തിരഞ്ഞെടുപ്പിന് ഇനി കൃത്യം നാലു ആയ്ച്ച.എന്നാലും ഇതുവരെ ഇരു മുന്നണികളിലും അതിന്‍റെ ഒരു ചൂട് വന്നിട്ടില്ല.സ്ഥിരം നടക്കുന്ന കസേര കളിതന്നെ അതിനു കാരണം.ഇടതു ഭാഗത്ത് ഇപ്പൊ കസേര കളി ഏകദേശം തീര്‍ന്നു.ടീമില്‍ കളിക്കാര്‍ കുറവായോണ്ട അത്.വലതു ഭാഗത്തെ കസേര കളിയുടെ പോക്ക് കണ്ടാ നോമിനറേന്‍ പത്രിക കൊടുക്കുന്നതിന്‍റെ അവസാന ദിവസം വരെ നീളും എന്നാ തോന്നുന്നേ. പഴയ കളിക്കാരും പുതിയ കളിക്കാരും ഒകെ കൂടെ മൊത്തം ഒരു അലമ്പ് തന്നെയാ അങ്ങ് ഇന്ദിര ഭവനിലും മറ്റു വലതു ആസ്ഥാനങ്ങളിലും. ഈ അലമ്പിനു കാരണം നമ്മള്‍ കഴുതകളാ.അഞ്ചു കൊല്ലം കഴിയുമ്പോ ഇടതും വലതും മാറി കുത്തുന്ന നമ്മള്‍ ഈ തവണ ഊഴമനുസരിച്ച് വലതിനെ പൊക്കി വിടും എന്ന് എല്ലാ കൊലകൊമ്പന്മാര്‍ക്കും അറിയാം. കഴിഞ്ഞ അഞ്ചു കൊല്ലം കൈയിട്ടു വരാന്‍ കിട്ടാത്തതിന്റെ കേടു തീര്‍ക്കാന്‍ വലതു ഭാഗത്തെ നേതാക്കള്‍ ഒരുങ്ങി ഇരിക്കുവാന്നു.അപ്പൊ അതിന്‍റെ പങ്കു പറ്റാന്‍ പറ്റാതെ വരരുത്.അതാ ഈ കസേര കളി ഇങ്ങനെ നീളുന്നെ. ഇടതു ഭാഗത്തിന് പ്രതിപക്ഷത് ഇരിക്കാന്‍ ഏകദേശം ഒരുങ്ങി കഴിഞ്ഞു.അതാ അവിടെ ഈ കല്‍ പെട്ടന്ന് തീര്‍ന്നെ.ആകെ അവിടെ ഉള്ള പ്രശ്നം ആര് പ്രതിപക്ഷ നേതാവ് ആകും എന്നതാ.വി.സിനെ വീണ്ടും മത്സരിപ്പികുന്നത് ചിലര്‍ക്ക് വേലിയില്‍ കിടക്കുന്ന പാമ്പിനെ വീണ്ടും തോള്ളയില്‍ ഇടുംപോലെ ആണ്.ഉള്ള കാര്യം സത്യമായി പറയമെല്ലോ, വി.സ് നല്ല ഒരു മുഖ്യമന്ത്രി ആയില്ലേലുംനല്ല ഒരു പ്രതിപക്ഷ നേതാവാ.ഉമ്മന്‍ ചാണ്ടി ഒന്നും അതിന്‍റെ ഏഴു അയലത് വരില്ല.
ഇനി മാണി സാറിന്‍റെ ഈ സീറ്റ് കടുംപിടിത്തം എന്തിനാന്നു ഒരു പരസ്യമായ രഹസ്യമാന്നു.ഒരു പഴയ ആഗ്രഹത്തിന്റെയും ഈയിടെ മുളച്ച ഒരു പുതിയ ആഗ്രഹാവുമാന്നു ഇതിനു പിന്നില്‍.ഒരിക്കല്‍ കേരളത്തിന്‍റെ മുഖ്യന്‍ ആകുക എന്നതാന്നു പഴയ സ്വപ്നം.മകനെ കേന്ദ്ര മന്ത്രി ആകുക എന്നത് പുതിയ ആഗ്രഹം.ഈ തവണ വലിയ ഇടതു-വലതു സീറ്റ് വ്യത്യാസം ഒന്നും കാണില്ല.ഇത് അറിയാവുന്ന കോണ്‍ഗ്രസ് മാണിസാറിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കൊടുത്തു അവരെങ്ങാനും മറുകണ്ടം ചാടിയ സര്‍ക്കാരു വീഴും. എന്നാ പേടിയിലാ സീറ്റ് കൂടുതല്‍ കൊടുക്കാന്‍ ഒരു മടി.മുഖ്യന്‍ ആകുക എന്നാ പഴയ ആഗ്രഹം നമ്മുടെ ഇടതുകാര്‍ക്ക് നല്ലായിട്ട് അറിയാം.അതുകൊണ്ട സഖാവ് തോമസ് ഐസക് ചെറുതായി ഒന്ന് വല വീശി നോക്കുന്നെ.
ഈ രണ്ടു കൂട്ടരേ അല്ലാതെ വേറെ മാറി കുത്താന്‍ നമ്മള്‍ക്ക് വേറെ ആരുമില്ല.ആകെ ഉള്ളതു ബി.ജ.പി ആണ്.അവരെ താമര വിരിയിക്കാന്‍ അനുവദിച്ചാ ബാക്കി രണ്ടു കൂട്ടരും കൂടെ അമ്പതു കൊല്ലം കൊണ്ട് കുളം ആകിയത് അവര് അഞ്ചു കൊല്ലം കൊണ്ട് ചെയ്യും.ഭാവിയില്‍ വിവരമുള്ള ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ താല്പര്യം ഉള്ള നാടിനെ നന്നാക്കാന്‍ കഴിവുള്ള ആരേലും ഒകെ മുന്നോട്ടും വരും എന്നാ പ്രതീക്ഷയില്‍ ഞാന്‍ എന്‍റെ ഈ കുത്തികുറിപ്പ് അവസാനിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ