കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസ് ഇടതു പക്ഷത്തിന്‍റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കൂട്ടുനിന്ന എല്ലാ ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കരിന്‍റെ വക സമ്മാനം ഇന്നലെ വെളുപിനെ മുതല്‍ കിട്ടിക്കൊണ്ട് ഇരിക്കുന്നു. അതെ നല്ല വിലയേറിയ സമ്മാനം. പെട്രോളിന് ലിറ്ററിനു അഞ്ചു രൂപ കൂട്ടിയിരിക്കുന്നു.ഇത്രേം എങ്കിലും ചെയ്തില്ലേല്‍ ജയിപ്പിച്ച ജനങ്ങളോട് ഉള്ള നന്ദികേട് ആകില്ലേ അത്?? എന്തായാലും കേന്ദ്ര സര്‍ക്കരിന്‍റെ ഈ സമ്മാനം സംസ്ഥാന നേതാക്കള്‍ക്ക് കാരണം നോക്കി ഉള്ള ഒരു നല്ല അടി പോലെ ഉണ്ടായിരിന്നു. കഴിഞ്ഞ അഞ്ചു കൊല്ലം പ്രതിപക്ഷം എന്നാ പേരില്‍ സഭയില്‍ പോയി ചൊറിയും കുത്തി ഇരിക്കുകയും, വല്ലോ വിഷയം പറയുമ്പോ കൊഞ്ഞനം കുത്തി ഇറങ്ങി പോകുകയും, കേന്ദ്രത്തില്‍ കാണിക്കുന്ന എല്ലാ തോന്ന്യവസങ്ങളെയും ഞായികരിച്ചു,ഭരണപക്ഷത്തെ തമ്മില്‍ തല്ലു കണ്ടു ഇരുന്നവര്‍ക്ക് നാലു സീറ്റിന്‍റെ ഭൂരിപക്ഷത്തിലെ ഭരിക്കാന്‍ കഴിയു എന്നാ വിഷമത്തില്‍ ഇരിക്കുമ്പോ,ദേ വരുന്നു സമ്മാനം. അതോടെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ട് പാലം ഇട്ടും വലിച്ചും,ചാടിയും പ്രതിപക്ഷം തള്ളി താഴെ ഇടഞ്ഞത് കൊണ്ടും അഞ്ചു കൊല്ലം ഭരിച്ച ഇപ്പോളത്തെ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ തല്ലാന്‍ ഉള്ള വടി കയ്യില്‍ കിട്ടുകയും ചെയ്തു.ഈ സമ്മാനം കൊണ്ട് അല്ലെ സത്യപ്രതിഞ്ഞ ചെയ്തു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‍റെ രണ്ടാം നാള്‍ വാഹന പണിമുടക്ക് നമ്മുക്ക് ആഘോഷിക്കാന്‍ പറ്റുന്നെ.
നമ്മുടെ കൊച്ചു കേരളത്തില്‍ പെട്രോള്‍ വില വര്‍ധന ഞങ്ങളുടെ നടുവോടിക്കും. പത്തു കൊല്ലം മുന്നേ ഇരുപതു ലക്ഷത്തില്‍ താഴെ വാഹങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പൊ അറുപതു ലക്ഷത്തില്‍ മുകളില്‍ വാഹനങ്ങള്‍ ഉണ്ട്. ഇവ ഒക്കെ ഓടുന്നതോ നിന്ന് തിരിയ്യാന്‍ സ്ഥലം ഇല്ലാത്ത നമ്മുടെ കൊച്ചു റോട്ടിലുടെ ആണ്. ഇനി ഇപ്പൊ ആ റോഡിനു ഒകെ വീഥി കൂട്ടി മുപ്പതും നല്‍പ്പതഞ്ഞും മീറ്റര്‍ ആക്കിയാല്‍ ഇനിയും വാഹനങ്ങളുടെ എണ്ണം കൂടും. ആവശ്യത്തിനും അനാവശ്യത്തിനും പത്തു ആള്‍ക്കാരുടെ മുന്നില്‍ ആള്‍ ആകാന്‍ വേണ്ടി ഉള്ള സ്ഥലം വിറ്റും കൊള്ളപലിശക്ക് കടം വാങ്ങിയും വാഹനങ്ങള്‍ വാങ്ങി കൂട്ടുന്ന ആള്‍ക്കാര്‍ക്ക് ഒറ്റ അടിക്കു അഞ്ചു ആറു രൂപയുടെ വിലവര്‍ധന കുറച്ചൊന്നുമല്ല ബാധിക്കുന്നെ. കഴിഞ്ഞ എട്ടു മാസത്തിന്‍റെ ഇടയില്‍ ഇത് ഇത്തരം തവണയാ ഈ വര്‍ധന. ഈ കണക്കിന് പോയ ഒന്നുകില്‍ ഇവര്‍ മേടിച്ച ആ വാഹങ്ങള്‍ ഒകെ വെറുതെ കിടന്നു തുരുമ്പ് പിടിക്കും അല്ലേല്‍ കടം കേറി ആത്മഹത്യ ചെയ്യും. പെട്രോള്‍ വില വര്‍ധനയ്ക്ക് പുറകെ ഡിസല്‍ വില കൂടി വര്‍ധിച്ചാല്‍ പിന്നെ ഉടന്‍ തുടങ്ങും ബസ്-ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധനയ്ക്ക് വേണ്ടി മുറവിളി തുടങ്ങും. അതോടെ വാഹനങ്ങള്‍ ഇല്ലാതെ ജീവിക്കുന്ന പാവം ജനങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാതെ ആകും.
ഇനി കാണാന്‍ ഉള്ളത് പണ്ട് പ്രതിപക്ഷത് ഇരുന്നപ്പോ നമ്മുടെ നിയുക്ത മുഖ്യമന്ത്രി സ്ഥിരം പറഞ്ഞുകൊണ്ടിരുന്ന നികുതി ഇളവു ചെയ്യുമോ ഇല്ലയോ എന്നാന്നു. പറഞ്ഞ വാക്കിന്നു നേരും നെറിയും ഇല്ലാത്ത രാഷ്ടിയ വര്‍ഗത്തില്‍ നിന്ന് അത് ആരും തന്നെ പ്രതിക്ഷിക്കുന്നില്ല. എന്തായാലും കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മാനം കൈ നീട്ടി സ്വകരിച്ചു കാല്‍നടയായും കാളവണ്ടിയില്‍ കേറിയും നമ്മുക്ക് അവരവരുടെ ലക്ഷ്യസ്ഥാനത് എത്താം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ