ഞാന്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം. കോളേജ് ജീവിതത്തിലെ അവസാന വലെന്റ്റിനെസ് ഡേ ആണു. ഫുള്‍ ഡേ ക്ലാസ്സില്‍ കേറാതെ കോളേജില്‍ കറങ്ങി അടിക്കാന്‍ ഞാന്‍ നേരത്തെ പ്ലാന്‍ ഇട്ടു. എന്‍റെ ക്ലാസ്സ് എന്നു പറഞ്ഞാ ബുദ്ധിജീവികളുടെ ഒരു സങ്കേതം ആണെല്ലോ.ആരും എന്‍റെ ഈ പദ്ധധിയൊട് യോജിച്ചില്ല. തീരുമാനത്തില്‍ നിന്ന് ഒരു അടി പോല്ലും പിന്‍മാറില്ല എന്നാ വാശിയില്‍ മെക്കാനിക്കല്‍ പിള്ളാരുടെ കൂടെ രാവിലെ ബാക്ക് ഗേറ്റില്‍ സ്ഥാനം പിടിച്ചു. അത് വഴി ആണു മിക്ക പെണ്‍പിള്ളാരും കോളേജില്‍ വരുന്നേ.എന്‍റെ കൂടെ ശരഗുരുവും ജയോളിയും ഉണ്ട്.ജയോളി ഒരു പ്രേമത്തില്‍ വട്ടു പിടിച്ചു നടപ്പയിരിന്നു.രാവിലെ തന്നെ മേക്കപ്പു എന്നും ഇടുന്നതിനെക്കാള്‍ അല്പം കൂട്ടി ഇട്ടു ലേഡീസ് ഹോസ്റ്റലില്‍ നിന്ന് രംഭാകളും മേനകമാരും ചെറിയ ചെറിയ സംഖമയി വന്നു. ഇന്ന് എന്തു ചെയ്യണം എന്നു വ്യക്തമായ പ്ലാന്‍ ഒന്നുമില്ല.എന്തു വന്നല്ലും ക്ലാസ്സില്‍ കേറില്ല.കഴിഞ്ഞ മൂന്ന് കൊല്ലാതെ വലെന്റ്റിനെസ് ഡേ അത്ര നല്ല ഓര്‍മ്മകള്‍ അല്ല.ഈ കൊല്ലം അങ്ങനെ ഒന്നും ഉണ്ടാകല്ലേ എന്നാ ഒരു പ്രാര്‍ഥനയെ ഒള്ളു.പെണ്‍പിള്ളര്‍ എല്ലാം കേറി പോയി കഴിഞ്ഞാണ് ശരഗുരു ചോദിക്കുന്നത്,"ഡാ,ഇന്ന് റോസാ പൂ ഇല്ലാതെ എങ്ങനെയാ??".ശരിയനെല്ലോ.പക്ഷേ ഈ സമയത്ത് എവിടന്നു കിട്ടന്നാ??. ആര്‍ക്കെങ്കിലും കൊടുക്കണം എന്നു നേരത്തെ വിചാരിച്ചിരിക്കുന്നവര്‍ ഇന്നലെ തന്നെ സംഗതി ഒപ്പിച്ചു വച്ചു.രാവിലെ തന്നെ കടയിലെ റോസാപൂ ഒകെ തീര്‍ന്നു കാണും. എന്തായാലും ചുമ്മാ ഒന്ന് നോക്കിട്ടു വരം എന്നു പറഞ്ഞു കൈയില്‍ കിട്ടിയാ ബൈക്കും എടുത്തു ഞാനും ജയോളിയും കൂടെ ഇറങ്ങി.കരിക്കോട് ചെന്നൂ, കിട്ടിയില്ല.മൂനാം കുറ്റിക്ക് വിട്ടു,അവിടയും ഇല്ല.അവസാനം കടപ്പകടയില്‍ ചെന്നപ്പോ കിട്ടി.ബള്‍ക്ക് ആയി ഓര്‍ഡര്‍ മേടിച്ച പോയത്.കടയില്‍ ആകെ പത്തു റോസപൂവേ ഒള്ളു. മൊത്തം മേടിച്ചു ഞങള്‍ തിരിച്ചു കോളേജില്‍ എത്തി.അവിടെ എല്ലാം പതിവിനു വിപരീതമായി നടക്കുവന്നോ എന്നു തോന്നി.സ്ഥിരം ക്ലാസ്സില്‍ കേറാത്ത പെണ്‍പിള്ളര്‍ പോല്ലും ഇന്ന് ക്ലാസ്സില്‍ കേറി അത്രേ.കൊള്ളം.ഇനി ഇങ്ങനെ സമയം കലയും എന്നായി അടുത്ത ആലോചന.ഇനി ഉച്ചക്ക് അവരെ ഒകെ നോക്കിയാ മതി.എന്നാ അര്‍കിക്കാരുടെ കാര്‍ഡ്‌എക്സ് കാണാന്‍ പോകാം. എല്ലാ വര്‍ഷവും ഈ ദിവസം അടുപ്പിച്ചുള്ള ഒരു പരിപാടി ആ അത്.അവിടെ ചെന്നു,വലിയ തിരക്കില്ല.അര്‍ക്കിടെക്ചരിലെ പരിചയം ഉള്ള പിള്ളാരുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ വൈസ് ചെയര്‍മാനും കൂട്ടുകാരികളും അവിടെ എത്തി. എന്നെ അവര്‍ക്ക് അത്ര പരിചയം ഇല്ല. പക്ഷേ ശരഗുരുവിനു പുള്ളിക്കാരിയെ അറിയാം.ഞങള്‍ അങ്ങോട്ട് പോയി.അവന്‍ എന്നെ പരിചയപെടുത്തി.ഞാന്‍ ഇലക്ട്രോണിക്സിലെ ആണു എന്നു പറഞ്ഞപ്പോ പുള്ളികാരി ഒന്ന് ഞെട്ടി."ഇലക്ട്രോണിക്സില്‍ ഉള്ളവര്‍ ക്ലാസ്സില്‍ കേറാതെ ഇരിക്കുമോ??""പുള്ളിക്കാരിക്ക് സംശയം.ഇനി പറ്റിക്കാന്‍ പറയുന്നതന്നോ?? കോളേജില്‍ മിക്കവരുടെയും വിചാരം ഞാന്‍ മെക്ക് ആണെന്നാ,കാരണം ഞാന്‍ അപ്പോല്ലും അവരുടെ കൂടയാ. "ഇവന്‍ പഠിക്കുന്നത് ഇലക്ട്രോണിക്സ ആനെക്കിലും സ്വഭാവം മെക്ക് പിള്ളരുടെയാ"(അത് ഒരു യാഥാര്‍ത്യമാണു, ആശ്ബുഷ് ആണു ആദ്യം അങ്ങനെ പറഞ്ഞെ). അപ്പോളേക്കും സമയം ഉച്ചയായി.മുന്നില്‍ കണ്ട എല്ലാ പെണ്‍പിള്ളാരെയും വിഷ് ചെയ്തു പതിയെ ഹോസ്റ്റലില്‍ പോയി.ഇനിയും മൂന്ന് രൂസപൂ കൈയില്‍ ഉണ്ട്. ആര്‍ക്കു കൊടുക്കും. ആര്കെല്ലും ഒകെ കൊടുക്കാം എന്നു പറഞ്ഞു വീണ്ടും ബാക്ക് ഗേറ്റില്‍ എത്തി.അപ്പോളേക്കും സമയം മൂന്ന്. ലാസ്റ്റ് അവര്‍ ഇല്ലാത്തോണ്ട് ഒരു ഫസ്റ്റ് ഇയര്‍ പെണ്‍പിള്ളാരുടെ സെറ്റ് എത്തുന്നത് കണ്ടു. "എല്ലാവരും റെഡി ആയിക്കോ"പപ്പോളി ഉറക്കെ വിളിച്ചു പറഞ്ഞു.അവര്‍ അടുത്ത എത്തര്‍ ആയപ്പോ എന്‍റെ മൊബൈലില്‍ ഒരു കാള്‍. എന്‍റെ ഒരു കൂട്ടുകാരന്‍റെ പെണ്ണിന്നെ ഞങളുടെ ഒരു ജൂനിയര്‍ പയ്യന്‍ പിടിച്ചു വെച്ചിരിക്കുവാ.ഞാന്‍ ഇടപെട്ടെ മതിയാക്കു.എന്തു ചെയ്യാം.ലവന്‍ എന്നെ പിടിച്ചു അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആകിയിരിക്കുവല്ലേ.അവളെ കൊണ്ടു ഹോസ്റ്റലില്‍ വിട്ടു വന്നപ്പോളേക്കും കോളേജ് വിട്ടു. ഒഴിഞ്ഞ പൂരപരമ്പ് പോലെ കോളേജ് കിടക്കുന്നു. ഞാന്‍ പോയ ഗാപ്പില്‍ പല സംഭാവഗലും നടന്നത്രേ. ഒകെ മിസ്സ് ആയി. അങ്ങനെ ആ മനോഹരമായ ദിവസത്തിന് ഒരു സാഡ് ഏന്‍ഡ് വന്നെല്ലോ എന്നോര്‍ക്കുമോ ഒരു സങ്കടം മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ