2011, നവംബർ 27

പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ??


ഈ മാസം ഇനി പുതിയ പോസ്റ്റ്‌ എഴുതുന്നില്ല എന്ന് കരുതിയതാ പക്ഷേ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ അതിനു എതിരെ ഒന്ന് പ്രതികരിച്ചു ഇല്ലെങ്കില്‍ മനസമാധാനം കിട്ടില്ല. ഏറ്റവും ചൂടുള്ള വാര്‍ത്തയായി ഇപ്പൊ വന്നുകൊണ്ട് ഇരിക്കുന്നത് നാളെ ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ കുറിച്ചും മുല്ലപെരിയാറില്‍ ജലനിരപ്പ്‌ കൂടുന്നതിനെയും കുറിച്ചാണ്. അതില്‍ ഹര്‍ത്താല്‍ ആദ്യം എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്തെങ്കില്‍ തൊട്ടു പിറകെ യു.ഡി.എഫ്‌ ആഹ്വാനവും ഉണ്ടായി. ഇതിനോട് പ്രതികരിക്കാനായി എനിക്ക് ഒരേ ഒരു ചോദ്യമേ ഇപ്പൊ മനസ്സില്‍ വരുനോള്ളൂ. " എടാ പൊട്ടന്മാരെ നിനക്ക് ഒകെ എന്നാ വിവരം വെക്കുന്നെ?? ".അവന്‍റെ ഒക്കെ ഒരു ഹര്‍ത്താല്‍. തുമ്മിയത്തിനും ചീറ്റിയത്തിനും വെച്ച് വെച്ച് ഒരു വിലയുമില്ലാതെ ആക്കിയ ഹര്‍ത്താല്‍ ഈ സമയത്ത് പ്രഖ്യാപിക്കാന്‍ ഇവന് വിവരമില്ലേ എന്നല്ല ചോദിക്കേണ്ടത്. ഹര്‍ത്താല്‍ എന്നാല്‍ പൊതുഅവധി എന്ന് കരുതി ഇരിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഈ തണുപ്പത് മൂടി പുതച്ചു കിടന്നു ഉറങ്ങാന്‍ ഒരു അവസരം ഉണ്ടാക്കുകയല്ലേ ഉണ്ടാക്കിയത്. അല്ല വേറെ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. ഇത് ആര്‍ക്കു എതിരേയാ ഈ ഹര്‍ത്താല്‍?? ഭൂമികുലുക്കത്തിന് എതിരയോ?? അതോ തലൈവി അമ്മച്ചിക്കും പാണ്ടികള്‍ക്കും എതിരെയോ?? സ്വന്തം ജനങ്ങളുടെ ജീവിതം സ്തംഭിപിച്ചു കൊണ്ട് എങ്ങനെ ആണാവോ പാണ്ടികള്‍ക്ക് എതിരെ പ്രതിഷേധിക്കുക?? ഒന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയിരിന്നു. അങ്ങ് ആന്ധ്രയില്‍ നടത്തിയ പോലത്തെ സമരം ആണ് ഉദ്ദേശിച്ചത് എങ്കില്‍ അതിനു പറ്റിയ ഭൂപ്രകൃതി അല്ല കേരളത്തിന്റേതു. ഇവിടെ ഹര്‍ത്താല്‍ വെച്ചാല്‍ മറ്റാരെയും ബാധിക്കില്ല.

കോണ്‍ഗ്രസ്‌ പണ്ടേ ഒന്നിനും കൊള്ളില്ല, കമ്മ്യൂണിസ്റ്റിനു പേര് ജനങ്ങളുടെ പാര്‍ട്ടി എന്നാ. എന്നിട്ടും അങ്ങ് ഡല്‍ഹിയിലേക്ക് പറഞ്ഞു വിട്ട  ഇരുപതു എന്നതില്‍ യു.ഡി.എഫിലെ ജോസ് കെ മാണിയും പി.ടി. തോമസ്സും മാത്രമാണ് നിരാഹാരം നാളെ തുടങ്ങും എന്ന് പ്രഖ്യാപിച്ചത്. തുറാന്‍ നേരത്തു ചന്തി അന്വേഷിക്കുന്നത് പോലത്തെ ഒരു പരിപാടി ആണ് ഇത്, എങ്കിലും ഞാന്‍ ഇത് കമ്മ്യൂണിസ്റ്റ്‌ക്കാരില്‍ നിന്ന് ആദ്യം വരുമെന്നാ ഞാന്‍ പ്രതിക്ഷിച്ചത്. സാമ്രാജ്യത്വത്തിനു എതിരെ തൊള്ള കീറി ഒച്ച വെക്കുന്ന നാല് എണ്ണം ഉണ്ടല്ലോ അങ്ങ് ഡല്‍ഹിയില്‍. ഒന്നിന്റെയും ഒച്ചയും അനക്കവും ഇതുവരെ കേട്ടില്ല. നിങ്ങളുടെ മണ്ഡലം ഒക്കെ സുരക്ഷിതം ആയതുകൊണ്ടാണോ അനങ്ങത്തത്?? ഇവന്‍ എന്തിനാ ഞങ്ങള്‍ സഖാക്കന്മാരുടെ നെഞ്ചത്ത് കേറി ചൊറിയുന്നത് എന്ന് ഇത് വായിക്കുന്ന ചില കുട്ടിസഖക്കാള്‍ക്ക് തോന്നാം. ബാക്കി പതിനാറു എണ്ണത്തെ കൊണ്ട് വലിയ പ്രയോജനം ഇല്ലന്ന് അറിയാവുന്നത് കൊണ്ടാണ്. എ.കെ. ആന്റണിക്ക് മിണ്ടാട്ടമില്ല, ഇ അഹമ്മദ് പറയുന്നു കേരളത്തിലെ ജനങ്ങളുടെ മാത്രം കാര്യം നോക്കാന്‍ അല്ല അവരു മന്ത്രി ആയത്, കെ. വി തോമസ്‌ പറയുന്നു തമിഴന് വെള്ളം കൊടുക്കണം എന്ന്, വയലാറിന്റെയും വേണുഗോപാലിന്റെയും ഒരു വിവരവും ഇല്ല.എന്തിനും പ്രതികരിക്കുന്ന മുല്ലപ്പള്ളി ചത്തോ?? കേന്ദ്ര മന്ത്രിമാരായി ഇത്രേം പേര് ഉണ്ടായിട്ടും എന്തോന്ന് ഗുണം. ജയിപ്പിച്ചു വിട്ട ജനങ്ങളെക്കാളും സ്വന്തം നാടിനെക്കളും അവനു മന്ത്രികസേര മതി. ചുമ്മാ നിവേദനവും ഒകെ കൊടുത്തു കൈ കഴുകാന്‍ ബാക്കി എം.പിമാരും. നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ലേല്‍ രാജി വെച്ച് ഇങ്ങു പോര്. കഴിവുള്ളവരെ കണ്ടു പിടിച്ചു ഞങ്ങള്‍ ജയിപ്പിച്ചു വിട്ടുകൊള്ളം അങ്ങ് ഡല്‍ഹിക്ക്. ജീവനോടെ ഉണ്ടെങ്കില്‍...

കുറെ കാലം മുന്നേ കരുണാനിധി കേന്ദ്ര സര്‍ക്കാരിനോട് തമിഴ്നാടിനെ വേറെ രാജ്യം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപെടുക ഉണ്ടായി. അന്ന് അത് സര്‍ദാര്‍ജി സാധിച്ചു കൊടുത്തിരുന്നെങ്കില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ നേരത്തെ വെല്ലോ തീരുമാനം ആയേനെ. രണ്ടു രാജ്യങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ സര്‍ദാര്‍ജിക്ക് വലിയ താല്‍പര്യം ആണെല്ലോ. പക്ഷെ ഇപ്പൊ ഇത് വെറും രണ്ടു സംസ്ഥാനങ്ങളുടെ പ്രശ്നം ആയി പോയില്ലേ. ചീള് കേസ്സില്‍ ഒന്നും സര്‍ദാര്‍ജി ഇടപെടില്ല. തിരുവഞ്ചുരും ജോസെഫും കൂടെ ഡല്‍ഹിക്ക് പോകുനുണ്ട്. അങ്ങോട്ട്‌ പോകുന്നത് പട്ടി ചന്തക്കു പോയത് പോലെ ആകില്ലെങ്കില്‍ നമുക്ക് കൊള്ളം. ഇതിന്‍റെ ഇടയില്‍ ഇത് വെറും രാഷ്ട്രിയ ലാഭത്തിനായി ഉള്ള നാടകമാണ് എന്ന് പറയുന്ന ചില പൊട്ടന്മാരെ കണ്ടു. പുതിയ ഡാം പണിഞ്ഞു അതില്‍ നിന്ന് പൈസ അടിച്ചു മാറ്റാന്‍ ആണ് ഇതൊക്കെ എന്ന്. പറഞ്ഞത് പാണ്ടികള്‍ അല്ല നമ്മുടെ സ്വന്തം മലയാളികള്‍. ഇവനൊക്കെ ഉത്തരം ഞാന്‍ തരാം. ഡാം പൊട്ടി അതില്‍ ഒലിച്ചു പോകാതെ ജീവനോടെ ഉണ്ടെങ്കില്‍.

2011, നവംബർ 25

മുല്ലപെരിയാറും മലയാളികളും

ഇപ്പൊ ബ്ലോഗ്ഗില്‍ അല്‍പ്പം ഹിറ്റ്‌ കിട്ടണേല്‍ ഒന്നുങ്കില്‍ സന്തോഷ്‌ പണ്ഡിത്തിനെ പറ്റി അല്ലേല്‍ മുല്ലപെരിയാരിനെ പറ്റി എഴുതണം ഒരു അഞ്ച്-ആറു ദിവസം വരരെ പണ്ഡിത്തിനു ആയിരിന്നു ഡിമാന്‍ഡ്. ഫേസ്ബുക്കിലും അവസ്ഥ ഇത് തന്നെ ആയിരിന്നു. മുല്ലപെരിയാരിനെ പറ്റി വല്ലോം എഴുതിയത് മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ സന്തോഷ്‌ പണ്ഡിത് എന്ന് തലകെട്ട് കൊടുത്തു വന്ന ചില പോസ്റ്റും കാണുക ഉണ്ടായി. അപ്പൊ ഹിറ്റ്‌ കിട്ടാന്‍ വേണ്ടി അല്ലേ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നാ ന്യായമായ സംശയം നിങ്ങള്‍ക്ക്‌ തോന്നാം. നമ്മള്‍ മലയാളികള്‍ക്ക് അങ്ങനെ ഒരു സംശയം തോന്നിയില്ലേല്‍ അവന്‍ മലയാളി അല്ല. ഇതിനു മുന്നേ എഴുതിയ പോസ്റ്റില്‍ പറയാന്‍ വിട്ടു പോയതും പിന്നെ ഉണ്ടായ സംഭവവികാസങ്ങളെ പറ്റി രണ്ടു വാക്ക് പറയാനും ആണ്.

കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് വന്ന ഒരു കമന്റിനു മറുപടി പറഞ്ഞു തുടങ്ങാം. അതില്‍ "അമ്മു" ഒരു കമന്റ്‌ ഇട്ടു, എല്ലാവരും മുല്ലപെരിയാര്‍ അപകടത്തെ പറ്റിയാ പറയുന്നേ അത് ഒഴിവാക്കുന്ന വഴിയെ പറ്റി ആരും പറയുനില്ല. ഇന്നോ ഇന്നലെയോ വന്ന ഒരു പ്രശ്നം അല്ല ഈ മുല്ലപെരിയാര്‍. അത് ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു വന്നു പോകുന്ന ഒരു പ്രശ്നം ആണ്. നാളെ സന്തോഷ്‌ പണ്ഡിത്തിന്റെ പുതിയ പടം റിലീസ് ആയാല്‍ ഈ വിഷയം എല്ലാവരും മറന്നു അതിന്‍റെ പുറകെ പോകും. അങ്ങനെ ആണ് ഇതുവരെ സംഭവിച്ചത്. നാളെയും അത് പ്രതിക്ഷിക്കാം ഇനിയും എത്ര നാള്‍ ഈ ഡാം ഒരു കുഴപ്പവും കുടാതെ നില്‍ക്കും എന്ന് ദൈവത്തിനു മാത്രം അറിയാം. പുതിയ ഡാം പണിയാം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് നടക്കുന്നത് അല്ല. ഇതുവരെ അതിനു പറ്റിയ സ്ഥലം കണ്ടെത്താന്‍ ആയിട്ടില്ല. അത് പണിഞ്ഞു തീരും വരെ മുല്ലപെരിയാര്‍ ഡാം അതുപോലെ തന്നെ നില്‍ക്കും എന്ന് ഒരു ഉറപ്പും ഇല്ല. അപ്പൊ പിന്നെ എന്താ ചെയുക?? വരാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് ആള്‍ക്കാരെ പറഞ്ഞു മനസ്സിലക്കിപിക്കുക. സത്യം പറഞ്ഞാല്‍ താനൊക്കെ ചാകാന്‍ പോകുവനെന്നു പറഞ്ഞത് കൊണ്ടാണ് ഇപ്പോഴെങ്കിലും (സോഷ്യല്‍ മീഡിയയില്‍ എങ്കിലും) പ്രതികരിക്കാന്‍ തുടങ്ങിയത്. അല്ലേല്‍ തലയ്ക്കു മുകളില്‍ വെള്ളം കേറുമ്പോള്‍ ആയിരിക്കും മലയാളികള്‍ ഉണരുക.

സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തു നടക്കുന്ന മുല്ലപെരിയാര്‍ ബോധവല്‍ക്കരണവും പ്രതിഷേധവും പക്ഷേ വെളിയില്‍ കാര്യമായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങളുടെ നിലപാട് എന്താണെന്നു ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതാണ്‌. ഇവിടെ മലയാളികള്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ മൊത്തം അറബികടലില്‍ ഒഴുക്കി കളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന തമിഴന്മാര്‍ക്ക് എതിരെ കാര്യമായി പ്രതികരിക്കതത്തിനു കാരണം മലയാളികള്‍ തമിഴന്മാര്‍ക്ക് ഒരു വിധത്തില്‍ അടിമപെട്ടതുകൊണ്ടാണ്. തമിഴന്‍ ഉണ്ടാക്കുന്ന അരിയും പച്ചകറിയും ഇല്ലേല്‍, കേള്‍ക്കാന്‍ തമിഴ് പാട്ട് ഇല്ലേല്‍, കാണാം തമിഴ് സിനിമ ഇല്ലേല്‍ മലയാളികള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് വെറും മധ്യകേരളത്തിലെ പ്രശ്നമാണ് ഞങ്ങള്‍ തെക്കനും വടക്കനും ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞു ഈ വിഷയത്തെ നിസാരമായി കാണുന്നവരോട് ഒരു വാക്ക്, നിങ്ങള്‍ സ്വന്തം കൂടപ്പിറപ്പുകളോട് തമിഴന്‍ അവന്‍റെ കൂടപ്പിറപ്പിനോട് കാണിക്കുന്ന സ്നേഹത്തിന്റെ നൂറില്‍ ഒരു അംശം എങ്കിലും കാണിക്കണം. തമിഴ് ഭാഷയുടെ പേരില്‍ മറ്റുള്ളവന് പുല്ലു വില കല്‍പ്പിക്കുന്ന തമിഴന്‍റെ സ്വജനപക്ഷപാതം പോലെ മലയാളികള്‍ അണിനിരന്നിരുന്നെകില്‍ എനിക്ക് ഇന്ന് ഈ പോസ്റ്റ്‌ എഴുതേണ്ടി വരില്ല, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പോസ്റ്റും ഫോറും ഇടേണ്ടി വരികയും ഇല്ലയിരിന്നു.

സോഹന്‍ റോയുടെ ഡാം999 എന്നാ ഹോളിവുഡ്‌ സിനിമയുടെ ട്രെയിലര്‍ ഇതോടകം എല്ലാവരും കണ്ടു കഴിഞ്ഞെന്നു അറിയാം. തമിഴന്‍റെ തോന്നിവാസത്തെ കുറിച്ച് തമിഴന്‍റെ പേര് പറയാതെ കൊടുത്ത ഒരു അടിയാണ് ഡാം999. അങ്ങനെ ഒരു അടി കൊടുക്കാന്‍ മുതിര്‍ന്ന സോഹന്‍ റോയ്‌,താങ്കള്‍ക്ക് എന്‍റെ സലാം. ആ അടി തമിഴന് കൊല്ലെണ്ടാടത് കൊണ്ട് എന്നതിന്‍റെ തെളിവ് ആണ് തമിഴ്നാട്ടില്‍ ഉള്ള ആ സിനിമയുടെ നിരോധനവും ഇന്ത്യ മൊത്തം ആ സിനിമ നിരോധിക്കണം എന്നാ ലോക്സഭയില്‍ അവരുടെ ഒച്ചപാടും. ഇതിന്‍റെ ഇടയില്‍ ശിവനുണ്ണി പ്രവചിച്ച പോലെ ഒരു ഭൂകമ്പം ഇതുവരെ ഉണ്ടായില്ല. നമ്മുടെ ഭാഗ്യം. അങ്ങനെ ഒരു ഭൂമികുലുക്കം എങ്ങാനും ഉണ്ടായാല്‍ നമ്മള്‍ മലയാളികള്‍ മാത്രം ആയിരിക്കുക അല്ല ഒലിച്ചു പോകുക. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയുന്ന മറ്റു ഇന്ത്യക്കാര്‍ കൂടി കാണും. ഈ ദുരന്തം ശബരിമല മണ്ഡലകാലത്ത് എങ്ങാനും നടക്കുകയനെകില്‍ ഇപ്പൊ പറയുന്ന ഈ മുപ്പതു ലക്ഷം ആളുകള്‍ എന്നത് കവിയും. കാരണം അയ്യപ്പഭക്തന്മാര്‍ വന്നു ഇറങ്ങുന്ന ഏറണാകുളവും കോട്ടയവും ചെങ്ങനൂരും എരുമേലിയും ഒക്കെ ഒലിച്ചു പോകാന്‍ ഇരിക്കുവല്ലേ. ഇതൊക്കെ വല്ലവരും ഒക്കെ മുന്‍കൂട്ടി കാണുന്നുണ്ടോ?? 

മുല്ലപെരിയാര്‍ ഡാമില്‍ വെള്ളത്തിന്‍റെ അളവ് 136ല്‍ നിന്ന് 120 ആകാന്‍ ഉള്ള ഇന്നത്തെ കേരളസര്‍ക്കാരിന്റെ തീരുമാനം ഏതായാലും നന്നായി.അത് ഒറ്റകെട്ടായി എടുത്തത് കൊണ്ട് ഇപ്പൊ അത് സര്‍ക്കാരിന്റെ മിടുക്കായി ഞാന്‍ പറയുനില്ല. കാരണം ഇവിടത്തെ പ്രശ്നം ഒക്കെ പറയാനായി ഇനി ഡല്‍ഹിക്ക് ഒരു പോക്ക് ഉണ്ടല്ലോ. അവിടെ പോയി കാര്യം സാധിച്ചിട്ടു വരണം. അല്ലാതെ സായിപ്പിനെ കാണുമ്പോ കവാത്ത്‌ മറക്കരുത്. നമുക്ക് അനുകൂലമായി തീരുമാനം എടുക്കരുത് എന്ന് തലൈവി അമ്മച്ചി കത്തും പരിവാരങ്ങളെയും ഡല്‍ഹിക്ക് വിട്ടിടുണ്ട്. ഇനി കസേര തെറിക്കും എന്നാ പേടിയില്‍ കേന്ദ്രസര്‍ക്കാര്‍ നമുക്ക് എതിരായി തീരുമാനം എടുത്താലും ഇന്ന് എടുത്ത ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. ഹൈകമാന്‍ഡ്, പോളിറ്റ്‌ എന്നോകെ പറഞ്ഞു ഇതില്‍ നിന്ന് പിന്നോട്ട് പോയാല്‍ പിന്നെ കുരുതി കൊടുക്കാന്‍ നിറുത്തിയിരിക്കുന്ന ഈ മുപ്പതു ലക്ഷം പേരു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. കൈയൂകുള്ളവന്‍ കാര്യക്കാരന്‍ എന്നാ നിലപാട് ആണ് നമുക്ക് മുന്നില്‍ എത്തുന്നത്‌ എങ്കില്‍ പൊരുതണം. അത് പാണ്ടികക്ക് എതിരെ ആണെങ്കിലും അല്ല മൊത്തം ഇന്ത്യക്ക് എതിരെ ആണെങ്കിലും. കാരണം ജീവിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്.

2011, നവംബർ 20

മുല്ലപെരിയാര്‍ ദുരന്തം


ഇന്ന് മറ്റു ബ്ലോഗുകളില്‍ എന്തൊകെ എഴുതി എന്ന് ഇതുവരെ നോക്കിയില്ല, പക്ഷേ ഒരുവിധപെട്ടെ ബ്ലോഗ്ഗര്‍മാര്‍ ഒക്കെ ഇന്ന് എഴുതാന്‍ സാധ്യത ഉള്ള കാര്യം തന്നെ ആണ് ഞാനും എഴുതാന്‍ പോകുന്നത്.ഇടുക്കിയിലെ ഭൂമികുലുക്കവും മുല്ലപെരിയാര്‍ അണകെട്ടും. ഇത് പുതിയ ഒരു വിഷയം ഒന്നുമല്ല. ഏതു വലിയവനും എത്ര തവണ എഴുതിയാലും ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ്‌ ഇല്ലാതെ മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഒരു പഴയ വിഷയം തന്നെ ആണ് ഇത്. ഇപ്പൊ ഇത് എല്ലാവരും പൊടിതട്ടിയെടുത്ത് എഴുതാന്‍ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ഒന്‍പതു മാസത്തിനു ഇടയില്‍ ഇടുക്കി കുലുങ്ങിയത് ഇരുപത്തിരണ്ടു തവണയാണ്. സുനാമികള്‍ വരെ ഉണ്ടാക്കുന്ന വമ്പന്‍ ഭൂമികുലുക്കതിന്റെ ഇടയില്‍ ഈ ചെറിയ കുലുക്കം വെറും ഒരു ബോക്സ്‌ ന്യൂസ്‌ ആയി ഒതുങ്ങി. പക്ഷേ കുലുങ്ങി കുലുങ്ങി പണ്ട് സായിപ്പു ചുണ്ണാമ്പും വെട്ടുകല്ലും കൊണ്ട് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണകെട്ടില്‍ വിണ്ടുകീറലും ചോര്‍ച്ചയും വര്‍ധിച്ചതോടെ ബോക്സ്‌ ന്യൂസ്‌ ഒന്നും രണ്ടും കോളം ആകാന്‍ തുടങ്ങി. ഈ കണക്ക് പോയാല്‍ ഒരു ഫുള്‍ പേജ് ന്യൂസ്‌ ആയി അത് മാറും, അധികം താമസികാതെ തന്നെ.(കേരളത്തിലെ മഞ്ഞപത്രത്തിന്‍റെ കാര്യമല്ല മുകളില്‍ പറഞ്ഞത്).ലോകം  കണ്ട ഏറ്റവും വലിയ ഡാം ദുരന്തം നടന്ന സ്ഥലം എന്നാ പേര് കൂടി നമ്മുടെ കൊച്ചുകേരളത്തിന് ഉടനെ അവകാശപ്പെടാം.

ഇന്റര്‍നെറ്റ്‌ പരിജ്ഞാനം ഉള്ളവര്‍ക്ക് എല്ലാം ഇതിനോടകം മുല്ലപെരിയാര്‍ വിഷയത്തില്‍ ഒട്ടേറെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാവും. മുല്ലപെരിയാര്‍ ഡാമിലെ വെള്ളം കൊണ്ട് തമിഴന്മാര്‍ കൃഷി ചെയ്തു നമ്മളെ ഊട്ടുന്ന കാര്യവും പുതിയ ഒരു ഡാം പണിതാല്‍ ഇരുപതു വര്‍ഷം എങ്കിലും എടുക്കും പഴയത് പോലെ തമിഴന് വെള്ളം കിട്ടണേല്‍ എന്നുള്ള തമിഴന്‍ ന്യായങ്ങള്‍ കേട്ടിടുണ്ടാകുമെല്ലോ. ഡാം തകര്‍ന്നാല്‍ നഷ്ടമാകുന്നത് തമിഴന് വെറും വെള്ളം മാത്രം,നമുക്കോ?? ഒരു കോടിയോളം വരുന്ന മലയാളികള്‍. അതില്‍ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല എന്ന് പറയാം ഒരു മലയാളിക്കും കഴിയില്ല.നമുക്ക് വരുന്ന നഷ്ട്ടങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയാല്‍ ഒറ്റയിരിപ്പിനു ഒന്നും പറഞ്ഞു തീരില്ല. സോഷ്യല്‍ മീഡിയായില്‍ ഈ വിഷയത്തില്‍ വരുന്ന പോസ്റ്റുകളെ ലൈക്‌ അടിക്കാനും ഷെയര്‍ ചെയ്യാനും എല്ലാവരും ഒരു കുറവും കാണിക്കുനില്ല. അതല്ലാതെ നമ്മള്‍ എന്ത് ചെയ്തു??? നമുക്ക് എന്ത് ചെയ്യാന്‍ ആകും??? എന്തെല്ലും ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതുവരെ എന്ത് ചെയ്തു?? ഈ വിഷയത്തില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ നാക്കിട്ടു വളക്കുക അല്ലാതെ എന്ത് ചെയ്തു?? ഒരു ജനത്യപത്യത്തില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും നിയമത്തിന്റെ വഴിയെ പോകണം എന്നാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും നിയമം ലംഘിക്കുന്ന ഒറ്റൊരുത്തനും ഇത്ര അധികം ജീവന്‍ നഷ്ടപെടവുന്ന ഈ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ഒന്നും ചെയുന്നത് കണ്ടില്ല.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ചായ്‌വ് എപ്പോളും തമിഴന്‍റെ ഒപ്പം ആയിരിക്കും. കാരണം സര്‍ക്കാര്‍ കെട്ടിപെടുക്കാനും അത് നിലനിര്‍ത്താനും അവര്‍ക്ക് തമിഴനെ വേണം. കുറച്ചു കാലം മുന്നേ വരെ കോടതിയില്‍ ഇത് വെറും വെള്ളപ്രശ്നം ആയിരിന്നു. ഇവിടെ നടക്കാന്‍ സാധ്യത ഉള്ള ദുരന്തത്തെ കേന്ദ്രത്തിനെയോ തമിഴനെയോ പറഞ്ഞു മനസിലാക്കിക്കാന്‍ ഇതുവരെ ഇവിടത്തെ കൊലകൊമ്പന്‍ നേതാകള്‍ക്ക് ഈ വൈകിയ വേളയില്‍ പോലും കഴിഞ്ഞിട്ടില്ല എന്നാ എന്‍റെ വിശ്വാസം. അല്ല ഇവിടത്തെ നേതാക്കള്‍ക്ക് പലര്‍ക്കും പഴയ അഴിമതി കേസും പെണ്ണ് കേസും മതി. ആര് ചത്താല്‍ എന്ത് ജീവിച്ചാല്‍ എന്ത്. മാധ്യമങ്ങള്‍ വെറുതെ ഇരിക്കുവരിയിന്നു എന്ന് ഞാന്‍ പറയുനില്ല കാരണം അവര്‍ ഈ വിഷയത്തില്‍ വന്‍ പഠനം നടത്തികൊണ്ട് ഇരിക്കുവാ. ഈ ദുരന്തം എങ്ങനെ തടയും എന്നാ പഠനം അല്ല  മറിച്ചു ഇങ്ങനെ ഒരു ദുരന്തം നടന്നാല്‍ തങ്ങളുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉള്ള പഠനം ആണെന്ന് മാത്രം. അതിനായി പത്രമാധ്യമങ്ങള്‍ അച്ചുനിരത്തി കഴിഞ്ഞു, ദൃശ്യമാധ്യമങ്ങള്‍ ഡോകുമെന്ററി തയ്യാറാക്കി കഴിഞ്ഞു.ഇനി ആ ദുരന്തം എന്നു നടക്കുമെന്ന കാത്തിരുപ്പ് ആണ്. അതുവരെ ഐശ്വര്യറായ്യുടെ പ്രസവവും സച്ചിന്‍റെ സെഞ്ച്വറിയും കുഞ്ഞാലികുട്ടിയുടെ ഐസ്ക്രീമും ശുംഭാന്മാരുടെ ശുംഭതരവും ഒകെ വെച്ച് അവര്‍ ജീവിച്ചു കൊള്ളും.

ഒരിക്കലും ഇങ്ങനെ ഒരു ദുരന്തം നടക്കരുതെ എന്നു പ്രാര്‍ത്ഥിക്കുക അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ ആകും എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ന് അല്ലെങ്കില്‍ നാളെ എന്നു പറഞ്ഞു ഇരിക്കുന്ന ഈ ദുരന്തത്തിനായി ഉള്ള കാത്തിരിപ്പു അവസാനിപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നു ആലോചികേണ്ടി ഇരിക്കുന്നു. ദുരന്തം നടന്നു കഴിഞ്ഞു അനുശോചിച്ചിട്ടും പാക്കേജ് നല്‍കിയതും കൊണ്ട് ഒന്നും ആകാന്‍ പോകുനില്ല. കഴിയുമെങ്കില്‍ ഈ ദുരന്തം തടയുക. ഇല്ലെങ്കില്‍ അതിനെ എങ്ങനെ നേരിടും എന്നു കണ്ടെത്തുക.

2011, നവംബർ 15

സദ്ദാ ഹക്ക്......


കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ റോക്ക്സ്റ്റാര്‍ എന്നാ സിനിമയില്‍ ഇര്‍ഷാദ്‌ കാമിലിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ രചിച്ചു മോഹിത്‌ ചൌഹാന്‍ പാടിയ "സദ്ദാ ഹക്" എന്നാ പാട്ട് നിങ്ങള്‍ ഇതിനോടകം കേട്ടിടുണ്ടാകും എന്ന് കരുതുന്നു. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു പാട്ട് ആണ് അത്. അടിച്ചുപൊളി പാട്ടുകള്‍ ഇറങ്ങുന്ന ഈ കാലത്ത് കേട്ടാല്‍ അടിച്ചുപൊളി പാട്ടാണ് എന്ന് തോന്നിക്കുന്ന ഈ പാട്ടിന്റെ വരികള്‍ ശ്രദ്ധിച്ചപ്പോള്‍ ഇന്നത്തെ കാലത്ത്‌ തികച്ചും അനുയോജ്യമായ ഒന്നാണ് എന്ന് എനിക്ക് തോന്നി. അതിന്‍റെ ആദ്യത്തെ ചില വരികള്‍ ഞാന്‍ തര്‍ജമ ചെയ്തു എഴുതുന്നു.തെറ്റുണ്ടെങ്കില്‍ തിരുത്തണം.

"നിങ്ങളുടെ ഈ ലോകത്ത്
ഓരോ ചുവടിലും മനുഷ്യന്‍ തെറ്റാണു
ഞാന്‍ ശരി എന്ന് കരുതി ചെയുന്നതെല്ലാം 
നിങ്ങള്‍ പറയുന്നു തെറ്റാണെന്നു
ഞാന്‍ തെറ്റെങ്കില്‍ ആരാണ് പിന്നെ ശരി.
എന്‍റെ ഇഷ്ട്ടത്തിനു എനിക്ക് ജീവിക്കാന്‍ 
എനിക്ക് നിങ്ങളുടെ ഒകെ അനുവാദം വേണോ??
അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് എന്‍റെ മുകളില്‍ 
എന്നെക്കാളും അവകാശം  ഉണ്ട് എന്ന് അല്ലെ??
എന്‍റെ അവകാശങ്ങള്‍ ഇവിടെ എനിക്ക് വെക്കുക."

ഇത് ഈ സിനിമയുടെ റിവ്യൂ അല്ല. കാരണം ഞാന്‍ ഇതുവരെ ഈ സിനിമ കണ്ടില്ല. പിന്നെ എന്തിനു ഈ പാട്ടിനെ ആധാരമാക്കി ഒരു പോസ്റ്റ്‌ എന്ന് ചോദ്യം വരുന്നു എങ്കില്‍ ഉത്തരം മുകളില്‍ എഴുതിയ വരികള്‍ തന്നെ. സിനിമയില്‍ നിന്ന് വേറിട്ട്‌ ഈ പാട്ടിനെ കാണണം എന്ന് ഉള്ളത് കൊണ്ടാണ് സിനിമ കാണുന്നതിനു മുന്നേ ഈ പോസ്റ്റ്‌ ഇടുന്നത്.

എന്താണ് അവകാശങ്ങള്‍ എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത്‌?? ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു ഇന്ത്യന്‍ ഭരണഘടന പ്രകാരം പറയുന്ന അവകാശങ്ങള്‍ തനിക്ക്‌ ലഭിക്കുനില്ല. അത് ഒന്ന് വ്യക്തമാക്കാമോ എന്ന് ചോദിച്ചതിനു കക്ഷി ഒരു ഉദാഹരണം പറഞ്ഞു. ഭരണഘടനയില്‍ സ്വാതന്ത്രമായി ജീവിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട് പക്ഷേ പാതിരാത്രി ഉച്ചത്തില്‍ പാട്ട് വെച്ച് കേട്ടാല്‍ തങ്ങളെ പോലീസ് വന്നു പിടിക്കും. അപ്പോള്‍ തനിക്ക് പറഞ്ഞിട്ടുള്ള ആ അവകാശം നിഷേധിക്കുക അല്ലെ ചെയുന്നെ. (ഈ പറഞ്ഞ ഉദാഹരണത്തിന്റെ മറുപടി ഞാന്‍ പറയുനില്ല, നിങ്ങള്‍ക്ക് വല്ലോം പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞാ മതി അറിയിച്ചേക്കാം.) ശരിക്കും നമ്മുടെ നാട്ടില്‍ മാത്രം ആണോ അവകാശങ്ങള്‍ നിഷേധിക്കപെടുന്നത്.?? ഈ ലോകത്ത് ഉള്ള ഓരോരുത്തനും അവകാശങ്ങള്‍ നിഷേധിക്കപെടുനുണ്ട്. പണമുള്ളവര്‍ പാവപെട്ടവരുടെ അവകാശങ്ങള്‍ ഇട്ടു പന്ത് തട്ടുന്നതാകും ആദ്യം മനസ്സില്‍ വരുക. ലോകത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുക അങ്ങനത്തെ കാര്യങ്ങള്‍ ആണ്. പക്ഷേ അത് അല്ല ഈ പാട്ടില്‍ ഉദേശിക്കുന്നത് എന്നാ എനിക്ക് മനസ്സിലാകാന്‍ കഴിഞ്ഞത്.

സ്വന്തം അവകാശങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അത് അല്ലെ മുകളില്‍ പറഞ്ഞെ. സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള അവകാശം. ഇന്നത്തെ കാലത്ത് അത് ഒരാള്‍ക്ക് എത്രത്തോളം ലഭിക്കുനുന്നു. ചെറുപ്പം മുതല്‍ തന്നെ അത് ചെയരുത് ഇത് ചെയരുത് എന്ന് പിള്ളാരുടെ നന്മക്കായി ഉപദേശിക്കുന്ന മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ പ്രായപൂര്‍ത്തി ആയാല്‍ അല്ലേല്‍ അതിനു മുന്നേ നീ എന്‍ജിനീയര്‍ ആയാല്‍ മതി ഡോക്ടര്‍ ആയാല്‍ മതി എന്ന് തീരുമാനിക്കും അപ്പോള്‍ ആ കുട്ടിയുടെ അഭിരുചി അനുസരിച്ച് അത് സ്വയം എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം നിഷേധിക്കുക അല്ലെ ചെയുന്നത്. അവര്‍ പറയുന്നത് എതിര്‍ത്ത് പറഞ്ഞാല്‍ പിന്നെ അവന്‍ ധികാരി, അധികപ്രസംഗി. ജോലിക്കും പോകുമ്പോഴും അവസ്ഥ ഇതൊക്കെ തന്നെ. അവിടെ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ മേല്‍ഉദ്യോഗസ്ഥര്‍ എത്തുന്നു. അങ്ങനെ ഓരോ ജീവിതഘട്ടത്തിലും ഓരോരുത്തരും എത്തുന്നു സ്വയം തീരുമാനിക്കാന്‍ ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍. ഇവരെ ഒകെ എതിര്‍ത്ത് ചെയുന്നത് പാളി പോയാല്‍ കുറ്റപെടുത്താന്‍ അല്ലാതെ ആരും വരാറില്ല.

ഒരു ജനതയുടെ പൊതുവായ തീരുമാനം എടുക്കാന്‍ ഉള്ള അവകാശം നിഷേധിക്കപെടുന്ന ഈ കാലത്ത് അതില്‍ ഒരുത്തന്റെ അവകാശം നിഷേധിച്ചാല്‍ ബാക്കി ഉള്ളവര്‍ക്ക് എന്ത് ചേതം. നഷ്ട്ടം ആ നിഷേധിക്കപെട്ടവന് മാത്രം. അതിനു എതിരെ അവന്‍ പോരാടാന്‍ ഒരുങ്ങില്ല. കാരണം മറ്റുള്ളവരുടെ കുറ്റപെടുത്താല്‍ ഓര്‍ത്തു തന്നെ. അങ്ങനെ പോരാടാന്‍, പ്രതികരിക്കാന്‍ ശക്തി ഓരോരുത്തര്‍ക്കായി ഇന്ന് നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുകയാണ്. ഇങ്ങനെ പ്രതികരണശേഷി നഷ്ട്ടപെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ നിഷേധിച്ചാല്‍ അതുഭുതപെടാന്‍ ഒന്നുമില്ല. അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാന്‍ വേണ്ടി പോരാടു. പേടിച്ചു പിന്മാരുന്നവരുടെ കൂടെ എന്നും തോല്‍വി മാത്രമേ കാണു. ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ കിട്ടിയ ചില പ്രതികരണങ്ങള്‍ ഇപ്പൊ ഓര്‍ത്തു പോക്കുന്നു. എഴുതാന്‍ അറിയാത്ത ഞാന്‍ തുടങ്ങിയ ഈ ബ്ലോഗ്‌ പലര്‍ക്കും ഒരു തെറ്റ് ആയിരിന്നു.പക്ഷേ എന്‍റെ മനസ്സില്‍ തോന്നുന്നത് എഴുതുക എന്നതയിരിന്നു എന്‍റെ ശരി. 

2011, നവംബർ 11

രാ.വണ്‍ : റിവ്യൂ


എന്തൊക്കെ ആയിരിന്നു,അകൊന്റെ പാട്ട്, കോടികളുടെ സൂട്ട്,തെങ്ങകുല,മാങ്ങാതൊലി എന്നിട്ട് എന്തായി?? സിനിമ കണ്ട ഉടനെ എനിക്ക് തോന്നിയ കാര്യം പറയാം. ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്നേ ഈ സിനിമ ഇറങ്ങിയിരുനെങ്കില്‍ ഉറപ്പായും എല്ലാവര്‍ക്കും ഇഷ്ട്ടപെട്ടെനെ. പക്ഷേ ഇന്നത്തെ ഈ കാലത്ത് ഇത്ര അധികം കാശു മുടക്കി ഉണ്ടാക്കിയ ഒരു സിനിമ കാണുമ്പോ പണ്ട് കളിച്ചുകൊണ്ട് ഇരുന്ന മാരിയോ എന്നാ വീഡിയോ ഗെയിം കളിക്കുന്നത് കാണുന്ന പോലെ ആണ് എനിക്ക് തോന്നിയത്. ഇത് വെറും വീഡിയോ ഗെയിം അല്ല സിനിമ ആണെന്ന് തോന്നിച്ചത് ഇതിലെ പാട്ടുകള്‍ കാരണം ആണ്. അമാനുഷിക ശക്തി ഉള്ള സൂപ്പര്‍ഹീറോ ഹോളിവുഡില്‍ പണ്ട് തൊട്ടേ ഉണ്ടായിരിന്നു. ഇന്ത്യയില്‍ ആ കണക്കിന് അമാനുഷിക ശക്തി ഉള്ള ഒരു സൂപ്പര്‍ഹീറോ വരുന്നത് എന്‍റെ ഓര്‍മ്മയില്‍ ശക്തിമാന്‍ ആണ്. ബോളിവുഡ് സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന് പറഞ്ഞു വന്നത് ഹൃതിക് റോഷന്റെ കൃഷ്‌ എന്നാ സിനിമയോടെ ആണ്. അതിന്‍റെ വിജയം കണ്ടു അഭിഷേക് ഭച്ചന്‍ ഉടനെ ഒരു സിനിമ ഇറക്കി. ദ്രോണ, അത് വന്നതും പോയതും ആരും തന്നെ അറിഞ്ഞു പോല്ലുമില്ല. അതൊകെ കഴിഞ്ഞു ബോളിവുഡ് ചക്രവര്‍ത്തി എന്ന് അറിയപെടുന്ന ഷാരൂഖ്‌ഖാന്‍ കൊട്ടിഘോഷിച്ച ഇറക്കിയ സിനിമ കൃഷിന്റെ എങ്കിലും നിലവാരം പ്രതിക്ഷിച്ചു. എന്നാല്‍ ഇത്രക്കു പരിതാപകരം ആയിരിക്കും എന്ന് ഞാന്‍ കരുതി ഇല്ല. ഈ പടം കണ്ടു ഇറങ്ങിയ എന്‍റെ ഒരു കൂട്ടുകാരന്‍ ഫേസ്ബുക്കില്‍ ഇട്ടതു ഇങ്ങനെ, "രാ.വണ്‍ കണ്ടു, എന്തിരനില്‍ ചിത്തിയെ നിര്‍മിച്ച രജനികാന്തിനെയും ശങ്കറിനെയും നമിക്കുന്നു."

ഒട്ടു മിക്ക എല്ലാ സൂപ്പര്‍ഹീറോ സിനിമകള്‍ എല്ലാം സാധാരണ മനുഷ്യന്റെ യുക്തിക്ക് നിരക്കാത്തത് ആണ്. അന്യഗ്രഹത്തില്‍ നിന്ന് വന്നതോ, എന്തെകിലും കടിച്ചോ അമാനുഷിക ശക്തി ലഭിക്കുന്ന കഥാപാത്രങ്ങള്‍ അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് അറിയാമെങ്കിലും വിശ്വസിക്കാന്‍ പലര്‍ക്കും തോന്നിപോകും. എന്നാ ഇതിലെ സൂപ്പര്‍ഹീറോ വില്ലന്‍ കഥാപാത്രങ്ങള്‍ എത്തുന്നത്‌ കണ്ടു വിശ്വാസിക്കാന്‍ ഒരു വിധത്തിലും പറ്റില്ല. മനുഷ്യന്‍ പ്രോഗ്രാം ചെയ്തു ഉണ്ടാക്കിയ ഒരു വീഡിയോ ഗെയിം കഥാപാത്രം സ്വയം ജീവന്‍ വെച്ച് നമുക്ക് ചുറ്റുമുള്ള അദൃശ്യ റേഡിയോ കിരണങ്ങള്‍ വഴി ഒരു ഡെമോ സൂട്ടില്‍ കേറി പുറം ലോകത്തേക്ക് വരുന്നു. ഈ പറഞ്ഞത് വിശ്വസിക്കാമോ?? എങ്കില്‍ നിങ്ങള്‍ ഇത് വായിക്കുന്നത് നിറുത്തി ധൈര്യമായി രാ.വണ്‍ കാണാന്‍ പോക്കൊള്ളൂ. തമിഴനായ ഒരു വീഡിയോ ഗെയിം പ്രോഗ്രാമര്‍(ഷാരൂഖ്‌ഖാന്‍) വില്ലന്‍ കഥാപാത്രങ്ങളെ സ്നേഹിക്കുന്ന തന്‍റെ മകനെ സന്തോഷിപ്പിക്കാനായി ഒരിക്കലും തോല്‍പ്പിക്കാന്‍ ആവാത്ത ഒരു വില്ലന്‍ കഥാപാത്രത്തെ തന്‍റെ ഏറ്റവും പുതിയ വീഡിയോ ഗെയിമില്‍ നിര്‍മിക്കുന്നു. ആ ഗെയിമില്‍ ആകെ മൂന്ന് ലെവല്‍ ആണ് ഉള്ളത്.ഗെയിം റിലീസ് ചെയുന്ന ദിവസം തന്‍റെ മകന് ഗെയിം കളിക്കാന്‍ കൊടുക്കുന്നു. ലുസിഫെര്‍ എന്നാ അപരനാമത്തില്‍ അതിസമര്‍ത്ഥമായി കളിച്ചു ജയിച്ചു പോന്ന മകന്‍ സമയകുറവ് മൂലം ഗെയിം ഇടയ്ക്കു വെച്ച് നിറുത്തി പോകുന്നു. എന്നാല്‍ തന്നെ തോപ്പിച്ച ലുസിഫെറിനെ താന്‍ വകവരുതും എന്ന് ഗെയിമിലെ വില്ലന്‍ ആയ രാ.വണ്‍ പ്രഖ്യാപിക്കുന്നു. ആ വാശിയില്‍ രാ.വണ്‍ ഗെയിം ലോകത്ത്‌ നിന്ന് വെളിയില്‍ വരുന്നു. തുടര്‍ന്ന് പ്രോഗ്രാമര്‍ മരിക്കുന്നു. മകന്‍റെ രക്ഷക്കായി പ്രോഗ്രമാറിന്റെ മുഖച്ഛായ ഉള്ള ജി.വണ്‍ എന്നാ ഗെയിം ഹീറോ വെളിയില്‍ വരുന്നു. പിന്നെ നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമ.എല്ലാ സൂപ്പര്‍ഹീറോ സിനിമകളിലെ പോലെ തന്നെ അവസാനം സത്യത്തിനു/നന്മക്ക് ആയിരിക്കും ജയം എന്നതാ ഇതിലെ സന്ദേശം.

സിനിമയുടെ ഏകദേശം പകുതി ഞാന്‍ പറഞ്ഞു കഴിഞ്ഞു. പ്രോഗ്രാമറിന്റെയും ജി.വണ്‍ന്റെയും വേഷത്തില്‍ ആണ് ഷാരൂഖ്‌ഖാന്‍ എത്തുന്നത്‌.തെരിവിളിയില്‍ റിസര്‍ച്ച് നടത്തുന്ന പ്രോഗ്രാമറിന്റെ ഭാര്യയായി കരീന വരുന്നേ. ആര്‍ക്കും വിലയില്ലാത്ത മണ്ടത്തരങ്ങള്‍ കാണിക്കുന്ന ഒരു അറുബോറന്‍ കഥാപാത്രം ആണ് പ്രോഗ്രാമര്‍.ആ കഥാപാത്രം ചെയുന്ന ചില തമാശകള്‍ കണ്ടാല്‍ ചിരിക്ക് പകരം കരച്ചില്‍ വരും. ഒരു വന്‍ താരനിര ഇതില്‍ അണിനിരന്നിട്ടുണ്ട്.സഞ്ജയ്‌ ദത്ത്‌, പ്രിയങ്ക ചോപ്ര പിന്നെ സാക്ഷാല്‍ രജനികാന്തും ഇതില്‍  അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിലെ പല ഭാഗങ്ങളും കണ്ടാല്‍ കുട്ടികള്‍ ഉണ്ടാക്കിയതാനെന്നു തോന്നും. അതിനു ഏറ്റവും വലിയ ഉദാഹരണം ഇതിന്‍റെ ക്ലൈമാക്സ്‌ ആണ്. ഇത്ര ഏറെ കാശു മുടക്കി നിര്‍മിച്ച സിനിമയിലെ ഏറ്റവും പ്രധാനമായ ക്ലൈമാക്സ്‌ രംഗം കണ്ടാല്‍ വീഡിയോ ഗെയിമിന്റെ ഉള്ളില്‍ കാണുന്നത് പോലെ ആണ് തോന്നുന്നത്.വീഡിയോ ഗെയിം കഥാപാത്രങ്ങളെ കുറിച്ച് അല്ലെ അപ്പൊ അങ്ങനെ അല്ലെ വേണ്ടേ എന്ന് ചോദിച്ചാല്‍ രണ്ടുപേരും ക്ലൈമാക്സ്‌ രംഗത്ത് വീഡിയോ ഗെയിമിന്റെ പുറത്തു അല്ലെ.അപ്പൊ അങ്ങനെ കാണിക്കുന്നത് എങ്ങനെ ന്യയികരിക്കും?? ചില രംഗങ്ങള്‍ അര്‍നോള്‍ഡിന്റെ ടെര്‍മിനെടെര്‍ സിനിമയിലെ കോപ്പി ആണ്. പിന്നെ ഈ സിനിമയില്‍ ഷാരൂഖ്‌ഖാനെ കണ്ടാല്‍ നല്ല പ്രായം തോന്നിക്കുനുണ്ട്. ഒരു യുവ സൂപ്പര്‍ഹീറോയുടെ കഥയില്‍ നായകനെ കണ്ടാല്‍ പ്രായം തോന്നിക്കുനെകില്‍ അത് മൈക്കപ്‌ പ്രശ്നം തന്നെ.(എന്തിരനില്‍ ചിത്തിയെ കണ്ടാല്‍ രജനികാന്തിന്‍റെ പ്രായം പറയാമോ??) പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ സിനിമയെ സിനിമ ആണെന്ന് തോന്നിപിച്ചത് അതിലെ പാട്ടുകള്‍ ആണ്. എല്ലാ പാട്ടുകളും താരതമ്യേന നല്ല പാട്ടും വിഷ്വല്‍സും ആണ്.

വളരെ അധികം കൊട്ടിഘോഷിച്ചു ഇറക്കിയ സിനിമ ആയത് കൊണ്ടാണ് ഇത് കാണാന്‍ ഞാന്‍ തുനിഞ്ഞത്. സാമ്പത്തികമായി ഇതിനു നഷ്ടം വന്നു എന്ന് ഞാന്‍ പറയില്ല. കാരണം അല്‍പ്പം പബ്ലിസിറ്റി അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മുറക്ക് നല്‍കിയാല്‍ ഒരു സിനിമയും സാമ്പത്തിക നഷ്ടം വരില്ല. ചിലത് സൂപ്പര്‍ ഹിറ്റ്‌ ആയി പറയപെടുകയും ചെയ്യും. പക്ഷേ ആസ്വദിക്കാന്‍ ഉള്ള ജനങ്ങളുടെ നിലവാരം വെറും തറയാണ് എന്ന് തോന്നിപ്പിക്കും വിധം ഉള്ള സിനിമകള്‍ കഴിയുന്നതും തിയേറ്ററില്‍ പോയി കാണാതെ ഇരിക്കണം എന്നാ എനിക്ക് പറയാന്‍ ഉള്ളത്. ഇത് കുട്ടികള്‍ക്ക് രസിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സിനിമ ആണെന്ന് വാദിക്കുന്നവര്‍ കുറച്ചു നാള്‍ മുന്നേ ഇറങ്ങിയ ചില്ലാര്‍ പാര്‍ട്ടി എന്നാ സിനിമ ഒന്ന് കണ്ടിരിക്കണം. കുട്ടികളുടെ സിനിമ എന്ന് പറഞ്ഞു ഇറക്കിയ അതിനു നല്ല നിലവാരവും ഉണ്ട് നല്ല ഒരു സന്ദേശവും ഉണ്ട്. 

2011, നവംബർ 6

വിലവര്‍ധന = രാജ്യത്തിന്‍റെ പുരോഗതി.


പെട്രോള്‍വിലയിലും ഭക്ഷ്യഉല്‍പന്നങ്ങളുടെ വില കൂടുന്നത് നാടിന്‍റെ പുരോഗതിയെ ആണ് സൂചിപ്പികുന്നത് എന്ന് ഇന്നലെ നമ്മുടെ പ്രധാനമന്ത്രി പറയുക ഉണ്ടായി.ആരുടെ പുരോഗതി ആണ് മന്‍മോഹന്‍സിംഗ്ജി താങ്കള്‍ ഉദേശിക്കുന്നത്?? ഇപ്പൊ പെട്രോള്‍വില വര്‍ധിപ്പിച്ചത് കൊണ്ട് പുരോഗതി ഉണ്ടായിരിക്കുന്നത് റീലയാന്‍സ് പോലെ ഉള്ള ചില കുത്തക മുതലാളികള്‍ക്ക് മാത്രം ആണ്. അംബാനിമാരുടെ അടുക്കളയില്‍ തൊന്നൂറൂ ഡിഗ്രി നടുവളച്ചു അവര്‍ പറയുന്നതിന് എന്തിനും ഒരാന്‍ പറയുന്ന ഭൃത്യന്മാര്‍ ആണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. പ്രതിപക്ഷമായ ബി.ജെ.പിയും അതില്‍ മോശമല്ലന്നു തെളിയിച്ചതാണ്.അടിക്കിടെ ഉണ്ടാകുന്ന ഈ പെട്രോള്‍വില വര്‍ധനക്ക് എതിരെ ചുമ്മാ ഡയലോഗ് അടിക്കുക അല്ലാതെ റീലയാന്‍സിനു എതിരെ കാര്യമായി വല്ലോം പ്രവര്‍ത്തിക്കാന്‍ മുതിരാത്തത് അവരും ഒരാന്‍ പറയുന്ന ഭൃത്യന്മാര്‍ ആയതുകൊണ്ട് തന്നെ ആണ്.റീലയാന്‍സിനെ പ്രീതിപെടുതനായി ചെയ്ത ഒരു വിദ്യ ആയിരിന്നു പെട്രോള്‍വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തത്. കയറൂരി വിട്ട പെട്രോളിയം കമ്പനികള്‍ അവര്‍ക്ക് തോന്നുമ്പോ തോന്നുമ്പോ വില കൂടുകയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിന്റെ വില കുറഞ്ഞാലും കൂടിയ വിലക്ക് വില്‍കുകയും ചെയ്തു പാവപെട്ടവന്റെ നെഞ്ചത്ത് കേറി തുള്ളുവാ. പെട്രോളിന്റെ വില കൂടി രൂപയുടെ മൂല്യം ഇടിഞ്ഞു എനൊക്കെ കാരണം പറയുന്ന കമ്പനികളോട് ഒന്ന് ചോദിക്കട്ടെ, രൂപയുടെ മൂല്യം കൂടി നിന്നപ്പോലും പെട്രോള്‍ വില കുപ്പു കുത്തിയപ്പോഴും കിട്ടിയ ലാഭം നിങ്ങള്‍ എന്നാ ചെയ്തു??

നൂല് കൊണ്ട് കഴുത്ത് അറക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പെട്രോള്‍ വില വര്‍ധന എന്നും അതിനു എതിരെ ജനം പ്രതികരിക്കണം എന്നും ഹൈകോടതി പറയുക ഉണ്ടായി. പറഞ്ഞത് അപ്പാടെ ശരി തന്നെ,ജനം ഇതിനു എതിരെ പ്രതികരിക്കെണ്ടാതാണ്. പക്ഷേ ജനം എവിടന്നു പ്രതികരിക്കാന്‍.രാഷ്ട്രിയ ലാഭത്തിനായി ഇതിന്‍റെ പേരില്‍ നടക്കുന്ന ഹര്‍ത്താലും പണിമുടക്കും അവധി ദിവസമായി കണക്കാക്കി വീട്ടില്‍ ഇരുന്നു സര്‍ക്കാരിനെയും മറ്റും കുറ്റം പറഞ്ഞു ഇരികുവാ പണി. അവരോടാണോ പ്രതികരിക്കാന്‍ പറയുന്നേ?? തങ്ങള്‍ പ്രതികരിക്കുവാ എന്ന് പറഞ്ഞു ജനജീവിതം സ്തംഭിപിച്ചും ഡിസലില്‍ ഓടുന്ന ബസ്‌ ഓടിക്കതെയും അതിന്‍റെ ചില്ല് തല്ലിതകര്‍ക്കുകയും ചെയുന്നത് ഒരിക്കലും ന്യയികരിക്കാവുന്ന ഒന്ന് അല്ല.കാരണം അങ്ങനെ ഉള്ള പ്രതിഷേധം പ്രകടനം മൂലം നഷ്ട്ടം നമുക്ക്‌ മാത്രമേ വരികയോള്ളൂ,പെട്രോള്‍ കുത്തക മുതലാളിമാര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. അവര്‍ക്ക് നഷ്ട്ടം ഉണ്ടാകാണമെങ്കില്‍ അവര്‍ എവിടേ ലാഭം കൊയ്യാന്‍ നോക്കുന്നോ അവിടേ കൊടുക്കണം നല്ല ചുട്ട അടി.പെട്രോള്‍ ഉപയോഗം തീര്‍ത്തും ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രമിക്കണം. പക്ഷേ നടക്കാവുന്ന ദൂരവും കാറില്‍ സഞ്ചരിച്ചു ശീലിച്ച ജനങ്ങള്‍ അതിനു മുതിരില്ല. ലക്ഷങ്ങള്‍ മുടക്കി മേടിച്ചു ഇട്ട കാറില്‍ കേറി ഞെളിഞ്ഞു ഇരുന്നു യാത്ര ചെയ്തില്ലേല്‍ ഉറക്കം വരില്ല. ഇതൊക്കെ പെട്രോളിയം കമ്പനി മുതലാളിമാര്‍ക്കു നന്നായി അറിയാം. നനവ്‌ ഉള്ളടത് അല്ലേ കുഴിക്കാന്‍ പറ്റാതോള്ളൂ.

ബംഗാളില്‍ മമത ബാനര്‍ജിയുടെ മന്ത്രിമാരെ പിന്‍വലിക്കും എന്നാ ഭീക്ഷണി വെറും രാഷ്ട്രിയ നാടകം മാത്രം ആണ്. അല്ലേല്‍ പെട്രോള്‍ വിലവര്‍ധന നീക്കില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ്‌ നിലപാട് അറിഞ്ഞു കഴിഞ്ഞ അവര്‍ ഇതൊനോടകാം മന്ത്രിമാരെ പിന്‍വലിച്ചേനെ. എവിടേയോ വായിച്ചു അഴിമതിക്ക് എതിരെ ജനങ്ങള്‍ പോരാടിയത്തിന് ഉള്ള ശിക്ഷ ആണ് ഈ വിലവര്‍ധന. അഴിമതിക്ക് എതിരെ പോരാടാന്‍ ജനങ്ങളെ ഇറക്കി എന്ന് പറയുന്നവര്‍ ഇതുവരെ ഉണ്ടായ ഒരു പെട്രോള്‍ വില വര്‍ധനക്ക് എതിരെയും പ്രതികരിച്ചു ഇല്ല. അവര്‍ക്ക് ജനലോക്പാല്‍ ബില്‍ കൊണ്ടുവന്നു അതിന്‍റെ സര്‍വഅധികാരി ആകാന്‍ ഉള്ള തിരക്കില്‍ ആണ്. ഇന്ന് അഴിമതിക്ക് നല്ല മാര്‍ക്കറ്റ്‌ ആണ്, ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് അത്ര വിലയില്ല. ഈ വിലവര്‍ധനയും അഴിമതി മൂലം ആണെന്ന് വെറുതെ വാദിക്കാന്‍ പറയാതെ ജനങ്ങളെ അഴിമതിക്ക് എതിരെ പ്രതികരിക്കാന്‍ സംഘടിപ്പിച്ച പോലെ ഇതിനു എതിരെയും സംഘടിപിച്ചു കൂടെ?? അത് ഏതെങ്കിലും പാര്‍ട്ടിക്ക് എതിരയോ സര്‍ക്കാരിനു എതിരയോ ആകാരുത്. കുത്തക മുതലാളിമാര്‍ക്കും അവരുടെ രാഷ്ട്രിയ-ഉദ്യോഗസ്ഥ ഭൃത്യന്മാര്‍ക്കും എതിരെ ആകണം. അല്ലേല്‍ വെറും രാഷ്ട്രിയ ലാഭത്തിനായി കളിക്കുന്ന കളിയിലെ കരുക്കള്‍ ആയി മാറും എന്നും വിഡ്ഢികള്‍ എന്ന് മുദ്രകുത്തപെട്ട ജനങ്ങള്‍ . 

ഇപ്പോള്‍ പെട്രോള്‍ വില നിയന്ത്രണം മാത്രമേ കമ്പനികള്‍ക്ക് കൊടുത്തിട്ടോള്ളൂ. അത് മാത്രം പോര ഡിസലിന്റെയും പാചകവാതകത്തിന്റെയും വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം കമ്പനികള്‍ക്ക് കൊടുക്കണം എന്നാ മന്‍മോഹന്‍സിങ്‌സിംഗ്ജിയുടെയും പരിവാരങ്ങളുടെയും ആഗ്രഹം, അവര്‍ അത് ഈ കണക്ക് പോയാല്‍ ഭാവിയില്‍ നടപ്പകുകയും ചെയ്യും. അങ്ങനെ ചെയുന്നത് കൊണ്ട് രാജ്യത്തിന്‍റെ പുരോഗതി ആണ് ഉണ്ടാകുന്നെ എന്ന് പറയുന്ന ഏക്നോമിക്സ് സാധാരണ ജനങള്‍ക്ക് മനസ്സിലാകില്ല. അത് ചെയ്തെ തീരു എന്നാ വാശിയില്‍ ആണേല്‍ ചെയ്തോ. പക്ഷേ ഇതിന്‍റെ പേരില്‍ ചുമത്തിയ അധിക നികുതി മാറ്റിയിട്ടു മതി അങ്ങനെ ഒരു നീക്കം. ഒന്നുങ്കില്‍ കുത്തക മുതലാളിമാരുടെ കീശ നിറക്കാന്‍ അല്ലേല്‍ രാഷ്ട്രിയഭൃത്യന്മാരുടെ കീശ നിറക്കാന്‍ പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരിയാല്‍ മതി,രണ്ടും കൂടെ നടക്കില്ല.നടത്താന്‍ നോക്കിയാല്‍ അന്ന് ജനം പ്രതികരിക്കും എന്നാ വിശ്വാസത്തില്‍ നിറുത്തുന്നു.
(അടുത്ത വില വര്‍ധനക്ക് വീണ്ടും പ്രതികരിക്കുന്നതാകും)

2011, നവംബർ 4

പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാന്‍ പറ്റുമോ??

എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയുന്നവര്‍ക്ക് എന്താ പണി??. ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന പാവപെട്ട ബിരുദധാരികളെ മുതല്‍ കാശിന്‍റെ ആര്‍ത്തിയില്‍ കമ്പനികള്‍ ചാടികളിക്കുന്ന പല വമ്പന്‍ സ്രാവുകളെ വരെ തങ്ങളുടെ തേനും പാലും ഒഴുക്കും വിധം ഉള്ള വാക്കുകളിലുടെ ഇന്ന കമ്പനിയില്‍ ജോലി ചെയ്താല്‍ ഇന്നതൊക്കെ കിട്ടും എന്നാ മോഹനവാഗ്ദാനം നല്‍കി പറ്റിക്കും. ഇങ്ങനെ ചെയുന്ന അവരുടെ വിചാരം തങ്ങള്‍ വലിയ സമര്‍ത്ഥന്മാര്‍ ആണെന്നാ. ഇവരുടെ കാര്യം പറയുമ്പോ എച്ച്.ആര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞ കഥ ഓര്‍മ്മ വരുന്നു. പണ്ട് ഒരു കൂട്ടം ആള്‍ക്കാര്‍ മരിച്ചു കഴിഞ്ഞു ദൈവത്തിന്‍റെ മുന്നില്‍ എത്തി. താരതമേന്യ നല്ലവര്‍ ആയ അവരോടു ദൈവം പറഞ്ഞു."നിങ്ങള്‍ക്ക് ഒരു ആഴ്ച സ്വര്‍ഗത്തില്‍ കഴിയാം, അടുത്ത ആഴ്ച നരഗത്തില്‍ കഴിയാം, ഇത് കഴിഞ്ഞു നിങ്ങള്‍ക്ക് തീരുമാനിക്കാം എവിടം വേണമെന്ന്." ഭൂമിയില്‍ നിന്നെ നരഗത്തില്‍ ഭയങ്കര കഷ്ട്ടപാട് ആണെന്ന് കേട്ട ഇവര്‍ക്ക് സ്വര്‍ഗം തന്നെ മതി എന്ന് പറയാന്‍ തീരുമാനത്തില്‍ എത്തി. പക്ഷേ ശാന്തമായ അന്തരീക്ഷത്തില്‍ ഉള്ള സ്വര്‍ഗത്തിലെ വാസം അവര്‍ക്ക് പെട്ടെന്ന് തന്നെ ബോര്‍ ആയി തോന്നി. അടുത്ത ആഴ്ച നരഗത്തില്‍ ചെന്നപ്പോ അവര്‍ ശരിക്കും ഞെട്ടി. പറഞ്ഞു കേട്ടതിന്റെ വിപരീതമായി എല്ലാവരും അടിച്ചു പൊളിച്ചു നടക്കുന്നതാണ് അവര്‍ കണ്ടേ. പിന്നീടു ദൈവത്തിന്റെ അടുത്ത് എത്തിയപ്പോ തങ്ങള്‍ക്കു നരഗം മതി എന്ന് അവര്‍ പറഞ്ഞു. അങ്ങനെ നരഗത്തില്‍ വസിക്കാന്‍ ഉള്ള അനുവാദവുമായി ചെന്നപ്പോ മുന്‍പ് കണ്ട അടിച്ചുപൊളി ജീവിതം ഒന്നുമില്ല, തീയും കഷ്ട്ടപാടും മാത്രം. മുന്‍പ് കണ്ട അവസ്ഥക്ക് എന്താ മാറ്റം വന്നതെന്ന് ചെകുത്തനോട് ചോദിച്ചപ്പോ കിട്ടിയ ഉത്തരം അത് തങ്ങളുടെ എച്ച്.ആര്‍ വിഭാഗത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ആയിരിന്നു.

എച്ച്.ആര്‍ വിഭാഗതാല്‍ പറ്റിക്കപെടാത്ത ആരും തന്നെ കാണില്ല.പറ്റിക്കല്‍ പരിപാടി ചെയുന്ന അവര്‍ തന്നെ ഈ ചതികുഴിയില്‍ വീണു പോകാറുണ്ട്. വെറും ഒരു മുഖവരക്ക് വേണ്ടി ആണ് ഈ കാര്യം ഒകെ പറഞ്ഞെ. ഒരു ഐ.ടി. കമ്പനിയില്‍ തന്‍റെ പ്രൊജക്റ്റ്‌ മാനേജറിനെ തെറി വിളിക്കാത്ത(മനസ്സില് മാത്രം‍ )  ഒരു എന്‍ജിനിയറും കാണില്ല. ടെക്നിക്കല്‍ ആയി ഒന്നും അറിയില്ലങ്കിലും എല്ലാം അറിയാം എന്നാ ഭാവത്തില്‍ കസ്റ്റമറിന്റെ മുന്നില്‍ എന്തെല്ലുമോകെ പൊട്ടത്തരം വിളിച്ചു പറയുകയും ഇനി കസ്റ്റമറിന്റെ കുഴപ്പം ആണേലും അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ തന്‍റെ കീഴില്‍ ഉള്ള എന്‍ജിനിയറിനെ കരിവാരി തേക്കുകയും ചെയുന്ന മാനേജര്‍മാരെ എങ്ങനെ തെറി വിളികാതെ ഇരിക്കും. അങ്ങനെ ടെക്നിക്കല്‍ ആയി ഒരു പിണ്ണാക്കും അറിയില്ലാത്ത ഒരു മാനേജര്‍ കണ്‍സല്‍ടാന്റ്റ് ആയി പ്രൊജക്റ്റ്‌ പിടിക്കാന്‍ പോയതും അതിനെ തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളും ആണ് ഈ പോസ്റ്റ്‌ ഇടാന്‍ ഉള്ള കാരണം.

എന്തൊകെ സംഭവിച്ചാലും പ്രോജെക്റ്റ് ഒപ്പിചിട്ടെ ചെല്ലവു എന്നാ ലക്ഷ്യത്തോടെ ആണ്  ഈ മാനേജറിന്റെ പോക്ക്. അവിടേ ചെന്ന് കസ്റ്റമറിന്റെ അടുത്ത് തങ്ങളുടെ കൈയ്യില്‍ ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ട് അങ്ങെത്തെ ആള്‍ക്കാര്‍ ഉണ്ട് എന്നോകെ പറഞ്ഞു പ്രോജെക്റ്റ് ശരി ആകി കൊണ്ട് വന്നു. പ്രോജെക്റ്റ് തുടങ്ങിയപ്പോ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. അത് ശരി ആക്കാന്‍ കസ്റ്റമറിന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യണം.പക്ഷേ എന്‍ജിനീയര്‍ എത്ര ചോദിച്ചിട്ടും കസ്റ്റമര്‍ ലോഗിന്‍ ഐഡിയും പാസ്‌വേഡും തരുന്നില്ല. അത് തരാതെ ഒന്നും നടക്കില്ല എന്ന് പറഞ്ഞു എസ്കാലേശേന്‍ തുടങ്ങി. അവസാനം ഒരു എന്‍ജിനീയറിനെ കസ്റ്റമറിനോട് സംസാരിക്കാന്‍ വിട്ടു. എത്ര സംസാരിച്ചിട്ടും കസ്റ്റമര്‍ പാസ്‌വേഡ് തരുനില്ല. അങ്ങനെ എന്തുചെയ്യും എന്ന് നിന്നാ എന്‍ജിനീയറിന്റെ അടുത്ത് കസ്റ്റമര്‍ പറഞ്ഞു. പാസ്‌വേഡ് ഇല്ലാതെ ഒന്നും നടക്കില്ല എന്ന് എനിക്കും അറിയാം പക്ഷേ നിങ്ങളുടെ കണ്‍സല്‍ടാന്റ്റ് ഇവിടേ വന്നപ്പോ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഇല്ലാതെ തങ്ങളുടെ എന്‍ജിനീയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് എഴുതി തന്നിരിക്കുന്നു. അത് എങ്ങനെ നടക്കും എന്ന് കാണാന്‍ ഇരിക്കുവയിരിന്നു.

2011, നവംബർ 1

തുറുപ്പുചീട്ട്

നാടായ നാടൊക്കെ ബ്ലോഗായ ബ്ലോഗ്‌ ഒകെ ഇന്ന് ഒരേ വാര്‍ത്ത‍ ഒള്ളു, കേരളപിറവി പറ്റിയല്ല, അന്നേ ദിവസം ജയില്‍ മോചിതനായ ബാലകൃഷ്ണപിള്ളയെ പറ്റിയാണ്. ആകെ ഒരു കൊല്ലത്തെ ശിക്ഷ ആണ് കോടതി വിധിച്ചത്. അത്ര തന്നെ കിട്ടിയത് കോടികള്‍ മുടക്കി അങ്ങ് സുപ്രീം കോടതി വരെ കേറി ഇറങ്ങി വക്കില്‍ കൊലകൊമ്പന്മാരെ കൊണ്ട് ബഹുമാന്യനായ ആദര്‍ശധീരന്‍ സഖാവ് വി.എസ് കേസ്സ് നടത്തിയത് കൊണ്ട. അല്ലായിരുന്നേല്‍ പതിമൂന്നാം മന്ത്രിസഭയില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി മന്ത്രികസേരയില്‍ ഞെളിഞ്ഞു ഇരുന്നേനെ. ജയിലില്‍ ഇട്ടിടും ഭരണരംഗത്ത് കൈയ്യിട്ടു എന്നാ കേട്ടുകേള്‍വി. ചെറുപ്പം തൊട്ടേ കൈയിട്ടു കൈയിട്ടു ശീലിച്ചു പോന്നതല്ലേ അപ്പൊ മുന്‍ പറഞ്ഞ കേട്ടുകേള്‍വി സത്യമായാലും അത്ഭുതപെടേണ്ടതില്ല. ചൊട്ടയിലെ ശീലം ചുടുല വരെ എന്നനെല്ലോ. 

പിന്നെ കിട്ടിയ ഒരു കൊല്ലത്തെ ശിക്ഷാകാലാവിധി കുറിച്ച് പറയുകയാണെങ്കില്‍, എന്‍റെ ഓര്‍മ്മ ശരി ആണെങ്കില്‍ ഈ കൊല്ലം ഫെബ്രുവരി പത്തൊമ്പതാം തിയതി ആണ് പിള്ള അദ്ദേഹം ജയിലില്‍ കയറുന്നെ. കേറി ഒരു മാസം കഴിഞ്ഞപ്പോ പരോളില്‍ ഇറങ്ങി, ഭാര്യക്ക്‌ അസുഖം എന്നാ പേരില്‍. ഭര്‍ത്താവു ജയിലില്‍ പോയ വേദന സഹിക്കാന്‍ മേലഞ്ഞിട്ടുള്ള ഏതോ ഒരു അസുഖം.പരോള്‍ കഴിഞ്ഞു പിന്നെ ജയിലില്‍ വന്നു കേറിയപ്പോ തിരഞ്ഞെടുപ്പ് അടുത്ത്. അപ്പോള്‍ എങ്ങനെയാ ജയിലില്‍ കിടക്കുന്നെ?? അടുത്ത പരോളിനു അപേക്ഷിച്ചു. പക്ഷേ അച്ചുമാമന്‍ അത് അനുവദിക്കുമോ. ലക്ഷങ്ങള്‍ മുടക്കി താന്‍ ജയിലില്‍ കയറ്റിയവനെ താന്‍ ഭരിക്കുന്ന കാലം വരെ എങ്കിലും ജയിലില്‍ ഇടേണ്ടേ. തിരഞ്ഞെടുപ്പ് ഒകെ കഴിഞ്ഞപ്പോ ഒടുവില്‍ പരോള്‍ കിട്ടി. അത് കഴിഞ്ഞു തിരിച്ചു വന്നപ്പോ ഭാര്യയുടെ അസുഖം പിള്ളയിലോട്ടു പകര്‍ന്നു കിടിയിട്ടാ ജയിലില്‍ കേറിയത്‌. എ.സിയില്‍ ജീവിച്ച പിള്ളക്ക് അത് ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് ഏതോ അജ്ഞാത രോഗവും പിടിപെട്ടു.ആന മെലിഞ്ഞു എന്ന് പറഞ്ഞു ആരേലും അതിനെ തൊഴുത്തില്‍ കെട്ടുമോ?? ആനയും അമ്പാരിയും ഉള്ള ഒരു ജന്മിയെ എങ്ങനെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തും അതും മകന്‍ മന്ത്രി ആയിരിക്കുമ്പോള്‍.അങ്ങനെ പിള്ളയെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.അത് വരെ ഉള്ള ജയില്‍ വാസം 69 ദിവസം, പരോള്‍ 75 ദിവസം.തുടര്‍ന്ന് ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നാ നല്ലനടപ്പിന്റെ പേരില്‍ ഇന്ന് ജയില്‍മോചിതന്‍ ആകുമ്പോ ഫൈവ് സ്റ്റാര്‍ ജീവിതം/ചികിത്സ 85 ദിവസം തികഞ്ഞു എന്നാ ഞാന്‍ കേട്ട കണക്കു.അപ്പോള്‍ 69 ദിവസം ജയിലില്‍ കിടത്തി എന്നത് തന്നെ മഹാസംഭവം ആണ്.

അതിവേഗം ബഹുദൂരം എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങിയ ഉമ്മന്‍ചാണ്ടിയെ പിള്ളയെ ഇറക്കിയത് മൂലം എല്ലാവനും ഒടുക്കത്ത ചീത്തവിളി ആണ്. പക്ഷേ ആരേലും ചിന്തിക്കുനുണ്ടോ എന്തിനാ ഉമ്മന്‍‌ചാണ്ടി ഇത്ര അധികം വിമര്‍ശനം വിളിച്ചു വരുത്തി പിള്ളയെ വെളിയില്‍ ഇറക്കിയെ?? മുന്നണി രാഷ്ട്രിയത്തിലെ ഭീക്ഷണി മൂലമാണോ?? മന്ത്രി ഗണേഷ് കുമാര്‍ വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ തുടങ്ങിയത് കൊണ്ട് ആണോ?? അതാകില്ല കാരണം പിള്ളയെ ഇറക്കാന്‍ ഉള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി. ഗണേഷിന്റെ ലേറ്റസ്റ്റ് ഇഷ്യൂ അല്ലെ. അപ്പൊ പിന്നെ ഭീക്ഷണി, ഉറപ്പിക്കാം അല്ലെ?? ഭീക്ഷണിക്ക് വഴങ്ങി ആണെല്ലും ഇത്ര കഷ്ട്ടപെട്ടു എന്തിനു ഇറക്കണം?? ഒരു പാലം ഇട്ടാല്‍ ഇങ്ങോട്ടും അങ്ങോട്ടും എന്ന് അല്ലെ. ജയിലില്‍ നിന്ന് പിള്ളയെ ഇറക്കിയാല്‍ യു.ഡി.എഫിന് പ്രതിരോധാനത്തില്‍ ആകുന്ന വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നായി ഉന്നയിക്കുന്ന വി.എസ്സിനെ ഒതുക്കുക എന്നാ ഒരു രഹസ്യധാരണ ഉണ്ടയികുടെ??  പ്രതിപക്ഷം ഉന്നയിക്കുന്ന വിവാദങ്ങളെ നേരിടാന്‍ കയറൂരി വിട്ട പി.സി.ജോര്‍ജ് ഇരുതലവാള്‍ പോലെ രണ്ടു പക്ഷത്തും മുറിവ് ഉണ്ടാക്കുകയനെല്ലോ. അപ്പൊ വര്‍ഷങ്ങള്‍ നീണ്ട കുടിപക ഉള്ള ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് അല്ലെ നല്ലത്?? യു.ഡി.എഫിന് ഭാവിയില്‍ തോല്‍വി വന്നാലും സഭയിലെ അംഗബലത്തിന് കുറവ് ഒന്നും വരില്ലല്ലോ. എപ്പടി ഉണ്ട് ഐഡിയ??വി എസ്സിന് എതിരെ ഉള്ള ഉമ്മന്‍ചാണ്ടിയുടെ തുറുപ്പുചീട്ട് ആണ് ബാലകൃഷ്ണപിള്ള.

ടെര്‍മിനടോര്‍ പടത്തില്‍ ആര്‍നോളഡ് പറഞ്ഞ പോലെ  "ഐ വില്‍ ബി ബാക്ക്" എന്നാ രീതിയില്‍ അച്ചുമാമന് ഒരു നോട്ടവും കൊടുത്തിട്ട് ജയിലില്‍ പോയ ബാലകൃഷ്ണപിള്ള തിരിച്ചു എത്തിയാല്‍ അരുണ്‍കുമാറിന്റെ പേരില്‍ വി.എസ്സിനെ ആക്രമിക്കും എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും വേണ്ട. ഈ കാര്യം വി.എസ്സിനും നല്ലായിട്ട് അറിയാം. മുടക്കിയ കാശും കോടതി കേറി ഇറങ്ങി തേഞ്ഞ ചെരുപ്പും വെറും നഷ്ട്ടമാകാതെ ഇരിക്കാന്‍ വേണ്ടി വി.എസ് ഈ ജയില്‍ മോചനത്തിന് എതിരെ പോരാടാന്‍ തുടങ്ങി കഴിഞ്ഞു.അഴിമതിക്ക് എതിരെ ഉള്ള പോരാട്ടം എന്ന് ഇനി വിശേഷിപ്പിക്കാന്‍ വി.എസിന് അര്‍ഹത ഇല്ല. ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നത് കൊണ്ട് ഭൂരിഭാഗം ജനങ്ങള്‍ ആര്‍ക്കും തന്നെ പ്രയോജനമില്ല. പ്രതിപക്ഷ ആക്രമണം എതിര്‍ക്കാന്‍ യു.ഡി.എഫിന് മുന്‍പ് എല്‍.ഡി.എഫ് മോചിപിച്ച ജയില്‍പുള്ളികളുടെ എണ്ണം ആണ് ഉള്ളത്. പക്ഷേ ആ കൂട്ടത്തില്‍ ഒരാള്‍ പോല്ലും ഇത്ര പേര് എടുത്തവര്‍ ആയിരുനില്ല എന്നത് ഉമ്മന്‍‌ചാണ്ടി ഓര്‍ത്താല്‍ നല്ലത്. അല്ലേലും പണവും അധികാരവും ഉള്ളവന് ജയില്‍വാസം എന്ന് പറഞ്ഞാല്‍ ഒരു തരം സുഖവാസം ആണ്. എന്തായാലും വരും ദിവസങ്ങളില്‍ സംസ്കാരം നിറഞ്ഞ വാക്കുകള്‍ നിറഞ്ഞുള്ള പോരാട്ടങ്ങള്‍ കേരളജനതക്ക് കാണാന്‍ കഴിയും. അത് കണ്ടു വിഡ്ഢികള്‍ ആകാന്‍ പാവം നമ്മള്‍ സാധാരണക്കാര്‍.

ഡൌട്ട്: ഇനി വാളകം കേസ്സിന്റെ അവസ്ഥ എന്താക്കും???