2011, ജൂലൈ 24

ZNMD: റിവ്യൂ

ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രശങ്ങള്‍ ഉണ്ടാക്കും,എന്നും പറഞ്ഞു അതില്‍ ദുഖിച്ചു ഇരുനിട്ടു ഒരു കാര്യവും ഇല്ല.ജീവിതലേ ഓരോ നിനിഷവും ആസ്വദിക്കുക,കാരണം ജീവിതം ഒന്നേ ഒള്ളു, വീണ്ടും വീണ്ടും ലഭിക്കുന്ന ഒന്നല്ല അത്. ഈ സന്ദേശം തന്നെ ആണ് സിനിമയുടെ പേരും, സിന്ദഗി നാ മിലെഗി ദോഭാര(Zindagi Na Milegi Dobara). പടം അല്‍പ്പം സ്ലോ ആണ് എന്നാ അഭിപ്രായം കേട്ടിട്ട ഞാന്‍ ഇത് കാണാന്‍ കേരുന്നെ.പൊതുവേ ഹൃതിക് അഭിനയിക്കുന്ന പടങ്ങള്‍ അല്‍പ്പം സ്ലോ ആണ്. പക്ഷേ ഇത് അങ്ങനെ സ്ലോ ആയി എനിക്ക് തോന്നിയില്ല.കാരണം ഞാന്‍ പടം കാണുവല്ലയിരിന്നു, ഞാന്‍ അതില്‍ സഞ്ചരിക്കുവയിരിന്നു. അടുത്തകാലത്ത്‌ കണ്ട ഏറ്റവും മികച്ച പടം എന്ന് രണ്ടാമത് ഒന്ന് ആലോചിക്കാതെ എനിക്ക് പറയാന്‍ കഴിയും. ഈ പടം മുഴുവനും സ്പൈയിനില്‍ ആണ്  ചിതൃകരിച്ചിരിക്കുന്നെ. വിശ്വപ്രസിദ്ധമായ കാളഓട്ടവും(Bull Run) തകാളി ഉത്സവവും(Tomatina Festival) ഇതില്‍ കാണാന്‍ കഴിയും. വേറെ ചില റിവ്യൂവില്‍ വായിച്ചാ പോലെ സ്പൈയിന്‍ മൊത്തം കാണാം എന്ന് ഞാന്‍ പറയില്ല,കാരണം ഇതില്‍ ആകെ നാല് സ്ഥലങ്ങളെ കാണിക്കുനോള്ളൂ,അവിടേ അതിലും ഏറെ കാണാന്‍ ഉണ്ട്.

മൂന്നു ചെറുപ്പക്കാര്‍ അതില്‍ ഒരാളുടെ വിവാഹത്തിന് മുന്നേ നടത്തുന്ന ഒരു യാത്ര ആണ് കഥയ്ക്ക് ആധാരം. പണം തന്നെ ജീവിതം എന്ന് കരുതി ബാക്കി എല്ലാം നഷ്ട്ടപെടുതുന്ന അര്‍ജുന്‍ , ഉള്ളില്‍ എത്ര അധികം വിഷമം ഉണ്ടെങ്കിലും ഒരു ചിരിയുടെ പൊയ്മുഖവും വെച്ച് നടക്കുന്ന ഇമ്രാന്‍ , വിചാരിച്ചതിലും നേരത്തെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കബീര്‍ . ഇവര്‍ മൂന്നു പേരും എങ്ങനെ തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്തു എങ്ങനെ ജീവിതം ആസ്വദിക്കണം എന്ന് കണ്ടെത്തുന്നതാണ് കഥ. ഇതില്‍ ഡീപ് സീ ഡൈവിംഗ്, സ്കൈ ഡൈവിംഗ് എന്നാ മനോഹരനായ വിനോദങ്ങളും ഉള്‍പെടുത്തിയത്‌ സിനിമയെ കൂടുതല്‍ രസകരം ആകിയിരിക്കുന്നു. ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ലൈല എന്നാ ഒരു പെണ്‍കുട്ടിയായി കത്രിന കൈഫ്‌ കഥയില്‍ എത്തുന്നു. ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ ശരി ആകില്ല. കഥ അറിഞ്ഞിട്ടു സിനിമ കണ്ടാല്‍ അതിന്‍റെ രസം പോകും.എല്ലാവരും അവരവരുടെ റോള്‍ വളരെ ഭംഗി ആയി അവതരിപ്പിച്ചു.സിനിമയിലെ പാട്ട് നേരത്തെ കേട്ടിരുന്നെകിലും അത്  ശരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞത് സിനിമ കണ്ടപ്പോള്‍ ആണ്. തക്കാളി ഉത്സവത്തിന്റെ അവസരത്തില്‍ ചിത്രികരിച്ച 'ഏക്‌  ജുനൂന്‍' ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌ .
ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഇതിന്‍റെ റിവ്യൂ വായിച്ചപ്പോ പലരും അമീര്‍ ഖാനിന്റെ ദില്‍ ചാഹതാ ഹായ് യുമായി ഇതിന്‍റെ താരതമ്യം ചെയുന്നത് കണ്ടു. ഞാന്‍ അതിനോട് തീര്‍ത്തും യോജിക്കുനില്ല. കാരണം രണ്ടും മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എങ്കിലും, രണ്ടിന്റെയും അവതരണ ശൈലി തികച്ചും വ്യത്യസ്തം ആണ്.(ദില്‍ ചാഹതാ ഹായ് കണ്ടിട്ട് കുറച്ചു കാലം ആയോണ്ട് അതിന്‍റെ കഥ മുഴുവനും ഞാന്‍ ഓര്‍ക്കുനില്ല).അതിന്‍റെ സംവിധായകന്‍ ഫറാന്‍ അക്തര്‍ അല്ലെ ഇതില്‍ അഭിനയിച്ചിരിക്കുന്നെ. ചുമ്മാ അടിച്ചുപൊളി സിനിമകള്‍ ഇറങ്ങുന്ന ഈ സമയത്ത് ഇങ്ങനെ നല്ല കഥയും അവതരണവും ആയി ഒരു സിനിമ വന്നത് ആള്‍കാരെ ആകര്‍ഷിക്കും എന്ന് കരുതുന്നു. എന്‍റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഈ സിനിമ കാണുനില്ലെങ്കില്‍ അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു നഷ്ട്ടം തന്നെ ആണ്. ഇത്രേം നല്ല രീതിയില്‍ ഈ കഥ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംവിധായക സോയ അക്തറിന് എന്‍റെ അഭിനന്ദങ്ങള്‍ .

എന്നിട്ടും സിങ്കം ചാടി.....

ഇന്ത്യ ഭരിക്കുന്നത്‌ ആരാ?? കോണ്‍ഗ്രസോ അതോ റിലയന്‍സോ?? പണ്ട് തൊട്ടു ഈ സംശയം പലര്‍ക്കും ഉണ്ട്. അത് വീണ്ടും തോന്നാന്‍ കാരണം കഴിഞ്ഞ ദിവസം വന്ന ഫയല്‍ ഷെയറിംഗ് സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാന്‍ വന്ന കോടതി ഉത്തരവാണ്. റിലയാന്‍സ് നിര്‍മിച്ച സിങ്കം എന്നാ അജയ് ദേവ്ഗണിന്റെ സിനിമയുടെ പൈറസി തടയാന്‍ ആയി ഉള്ള ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആണ് ഈ ഉത്തരവ്. ഒന്ന് ചോദിച്ചോട്ടെ, പൈറസി തടയാന്‍ വേണ്ടി കൊടുത്ത ആദ്യത്തെ ഹര്‍ജി  ആണോ ഇത്?? ഇത്രേം നാളും അമ്മയും മാക്ട്ടയും ഫെഫ്കയും ഒകെ പരസ്യവും ഹര്‍ജിയും പരാതിയും ഒകെ കൊടിട്ടിതും ഉണ്ടാകഞ്ഞ ഒരു വിധി റിലയാന്‍സ്  വേണ്ണം എന്ന് വിചാരിച്ചപ്പോ പുല്ലു പോലെ കൊടുത്തെ. പണ്ട് മുതലേ അംബാനിമാര്‍ തുമ്മിയാല്‍ തുവലയും പൊക്കിപിടിച്ച് പുറകെ പോകുന്ന സ്വഭാവം കോണ്‍ഗ്രസിന്‌ ഉണ്ട്. അവര്ക്ക് നഷ്ട്ടം ഉണ്ടാക്കും എന്ന് കണ്ടക്കും ഈ നിരോധനം ഒകെ. കൂട്ടത്തില്‍ രാജ്യസുരക്ഷയുടെ പേരും കൂടി പറഞ്ഞ ആരും ഈ വിധിയെ ചോദ്യം ചെയില്ല. ചെയ്യുന്നത് മോഷണം ആയോണ്ട് അല്ലേലും ചോദ്യം ചെയ്യാന്‍ ആരും വരില്ലാ.

ഈ കോടതി വിധി കേട്ട പാടെ കേള്‍ക്കതപാടെ ബി.എസ്.എന്‍.എല്‍ ഒരു അറ്റത് നിന്ന് ഈ വെബ്സൈറ്റ് ഒകെ ബ്ലോക്ക്‌ ചെയ്തു തുടങ്ങി. എന്നാ മറ്റു സര്‍വീസ് പ്രോവൈടെര്‍സ് അങ്ങനെ ഒരു പരിപാടിക്ക് ഇതുവരെ മുതിര്‍ന്നിട്ടില്ല എന്നാ എനിക്ക് മനസ്സിലകുന്നെ. കാരണം ഇപ്പോളും എനിക്ക് ആ വെബ്സൈറ്റ് കിട്ടുനുണ്ട്. അവര്‍ അതിനു മുതിരാന്‍ ചാന്‍സ്  കുറവ, എന്തെന്നാല്‍ ഭൂരിഭാഗം വരുന്ന അണ്‍ലിമിറ്റഡ് ഹോം പ്ളാന്‍ ഇങ്ങനത്തെ ഡൌണ്‍ലോഡ് ആവശ്യങ്ങള്‍ക്ക്  വേണ്ടി ആണെന്ന് അവര്‍ക്ക് അറിയാം. അപ്പൊ ഈ വെബ്സൈറ്റ് ഒകെ ബ്ലോക്ക്‌ ചെയ്താല്‍ , പലരും ആ പ്ളാന്‍ വേണ്ടാന്ന് വെക്കും. ഫലത്തില്‍ അവര്‍ക്ക് നഷ്ട്ടം. ഇനി അഥവാ ഇവര്‍ എല്ലാവരും ബ്ലോക്ക്‌ ചെയ്തെന്നു വെക്കട്ടെ, ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള വഴികള്‍ നമ്മുടെ നാട്ടില്‍ ഉള്ള കുരുട്ടുബുധികള്‍ ഉടനെ കണ്ടു പിടിച്ചു തരും എന്നത് ഉറപ്പാ.ഇപ്പൊ തന്നെ പത്തു ഇരുപതു വഴികള്‍ നെറ്റില്‍ സെര്‍ച്ച്‌ ചെയ്താല്‍ ലഭ്യമാണ്.

ഇത്ര ഒകെ ചെയ്ത് ചെയ്തിട്ടും സിങ്കം റിലീസ് ചെയ്തതിന്റെ അന്ന് തന്നെ നെറ്റില്‍ സുലഭമായി ലഭ്യമാണ്. പടത്തിനു ആദ്യദിവസം കാര്യമായ കളക്ഷന്‍ ഇല്ലന്ന അറിയാന്‍ കഴിഞ്ഞത്. അതായതു പടം പൊട്ടി എന്ന് കരുതാം. തമിഴ് സിങ്കത്തിന്റെ റിമേയ്ക്ക് ആയ ഇതില്‍ അജയ് ദേവ്ഗന്‍ സുര്യയുടെ അടുത്ത് എങ്ങും എത്തുനില്ല എന്നതാ അറിയാന്‍ കഴിഞ്ഞേ. ട്രൈയലര്‍ കണ്ട എനിക്കും അങ്ങനെ തോന്നി. പടത്തില്‍ കന്നടക്കാര്‍ക്ക് ഒരു താങ്ങ് താണ്ടിയത് വേറെ വിവാദമായി കിടപ്പും ഉണ്ട്. സിനിമ മോഷണം അങ്ങനെ ഒറ്റ സുപ്രഭാതത്തില്‍ തടയാന്‍ ആകില്ല എന്ന് ഓര്‍ക്കണം. ഈ സമയത്ത് എന്‍റെ കോളേജില്‍ ഉണ്ടായിരുന്ന ഒരു പൊങ്ങച്ചകാരനായ പ്രൊഫസര്‍ പറഞ്ഞ ഒരു കാര്യം ഓര്മ വന്നെ. പണ്ട് പുള്ളി ലണ്ടനില്‍ ഒരു കോണ്ഫ്രെസ്സിനു പോയപ്പോ ഒരു സായിപ്പിന്റെ കയ്യില്‍ ഏതോ ഒരു പുസ്തകം കണ്ടു. അത് ഒന്ന് തരാമോന്നു ഈ പുള്ളി സായിപ്പിനോട്‌ ചോദിച്ചു. അപ്പൊ ഇതായിരിന്നു സായിപ്പിന്റെ മറുപടി " തരാം,പക്ഷേ അത് ഇവിടേ ഇരുന്നു വായിച്ച്ചോണം, കൈയ്യില്‍ തന്നു വിട്ടാല്‍ നാളെ തന്നെ ഇതിന്‍റെ ആയിരം കോപ്പികള്‍ അങ്ങ് ഇന്ത്യയില്‍ ഇറങ്ങും"

2011, ജൂലൈ 23

സ്റ്റാര്‍ട്ട്‌, ക്യാമറ.... ആക്ഷന്‍!!!!!

ഞങ്ങള്‍ ഒറ്റകെട്ടാ
സീന്‍ ഒന്ന്:
സൂപ്പര്‍ താരങ്ങളുടെ ജീവിതത്തിലേക്ക് ഇതാ വില്ലന്‍ ആയി നികുതി വകുപ്പ് ലാന്‍ഡ്‌ ചെയ്തിരിക്കുന്നു... വില്ലന്‍റെ ആക്ഷന്‍ തുടങ്ങി... നായകന്‍മാര്‍ സ്ഥലത്ത് ഇല്ല.. ഇനി എന്ത്??? എല്ലാവര്‍ക്കും ടെന്‍ഷന്‍....

സീന്‍ രണ്ടു:
നായകന്‍മാര്‍ സ്ഥലത്ത് എത്തി... വില്ലന്‍ ചെയ്തു കൂട്ടിയ കോപ്രായങ്ങള്‍ കണ്ടു നെ പോടാ മോനെ ദി.. നേ.. ഷാ എന്ന് തുടങ്ങി  രണ്ടു ഡയലോഗ്... വില്ലന് ഒരു കൂസലും ഇല്ല.... ഡിഷും പിശും...  വില്ലന്‍ തിരിച്ചും രണ്ടു പ്രയോഗം.... തള്ളെ സാറ് പുലിയായിരുന്നല്ലേ.... എന്നാ തോര്‍ത്ത്‌ മുണ്ട് പൊതി കച്ചോടം ഉറപ്പിക്കുന്നു..... ആരും അറിയേണ്ട.... വില്ലനെ അടുത്ത വണ്ടിക്കു കെട്ടി ടാറ്റ കൊടുത്തു വിടുന്നു...

സീന്‍ മൂന്നു:
ഇത് ഒന്നും അറിയാത്ത ഫാന്‍സിന്റെ മുന്നില്‍ വികാരഭരിതനായ നായകന്‍മാര്‍.... എല്ലാം നഷ്ട്ടമായ മുഖഭാവം.... വാക്കുകള്‍ പറയാന്‍ കഴിയുനില്ല.... അതോടെ വില്ലന്‍റെ അടി കൊണ്ട താരങ്ങളോടെ ഉള്ള ദേഷ്യം ഒകെ കേട്ട് അടങ്ങുന്നു.... അപ്പൊ താരത്തിന്‍റെ വക ഡയലോഗ്... നിങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ക്ക് എന്ത് ജീവിതം... എല്ലാവരും ഹാപ്പി.... ശുഭം....

സ്ക്രിപ്റ്റ് റെഡി.... സീന്‍ ഒന്ന് അതിമനോഹരമായി ഷൂട്ട്‌ ചെയ്തിരിക്കുന്നു.... ഇനി ബാക്കി ഉള്ള സീനുകളും അതുപോലെ ഷൂട്ട്‌ ചെയ്യാന്‍ കഴിയും....
 
സംഭവം ഇത്ര മത്തങ്ങാ ആകേണ്ട ഒരു കാര്യവും ഇല്ല.... പക്ഷേ ഇന്ന് വേറെ കാര്യമായ വാര്‍ത്ത‍ ഒന്നുമില്ല.... അപ്പൊ ഇത് തന്നെ ഇന്നത്തെ മത്തങ്ങാ.. അല്ലേല്‍ പിന്നെ ഓരോ ആഴ്ചയും അങ്ങ് ഹിന്ദിയിലെ നായകന്‍മാരും നായികമാരെയും കസ്റ്റമ്സ്സും മറ്റും പൊക്കുന്നു... ആ വാര്‍ത്ത‍ ഒകെ എവിടേ?? ഹോ.. ഇത് നമ്മുടെ കൊച്ചു കേരളത്തിലെ കഥ ആണെല്ലോ... അപ്പൊ വാര്‍ത്ത‍ പ്രാധാന്യം വേണ്ണം... പക്ഷേ ഈ മുക്കാല്‍ കള്ളന്‍മാരെ പൊക്കുമ്പോ മുഴുകള്ളന്മാരും പെരുംകള്ളന്മാരും വേലസ്സി നടക്കുന്നു..ഇവര്‍ക്ക് എതിരെ പരാതി ലഭിച്ചെന്നു.. ആരാടാ ആ പരാതികാരന്‍??? മലയാള സിനിമയിലെ അവസാനത്ത സൂപ്പര്‍ താരം ആണോ?? ഈ താരങ്ങളുടെ മാര്‍ക്കറ്റ്‌ ഇടിഞ്ഞാല്‍ അല്ലെ ബി.ബി.സി. നിലവാരത്തില്‍ ഉള്ള ഇംഗ്ലീഷ് പറയുന്ന പുള്ളികാരന്റെ പടത്തിനു ആള് കേറു... പരാതിയും കേസും കൊടുക്കുന്നത് പുള്ളിക്ക് ഇപ്പൊ വെറും ഹോബി....

അത് എന്നാ വേണമെങ്കിലും ആകട്ടെ.... സീന്‍ ഒന്ന് മാത്രമേ കഴിഞ്ഞോളൂ... ബാക്കി സീനും കൂടി കഴിയട്ടെ.... അന്നിട്ട്‌ ശരിക്ക് പ്രതികരിക്കാം... ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും... വെള്ളം കുടിച്ചു കുടിച്ചു കര്‍ക്കിടകത്തിലും കുടിവെള്ള ക്ഷാമം വരുമോ???

2011, ജൂലൈ 22

സഖാവേ..... താങ്കള്‍ എവിടയാണ്??

എസ്.എഫ്.ഐയുടെ ഒരു കാലത്ത് എല്ലാമെല്ലാമായിരുന്ന,അണികള്‍ക്ക് പ്രജോതനം നല്‍കി അവരെ സമരങ്ങളില്‍ ഇറക്കി, അവരുടെ കൂടെ മുന്‍നിരയില്‍ വിദ്യാര്‍ഥി രാഷ്ടിയത്തിനായി പോരാടിയ നമ്മുടെ പഴയ സഖാവ് ശ്രീ സിന്ധു ജോയ്... താങ്കള്‍ ഇപ്പോള്‍ എവിടയാണ്?? ഒരു സുപ്രഭാതത്തില്‍ ഇത്ര നാള്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തെ തള്ളി പറഞ്ഞു കൊണ്ട്, അതും തിരഞ്ഞെടുപ്പ് കാലയളവില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന താങ്കളെ സഖാവേ എന്ന് അതിസംഭോധന ചെയ്യുന്നത് ഇപ്പോഴത്തെ കുട്ടിനേതാക്കള്‍ക്ക്‌ ഇഷ്ട്ടപെടുമോന്നു എന്ന് എനിക്ക് അറിയില്ല.ഈ പേരും പറഞ്ഞു ആരും എന്‍റെ ബ്ലോഗില്‍ പെട്രോള്‍ ബോംബ്‌ ഇടല്ലെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ചീമുട്ട ഏറു കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞതില്‍ പിന്നെ താങ്കളെ പറ്റി കാര്യമായ വിവരം ഒന്നുമില്ല.പിന്നീടു വോട്ട് ചെയ്യുന്നതായും പള്ളിയില്‍ നില്‍ക്കുന്നതായും ഉള്ള ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ കണ്ടു എന്നാ എന്‍റെ ഓര്‍മ.സര്‍ക്കാര്‍ മാറിയതിനു പിന്നാലെ സ്വാശ്രയ പ്രശ്നവും പറഞ്ഞു സമരങ്ങളുമായി ഇറങ്ങിയ എസ്.എഫ്.ഐക്ക് എതിരെ താങ്കളുടെ ഒരു പ്രസ്താവന പ്രതിക്ഷിച്ചിരുന്നു. അത് കണ്ടില്ല. കുറെ കാലം അതിനു വേണ്ടി പോരാടി ലാത്തിയും ഗ്രനെടും നേരിട്ട നേതാവല്ലേ. എന്തേലുമൊക്കെ പറയാന്‍ കാണുമെല്ലോ, അതോ അന്നും മുതിര്‍ന്ന നേതാക്കളുടെ വാക്ക് കേട്ട് തുള്ളുക മാത്രമാണോ ചെയ്തെ??അടുത്തിടെ താങ്കളുടെ ബ്ലോഗില്‍ വന്ന പോസ്റ്റും ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യുന്ന ബൈബിള്‍ വാക്യങ്ങളിലും നിന്ന് താങ്കള്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ദൈവകാര്യങ്ങളില്‍ മുഴകി ഇരിക്കുവാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും. 

എസ്.എഫ്.ഐയിലെ ഗര്‍ജിക്കുന്ന സിംഹം ആയിരുന്ന താങ്കള്‍ കോണ്‍ഗ്രസില്‍ എത്തി ആദ്യ കാലങ്ങളില്‍ തിളങ്ങി എങ്കിലും പിന്നീടു അത് കാണാന്‍ കഴിഞ്ഞില്ല. മഹിളാ കോണ്‍ഗ്രസിലെ സിംഹങ്ങളുടെ ഗര്‍ജ്ജനത്തില്‍ ഭയന്ന് താങ്കള്‍ നല്ലിടയന്റെ കുഞ്ഞാടായി വനവാസ ജീവിതം നയിക്കുവാണ് എന്ന് അവിടിവിടെ ആയി അടക്കം പറച്ചില്‍ ഉണ്ട്. ഇനി അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേ ഈ വനവാസം വെടിഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ കൈ പിടിച്ചു ഉയര്‍ത്തു എഴുന്നെക്കു എന്ന് കരുതുന്നു. അതിന്‍റെ ഇടയ്ക്കു ഒരു ചിന്ന ഡൌട്ട്.... ഇനി ഉയര്‍ത്തു എഴുന്നേല്‍ക്കാന്‍ ഉമ്മന്‍‌ചാണ്ടി കൈ തന്നില്ലേല്‍ എന്ത് ചെയ്യും?? തെറ്റുകള്‍ തിരുത്തുന്നു എന്ന് പറഞ്ഞു തിരിച്ചു പഴയ പ്രസ്ഥാനത്തിലേക്ക് ചേക്കേറുമോ അതോ ദേശിയ രാഷ്ട്രിയതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രിക്കരിക്കേണ്ടത് ഉള്ളത് കൊണ്ടും, കേരളത്തില്‍ മാത്രമായി തളച്ചു ഇടേണ്ട ഒരാള്‍ അല്ല താന്‍ എന്നും പറഞ്ഞു അങ്ങ് ഡല്‍ഹിക്ക് വെച്ച് പിടിക്കുമോ???

2011, ജൂലൈ 20

ഡല്‍ഹി ബെല്ലി: റിവ്യൂ

ഹോ... ഇങ്ങനെ പച്ചക്ക് കാണിക്കാന്‍ പറ്റും എങ്കില്‍ പിന്നെ എന്തിനാ ഈ സെന്‍സര്‍ ബോര്‍ഡ്‌ ??? അമീര്‍ ഖാനിനു കൊമ്പ് ഉള്ളത് കൊണ്ടാന്നോ ഈ പ്രത്യേക പരിഗണന?? ഈ പടം കണ്ടു കഴിഞ്ഞാ നമ്മുടെ മനസ്സില്‍ ആദ്യം തോന്നുന്ന ഒരു ചോദ്യമാണ് ഇത്. എന്തൊക്കെ കോപ്രായങ്ങള കാണിച്ചു കൂട്ടുന്നെ?? വന്നു വന്നു ഹിന്ദി സിനിമ വീടുകാരുടെ ഒപ്പം ഇരുന്നു കാണാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു. പടം റിലീസ് ആകുന്നതിനു മുന്നേ തന്നെ ഇതിലെ "ഭാഗ്ഗ് ഡി കെ ബോസ്" എന്നാ പാട്ട് ഒരു വിവാദം സൃഷ്ട്ടിച്ചയിരിന്നു.പക്ഷേ വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പാട്ട് ഹിറ്റ്‌ ആയി. ഇപ്പൊ സിനിമയും ഹിറ്റ്‌ ആയി ഓടുന്നു. തികച്ചും വ്യത്യസ്തമായ രീതില്‍ ഈ സിനിമ ഇറക്കി വിജയിപ്പിച്ചതിന്റെ അനുമോദനങ്ങള്‍ അമീര്‍ ഖാനിനു ഒരു വശത്ത് ലഭിച്ചുകൊണ്ട് ഇരിക്കുമ്പോ മറുവശത്ത് ലഭിക്കുന്നത് വിമര്‍ശനങ്ങളുടെ ശരവര്‍ഷം ആണ്. യുവജങ്ങങ്ങള്‍ക്ക് ഈ സിനിമ വളരെ അധികം ഇഷ്ട്ടപെട്ടു എന്നതിന്‍റെ തെളിവ് ആണ് ഇതിന്‍റെ വിജയം.
സിനിമയുടെ സീനും മറ്റു വിവരിച്ചു ഇത് ഒരു തുണ്ട് ബ്ലോഗ്‌ ആക്കാന്‍ ഞാന്‍ ഉദ്ദേശിക്കുനില്ല. ഈ റിവ്യൂ വായിക്കുന്ന സ്ത്രി ജനങ്ങളോട്, എന്‍റെ അഭിപ്രായത്തില്‍ ഇത് നിങ്ങള്ക്ക് കാണാന്‍ പറ്റിയ സിനിമ അല്ല. ചൂടന്‍ ചുംബന രംഗങ്ങളും, തെറി വിളികളും മറ്റു വികാര പ്രകടനങ്ങളും(പച്ചക്ക് പറയാന്‍ മടി ഉള്ളതുകൊണ്ടാ വികാരം എന്ന് സെന്‍സര്‍ ചെയ്തെ) നിറഞ്ഞ ഈ സിനിമ യുവാക്കളെ ഹരം കൊള്ളിക്കുന്നതാണ്. മൂന്ന് ആണ്‍പിള്ളാര്‌ ഒരുമിച്ചു ഒരു റൂമില്‍ താമസ്സിക്കുമ്പോ എങ്ങനെ ഒകെ സംസാരിക്കുമോ അത് അതെ രീതിയില്‍ തന്നെ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കുനാല്‍ റോയ് കപൂര്‍ അവതരിപ്പിക്കുന്ന നിതിന്‍ എന്നാ കഥാപാത്രം ചെയ്തു കൂട്ടുന്നത്‌ കണ്ടാല്‍ ചിരിച്ചു മണ്ണ് കപ്പും. വീര്‍ ദാസും ഇമ്രാന്‍ ഖാനും മോശമില്ലാതെ അവരുടെ റോള്‍ ചെയ്തിട്ടുണ്ട് എന്നാ എന്‍റെ കാഴ്ച്ചപാട്. എന്തായാലും പടത്തിന്റെ ഒരു ഭാഗത്തും ബോര്‍ അടിക്കില്ല എന്നത് ഉറപ്പാ.പിന്നെ വള്‍ഗര്‍ ആയുള്ള സീന്‍ കാണാന്‍ ഇഷ്ട്ടമില്ലതവര്‍ക്ക് പടം ഇഷ്ട്ടപെടില്ല.

ഇങ്ങനെ ഉള്ള സിനിമകള്‍ യുവജനങ്ങളെയും കുട്ടികളെയും വഴിതെറ്റിക്കും എന്നാ ഏറ്റവും കൂടുതല്‍ ശക്തമായി വാദിക്കപെടുന്ന ഒരു വിമര്‍ശനം.വഴി തെറ്റണം എന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വഴി തെറ്റാന്‍ ഇപ്പൊ ഉള്ള മാധ്യമങ്ങളും ടി.വി സീരിയലുകളും തന്നെ ധാരാളം. ഈ ഒരു സിനിമയേക്കാള്‍ എത്രയോ അധികം മോശമായ അവ കാണുന്നത് ആരും തടയുനില്ലേല്‍ പിന്നെ ഇത് കാണുന്നതില്‍ എന്താ കുഴപ്പം. ഇനി ഈ സിനിമ കണ്ടിട്ട്  കക്കുസ്സില്‍ വെള്ളം വരാത്തപ്പോ "കഴുക്കാന്‍ ഓറഞ്ച് ജ്യൂസ്‌ ഇല്ല " എന്ന് ആരെങ്കിലും ഒകെ എന്തെക്കിലും ഹോസ്റ്റലില്‍ പറയുമോ എന്ന് കണ്ടു അറിയേണ്ടതുണ്ട്.

2011, ജൂലൈ 17

വില കൂടും....... പക്ഷേ ശമ്പളം നഹി... നഹി....

പെട്രോളിന് വില കൂടി, ഡിസലിന് വില കൂടി, പാചകവാതകത്തിനു വില കൂടി എന്തിനു വായില്‍ വെക്കാന്‍ കൊള്ളാത്ത കാന്‍റീന്‍ ഭക്ഷണത്തിനും വില കൂടി,പക്ഷേ ശമ്പളം ഇപ്പോളും നിന്നടത് തന്നെ. വേല്ലോ സര്‍ക്കാരിനു ജോലിയും ആയിരുന്നേല്‍ കൊടി പിടിക്കാന്‍ ഉള്ള ഒരു കാരണം ആയിരിന്നു,പക്ഷേ ഇത് പ്രൈവറ്റ് സെക്ടര്‍ അല്ലെ. കൊടി പിടിച്ചാ മോന്‍ പോയി വീട്ടില്‍ ഇരുന്നോ എന്നാ ഇണ്ടാസു കയ്യിലോട്ട് അടിച്ചു തരും. പണി എടുത്തു മനുഷന്റെ നടുവോടിയും, എന്നാല്ലും ഇവന്‍മാര്‍ക്ക് അതൊന്നും പോരാന്നു പറഞ്ഞു തെറിവിളിയാ. കാശിനോട് എന്നാ ആര്‍ത്തിയ ഇവന്‍മാര്‍ക്ക്. ശമ്പളം എന്ന് പറഞ്ഞു കയ്യിലോട്ട് തരുന്നത് മൊത്തം ഭക്ഷണം, താമസം, ഫൈന്‍ എന്ന് പറഞ്ഞു തിരിച്ചു മേടിക്കുകയല്ലേ. ഫൈന്‍ എന്ന് പറഞ്ഞ ഇതുപോലെ ഉണ്ടോ ഫൈന്‍. ഷര്‍ട്ട്‌ ചുളുങ്ങിയാല്‍ ഫൈന്‍, കഴുത്തേല്‍ വാല്‍ ഇല്ലേല്‍ ഫൈന്‍, ഷൂവിനു തിളക്കം പോരാന്നു ഫൈന്‍, കഴുത്തേല്‍ തുടല്‍ ഇല്ലേല്‍ ഫൈന്‍, മുടി ചീകിയില്ലേല്‍ ഫൈന്‍, അങ്ങോട്ട്‌ തിരിഞ്ഞ ഫൈന്‍ ഇങ്ങോട്ട് തിരിഞ്ഞാ ഫൈന്‍. അങ്ങനെ എന്തിനും ഏതിനും ഫൈന്‍ അടിക്കാന്‍ വേണ്ടി ഒരു ചെറിയ സംഘത്തെ തന്നെ തീറ്റി പോറ്റുന്നുണ്ട് ഇവന്‍മാര്‍.

പക്ഷേ ഈ പോസ്റ്റ്‌ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം കൂട്ടിയ കാന്റീനിലെ ഭക്ഷണത്തിന്റെ വിലയാണ്. സത്യം പറയമെല്ലോ, വായില്‍ വെക്കാന്‍ കൊള്ളില്ല. അവിടന്ന് കഴിച്ച കൂടുതല്‍ സമയം കക്കുസ്സില്‍ തന്നെ ചിലവഴികേണ്ടി വരും. വിശപ്പിന്‍റെ വിളി ശമിപ്പിക്കാന്‍ വേറെ നിവര്‍ത്തി ഇല്ലാത്തതു കൊണ്ടാ അവിടേ പോകേണ്ടി വരുന്നത്. ഭക്ഷണത്തിന്‍റെ വില കണ്ട മാത്രം മതി വയറു നിറയാന്‍. ഇത്തിരിപോന്ന രണ്ടു ഇഡ്ഡലിയും ഒരു വടയും കൂടി വാങ്ങണേല്‍ രൂപ ഇരുപത്തിരണ്ടു എണ്ണി കൊടുക്കണം. അതും നല്ല കല്ല്‌ പോലെ ഇരിക്കുന്ന ഇഡ്ഡലി.അത് തിന്നണേല്‍ കുറഞ്ഞത്‌ ഒരു അര മണിക്കൂര്‍ എടുക്കും. എന്നാ ഒരു പ്ലൈന്‍ ദോശ വാങ്ങാം എന്ന് വെച്ചപ്പോ വില രൂപ ഇരുപതു. രണ്ടു മിനിട്ട് കൊണ്ട് തിന്നു തീര്‍ക്കാവുന്ന ആ ദോശക്കു കൂട്ട് വായു കൂടി ഭക്ഷിക്കണം വിശപ്പ്‌ അടങ്ങാന്‍. വെളിയില്‍ പോയി ഹോട്ടലില്‍ നിന്ന് ഈ കാശിനു ഇതിന്‍റെ ഇരട്ടി വാങ്ങാന്‍ പറ്റും, പക്ഷേ പെട്രോളിന്റെ കാശും താമസിച്ചതിനു മാനേജരിന്റെ തെറിയും ഓര്‍ക്കുമ്പോ ആ പദ്ധതി ഉപേക്ഷിക്കും. പിന്നെ ഈ വഴില്‍ വെക്കാന്‍ കൊള്ളാത്തത് കഴിക്കുകയെ നിവര്‍ത്തി ഒള്ളു. രണ്ടു മാസം മുന്നേ ഏതോ റൈസ് ഐറ്റാത്തില്‍ നിന്ന് കിട്ടിയ പാറ്റയെയും അതിന്‍റെ മുട്ടയെയും എത്ര പേര്‍ മറന്നു പോയി കാണും എന്ന് അറിയില്ല.

കുറിപ്പ് : ഇനിയും അല്‍പ്പം കൂടി ഒകെ എഴുതണം എന്ന് ഉണ്ട്, പക്ഷേ കക്കുസ്സില്‍ നിന്ന് ഒന്ന് ഫ്രീ ആകേണ്ടേ..

2011, ജൂലൈ 15

സൗജന്യ ലഹരി

കേന്ദ്ര സര്‍ക്കാരിന്റെ പാചകവവതകതിന്‍ മേലുള്ള സബ്സിഡി വര്‍ഷത്തില്‍ നാലായി വെട്ടി കുറക്കാനുള്ള തീരുമാനത്തെ ഏവരും ഏറിയ ആശങ്കയോടെ ആണ് ഉറ്റുനോക്കുന്നത്. കുടുംബ ബജറ്റ് താറുമാറാക്കുന്ന ഒരു തീരുമാനം തന്നെ ആണ്. രാജ്യവ്യാപകമായ പ്രതിഷേധം ഇതിനോടക്കം ആ തിരുമാനതിനു എതിരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. സബ്സിഡി ഒഴിവാക്കല്‍ കൂടിയേ രാജ്യപുരോഗതി സാധ്യമാകു എന്നാന്നു ഭരണകര്‍തക്കളുടെയും സാമ്പത്തിക വിദ്ധക്തര്‍ വാദിക്കുന്നു. എന്നാ വില വര്‍ധനയിലുടെ പൊതുജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്തുന്ന ഈ തീരുമാനം പുനര്‍പരിശോധിക്കണം എന്ന് പ്രതിപക്ഷം. പ്രത്യക്ഷത്തില്‍ പ്രതിപക്ഷ വാദം ജനഹിതമായി തോന്നുമെന്ക്കിലും ശരിക്കും അത് ഒരു ജനദ്രോഹ തീരുമാനം അല്ലെ?? സൗജന്യ ലഹരിയില്‍ അടിമപെട്ട് ഒരു ജനതയ്ക്ക് അത് ലഭികാതെ വരുമ്പോ ഉള്ള ഒരു വേദന മാത്രം അല്ലെ???

എന്തിനും ഏതിനും സബ്സിഡിയും ആനുകൂലിയവും സംവരണവും സൗജന്യവും ലഭിച്ചു അതില്‍ അടിമപെട്ട് ജീവിക്കുന്ന ഒരു ജനതയുടെ അംഗങ്ങള്‍ ആണ് നമ്മള്‍ എല്ലാം. ഈ തരുന്ന സൗജന്യങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ ആണെന്ന ഒരു മിത്യധാരണ ഏവര്‍ക്കും ഉണ്ട്. അങ്ങനെ ഒരു മിത്യധാരണ ജനങ്ങളുടെ ഇടയില്‍ പ്രചരിക്കാന്‍ കാരണക്കാര്‍ രാഷ്ട്രിയക്കാരും മത-സാമുദായിക ശക്തികളും ആണെന്ന് പറഞ്ഞാ നിങ്ങള്ക്ക് നിഷേധിക്കാന്‍ ആകുമോ?? തൊട്ടു കാണിക്കാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ചുറ്റും ഉള്ളപ്പോ അവയ്ക്ക് നേരെ കണ്ണടക്കുന്ന വ്യക്തിക്ക് മാത്രമേ ഇത് നിഷേധിക്കാന്‍ ആകു.ചില ഉദാഹരണങ്ങള്‍ ഞാന്‍ തന്നെ ചൂണ്ടി കാട്ടം.

ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും അതിനു ശേഷവും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ട ഒരു വിഷയമാന്നു അരിയുടെ വില. രണ്ടു രൂപയ്ക്കു ഒരു കൂട്ടര്‍ നല്‍ക്കാം എന്ന് പറഞ്ഞപ്പോ മറുകൂട്ടര്‍ അത് ഒരു രൂപയായി കുറച്ചു വിജയം വരിച്ചു.ആ പ്രഖ്യാപനം കൈ അടി വാങ്ങാന്‍ കാരണം സൗജന്യ ആനുകുലിയങ്ങളുടെ ലഹരിയില്‍ നമ്മുടെ മനസ്സാണ്. എന്നാ യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ ഇതിനു അര്‍ഹരാണ്??ഈ വഴി ലഭിക്കുന്ന അരി മറിച്ചു വിറ്റു ജീഎവിക്കുന്നവര്‍ എത്ര ഏറെ ഉണ്ട്. ഇങ്ങനെ ഒരു പ്രഖ്യാപനം നടപ്പില്‍ ആകുമ്പോ ആ സര്‍ക്കാരിനു ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെ കുറിച്ച് ആരെങ്കില്ലും ഓര്‍ക്കുനുണ്ടോ??? ഈ ബാധ്യത പിന്നിട് അവര്‍ എങ്ങനെ ആണ് നികതുന്നെ??? ജനങ്ങളുടെ മേല്‍ നികുതിയും അധികനികുതിയും ചുമത്തി അല്ലെ??? അങ്ങനെ നോക്കുമ്പോ ആ പ്രഖ്യാപനം ശരിക്കും ജനദ്രോഹം അല്ലെ???

ഇനി മറ്റൊരു ഉദാഹരണം,സംവരണം. പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി ആണെല്ലോ ഈ സംവരണം എര്‍പെടുതിയത്,അതും 50 വര്‍ഷത്തേക്ക്. പിന്നിട് അത് 10 വര്ഷം കൂടി കൂട്ടി, ഇനി എത്ര വര്‍ഷത്തേക്ക് കൂടി കൂട്ടും എന്ന് പറയാന്‍ പറ്റില്ല.അന്ന് മുന്നോക്കം നിന്നവര്‍ ഇപ്പൊ സംവരണം ചോദിച്ചു തുടങ്ങിയിരിക്കുന്നു.ശരിക്കും ഇപോ പിന്നോക്കം നില്‍ക്കുന്ന അരഹതപെട്ട ജനത്തിന് ലഭിക്കുനുണ്ടോ ഈ സംവരണം?? കിട്ടിയവര്‍ക്ക് തന്നെ വീണ്ടും വീണ്ടും കിട്ടുന്ന അവസ്ഥ ആണ് ഇപോ. എന്തുകൊണ്ട് ഈ സംവരണ സംവിധാനത്തില്‍ ഒരു മാറ്റം വരുത്താന്‍ ആരും ശ്രമിക്കുനില്ല?? എങ്ങനെ ശ്രമിക്കും,ഇപോല്ലാതെ രാഷ്ട്രിയ പാര്‍ട്ടികളുടെ അസ്ഥിവാരം തന്നെ അല്ലെ ഇത്.അത് തോണ്ടാന്‍ ആരെങ്കിലും ശ്രമിക്കുമോ?? അര്‍ഹാതപെടാത്തവര്‍ സംവരണത്തിന്റെ ആനുകൂലിയത്തില്‍ ലാഭം കൊയ്യുമ്പോ അര്‍ഹാതപെട്ടവര്‍ ജീവിതത്തില്‍ നട്ടം തിരിയുകയാണ്.

കുടുംബ ബജറ്റിണ്ടേ താളം തെറ്റിക്കുന്ന പാചകവാതകത്തിന്റെ സബ്സിഡി നിയന്ത്രണം മൂലം രാജ്യപുരോഗതിക്ക് ലക്ഷ്യമിടുന്നു എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിനോട് ഒന്ന് ചോദിക്കട്ടെ. ധൈര്യമുണ്ടോ നിങ്ങള്ക്ക് നിങ്ങളുടെ നിലനില്‍പ്പിന്നെ ഭാധിക്കുന്ന സംവരണ സംവിധാനത്തില്‍ മാറ്റം വരുത്താന്‍, അതിലുടെ രാജ്യപുരോഗതി ലക്ഷ്യമിടാന്‍?? ഇല്ലെങ്കില്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയു.

2011, ജൂലൈ 14

മുംബൈ സ്പോടനം : മറ്റൊരു ചര്‍ച്ച വിഷയം

ഇന്നലെ വൈകിട്ട് രാജ്യത്തെ നടുക്കിയ 3  ബോംബ്‌ സ്പോടനം സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഉണ്ടായി. ഇതുവരെ ലഭ്യമായ കണക്കില്‍ ഇത്തവണ പൊലിഞ്ഞത് 21 ജീവന്‍,പരുക്കെട്ടവര്‍ 100 യില്‍ ഏറെ. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യാനും കമന്റ്‌ ഇടുവാനും ഒരു പുതിയ വിഷയം. അതുടുത്ത വാര്‍ത്ത‍ വരും വരെയേ ഈ ചര്‍ച്ചക്ക് ആയുസ്. അഴിമതിക്ക് എതിരെ തുടരെ തുടരെ പ്രതികരിക്കുവര്‍ പോല്ലും പിന്നിട് ഈ വിഷയത്തില്‍ പ്രതികരിക്കില്ല. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഈ സംഭവം ആരും കാര്യമായി ഗവനിക്കുനില്ല.ആകെ ഇതെനെ കുറിച്ച് ഓര്‍ക്കുനത് നഷട്ടപെട്ടവര്‍ മാത്രം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഇത്ര ഏറെ ആക്രമണങ്ങള്‍ നടന്നിട്ടും ആരും ഒന്നും പഠിക്കുനില്ല എന്നാ സത്യം മറച്ചു വെക്കാന്‍ ആകുനില്ല. ഓരോ ആക്രമണത്തിന് ശേഷവും പ്രതികളെ പിടിക്കും എന്നും നഷ്ട്ടപരിഹാരം നല്‍കാം എന്നും പ്രഖ്യാപ്പിക്കുകയും സുരക്ഷ സംവിധാനം അതിനോട് അടുപ്പിച്ച നാളുകളില്‍ ശക്തിപെടുതുക്കയും ചെയുക അല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണുവാന്‍ ആരും ശ്രമിക്കുനില്ല. അതിനായി ഒരു ഹസരെമാരും ബാബമാരും മുന്നോട്ടു വരുന്നുമില്ല.

ഇന്നലെ സ്പോടനം കഴിഞ്ഞു സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇതില്‍ പരിതപിച്ചു കൊണ്ട് മിക്കവരും കമന്റ്‌ ഇട്ടു. ഇതിന്‍റെ ഇടയില്‍ വിക്കിപിടിയായില്‍ 26 /11  ആക്രമണത്തിലെ പ്രതി കസബിന്റെ ജന്മദിനം ഇന്നലത്തെ ദിവസമായി തിരുത്തി അത് ഒരു വാര്‍ത്ത‍ ആക്കി. അത് നേരാണോ അല്ലയോ എന്ന് അന്വേഷിക്കാതെ പലരും അതില്‍ പ്രതികരിക്കാന്‍ തുടങ്ങി. അതൊക്കെ എന്തിക്കിലും ആകട്ടെ. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ തൊലിക്കട്ടി സമ്മതിക്കണം. അവര്‍ ഭരണത്തില്‍ വന്നിട്ട് ഇത്ര അധികം ആക്രമണങ്ങളും സ്പോടനങ്ങളും നടന്നിട്ടും കാര്യമായ ഒരു നിക്കങ്ങളും നടത്താതെ ആ സമയത്ത് മാത്രം എന്തെല്ലും പ്രഖ്യാപനവും നടത്തി തടി ഊരുകയാണ്. ഈ ആക്രമണത്തിന് പിന്നിലെ ശക്തികളെ കണ്ടു പിടിക്കും എന്നാ ഇന്നലെ പറഞ്ഞെ. അങ്ങനെ പറഞ്ഞത്‌ മൂലം എതെല്ലും പോലീസ് ഇതിനു ഉത്തരവാദികളായ ആള്‍കാരെ പിടിക്കുവണേല്‍ ദയവു ചെയ്തു ജീവനോടെ പിടിക്കല്ലേ. സ്വന്തം സഹോദരങ്ങളെ കൊന്നോടുക്കിയവരെ തീറ്റി പൊട്റെണ്ടി ഗതി കേടില്‍ ജീവിക്കുന്നവര്‍ ആണ് നമ്മള്‍ എല്ലാം. ഒരുതന്നെ തീറ്റി പോറ്റുന്നു, ഇനി അവന്‍മാരുടെ അംഗ സംഖൃ കൂട്ടാന്‍ ആഗ്രഹിക്കുനില്ല.

2011, ജൂലൈ 10

ജനീലിയയും ജോണ്‍ അബ്രഹാമും വിവാഹിതയായി....

ഇന്നലെ ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ആണ് ഈ രസകരമായ വാര്‍ത്ത‍ വന്നത്. രസകരം എന്ന് പറയാന്‍ കാരണം ഇത് അവരുടെ ശരിക്കും ഉള്ള വിവാഹം അല്ല. ഒരു സിനിമയില്‍ ആണ് ഇരുവരും വിവാഹിതര്‍ ആയെ. സിനിമകളില്‍ വിവാഹ സീനുകള്‍ പുത്തരി അല്ല, പിന്നെ എന്തിനു ഇതിനു ഇത്ര വാര്‍ത്ത‍ പ്രാധാന്യം?? സംഭവം ഇങ്ങനെ ആയിരിന്നു. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഫോഴ്സ് എന്നാ സിനിമയില്‍ ഇരുവരും വിവാഹിതര്‍ ആകുന്ന ഒരു രംഗം ഉണ്ട്. എന്തുകൊണ്ട് ആണോ എന്ന് അറിയില്ല, പൂചാരിയുടെ റോളില്‍ സാധാരണ വെക്കുന്ന ജൂനിയര്‍ നടനു പകരം യഥാര്‍ത്ഥ പൂചാരിയെ ആണ് അഭിനയിപ്പിച്ചത്‌. സീന്‍ വളരെ ഭംഗിയോടെ ഷൂട്ട്‌ ചെയ്തു എല്ലാവരും അടുത്ത സീനിനുള്ള തയാറെടുപ്പ് നടത്തുമ്പോ ആണ് പൂചാരി സംവിധായകന്റെ അടുത്ത് എത്തി പുള്ളിക്ക് പറ്റിയ പറ്റു പറയുന്നത്. ആ പൂചാരി ഇത് ഒരു സിനിമ സീന്‍ ആണ് എന്നാ കാര്യം ഓര്‍ക്കാതെ ശരിക്ക് ഉള്ള മന്ത്രങ്ങള്‍ ആണ് ഉരുവിട്ടത്. അതിനാല്‍ ഇരുവരും യഥാര്‍ത്ഥത്തില്‍ വിവാഹിതര്‍ ആയിരിക്കുന്നു.

ഈ പറയുന്നത് കേട്ട് സംവിധായകനും നിര്‍മാതാവും അന്തം വിട്ടു പോയി. അടുത്തിടെ ആണ് ജനീലിയയും റിതേഷ് ദേശ്മുക്കിന്റെയും വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയെ. അപ്പോഴ ഇങ്ങനെ ഒരു സംഭവം. ഒരു സിനിമ സീന്‍ എന്ന് പറഞ്ഞു വിട്ടു കളയേണ്ട സംഭവം മാത്രമേ ഒള്ളു. എന്നാ പൂചാരി ഇത് വിടാന്‍ ഉള്ള ലക്ഷണം ഒന്നും കാണിക്കുനില്ല. ജനീലിയയും ജോണും ഇപ്പൊ ഭാര്യയും ഭര്‍ത്താവും ആണ്. താന്‍ ചൊല്ലിയത് യഥാര്‍ത്ഥ മന്ത്രങ്ങള്‍ ആണ്. അതിനാല്‍ ജനീലിയയും റിതേഷും തമ്മില്‍ ഉള്ള വിവാഹം ഉണ്ടാനെ നടത്താന്‍ കഴിയില്ല എന്ന് ആണ് പൂചാരിയുടെ വാദം. അതോടെ സംഭവം വാര്‍ത്തയായി. ഗോസ്സിപ്പ് കൊള്ളം നിറക്കാന്‍ പറ്റിയ ഒരണ്ണം.

2011, ജൂലൈ 9

ഞാന്‍ ആണ് ഡോക്ടര്

ജോലി തിരക്ക് മൂലം അല്‍പ നാളുകള്‍ക്കു ശേഷം വീണ്ടും ഈ വഴി ഞാന്‍ വരുകയാണ്. ഒരു ബാംഗ്ലൂര്‍ യാത്ര കഴിഞ്ഞു വന്ന എനിക്ക് ചെറിയ പനി പിടിച്ചു. ലീവ് എടുത്തു ഒന്ന് വിശ്രമിക്കാം എന്ന് കരുതിയെങ്കിലും ടീമില്‍ ആള്‍ക്കാര്‍ കുറവായതിനാല്‍ എനിക്ക് ഓഫീസില്‍ വരേണ്ടി വന്നു. പക്ഷേ ഇവിടേ വന്നു ഇരുന്നപ്പോലെക്കും പണി വഷളാകാന്‍ തുടങ്ങി. കാല്‍പോള്‍ കഴിച്ചിട്ട് പണിക്കു ഒരു കുറവും ഇല്ല. ക്യാമ്പസില്‍ ഒരു ഡോക്ടര്‍ ഉണ്ടന്ന് കേട്ടിടുണ്ട്. ഇതുവരെ അങ്ങോട്ട്‌ പോകേണ്ടി വന്നിട്ടില്ല. പക്ഷേ ഈ പണിയും വെച്ച് ഇരുന്ന ചിലപ്പോ കട്ട പണി കിട്ടും. അധികം പണി ഇല്ലാത്ത ഒരു സമയം നോക്കി ഞാന്‍ ഡോക്ടറിനെ കാണാന്‍ പോയി.

ഡോക്ടര്‍ ഇരിക്കുന സ്ഥലം അന്വേഷിച്ചു അറിഞ്ഞു. ഞാന്‍ അവിടേ എത്തിയപ്പോ ഒരു മേശയുടെ അപ്പുറത്ത് ഒരാള്‍ ഇരിക്കുന്നു. മേശയുടെ ഒരു വശത്ത് ഷൂസും മറുവശത്ത് സോക്കും കിടക്കുന്നു. ആ ഇരുപ്പു കണ്ടിട്ട് ഇയാള്‍ തന്നെ ആണോ ഡോക്ടര്‍ എന്ന് എനിക്ക് സംശയമായി. സംശയനിവാരനതിനായി ഞാന്‍ ചോദിച്ചു "ഡോക്ടര്‍??". "ഞാന്‍ ആണ് ഡോക്ടര്‍" എന്ന് ആ പുള്ളി മറുപടിയും പറഞ്ഞു. എന്നിട്ടും എനിക്ക് ഒരു വിശ്വാസം വന്നില്ല എന്ന് അയാള്‍ക്ക് തോന്നിയിട്ടാകും അയാള്‍ തന്‍റെ നെയിംപ്ലേറ്റ് ഉയര്‍ത്തി കാണിച്ചു. ഡോക്ടര്‍ പാര്‍തസാരതി,അത്ര മാത്രം നാട്ടില്‍ കാണുന്നപോലെ എം.ബി.ബി.എസ്,എഫ്.ആര്‍.സി.എസ് എന്നാ വാല്‍ ഒന്നുമില്ല.ഇവിടേ അങ്ങനെ ഒന്നും ഇടരില്ലയിരിക്കും. എന്തെങ്കിലും ആകട്ടെ. ഞാന്‍ പണിയാന്നും, ജലദോഷവും തലവേദനയും ഉണ്ടന്നും ഒകെ പുള്ളിയോട് പറഞ്ഞു. ഞാന്‍ ഈ പറയുന്നതോകെ പുള്ളി ഒരു കടലാസ്സില്‍ എഴുതി വെക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പോ അയാള്‍ തൊട്ടടുത്ത ഷെല്‍ഫില്‍ നിന്നും ഓരോ ഓരോ ഡപ്പികളില്‍ നിന്നും മരുന്നുകള്‍ എടുക്കാന്‍ തുടങ്ങി. ഡപ്പികളില്‍ 'പനി','ജലദോഷം','തലവേദന' എന്ന് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. എടുത്ത മരുന്ന് ഒരു കവറില്‍ ഇട്ടു എനിക്ക് തന്നു."ഇത് കഴിച്ചാല്‍ മാറിക്കോളും" എന്ന് പറഞ്ഞു.

കിട്ടിയ മരുന്നും വാങ്ങി ഞാന്‍ തിരിച്ചു പോന്നു. പക്ഷേ ആ മരുന്ന് കഴിച്ചിട്ടും ഒരു രക്ഷയുമില്ല. അവസാനം ഒരു ഗതിയുമില്ലാതെ ഞാന്‍ ഹാഫ് ഡേ ലീവും എടുത്തു അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടേ പോയി ഒരു ഇന്‍ജേക്ഷന്‍ എടുത്തപ്പോ അല്‍പ്പം സുഗമായി. തിരിച്ചു റൂമില്‍ എത്തിയ ഞാന്‍ എന്‍റെ കൂട്ടുകാരനോട് ക്യാമ്പസ്സിലെ ഡോക്ടറിനെ കുറിച്ച് ചോദിച്ചു. "നീ ആ പുള്ളി തന്ന മരുന്ന് വല്ലോം കഴിച്ചോ?? കഴിഞ്ഞ ആഴ്ച എന്‍റെ ടീമില്‍ ഉള്ള ഒരുത്തന്‍ പനിക്ക് പുള്ളിയുടെ കയ്യില്‍ നിന്ന് മരുന്ന് വാങ്ങി കഴിച്ച ശേഷം ആകപാടെ ഒരു ഞെഞ്ഞെരിച്ചില്‍ ആയിരിന്നു"അവന്‍ പറഞ്ഞു.