തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്‍റെ ത്രില്ലില്‍ ഇരുന്ന കേരളാ യുണിവേര്‍സിറ്റി പ്രവര്‍ത്തകരുടെ അനാസ്ഥയും അലസതയും മൂലം ഒരു പറ്റാന്‍ വിദ്യാര്‍ഥിക്കള്‍ക്ക് നഷ്ട്ടമായത് ഒരു അധ്യയനവര്‍ഷമാണ്. ബി.ടെക് ട്രാന്‍സിട്രി പരിക്ഷ എഴുതാന്‍ വന്നവര്‍ക്ക് ആണ് ഈ ദുരിതം അനുഭവികേണ്ടി വന്നത്. മെയ് മാസം ഒന്നാം തിയതി ആയിരിന്നു ട്രാന്‍സിട്രി പരിക്ഷ എഴുതാന്‍ വേണ്ടി പിഴ കുടാതെ അപേക്ഷ നല്‍കാന്‍ ഉള്ള അവസാന തിയതി. എന്നാല്‍ മുന്‍ വര്‍ഷത്തെ ഫലം മെയ് ആറിനു ആണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള പ്രവര്‍ത്തി ദിവസമായ മെയ് ഒന്‍പതാം തിയതി ആണ് പലരും പ്രിക്ഷക്ക് അപേക്ഷിച്ചത്. അന്നേ ദിവസം തന്നെ ആയിരിന്നു 250 രൂപ പിഴയോടെ കൂടെ അപേക്ഷിക്കാന്‍ ഉള്ള അവാസന തിയതി.
എന്നാല്‍ മെയ് പന്ത്രണ്ടാം തിയതി പരിക്ഷ എഴുതാന്‍ വേണ്ടി കോളേജില്‍ എത്തിയ അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ആ നേരം വരെ അവരുടെ ഹാല്‍ ടിക്കറ്റ് യുണിവേര്‍സിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ലന്ന വിവരം ആണ്. മറ്റു പരിക്ഷകള്‍ക്ക് ഹാള്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയാണ് ലഭികുന്നത് എന്നാല്‍ ട്രാന്‍സിട്രി പരിക്ഷക്ക് ഈ സൗകരൃം ലഭ്യമല്ല. ഒന്‍പതാം തിയതി അപേക്ഷ നല്‍കിയ ആര്‍ക്കും തന്നെ ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ല. ഇവരില്‍ പലരും പരിക്ഷ എഴുതാന്‍ വേണ്ടി വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയതാണ്. തങ്ങളുടേത് അല്ലാത്ത കാരണം മൂലം ഹാള്‍ ടിക്കറ്റ് ലഭിക്കാത്തത് മൂലം തങ്ങളെ പരിക്ഷ എഴുതാന്‍ അനുവദിക്കണം എന്നും തുടര്‍ന്ന് ഹാള്‍ ടിക്കറ്റ് ലഭിക്കുമ്പോ റോള്‍ നമ്പര്‍ ഉത്തരകടലസ്സില്‍ ചേര്‍ത്ത് കൊള്ളം എന്ന് ഈ വിദ്യാര്‍ഥികള്‍ കോളേജ് അധികാരികളോട്
അപേക്ഷിച്ച്. അങ്ങനെ ഒരു സംവിധാനം കേരളാ യുണിവേര്‍സിറ്റിയില്‍ ഉണ്ട്. എന്നാല്‍ ട്രാന്‍സിട്രി പരിക്ഷക്ക് അത് പറ്റില്ല എന്നായിരിന്നു അവര്‍ നല്‍കിയ ഉത്തരം.
ഹാള്‍ ടിക്കറ്റ് ലഭികഞ്ഞതിന്‍റെ കാരണം അന്വേഷിച്ചു വെള്ളിയാഴ്ച യുണിവേര്‍സിറ്റിയില്‍ എത്തിയപ്പോ അറിയാന്‍ കഴിഞ്ഞത് ഹാള്‍ ടിക്കറ്റ് ഉണ്ടാക്കി എങ്കിലും അത് കോളേജില്‍ ആയിക്കുവാന്‍ അവര്‍ വിട്ടു പോയി എന്നാണ്. ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോ വിവാദം ഒഴിവാക്കാന്‍ അവര്‍ തിങ്കളാഴ്ച തന്നെ ഹാള്‍ ടിക്കറ്റ് കോളേജില്‍ ആയിക്കുകയും ചെയ്തു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷ എഴുതാത്തത് മൂലം ഒരു വര്‍ഷം നഷ്ട്ടമായി. തിരഞ്ഞെടുപ്പ് ഫലത്തിന്‍റെയും പുതിയ മന്ത്രിസഭ വരുന്നതിന്‍റെ വാര്‍ത്ത മലവെള്ള പാച്ചിലില്‍ ഈ വാര്‍ത്ത ആരും അറിയാതെ പോയി. ഇനി എന്ത് ചെയ്താലും ഇവരുടെ നഷ്ട്ടമായ ഒരു വര്‍ഷം തിരികെ ലഭിക്കില്ല.
അവരുടെ പ്രയത്ങ്ങളും കഠിനാധ്വാനവും എല്ലാം വെറുതെ ആയി.
1 അഭിപ്രായം:
ഇച്ചയോ...എപ്പളും നല്ലത് കാലിക്കറ്റ് യുനിവെര്സിടി യാ .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ