ഒരു പുലിവാല് പിടിച്ചതുകൊണ്ടും അതെ തുടര്‍ന്ന് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചതും മൂലം ഇന്നന്നു ബ്ലോഗ് ചെയ്യാന്‍ അല്പം സമയം ലഭിച്ചത്. കഴിഞ്ഞ ആഴ്ച പിടിച്ച ആ പുലിവാല് വിഷയം തന്നെ ആകട്ടെ ഇന്നത്തെ ബ്ലോഗ്. ഹോ!!! പുലിവാല് എന്നു വെച്ചാ ശരിക്കും തലയ്ക്കു ഭ്രാന്ത് പിടിക്കുന്ന ഒരണ്ണം. ഷിഫ്റ്റ് റോസ്റെര്‍ എന്നാ ഈ പുലിവാലിന്‍റെ പേര്. പ്രൊജക്റ്റ് തുടങി ഞങള്‍ ഏഴു പേര്‍ അടങ്ങുന്ന ടീമിന്റെ നാലു ഷിഫ്റ്റില്‍ ഉള്‍കൊള്ളിക്കണം. ചില്ലറ പണി അല്ല. അത് ഒരു തലവേദന ആണെന്ന് അറിയാവുന്ന ഞങളുടെ മാനേജര്‍ ആ കലാപരിപാടിയുടെ ചുമതല എന്നെ ഏല്‍പിച്ചു. പണി പച്ചവെള്ളത്തില്‍ കിട്ടിയില്ലേ. ഷിഫ്റ്റ് എന്താ ഷിഫ്റ്റ് റോസ്റെര്‍ എന്താഎന്നു അറിയാത്ത ഞാന്‍ ഇങ്ങനെ ഇത് ഉണ്ടാക്കും. പറ്റില്ലാന്നു പറയന്നും കഴിയില്ല. അവസാനം ടീമില്‍ ഉള്ള കന്നഡക്കാരന്‍ മഞ്ജുനാതിനെ കൂട്ട് പിടിച്ചു സംഭവം ഉണ്ടാക്കാന്‍ തുടങി. തന്‍റെ കൈയില്‍ കിട്ടാത്ത പോയതിന്‍റെ കലിപ്പില്‍ "നിന്നെ ഞാന്‍ എടുത്തോളാം" എന്നാ രീതിയില്‍ ഒരു നോട്ടവും നോക്കി ടീമില്‍ ഉള്ള തമിഴ് ചെക്കന്‍ സ്ഥലം വിട്ടു. ചെയ്തു തുടങ്ങിയപ്പോ അല്ലെ എത്രതോല്ലം വലിയ പുലിവാലെല്‍ ആ പിടിച്ചാതെന്ന് മനസിലായത്. ഒരു ജിഗ്-സോ പസ്സില്‍ ഉണ്ടാക്കുന്ന പോലെ കുത്തി ഇരുന്നു ചെയ്യാന്‍ നോക്കി. ഒടുവില്‍ ഒരു വിധം എന്തൊകെയോ ആയി. എല്ലാ ഷിഫ്ടിലും ആളെ ഇട്ടു. ഒന്ന് കൂടി നോക്കി തിട്ടപെടുത്താം എന്നു കരുതി സമയം നോകിയപ്പോ മണി പതിനൊന്നു. ഇനി താമസിച്ചാ ഓഫീസില്‍ കിടന്നു ഉറങ്ങണ്ടി വരും. കൂടുതലൊന്നും ചെയ്യാന്‍ നില്‍കാതെ മാനേജര്‍ക്ക് മെയില്‍ ആയിച്ചു ഞങള്‍ സ്ഥലം വിട്ടു.
രാവിലെ തുരുതുര ഫോണ്‍ കാള്‍ ആണു എനിക്ക് ലഭിച്ചത്. വിളിച്ചവര്‍ നല്ല ചൂടിലാ. പ്രശ്നം ഇത്ര മാത്രം, സ്വതവേ മടിയന്മാര്‍ ആയിരുന്ന ടീമിലെ പലര്‍ക്കും അതിരവിലാതെ ഷിഫ്റ്റ് കിട്ടിയിട്ടുണ്ട്. ഹോ!! എന്തോകെ ഒച്ചപാടയിരിന്നു. അവസാനം എല്ലാവരെയും അനുനെയിപ്പിക്കാന്‍ ഒരു ഫോര്‍മുലയും ഉണ്ടാക്കി കൊടുത്തു. എന്നാലും ആ പ്രശ്നം ഇതുവരെ കെട്ടടങ്ങി ഇല്ല. ചിലര്‍ മുറിമുറുപ്പുമായി ഇപ്പോഴും ഇരുപ്പുണ്ട്. ഷിഫ്റ്റ് നിലവില്‍ വന്ന ദിവസം മുതല്‍ ഞാന്‍ നൈറ്റ് ഷിഫ്റ്റ് ആയിരുന്നതുകൊണ്ട് തടി കേടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ് വിഭജിക്കല്‍ ചെയ്യുന്ന രാഷ്ട്രിയകരെ സമ്മതിക്കണം. അല്‍പ്പ സ്വല്പ്പ മുറിമുറിപ്പും തെറി വിളി ഒകെ ഉണ്ടെല്ലും എനിക്ക് ഈ പരിപാടി ഇഷ്ട്ടപെട്ടു. അടുത്ത മാസത്തെ ഷിഫ്റ്റ് തയാറാക്കികൊണ്ട് ഇരിക്കുകയന്നു ഇപ്പൊ. ഏതു പോലീസുകാരനും ഒരു പറ്റു പറ്റും. പക്ഷേ ഇനി ഉണ്ടാകാന്‍ പാടില്ല. തടി കെടക്കും.(അത് മനസ്സില്‍ ഉണ്ടേ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ