2011, മാർച്ച് 28

താമര വിരിഞ്ഞു...

കേരള നിയമസഭയില്‍ ഇതുവരെ ഒരു സ്ഥാനാര്‍ഥിയെ വിജയിപിച്ചു എം.എല്‍.എ ആക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.പക്ഷേ ഒരു എം.എല്‍.എയെ ചാക്കിട്ടു പിടിക്കാന്‍ കഴിഞ്ഞു.ഇനി ഈ നിയമസഭയുടെ കാലാവധി തീരും വരെ അവര്‍ക്ക് വാദിക്കാം ഞാനഗള്‍ക്കും ഒരു എം.എല്‍.എ ഉണ്ട് എന്നു. ബി.ജെ.പിക്ക് വളക്കുര്‍ ഇല്ലാത്ത മണ്ണ് ആണ്  കേരളത്തില്‍.അത് കേന്ദ്രത്തില്‍ ഇരിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് വരെ അറിയാം.ഇതുവരെ ഇവിടെ ഉള്ള കുറെ പേരെ മന്സരിപ്പിച്ചു നോക്കിയിട്ട് പലര്‍ക്കും കെട്ടി വെച്ച കാശ് പോല്ലും കിട്ടിയില്ല.ഇനിയും കെട്ടി വെച്ച കാശ് പൊക്കുന്നതല്ലാതെ ഒന്നും നടക്കില്ല എന്നു മനസ്സിലയോണ്ടാക്കണം അവര്‍ അടവ് മാറ്റി.കണ്ണന്താനം വലയില്‍ വീണു.ഇനി ആര്‍ക്കൊക്കെ വല വീശിയിട്ടുന്ടന്നു കണ്ടറിയണം.കണ്ണന്താനം ബി.ജെ.പിയില്‍ എത്തിയപ്പോ ആദ്യം വിചാരിച്ചു അവര്‍ ഈ തവണ നിയമസഭയില്‍ താമര വിരിയിക്കും എന്നു.എന്നാല്‍ അങ്ങേര്‍ക്കു സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ട്ടമില്ലത്രേ.അതുകൊണ്ട് കണ്ണന്താനത്തെ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് ഉറപ്പായും പ്രതീക്ഷിക്കാം.

ഒരു മണ്ഡലത്തില്‍ മാത്രം ഒതിക്കി നിറുത്താന്‍ ഉള്ളതല്ല തന്‍റെ പൊതുപ്രവര്‍ത്തനം എന്നു കണ്ണന്താനം പറയുമ്പോ കാഞ്ഞിരപ്പള്ളി കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചിട്ടാ പറയുന്നേ എന്നു തോന്നി പോകും.സിന്ധു ജോയ് ചാടിയത്‌ സീറ്റ്‌ കിട്ടാത്തതുകൊണ്ട് ആണെങ്കില്‍ ഇദ്ദേഹം ചാടിയത്‌ മന്ത്രി ആക്കഞ്ഞതുകൊണ്ട.മന്ത്രി ആക്കാന്‍ പറ്റിയ സ്ഥലം കോണ്‍ഗ്രസ്സും അല്ല സി.പി.എംമും അല്ല,അവിടെ അതിനു തയാറായി നില്‍ക്കുന്ന ആള്‍കാരെ മുട്ടിയിട്ടു നടക്കാന്‍ മേലാ.പിന്നെ മിച്ചമുള്ളത് ബി.ജെ.പി മാത്രം.അതുകൊണ്ട് അവരുടെ വിശാല ചിന്താഗതിയുമായി പുള്ളിക്കാരന്‍ പോയി.പോകട്ടെ...

എന്തായാലും ഓ.രാജഗോപാലിന് ശേഷം ഒരു കൊള്ളാവുന്ന നേതാവ് ഇല്ലാത്ത ബി.ജെ.പിക്ക് ഒരു നേതാവായി..ഇനി ബി.ജെ.പി കേന്ദ്രത്തില്‍ വന്ന കേരളത്തിന്‌ ഒരു മന്ത്രിയും ആയി.

2011, മാർച്ച് 27

വിനാശകാലേ വിപരീധ ബുദ്ധി....

അബ്ദുള്ളകുട്ടി,കെ.എസ്.മനോജ്‌,മഞ്ഞളാംകുഴി അലി,അല്‍ഫോന്‍സ് കണ്ണന്താനം,ഒടുവില്‍ സിന്ധു ജോയിയും. ഇവര്‍ ആണ് അടുത്ത കാലത്ത് സി.പി.എം വിട്ട ചില പ്രമുഖര്‍.ഇതില്‍ അബ്ദുള്ളകുട്ടിയും സിന്ധു ജോയിയും എസ്.എഫ്.ഐ യിലുടെ രാഷ്ട്രിയത്തില്‍ വന്നവര്‍ ആണ്.അതായതു കമ്മ്യൂണിസം ബാക്കി ഉള്ളവരെക്കാള്‍ കുറച്ചു കൂടുതല്‍ അറിയാവുന്നവര്‍.അബ്ദുള്ളകുട്ടിയെ പാര്‍ട്ടി പുറത്താക്കിയതാ.അത് കഴിഞ്ഞു പതിയെ കോണ്‍ഗ്രസില്‍ എത്തുവായിരിന്നു.എന്നാല്‍ സിന്ധു ജോയ് ഭയങ്കര ഫാസ്റ്റ് ആണ്.രാജി വെച്ച് അന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസില്‍ കേറുക.ഇത്ര ധൃതി വെച്ച് കോണ്‍ഗ്രസില്‍ എത്തിയത് എന്തിനാ?കാട്ടകടയില്‍ ജയ ഡാര്‍ലിയെ ഇടതു പക്ഷം നിറുത്തിയ പോലെ നിറുത്തും എന്ന് കരുതിയന്നോ?? വര്‍ഷങ്ങള്‍ ആയി നിന്നവര്‍ക്ക് സീറ്റ്‌ ഇല്ല അപ്പോഴാ സ്ഥാനാര്‍ഥി പട്ടിക ഇട്ടു കഴിഞ്ഞു വന്ന ഒരാള്‍ക്ക് കൊടുക്കന്നെ.

തന്നെ പാര്‍ട്ടി പരിഗണിക്കുനില്ല എന്നാ സിന്ധു ജോയിയുടെ വാദം  വെറും പൊള്ളയാണ്.വിക്കിപീഡിയിലെ സിന്ധു ജോയിയുടെ ഈ  പ്രൊഫൈല്‍ വായിച്ചു നോക്കിയാ മാത്രം മതി.കഴിഞ്ഞ തവണ പുതുപള്ളിയില്‍ നിയമസഭ മണ്ഡലത്തില്‍  മത്സരിക്കാനും പിന്നിട് ഏറണാകുളം ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാനും അവസരം നല്‍കിയത് പാര്‍ട്ടി പരിഗനിക്കതോണ്ടാന്നോ??ബാക്കി ഉള്ള സ്ഥാനമാനങ്ങള്‍ പരിഗണിക്കാതെ കിട്ടിയതന്നോ??എങ്കില്‍ ക്കെ.എസ്.യുയിലും യൂത്ത് കോണ്‍ഗ്രസില്‍ ഉള്ളവരും ഇത്രേം പെട്ടെന്ന് ഇടതു പാളയത്തില്‍ എതെണ്ടിരിക്കുന്നു.ഒരു തദേശ സ്വയംഭരണ സീറ്റില്‍ പോലും പരിഗണിക്കാതെ ആയിരകണക്കിന് പ്രവര്‍ത്തകര്‍ ഉണ്ട് അവിടെ.അതും നല്ല കഴിയും വിവരവും ഉള്ളവര്‍.

പണ്ട് സിന്ധു ജോയ് എസ്.എഫ്.ഐയില്‍ സമരങ്ങള്‍ നടത്തിയിരിന്ന കാലം.തീപൊരി പ്രസംഗങ്ങള്‍ കൊണ്ട് അണികളെ കൊരിതരുപ്പിച്ചിരുന്ന കാലം. അങ്ങനെ ഒരു നേതാവ് ക്കെ.എസ്.യുയില്‍ മറ്റും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്.ഉണ്ടായിരുന്നെകില്‍ ആ പ്രസ്ഥാനം ഇന്ന് ഇങ്ങനെ നാമാവിശേഷം ആകില്ലയിരിന്നു. ഒരു സമരം ഉണ്ടായ ആദ്യമേ പോലീസുകാരുമായി ഒരു ധാരണ ഉണ്ടാക്കി ക്യാമറക്ക് മുന്നില്‍ അടിമെടിക്കുകയും പിന്നെ നല്ല തല്ലു വരുന്നതിനു മുന്നേ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനും മാത്രമേ ക്കെ.എസ്.യു നേതാക്കളെ കിട്ടുതോള്ളൂ.എന്നാ പോലീസ് ഞങ്ങള്‍ക്ക് പുല്ലാ എന്ന് പറഞ്ഞു നീങ്ങുന്ന സിന്ധു ജോയിയെ പോല്ലുള്ള പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹരം ആയിരിന്നു.അതുകൊണ്ടന്നു എസ്.എഫ്.ഐയില്‍ വിദ്യാര്‍ത്ഥികളുടെ ഒരു തള്ളികയറ്റം ഉണ്ടായതു.ശരിക്കും പറഞ്ഞ എസ്.എഫ്.ഐയെ ഇന്നത്തെ എസ്.എഫ്.ഐ ആകിയതില്‍ ഒരു നല്ല പങ്കു വഹിച്ച ഒരാള്‍ ആണ് സിന്ധു ജോയ്.അങ്ങനെ ഉള്ള ഒരാള്‍ പാര്‍ട്ടി വിട്ടപ്പോ എന്താ കാരണം എന്ന് അന്വേഷിക്കാതെ "ഒരുത്തി മറുകണ്ടം ചാടി" എന്നാ സ:വി.എസിന്‍റെ പ്രസ്താവന തീര്‍ത്തും ശരിയായില്ല.

ഇപ്പൊ വലതു ചാടിയിട്ടു ഉള്ള ഇമേജ് പോയി എന്നല്ലാതെ എന്താ സിന്ധു ജോയിക്ക് കിട്ടിയത്. ഭാവിയില്‍ എന്തെല്ലും കിട്ടും എന്ന് പ്രതിക്ഷിക്കാം.അല്ലേലും വര്‍ഷങ്ങള്‍ ആയി കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരെക്കള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ഇടതു ചേരിയില്‍ നിന്ന് വരുന്നവരെ ആണെല്ലോ.പരിഗണന,മതവിശ്വാസി ആയി ജീവിക്കാന്‍ അനുവധിക്കുനില്ല എന്നാ വാദം ഒകെ പറഞ്ഞോട്ടെ.പക്ഷേ ചാടിയത്‌ സീറ്റ്‌ കിട്ടഞ്ഞിട്ടന്നു എല്ലാവര്ക്കും മനസ്സിലാകും.

വിനാശകാലേ വിപരീധ ബുദ്ധി....

2011, മാർച്ച് 23

വന്നു ഓണ്‍ലൈന്‍ വോടിംഗ്....

അതെ.ഇനി വീട്ടില്‍ ഇരുന്നും വോട്ട് രേഖപെടുത്താം.പക്ഷേ ഈ സംവിധാനം കേരളത്തില്‍ അല്ല എത്തിയത്.നരേന്ദ്ര മോഡിയുടെ വാഴും ഗുജറാത്തില്‍ ആണ്.ഗുജറാത്തിലെ ഗാന്ധിനഗര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള സാധാരണസംവിധാനത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം ഉപയോഗിക്കാനാവുക.ഇതിനായി ഗുജറാത്ത്‌ സര്‍കാര്‍ ഇ-ബൂത്തുകള്‍ ഒരുക്കുന്നുണ്ട്.അതായതു ഒന്നുങ്കില്‍ വീട്ടില്‍ ഇരുന്നു അല്ലേല്‍ ഇ-ബൂത്തില്‍ പോയി വോട്ട് രേഖപെടുത്താം.

ഓണ്‍ലൈന്‍ ആയി വോട്ട് രേഖപെടുത്താന്‍ ചെയ്യണ്ടത് ഇങ്ങനെ.ഇ-വോട്ടിനായി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെത്തി ആദ്യം രജിസ്റ്റര്‍ചെയ്യണം. തുടര്‍ന്ന് സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണോ സര്‍ക്കാര്‍ ഇ ബൂത്താണോ ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ കണ്ടെത്തി ഇതിനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെപ്പിക്കുന്നതോടെ വോട്ടിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.വോട്ടെടുപ്പ് ദിവസത്തില്‍ ഇ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തശേഷം വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള പാസ് വേഡ് അഞ്ചു മിനുട്ട് മാത്രമേ നിലനില്‍ക്കുകയുള്ളു. തെറ്റിയാല്‍ രണ്ട് തവണ കൂടി പുതിയ പാസ് വേഡ് അനുവദിക്കും. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ഇലക്ട്രോണിക് റസീറ്റും നല്‍കും.

മുന്‍പ് അന്യ സംസ്ഥാനങ്ങളില്‍ താമസ്സിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന് ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.ഓണ്‍ലൈന്‍ വോടിങ്ങിളുടെ അതിനു ഒരു പരിഹാരം ആകും.ഇനി ഈ സംവിധാനത്തിന്‍റെ ഗുണദോഷങ്ങളും ഇത് ദുരുപയോഗം ചെയ്യാമോ എന്നത് വഴിയെ കണ്ടു അറിയേണ്ടതുണ്ട്.ഇനി ഇങ്ങനെ ഒരു സംവിധാനം എന്ന് കേരളത്തില്‍ വരുമോ ആവോ?? ഏതായാലും പണ്ട് ട്രാക്ടറിനും കമ്പ്യൂട്ടറിനും വരുന്നതിനു എതിരെ കൊടി പിടിച്ച പോലെ ഇതിനു എതിരെ ആരും കൊടി പിടിക്കും എന്ന് തോന്നുനില്ല.കാരണം ഇത് വോട്ട് അല്ലെ.ഒന്നോ രണ്ടോ ഇങ്ങനെ കിട്ടിയാല്‍ എന്താ പുളിക്കുമോ??

2011, മാർച്ച് 22

ആരെല്ലും ഒന്ന് സ്ഥാനാര്‍ഥി ആകുമോ???

അല്ല ഇത് എന്താ നടക്കുന്നെ?? ഒരു ദേശിയ പാര്‍ടിക്ക് ഒരു സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാന്‍ ഇത്ര അധികം ബുദ്ധിമുട്ടോ??? പറഞ്ഞു വരുന്നത് പൂഞ്ഞാര്‍ സീറ്റിനെ കുറിച്ചാ.അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കുനില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു പോയ പൂഞ്ഞാര്‍ സീറ്റില്‍ ഒരല്ലേ കണ്ടെത്താന്‍ ഇടതുപക്ഷം കുറച്ചൊന്നുമല്ല തല പുകച്ചത്. കേഡര്‍ സംവിധാനം ഉള്ള സി.പി.എം പോല്ലുള്ള ഒരു പാര്‍ട്ടിക്ക് ഒരാള്‍ക്ക് പകരാന്‍ വെക്കാന്‍ വേറെ ആളെ കിട്ടാനില്ല എന്ന് കേള്‍ക്കുമോ ആ പാര്‍ട്ടിയുടെ ദയനിയാവസ്ഥ വ്യക്തമാക്കുവാന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വേണ്ടി ഇവിടേ മത്സരിച്ചത് പി.സി.ജോര്‍ജ് ആണ്.പുതുക്കിയ മണ്ഡല പരിധിയില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കുറേ അധികം പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്നതും, പി.സി.ജോര്‍ജ് ഇടത്തില്‍ നിന്ന് വലതു മാറിയതും മൂലം അല്‍ഫോന്‍സ് കണ്ണന്താനത്തെ രംഗത്ത് ഇറക്കി.എന്നാല്‍ തന്നിക്ക് ഒരു മണ്ഡലത്തില്‍ മാത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു അങ്ങേരു സീറ്റ്‌ വലിച്ചെറിഞ്ഞിട്ട്‌ എങ്ങോട്ടോ പോയി.പിന്നത്തെ പുകില്‍ ആരെ സ്ഥാനാര്‍ഥിയായി നിറുത്തും എന്നതാ.ഒന്നുങ്കില്‍ അവര്‍ക്ക് പി.സി.ജോര്‍ജ് എന്നാ നാക്കിനു എല്ല് തീരാ ഇല്ലാത്ത നേതാവിനെ പേടിയാ അല്ലേല്‍ പുള്ളിയുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള ഒരു നേതാവ് ഈ കേരളത്തിലെ ഇടതുപക്ഷത്തിനു ഇല്ല.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ആധിപത്യം വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇടതുപക്ഷം.അല്ലെങ്കില്‍ പിന്നെ ജോര്‍ജ്.ജെ.മാത്യു സ്വത്നത്രനായി മത്സരിക്കുന്നു എന്ന് കേട്ടപാടെ പുള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരണ്ടേ ആവശ്യം ഉണ്ടോ? ജോര്‍ജ്.ജെ.മാത്യു സര്‍വ്വസ്വതന്ത്രനായി നിലകൊള്ളുമെന്ന എന്നാ നിലപാട് എടുക്കുകയും പിന്നീടു മത്സരരംഗത്തുനിന്ന് പിന്‍മാറും എന്ന് അറിയിച്ചതോടെ വീണ്ടും വേറെ ആളെ തപ്പി നടക്കേണ്ടി വന്നു.അവസാനം അഡ്വ. മോഹന്‍തോമസിനെ ഇന്നലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.പുള്ളിയും മുന്‍ കേരള കോണ്‍ഗ്രസ്‌ തന്നെ.അതോടെ ഉറപ്പിക്കാം പി.സി.ജോര്‍ജ്ജിനോട് മത്സരിച്ച തോറ്റു തൊപ്പി ഇടും എന്ന് കാര്യം ഇടതുപക്ഷത്തിനു അറിയാം.അല്ലേല്‍ ഇത്രേം പോന്ന ഒരു പാര്‍ട്ടിയില്‍ ഒരു ശക്തന്‍ നേതാവിനെ ഇറക്കുമതി ചെയ്യാനാണോ പാട്.അതുപോലെ തന്നെ തങ്ങളില്‍ കൊള്ളാവുന്ന ഒരുത്തനും പൂഞ്ഞാറില്‍ ഇല്ലാന്ന് വിളിച്ചു പറയുകയാണ്‌ ഇടതുപക്ഷത്തിന്‍റെ സംസ്ഥാന നേതൃത്വം.

ഇടതുപക്ഷത് സ്ഥാനാര്‍ഥിയെ കിട്ടാനാ ബുദ്ധിമുട്ട് എങ്കില്‍ വലതുപക്ഷത് നേരെ തിരിച്ചാ.അവിടെ ഉള്ള സീറിനു അവകാശികള്‍ രണ്ടോ മൂന്നോ അതില്‍ മേല്ലോ ആണ്.ഭൂരിഭാഗം ആള്‍കാരെയും എങ്ങനെ പിണക്കാതെ സീറ്റ്‌ കൊടുക്കും എന്ന് ചിന്തിച്ചു തലപുകക്കുവാ വലതുപക്ഷ നേതാക്കള്‍.എത്ര ഒകെ ശ്രമിച്ചാലും ചിലരെ പിണക്കേണ്ടി വരും.അതുകൊണ്ട് തന്നെ വിമത ശല്യം ഏറ്റവും കൂടുതല്‍ അവര്‍ക്കാണ്.എന്തായാലും ഈ തവണ വിമത ശല്യം മൂലം ലാഭം ഇടതുപക്ഷത്തിനു ഉണ്ടായന്നു ഇപ്പോളെ മനസിലാക്കാം. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ജോര്‍ജ്ജിന് കിട്ടി.കട്ടാകടയില്‍ ജയാ ഡാര്‍ലിയെയും കിട്ടി.മൂന്നും നാലും ഏഴു പേര് ഉള്ള കേരള കോണ്‍ഗ്രസ്‌(പി.സി.തോമസ്‌) വിഭാഗം സ്റ്റീഫന്‍ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ഥി ആക്കിയത് ആള് വേറെ ആള്‍ ഇല്ലാതോന്ടക്കം.പക്ഷേ കട്ടാകടയിലെ ലോജിക് മനസിലാകുന്നില്ല.അവിടയും വേറെ ആളെ കിട്ടാനില്ലേ??
ഇടതു സ്വന്തന്ത്ര സ്ഥാനാര്‍ഥിക്കള്‍ പണ്ട് മുതലേ ഉണ്ട്.പക്ഷേ ഈ വലതു ചാടി വരുന്നവരെ ഉടനെ പിടിച്ചു സ്ഥാനാര്‍ഥി ആകുന്നതു എന്തുകൊണ്ടാന്നവോ?? ജയസാധ്യത മുന്നില്‍ കണ്ടു നിര്‍ണയിക്കുന്നതാന്നു പറയുമ്പോ ഇടതു മുന്നണിക്ക്‌ ഒരു വലതു ചുവ വരും.

2011, മാർച്ച് 20

സൗജന്യം..... സൗജന്യം....

ഒരു ലാപ്ടോപ് മേടിക്കണം എന്ന് കരുതി ഇരിക്കുവായിരിന്നു ഞാന്‍.ഡി.എം.കെയുടെ പ്രകടനപത്രിക കണ്ടപ്പോ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലോട്ടു താമസം മാറ്റിയല്ലോ എന്ന് ആലോചിക്കുവാ.എന്തൊക്കെയാ ഈ തവണ അവരുടെ വക വാഗ്ദാനം.കഴിഞ്ഞ തവണ വെറും ഒരു ടി.വി മാത്രമേ സൗജന്യമായി ഉണ്ടായിരിന്നോള്ളൂ.ഈ തവണത്തെ പ്രകടനപത്രികയില്‍ ഇങ്ങനെ.വീട്ടമ്മമാര്‍ക്ക് ഗ്രൈന്‍ഡര്‍ അല്ലെങ്കില്‍ മിക്സി എന്‍ജിനീയറിണ്ഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, അങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെ ഉണ്ട്.വാഗ്ദാനങ്ങളുടെ ഒരു പെഴുമഴ തന്നെ.ഇത് നമ്മുടെ നാടിലെ രാഷ്ട്രിയ വാഗ്ദാനം പോലെ അല്ല.കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ടി.വി. ഒട്ടുമിക്ക ഇടങ്ങളിലും കിട്ടി എന്നാന്നു അറിയാന്‍ കഴിഞ്ഞത്.അങ്ങനെ എങ്കില്‍ ഈതവണ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വന്ന ഇതൊക്കെ ലഭിക്കും എന്ന് ഉറപ്പിക്കാം.

ഇത്രേ ഒകെ സൗജന്യം നല്‍കിയാല്ലും അവര്‍ക്ക് ഒരു നഷ്ട്ടവുമില്ല. 2 ജി കുംഭകോണത്തില്‍ അവര്‍ക്ക് ലഭിച്ച ലാഭത്തിന്‍റെ എത്ര ശതമാനം വരും ഈ കൊടുക്കുന്നവയുടെ വില ഒകെ നോക്കിയാ?? വെറും ഒരു 2 ജി മാത്രമേ ഇത്ര അധികം ലാഭം ലഭിച്ചതായി അറിവോള്ളൂ.അത്രേ എത്രയോ അഴിമതികളും തട്ടിപ്പും ഒകെ നടന്നിട്ടുണ്ടാക്കും.അതിന്‍റെ ഒകെ കണക്കു എടുത്തു നോക്കിയാ അവര്‍ക്ക് ഈ സൗജന്യം നല്‍കുന്ന തുക ഒന്നുമല്ല, വെറും ഒരു ജീരക മിഠായി വാങ്ങുന്ന പോലെയാ.വീണ്ടും അഞ്ചു കൊല്ലം കട്ടുമുടിക്കാനായി, മുന്പ് കട്ട മുതല്‍ ഒള്ളിപ്പിക്കാനായി അവയ്ക്ക് അധികാരത്തില്‍ വന്നെ പറ്റു.അതിനാ ഈ പൊടികയ്കള്‍.

ഒരു വിധത്തില്‍ നോക്കിയാല്‍ ഈ സൗജന്യം കൊടുപ്പ് കൊണ്ട് അവിടെ ഉള്ള ആള്‍കാരെ മടിയന്മാര്‍ ആകുകയ ചെയുന്നെ.ഒരു രൂപയ്ക്കു ഒരു കിലോ അരി,സൗജന്യ ബസ്‌ പാസ്‌,സൗജന്യ വൈദ്യുതി അങ്ങനെ എന്തും ഏതും സൗജന്യമായി വീട്ടില്‍ ലഭിക്കാന്‍ തുടങ്ങി കഴിഞ്ഞാ പിന്നെ എന്തിനു പണി എടുക്കണം??ചുമ്മാ ഉണ്ണുക ഉറങ്ങുക അത്രേം ചെയ്ത പോരെ.അങ്ങനെ മടിയന്മാര്‍ ആയി അവസാനം ഈ സൗജന്യം നല്‍കുന്ന നേതാക്കളുടെ ദയകടാഷങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും.നമ്മുടെ കേരളത്തിലും ഇതിനുള്ള ഒരു സാധ്യത കാണുന്നു.പണ്ട് പാടത്തിലും പറമ്പിലും പണി എടുത്തിരുന്ന നമ്മള്‍ ഇപോ എ.സി റൂമില്‍ ഇരുന്നോല്ല ജോലി അല്ലാതെ ചെയ്യാന്‍ വയ്യ എന്നാ അവസ്ഥയിലേക്ക് നീങ്ങുവന്നു.ഇനി ആരെങ്കിലും എന്തെല്ലും കൃഷി,വ്യവസായം എന്നോകെ പറഞ്ഞു എത്തുവാണേല്‍ അപ്പൊ അവിടേ ഉയരും ഒരു കൊടിയും കാല്‍ കാശിനു ഗുണം ഇല്ലാത്ത നേതാക്കളും.നാട്ടില്‍ ഇത്ര അധികം പാഠങ്ങള്‍ ഉണ്ടായിട്ടും കൃഷി ചെയ്യാം ആള്‍ ഇല്ലാത്തതു മൂലം നമ്മള്‍ക്ക് അന്യ സംസ്ഥാനത്ത് നിന്ന് അരിയും പച്ചകറികളും ഇറക്കുമതി ചെയേണ്ടി വരുന്നു.നമ്മള്‍ കൃഷി ചെയ്യഞ്ഞിട്ടു കേന്ദ്ര വിഹിതം കുറഞ്ഞു പോയി എന്ന് പറഞ്ഞു കൊടി പിടിച്ചിട്ടു ഒരു കാര്യവും ഇല്ല.നമ്മള്‍ ചെയ്യാന്‍ ഉള്ളത് നമ്മള്‍ ചെയ്യണം.അത് വേറെ ആരെങ്കിലും ചെയും എന്ന് കരുതി ഇരുന്ന അത് സ്വന്തം വില കുറച്ചു കാണിക്കല്‍ മാത്രമാന്നു.

അന്യദേശങ്ങളില്‍ വന്നു പണി എടുക്കുന്ന മിക്കവരും നാട് വിട്ടു പോകാന്‍ താല്പര്യം ഉണ്ടായിട്ടല്ല പോകുന്നെ.നാട്ടില്‍ തൊഴില്‍ കിട്ടാത്തത് കൊണ്ട് മാത്രമാന്നു.സ്വന്തമായി എന്തെല്ലും ചെയ്യാന്‍ മുതിര്‍ന്നാ അതിനു തടസ്സമായി ചില കുത്തക മുതലാളിമാരും അവരുടെ ശിങ്കടി നേതാക്കന്മാരും രംഗപ്രവേശനം ചെയും.അവസാനം കുത്തുപാള എടുത്തു,സ്വന്തമായി എന്തെല്ലും ചെയ്യാന്‍ തുടങ്ങിയ ആ നേരത്തെ പഴിച്ചുകൊണ്ട് ഇരിക്കേണ്ടിവരും. എന്തിനും ഏതിനും സ്വന്തമായി ഒരു അഭിപ്രായം പറയുന്ന മലയാളികള്‍,സ്വന്തമായി ഒന്നും ചെയ്യാതെ,അടുത്തുള്ളവനെ കുറ്റം പറഞ്ഞു,ഇത് എന്‍റെ പ്രശ്നം അല്ല,അത് വേറെ ആരെല്ലും നോക്കിക്കൊള്ളും എന്ന് പറഞ്ഞു ഇരിക്കാന്‍ തുടങ്ങിയ നാളെ നമ്മുടെ നാട്ടിലും ഇപ്പൊ തമിഴ്നാടില്‍ വന്ന പ്രകടനപത്രിക പോലെ ഒന്ന് പ്രതിക്ഷിക്കാം.സൗജന്യം കാത്തു കിടക്കുന്നവര്‍ക്കായി ഒരു സൗജന്യ പെരുമഴ.

സാക്ഷരത നേടിയ കഴുതകള്‍ ആകുമോ നമ്മള്‍??

2011, മാർച്ച് 18

2006 ആവര്‍ത്തിച്ചിരിക്കുന്നു:വീണ്ടും വി.എസ് മത്സരത്തിനു.....

ഒരു അഞ്ചു വര്‍ഷം മുന്നേ നടന്ന കഥ വീണ്ടും നടന്നിരിക്കുന്നു.അതെ സഖാവ് വി.എസ് മലമ്പുഴയില്‍ മത്സരിക്കുന്നു.കഴിഞ്ഞ ദിവസം സഖാവിനു സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന് എഴുതിയ "ലാല്‍ സലാം സഖാവേ" എന്നാ പോസ്റ്റ്‌ ഞാന്‍ ഇതിനോടകം ഡിലീറ്റ് ചെയ്തു കളഞ്ഞിരിക്കുന്നു.എന്നാലും അതില്‍ പറഞ്ഞതില്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല.ആ പോസ്റ്റിലെ ചില കാര്യങ്ങളും അതിനു ലഭിച്ച ചില പ്രതികരണങ്ങളും ഇവിടെ വീണ്ടും എഴുതുന്നു.

ഔദ്യോഗിക പക്ഷം 2006 ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഈ തവണ വളരെ കരുതികൂട്ടിയ കളിച്ചത്.എന്നാ ആ കളികള്‍ക്ക് ഒന്നും വി.എസിന് സീറ്റ്‌ നല്‍കുന്നത് തടയാന്‍ ആയില്ല.കഴിഞ്ഞ തവണ ഒഴിവാക്കാന്‍ കഴിയാത്ത ചില വി.എസ് പക്ഷകരെ ആണ് അവര്‍ മത്സരിപ്പിച്ചതെങ്കില്‍ ഈ തവണ കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വി.എസ് പക്ഷക്കാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനം പിടിച്ചു.വി എസിനെ മത്സരിപ്പിച്ചില്ലങ്കിലും,സ്ഥാനാര്‍ഥി ആക്കിയത് കൊണ്ട് അവര്‍ മിണ്ടാതെ ഇരിക്കും എന്നായിരിന്നു ഔദ്യോഗിക പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.എന്നാ സ്ഥാനങ്ങള്‍ക്ക് അല്ല ആദര്‍ശങ്ങള്‍ക്കു വിളി കല്‍പ്പിക്കുന്നവരാന്നു ഞങ്ങള്‍ എന്ന് പല സ്ഥാനമോഹികളെയും അറിയിച്ചു കൊണ്ട് അവര്‍ വി.എസിനു സീറ്റ്‌ നിഷേധിച്ചത് ചോദ്യം ചെയ്തതോടെ ആ കണക്കുകൂട്ടല്‍ ഒകെ അറബി കടലില്‍ ഒളിച്ചു പോയി.

"വി.എസിനെ മത്സരിപ്പിച്ചില്ലങ്കില്‍ പത്തു സീറ്റ്‌ പോല്ലും കിട്ടില്ല സി.പി.എംമിനു"- വി.എസിനു സീറ്റ്‌ ഇല്ല എന്ന് അറിഞ്ഞ ഒരു ഇടതുപക്ഷ അനുഭാവിയുടെ വാക്കുകള്‍ ആണ് ഇവ. കഴിഞ്ഞ പോസ്റ്റിനു ജയന്‍ എന്നാ ഒരു സഖാവ് എഴുതി "വ്യക്തി പൂജ അല്ല ആദര്‍ശമാന്നു സി.പി.എം മിന്‍റെ തത്വം." അത് വളരെ അധികം ശരി തന്നെ. പക്ഷേ വി.എസ് എന്നത് ഒരു സാധാരണ വ്യക്തി അല്ല.ആദര്‍ശങ്ങളുടെ ഒരു പ്രതിരുപമാന്നു.ഏതു ആദര്‍ശങ്ങള്‍ കൊണ്ടാന്നോ പാര്‍ട്ടി കെട്ടി പൊക്കിയത്,ആ ആദര്‍ശം പിന്തുടരുന്ന വി.എസിനെ ജനങ്ങള്‍ ബഹുമാനിക്കുന്നു,അത് വ്യക്തി പൂജ അല്ല. മരിക്കുവോള്ളം മുഖ്യമന്ത്രിയോ എം.എല്‍.എയോ ആയി തുടരാന്‍ ഉള്ള ആര്‍ത്തി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനു ഇല്ല. ഇ.എം.എസ്, നായനാര്‍ പോലെ ഉള്ള  പഴയ സഖാക്കളുടെ രാഷ്ട്രിയചരിത്രം നോക്കിയാ മതി.പ്രായാധിക്യം മൂലം അവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നിട്ടുണ്ട്.എന്നാല്‍ അവര്‍ക്ക്  പകരം വെക്കാന്‍ അവര്‍ക്ക് തുല്യനായ മറ്റൊരു വ്യക്തി ഉണ്ടായിരിന്നു.എന്നാ ഇന്നത്തെ സ്ഥിതി  അതല്ല. വി.എസിനു പകരം വെക്കാന്‍ മറ്റൊരു ജനനായകന്‍ ഇല്ല.ഒരു ചുവന്ന ഷര്‍ട്ട്‌ ഇട്ടതുകൊണ്ടോ, കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചതു കൊണ്ടോ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ക്കാരന്‍ ആവില്ല. ഇപ്പോള്‍ ഉള്ള പല നേതാക്കളും എ.സി റൂമില്‍ ഇരുന്നു കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ചു ഒരു മൈക്ക് കിട്ടിയാലോ ക്യാമറയുടെ മുന്നില്‍ പെട്ടാലോ പ്രതികരിക്കുന്നവരാണ്.അവരെ ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരനായി കണക്കാക്കാന്‍ ആവില്ല. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാ ജനങ്ങളെ അറിഞ്ഞു,അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസ്സിലാക്കി,അവക്ക് വേണ്ടി പോരാടുന്ന ഒരാള്‍ ആകണം.അതാണ് വി.എസിനെ ഇന്നത്തെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

വി.എസിന്‍റെ തിരിച്ചുവരവ്‌ കോണ്‍ഗ്രസ്‌ പാളയത്തില്‍ വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുന്നു.കോണ്‍ഗ്രസ്‌ ഏതു സി.പി.എം ഏതു എന്ന്  വേര്‍തിരിക്കുന്ന ഒരു വ്യക്തി ആണ് വി.എസ്. ഒരു അനായാസ ജയം സ്വപ്നം കണ്ട അവര്‍ക്ക് അധികാരം പിടിച്ചടക്കണേല്‍ നന്നായി വിയര്‍ക്കേണ്ടി വരും.ഇനി വി.എസിനു പേടിക്കേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉള്ള കാലുവാരല്‍ ആണ്.പണ്ടു വി.എസ് മത്സരിച്ചപ്പോ പാര്‍ട്ടി തന്നെ സഖാവിനെ തോല്‍പ്പിച്ചിട്ടുണ്ട് എന്നാ ചരിത്രം നോക്കിയാ, ഔദ്യോഗിക പക്ഷം ഇത്ര അധികം എതിര്‍പ്പ് കാട്ടിയ ഈ വേളയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ഉള്ള സാധ്യത തള്ളികളയാന്‍ ആവില്ല.പക്ഷേ ഇപ്പോളത്തെ ബാക്കി നേതാക്കള്‍ക്ക് പണ്ടത്തെ പോലെ ജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞെന്നു വരില്ല.വി.എസിനെ ജനങ്ങള്‍ കൈ വിടില്ല എന്ന് പ്രതിക്ഷിക്കുന്നു.ഈ തിരഞ്ഞെടുപ്പില്‍ ഒരു ഭരണമാറ്റം ഉണ്ടായ എക്കാലത്തെയും മികച്ച പ്രതിപക്ഷ നേതാവിനെ നിയമസഭയ്ക്ക് വീണ്ടും ലഭിക്കും.മറിച്ചു ഇടതുപക്ഷം അധികാരം നിലനിര്‍ത്തിയാല്‍ മുഖ്യമന്ത്രി സഖാവ് വി.എസ് തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണം.പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും ഭൂമാഫിയക്കാരെയും നേരിടേണ്ടി വരുമ്പോ കയ്യില്‍ പോലീസ് ഇല്ലേല്‍ ഉണ്ട ഇല്ലാതെ തോക്ക്  കയ്യില്‍ വെക്കുന്ന പോലെയാണന്നു കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് മനസ്സിലായി.

സഖാവ് വി.എസിനു എന്‍റെ വിജയസംസകള്‍

2011, മാർച്ച് 15

കസേര കളി

തിരഞ്ഞെടുപ്പിന് ഇനി കൃത്യം നാലു ആയ്ച്ച.എന്നാലും ഇതുവരെ ഇരു മുന്നണികളിലും അതിന്‍റെ ഒരു ചൂട് വന്നിട്ടില്ല.സ്ഥിരം നടക്കുന്ന കസേര കളിതന്നെ അതിനു കാരണം.ഇടതു ഭാഗത്ത്‌ ഇപ്പൊ കസേര കളി ഏകദേശം തീര്‍ന്നു.ടീമില്‍ കളിക്കാര്‍ കുറവായോണ്ട അത്.വലതു ഭാഗത്തെ കസേര കളിയുടെ പോക്ക് കണ്ടാ നോമിനറേന്‍ പത്രിക കൊടുക്കുന്നതിന്‍റെ അവസാന ദിവസം വരെ നീളും എന്നാ തോന്നുന്നേ. പഴയ കളിക്കാരും പുതിയ കളിക്കാരും ഒകെ കൂടെ മൊത്തം ഒരു അലമ്പ് തന്നെയാ അങ്ങ് ഇന്ദിര ഭവനിലും മറ്റു വലതു ആസ്ഥാനങ്ങളിലും. ഈ അലമ്പിനു കാരണം നമ്മള്‍ കഴുതകളാ.അഞ്ചു കൊല്ലം കഴിയുമ്പോ ഇടതും വലതും മാറി കുത്തുന്ന നമ്മള്‍ ഈ തവണ ഊഴമനുസരിച്ച് വലതിനെ പൊക്കി വിടും എന്ന് എല്ലാ കൊലകൊമ്പന്മാര്‍ക്കും അറിയാം. കഴിഞ്ഞ അഞ്ചു കൊല്ലം കൈയിട്ടു വരാന്‍ കിട്ടാത്തതിന്റെ കേടു തീര്‍ക്കാന്‍ വലതു ഭാഗത്തെ നേതാക്കള്‍ ഒരുങ്ങി ഇരിക്കുവാന്നു.അപ്പൊ അതിന്‍റെ പങ്കു പറ്റാന്‍ പറ്റാതെ വരരുത്.അതാ ഈ കസേര കളി ഇങ്ങനെ നീളുന്നെ. ഇടതു ഭാഗത്തിന് പ്രതിപക്ഷത് ഇരിക്കാന്‍ ഏകദേശം ഒരുങ്ങി കഴിഞ്ഞു.അതാ അവിടെ ഈ കല്‍ പെട്ടന്ന് തീര്‍ന്നെ.ആകെ അവിടെ ഉള്ള പ്രശ്നം ആര് പ്രതിപക്ഷ നേതാവ് ആകും എന്നതാ.വി.സിനെ വീണ്ടും മത്സരിപ്പികുന്നത് ചിലര്‍ക്ക് വേലിയില്‍ കിടക്കുന്ന പാമ്പിനെ വീണ്ടും തോള്ളയില്‍ ഇടുംപോലെ ആണ്.ഉള്ള കാര്യം സത്യമായി പറയമെല്ലോ, വി.സ് നല്ല ഒരു മുഖ്യമന്ത്രി ആയില്ലേലുംനല്ല ഒരു പ്രതിപക്ഷ നേതാവാ.ഉമ്മന്‍ ചാണ്ടി ഒന്നും അതിന്‍റെ ഏഴു അയലത് വരില്ല.
ഇനി മാണി സാറിന്‍റെ ഈ സീറ്റ്‌ കടുംപിടിത്തം എന്തിനാന്നു ഒരു പരസ്യമായ രഹസ്യമാന്നു.ഒരു പഴയ ആഗ്രഹത്തിന്റെയും ഈയിടെ മുളച്ച ഒരു പുതിയ ആഗ്രഹാവുമാന്നു ഇതിനു പിന്നില്‍.ഒരിക്കല്‍ കേരളത്തിന്‍റെ മുഖ്യന്‍ ആകുക എന്നതാന്നു പഴയ സ്വപ്നം.മകനെ കേന്ദ്ര മന്ത്രി ആകുക എന്നത് പുതിയ ആഗ്രഹം.ഈ തവണ വലിയ ഇടതു-വലതു  സീറ്റ്‌ വ്യത്യാസം ഒന്നും കാണില്ല.ഇത് അറിയാവുന്ന കോണ്‍ഗ്രസ്‌ മാണിസാറിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ്‌ കൊടുത്തു  അവരെങ്ങാനും മറുകണ്ടം ചാടിയ സര്‍ക്കാരു വീഴും. എന്നാ പേടിയിലാ  സീറ്റ്‌ കൂടുതല്‍ കൊടുക്കാന്‍ ഒരു മടി.മുഖ്യന്‍ ആകുക  എന്നാ  പഴയ ആഗ്രഹം നമ്മുടെ ഇടതുകാര്‍ക്ക് നല്ലായിട്ട് അറിയാം.അതുകൊണ്ട സഖാവ് തോമസ്‌ ഐസക് ചെറുതായി ഒന്ന് വല വീശി നോക്കുന്നെ.
ഈ രണ്ടു കൂട്ടരേ അല്ലാതെ വേറെ മാറി കുത്താന്‍ നമ്മള്‍ക്ക് വേറെ ആരുമില്ല.ആകെ ഉള്ളതു ബി.ജ.പി ആണ്.അവരെ താമര വിരിയിക്കാന്‍ അനുവദിച്ചാ ബാക്കി രണ്ടു കൂട്ടരും കൂടെ അമ്പതു കൊല്ലം കൊണ്ട് കുളം ആകിയത് അവര് അഞ്ചു കൊല്ലം കൊണ്ട് ചെയ്യും.ഭാവിയില്‍ വിവരമുള്ള ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യാന്‍ താല്പര്യം ഉള്ള നാടിനെ നന്നാക്കാന്‍ കഴിവുള്ള ആരേലും ഒകെ മുന്നോട്ടും വരും എന്നാ പ്രതീക്ഷയില്‍ ഞാന്‍ എന്‍റെ ഈ കുത്തികുറിപ്പ് അവസാനിപ്പിക്കുന്നു.

2011, മാർച്ച് 9

സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെ വിപ്ലവം

 ഇത് ഇന്റര്‍നെറ്റ്‌ യുഗമാണ്.അല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെ യുഗം എന്ന് മാറ്റി പറയാന്‍ സമയം ആയിരിക്കുന്നു.തുമ്മിയാലും ചീറ്റിയാലും ഉണ്ടാന്നെ തന്നെ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ്,അല്ലേല്‍ ട്വിറ്റെറില്‍ ഒരു ട്വീറ്റ്.അതാന്നു ഇപ്പോളത്തെ ട്രെന്‍ഡ്.ഒരു ബ്ലോഗ്‌ എഴുതിയ അത് പത്തു പേര് വായിക്കണേല്‍ അതിന്‍റെ ലിങ്കും ഫേസ്ബുക്കിലും ട്വിറ്റെറിലും കൊടുക്കണം.വെറും തുമ്മലും ചീറ്റലും മാത്രമല്ല സംസ്ഥാന-ദേശിയ-രാജ്യാന്തര വിഷയങ്ങളുടെ ഒരു ചര്‍ച്ച വേദി കൂടിയാ ഈ സ്ഥലങ്ങള്‍ എന്ന് നമുക്ക് വ്യക്തമായി അറിയാം.ഈയിടെ ടുണിഷ്യയിലും ഈജ്ജിപ്റ്റിലും ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും വീശിയടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന്‍റെ കൊടുംകാറ്റു ഉത്ഭവിച്ചത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നാണ്. ഒരു ട്വീറ്റ് ചെയ്തത് കാരണം മന്ത്രി സ്ഥാനം പോയ നമ്മുടെ മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ കാര്യം ആരും മറന്നു കാണില്ലല്ലോ.നാട്ടില്‍ ആ രാജിയെ തുടര്‍ന്ന ട്വീറെര്‍ എന്നാ ഒരു സംഭവം കൂടി ഉള്ളതായി പലരും അറിഞ്ഞേ.അതിനു മുന്നേ ഓര്‍ക്കുട്ടും ഫേസ്ബുക്കും ആളുകളുടെ ഇടയില്‍ സ്ഥാനം പിടിച്ചിരിന്നു.

സുഹൃത്ത് ബന്ധങ്ങള്‍ക്കായി തുടങ്ങിയ ഇവ ഇന്ന് അഭിപ്രായം രേഖപെടുത്താനും,ആശയങ്ങള്‍ പറയാനും,പിന്നെ കുറെ അധികം വിവാദങ്ങള്‍ക്ക് തിരികൊളുത്താനും ഉള്ള വേദിയായി മാറിയിരിക്കുന്നു.പണ്ടു ഗ്രാമത്തിലെ ഒരു ചായകടയില്‍ ഇരുന്നു ലോകകാര്യങ്ങള്‍ പറയുന്നു,ഇന്ന് ഒരു കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഇരുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കിളുടെ ലോകകാര്യങ്ങള്‍ പറയുന്നു.പക്ഷേ വ്യത്യാസം ഇത്ര മാത്രം,ഇപ്പൊ പറയുന്നത് വേണം എന്ന് വെച്ചാ ഒരു ക്ലിക്കില്‍ ലോകം മൊത്തം അറിയിക്കാം.സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഏറ്റവും ഒടുവില്‍ കാണാന്‍ കഴിഞ്ഞ ഒരു ഇംപാക്റ്റ്‌ നമ്മുടെ കൊച്ചി ഐ.പി.യെല്‍ ടീമിന്‍റെ പേര് മാറ്റല്‍ ആണ്. നമ്മുടെ കേരളത്തെ തികച്ചും ഒരു കോമാളിയക്കിയ ആ പേര് ആരാധര്‍ക്ക് ഇഷ്ട്ടപെട്ടില്ല.ഉടന്‍ തന്നെ അതിന്‍റെ പ്രതിഷേധം അവര്‍ ഫേസ്ബൂക്കിലുടെയും ട്വിറ്റെറിലുടെയും അറിയിക്കാന്‍ തുടങ്ങി.പണ്ടു എങ്ങാനും ആയിരുന്നേല്‍ ഒരു കൊടിയും പിടിച്ചു ഇറങ്ങേണ്ടി വന്നെന്നെ.ഇതുപോലെ ഒരു വിപ്ലവം നമുടെ രാഷ്ട്രിയ രംഗത്തും വരേണ്ടതായി ഉണ്ട്.കാരണം ഇനി കൊടി പിടിച്ചു ഉള്ള ഒരു വിപ്ലവം,അതും ഈ പുതിയ തലമുറയില്‍ നിന്ന് പ്രതീക്ഷികാന്‍ വകുപ്പില്ല.

2011, മാർച്ച് 6

അമ്പതു പൈസയുടെ ലോകം

"അമ്പതു പൈസ ഉണ്ടോ??" രണ്ടു ദിവസത്തെ അവധിക്കു നാട്ടില്‍ എത്തിയ ഞാന്‍,വീട്ടിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സില്‍ കേറിയപ്പോ അതിലെ ബസ്‌ കണ്‍ടക്റ്റ്ര്‍ ചോദിച്ചതാണ് ഇത്.വീട്ടിലേക്കു ഉള്ള ടിക്കറ്റ്‌ നാലര ആണ്.കഴിഞ്ഞ രണ്ടു മാസമായി അമ്പതു പൈസ ഞാന്‍ കണ്ടിട്ടില്ല.കര്‍ണാടകയില്‍ അതിന്‍റെ ആവശ്യമില്ല.അവിടെ എല്ലാം രൂപയിലാ.നമ്മുടെ നാട്ടില്‍ എത്തിയ മാത്രം ബസ്സില്‍ കേറിയാലും ചായകടയില്‍ കേറിയാലും അമ്പതു പൈസക്കായി പേഴ്സ് തപ്പി നില്‍ക്കുന്ന ആള്‍കാരെ കാണാം.

ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടില്‍ ബസ്സില്‍ കേറുമ്പോ കയില്‍ ചില്ലറയും കരുതി വണ്ണം കേറാന്‍. അല്ലെങ്കില്‍ ബാക്കി കിട്ടും എന്ന് പ്രതിക്ഷ വേണ്ട.കളഞ്ഞു പോയല്ലും സാരമില്ല വെറുതെ ആരുക്കും കൊടുക്കില്ല,അത് ഒരു അമ്പതു പൈസ ആണെങ്കില്‍ കൂടെ എന്നാ പ്രകൃതക്കാരനാണ് ഞാന്‍.എനിക്ക് കൂട്ടായി അനവധി പേര്‍ ആ ക്ലബ്ബില്‍ ഉണ്ട്.ഇറങ്ങുന്നതിന്‍റെ തൊട്ടു മുന്നേ മാത്രം ആകും ഈ ബാക്കി വരുന്ന അമ്പതു പൈസ ചോദിക്കുന്നെ .കണ്‍ടക്റ്റ്ര്‍ അത് തപ്പി തുടങ്ങുമ്പോഴേക്കു സ്റ്റോപ്പ്‌ എത്തും.പിന്നെ അവിടെ ഇറങ്ങി നിന്നാകും ബാക്കി.കണ്‍ടക്റ്റ്ര്‍ തപ്പി തപ്പി ഒരു വിധം എവിടന്നെങ്കിലും ഒകെ ഒരു അമ്പതു പൈസ തന്നു വിടും.ഇത്രേം കലാപരിപാടി ഒകെ നടക്കുബോഴെക്ക് ഒന്ന് രണ്ടു മിനിറ്റ് പോയി കിട്ടും.ബസ്സില്‍ ഉള്ള ബാക്കി ആള്‍ക്കാര്‍ താമസിച്ചേ.......

ഇനി ചോദിക്കാം കണ്‍ടക്റ്റ്ര്‍ ആവശ്യത്തിനു ചില്ലറ കയ്യില്‍ കരുതിയ ഈ പ്രശ്നം ഉണ്ടാക്കില്ലല്ലോ.അത് നേരാ.ഒരു പരിധി വരെ ചില്ലറ കൊടുത്തു പോകാം.പക്ഷേ സ്വന്തം പോക്കറ്റ്‌ വീഴുന്ന ആ അമ്പതു പൈസ കളയാന്‍ ചില കണ്‍ടക്റ്റ്മാര്‍ തയാറല്ല.പത്തില്‍ ഒരാളെ ഇങ്ങനെ നിന്ന് ബാക്കി വാങ്ങു എന്ന് അവര്‍ക്ക് അറിയാം.ഇടക്കാലത്ത് ചില കണ്‍ടക്റ്റ്ര്‍ അല്‍പ്പം കൂടി കാശ് കീശയില്‍ ആകുന്ന പണി കണ്ടു പിടിച്ചു.മിനിമം ചാര്‍ജ് ആയ നാല് രൂപയ്ക്കു കേറുന്ന ആളുടെ അഞ്ചു രൂപയുടെ തുട്ടു കൊടുത്താ, "ഒരു രൂപ ഉണ്ടെങ്കില്‍ താ...ചില്ലറ ഇല്ല... " എന്നാ ഡയലോഗ് കാച്ചും.ഒരു രൂപ എടുക്കാന്‍ ഇല്ലാത്തവന് ബാക്കി ഇല്ല.കണ്‍ടക്റ്റ്രിന്‍റെ കീശയില്‍ പോയി ആ ഒരു രൂപ.

ഈ പരിപാടി ഒകെ കണ്ടു വന്ന ഞാന്‍ ബസ്‌ ചാര്‍ജ് കൂട്ടുന്ന ചര്‍ച്ച നടക്കുന്ന വേളയില്‍ ടിക്കറ്റ്‌ റേറ്റില്‍ ഈ അമ്പതു പൈസയുടെ കണക്കു മാറ്റിക്കുടെ എന്ന് ഒരു പ്രമുഖ ബസ്‌ ഉടമയോടെ ചോദിച്ചതാണ്.ഇനി കൂട്ടുമ്പോ ഈ നിര്‍ദേശം പരിഗണിക്കാം എന്ന് ഒരു മറുപടി മാത്രം കിട്ടി.ഇപ്പൊ നാലര വാങ്ങുന്ന സ്ഥലത്ത് അഞ്ചും എന്നാ അഞ്ചു വാങ്ങുന്ന ദൂരത്തിനു അത്ര തന്നെ വാങ്ങാനും എന്നാ നിര്‍ദേശം ആണ് ഞാന്‍ അന്ന് പറഞ്ഞെ.വിലകെയറ്റം മൂലം പൊറുതി മുട്ടി ഇരിക്കുന്ന പാവം ജനങ്ങള്‍ക്ക്‌ ഉടന്‍ ഒരു ബസ്‌ ചാര്‍ജ് വര്‍ധന താങ്ങാന്‍ ആവില്ല. ഭാവിയില്‍ ചാര്‍ജ് കൂട്ടുമ്പോ  ഈ ചില്ലറ കണക്കു ഒഴിവാക്കിയാല്‍ ബാക്കി മേടിക്കാന്‍ വേണ്ടി ബാക്കി ഉള്ളവന്‍റെ സമയം പാഴാക്കുന്നത് എങ്കിലും ഒഴിവാക്കാം.
 

2011, മാർച്ച് 2

എനിക്കും വോട്ട് ചെയ്യണം.....

തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.പതിമൂന്നാം നിയമസഭയിലേക്ക് ഏപ്രില്‍ പതിമൂന്നിന്നു വിധി തേടുന്ന മെയ്‌ പതിമൂന്നിന്നു ഭരണം സിംഹാസനത്തില്‍ കേറാന്‍ ശ്രമിക്കുന്ന ഇരുമുന്നണികള്‍ക്കും ഞാന്‍ വിജയാശംസകള്‍ നേരുന്നു.ആര് ഭരണത്തില്‍ വന്നല്ലും മനുഷ്യനു നല്ലത് വരുന്ന ഒന്നും ചെയ്യില്ലന്നു അറിഞ്ഞുകൊണ്ട് തന്നെ ആണ് ഈ ആശംസകള്‍ നേരുന്നത്.വല്ലതും നല്ലത് ചെയ്താ ചെയ്തവനെ പിന്നെ രാഷ്ട്രീയകാരന്‍ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ.ഇത്തവണ പ്രവസികക്കും വോട്ട് രേഖപെടുത്താന്‍ ഉള്ള അവസരം ലഭിക്കും എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.പക്ഷേ എനിക്ക് ഒരു ദുഃഖം ഉണ്ട്.പ്രവാസി അല്ലാതെ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന എന്നെ പോലെ ഉള്ള പതിനായിരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു സംവിധാനവും ഇല്ലല്ലോ.

ഈ വിഷയം പലരും പലതവണ എഴുതിയതാ.എന്തിനു ഞാന്‍ തന്നെ എന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഏതാനും കുറച്ചു നാള്‍ക്കു മുന്നേ എഴുതിയിരിന്നു.കേരളത്തിന്‍റെ പുറത്തു ജോലി ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ തന്‍റെ വോട്ട് രേഖപെടുത്താന്‍ കഴിയും?  തിരഞ്ഞെടുപ്പ് ദിവസം കേരളത്തിന്‌ മാത്രമേ അവധി ലഭിക്കു.ബാകി ഉള്ള സംസ്ഥാനങ്ങള്‍ക്ക് അത് ഒരു പ്രവര്‍ത്തി ദിനം തന്നെ ആണ്. അല്ല ആ സംസ്ഥാനങ്ങളിലും അവധി ആണ് ഇരിക്കട്ടെ.ഒരാള്‍ വെറും തന്‍റെ വോട്ട് രേഖപെടുത്താനായി അഞ്ഞൂറോ അതില്‍ കൂടുതലോ രൂപ മുടക്കി ഒരു ദിവസത്തിനായി നാട്ടില്‍ വരുമോ?? അല്ല വന്നാല്‍ തന്നെ ഈ വോട്ട് ചെയ്തു ജെയിക്കുന്നവന്‍ അവനു വേണ്ടി എന്തെല്ലും ചെയുമോ??? ഈ തരത്തില്‍ ഉള്ള ചിന്തകള്‍ മൂലം പലര്‍ക്കും കഴിയുമെങ്കില്‍ പോല്ലും വന്നു വോട്ട് ചെയാറില്ല.അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗം ചെറുപ്പകാര്‍ ആണ്.ഇപ്പൊ തന്നെ രാഷ്ട്രീയം എന്ന് കേട്ട അവര്‍ക്ക് അറപ്പും വെറുപ്പുമാ.ഇങ്ങനെ മാറ്റി നിറുത്തുകയും കൂടെ ചെയ്ത പിന്നെ ഒരിക്കല്‍ അവര്‍ തിരിച്ചു നാട്ടില്‍ എത്തിയാലും പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു നോക്കില്ല.വോട്ടും ചെയില്ല.

ഒരാള്‍ അടുപ്പിച്ചു മൂന്നു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ഇരുന്നാ പിന്നെ ആ ആളുടെ പേര് വോറെര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.കള്ളാ വോട്ട് തടയാനാ അങ്ങനെ ചെയ്യുന്നേ.എന്നാ തിരിച്ചു വോറെര്‍ പട്ടികയില്‍ കേറി പറ്റന്നേല്‍ ചില്ലറ ഒന്നുമല്ല നടക്കേണ്ടി വരിക്ക.ഇങ്ങനെ  മൂന്നു വട്ടം വോട്ട് ചെയ്യാതെ എന്‍റെ പേര് പട്ടികയില്‍ നിന്ന് പോയതാ.അത് തിരിക്കെ കൊണ്ട് വന്ന പാട് എനിക്ക് അറിയാം.ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ കഷ്ട്ടപെടുന്ന ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എന്തെല്ലും ഒരു വഴി ഭാവിയില്‍ ഏര്‍പെരുതിയെ മതിയാക്കു.യു.ഐ.ഡി കാര്‍ഡ്‌ ഒകെ ഭാവിയില്‍ നിലവില്‍ വരുമ്പോ എന്തെല്ലും തരത്തില്‍ ഉള്ള ഓണ്‍ലൈന്‍ സംവിധാനം നമുക്ക് പ്രതിക്ഷിക്കാം.അല്ലെ??

2011, മാർച്ച് 1

വീണ്ടും ആ പഴയ നാടകം തന്നെ.....

തിരഞ്ഞെടുപ്പ് അടുത്തപ്പോ നാട്ടില്‍ എന്താ പുകില്‍...പത്രം നോക്കിയാ മൊത്തം ഉദ്ഘാടനവും ശിലാസ്ഥാപനവും...സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ ഫോട്ടോയും....അല്ല ഇത്ര മാത്രം പരസ്യം ഇടാന്‍ ആരാ ഈ  കാശ് മുടക്കുന്നെ ആവോ?? പാര്‍ട്ടി ഫണ്ടോ അതോ ഖജനാവില്‍ നിന്നോ?? രണ്ടായാലും പാവപെട്ടവന്‍റെ കുത്തിനു പിടിച്ചു വാങ്ങുന്നതല്ലേ... ഒന്നിന്‍റെ പേര് സംഭാവന മറ്റേതു നികുതി.... എന്നിട്ട് ഇതിന്‍റെ ഒകെ പ്രയോജനം ഈ പാവപെട്ടവര്‍ക്ക് കിട്ടുന്നുണ്ടോ?? കിട്ടുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചാ മാത്രം അവിടെവിടായി ചെയ്തു വെച്ചിട്ടുണ്ട്....കിട്ടിയവര്‍ ഭാഗ്യം ചെയ്തവര്‍....എല്ലാ കാലവും കിട്ടികൊണ്ട് ഇരിക്കുന്നവര്‍ മഹാഭാഗ്യര്‍...എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇത് പോലെ ഉള്ള നാടകം ഉണ്ടാകാറുണ്ട്.എന്നാലും അടുത്ത കാലത്ത് ഒന്നും ഇല്ലാത്ത തരത്തില്‍ ഇത് പോലെ പരസ്യം പത്രത്തിലും ടി.വിയിലും നല്‍കി കാണുന്നത് ആദ്യമായാണ്‌. ചിലപ്പോ ഇതാക്കും പരസ്യങ്ങളിളുടെ ഉള്ള വിപ്ലവം.

ഇപ്പൊ ഇതു രാഷ്ട്രീയകാരന്‍ എന്ത് പറഞ്ഞാലും ഒരു കാര്യം ഉറപ്പിക്കാം.അടുത്ത തിരഞ്ഞെടുപ്പ് വരെ അത് നടക്കുന്ന പ്രശ്നം ഇല്ല.ഇപോ അടുത്തിടെ ഒപ്പിട്ട നമ്മുടെ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യം എടുക്കാം.ആ കരാര്‍ ഒരു നാല് കൊല്ലം മുന്നേ വെന്നെലും ഒപ്പിടാമായിരിന്നു.അന്ന് അത് ചെയ്തിരുന്നേല്‍ ഇന്ന് അതിന്‍റെ ഒരു ഘട്ടം എങ്കിലും കഴിഞ്ഞെന്നെ.കുറെ പേര്‍ക്ക് ജോലിയും കിട്ടിയേനെ.അവിടെ....ഇനി കരാര്‍ ഒപ്പിട്ടില്ലേ അത് നടന്നോളും എന്ന് വിചാരിക്കാന്‍ വരട്ടെ.ഏതു പക്ഷം വന്നാലും അടുത്ത തിരഞ്ഞെടുപ്പ് വരെ അത് നീളും.കോണ്‍ഗ്രസ്‌ വന്ന ഒറപ്പാ മുന്നോട്ടു പോകില്ല... മൊത്തം സമരവും ഹര്‍ത്താലും മാത്രം ആകും. ഇനി ഇടതു വന്നല്ലോ..ഇത്രേം കാലം നീട്ടികൊണ്ട് പോയ അവര്‍ക്കണോ ഇനിയും ഒരു അഞ്ജു കൊല്ലം കൂടി നീട്ടാന്‍ പ്രയാസം...

എന്തായാലും ഈ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സ്മാര്‍ട്ട്‌ സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും വന്നു.തിരഞ്ഞെടുപ്പിന് മുന്നേ വിഴിഞ്ഞം തുറമുഖവും ആ പട്ടികയില്‍ ഉള്‍പെടും എന്നാ കേട്ടെ.വന്ന കൊല്ലം..അത്ര തന്നെ...പിന്നെ ഇത്രേം തിരക്കുപിടിച്ച് ചെയുന്ന ഉദ്ഘാടനവും മറ്റും പണി തീര്‍ന്നിട്ടന്നോ ചെയുന്നെ എന്ന് ഒന്ന് കണ്ടു പിടിക്കണം.ചില റോഡിന്‍റെ ഉദ്ഘാടനം ഒകെ കഴിഞ്ഞു പക്ഷേ ആ വഴി വണ്ടി ഓടണേല്‍ ഇനിയും ഒരു കൊല്ലം കൂടി കാത്തിരിക്കേണം എന്നാ എന്‍റെ ഒരു റിപ്പോര്‍ട്ടര്‍ സുഹൃത്ത് പറഞ്ഞെ.അങ്ങനെ ആണേല്‍ ഇനിയും ഒരു ഉദ്ഘാടനം നടത്താന്‍ ഉള്ള വകുപ്പ് ഉണ്ടല്ലോ.

നമ്മുടെ നാട്ടില്‍ വികസനം ഒകെ നടക്കുനുണ്ട്.പക്ഷേ അതോകെ ഒരു പത്തു പതിനഞ്ച് കൊല്ലം മുന്നേ നടക്കെണ്ടാതയിരിന്നു എന്ന് മാത്രം.ബാക്കി ഉള്ള സംസ്ഥാനത്ത് പോയാല്‍ അവരുടെ പ്രധാന നഗരങ്ങളില്‍ നല്ല രീതിയില്‍ വികസനം ഉണ്ട്, ഉള്‍നാട്ടിലോട്ടു അത്രെക്കു അല്ലേല്‍ അല്പം പോല്ലും കാണില്ല.നമ്മുടെ നാട്ടില്‍ എല്ലാ പ്രദേശവും ഒരു പോലെ വികസിപിച്ചേ മുന്നോട്ടു പോക്ക് എന്നാ മട്ടില്‍ ആ എല്ലാവരും.നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വികസനം കൊണ്ട് വരാന്‍ പ്രധാന നഗരങ്ങളിലെ വികസനം തന്നെ മതി.ബാക്കി അതിന്‍റെ കൂടെ ശരിയാക്കും.ആകാത്ത സ്ഥലം പ്രത്യേകം ഒന്ന് പരിഗണിച്ചാ മതിയെല്ലോ.

പിന്നെ ഈ തവണ രണ്ടു പക്ഷവും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര അഴിമതി ആരോപണമാണ്.അഴിമതി കാണിച്ചാ പറയണം അത് ചെയ്തവര്‍ക്ക് തക്കത്തായ ശിക്ഷയും നല്‍കണം.എന്നാ ഇപ്പൊ പറയുന്ന ഈ അഴിമതി ഒകെ നടന്നിട്ട് കൊല്ലം പത്തു ഇരുപതായി.ഇതുവരെ മിണ്ടാതെ ഇരുന്നു ഈ തിരഞ്ഞെടുപ്പ് സമയത്ത് അത് തുരുപ്പുചീട്ടായി ഉപയോഗിക്കുമ്പോ പല സമകാലിന പ്രശ്നങ്ങളും കാണാതെ പോക്കുന്നു.നാട്ടില്‍ ഉള്ള വിലകയറ്റം,തൊഴിലില്ലായ്മ അങ്ങനെ പലതും കാണാതെ പോകുന്നു.വികസനം മാത്രം അല്ലെല്ലോ,ഇവയും ഒന്ന് നോക്കേണ്ടതല്ലേ.ചുമ്മാ ചെയ്തു എന്ന് പറഞ്ഞു കുറെ കണക്കുകള്‍ കാണിച്ചതുകൊണ്ട് ഒന്നും ആകില്ല.പിന്‍വാതില്‍ നിയമനവും അതിന്‍റെ പുകിലും വേറെ.ഇന്നത്തെ കാലത്ത് നാല് രാഷ്ട്രീയകരനെയും ഉന്നത തലത്തില്‍ ഉള്ള എതെല്ലും ഒകെ ഉദ്യോഗസ്ഥരേയും അറിയണമെങ്കില്‍ മാത്രമേ ഒരു നല്ല ജോലി കിട്ടു??കഷ്ട്ടപെട്ടു പഠിച്ചവനും കഴിവുള്ളവനും ഇവിടേ ഒരു വിലയുമില്ലേ??

എന്തായാല്ലും ഈ കൊല്ലം കുറെ സമരവും ഹര്‍ത്താലും പണിമുടക്കും ബന്ദും പ്രതീക്ഷിക്കാം.ഏതു പക്ഷം വന്നല്ലും കിട്ടും.എത്ര കിട്ടും എന്നൊക്കെ കിട്ടും എന്ന് മാത്രം ഇനി അറിയേണ്ടതോളൂ.ബാക്കി ഉള്ള സംസ്ഥാനങ്ങള്‍ വികസനത്തിന്‍റെ കാറിലും ബസ്സിലും ബൈക്കിലും പോകുമ്പോ നമുക്ക് ഒരു കാളവണ്ടിയില്‍ പോകാം.ആര് എന്ത് ചെയ്തല്ലും ബാക്കി ഉള്ളവന്‍ പ്രതികരിക്കട്ടെ എന്നാ മനോഭാവവും വെചോണ്ടിരിക്കുന്ന കാലം വരെ നമുക്ക് ആ കാളവണ്ടിയില്‍ പോകാം.എന്താ അങ്ങനെ പോയാല്‍ പോരെ??