(മുന്നറിയിപ്പ്: നിങ്ങള്‍ ഒരു ഫെമിനിസ്റ്റ് ആണെങ്കില്‍ ദയവായി വെറുതെ സമയം കളയാതെ വേറെ പോസ്റ്റ് വായിക്കുന്നതാകും നല്ലത്.)
പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുള്ള ഒരു കാര്യമാ, ഒരു ആണിനെ പെണ്ണ് വഞ്ചിച്ചാല്‍, അവന്‍റെ സ്നേഹത്തിനു പുല്ലു വില കല്‍പ്പിച്ചാല്‍ എന്തെ ആരും ഒന്നും ചോദിക്കുനില്ല?? ഒരു സംഘടനയോ പ്രസ്ഥാനമോ അവനെ പിന്തുണ നല്‍കണോ സ്വാന്തനം നല്‍കണോ വരാത്തത് എന്ത്??ഒറ്റപെടലില്‍ വീര്‍പ്പുമുട്ടി ഒരു ആശ്വാസ വാക്ക് എവിടന്നു എങ്കിലും കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്ന നേരത്ത്, "അവനു അങ്ങനെ വേണം","അവന്‍റെ കൈയിലിരിപ്പ് കാരണമാ" എന്ന് അങ്ങനെ പല രീതിയില്‍ ഉള്ള കുറ്റപെടുതലും മുന വെച്ച വാക്കുകളും ലഭിക്കുന്നത് എന്തുകൊണ്ടാണ്?? ആര്‍ക്കും ഒരിക്കലും ഒരു വ്യക്തമായ ഉത്തരം നല്‍കാന്‍ ആവാതെ ഇതേ ചോദ്യങ്ങള്‍ തന്നെ ആണ് ഈ സിനിമയില്‍ ചോദിക്കുന്നത് എനിക്ക് തോന്നിയത്. അടുത്ത സമയത്ത് കണ്ടത്തില്‍ ഏറ്റവും ഏറെ ആസ്വദിച്ച ഒരു സിനിമ ആണ് ഇത് എന്ന് പറയാതെ ഇരിക്കാന്‍ മേല.
വന്‍ താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങളെ വെച്ച് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. മൂന്നു ചെറുപ്പക്കാര്‍,സന്തോഷപരമായ അവരുടെ ജീവിതത്തിലേക്ക് പെണ്ണുങ്ങള്‍ എത്തുന്നതോടെ ആരംഭിക്കുന്ന ചില സംഭവവികാസങ്ങള്‍ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നെ. പെണ്ണുങ്ങള്‍ അവരുടെ സന്തോഷത്തിനായി, സുഖത്തിനായി, സൗകര്യത്തിനായി വാദിക്കുമ്പോള്‍, അവ നേടി എടുക്കുമ്പോ ചവിട്ടി അരക്കപെടുതന്നത് അവരുടെ കൂടെ ഉള്ള ആണിന്‍റെ ജീവിതം ആണ്. അത് വളരെ വ്യക്തമായി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. ഇതിലെ സംഭാഷണം ഡല്‍ഹി ബെല്ലിയുടെ സമാനമായ രീതിയില്‍ ആണ്.പക്ഷേ ഇത് അമീര്‍ ഖാനോ അത് പോലത്തെ വമ്പന്മാരുടെ നിര്‍മാണം അല്ലാത്തതിനാല്‍ സെന്‍സര്‍ ബോര്‍ഡ് തെറികള്‍ എല്ലാം സെന്‍സര്‍ ചെയ്തിട്ടുണ്ട്.
താന്‍ സ്നേഹിക്കുന്നു എന്നാ ഒറ്റ കാരണം കൊണ്ട് നിന്ന് തിരിയാന്‍ കാമുകനെ സമ്മതിക്കാത്ത ശ്വാസം മുട്ടിക്കുന്ന ഒരു കാമുകി. തനിക്കു ആവശ്യത്തിനു സ്വാതന്തൃയവും സ്വകാര്യതയും നല്‍കുന്നില്ലനു പറഞ്ഞു പഴയ കാമുകനെ കുറ്റപെടുതുമ്പോഴും അവനെ ഒഴിവകാതെ രണ്ടു വള്ളത്തിലും കാല് കുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന മറ്റൊരു കാമുകി, അങ്ങ് നാട്ടില്‍ ഒരു ബന്ധം ഉണ്ടായിട്ടും, ഓഫീസില്‍ തന്‍റെ ജോലി സുഗമം ആയി പോകാന്‍ വേണ്ടി ഒരു പാവം ചെറുപ്പക്കാരനെ ചിരിച്ചും ഇളിച്ചും പറ്റിക്കുന്ന ഒരു പെണ്ണ്. ഇവരുടെ താളത്തിന് ഒത്തു ചരട് കെട്ടി ആടുന്ന പാവകളെ പോലെ തുള്ളുന്ന മൂന്ന് ചെറുപ്പകാര്‍. ഇവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കഥ നടക്കുന്നത് ഉത്തര ഇന്ത്യയിലെ ഏതോ ഒരു നഗരത്തില്‍ ആണ്.
ഈ സിനിമ കണ്ട ചിലര്‍ എന്നോട് പറഞ്ഞു, ഇങ്ങനെ ഒകെ ആകും അങ്ങ് ഉത്തര ഇന്ത്യയില്‍ നടക്കുന്നത് എന്ന്. പക്ഷേ ഇതിലെ പല സംഭവങ്ങളും നമ്മുടെ കൊച്ചു കേരളത്തിലെ പലരുടെയും ജീവിതത്തില്‍ സംഭവിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സംഭവം പറയാം. നിങ്ങള്‍ നിങ്ങളുടെ കാമുകിയോടോ ഭാര്യയോടോ വളരെ സീരിയസ് ആയി എന്തെല്ലും വിഷയത്തില്‍ തര്‍ക്കികുകയായിരിന്നു. ആ സമയം അറിയാതെ നിങ്ങള്‍ നിങ്ങളുടെ ചൂണ്ടുവിരല്‍ പുള്ളികാരിയുടെ നേരെ ചൂണ്ടുന്നു. അതോടെ പറഞ്ഞുകൊണ്ടിരുന്നത് എത്ര വലിയ സീരിയസ് കാര്യമയിരുന്നാലും അതെല്ലാം വിട്ടു എന്തിനു തന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടി എന്നതാകും പിന്നത്തെ തര്‍ക്കവിഷയം. നെഞ്ചത്ത് കൈ വെച്ച് എത്ര പേര്‍ക്ക് പറയാന്‍ ആകും തന്‍റെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലന്നു. ഇങ്ങനെ ഉള്ള വേറെയും ചില ഉദാഹരണങ്ങള്‍ ഉണ്ട്. പക്ഷേ അവ ഒകെ പറയാന്‍ തുടങ്ങിയാല്‍ സിനിമ മൊത്തം പറയേണ്ടി വരും.
ഇപ്പോഴത്തെ ചില ഫെമിനിസ്റ്റുകള്‍ തങ്ങള്‍ക്കു വേണ്ണം എന്ന് പറയുന്ന സ്വാതന്തൃയവും സമത്വവും കൊണ്ട് ഉദേശിക്കുന്നത് ആണുങ്ങള്‍ അവളുടെ കാലിന്‍റെ അടിയില്‍ കിടക്കുന്ന ചെരുപ്പ് കൊണ്ട് ചവിട്ടി മേതിക്കാവുന്ന ഒന്ന് പോലെ ആകണം എന്നന്നോ?? അങ്ങനെ ഉള്ള ചിന്തഗതികര്‍ക്ക് കുറച്ചു നാള്‍ പാവ കളിയ്ക്കാന്‍ ഏതെങ്കിലും ഒരു ആണിനെ കിട്ടിയെന്നു ഇരിക്കും, പക്ഷേ ഒരു നാള്‍ അവന്‍ തിരിച്ചു പ്രതികരിക്കും. അളം മുട്ടിയാല്‍ ചേരയും കടിക്കും. ആണിന്‍റെ ക്ഷമക്കും ഒരു അതിര് ഉണ്ട്. ഇന്നത്തെ ഓരോ യുവാവും കണ്ടിരിക്കേണ്ട ഒരു സിനിമ ആണ് ഇത്. ചിരിക്കുന്ന മുഖംമൂടി ഇട്ടു ചോരകുടിക്കുന്ന രക്തരഷസ്സുകളുടെ ഇടയില്‍ ആണ് താന്‍ എന്ന് ബോധ്യം വരാന്‍ ഈ സിനിമ തീര്‍ച്ചയായും കാണണം.
മുന്നറിയിപ്പ്: ഈ സിനിമ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ കാമുകിയെയോ ഭാര്യയെയോ കൂടെ കൂട്ടാതെ ഇരിക്കുക. കൂടെ കൂട്ടിയാല്‍ ഉണ്ടാക്കുന്നതിന്റെ അനന്തരഫലത്തിനു ഉത്തരവാദി നിങ്ങള്‍ മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ