2011, മാർച്ച് 20

സൗജന്യം..... സൗജന്യം....

ഒരു ലാപ്ടോപ് മേടിക്കണം എന്ന് കരുതി ഇരിക്കുവായിരിന്നു ഞാന്‍.ഡി.എം.കെയുടെ പ്രകടനപത്രിക കണ്ടപ്പോ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലോട്ടു താമസം മാറ്റിയല്ലോ എന്ന് ആലോചിക്കുവാ.എന്തൊക്കെയാ ഈ തവണ അവരുടെ വക വാഗ്ദാനം.കഴിഞ്ഞ തവണ വെറും ഒരു ടി.വി മാത്രമേ സൗജന്യമായി ഉണ്ടായിരിന്നോള്ളൂ.ഈ തവണത്തെ പ്രകടനപത്രികയില്‍ ഇങ്ങനെ.വീട്ടമ്മമാര്‍ക്ക് ഗ്രൈന്‍ഡര്‍ അല്ലെങ്കില്‍ മിക്സി എന്‍ജിനീയറിണ്ഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, അങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെ ഉണ്ട്.വാഗ്ദാനങ്ങളുടെ ഒരു പെഴുമഴ തന്നെ.ഇത് നമ്മുടെ നാടിലെ രാഷ്ട്രിയ വാഗ്ദാനം പോലെ അല്ല.കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ടി.വി. ഒട്ടുമിക്ക ഇടങ്ങളിലും കിട്ടി എന്നാന്നു അറിയാന്‍ കഴിഞ്ഞത്.അങ്ങനെ എങ്കില്‍ ഈതവണ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വന്ന ഇതൊക്കെ ലഭിക്കും എന്ന് ഉറപ്പിക്കാം.

ഇത്രേ ഒകെ സൗജന്യം നല്‍കിയാല്ലും അവര്‍ക്ക് ഒരു നഷ്ട്ടവുമില്ല. 2 ജി കുംഭകോണത്തില്‍ അവര്‍ക്ക് ലഭിച്ച ലാഭത്തിന്‍റെ എത്ര ശതമാനം വരും ഈ കൊടുക്കുന്നവയുടെ വില ഒകെ നോക്കിയാ?? വെറും ഒരു 2 ജി മാത്രമേ ഇത്ര അധികം ലാഭം ലഭിച്ചതായി അറിവോള്ളൂ.അത്രേ എത്രയോ അഴിമതികളും തട്ടിപ്പും ഒകെ നടന്നിട്ടുണ്ടാക്കും.അതിന്‍റെ ഒകെ കണക്കു എടുത്തു നോക്കിയാ അവര്‍ക്ക് ഈ സൗജന്യം നല്‍കുന്ന തുക ഒന്നുമല്ല, വെറും ഒരു ജീരക മിഠായി വാങ്ങുന്ന പോലെയാ.വീണ്ടും അഞ്ചു കൊല്ലം കട്ടുമുടിക്കാനായി, മുന്പ് കട്ട മുതല്‍ ഒള്ളിപ്പിക്കാനായി അവയ്ക്ക് അധികാരത്തില്‍ വന്നെ പറ്റു.അതിനാ ഈ പൊടികയ്കള്‍.

ഒരു വിധത്തില്‍ നോക്കിയാല്‍ ഈ സൗജന്യം കൊടുപ്പ് കൊണ്ട് അവിടെ ഉള്ള ആള്‍കാരെ മടിയന്മാര്‍ ആകുകയ ചെയുന്നെ.ഒരു രൂപയ്ക്കു ഒരു കിലോ അരി,സൗജന്യ ബസ്‌ പാസ്‌,സൗജന്യ വൈദ്യുതി അങ്ങനെ എന്തും ഏതും സൗജന്യമായി വീട്ടില്‍ ലഭിക്കാന്‍ തുടങ്ങി കഴിഞ്ഞാ പിന്നെ എന്തിനു പണി എടുക്കണം??ചുമ്മാ ഉണ്ണുക ഉറങ്ങുക അത്രേം ചെയ്ത പോരെ.അങ്ങനെ മടിയന്മാര്‍ ആയി അവസാനം ഈ സൗജന്യം നല്‍കുന്ന നേതാക്കളുടെ ദയകടാഷങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും.നമ്മുടെ കേരളത്തിലും ഇതിനുള്ള ഒരു സാധ്യത കാണുന്നു.പണ്ട് പാടത്തിലും പറമ്പിലും പണി എടുത്തിരുന്ന നമ്മള്‍ ഇപോ എ.സി റൂമില്‍ ഇരുന്നോല്ല ജോലി അല്ലാതെ ചെയ്യാന്‍ വയ്യ എന്നാ അവസ്ഥയിലേക്ക് നീങ്ങുവന്നു.ഇനി ആരെങ്കിലും എന്തെല്ലും കൃഷി,വ്യവസായം എന്നോകെ പറഞ്ഞു എത്തുവാണേല്‍ അപ്പൊ അവിടേ ഉയരും ഒരു കൊടിയും കാല്‍ കാശിനു ഗുണം ഇല്ലാത്ത നേതാക്കളും.നാട്ടില്‍ ഇത്ര അധികം പാഠങ്ങള്‍ ഉണ്ടായിട്ടും കൃഷി ചെയ്യാം ആള്‍ ഇല്ലാത്തതു മൂലം നമ്മള്‍ക്ക് അന്യ സംസ്ഥാനത്ത് നിന്ന് അരിയും പച്ചകറികളും ഇറക്കുമതി ചെയേണ്ടി വരുന്നു.നമ്മള്‍ കൃഷി ചെയ്യഞ്ഞിട്ടു കേന്ദ്ര വിഹിതം കുറഞ്ഞു പോയി എന്ന് പറഞ്ഞു കൊടി പിടിച്ചിട്ടു ഒരു കാര്യവും ഇല്ല.നമ്മള്‍ ചെയ്യാന്‍ ഉള്ളത് നമ്മള്‍ ചെയ്യണം.അത് വേറെ ആരെങ്കിലും ചെയും എന്ന് കരുതി ഇരുന്ന അത് സ്വന്തം വില കുറച്ചു കാണിക്കല്‍ മാത്രമാന്നു.

അന്യദേശങ്ങളില്‍ വന്നു പണി എടുക്കുന്ന മിക്കവരും നാട് വിട്ടു പോകാന്‍ താല്പര്യം ഉണ്ടായിട്ടല്ല പോകുന്നെ.നാട്ടില്‍ തൊഴില്‍ കിട്ടാത്തത് കൊണ്ട് മാത്രമാന്നു.സ്വന്തമായി എന്തെല്ലും ചെയ്യാന്‍ മുതിര്‍ന്നാ അതിനു തടസ്സമായി ചില കുത്തക മുതലാളിമാരും അവരുടെ ശിങ്കടി നേതാക്കന്മാരും രംഗപ്രവേശനം ചെയും.അവസാനം കുത്തുപാള എടുത്തു,സ്വന്തമായി എന്തെല്ലും ചെയ്യാന്‍ തുടങ്ങിയ ആ നേരത്തെ പഴിച്ചുകൊണ്ട് ഇരിക്കേണ്ടിവരും. എന്തിനും ഏതിനും സ്വന്തമായി ഒരു അഭിപ്രായം പറയുന്ന മലയാളികള്‍,സ്വന്തമായി ഒന്നും ചെയ്യാതെ,അടുത്തുള്ളവനെ കുറ്റം പറഞ്ഞു,ഇത് എന്‍റെ പ്രശ്നം അല്ല,അത് വേറെ ആരെല്ലും നോക്കിക്കൊള്ളും എന്ന് പറഞ്ഞു ഇരിക്കാന്‍ തുടങ്ങിയ നാളെ നമ്മുടെ നാട്ടിലും ഇപ്പൊ തമിഴ്നാടില്‍ വന്ന പ്രകടനപത്രിക പോലെ ഒന്ന് പ്രതിക്ഷിക്കാം.സൗജന്യം കാത്തു കിടക്കുന്നവര്‍ക്കായി ഒരു സൗജന്യ പെരുമഴ.

സാക്ഷരത നേടിയ കഴുതകള്‍ ആകുമോ നമ്മള്‍??

അഭിപ്രായങ്ങളൊന്നുമില്ല: