"എവിടങ്കിലും ഒരിടത് കാല് ഉറപ്പിച്ചു നിന്നുടെ??" കഴിഞ്ഞ ദിവസം അന്ന ഹസാരെയുടെ ഇപ്പോള്‍ നടത്തുന്ന സമരം ഞാന്‍ പിന്തുണക്കുനില്ല എന്ന് ഫേസ്ബുക്കില്‍ അപ്ഡേറ്റ് ഇട്ടപ്പോ കിട്ടിയ ഒരു കമന്റ് ആണ് ഇത്. ഏപ്രിലില്‍ നടന്ന സമരത്തെ ഞാന്‍ പിന്തുണച്ചു എന്നത് സത്യം. പക്ഷേ അരാഷ്ട്രിയപരമായ ഈ സമരത്തെ പിന്തുണച്ചാല്‍ അത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാകും. എന്ന് പറഞ്ഞു ഞാന്‍ ഹസരെയേ വെറുക്കുന്നുവെന്നോ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുണക്കുനില്ലന്നോ എന്നല്ല അര്‍ത്ഥം. അഴിമതിക്ക് എതിരെ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ നിലവില്‍ വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി തന്നെ ആണ് ഞാന്‍. കാലങ്ങളായി പൊടി പിടിച്ചു കിടന്ന ആ ബില്ലിനെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഹസാരെ ചെയ്ത ഒരു മഹാ കാര്യം തന്നെ ആണ്. പക്ഷേ താന്‍ അല്ലേല്‍ തങ്ങളുടെ കൂടെ ഉള്ളവര്‍ പറയുന്നപോലെ നടക്കു എന്ന് വാശി പിടിച്ചു ഹസാരെ ജനങ്ങളെ ഇളക്കിവിടുന്നത് ഒരു നല്ല കാര്യമല്ല.
പ്രധാനമായും ഇത്തവണത്തെ സമരത്തില്‍ "ടീം അണ്ണാ" ഉന്നയിക്കുന്നത് ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ജൂഡിഷ്യറിയും ഉള്‍പെടുത്തിയില്ല എന്നാണ്. ഈ രണ്ടു പേരെയും ഉള്‍പെടുത്തി ഇല്ലേല് ആ വഴി നടക്കുന്ന അഴിമതി തടയാന്‍ ആവില്ല എന്നാ വാദം ഒരു വിധത്തില്‍ നോക്കിയാല്‍ ശരി ആണ്. എന്നാല്‍ ഇതിന്റെ മറുവശം കൂടി നോക്കേണ്ടേ?? ഇവരെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലോക്പാല്‍ സമതിക്ക് ലഭിച്ചാല്‍ നാളെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെ താഴെ ഇടാന്‍ ഈ സമതിയെ സ്വാധിനിച്ചാല്‍ മതിയകുമെല്ലോ. ആ സമതിയില്‍ ഉള്ളവരെ സ്വാധിനിക്കാന്‍ കഴിയില്ലന്നു പറയെല്ല് കാരണം അവരും പച്ച മനുഷ്യര്‍ തന്നെയാ. അങ്ങനെ സ്വാധിനിക്കാന്‍ ആയാല്‍ വോട്ട് ചെയുന്ന ജനങ്ങളെ കഴുതകള്‍ എന്ന് കളിയാക്കുന്നതിനു തുല്യമാ. വോട്ട് ചെയ്തു ജയിപിച്ചു വിടുന്നവര്‍ എല്ലാം കള്ളന്മാര് ആകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.
വേറെ ഒരു കാര്യം കാണാന്‍ കഴിഞ്ഞത്, ഈ ലോക്പാല്‍ ബില്‍ കൊണ്ടുവന്ന ഉടനെ അഴ്ഹിമതിഎയ് തുടച്ചു നീക്കാന്‍ ആകും എന്നാ ചിലരുടെ പ്രതികരണം ആണ്. അഴിമതിയില്‍ പൊറുതിമുട്ടിയ ജനം ഒരു പക്ഷേ അത് പ്രതിക്ഷിക്കുനുണ്ടാകും. എന്നാല്‍ ആ പ്രതിക്ഷ വെറുതെ അല്ലെ?? ഒരു ബില്‍ കൊണ്ട് മാറാവുന്ന രോഗം ആണ് അഴിമതി?? നമ്മള് തീറ്റ കൊടുത്തു വളര്‍ത്തിയ ഒരു സത്വം ആണ് അഴിമതി. അതിന്റെ വാ തുന്നികെട്ടി എന്ന് പറഞ്ഞല്ലും തീറ്റ കൊടുക്കുന്ന കൈ സ്വാതന്ത്രം ആയിരിക്കുന്ന കാലം അത്രെയും അഴിമതി നിലനില്ക്കും. ഇപ്പോളത്തെ കാഴ്ചപാടില്‍ രാഷ്ട്രിയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം ആണ് അഴിമതിക്കാര്‍. ബാക്കി ഉള്ളവരും ഇവര്‍ ചോദിക്കുമ്പോള്‍ കാശ് എണ്ണി കൊടുക്കുന്നവരും നിഷ്കളങ്കര്‍. കുറ്റം ചെയ്യുന്ന പോലെ ആണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പികുന്നതും എന്നിട്ടും പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒന്നും ലോക്പാല്‍ ബില്ലില്‍ പറയുനില്ല. പാപം ചെയ്യാത്തവര്‍ കല്ല് എറിയട്ടെ എന്ന് പറഞ്ഞാല്‍ ഈ അഴിമതിക്കാര്‍ ആരും ഒരു ഏറും കൊള്ളില്ല എന്നതാണ് സത്യം. സ്വയം നന്നാവാന്‍ ശ്രമിച്ചാല്‍ മാത്രമേ ഈ ബില്‍ നിലവില്‍ വന്നിട്ട് കാര്യമോള്ളൂ.
ഇന്ന് അഴിമതിയുടെ നേരെ വാള് ഒങ്ങുന്ന ഹസരയെ മാത്രമേ ജനം കാണുനോളൂ. അദ്ധേഹത്തിന്റെ പുറകില്‍ മറഞ്ഞു നില്ക്കുന്ന അധികാരമോഹികളെയും വര്ഗിയവാധികളെയും കോര്‍പ്പറേറ്റ് ഭീമന്മാരെയും പലരും ശ്രദ്ധിക്കുനില്ല. അവര്‍ ഈ ജനവികാരത്തെ മുതല്‍ എടുക്കുകയാണ്.ശരിക്കും ആരാന്നു ഈ സമരം ഇത്ര വലുതാക്കിയത്?? ജന്തര്‍ മന്തറില്‍ ഒട്ടേറെ സമരങ്ങള്‍ നടക്കുന്നു ആരെല്ലും അറിയുന്നുണ്ടോ?? അഴിമതിക്ക് എതിരായി വേറെയും കുറെ പേര് നിരാഹാരം കിടന്നു മരിക്കുന്നു അവര്‍ക്ക് കിട്ടാത്ത പരിഗണന എന്തുകൊണ്ട് ഹസരെക്ക് ലഭിക്കുന്നു?? മാധ്യമങ്ങള്‍ ഹസരയെ മാത്രം ലക്ഷ്യമാക്കി വാര്‍ത്തകള്‍ എഴുതുന്നത് എന്തുകൊണ്ട്?? ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ബി.ജെ.പിയുടെ കറുത്ത കരങ്ങള്‍ കാണാന്‍ കഴിയുനില്ലേ?? മാധ്യമങ്ങള്‍ വളര്‍ത്തിയ ഈ സമരത്തെ ശരിക്കും ഒന്ന് സുക്ഷിച്ചു നോക്കിയാല്‍ കോണ്‍ഗ്രസിന്റെ അദൃശൃ കരങ്ങള്‍ കണ്ടു കൂടെ?? ഇപ്പോളത്തെ സര്‍ക്കാര്‍ വീണാല്‍ അധികാരത്തില്‍ കയറാം എന്നുത് ബി.ജെ.പിയുടെ ലാഭം പക്ഷേ സ്വന്തം കുഴി തോണ്ടുന്ന തരത്തില്‍ ഉള്ള ഈ സമരം കൊണ്ട് കോണ്‍ഗ്രസിന് എന്ത് ഗുണം??
അഴിമതി ആരോപണങ്ങളില്‍ മുങ്ങി കുളിച്ചു നില്ക്കുന്ന കോണ്‍ഗ്രീസിന്റെ മുഖം രക്ഷിക്കാനായി അവര്‍ തന്നെ മുന്നോട്ടു കൊണ്ടുവന്നതാണ് ഈ ബില്‍. താരതമ്യേന ദുര്‍ബലമായ ഒരു ബില്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞു ചിലര്‍ അതിനെ ചോദ്യം ചെയ്തു. അപ്പൊ അവര്‍ക്ക് മറ്റാരും കിട്ടാത്ത മാധ്യമ ശ്രദ്ധ കൊടുത്തു. പിന്നെ സമരം ചെയ്യല്‍ നിരോധിക്കല്‍,ഹസരയെ അറസ്റ്റ് ചെയ്യല്‍ തുടങ്ങിയ വഴികളിലുടെ ജനങ്ങളുടെ പിന്തുണ ഹസാരക്ക് നല്കി. പിന്നെ ഹസരയുടെ വക ചെയ്യാന്‍ പറ്റില്ലേല്‍ ഇറങ്ങി പോകുക എന്നാ വെല്ലുവിളി. ഒടുവില്‍ ബില്‍ പാസ് ആയി. അപ്പോഴും ഈ സര്‍ക്കാര്‍ മൂന്ന് കൊല്ലം ആയൊല്ല്. ഈ വിഷയത്തിന്റെ ഇടയില്‍ വിലകയറ്റം, ടു ജി, കോമണ്‍വെല്‍ത്ത് അങ്ങനെ പല വിഷയങ്ങളും മുങ്ങി പോകും. പിന്നെയും സുഖമായി രണ്ടു കൊല്ലം ഭരിക്കാം. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോ ഇങ്ങനെ ഒരു ബില്‍ അവതരിപ്പിച്ചു എന്ന് പറഞ്ഞു വോട്ട് പിടിക്കുകയും ചെയ്യാം. ചില കോണ്‍ഗ്രസ് മന്ത്രിമാരുടെ പിടിപ്പുകേട് കൊണ്ട് ആണ് ഈ സമരം ഇത്ര വഷളയെ എന്ന് അവരുടെ കോര്‍ കമ്മിറ്റിയില്‍ തന്നെ പറയുക ചെയ്തല്ലോ. അപ്പൊ കോണ്‍ഗ്രസിന് കൈ ഇല്ലേ???
പക്ഷേ ജനങ്ങളെ ഇളക്കി ഉള്ള ഈ പ്രക്ഷോഭം ശരിക്കും ഒരു തീകളി ആണ്. ഇന്നാ തിയതിയില്‍ ഈ നിയമം പാസ് ആകണം എന്നോകെ ഹസാരെ ഒരു ആവേശത്തിന്റെ പുറത്തു പറയും എന്നാല്‍ ആ തിയതി കൊണ്ട് ഒന്നും നടക്കില്ലന്നു ഹസരെക്ക് തന്നെ അറിയാം. പക്ഷേ ജനം അതും പ്രതിക്ഷിച്ചു ഇരുപ്പാ. കിട്ടിയില്ലേ അവര്‍ ഇളകും പിന്നെ അവരെ നിയന്ത്രിക്കാന്‍ ഹസരക്കും ആകില്ല. ഇനി അഥവാ അപ്പോളേക്കും ആയാല്‍ പിന്നെ വേറെ വിഷയവും പറഞ്ഞു വേറെ ഹസരെമാര് ജനിക്കും. വിഷയങ്ങള്‍ക്ക് ആണോ ഇന്ത്യയില്‍ പഞ്ഞം. വരുന്ന പലരും പബ്ലിസിറ്റി പ്രതിക്ഷിച്ചു ആകും വരുന്നേ. അങ്ങനെ ഉള്ളവര്‍ ജനത്തെ ഇളക്കും നടക്കാത്ത കാര്യങ്ങള്‍ നടത്തണം എന്ന് അവശ്യപെടും, അവസാനം ജനത്തെ നിയന്ത്രിക്കാന്‍ പറ്റാതെ ആകും. അതോടെ ഇന്ത്യ തകരും. അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
കുറിപ്പ്: ഇജ്ജിപ്റ്റിലും ലിബ്യയിലും ഉള്ള അവസ്ഥയ ഇവിടേ എന്നാ പല സമരനുകൂലികളുടെ ധാരണ. അങ്ങെനെ ആയിരുന്നേല്‍ അവര്‍ക്ക് ഒന്ന് കൂട്ടം കൂടാന്‍ പോലും അധികാരം ഉണ്ടാകില്ലയിരിന്നു. പിന്നെ ഈ സമരത്തെ രണ്ടാം സ്വാതന്ത്രിയ സമരം എന്നും ഹസാരയെ ഗാന്ധിജിയോടും ജയ്പ്രകാശിനോടും താരതമ്യം ചെയുന്ന മാധ്യമ പ്രവര്‍ത്തകരോടും അല്ലാത്തവരോടും ആദ്യം അവയെ കുറിച്ച് ശരിക്ക് പഠിക്ക്, എന്നിട്ട് താരതമ്യം ചെയ്യ്. ഇത് അതിന്റെ ഏഴു അയലത് വരില്ല എന്നതാണ് സത്യം.
കുറിപ്പ്: ഇജ്ജിപ്റ്റിലും ലിബ്യയിലും ഉള്ള അവസ്ഥയ ഇവിടേ എന്നാ പല സമരനുകൂലികളുടെ ധാരണ. അങ്ങെനെ ആയിരുന്നേല്‍ അവര്‍ക്ക് ഒന്ന് കൂട്ടം കൂടാന്‍ പോലും അധികാരം ഉണ്ടാകില്ലയിരിന്നു. പിന്നെ ഈ സമരത്തെ രണ്ടാം സ്വാതന്ത്രിയ സമരം എന്നും ഹസാരയെ ഗാന്ധിജിയോടും ജയ്പ്രകാശിനോടും താരതമ്യം ചെയുന്ന മാധ്യമ പ്രവര്‍ത്തകരോടും അല്ലാത്തവരോടും ആദ്യം അവയെ കുറിച്ച് ശരിക്ക് പഠിക്ക്, എന്നിട്ട് താരതമ്യം ചെയ്യ്. ഇത് അതിന്റെ ഏഴു അയലത് വരില്ല എന്നതാണ് സത്യം.
7 അഭിപ്രായങ്ങൾ:
താങ്കളെ പോലെ ഉള്ള ആശങ്ക എല്ലാരിലും ഉണ്ട് എങ്കിലും തമ്മില്‍ ഭേദം തൊമ്മന് എന്നല്ലേ .....................
please read two posts i have in this regard at www.anilphil.blogspot.com
@അനില്‍ ഞാന്‍ ഒരണം നേരത്തെ വായിച്ചു..
@കൊമ്പന് ഇത് തമ്മില്‍ ഭേദം തൊമ്മന് അല്ല.സര്‍ക്കാരിനു സമയപരിധി നല്കാന് തുനിഞ്ഞത് തന്നെ ഒരു അഹങ്കാരിയുടെ വാക്കുകള്‍ ആണ്.
sorry for typing in english.. but ente abiprayam parayanamello... india ithuvare kande eattavum mosham govt aanu ithennu parayathe vayya.. azhimathiyum range ippol lakshangalilum kodikalillum okke aaanello.. porathethinu petrol vila.. sadhana samagraigalude villa.. oru sadharana pauran jeevikkan kashattapdumbol .. chilar lakshangal mukkiyittu thihar jailil sukhavasathilaanu.. ithinethire enthekilum oru munnettam anivaryam aaanu.. Jana lokpal bill vannallum azhimathi theerumennu njan vishwasikkunilla.. but ithupole oru jana munnettam valare athyavashyam aaanu.. rashtriya partikalum adhikarikalum janathinu meethe alla enne oru thakeethu nalkan ithu upakarapedumenkil athu thanne oru valare vailiyae karyam aayi aaanu njan karuthunnethu..!!! so i support anna hazare movement..
രാഹുല്‍, ഞാന്‍ പറഞ്ഞല്ലോ ലോക്പാല്‍ ബില്‍ വരണ്ടത് അത്യാവശ്യം തന്നെ ആണ്. പക്ഷേ ജനത്യപത്യ മാര്‍ഗങ്ങള്‍ മുന്നില്‍ കിടക്കുമ്പോള്‍ തന്നെ ഇപ്പോള്‍ കാണിക്കുന്നതരം ജനത്യപത്യ വിരുദ്ധ സമരം ന്യായികരിക്കാന്‍ ബുദ്ധിമുട്ട് ആണ്. പിന്നെ ഒരു സര്‍ക്കാരിനു സമയപരിധി ഒകെ നല്കാന് അണ്ണാ ഹസരയെ ആരാ അധികാരപെടുതിയെ?? അങ്ങനെ ഒരു പ്രസ്തവനയിളുടെ വ്യക്തമാക്കുന്ന ഒന്ന് ഉണ്ട് ഇതിന്റെ പിന്നില്‍ ജനലോക്പല്‍ ബില്‍ വരണം എന്നതിലും ഉപരി സര്‍ക്കാര്‍ താഴെ വീഴണം എന്നാ ലക്ഷ്യമാ ഉള്ളത്. കോണ്‍ഗ്രസ് കട്ടുമുടിക്കുന്നവ്ര് തന്നെ ആണ്, ബാക്കി ഉള്ളവരും മോശക്കാര് അല്ല . പക്ഷേ ഒരു സ്ഥിരതയാര്‍ന്ന ഒരു സര്‍ക്കാരിനെ ഉണ്ടാക്കാന്‍ ഇന്നത്തെ പ്രതിപക്ഷത്തിനോ ഒരു സംവിധാനതിണോ ആകില്ല. ജന മുന്നേറ്റം ആവശ്യമാണ് പക്ഷേ അത് ജനത്യപത്യ രീതിയില്‍ ആവണം എന്ന് മാത്രം. ഇന്ന് ഈ മുന്നെട്ടതിനെ പിന്തുനക്കുന്നവരോട് എനിക്ക് ഒന്ന് ചോദിച്ചോട്ടെ.... നാളെ ഈ സര്‍ക്കാര്‍ വീണാല്‍ ഒരു പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കാന്‍ എങ്കിലും എത്ര പേര് തയാര്‍ ആകും??
അതു ശെരിയാണ്, ഒരു ഹസാരക്കും ജനത്തെ നിയന്ത്രിക്കാന്‍ കഴിയില്ലാ
കളി തീയ്യോടാണ്...................
നല്ല പോസ്റ്റ്
ആശംസകള്‍
നല്ല പോസ്റ്റ്!!!
ആശംസകള്‍.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ