പെട്രോള്‍വിലയിലും ഭക്ഷ്യഉല്പന്നങ്ങളുടെ വില കൂടുന്നത് നാടിന്റെ പുരോഗതിയെ ആണ് സൂചിപ്പികുന്നത് എന്ന് ഇന്നലെ നമ്മുടെ പ്രധാനമന്ത്രി പറയുക ഉണ്ടായി.ആരുടെ പുരോഗതി ആണ് മന്‍മോഹന്‍സിംഗ്ജി താങ്കള്‍ ഉദേശിക്കുന്നത്?? ഇപ്പൊ പെട്രോള്‍വില വര്‍ധിപ്പിച്ചത് കൊണ്ട് പുരോഗതി ഉണ്ടായിരിക്കുന്നത് റീലയാന്‍സ് പോലെ ഉള്ള ചില കുത്തക മുതലാളികള്‍ക്ക് മാത്രം ആണ്. അംബാനിമാരുടെ അടുക്കളയില്‍ തൊന്നൂറൂ ഡിഗ്രി നടുവളച്ചു അവര്‍ പറയുന്നതിന് എന്തിനും ഒരാന്‍ പറയുന്ന ഭൃത്യന്മാര് ആണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. പ്രതിപക്ഷമായ ബി.ജെ.പിയും അതില്‍ മോശമല്ലന്നു തെളിയിച്ചതാണ്.അടിക്കിടെ ഉണ്ടാകുന്ന ഈ പെട്രോള്‍വില വര്‍ധനക്ക് എതിരെ ചുമ്മാ ഡയലോഗ് അടിക്കുക അല്ലാതെ റീലയാന്‍സിനു എതിരെ കാര്യമായി വല്ലോം പ്രവര്‍ത്തിക്കാന്‍ മുതിരാത്തത് അവരും ഒരാന്‍ പറയുന്ന ഭൃത്യന്മാര് ആയതുകൊണ്ട് തന്നെ ആണ്.റീലയാന്‍സിനെ പ്രീതിപെടുതനായി ചെയ്ത ഒരു വിദ്യ ആയിരിന്നു പെട്രോള്‍വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് കൊടുത്തത്. കയറൂരി വിട്ട പെട്രോളിയം കമ്പനികള്‍ അവര്‍ക്ക് തോന്നുമ്പോ തോന്നുമ്പോ വില കൂടുകയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിന്റെ വില കുറഞ്ഞാലും കൂടിയ വിലക്ക് വില്കുകയും ചെയ്തു പാവപെട്ടവന്റെ നെഞ്ചത്ത് കേറി തുള്ളുവാ. പെട്രോളിന്റെ വില കൂടി രൂപയുടെ മൂല്യം ഇടിഞ്ഞു എനൊക്കെ കാരണം പറയുന്ന കമ്പനികളോട് ഒന്ന് ചോദിക്കട്ടെ, രൂപയുടെ മൂല്യം കൂടി നിന്നപ്പോലും പെട്രോള്‍ വില കുപ്പു കുത്തിയപ്പോഴും കിട്ടിയ ലാഭം നിങ്ങള്‍ എന്നാ ചെയ്തു??
നൂല് കൊണ്ട് കഴുത്ത് അറക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പെട്രോള്‍ വില വര്‍ധന എന്നും അതിനു എതിരെ ജനം പ്രതികരിക്കണം എന്നും ഹൈകോടതി പറയുക ഉണ്ടായി. പറഞ്ഞത് അപ്പാടെ ശരി തന്നെ,ജനം ഇതിനു എതിരെ പ്രതികരിക്കെണ്ടാതാണ്. പക്ഷേ ജനം എവിടന്നു പ്രതികരിക്കാന്‍.രാഷ്ട്രിയ ലാഭത്തിനായി ഇതിന്റെ പേരില്‍ നടക്കുന്ന ഹര്‍ത്താലും പണിമുടക്കും അവധി ദിവസമായി കണക്കാക്കി വീട്ടില്‍ ഇരുന്നു സര്‍ക്കാരിനെയും മറ്റും കുറ്റം പറഞ്ഞു ഇരികുവാ പണി. അവരോടാണോ പ്രതികരിക്കാന്‍ പറയുന്നേ?? തങ്ങള്‍ പ്രതികരിക്കുവാ എന്ന് പറഞ്ഞു ജനജീവിതം സ്തംഭിപിച്ചും ഡിസലില്‍ ഓടുന്ന ബസ് ഓടിക്കതെയും അതിന്റെ ചില്ല് തല്ലിതകര്‍ക്കുകയും ചെയുന്നത് ഒരിക്കലും ന്യയികരിക്കാവുന്ന ഒന്ന് അല്ല.കാരണം അങ്ങനെ ഉള്ള പ്രതിഷേധം പ്രകടനം മൂലം നഷ്ട്ടം നമുക്ക് മാത്രമേ വരികയോള്ളൂ,പെട്രോള്‍ കുത്തക മുതലാളിമാര്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. അവര്‍ക്ക് നഷ്ട്ടം ഉണ്ടാകാണമെങ്കില്‍ അവര്‍ എവിടേ ലാഭം കൊയ്യാന്‍ നോക്കുന്നോ അവിടേ കൊടുക്കണം നല്ല ചുട്ട അടി.പെട്രോള്‍ ഉപയോഗം തീര്‍ത്തും ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രമിക്കണം. പക്ഷേ നടക്കാവുന്ന ദൂരവും കാറില്‍ സഞ്ചരിച്ചു ശീലിച്ച ജനങ്ങള്‍ അതിനു മുതിരില്ല. ലക്ഷങ്ങള്‍ മുടക്കി മേടിച്ചു ഇട്ട കാറില്‍ കേറി ഞെളിഞ്ഞു ഇരുന്നു യാത്ര ചെയ്തില്ലേല് ഉറക്കം വരില്ല. ഇതൊക്കെ പെട്രോളിയം കമ്പനി മുതലാളിമാര്‍ക്കു നന്നായി അറിയാം. നനവ് ഉള്ളടത് അല്ലേ കുഴിക്കാന്‍ പറ്റാതോള്ളൂ.
ബംഗാളില്‍ മമത ബാനര്‍ജിയുടെ മന്ത്രിമാരെ പിന്‍വലിക്കും എന്നാ ഭീക്ഷണി വെറും രാഷ്ട്രിയ നാടകം മാത്രം ആണ്. അല്ലേല്‍ പെട്രോള്‍ വിലവര്‍ധന നീക്കില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞു കഴിഞ്ഞ അവര്‍ ഇതൊനോടകാം മന്ത്രിമാരെ പിന്‍വലിച്ചേനെ. എവിടേയോ വായിച്ചു അഴിമതിക്ക് എതിരെ ജനങ്ങള്‍ പോരാടിയത്തിന് ഉള്ള ശിക്ഷ ആണ് ഈ വിലവര്‍ധന. അഴിമതിക്ക് എതിരെ പോരാടാന്‍ ജനങ്ങളെ ഇറക്കി എന്ന് പറയുന്നവര്‍ ഇതുവരെ ഉണ്ടായ ഒരു പെട്രോള്‍ വില വര്‍ധനക്ക് എതിരെയും പ്രതികരിച്ചു ഇല്ല. അവര്‍ക്ക് ജനലോക്പാല്‍ ബില്‍ കൊണ്ടുവന്നു അതിന്റെ സര്‍വഅധികാരി ആകാന്‍ ഉള്ള തിരക്കില്‍ ആണ്. ഇന്ന് അഴിമതിക്ക് നല്ല മാര്‍ക്കറ്റ് ആണ്, ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് അത്ര വിലയില്ല. ഈ വിലവര്‍ധനയും അഴിമതി മൂലം ആണെന്ന് വെറുതെ വാദിക്കാന്‍ പറയാതെ ജനങ്ങളെ അഴിമതിക്ക് എതിരെ പ്രതികരിക്കാന്‍ സംഘടിപ്പിച്ച പോലെ ഇതിനു എതിരെയും സംഘടിപിച്ചു കൂടെ?? അത് ഏതെങ്കിലും പാര്‍ട്ടിക്ക് എതിരയോ സര്‍ക്കാരിനു എതിരയോ ആകാരുത്. കുത്തക മുതലാളിമാര്‍ക്കും അവരുടെ രാഷ്ട്രിയ-ഉദ്യോഗസ്ഥ ഭൃത്യന്മാര്ക്കും എതിരെ ആകണം. അല്ലേല്‍ വെറും രാഷ്ട്രിയ ലാഭത്തിനായി കളിക്കുന്ന കളിയിലെ കരുക്കള്‍ ആയി മാറും എന്നും വിഡ്ഢികള്‍ എന്ന് മുദ്രകുത്തപെട്ട ജനങ്ങള്‍ .
ഇപ്പോള്‍ പെട്രോള്‍ വില നിയന്ത്രണം മാത്രമേ കമ്പനികള്‍ക്ക് കൊടുത്തിട്ടോള്ളൂ. അത് മാത്രം പോര ഡിസലിന്റെയും പാചകവാതകത്തിന്റെയും വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം കമ്പനികള്‍ക്ക് കൊടുക്കണം എന്നാ മന്‍മോഹന്‍സിങ്സിംഗ്ജിയുടെയും പരിവാരങ്ങളുടെയും ആഗ്രഹം, അവര്‍ അത് ഈ കണക്ക് പോയാല്‍ ഭാവിയില്‍ നടപ്പകുകയും ചെയ്യും. അങ്ങനെ ചെയുന്നത് കൊണ്ട് രാജ്യത്തിന്റെ പുരോഗതി ആണ് ഉണ്ടാകുന്നെ എന്ന് പറയുന്ന ഏക്നോമിക്സ് സാധാരണ ജനങള്‍ക്ക് മനസ്സിലാകില്ല. അത് ചെയ്തെ തീരു എന്നാ വാശിയില്‍ ആണേല്‍ ചെയ്തോ. പക്ഷേ ഇതിന്റെ പേരില്‍ ചുമത്തിയ അധിക നികുതി മാറ്റിയിട്ടു മതി അങ്ങനെ ഒരു നീക്കം. ഒന്നുങ്കില്‍ കുത്തക മുതലാളിമാരുടെ കീശ നിറക്കാന്‍ അല്ലേല്‍ രാഷ്ട്രിയഭൃത്യന്മാരുടെ കീശ നിറക്കാന്‍ പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരിയാല്‍ മതി,രണ്ടും കൂടെ നടക്കില്ല.നടത്താന്‍ നോക്കിയാല്‍ അന്ന് ജനം പ്രതികരിക്കും എന്നാ വിശ്വാസത്തില്‍ നിറുത്തുന്നു.
(അടുത്ത വില വര്‍ധനക്ക് വീണ്ടും പ്രതികരിക്കുന്നതാകും)
3 അഭിപ്രായങ്ങൾ:
സന്ദർഭോചിതം
ആനുകാലികം...!!
Nannaayi paranju..Loka bankinte santhathiyaya manmohanil ninnum ithilappuram naam kaanendi varum
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ