചു കൊണ്ട് ഒരു ഐ.പി.യേല്‍ ക്രിക്കറ്റ്‌ ടീം കേരളത്തില്‍ എത്തി.എന്നിട്ടിപ്പോ കേരളത്തിന്‍റെ എന്ന് പറയാന്‍ ഒരു വാല് പോലെ അറ്റത് കേരള എന്ന് ചേര്‍ത്ത് ഒരു പേരും. "ഇന്ദി കംമാന്‍ഡോസ് കേരള".ലോഗോയിലും ടീം ജെര്സേയിലും കേരളത്തിന്‍റെ എന്ന് പറയാവുന്ന ഒന്നുമില്ല. സത്യം പറയമെല്ലോ, എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന മലയാളികള്‍ ഈ പേര് കേട്ട് ആദ്യം പറഞ്ഞ വാക്ക് "കഷ്ടം" എന്നാ.അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ള വേറെ പല സഹപ്രവര്‍ത്തകരുടെയും പ്രതികരണം ഇത് തന്നെ ആയിരിന്നു. പേരിന്‍റെ പ്രഖ്യാപനം വന്നതിന്‍റെ പിറ്റേന്ന് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്ന് മാറ്റാന്‍ ഉള്ള തീരുമാനവും കേട്ടപ്പോ ഒന്ന് ഒറപ്പിക്കാം..."ഉണ്ണാന്‍ വന്നവന് ഇല ഇട്ടശേഷം ഊണ് ഇല്ല". ഇനി ഐ.പി.യേല്‍ ചരിത്രത്തില്‍ കേരളത്തിന്‌ സ്വന്തമായി ഒരു ടീം കാണില്ല, എന്നാ സ്വന്തമായി അല്ലാതെ പേരിനു ഒരണ്ണം ഉണ്ട് താനും.കേരളത്തിലെ മൊത്തം മലയാളികളെ അപമാനിക്കുന്നതിനു തുല്യം അല്ലെ ഇത്.
ഇനി  ഞാന്‍ മറ്റു ചില രസകരമായ സംഭവം പറയാം.ഈ പേര് വന്ന ദിവസം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്കില്‍ പല തരത്തില്‍ ഉള്ള കമന്റ്റ് വന്നു,എന്തിനു പേര് മാറ്റണം എന്ന് പറഞ്ഞു ഒരു ഗ്രൂപ്പ്‌ വരെ ഉണ്ടാക്കി ആള്‍ക്കാര്‍ പ്രതികരിച്ചു.ഒരു സച്ചിന്‍ ആരാധകന്‍ ആയ ഞാന്‍ പണ്ടേ എന്‍റെ നിലപാട് വ്യതമാക്കിയതാ.സച്ചിന്‍ ബാറ്റ് പിടിക്കുന്ന കാലതോള്ളം ഏതു ടീമില്‍ സചിന്‍ ഉണ്ടോ ആ ടീമിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യ്.ആ ടീമിന്‍റെ ഉടമ അംബാനി ആകാം ഷാരൂഖ്‌ ഖാന്‍ ആകാം.അത് എന്നെ ബാധികില്ല.എന്നാലും സ്വന്തം നാടായ കേരളത്തെ ഇങ്ങനെ അപമാനിച്ച രോഷത്തില്‍ ഞാനും ഒരു കമന്റ്റ് പാസ്‌ ആക്കി.ആദ്യം വന്ന പ്രതികരണം ഒരു കൊച്ചി ടീം സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളുടെയാ.പുള്ളിക്കും പേര് അത്ര പിടിച്ചില്ല എന്നാ അത് അത്രയ്ക്ക് അങ്ങ് വ്യക്തമായി പറയുന്നില്ല,അങ്ങനെ എനിക്ക് തോന്നി .കുറച്ചു നേരം കഴിഞ്ഞിട്ട് ഒരു കമന്റ്റ്.ഈ തവണ വേറെ ഒരാള്‍ ആണ്(ആരാന്നു ഇപോ പരയുനില്ല, പുള്ളി ഈ പോസ്റ്റിനു കമന്റ്റ് ചെയ്തു സ്വയം പരിച്ചയപെടുന്നതയിരിക്കും).കക്ഷി ഇതുവരെ കോല്‍കട്ടയുടെ കടുത്ത ആരാധകന്‍ ആയിരിന്നു.മുന്‍പ്‌ ഞാന്‍ മുംബൈയെ സപ്പോര്‍ട്ട് ചെയും എന്ന് വ്യക്തമാക്കിയ സമയത്ത് ഈ കക്ഷി കോല്‍കട്ടയുടെ ഒപ്പമാന്നു പറഞ്ഞതാ.എപ്പോ മറുകണ്ടം ചാടി എന്ന് അറിയില്ല.ഇനി ഗാംഗുലി കൊച്ചിക്ക്‌ വരും എന്നത് കേട്ടന്നോ എന്ന് അറിയില്ല.അത് എന്തെല്ലും ആകട്ടെ.ഇനി ഈ കക്ഷി പോസ്റ്റ്‌ ചെയ്ത കമന്റ്റ് വായിച്ചു ആദ്യം എന്ത് പറയണം, ഇവന് വട്ടായോ എന്ന് ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു.ഈ പേരിനു എതിരെ കമന്റ്‌ ചെയ്ത ബാക്കി ആള്‍ക്കാര്‍ക്കും ഇവന്റെ ഈ കമന്റ്‌ കിട്ടി.അവന്‍റെ കമന്റ്‌ ഇങ്ങനെ:

"ഇന്ദി കംമാന്‍ഡോസ് കേരള, ഈ പേരിനു എന്താ കുഴപ്പം?? യുദ്ധം വരുമ്പോഴും തീവ്രവാദ ആക്രമണം വരുമ്പോഴും മാത്രം കംമാന്‍ഡോസ് എന്ന് പറഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കാറ്ണ്ടല്ലോ.ഒരു ടീമിന്‍റെ പേര് അവര്‍ക്കായി സമര്‍പ്പിച്ചപ്പോ എല്ലാവര്‍ക്കും എന്താ ഒരു പുച്ഛം.അറിയുമോ ഇവര്‍ സൈനികര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഐ.പി.യേല്‍ ടിക്കറ്റ്‌ കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്.ടീമിന്‍റെ പേരില്‍ 'കേരള' എന്നോള്ളത് കൊണ്ട് കേരളത്തിന്‌ ഒരു നാണക്കേട്ടും ഇല്ല. അല്ലേലും ഇന്ദി എന്ന് പറഞ്ഞാ ഇന്ത്യ എന്നാ, അത് നമ്മുടെ രാജ്യമാ.അതിലെ ഒരു സംസ്ഥാനം മാത്രം ആണ് കേരളം.അതുകൊണ്ട് അതില്‍ അഭിമാനിക്കു" (ഇതില്ലും ഏറെ ഉണ്ട് കമന്റ്‌,പക്ഷേ മൊത്തം പറയാതെ അതിന്റെ രത്നചുരുക്കം മാത്രം ആണ് ഇവിടേ ഞാന്‍ പറഞ്ഞെ)

സുഹൃത്തെ, നിങ്ങള്‍ ഇത് വായിക്കുമ്പോ അറിയാന്‍ വേണ്ടി എന്‍റെ അല്‍പ്പം വാക്കുകള്‍. ഏതു പട്ടാളക്കാരനാ ലീവ് എടുത്തു വന്നു ഈ ഐ.പി.യേല്‍ കാണാന്‍ വരാന്‍ പോകുന്നെ?? അവര്‍ വരില്ല എന്ന് അറിയാം ഈ ഉടമസ്ഥര്‍ക്ക്.പിന്നെ പേര് ഡെഡിക്കേറ്റ് ചെയ്തു അവരെ ആദരിക്കുവല്ല ഇവിടെ ചെയ്തെ.അവരെ വെറും അപഹാസ്യ പാത്രം ആകിയിരിക്കുവന്നു ഇവിടേ.ഈ വലിയ വായില്‍ പറയുന്ന സമര്‍പ്പണം ഇവര്‍ക്ക് കിട്ടുന്ന ലാഭം ഈ സൈനികര്‍ക്ക് കൊടുക്കുവാണേല്‍ നല്ലത്,അതിനു ഈ പേര് ഒരു പക്ഷേ യോജിക്കും.പക്ഷേ ഇതിന്‍റെ ഉടമസ്ഥരായ ഈ മാര്‍വാടിക്കള്‍ അങ്ങനെ ചെയും എന്ന് സ്വപ്നത്തില്‍ പോല്ലും കരുതേണ്ട.നമ്മള്‍ മിക്കവരും ഏതെങ്കിലും മാര്‍വാടിക്ക് വേണ്ടി പണി എടുത്തു ജീവിക്കുന്നവര്‍ ആണ്. അവര്‍ക്ക് വേണ്ടി പണി എടുക്കുന്ന നമുക്ക് ഒന്നും കിട്ടാറില്ല. അപ്പോള്‍ ഈ സൈനികര്‍ക്ക് എന്ത് ലഭിക്കാനാ??പിന്നെ ഏറ്റവും വലിയ കാര്യം,ഇത് ക്രിക്കറ്റ്‌ ആണ്.അതും ഐ.പി.യേല്‍.ദേശസ്നേഹം കാണിക്കുന്ന ഈ ടീമിന്‍റെ ക്യാപ്റ്റന്‍ ഒരു വിദേശിയാ.ഇത് ദേശസ്നേഹം കാണിക്കേണ്ട വേദി അല്ല.ബാക്കി ഉള്ള ടീമിന്‍റെ പേര് നോക്ക്.എല്ലാം അവരവരുടെ ഹോം ഗ്രൗണ്ട് പേരോ അല്ലേല്‍ അവിടത്തെ ഭൂമിശാസ്ത്രം അനുസരിച്ചുള്ള പേരാ നല്‍കിയിരികുന്നെ.ഒരു വാലു പോലെ കേരള എന്ന് കിടക്കുന്നുകൊണ്ട് ഒരു ഗുണവും ഇല്ല.

കാശു മുടക്കിയ ടീം ഉടമസ്ഥര്‍ക്ക് എന്തും ആകാം.എങ്കില്ലും സ്വന്തം നാടിനെ അപമാനിച്ചതിന് ചെറുപ്പക്കാര്‍ അവരാല്‍ കഴിയും വിധം പ്രതികരിച്ചു കഴിഞ്ഞു.എന്നാല്ലും ഇങ്ങനെ അപമാനിച്ചിട്ടും അവരെ പുകഴ്ത്തി പറയാന്‍ ചിലര്‍ ഉണ്ടല്ലോ.... കഷ്ടം തന്നെ....

2011, ഫെബ്രുവരി 16

ശ്രീശാന്ത്‌ഉം പോണ്ടിംഗ്ഉം @ ഡയലോഗ് കോര്‍ണര്‍

എന്താടാ നോക്കി പേടിപ്പിക്കുന്നോ???...... ആദ്യം പോയി പന്ത് എറിയാന്‍ പഠി.....              
കണ്ട്രോള്‍ ശ്രീ കണ്ട്രോള്‍...... ഇപോ എന്തെല്ലും പറ്റിയാ ധോണി കാലു വാരും...പിന്നെ ലോക കപ്പ്‌ ഗോവിന്ദ!!!! 

ഐ.ടി കമ്പനിക്കളിലെ ബി.പി.യെല്‍ കാര്‍ഡ്‌

അവസാനം സ്മാര്‍ട്ട്‌ സിറ്റി എത്തി, ഒപ്പം കൂടുതല്‍ ബി.പി.യെല്‍ ജോലിക്കാരും എത്തി. ബി.പി.യെല്‍ എന്നു കേള്‍ക്കുമ്പോ ദാരിദ്ര രേഖയുടെ താഴെ ഉള്ള ആള്‍ക്കാര്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഞാന്‍ ഉദേശിച്ചത്‌ ഐ.ടി കമ്പനികളിലെ രണ്ടാം തരാം ജീവനകരെയാന്നു.ഇനി ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞു വരാന്‍ കിടക്കുന്ന സ്മാര്‍ട്ട്‌ സിറ്റിയെ അവിടായ് വിടാം.പകരം ഭാരതത്തിന്‍റെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂര്‍ നഗരത്തില്‍ വരം.ഇനി നമുക്ക് ഇവിടത്തെ രണ്ടാം തരാം ജോലിക്കാരെ പരിചയപ്പെടാം.എതെങ്കകിലും ഏജന്‍സി വഴി എത്തിപെടുന്നവര്‍ ആണു ഇവര്‍.ഇവര്‍ സ്ഥിരം ജോലിക്കാര്‍ അല്ല,വെറും കോണ്ട്രാക്റ്റ്.പക്ഷേ ഒരു മോഹന വാഗ്ദാനം ഉണ്ട്,അവരുടെ മുന്നില്‍.കഴിവ് തെളിയിച്ചാ സ്ഥിരം ജോലിക്കാരന്‍ ആരും.ആടിന്‍റെ മുന്നില്‍ പ്ലാവില ഒരു വടിയെ തുക്കി ഇട്ടു അതിനെ മുന്നോട്ടു നടത്തുന്ന പോലെ സ്ഥിരം ജോലി എന്നാ പ്ലാവില കാട്ടി ഏജന്‍സിയും അവരുടെ ആ കമ്പനിയും ഈ പാവങ്ങളുടെ രക്തം ഊറ്റി കുടിക്കുവാണ്.ഇനി ഇവരുടെ ശമ്പളവും ആനുകൂലിയങ്ങളും കേള്‍ക്കു.സ്ഥിരം ജോലിക്കാരുടെ ശമ്പളത്തിന്‍റെ പാതിയോ അതില്‍ താഴെയോ. പിന്നെ ആനുകൂലിയങ്ങള്‍,അങ്ങനെ ഒരു സംഭവം ഇവര്‍ക്ക് ഇല്ല.ഇനി ഷിഫ്റ്റ്‌ അല്ലോവന്‍സ് എന്നത് നോക്കാം.സ്ഥിരം ജോലിക്കാരുടെ ഷിഫ്റ്റ്‌ അല്ലോവന്‍സ് ഒരു പ്രമുഖ കമ്പനിയില്‍ ഇങ്ങനെ: ഫസ്റ്റ് ഷിഫ്റ്റ്‌ =250 ,സെക്കന്റ്‌ ഷിഫ്റ്റ്‌ =300, നൈറ്റ്‌ ഷിഫ്റ്റ്‌=400 . ഈ പാവം കോണ്ട്രാക്റ്റ് ജീവനകാര്‍ക്ക് ആകെ ഉള്ളത് നൈറ്റ്‌ ഷിഫ്റ്റ്‌ അല്ലോവന്‍സ് മാത്രം, അതും വെറും അമ്പതു രൂപ മാത്രം.അതുകൊണ്ട് കമ്പനി ലാഭത്തില്‍ ഓടാന്‍ വേണ്ടി ഈ പാവങ്ങള്‍ക്ക് മൊത്തം ജനറല്‍ ഒഴികെ ബാകി ഉള്ള ഷിഫ്റ്റ്‌ എല്ലാം.പണികൊടുത്തു ഇവരുടെ ചോര നീരക്കുവാ. ഇത് വായിച്ച ചില സ്ഥിരം ജോലിക്കാര്‍ അപ്പൊ പറഞ്ഞേക്കും,"ഞങ്ങള്ളടെയും അവസ്ഥ അങ്ങനെയാ".എന്നാ കേട്ടോ നിങളുടെ അവസ്ഥയെക്കാള്‍ പരിതാപകരം ആണു ഇവര്‍ക്കു.

ഇനി അല്പം കാലം പിന്നോട്ട് നമുക്ക് പോയി നോക്കാം.കൃതിയമായി പറഞ്ഞാല്‍ മാന്ദ്യം ഉണ്ടാകുന്നതിനു മുന്നേ. അന്ന് ഈ കോണ്ട്രാക്റ്റ് ജീവനകാരുടെ എണ്ണം വളരെ പരിമിതം ആയിരിന്നു. മൊത്തം സ്ഥിരം ജോലിക്കാര്‍ മാത്രം. മാന്ദ്യം വന്നപ്പോ കമ്പനികള്‍ ആകെ ഒരു പരുവത്തിലായി.സ്ഥിരം ജോലിക്കാരെ കൊണ്ടു മാത്രം കാര്യം നടക്കില്ല.നല്ല ഉയര്‍ന്ന ശമ്പള പാക്കേജ് നല്‍കി വന്നവര്‍ക്ക് ശമ്പളം കുറയ്ക്കാനും വയ്യ പിരിച്ചു വിടാം എന്നു വെച്ചാ എത്ര പേരെ.പിന്നെ പണിയെടുക്കാതെ കാശ് കീശയില്‍ ആക്കുന്ന വിദ്വാന്മാര്‍ അല്പം ഉണ്ട് താനും. അങ്ങനെ ഉള്ളവരെ പിരിച്ചു വിട്ടു ആ ഒഴിവില്‍ പകുതി ശമ്പളത്തില്‍ കോണ്ട്രാക്റ്റ് ജോലിക്കാരെ നിയമിച്ചു.കമ്പനികള്‍ ലാഭത്തില്‍ ഓടാന്‍ തുടങി.വന്നവന്‍ പണി ചെയ്തില്ലെല്ലും ഒരു സ്ഥിരം ജോലിക്കാരന്റെ കൈയില്‍ നിന്ന് പിഴവ്വ് വന്നല്ലും ഈ പാവം കോണ്ട്രാക്റ്റ് ജീവനകരന്‍റെ പണി പോകും.മാന്ദ്യം മാറി ചില കമ്പനികളില്‍ സ്ഥിരം ജീവനകാരെക്കാള്‍ കൂടുതല്‍ കോണ്ട്രാക്റ്റ് ജോലിക്കാര്‍ ആയി.ഇതുപോലെ ലാഭം ഉള്ള വഴി ആരെല്ലും നിര്‍ത്തുവോ.പിന്നെ ജോലി കിട്ടാന്‍ ഉള്ള ബുദ്ധിമുട്ട് ഉധ്യോഗാരിതികളെ ഈ കോണ്ട്രാക്റ്റ് ജോലികളിലേക്ക് വരാന്‍ പ്രേരിപ്പിക്കുനുമുണ്ട് എന്നത് മറ്റൊരു യഥാര്‍തിയം.ക്യാമ്പസ്‌ പ്ലസിമെന്റ്റ് ലഭിക്കാത്ത ഫ്രെശേര്‍സ് ആണു മിക്കവരും.

സ്മാര്‍ട്ട്‌ സിറ്റി കരാരില്‍ പറഞ്ഞാ ഒരു വ്യവസ്ഥ ഉണ്ട്.90000 പേര്‍ക്ക് ജോലി.അതില്‍ ഡയറക്റ്റ് എന്നോ ഇന്‍ഡയറക്റ്റ് എന്നോ പറഞ്ഞിട്ടില്ല.നമ്മുടെ പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍‌ചാണ്ടി അത് കണ്ടു പറഞ്ഞാ ഒരു കണക്കു ഇങ്ങനെ "ഒരു ഡയറക്റ്റ് അഥവാ സ്ഥിരം ജോലിക്ക് മൂന്ന് ഇന്‍ഡയറക്റ്റ് അഥവാ കോണ്ട്രാക്റ്റ് ജോലി". നേതാവേ അത് തെറ്റാ.ഇങ്ങുവന്ന നോക്കിയാ മതി.ഒന്നിന്നു ഏഴോ പത്തോ എന്നാ നിരക്ക്. അങ്ങനെ നോക്കുവന്ണേല്‍ ഈ ബ.പി.യെല്‍ കാര്‍ഡു ധരിക്കാന്‍ ഇനി പതിനായിര കണക്കിന് ചെറുപ്പകാരും ചെറുപ്പകാരികളും വരാന്‍ പോകുന്നെ.അങ്ങനെ ഒരു അവസ്ഥ വരുന്നതിനു മുന്നേ നല്ല അവസരങ്ങള്‍ വരാന്‍ നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം.

2011, ഫെബ്രുവരി 14

ഒരു വലെന്റ്റിനെസ് ഓര്‍മക്കുറിപ്പ്‌

ഞാന്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം. കോളേജ് ജീവിതത്തിലെ അവസാന വലെന്റ്റിനെസ് ഡേ ആണു. ഫുള്‍ ഡേ ക്ലാസ്സില്‍ കേറാതെ കോളേജില്‍ കറങ്ങി അടിക്കാന്‍ ഞാന്‍ നേരത്തെ പ്ലാന്‍ ഇട്ടു. എന്‍റെ ക്ലാസ്സ്‌ എന്നു പറഞ്ഞാ ബുദ്ധിജീവികളുടെ ഒരു സങ്കേതം ആണെല്ലോ.ആരും എന്‍റെ ഈ പദ്ധധിയൊട് യോജിച്ചില്ല. തീരുമാനത്തില്‍ നിന്ന് ഒരു അടി പോല്ലും പിന്‍മാറില്ല എന്നാ വാശിയില്‍ മെക്കാനിക്കല്‍ പിള്ളാരുടെ കൂടെ രാവിലെ ബാക്ക് ഗേറ്റില്‍ സ്ഥാനം പിടിച്ചു. അത് വഴി ആണു മിക്ക പെണ്‍പിള്ളാരും കോളേജില്‍ വരുന്നേ.എന്‍റെ കൂടെ ശരഗുരുവും ജയോളിയും ഉണ്ട്.ജയോളി ഒരു പ്രേമത്തില്‍ വട്ടു പിടിച്ചു നടപ്പയിരിന്നു.രാവിലെ തന്നെ മേക്കപ്പു എന്നും ഇടുന്നതിനെക്കാള്‍ അല്പം കൂട്ടി ഇട്ടു ലേഡീസ് ഹോസ്റ്റലില്‍ നിന്ന് രംഭാകളും മേനകമാരും ചെറിയ ചെറിയ സംഖമയി വന്നു. ഇന്ന് എന്തു ചെയ്യണം എന്നു വ്യക്തമായ പ്ലാന്‍ ഒന്നുമില്ല.എന്തു വന്നല്ലും ക്ലാസ്സില്‍ കേറില്ല.കഴിഞ്ഞ മൂന്ന്‌ കൊല്ലാതെ വലെന്റ്റിനെസ് ഡേ അത്ര നല്ല ഓര്‍മ്മകള്‍ അല്ല.ഈ കൊല്ലം അങ്ങനെ ഒന്നും ഉണ്ടാകല്ലേ എന്നാ ഒരു പ്രാര്‍ഥനയെ ഒള്ളു.പെണ്‍പിള്ളര്‍ എല്ലാം കേറി പോയി കഴിഞ്ഞാണ് ശരഗുരു ചോദിക്കുന്നത്,"ഡാ,ഇന്ന് റോസാ പൂ ഇല്ലാതെ എങ്ങനെയാ??".ശരിയനെല്ലോ.പക്ഷേ ഈ സമയത്ത് എവിടന്നു കിട്ടന്നാ??. ആര്‍ക്കെങ്കിലും കൊടുക്കണം എന്നു നേരത്തെ വിചാരിച്ചിരിക്കുന്നവര്‍ ഇന്നലെ തന്നെ സംഗതി ഒപ്പിച്ചു വച്ചു.രാവിലെ തന്നെ കടയിലെ റോസാപൂ ഒകെ തീര്‍ന്നു കാണും. എന്തായാലും ചുമ്മാ ഒന്ന് നോക്കിട്ടു വരം എന്നു പറഞ്ഞു കൈയില്‍ കിട്ടിയാ ബൈക്കും എടുത്തു ഞാനും ജയോളിയും കൂടെ ഇറങ്ങി.കരിക്കോട് ചെന്നൂ, കിട്ടിയില്ല.മൂനാം കുറ്റിക്ക് വിട്ടു,അവിടയും ഇല്ല.അവസാനം കടപ്പകടയില്‍ ചെന്നപ്പോ കിട്ടി.ബള്‍ക്ക് ആയി ഓര്‍ഡര്‍ മേടിച്ച പോയത്.കടയില്‍ ആകെ പത്തു റോസപൂവേ ഒള്ളു. മൊത്തം മേടിച്ചു ഞങള്‍ തിരിച്ചു കോളേജില്‍ എത്തി.അവിടെ എല്ലാം പതിവിനു വിപരീതമായി നടക്കുവന്നോ എന്നു തോന്നി.സ്ഥിരം ക്ലാസ്സില്‍ കേറാത്ത പെണ്‍പിള്ളര്‍ പോല്ലും ഇന്ന് ക്ലാസ്സില്‍ കേറി അത്രേ.കൊള്ളം.ഇനി ഇങ്ങനെ സമയം കലയും എന്നായി അടുത്ത ആലോചന.ഇനി ഉച്ചക്ക് അവരെ ഒകെ നോക്കിയാ മതി.എന്നാ അര്‍കിക്കാരുടെ കാര്‍ഡ്‌എക്സ് കാണാന്‍ പോകാം. എല്ലാ വര്‍ഷവും ഈ ദിവസം അടുപ്പിച്ചുള്ള ഒരു പരിപാടി ആ അത്.അവിടെ ചെന്നു,വലിയ തിരക്കില്ല.അര്‍ക്കിടെക്ചരിലെ പരിചയം ഉള്ള പിള്ളാരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ വൈസ് ചെയര്‍മാനും കൂട്ടുകാരികളും അവിടെ എത്തി. എന്നെ അവര്‍ക്ക് അത്ര പരിചയം ഇല്ല. പക്ഷേ ശരഗുരുവിനു പുള്ളിക്കാരിയെ അറിയാം.ഞങള്‍ അങ്ങോട്ട്‌ പോയി.അവന്‍ എന്നെ പരിചയപെടുത്തി.ഞാന്‍ ഇലക്ട്രോണിക്സിലെ ആണു എന്നു പറഞ്ഞപ്പോ പുള്ളികാരി ഒന്ന് ഞെട്ടി."ഇലക്ട്രോണിക്സില്‍ ഉള്ളവര്‍ ക്ലാസ്സില്‍ കേറാതെ ഇരിക്കുമോ??""പുള്ളിക്കാരിക്ക് സംശയം.ഇനി പറ്റിക്കാന്‍ പറയുന്നതന്നോ?? കോളേജില്‍ മിക്കവരുടെയും വിചാരം ഞാന്‍ മെക്ക് ആണെന്നാ,കാരണം ഞാന്‍ അപ്പോല്ലും അവരുടെ കൂടയാ. "ഇവന്‍ പഠിക്കുന്നത് ഇലക്ട്രോണിക്സ  ആനെക്കിലും സ്വഭാവം മെക്ക് പിള്ളരുടെയാ"(അത് ഒരു യാഥാര്‍ത്യമാണു, ആശ്ബുഷ് ആണു ആദ്യം അങ്ങനെ പറഞ്ഞെ). അപ്പോളേക്കും സമയം ഉച്ചയായി.മുന്നില്‍ കണ്ട എല്ലാ പെണ്‍പിള്ളാരെയും വിഷ് ചെയ്തു പതിയെ ഹോസ്റ്റലില്‍ പോയി.ഇനിയും മൂന്ന്‌ രൂസപൂ കൈയില്‍ ഉണ്ട്. ആര്‍ക്കു കൊടുക്കും. ആര്കെല്ലും ഒകെ കൊടുക്കാം എന്നു പറഞ്ഞു വീണ്ടും ബാക്ക് ഗേറ്റില്‍ എത്തി.അപ്പോളേക്കും സമയം മൂന്ന്. ലാസ്റ്റ് അവര്‍ ഇല്ലാത്തോണ്ട് ഒരു ഫസ്റ്റ് ഇയര്‍ പെണ്‍പിള്ളാരുടെ സെറ്റ് എത്തുന്നത്‌ കണ്ടു. "എല്ലാവരും റെഡി ആയിക്കോ"പപ്പോളി ഉറക്കെ വിളിച്ചു പറഞ്ഞു.അവര്‍ അടുത്ത എത്തര്‍ ആയപ്പോ എന്‍റെ മൊബൈലില്‍ ഒരു കാള്‍. എന്‍റെ ഒരു കൂട്ടുകാരന്‍റെ പെണ്ണിന്നെ ഞങളുടെ ഒരു ജൂനിയര്‍ പയ്യന്‍ പിടിച്ചു വെച്ചിരിക്കുവാ.ഞാന്‍ ഇടപെട്ടെ മതിയാക്കു.എന്തു ചെയ്യാം.ലവന്‍ എന്നെ പിടിച്ചു അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആകിയിരിക്കുവല്ലേ.അവളെ കൊണ്ടു ഹോസ്റ്റലില്‍ വിട്ടു വന്നപ്പോളേക്കും കോളേജ് വിട്ടു. ഒഴിഞ്ഞ പൂരപരമ്പ് പോലെ കോളേജ് കിടക്കുന്നു. ഞാന്‍ പോയ ഗാപ്പില്‍ പല സംഭാവഗലും നടന്നത്രേ. ഒകെ മിസ്സ്‌ ആയി. അങ്ങനെ ആ മനോഹരമായ ദിവസത്തിന് ഒരു സാഡ് ഏന്‍ഡ് വന്നെല്ലോ എന്നോര്‍ക്കുമോ ഒരു സങ്കടം മാത്രം.

പശുവിനെ തീറ്റിപിക്കതും ഇല്ല, എന്നാ ......... തിന്നതുമില്ല

ആരു പറഞ്ഞതാനെല്ലും ശരി, ഇന്നത്തെ കാലത്ത് കുറഞ്ഞത്‌ ഒരു ആയ്ച്ചയില്‍ ഒരു ദിവസം എങ്കിലും ഈ പഴ്ചൊല്ല് പറയാതെ ഇരിക്കാന്‍ വയ്യ. ഈ ബ്ലോഗ്‌ തുടങി കഴിഞ്ഞു എനിക്ക് വന്ന ചില മെസ്സേജ് തന്നെ ആണു ഇപ്പൊ ഇങ്ങനെ ഒരണം എഴുതാന്‍ എന്നെ പ്രേരിപ്പികുന്നത്. എഴുതി കുട്ടിയിരിക്കുന്നത് എന്താന്ന് പോല്ലും വായിച്ചു നോകാതെ, "ഇതാണോ ഒരു ബ്ലോഗ്‌??","ഇതൊകെ എഴുതിയിട്ട് എന്നാ കിട്ടാനാ??","ഇത് ലവന്‍റെ കോപ്പി അടിച്ചതല്ലേ" എന്നിങ്ങനെ ഓരോ കമന്‍റെ പാസ്‌ ചെയ്താ ചില വിദ്വാന്മാര്‍ ഉണ്ട്.അവരോടോകെ എനിക്ക് ഒരു ചോദ്യം മാത്രം.ഒരണ്ണം ഇത് പോലെ എങ്കിലും ഉണ്ടാക്കാമോ??.രസകരമായ സംഭവം മറ്റൊന്നുമല്ല, ഈ വക കമന്‍റെഉം മെസ്സേജ്ഉം ആദ്യത്തെ പോസ്റ്റിനു ശേക്ഷം തന്നെ കിട്ടി എന്നതാന്നു.ഒരു തുടക്കക്കാരന്‍റെ ആത്മവിശ്വാസം തകര്‍ക്കാന്‍ പോന്ന വാക്കുകള്‍ ആണു ഇവ. പക്ഷേ മറ്റു പല സുഹൃത്തുക്കളുടെ പ്രോത്സാഹനവും നിര്‍ദേശങ്ങളും മൂലം ഞാന്‍ തളരാതെ ബ്ലോഗിങ്ങ് ചെയ്യുന്നു. പിന്നെ ഇപ്പോള്‍ ഈ പോസ്റ്റിന്‍റെ ലക്‌ഷ്യം, അവരോടു ഒരു വാക്ക് പറയാന്‍ മാത്രം, "നിങ്ങള്‍ എന്തു പറഞ്ഞല്ലും ഞാന്‍ തളരില്ല".

2011, ഫെബ്രുവരി 12

പെണ്ണുകാണല്‍

എന്‍റെ ഒരു കൂട്ടുകാരന്‍റെ പെണ്ണുകാണല്‍ ചടങ്ങ് എന്നാ മഹാസംഭവം ആണു ഇത്. പ്രദീപിന്‍റെ ഇത് കന്നി പെണ്ണുകാണല്‍ ആണു.അതിന്‍റെ ഒരു ടെന്‍ഷന്‍ രാവിലെ മുതല്‍ അവന്‍റെ മുഖത്തു പ്രകടമായിരിന്നു. ഒരു ചോക്ലേറ്റ് ഹിറോയുടെ ഫേസ് കട്ട്‌ ഒകെ ആണെങ്കിലും ആശാന്‍ ഇതുവരെ പ്രേമത്തിന്‍റെ മോഹജാലവലയത്തില്‍ അകപെട്ടിടില്ല.കോളേജില്‍ പഠിക്കുന്ന കാലത്ത് എന്നാ അവശ്യത്തിനു പെണ്‍പിള്ളരോടോക്കെ സംസാരിക്കും. എന്നാല്ലും ഈ പെണ്ണുകാണല്‍ പരിപാടിക്ക് എന്തു ചെയ്യും? കെട്ടി കുട്ടികളുമായ ചില മുതിര്‍ന്ന  കൂട്ടുകാരോട്  ഉപദേശം ആര്‍ന്നു. അവരുടെ ഉത്തരം വളരെ ലളിതം. " നീ പെണ്ണുകാണാന്‍ പോകുന്നു, പെണ്ണിന്നെ കാണുന്നു, കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നു... പോരുന്നു... ഇഷ്ട്ടമായോ ഇല്ലയോ എന്നത് പിന്നെ പറഞ്ഞാ മതി". അവരോടു ചോദിച്ചു സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങള്‍ മനപാടവും ആകിയിരിന്നു കക്ഷി.ഇത്രേം ഒകെ കേട്ട് മനസ്സിലാക്കിയ ആ ഒരു ധൈര്യയത്തിലന്നു വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ള ഈ പോക്ക്.
 പെണ്ണിന്‍റെ വീട്ടില്‍ എത്തി. കര്‍ണവരെയും മറ്റു ആള്‍ക്കാരെയും ഒകെ പരിചയപെട്ടു. പെണ്ണ് ചായയും ആയി എത്തി. ആരോ എന്തോ തമാശ പറഞ്ഞു, അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു,കൂട്ടത്തില്‍ എന്താ പറഞ്ഞതെന്ന് പോല്ലും അറിയാതെ പ്രദീപും ചിരിച്ചു.തന്‍റെ ഹൃദയമിടിപ്പ്‌ മറ്റുള്ളവര്‍ക്ക് കേള്‍ക്കും വിധത്തില്‍ ഉച്ചതിലാന്നോ എന്നു അവന്‍ ഒരു നിമിഷം തോന്നിപോയി." ഇനി അവര്‍ക്ക് എന്തെല്ലും സംസാരിക്കാന്‍ ഉണ്ടേല്‍ ആകാം" എന്നു കേട്ടപ്പോ സമാധാനമായി  ഈ ആള്‍കൂട്ടത്തിന്‍റെ ഇടയില്‍ നിന്ന് രക്ഷപെടാമെല്ലോ.മനപാടമാക്കിയ ഒരു പറ്റം ചോദ്യങ്ങള്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ട് പെണ്‍കുട്ടി നില്‍കുന്ന ഭാഗത്തേക്ക്‌ ചെന്ന്. മനസ്സിലെ ടെന്‍ഷന്‍ ഒന്നും പുറത്തു കാണിക്കാതെ അവന്‍ തന്‍റെ ചോദ്യാവലിയിലെ ആദ്യത്തെ ചോദ്യം ചോദിച്ചു "കുട്ടിയുടെ പേര് എന്താ??".തുറിച്ച്  ഒരു നോട്ടം പാസ്‌ ആകിയിട്ടു അവള്‍ ഉത്തരം പറഞ്ഞു തുടങ്ങി .പേര് മാത്രമല്ല താന്‍ ചോദിക്കാന്‍ മനപാടമാക്കിയ മൊത്തം ചോദ്യങ്ങളുടെ ഉത്തരവും കേട്ട് ഇനി എന്തു എന്നു അവന്‍  സ്വയം ചോദിക്കാന്‍ തുടങ്ങി. തന്നെ കുറിച്ച് വാചാലയായ ആ വായാടി പെണ്‍കുട്ടി ഒരു പര്യവസാനം എന്നാ പോലെ " ഇത് എന്‍റെ ആറാമത്തെ ചെക്കന്‍ കാണലാ" എന്നു പറഞ്ഞു അവസനിപിച്ചു. "ഹ്മ്മം, 'എക്സ്പീരിയന്‍സ് മറ്റെര്‍സ്', ഇനി ഇങ്ങോട്ട് ചോദ്യങ്ങള്‍ പ്രതിക്ഷിക്കാം".
ചോദ്യങ്ങള്‍ ഒന്നിന്നു പുറകെ ഒന്നൊന്നായി എത്തി തുടങ്ങി.ആദ്യത്തെ ചോദ്യം തന്നെ കുറിച്ച് പറയുക.ഒരു ഇന്റര്‍വ്യൂ പനെലിനു ഉത്തരം നല്‍കുന്ന പോലെ അവന്‍ ഉത്തരം പറഞ്ഞു. അടുത്തത്
" എന്തോകെ പാചകം ചെയ്യാന്‍ അറിയാം??"
വീട്ടില്‍ വെച്ച് അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും, മറുനാട്ടില്‍ വന്നപ്പോ ഹോട്ടല്‍ ഫുഡും കഴിച്ചു ജീവിച്ച പ്രദീപ്‌ എന്തു പറഞ്ഞു എന്നു എന്നോട് പറഞ്ഞില്ല.പക്ഷേ ഉഹിക്കാം.
"എതോകെ സീരിയല്‍ കാണും?? ഏഷ്യാനെറ്റിലെ പാരിജാതം കാണുമോ??"
ഈ ചോദ്യത്തിന് ഇല്ല എന്നാ ഉത്തരം ക്വിസ് പ്രോഗ്രാമില്‍ ബസ്സര്‍ ഞെക്കി ഉത്തരം പറയുന്ന വേഗത്തില്‍ പറഞ്ഞു.( പാരിജാതം എന്നത് എന്‍റെ ഓര്‍മയില്‍ ഇരുന്ന ഒരു സീരിയലിന്‍റെ പേര് മാത്രം. അത് കൂടാതെ ഏഷ്യാനെറ്റിലെയും സൂര്യയിലെയും ഉള്ള പല സീരിയലിന്‍റെ പേര് പറഞ്ഞിരിന്നു.എതോകെ ആണു എന്നു അവനു ഓര്‍മയില്ല).
"സിഗരറ്റ് വലിക്കുമോ ??"
"ഇല്ല"
"മദ്യപാനം??"
"ഇല്ല"
"സിഗരറ്റ് വലിക്കുന്നവരെ എനിക്ക് ഇഷ്ട്ടമല്ല, പക്ഷേ മദ്യപാനം, അതും ഇടക്ക്‌,കുഴപ്പമില്ല"
ഇങ്ങനെയും ഉണ്ടോ പെണ്‍പിള്ളാര്‌. വെറുതെ രണ്ടാമത്തെ ചോദ്യത്തിന് കള്ളം പറയണ്ടയിരിന്നു.
ശോ!! പറയാന്‍ വിട്ടു പോയി.പെണ്ണ് എം.എഡ് പഠിക്കുവാ. എഞ്ജിനീയര്‍  ചെക്കനെ വേണ്ണം. അങ്ങനെയാ അവന്‍റെ നറുക്ക്  വീണത്‌. ഇതിനിടെ ചുമ്മാ ഭിത്തിയില്‍ തൂകി ഇട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കോളേജ് ക്ലാസ്സ്‌ ഫോട്ടോ കണ്ടു. സാരി ഒകെ ഉടുത് പുള്ളികാരിയും കൂട്ടുകാരും.പിന്നിട് അവിടെ നിന്ന് അല്പം നടക്കാന്‍ തുടങ്ങി.തൊട്ടടുത്ത വരാന്ത വരെ അവള്‍ അവളുടെ കോളേജ് ജീവിതവും ഒകെ പറഞ്ഞുകൊണ്ട് ഇരുന്നു. പറഞ്ഞു പറഞ്ഞു ക്ലാസ്സ്‌ ഫോട്ടോയില്‍ എത്തി.
"ഈ സാരിയെക്കാള്‍ ഭംഗി എന്‍റെ ക്ലാസ്സ്‌ ഫോട്ടോയില്‍ ഞാന്‍ ഉടുത്ത സാരി അല്ലെ??ആ നിറം അല്ലെ കുറച്ചു കൂടി ചെരുന്നെ??"
വെറുതെ ഒന്ന് ആ ഫോട്ടോയില്‍ നോക്കിയതെ ഒള്ളു. നിറം പോയിട്ട് പുള്ളികാരി ഇതു ഭാഗത്താ ഫോട്ടോയില്‍ നില്‍കുന്നെ എന്നു ഓര്‍കുന്നില്ല. "അതെ " എന്നു ചുമ്മാ പറഞ്ഞു. ഇനി ആ നിറം ഏതാന്നു എങ്ങന്നും ചോദിക്കുമോ എന്നു ഒരു സംശയം ഉണ്ടായിരിന്നു.
പെട്ടന്ന് എന്തോ മറന്നു പോയത് ഓര്‍ത്തെടുത്ത പോലെ ഭാവത്തില്‍ അവള്‍ ചോദിച്ചു.
"എത്ര വയസായി??"
"ഇരുപത്തിയാറ്"
"അയ്യോ!! ഒന്നും തോന്നല്ല്, എനിക്ക് സമപ്രായക്കാരെ മതി എന്നാ പറഞ്ഞെ. അതനെല്ലോ ഇപോ ട്രെന്‍ഡ്. നമ്മള്‍ തമ്മില്‍ രണ്ടു വയസു വ്യത്യാസം ഉണ്ടല്ലോ "
ഇത്രേം കേട്ടപ്പോ സ്ഥലം കളിയാക്കാന്‍ ടൈം ആയി എന്നു അവനു മനസിലായി. അവിടന്ന് യാത്ര പറഞ്ഞു അവന്‍ വീട്ടില്‍ എത്തിയതും, ബ്രോക്കര്‍ ചേട്ടനെ വിളിച്ചു സ്വകാര്യയമായി പറഞ്ഞു,
" ചേട്ടാ എന്‍റെ ജീവിതം ഇപ്പോളെ കുളം തോണ്ടാല്ലേ, ഞാന്‍ അല്പം നാള്‍ കൂടി  ഒന്നും ജീവിച്ചുകൊള്ളട്ടെ"

2011, ഫെബ്രുവരി 11

ഷിഫ്റ്റ്‌ റോസ്റ്റെര്‍

ഒരു പുലിവാല്‌ പിടിച്ചതുകൊണ്ടും അതെ തുടര്‍ന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ ആരംഭിച്ചതും മൂലം ഇന്നന്നു ബ്ലോഗ്‌ ചെയ്യാന്‍ അല്പം സമയം ലഭിച്ചത്. കഴിഞ്ഞ ആഴ്ച പിടിച്ച ആ പുലിവാല്‌ വിഷയം തന്നെ ആകട്ടെ ഇന്നത്തെ ബ്ലോഗ്‌. ഹോ!!! പുലിവാല്‌ എന്നു വെച്ചാ ശരിക്കും തലയ്ക്കു ഭ്രാന്ത് പിടിക്കുന്ന ഒരണ്ണം. ഷിഫ്റ്റ്‌ റോസ്റെര്‍ എന്നാ ഈ പുലിവാലിന്‍റെ പേര്. പ്രൊജക്റ്റ്‌ തുടങി ഞങള്‍ ഏഴു പേര്‍ അടങ്ങുന്ന ടീമിന്റെ നാലു ഷിഫ്റ്റില്‍ ഉള്‍കൊള്ളിക്കണം. ചില്ലറ പണി അല്ല. അത് ഒരു തലവേദന ആണെന്ന് അറിയാവുന്ന ഞങളുടെ മാനേജര്‍ ആ കലാപരിപാടിയുടെ ചുമതല എന്നെ ഏല്‍പിച്ചു. പണി പച്ചവെള്ളത്തില്‍ കിട്ടിയില്ലേ. ഷിഫ്റ്റ്‌ എന്താ ഷിഫ്റ്റ്‌ റോസ്റെര്‍ എന്താഎന്നു അറിയാത്ത ഞാന്‍ ഇങ്ങനെ ഇത് ഉണ്ടാക്കും. പറ്റില്ലാന്നു പറയന്നും കഴിയില്ല. അവസാനം ടീമില്‍ ഉള്ള കന്നഡക്കാരന്‍ മഞ്ജുനാതിനെ കൂട്ട് പിടിച്ചു സംഭവം ഉണ്ടാക്കാന്‍ തുടങി. തന്‍റെ കൈയില്‍ കിട്ടാത്ത പോയതിന്‍റെ കലിപ്പില്‍ "നിന്നെ ഞാന്‍ എടുത്തോളാം" എന്നാ രീതിയില്‍ ഒരു നോട്ടവും നോക്കി ടീമില്‍ ഉള്ള തമിഴ് ചെക്കന്‍ സ്ഥലം വിട്ടു. ചെയ്തു തുടങ്ങിയപ്പോ അല്ലെ എത്രതോല്ലം വലിയ പുലിവാലെല്‍ ആ പിടിച്ചാതെന്ന് മനസിലായത്‌. ഒരു ജിഗ്-സോ പസ്സില്‍ ഉണ്ടാക്കുന്ന പോലെ കുത്തി ഇരുന്നു ചെയ്യാന്‍ നോക്കി. ഒടുവില്‍ ഒരു വിധം എന്തൊകെയോ ആയി. എല്ലാ ഷിഫ്ടിലും ആളെ ഇട്ടു. ഒന്ന് കൂടി നോക്കി തിട്ടപെടുത്താം എന്നു കരുതി സമയം നോകിയപ്പോ മണി പതിനൊന്നു. ഇനി താമസിച്ചാ ഓഫീസില്‍ കിടന്നു ഉറങ്ങണ്ടി വരും. കൂടുതലൊന്നും ചെയ്യാന്‍ നില്‍കാതെ മാനേജര്‍ക്ക് മെയില്‍ ആയിച്ചു ഞങള്‍ സ്ഥലം വിട്ടു.
രാവിലെ തുരുതുര ഫോണ്‍ കാള്‍ ആണു എനിക്ക് ലഭിച്ചത്. വിളിച്ചവര്‍ നല്ല ചൂടിലാ. പ്രശ്നം  ഇത്ര മാത്രം, സ്വതവേ മടിയന്മാര്‍ ആയിരുന്ന ടീമിലെ പലര്‍ക്കും അതിരവിലാതെ ഷിഫ്റ്റ്‌ കിട്ടിയിട്ടുണ്ട്. ഹോ!! എന്തോകെ ഒച്ചപാടയിരിന്നു. അവസാനം എല്ലാവരെയും അനുനെയിപ്പിക്കാന്‍ ഒരു ഫോര്‍മുലയും ഉണ്ടാക്കി കൊടുത്തു. എന്നാലും ആ പ്രശ്നം ഇതുവരെ കെട്ടടങ്ങി ഇല്ല. ചിലര്‍ മുറിമുറുപ്പുമായി ഇപ്പോഴും ഇരുപ്പുണ്ട്. ഷിഫ്റ്റ്‌ നിലവില്‍ വന്ന ദിവസം മുതല്‍ ഞാന്‍ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നതുകൊണ്ട് തടി കേടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ്‌ വിഭജിക്കല്‍ ചെയ്യുന്ന രാഷ്ട്രിയകരെ സമ്മതിക്കണം. അല്‍പ്പ സ്വല്പ്പ മുറിമുറിപ്പും തെറി വിളി ഒകെ ഉണ്ടെല്ലും എനിക്ക് ഈ പരിപാടി ഇഷ്ട്ടപെട്ടു. അടുത്ത മാസത്തെ ഷിഫ്റ്റ്‌ തയാറാക്കികൊണ്ട് ഇരിക്കുകയന്നു ഇപ്പൊ. ഏതു പോലീസുകാരനും ഒരു പറ്റു പറ്റും. പക്ഷേ ഇനി ഉണ്ടാകാന്‍ പാടില്ല. തടി കെടക്കും.(അത് മനസ്സില്‍ ഉണ്ടേ)

2011, ഫെബ്രുവരി 1

ആനയുടെ കരച്ചില്‍

"ആനക്കു അതിന്‍റെ നിറം കറപ്പാന്നു അതിനു അറിയാമോ ??". തിരക്കിട്ടു ജോലികള്‍ ഓരോന്നായി തീര്‍തുകൊണ്ടിരുന്ന റെജില്‍ ഈ ചോദിയാം കേട്ട് ഒന്ന് ഞെട്ടി. ചോദിയാം ഉന്നയിച്ചത് തൊട്ടടുത്ത്‌ ഇരിക്കുന്ന രേഷ്മി ആണു. ഇവള്‍ക്ക് വട്ടായോ എന്നു മനസ്സില്‍ ചോദിച്ചു കൊണ്ട് റെജില്‍ പറഞ്ഞു, "അറിയില്ലല്ലോ രേഷ്മി"."നീ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിക്കേ റെജില്‍, ചിലപ്പോ ഉത്തരം കിട്ടിയാലോ" (ഉത്തരം മുട്ടുന്ന എന്തെല്ലും ചോദിയാം കിട്ടിയാ പിന്നെ "ഗൂഗിള്‍" തന്നെ ശരണം, അതനെല്ലോ ഇപ്പോള്ളതെ ട്രെന്‍ഡ് ). രേഷ്മി പറഞ്ഞത്‌ കേട്ട് റെജില്‍ ഗൂഗിള്ളില്‍ ഒകെ സെര്‍ച്ച്‌ ചെയ്തു നോക്കി, ഉത്തരമില്ല. ആ നാശം പിടിച്ച ഉത്തരം പറഞ്ഞിട്ട് ഒന്ന് പോകുമോ എന്നാ ഭാവത്തില്‍ റെജില്‍ രേസ്മിയുടെ മുഖത്തേക്ക് നോക്കി.വിജയശ്രിള്ളാള്ളിതായായ രേഷ്മിയുടെ ഉത്തരം കേട്ട് റെജില്‍ ശരിക്കും ഒന്ന് ഞെട്ടി.
ഉത്തരം: ആനക്കു അതിന്‍റെ നിറം കറപ്പാന്നു അറിയാം, അതല്ലേ പൂരത്തിന് ഏഴുനെല്ലിച്ചു കൊണ്ട് നിര്‍ത്തുമ്പോ അതിന്‍റെ കണ്ണില്‍ നിന്ന് വെള്ളം വരുന്നേ.ചുറ്റും വന്നിരിക്കുന്ന മനുഷ്യര്‍ക്കു നിറം വെള്ളുപ്പും തന്‍റെ നിറം കറപ്പും ആണെല്ലോ എന്നാ ദുഖാത്തില്‍ നിന്ന് ഉണ്ടാകുന്ന കരച്ചില്‍ ആണത്രേ അത്.