2011, മേയ് 18

കേരളാ യുണിവേര്‍സിറ്റിയുടെ അനാസ്ഥ

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ ത്രില്ലില്‍ ഇരുന്ന കേരളാ യുണിവേര്‍സിറ്റി പ്രവര്‍ത്തകരുടെ അനാസ്ഥയും അലസതയും മൂലം ഒരു പറ്റാന്‍ വിദ്യാര്‍ഥിക്കള്‍ക്ക്‌  നഷ്ട്ടമായത് ഒരു അധ്യയനവര്‍ഷമാണ്‌.  ബി.ടെക് ട്രാന്‍സിട്രി പരിക്ഷ എഴുതാന്‍ വന്നവര്‍ക്ക് ആണ് ഈ ദുരിതം അനുഭവികേണ്ടി വന്നത്. മെയ്‌ മാസം ഒന്നാം തിയതി ആയിരിന്നു ട്രാന്‍സിട്രി പരിക്ഷ എഴുതാന്‍ വേണ്ടി പിഴ കുടാതെ അപേക്ഷ  നല്‍കാന്‍ ഉള്ള അവസാന തിയതി. എന്നാല്‍ മുന്‍ വര്‍ഷത്തെ  ഫലം മെയ്‌ ആറിനു ആണ് പ്രസിദ്ധീകരിച്ചത്.  തുടര്‍ന്നുള്ള പ്രവര്‍ത്തി ദിവസമായ മെയ്‌ ഒന്‍പതാം തിയതി ആണ് പലരും പ്രിക്ഷക്ക് അപേക്ഷിച്ചത്. അന്നേ ദിവസം തന്നെ  ആയിരിന്നു 250 രൂപ പിഴയോടെ കൂടെ  അപേക്ഷിക്കാന്‍ ഉള്ള അവാസന തിയതി. 
 
എന്നാല്‍ മെയ്‌ പന്ത്രണ്ടാം തിയതി  പരിക്ഷ എഴുതാന്‍ വേണ്ടി കോളേജില്‍ എത്തിയ അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ആ നേരം വരെ അവരുടെ ഹാല്‍ ടിക്കറ്റ്‌ യുണിവേര്‍സിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ലന്ന വിവരം ആണ്. മറ്റു പരിക്ഷകള്‍ക്ക് ഹാള്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ വഴിയാണ് ലഭികുന്നത്‌ എന്നാല്‍ ട്രാന്‍സിട്രി പരിക്ഷക്ക് ഈ സൗകരൃം ലഭ്യമല്ല. ഒന്‍പതാം തിയതി അപേക്ഷ നല്‍കിയ ആര്‍ക്കും തന്നെ ഹാള്‍ ടിക്കറ്റ്‌ ലഭിച്ചിട്ടില്ല. ഇവരില്‍ പലരും പരിക്ഷ എഴുതാന്‍ വേണ്ടി വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയതാണ്. തങ്ങളുടേത് അല്ലാത്ത കാരണം മൂലം ഹാള്‍ ടിക്കറ്റ്‌ ലഭിക്കാത്തത് മൂലം തങ്ങളെ പരിക്ഷ എഴുതാന്‍ അനുവദിക്കണം എന്നും തുടര്‍ന്ന് ഹാള്‍ ടിക്കറ്റ്‌ ലഭിക്കുമ്പോ റോള്‍ നമ്പര്‍ ഉത്തരകടലസ്സില്‍ ചേര്‍ത്ത് കൊള്ളം എന്ന് ഈ വിദ്യാര്‍ഥികള്‍ കോളേജ് അധികാരികളോട്
അപേക്ഷിച്ച്. അങ്ങനെ ഒരു സംവിധാനം കേരളാ യുണിവേര്‍സിറ്റിയില്‍ ഉണ്ട്. എന്നാല്‍ ട്രാന്‍സിട്രി പരിക്ഷക്ക് അത് പറ്റില്ല എന്നായിരിന്നു അവര്‍ നല്‍കിയ ഉത്തരം.
 
ഹാള്‍ ടിക്കറ്റ്‌ ലഭികഞ്ഞതിന്‍റെ കാരണം അന്വേഷിച്ചു വെള്ളിയാഴ്ച യുണിവേര്‍സിറ്റിയില്‍ എത്തിയപ്പോ അറിയാന്‍ കഴിഞ്ഞത് ഹാള്‍ ടിക്കറ്റ്‌ ഉണ്ടാക്കി എങ്കിലും അത് കോളേജില്‍ ആയിക്കുവാന്‍ അവര്‍ വിട്ടു പോയി എന്നാണ്. ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോ വിവാദം ഒഴിവാക്കാന്‍  അവര്‍ തിങ്കളാഴ്ച തന്നെ ഹാള്‍ ടിക്കറ്റ്‌ കോളേജില്‍ ആയിക്കുകയും ചെയ്തു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷ എഴുതാത്തത് മൂലം ഒരു വര്‍ഷം നഷ്ട്ടമായി. തിരഞ്ഞെടുപ്പ് ഫലത്തിന്‍റെയും പുതിയ മന്ത്രിസഭ വരുന്നതിന്‍റെ വാര്‍ത്ത‍ മലവെള്ള പാച്ചിലില്‍ ഈ വാര്‍ത്ത‍ ആരും അറിയാതെ പോയി. ഇനി എന്ത് ചെയ്താലും ഇവരുടെ നഷ്ട്ടമായ ഒരു വര്‍ഷം തിരികെ ലഭിക്കില്ല.
അവരുടെ പ്രയത്ങ്ങളും കഠിനാധ്വാനവും എല്ലാം വെറുതെ ആയി.

2011, മേയ് 16

കേന്ദ്ര സര്‍ക്കരിന്‍റെ സമ്മാനം.

കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസ്‌  ഇടതു പക്ഷത്തിന്‍റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കൂട്ടുനിന്ന എല്ലാ ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കരിന്‍റെ വക സമ്മാനം ഇന്നലെ വെളുപിനെ മുതല്‍ കിട്ടിക്കൊണ്ട് ഇരിക്കുന്നു. അതെ നല്ല വിലയേറിയ സമ്മാനം. പെട്രോളിന് ലിറ്ററിനു അഞ്ചു രൂപ കൂട്ടിയിരിക്കുന്നു.ഇത്രേം എങ്കിലും ചെയ്തില്ലേല്‍ ജയിപ്പിച്ച ജനങ്ങളോട് ഉള്ള നന്ദികേട്‌ ആകില്ലേ അത്?? എന്തായാലും കേന്ദ്ര സര്‍ക്കരിന്‍റെ ഈ സമ്മാനം സംസ്ഥാന നേതാക്കള്‍ക്ക് കാരണം നോക്കി ഉള്ള ഒരു നല്ല അടി പോലെ ഉണ്ടായിരിന്നു. കഴിഞ്ഞ അഞ്ചു കൊല്ലം പ്രതിപക്ഷം എന്നാ പേരില്‍ സഭയില്‍ പോയി ചൊറിയും കുത്തി ഇരിക്കുകയും, വല്ലോ വിഷയം പറയുമ്പോ കൊഞ്ഞനം കുത്തി ഇറങ്ങി പോകുകയും, കേന്ദ്രത്തില്‍ കാണിക്കുന്ന എല്ലാ തോന്ന്യവസങ്ങളെയും ഞായികരിച്ചു,ഭരണപക്ഷത്തെ തമ്മില്‍ തല്ലു കണ്ടു ഇരുന്നവര്‍ക്ക് നാലു സീറ്റിന്‍റെ ഭൂരിപക്ഷത്തിലെ ഭരിക്കാന്‍ കഴിയു എന്നാ വിഷമത്തില്‍ ഇരിക്കുമ്പോ,ദേ വരുന്നു സമ്മാനം. അതോടെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ട് പാലം ഇട്ടും വലിച്ചും,ചാടിയും പ്രതിപക്ഷം തള്ളി താഴെ ഇടഞ്ഞത് കൊണ്ടും അഞ്ചു കൊല്ലം ഭരിച്ച ഇപ്പോളത്തെ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ തല്ലാന്‍ ഉള്ള വടി കയ്യില്‍ കിട്ടുകയും ചെയ്തു.ഈ സമ്മാനം കൊണ്ട് അല്ലെ സത്യപ്രതിഞ്ഞ ചെയ്തു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‍റെ രണ്ടാം നാള്‍ വാഹന പണിമുടക്ക്‌ നമ്മുക്ക് ആഘോഷിക്കാന്‍ പറ്റുന്നെ.

നമ്മുടെ കൊച്ചു കേരളത്തില്‍ പെട്രോള്‍ വില വര്‍ധന ഞങ്ങളുടെ നടുവോടിക്കും. പത്തു കൊല്ലം മുന്നേ ഇരുപതു ലക്ഷത്തില്‍ താഴെ വാഹങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പൊ അറുപതു ലക്ഷത്തില്‍ മുകളില്‍ വാഹനങ്ങള്‍ ഉണ്ട്. ഇവ ഒക്കെ  ഓടുന്നതോ നിന്ന് തിരിയ്യാന്‍  സ്ഥലം ഇല്ലാത്ത നമ്മുടെ കൊച്ചു റോട്ടിലുടെ ആണ്. ഇനി ഇപ്പൊ ആ റോഡിനു ഒകെ വീഥി കൂട്ടി മുപ്പതും നല്‍പ്പതഞ്ഞും മീറ്റര്‍ ആക്കിയാല്‍ ഇനിയും വാഹനങ്ങളുടെ എണ്ണം കൂടും. ആവശ്യത്തിനും അനാവശ്യത്തിനും പത്തു ആള്‍ക്കാരുടെ മുന്നില്‍  ആള്‍ ആകാന്‍ വേണ്ടി ഉള്ള സ്ഥലം വിറ്റും കൊള്ളപലിശക്ക് കടം വാങ്ങിയും വാഹനങ്ങള്‍ വാങ്ങി കൂട്ടുന്ന ആള്‍ക്കാര്‍ക്ക് ഒറ്റ അടിക്കു അഞ്ചു ആറു രൂപയുടെ വിലവര്‍ധന കുറച്ചൊന്നുമല്ല ബാധിക്കുന്നെ. കഴിഞ്ഞ എട്ടു മാസത്തിന്‍റെ ഇടയില്‍ ഇത് ഇത്തരം തവണയാ ഈ വര്‍ധന. ഈ കണക്കിന് പോയ ഒന്നുകില്‍ ഇവര്‍ മേടിച്ച ആ വാഹങ്ങള്‍ ഒകെ വെറുതെ കിടന്നു തുരുമ്പ് പിടിക്കും അല്ലേല്‍ കടം കേറി ആത്മഹത്യ ചെയ്യും. പെട്രോള്‍ വില വര്‍ധനയ്ക്ക് പുറകെ ഡിസല്‍ വില കൂടി വര്‍ധിച്ചാല്‍ പിന്നെ ഉടന്‍ തുടങ്ങും ബസ്‌-ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധനയ്ക്ക് വേണ്ടി മുറവിളി തുടങ്ങും. അതോടെ വാഹനങ്ങള്‍ ഇല്ലാതെ ജീവിക്കുന്ന പാവം ജനങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാതെ ആകും.

ഇനി കാണാന്‍ ഉള്ളത് പണ്ട് പ്രതിപക്ഷത് ഇരുന്നപ്പോ നമ്മുടെ നിയുക്ത മുഖ്യമന്ത്രി സ്ഥിരം പറഞ്ഞുകൊണ്ടിരുന്ന നികുതി ഇളവു ചെയ്യുമോ ഇല്ലയോ എന്നാന്നു. പറഞ്ഞ വാക്കിന്നു നേരും നെറിയും ഇല്ലാത്ത രാഷ്ടിയ വര്‍ഗത്തില്‍ നിന്ന് അത് ആരും തന്നെ പ്രതിക്ഷിക്കുന്നില്ല. എന്തായാലും കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മാനം കൈ നീട്ടി സ്വകരിച്ചു കാല്‍നടയായും  കാളവണ്ടിയില്‍ കേറിയും നമ്മുക്ക് അവരവരുടെ ലക്ഷ്യസ്ഥാനത് എത്താം. 

2011, മേയ് 8

ഉസാമയെ കൊന്നത് അമേരിക്കയോ??

കുറച്ചു നാള്‍ നല്ല തിരക്കിലായതിനാല്‍ അല്‍പ്പം വൈകിയാന്നു ഇത് പോസ്റ്റ്‌ ചെയ്യുന്നത്. ലോകം എമ്പാടും ഉസാമയെ അമേരിക്ക തട്ടി എന്നാ വാര്‍ത്ത‍ കഴിഞ്ഞ ഒരു ആഴ്ച ആയി വാര്‍ത്ത‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാന്നു.ഉസാമ പാകിസ്ഥാനില്‍ ആ താമസിച്ചിരുന്ന കാര്യം അമേരിക്ക മനസ്സിലാക്കി പെട്ടെന്ന്  ഒരു ആക്രമണം നടത്തി ഉസാമയെ തട്ടുകയും,തട്ടിയ ഉടനെ ആ ജഡം കടലില്‍ ഒഴുക്കി കളയുകയും ചെയ്തു. ഈ ആക്രമണം അങ്ങ് വൈറ്റ് ഹൌസില്‍ ഇരുന്നു ഒബാമയും കൂട്ടരും ലൈവ് ആയിട്ട് കണ്ടു തൃപ്തി അടഞ്ഞു. എന്നാ ഇത് പോലത്തെ ഒരു ഭീങ്കരനെ വധിച്ചിട്ട്, ചത്ത്‌ എന്ന് കാണിക്കാന്‍ ഒരു ഫോട്ടോ പോല്ലും കാണിക്കതോണ്ട് എന്‍റെ മനസ്സില്‍ ചില്ലറ സംശയം തോന്നി. യഥാര്‍ത്ഥത്തില്‍ അമേരിക്ക ഉസാമയെ തട്ടിയോ???
കഥ ഇങ്ങനെ ആയി കൂടെ?? ഉസാമ കൊല്ലങ്ങള്‍ക്ക് മുന്നേ മരണമടഞ്ഞു. എന്നാ ഇത് സ്ഥിതികരിക്കാന്‍ താലിബാന്‍ ഒരുക്കമല്ല.കാരണം ഉസാമ ഇല്ലാന്ന് അറിഞ്ഞ അവരുടെ വിലയിടിയും.ആരും അവരെ ഭയക്കില്ല.അതുകൊണ്ട് ഇടക്ക് ഇടക്ക് പഴയ ടേപ്പ് അല്‍പ്പം പൊടി തട്ടി, മുഖത്ത് അല്‍പ്പം മാറ്റം വരുത്തി അവര് ഓരോ പ്രസ്താവന ഇറക്കി.ആരെങ്കിലും ഉസാമ ജീവനോടെ ഇല്ലാന്ന് സ്ഥിതികരിക്കട്ടെ എന്ന് അവര്‍ കാത്തിരിന്നു. ഇനി അതെ സമയം അമേരിക്ക കോടികള്‍ മുടക്കി അഫ്ഗാനില്‍ തെരിച്ചില്‍ നടത്തുവ.ഒടുവില്‍ വര്‍ക്ക് മനസ്സിലായി ഉസാമ ജീവനോടെ ഇല്ലാന്ന്.എന്നാ അത് തുറന്നു സമ്മതിച്ചാ പിന്നെ എന്തിനു ഇത്ര കോടികള്‍ മുടക്കി എന്ന് ചോദ്യം വരും.അമേരിക്കയെ ബാക്കി രാജ്യക്കാര്‍ കളി ആക്കും.അങ്ങനെ ഇരിക്കെ ഒബാമയുടെ വില അമേരിക്കയില്‍ അങ്ങ് ഇടിഞ്ഞു.ആള്‍കാരുടെ മുന്നില്‍ ഒന്ന് ആള്‍ ആകണം.എന്നാലെ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റു.അവര്‍ പ്ലാന്‍ ഇടുന്നു.അഫ്ഗാന്‍ മൊത്തം അരിച്ചു പെറുക്കി.അതുകൊണ്ട് ഇനി ഉണ്ടാകാന്‍ സാധ്യത ഉള്ള രാജ്യം പാകിസ്ഥാന്‍ ആണ്. പാകിസ്ഥാനെ പ്രതി സ്ഥാനത്തു നിറുത്താന്‍ വലിയ പാട് ഉള്ള കാര്യം അല്ല.പിന്നെ അങ്ങനെ ചെയ്താ നമ്മള്‍ ഇന്ത്യക്കാരെയും സംതോഷിപ്പിക്കം.കാരണം നമ്മള്‍ കുറെ കാലം ആയി പറയുന്നതാ അവിടേ മൊത്തം തീവ്രവാദികള്‍  ആണ് എന്ന്.പിന്നെ ഒബാമക്ക് നമ്മളെ സന്തോഷിപിച്ചു നിറുത്തണം എന്ന് ഉണ്ട്.എന്നാലെ പല കാര്യങ്ങളിലും ഭാവിയില്‍ നമ്മള്‍ അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യ്.പോരാത്തതിനു പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നാ കുറ്റാരോപണത്തില്‍ നിന്ന് രക്ഷപെടാം.
അങ്ങനെ ഒരു വെടിക്ക് അനേകം പക്ഷി എന്ന് മനസ്സില്‍ കണ്ടു അവര്‍ നീ നാടകം നടത്തി.ഭംഗി ആയി ആള്‍കാര്‍ അത് വിശ്വസിക്കുകയും ചെയ്തു.താലിബാന് അപ്പൊ ആ അവസരം മുതല്‍ എടുത്തു.തങ്ങളുടെ നേതാവിനെ കൊന്ന അമേരിക്കയോട് പ്രതികാരം ചെയ്യണം എന്ന് അണികളോട് ആഹ്വാനം ചെയ്തു.അമേരിക്ക പറഞ്ഞു,ബാക്കി ഉള്ളവര്‍ വിശ്വസിച്ചു.പാകിസ്ഥാന്‍ പ്രതി സ്ഥാനത്തു ആയി. ഇന്ത്യ നടത്താനിരുന്ന സമാധാന ചര്‍ച്ചകള്‍ നടക്കാതെ വന്നു. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തില്‍ ആയാല്‍ അവരുടെ ആയുധ വില്‍പ്പന മുടങ്ങും എന്നാ സത്യം അവര്‍ക്ക് നന്നായിട്ട് അറിയാം.പിന്നെ വര്‍ഹ്ട മാധ്യമങ്ങളില്‍ വരുന്നത്.ഇവിടേ ഒരു ലോക്കല്‍ നേതാവ് വിചാരിച്ചാ പെയിഡ് ന്യൂസ്‌  സൃഷ്ട്ടിക്കാമെങ്കില്‍ എന്ത് കൊണ്ട് അമേരിക്കക്ക് ആയിക്കുടാ??? ഉസാമയെ തട്ടി എന്ന് പറഞ്ഞതുകൊണ്ട് ഒബാമക്ക് പേരും കിട്ടി, കോടികള്‍ മുടക്കി ഉള്ള ആ തെരച്ചില്‍ അവസാനിപ്പിക്കാനും കഴിഞ്ഞു.കഥ ഞാന്‍ പറഞ്ഞ പോലെ ആണ്ണേല്‍ ഒബമേ താങ്കള്‍ക്ക് അപാര ബുദ്ധി തന്നെ. ഒബാമയുടെ സ്ഥാനത്തു ബുഷ്‌ ആയിരുന്നേല്‍ ഈ നാടകം എവിടേ നടന്നെന്നെ?? അഫ്ഗാനിലോ പാകിസ്ഥാനിലോ??
എന്തായാലും ഒരു കാര്യം ഉറപ്പാ.ആയിരങ്ങളെ കൊന്നൊടുക്കിയ ഉസാമ എന്നാ ആ ജന്തു ജീവനോടെ ഇല്ല.ഉസാമ പാകിസ്താനില്‍ ഉണ്ടായിരുന്നെക്കം ഇല്ലതെയിരിക്കാം.പക്ഷേ നമ്മുടെ അനേക്കം സഹോദരന്മാരെ കൊന്ന പല വൃത്തികെട്ട ജന്തുക്കളെ സംരക്ഷിക്കുന്ന ഒരു രാജ്യം എന്നാ നിലക്ക് ഈ ആരോപണം അവര്‍ക്ക് ചേരുന്നു. ഉസാമയെ വധിച്ചതിനു പകരം ചോദിയ്ക്കാന്‍ നടക്കുന്ന ജന്തുക്കളും, മഹാന്‍ ആണ് എന്ന് പറഞ്ഞു കണീര്‍ ഒഴുക്കുന്നവരും നശിച്ചു പോകട്ടെ....