വളരെ കൊട്ടി ഘോഷിച്ചു കൊണ്ട് ഒരു ഐ.പി.യേല്‍ ക്രിക്കറ്റ് ടീം കേരളത്തില്‍ എത്തി.എന്നിട്ടിപ്പോ കേരളത്തിന്‍റെ എന്ന് പറയാന്‍ ഒരു വാല് പോലെ അറ്റത് കേരള എന്ന് ചേര്‍ത്ത് ഒരു പേരും. "ഇന്ദി കംമാന്‍ഡോസ് കേരള".ലോഗോയിലും ടീം ജെര്സേയിലും കേരളത്തിന്‍റെ എന്ന് പറയാവുന്ന ഒന്നുമില്ല. സത്യം പറയമെല്ലോ, എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന മലയാളികള്‍ ഈ പേര് കേട്ട് ആദ്യം പറഞ്ഞ വാക്ക് "കഷ്ടം" എന്നാ.അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ള വേറെ പല സഹപ്രവര്‍ത്തകരുടെയും പ്രതികരണം ഇത് തന്നെ ആയിരിന്നു. പേരിന്‍റെ പ്രഖ്യാപനം വന്നതിന്‍റെ പിറ്റേന്ന് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്ന് മാറ്റാന്‍ ഉള്ള തീരുമാനവും കേട്ടപ്പോ ഒന്ന് ഒറപ്പിക്കാം..."ഉണ്ണാന്‍ വന്നവന് ഇല ഇട്ടശേഷം ഊണ് ഇല്ല". ഇനി ഐ.പി.യേല്‍ ചരിത്രത്തില്‍ കേരളത്തിന് സ്വന്തമായി ഒരു ടീം കാണില്ല, എന്നാ സ്വന്തമായി അല്ലാതെ പേരിനു ഒരണ്ണം ഉണ്ട് താനും.കേരളത്തിലെ മൊത്തം മലയാളികളെ അപമാനിക്കുന്നതിനു തുല്യം അല്ലെ ഇത്.
ഇനി ഞാന്‍ മറ്റു ചില രസകരമായ സംഭവം പറയാം.ഈ പേര് വന്ന ദിവസം തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്കില്‍ പല തരത്തില്‍ ഉള്ള കമന്റ്റ് വന്നു,എന്തിനു പേര് മാറ്റണം എന്ന് പറഞ്ഞു ഒരു ഗ്രൂപ്പ് വരെ ഉണ്ടാക്കി ആള്‍ക്കാര്‍ പ്രതികരിച്ചു.ഒരു സച്ചിന്‍ ആരാധകന്‍ ആയ ഞാന്‍ പണ്ടേ എന്‍റെ നിലപാട് വ്യതമാക്കിയതാ.സച്ചിന്‍ ബാറ്റ് പിടിക്കുന്ന കാലതോള്ളം ഏതു ടീമില്‍ സചിന്‍ ഉണ്ടോ ആ ടീമിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യ്.ആ ടീമിന്‍റെ ഉടമ അംബാനി ആകാം ഷാരൂഖ് ഖാന്‍ ആകാം.അത് എന്നെ ബാധികില്ല.എന്നാലും സ്വന്തം നാടായ കേരളത്തെ ഇങ്ങനെ അപമാനിച്ച രോഷത്തില്‍ ഞാനും ഒരു കമന്റ്റ് പാസ് ആക്കി.ആദ്യം വന്ന പ്രതികരണം ഒരു കൊച്ചി ടീം സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളുടെയാ.പുള്ളിക്കും പേര് അത്ര പിടിച്ചില്ല എന്നാ അത് അത്രയ്ക്ക് അങ്ങ് വ്യക്തമായി പറയുന്നില്ല,അങ്ങനെ എനിക്ക് തോന്നി .കുറച്ചു നേരം കഴിഞ്ഞിട്ട് ഒരു കമന്റ്റ്.ഈ തവണ വേറെ ഒരാള്‍ ആണ്(ആരാന്നു ഇപോ പരയുനില്ല, പുള്ളി ഈ പോസ്റ്റിനു കമന്റ്റ് ചെയ്തു സ്വയം പരിച്ചയപെടുന്നതയിരിക്കും).കക്ഷി ഇതുവരെ കോല്‍കട്ടയുടെ കടുത്ത ആരാധകന്‍ ആയിരിന്നു.മുന്‍പ് ഞാന്‍ മുംബൈയെ സപ്പോര്‍ട്ട് ചെയും എന്ന് വ്യക്തമാക്കിയ സമയത്ത് ഈ കക്ഷി കോല്‍കട്ടയുടെ ഒപ്പമാന്നു പറഞ്ഞതാ.എപ്പോ മറുകണ്ടം ചാടി എന്ന് അറിയില്ല.ഇനി ഗാംഗുലി കൊച്ചിക്ക് വരും എന്നത് കേട്ടന്നോ എന്ന് അറിയില്ല.അത് എന്തെല്ലും ആകട്ടെ.ഇനി ഈ കക്ഷി പോസ്റ്റ് ചെയ്ത കമന്റ്റ് വായിച്ചു ആദ്യം എന്ത് പറയണം, ഇവന് വട്ടായോ എന്ന് ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നു.ഈ പേരിനു എതിരെ കമന്റ് ചെയ്ത ബാക്കി ആള്‍ക്കാര്‍ക്കും ഇവന്റെ ഈ കമന്റ് കിട്ടി.അവന്‍റെ കമന്റ് ഇങ്ങനെ:
"ഇന്ദി കംമാന്‍ഡോസ് കേരള, ഈ പേരിനു എന്താ കുഴപ്പം?? യുദ്ധം വരുമ്പോഴും തീവ്രവാദ ആക്രമണം വരുമ്പോഴും മാത്രം കംമാന്‍ഡോസ് എന്ന് പറഞ്ഞു ഒച്ചപ്പാട് ഉണ്ടാക്കാറ്ണ്ടല്ലോ.ഒരു ടീമിന്‍റെ പേര് അവര്‍ക്കായി സമര്‍പ്പിച്ചപ്പോ എല്ലാവര്‍ക്കും എന്താ ഒരു പുച്ഛം.അറിയുമോ ഇവര്‍ സൈനികര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഐ.പി.യേല്‍ ടിക്കറ്റ് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്.ടീമിന്‍റെ പേരില്‍ 'കേരള' എന്നോള്ളത് കൊണ്ട് കേരളത്തിന് ഒരു നാണക്കേട്ടും ഇല്ല. അല്ലേലും ഇന്ദി എന്ന് പറഞ്ഞാ ഇന്ത്യ എന്നാ, അത് നമ്മുടെ രാജ്യമാ.അതിലെ ഒരു സംസ്ഥാനം മാത്രം ആണ് കേരളം.അതുകൊണ്ട് അതില്‍ അഭിമാനിക്കു" (ഇതില്ലും ഏറെ ഉണ്ട് കമന്റ്,പക്ഷേ മൊത്തം പറയാതെ അതിന്റെ രത്നചുരുക്കം മാത്രം ആണ് ഇവിടേ ഞാന്‍ പറഞ്ഞെ)
സുഹൃത്തെ, നിങ്ങള്‍ ഇത് വായിക്കുമ്പോ അറിയാന്‍ വേണ്ടി എന്‍റെ അല്‍പ്പം വാക്കുകള്‍. ഏതു പട്ടാളക്കാരനാ ലീവ് എടുത്തു വന്നു ഈ ഐ.പി.യേല്‍ കാണാന്‍ വരാന്‍ പോകുന്നെ?? അവര്‍ വരില്ല എന്ന് അറിയാം ഈ ഉടമസ്ഥര്‍ക്ക്.പിന്നെ പേര് ഡെഡിക്കേറ്റ് ചെയ്തു അവരെ ആദരിക്കുവല്ല ഇവിടെ ചെയ്തെ.അവരെ വെറും അപഹാസ്യ പാത്രം ആകിയിരിക്കുവന്നു ഇവിടേ.ഈ വലിയ വായില്‍ പറയുന്ന സമര്‍പ്പണം ഇവര്‍ക്ക് കിട്ടുന്ന ലാഭം ഈ സൈനികര്‍ക്ക് കൊടുക്കുവാണേല്‍ നല്ലത്,അതിനു ഈ പേര് ഒരു പക്ഷേ യോജിക്കും.പക്ഷേ ഇതിന്‍റെ ഉടമസ്ഥരായ ഈ മാര്‍വാടിക്കള്‍ അങ്ങനെ ചെയും എന്ന് സ്വപ്നത്തില്‍ പോല്ലും കരുതേണ്ട.നമ്മള്‍ മിക്കവരും ഏതെങ്കിലും മാര്‍വാടിക്ക് വേണ്ടി പണി എടുത്തു ജീവിക്കുന്നവര്‍ ആണ്. അവര്‍ക്ക് വേണ്ടി പണി എടുക്കുന്ന നമുക്ക് ഒന്നും കിട്ടാറില്ല. അപ്പോള്‍ ഈ സൈനികര്‍ക്ക് എന്ത് ലഭിക്കാനാ??പിന്നെ ഏറ്റവും വലിയ കാര്യം,ഇത് ക്രിക്കറ്റ് ആണ്.അതും ഐ.പി.യേല്‍.ദേശസ്നേഹം കാണിക്കുന്ന ഈ ടീമിന്‍റെ ക്യാപ്റ്റന്‍ ഒരു വിദേശിയാ.ഇത് ദേശസ്നേഹം കാണിക്കേണ്ട വേദി അല്ല.ബാക്കി ഉള്ള ടീമിന്‍റെ പേര് നോക്ക്.എല്ലാം അവരവരുടെ ഹോം ഗ്രൗണ്ട് പേരോ അല്ലേല്‍ അവിടത്തെ ഭൂമിശാസ്ത്രം അനുസരിച്ചുള്ള പേരാ നല്‍കിയിരികുന്നെ.ഒരു വാലു പോലെ കേരള എന്ന് കിടക്കുന്നുകൊണ്ട് ഒരു ഗുണവും ഇല്ല.
കാശു മുടക്കിയ ടീം ഉടമസ്ഥര്‍ക്ക് എന്തും ആകാം.എങ്കില്ലും സ്വന്തം നാടിനെ അപമാനിച്ചതിന് ചെറുപ്പക്കാര്‍ അവരാല്‍ കഴിയും വിധം പ്രതികരിച്ചു കഴിഞ്ഞു.എന്നാല്ലും ഇങ്ങനെ അപമാനിച്ചിട്ടും അവരെ പുകഴ്ത്തി പറയാന്‍ ചിലര്‍ ഉണ്ടല്ലോ.... കഷ്ടം തന്നെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ